20/04/2026

ശ്രീനന്ദനം : ഭാഗം 53

രചന : കണ്ണൻ്റെ മാത്രം

പിയ എല്ലാം സെറ്റ് അല്ലേ… രുദ്രൻ ചോദിച്ചു..
Yes രുദ്രേട്ടാ.. ഏട്ടൻ ധൈര്യമായി പ്രൊസീഡ് ചെയ്തോ… പിയ പറഞ്ഞു..മ്മ്… രുദ്രൻ ഒന്ന് മൂളിക്കൊണ്ട് ഫോൺ കട്ട്‌ ചെയ്യ്തു…
………………….
എന്താടോ രാവിലെ തന്നെ കാണണം എന്ന് പറഞ്ഞത്. അതും ഓഫീസിൽ വേണ്ട എന്ന് പറഞ്ഞത്…. ദേവൻ രുദ്രനെ നോക്കി ചോദിച്ചു…
ഓഫീസിൽ നിറയെ ചാരന്മാർ ആണ് സാർ.. ഒരില അനങ്ങുന്നത് വരെ അവർ അറിയും. അത് എത്തേണ്ടിടത്തു എത്തിക്കും.. അതാ പിന്നെ സാറിന്റെ വീട്ടിൽ കാണാം എന്ന് പറഞ്ഞത്.. രുദ്രൻ പറഞ്ഞു….

താൻ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കാതെ എന്താ കാര്യം എന്ന് പറയെടോ… സാർ കശ്യപിന്റെയും അവന്റെ വൈഫിന്റെയും കൊലപാതകം അന്വേഷിക്കാൻ അല്ലേ ഞാൻ വന്നത്.. അന്വേഷണം അതിന്റെ ലാസ്റ്റ് സ്റ്റേജിൽ എത്തി നിൽക്കുകയാണ്.. ഇനി പ്രതികളെ അറസ്റ്റ് ചെയ്താൽ മതി… അതിന് മുൻപ് എനിക്ക് സാറിനെ കണ്ട് പെർമിഷൻ വാങ്ങണം എന്ന് തോന്നി…
അതു മാത്രം അല്ല വേറെ ഒരു കാര്യം പറയാനും ഉണ്ടായിരുന്നു..എന്തിനാടോ എന്റെ പെർമിഷൻ… താൻ അറസ്റ്റ് ചെയ്തോ… വേറെ എന്ത് കാര്യം ആണ് സംസാരിക്കാൻ ഉള്ളത്…

സാർ.. കാശിയുടെ മരണം ഞാൻ അന്വേഷിച്ചപ്പോൾ അവൻ മരിക്കുന്ന സമയത്ത് അന്വേഷിച്ചിരുന്ന കേസിനെ കുറിച്ചൊക്കെ ഞാൻ നോക്കി. അതുമാത്രം അല്ല മരിക്കാൻ നേരത്ത് അവൻ ജേർണലിസ്റ്റ് ശ്രീപ്രിയ പത്മനാഭന്റെ അടുത്തും അഡ്വക്കേറ്റ് അഭിനന്ദിന്റെ അടുത്തും കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അവൻ അത്ര നാളും അന്വേഷിച്ച medicare ഹോസ്പിറ്റലിലെ ഓർഗൻ ട്രാഫിക്കിങ്ങിനെ കുറിച്ചുള്ള തെളിവുകൾ എവിടെയാ വച്ചത് എന്ന്. അത് അവർക്ക് കിട്ടുകയും ചെയ്യ്തു..എന്നിട്ട്…

ഞാനും ആ കേസിന്റെ പിന്നാലെ പോയി. അങ്ങനെ ആണ് കാശിയുടെ മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയത്. അതുപോലെ medicare ഹോസ്പിറ്റലിന്റെ മറവിൽ നടക്കുന്ന എല്ലാ ഇല്ലീഗൽ ആക്ടിവിറ്റീസും…. രുദ്രൻ പറഞ്ഞു നിർത്തിയിട്ട് ദേവനെ നോക്കി. അയാളുടെ മുഖത്ത് യാതൊരു ഭാവബേദവും ഇല്ലെങ്കിലും അയാളുടെ ചെന്നിയിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് കാട്ടികൊടുത്തു അയാൾ എത്രമാത്രം ടെൻസ്ഡ് ആണെന്ന്…ഇനി.. ഇനിയെന്താ തന്റെ പ്ലാൻ…ആദ്യം ഒന്ന് വിക്കിയെങ്കിലും അയാൾ രുദ്രനോട് ചോദിച്ചു..എന്താ സാർ ഒരു പരിഭ്രമം പോലെ… എന്തെങ്കിലും ടെൻഷൻ ഉണ്ടോ സാറിന്… ആകെ വല്ലാതെ ആയല്ലോ സാർ..രുദ്രൻ ചോദിച്ചു..

