The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന:കണ്ണൻ്റെ മാത്രം
ഇയാളോ… പിയ തന്നത്താൻ എന്നത് പോലെ പറഞ്ഞു..രുദ്രൻ ഒന്നും മനസിലാകാതെ മൂന്നാളേയും നോക്കി. മൂന്നുപേരുടെ മുഖഭാവത്തിൽ നിന്നും മനസിലാകും അവർക്ക് അറിയുന്ന ആളാണ് ഇതെന്ന്…ആരാ അയാൾ… നിങ്ങൾക്ക് അറിയാം എന്ന് തോന്നുന്നു…ഇത് അവിനാശ് ആണ് രുദ്രേട്ടാ… പക്ഷേ അയാൾ എന്തിന് കാശിയേട്ടനെ വിളിക്കണം. ഇനി ഇയാൾ ആണോ കാശിയേട്ടന്റെ മരണത്തിന് ഉത്തരവാദി… പക്ഷേ…. പിയ ആലോചനയോടെ പറഞ്ഞു…എന്താ ഒരു പക്ഷേ.. എന്താ നിനക്ക് തോന്നുന്നത്.. നവി ചോദിച്ചു…
ഒന്നുമൊന്നും കണക്ട് ആകാത്ത പോലെ.. ആകെ കൺഫ്യൂസിങ് ആകുന്നു ഓരോ തെളിവും കിട്ടും തോറും. അവിനാശ് ഈ കേസുമായി എങ്ങനെ ആവും കണക്റ്റഡ് ആയിരിക്കുന്നത്..അവന് ഈ കേസുമായി എന്താ കണക്ഷൻ എന്നറിയണമെങ്കിൽ ഇനി അവനോട് തന്നെ സംസാരിക്കേണ്ടി വരും. എന്റെ ഒരു കണക്ക് കൂട്ടൽ വച്ചിട്ട് കാശിയേട്ടന്റെ മരണത്തെ കുറിച്ച് എന്തെങ്കിലും അവന് അറിയുമായിരിക്കും… എന്തായാലും അവനോട് ഒന്ന് സംസാരിക്കാതെ നമുക്ക് ഇനി മുന്നോട്ട് പോകാൻ എളുപ്പം അല്ല… അല്ലേ രുദ്രേട്ടാ.. അഭി ചോദിച്ചു…
അതേ.. അവിനാശിനോട് സംസാരിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല. പിയ തനിക്ക് മൂന്നുനാല് കൊല്ലത്തെ പരിചയം ഇല്ലേ അയാളുമായി.. എന്താ അവനെക്കുറിച്ചു തന്റെ അഭിപ്രായം…പാവം ആയിരുന്നു. ഇത്തിരി എടുത്തുചാട്ടം കൂടുതൽ ആണ്. അതുപോലെ അവന്റെ അച്ഛൻ എന്തുപറഞ്ഞാലും അത് അതുപോലെ ചെയ്യും.. അതുപോലെ ആരെങ്കിലും ഒക്കെ ചൂടുകയറ്റിയാൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കും ചാടിപുറപ്പെട്ടോളും… അത് നല്ലതോ ചീത്തയോ എന്ന് ചിന്തിക്കില്ല…
മ്മ്… അപകടകാരി ആയിരുന്നില്ല എന്ന് സാരം… ഇയാളെ ഒന്ന് നേരിട്ട് കാണാൻ എന്താ വഴി… രുദ്രൻ പിയയെ നോക്കികൊണ്ട് ചോദിച്ചു..ഞാൻ വിളിച്ച് നോക്കാം രുദ്രേട്ടാ… പിയ അതും പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് അവിനാശിനെ വിളിച്ചു….പിയ….. ഫോൺ എടുത്തതും അവിനാശ് പറഞ്ഞു. പിയയുടെ അങ്ങനെ ഒരു കാൾ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവിനാശിന്റെ സ്വരത്തിൽ അവിശ്വസിനീയതയും സന്തോഷവും കലർന്നിരുന്നു..അവിനാശ് എനിക്ക് തന്നെ ഒന്ന് നേരിട്ട് കാണണമായിരുന്നു…അതിനെന്താ പിയ.. എവിടെ വച്ച് കാണണം എന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കോളാം..എങ്കിൽ നമുക്ക് ഒരു 4 മണി കഴിയുമ്പോ **** ബീച്ചിൽ വച്ച് കാണാം.. അത് ഓക്കേ അല്ലേ…