ഏയ്യ്.. അങ്ങനെ ഒന്നും ഇല്ല.. അല്ല താൻ പറഞ്ഞില്ല ഇനിയെന്താ തന്റെ പ്ലാൻ… അയാൾ തന്റെ പരിഭ്രമം ഉള്ളിൽ ഒതുക്കികൊണ്ട് ചോദിച്ചു…
Medicare ഹോസ്പിറ്റലിന്റെ പാർട്ണറും അവിടത്തെ ന്യൂറോ സർജനും ആയ ദേവദത്തൻ ഡോക്ടർ ആണ് ഇതിന്റെ എല്ലാം നടത്തിപ്പുക്കാരൻ മാസ്റ്റർ ബ്രെയിൻ വേറെ ഒരുത്തൻ ആണ്.. എങ്കിലും ആദ്യം ദേവദത്തനെയും അയാളുടെ കൂടെ ഇതിൽ പങ്കാളി ആയിട്ടുള്ള ഓരോരുത്തരെയും അറസ്റ്റ് ചെയ്യാൻ ആണ് എന്റെ തീരുമാനം… അതിനുള്ള പെർമിഷൻ ആണ് വേണ്ടത്…

അതിന് എന്തിനാടോ എന്റെ പെർമിഷൻ.. കുറ്റം ചെയ്യ്തത് ആരായാലും ശിക്ഷിക്കപ്പെടണം.. താൻ അവരെ അറസ്റ്റ് ചെയ്തോ.. ആരെയും വെറുതെ വിടരുത്… ദേവൻ ഉള്ളിൽ ഉള്ള ഭയം പുറത്തുക്കാട്ടാതെ പറഞ്ഞു…ബാക്കി ഉള്ളവരെ അറസ്റ്റ് ചെയ്യാൻ എനിക്ക് സാറിന്റെ പെർമിഷൻ ആവശ്യമില്ല.. ഓർമയില്ലേ ഈ കേസ് മുഖ്യൻ നേരിട്ട് എന്നെ ഏല്പിച്ചതാണ്.. എനിക്ക് അദ്ദേഹത്തിനെ മാത്രേ ബോധിപ്പിക്കേണ്ടു.. അത് ഞാൻ ചെയ്തിട്ടുണ്ട്… എനിക്ക് വേണ്ടത് സാറിന്റെ അനിയൻ ദേവദത്തനെ അറസ്റ്റ് ചെയ്യാനുള്ള പെർമിഷൻ ആണ്… രുദ്രൻ ഒരു പുച്ഛത്തോടെ പറഞ്ഞു..

എന്റെ അനിയനോ…. എന്തൊക്കെയാടോ താനീ പറയുന്നത്… അയാൾ ഇരുന്നിടത്തുനിന്നും ചാടി എഴുന്നേറ്റുകൊണ്ട് ചോദിച്ചു..തൃക്കൂർ കോവിലകത്തെ ദേവനാരായണവർമ്മയുടെ മക്കൾ ദേവദേവവർമയുടെയും ദേവദത്തവർമയുടെയും കാര്യം ആണ് ഞാൻ പറഞ്ഞത്… എന്താ ഞാൻ പറഞ്ഞത് സത്യം അല്ലേ ദേവദേവവർമ alias ലോനപ്പൻ alias DD…. രുദ്രൻ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി..
രുദ്രൻ അവസാനം പറഞ്ഞത് കേട്ടതും ദേവൻ ഞെട്ടിപ്പോയി.. അവൻ എല്ലാം മനസിലാക്കിയിട്ടാണ് വന്നിട്ടുള്ളത് എന്ന് ദേവന് മനസിലായി.. അതോടെ ഇനി ഈ നല്ലവനായിട്ടുള്ള നാടകം വേണ്ട എന്ന് അയാൾക്ക് മനസിലായി. അയാളുടെ മുഖത്ത് ക്രൂരമായ ഒരു ചിരി വിരിഞ്ഞു..

രുദ്രൻ അയാളെ തന്നെ നോക്കി നിൽപ്പായിരുന്നു. അയാളുടെ മുഖത്ത് വിരിയുന്ന ഓരോ ഭവങ്ങളും അവൻ ഒരു പുച്ഛത്തോടെ നോക്കിക്കണ്ടു…
ഓഹ്.. അപ്പൊ നീ എല്ലാം മനസിലാക്കിയിട്ടാണ് വരവ് അല്ലേ… അതേടാ ഞാൻ തന്നെ ആണ് ലോനപ്പൻ ഞാൻ തന്നെ ആണ് DD.. എല്ലാം ഞാൻ തന്നെ ആണ്. Medicare ഹോസ്പിറ്റലിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും പിന്നിലെ മാസ്റ്റർ ബ്രെയിൻ ഞാൻ തന്നെ ആണ്.. നിനക്ക് എന്ത് ചെയ്യാൻ കഴിയും. നമ്മുടെ നാട്ടിലെ നിയമത്തിന് വെറുതെ കുറച്ച് കടലാസുകൾ തെളിവായി പോര.. അറിയില്ലേ നിനക്ക് അത്.. നിനക്കൊന്നും എന്നെ ഒന്നും ചെയ്യാൻ പറ്റില്ല. എന്നെ മാത്രം അല്ല എന്റെ അനിയനെയും. ഇതൊക്കെ വ്യാജം ആണെന്ന് തെളിയിക്കാൻ എനിക്ക് പുഷ്പം പോലെ പറ്റും.. ഹഹഹ.. അയാൾ ഒരു അട്ടഹാസത്തോടെ പറഞ്ഞു നിർത്തി…

എന്തിനായിരുന്നു എന്റെ കാശിയെ ഇല്ലാതെ ആക്കിയത്….നിന്റെ കാശി… അവൻ നല്ലവൻ ആയിരുന്നു. സത്യസന്ധൻ ആയ ഒരു ഓഫീസർ.. പക്ഷേ അവനും അവന്റെ ഭാര്യയും കൂടി എന്റെ ദത്തന് എതിരെ ഉള്ള തെളിവുകൾ കണ്ടെത്തി… അവൻ അതൊക്കെ എന്നോട് വന്ന് പറഞ്ഞപ്പോൾ തന്നെ തീരുമാനിച്ചിരുന്നു അവൻ ഇനി വേണ്ട എന്ന്. പക്ഷേ അവന്റെ മുൻപിൽ ഞാൻ നല്ല ഭംഗി ആയി അഭിനയിച്ചു കേട്ടോ.. ഇപ്പൊ തല്ക്കാലം വേറെ ആരും അറിയണ്ട എല്ലാ തെളിവുകളും കിട്ടിയിട്ട് എല്ലാവരും അറിഞ്ഞാൽ മതി.. നമ്മുടെ കൂട്ടത്തിൽ തന്നെ അവന്റെ ചാരന്മാർ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ അവൻ വിശ്വസിച്ചു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ എന്നും പറഞ്ഞ് എന്റെ പേഴ്‌സണൽ നമ്പർ ആണെന്നും പറഞ്ഞ് അവന് ഞാൻ എന്റെ ഒരു നമ്പറും കൊടുത്തു.. പക്ഷേ അന്ന് മുതൽ അവനും അവന്റെ പെണ്ണും എന്റെ നിരീക്ഷണത്തിൽ ആയിരുന്നു… അവന് കുറച്ചുകൂടി നാൾ ആയുസ്സ് ഉണ്ടായേനെ അന്ന് അവൻ ആ പെണ്ണ് ആ ശ്രീപ്രിയയെ കാണാൻ പോകാൻ തീരുമാനിച്ചില്ലായിരുന്നെങ്കിൽ… അവളുടെ കൈയിൽ ഈ തെളിവുകൾ കിട്ടിയാൽ അതെനിക്ക് തലവേദനയാകും.. കാര്യങ്ങൾ അന്വേഷിച്ചറിയാൻ ഒരു വല്ലാത്ത കഴിവാണ് ആ പെണ്ണിന്.. അല്ലെങ്കിൽ ആ ധർമപാലന്റെ കേസ് ഇങ്ങനെ ആകുമായിരുന്നില്ല.. അവൾ ഒന്നും അറിയാതെ ഇരിക്കാൻ ആണ് അന്ന് തന്നെ അവനെ ഇല്ലാതെ ആക്കിയത്. കൂടെ അവന്റെ ഭാര്യയെയും അവളുടെ ഉള്ളിൽ മുളച്ചുതുടങ്ങിയ ആ വിത്തിനെയും… അയാൾ ക്രൂരമായ ഒരു ചിരിയോടെ പറഞ്ഞു നിർത്തി..