ഓക്കേയാണ് പിയ വൈകീട്ട് കാണാം… അതും പറഞ്ഞ് അവിനാശ് ഫോൺ വച്ചു… അവിനാശ് വച്ചിട്ടും ഫോണും പിടിച്ച് ആലോചനയോടെ ഇരിക്കുന്ന പിയയെ കണ്ടതും അഭി അവളെ വിളിച്ചു..എന്താ ശ്രീ… എന്താ നീ ആലോചിച്ചിരിക്കുന്നത്…
അവിനാശിന് എന്തോ കാര്യമായി പറ്റിയിട്ടുണ്ട് നന്ദൻ… അന്നത്തെ ആ ഇഷ്യൂസിന് ശേഷം ഒരു വല്ലാത്ത ദേഷ്യം ആയിരുന്നു എന്നോട് സംസാരിക്കുമ്പോൾ… പക്ഷേ ഇപ്പോൾ ഒരു സൗമ്യതയുണ്ട് സംസാരത്തിൽ….മ്മ്.. എന്തായാലും വൈകീട്ട് അവനോട് സംസാരിക്കാതെ ഒന്നും പറയാൻ പറ്റില്ലല്ലോ….അഭി പറഞ്ഞു…പിന്നീട് എല്ലാവരും വൈകുന്നേരം ആവാൻ വേണ്ടിയുള്ള ഒരു കാത്തിരിപ്പിൽ ആയിരുന്നു…
………………….
വൈകീട്ട് പിയയും അഭിയും കൂടിയാണ് ബീച്ചിലേക്ക് പോയത്. അവരവിടെ എത്തുമ്പോൾ അവിനാശ് അവിടെ അവരെ വെയിറ്റ് ചെയ്തിരിക്കുന്നുണ്ടായിരുന്നു…
എന്താ പിയാ കാണണം എന്നു പറഞ്ഞത്… പിയയെയും അഭിയേയും ഒരുമിച്ചു കണ്ടപ്പോൾ ഒരു നഷ്ടബോധം തോന്നിയെങ്കിലും അതു പുറത്തു കാണിക്കാതെ അവി അവരോട് ചോദിച്ചു…പറയാം അവി …നമുക്ക് അങ്ങോട്ട്
ഇരിക്കാം.. ഒരു ഒഴിഞ്ഞ കോണിലെ കസേര ചൂണ്ടിക്കാട്ടി പിയ പറഞ്ഞു…അവിനാശ് ഞാനൊരു കാര്യം ചോദിച്ചാൽ താൻ സത്യം പറയുമോ… മൂന്നുപേരും ആ ടേബിളിൽ ആയി ഇരുന്നതും പിയ ചോദിച്ചു…എന്താ കാര്യം പിയ… അവി അവളെ നോക്കികൊണ്ട് ചോദിച്ചു..തനിക്ക് കശ്യപ് ips നെ എങ്ങനെ ആയിരുന്നു പരിചയം… പിയ നേരെ കാര്യത്തിലേക്ക് കടന്നു…
പിയ അത് എനിക്ക്….അറിയില്ല എന്നൊരു നുണയാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് വേണ്ട. എനിക്കറിയാം നിങ്ങൾ തമ്മിൽ പരിചയം ഉണ്ടെന്ന്… അതെങ്ങനെ എന്നാണ് എനിക്കറിയേണ്ടത്… അവിയെ പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ പിയ പറഞ്ഞു…പിയ അതിങ്ങനെ ഒരു പൊതുസ്ഥലത്തു വച്ച് പറയാൻ കഴിയില്ല… അവി ദയനീയമായ സ്വരത്തിൽ പറഞ്ഞു…വേണ്ട.. തനിക്ക് ഞങ്ങളെ ഫോളോ ചെയ്യത് വരാൻ കഴിയുമോ.. അവിടെ വച്ച് സംസാരിക്കാം നമുക്ക്… അഭി അവനോട് ചോദിച്ചു…
തുടരും…