അയാളുടെ സംസാരം കേട്ട രുദ്രന്റെ മുഷ്ടി ചുരുണ്ടു. അവൻ ദേഷ്യം കടിച്ചമർത്തി അയാൾ മുഴുവൻ പറഞ്ഞു കഴിയുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ചു..എന്താ വിശ്വരുദ്രന് ദേഷ്യം വരുന്നുണ്ടോ.. നീ പേടിക്കേണ്ട നിന്റെ കൂട്ടുകാരനെ അധികം അടിക്കേ ഇടിക്കേ ഒന്നും ചെയ്തില്ല. തലക്ക് പിന്നിൽ ഒരടി രണ്ടാൾക്കും. ആ പെണ്ണ് പാവം അതിൽ തന്നെ അവസാനിച്ചു. അവൻ ഒന്ന് തളർന്നെങ്കിലും പിന്നെയും ഉശിര് ആയിരുന്നു.. കഴുത്തിൽ കുത്തിയിറക്കിയ ഒരു ഇഞ്ചക്ഷനിൽ അവന്റെ ഉശിര് അവസാനിച്ചു. പിന്നെ ഒരാക്സിഡന്റ്.. ബോധം പൂർണമായി പോകുന്നതിന് മുൻപ് ഞാൻ ആരാണെന്ന് അവന് കാട്ടികൊടുത്തിട്ടുണ്ടായിരുന്നു.. മരിച്ചെന്ന് കരുതിയാണ് ഇട്ടിട്ട് പോന്നത്. പിന്നെ ജീവനുണ്ട് എന്നും ആ പെണ്ണിനോടും അവളുടെ ഭർത്താവിനോടും സംസാരിച്ചു എന്നറിഞ്ഞപ്പോൾ ഒന്ന് ടെൻഷൻ ആയി. പക്ഷേ അവരുടെ ഭാഗത്ത്‌ നിന്ന് ഒരേനക്കവും ഇല്ലാതെ ആയപ്പോൾ ഞങ്ങൾ കരുതി അവൻ ഒന്നും പറഞ്ഞില്ല എന്ന്..

പറഞ്ഞിരുന്നു.. അവനെ കൊണ്ട് പറ്റുന്നപോലെ നിനക്കൊക്കെ ഉള്ള കുഴി തോണ്ടിയിട്ടാണ് അവൻ ഈ ഭൂമി വിട്ട് പോയത്… രുദ്രൻ ഒരു പുച്ഛത്തോടെ പറഞ്ഞു..ഹാ… എന്നിട്ടെന്താ കാര്യം നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ലല്ലോ.. എന്റെ ദത്തനെ ഒക്കെ കുറച്ചുനാൾ ജയിലിൽ ഇടാൻ പറ്റുമായിരിക്കും അത് കഴിഞ്ഞാൽ അവരെ കുറ്റവിമുക്തരായി പുറത്ത് കൊണ്ടുവരാൻ എനിക്ക് അറിയാം. ഒന്നുമില്ലെങ്കിൽ ഞാനും പഠിച്ചത് നിയമം തന്നെ അല്ലേ…

ഓഹ്… എന്തായാലും ഇത്രയും കോൺഫിഡൻസിൽ നിൽക്കുന്നത് അല്ലേ.. ഞാൻ തനിക്ക് ഒരു വീഡിയോ കാട്ടിതരട്ടെ.. അതും പറഞ്ഞ് രുദ്രൻ അവന്റെ കൈയിൽ ഉള്ള usb അവിടെ ഉള്ള ടിവിയിലേക്ക് കണക്ട് ചെയ്യ്തു.. ദേവനും ആകാംഷയോടെ അതിലേക്ക് നോക്കി നിന്നു.. അതിൽ ഇന്നലെ വിച്ചു ഹോസ്പിറ്റലിൽ എത്തിയത് മുതൽ സ്‌കറിയ ഡോക്ടറുടെ കാബിനിലും ദത്തന്റെ കാബിനിലും നടന്ന ഓരോ കാര്യങ്ങളും നല്ല വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു. അതിലെ വീഡിയോ നീങ്ങും തോറും ദേവന്റെ മുഖം ദേഷ്യത്തിൽ മുറുകി വന്നു.. വീഡിയോ അവസാനിച്ചിട്ടും ദേവൻ ഒന്നും മിണ്ടാതെ ആ ബ്ലാങ്ക് ആയ സ്ക്രീനിലേക്ക് നോക്കി ഒരു ചിന്തയോടെ നിന്നു..പിന്നെ പതിയെ അയാളുടെ മുഖത്തെ ചിന്താഭാവം മാറി അവിടെ പുച്ഛം നിറഞ്ഞു തുടങ്ങി. അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. പിന്നീട് അത് അട്ടഹാസമായി മാറി.. രുദ്രൻ അയാളുടെ മുഖത്ത് തന്നെ തന്റെ ദൃഷ്ടി പതിപ്പിച്ചു നിന്നു..

എന്താടാ.. ഈ ഒരു വീഡിയോ കാട്ടി എന്നെ പേടിപ്പിക്കാം എന്ന് കരുതിയോ.. ഇത് ദേവദേവൻ ആണ്. എന്നെ പേടിപ്പിക്കാൻ ഇതൊന്നും പോര. അതുമാത്രം അല്ല ഇതിൽ എവിടെയും എന്റെ മുഖം പോലും ഇല്ല. ഇനി നീ എന്തൊക്കെ തെളിവുകൾ നിരത്തി ഇതിൽ ഉള്ളത് ഞാൻ ആണെന്ന് തെളിയിക്കാൻ ശ്രമിച്ചാലും അത് അങ്ങനെ അല്ല എന്ന് തെളിയിക്കാൻ എനിക്ക് കഴിയും. നിന്നെ പോലെ ഒരു ചീള് ചെക്കൻ വിചാരിച്ചാൽ ഒന്നും ദേവദേവനെ പൂട്ടാൻ കഴിയില്ലെടാ.. പിന്നെ ബാക്കി ഉള്ളവരുടെ കാര്യം. അവർ ജീവിച്ചാലും മരിച്ചാലും ജയിലിൽ ആയാലും ഒന്നും അതെന്നെ ഒരു രീതിയിലും ബാധിക്കില്ല. അതിപ്പോ എന്റെ അനിയൻ ആണെങ്കിൽ പോലും.. എനിക്ക് എന്റെ ജീവിതം മാത്രം ആണ് എപ്പോഴും വിലപ്പെട്ടത്. മറ്റുള്ളവർക്ക് എന്ത് തന്നെ ആയാലും ഒരു പ്രശ്നവും അല്ല.. എനിക്ക് ഈ അധികാരവും കാശും ഒന്നും നഷ്ടപ്പെടാൻ ഒരിക്കലും ഞാൻ സമ്മതിക്കില്ല. അതിന് എന്തും ചെയ്യാൻ എനിക്ക് ഒരു മടിയും ഇല്ല.. അതിപ്പോ നിന്നെ കൊല്ലാൻ ആണെങ്കിൽ പോലും.. അത് പറഞ്ഞവസാനിക്കലും രുദ്രന്റെ നേരെ ദേവൻ തന്റെ റിവോൾവർ ചൂണ്ടലും ഒരുമിച്ചു കഴിഞ്ഞു…

രുദ്രൻ കുറച്ചുനേരം അയാളുടെ മുഖത്തേക്കും അയാൾ ചൂണ്ടിയ റിവോൾവറിലേക്കും നോക്കി നിന്നു.. പിന്നെ ഒരു ചിരിയോടെ അയാളുടെ അടുത്തേക്ക് നടന്നു…വേണ്ട.. അടുത്തുവരേണ്ട… നിന്നെ അവസാനിപ്പിച്ചാലും അത് എങ്ങനെ തേച്ചുമാച്ചുകളയണം എന്ന് എനിക്കറിയാം…. എന്നെപോലെ ഒരാളുടെ അടുത്തേക്ക് വരുമ്പോൾ ഇങ്ങനെ ഒറ്റക്ക് ഒക്കെ വരാൻ പാടുണ്ടോ വിശ്വരുദ്ര്… ഹേ… അയാൾ പുച്ഛത്തോടെ അവനോട് ചോദിച്ചു…താൻ പൊട്ടൻ ആണോ.. ഈ ips തനിക്ക് പഠിച്ചിട്ട് കിട്ടിയത് തന്നെ അല്ലേ.. വല്യ DD എന്നാ പേരൊക്കെ കേട്ടപ്പോൾ ഞാൻ കുറച്ചുകൂടി ബുദ്ധി തന്റെ ഭാഗത്ത്‌ നിന്ന് പ്രതീക്ഷിച്ചു… ഇതിപ്പോ ആകെ മോശമായല്ലോ ദേവദേവാ….. രുദ്രൻ ഒരു അയ്യേ ഭാവത്തോടെ പറഞ്ഞു നിർത്തി…ദേവൻ ഒരു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കിനിന്നു…

……തുടരും….