രചന – കണ്ണന്റെ മാത്രം
അവി….
എന്താ ഡാഡി….
ആ പെണ്ണിനേയോ വെയ്റ്റെറെയോ വിളിച്ചിട്ട് കിട്ടിയോ നിനക്ക്…
ഇല്ല ഡാഡി.. രണ്ടാളുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്….
അല്ല.. ആ പെണ്ണ്… ശ്രീപ്രിയ സത്യം മനസിലാക്കിയിട്ടുണ്ടാവോ.. ഇനി അവൾ ആണോ ഇവരെ മാറ്റിയത്…
ഏയ്യ് അതൊന്നും ആവില്ല. അവൾ സത്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും മിണ്ടാതെ ഇരിക്കുമായിരുന്നില്ല. ഏതെങ്കിലും രീതിയിൽ ഒരു പ്രത്യാഘാതം ഉണ്ടായേനെ.. ഇതിപ്പോ മൂന്നാഴ്ചയിൽ കൂടുതൽ ആയില്ലേ. അവളുടെ സൈഡിൽ നിന്ന് ഒരു എനക്കവും ഇല്ലല്ലോ. അതിനർത്ഥം അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്നാണ്…
മ്മ്… അറിഞ്ഞിട്ടില്ലെങ്കിൽ നല്ലത്.. നമുക്ക് എതിരെ ഉപയോഗിക്കാൻ പറ്റിയ ഒരു വാള് അവളുടെ കൈയിൽ ഉള്ളത് കൊണ്ട് എപ്പോഴും ഒരു ശ്രദ്ധ വേണം അവളുടെ കാര്യത്തിൽ…
അറിയാം ഡാഡി.. ഡാഡി പേടിക്കേണ്ട ഇത് അവൾ അറിഞ്ഞിട്ടില്ല.. എനിക്ക് ഉറപ്പാണ്…
മ്മ്… അതിന് അയാൾ ഒന്ന് മൂളി..
………………..
പിറ്റേദിവസം ഹരിയുടെ കൂടെ ഒരു കേസ് ഡിസ്‌കസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് അഭിയുടെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ പിയയാണ്.. അവൻ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഹരിയുടെ മുഖത്തേക്ക് നോക്കി. അയാൾ കണ്ണുകൊണ്ട് അതെടുത്തോ എന്ന് കാട്ടിയതും അവൻ വേഗം ഫോണും കൊണ്ട് മാറി നിന്നു..
നന്ദൻ.. ശ്രീപ്രിയ ആണ്… അവൻ ഫോൺ എടുത്തതും അവൾ പറഞ്ഞു..
മനസിലായി.. എന്താടോ…
നന്ദൻ ഇന്ന് വൈകീട്ട് എന്റെ കൂടെ ഒന്ന് വരുമോ…
എങ്ങോട്ടാടോ… എപ്പോഴാ പോകേണ്ടത്…
എന്റെ ഒരു ഫ്രണ്ടിനെ കല്യാണം വിളിക്കാൻ ആണ്. നമുക്ക് ഒരു അഞ്ചുമണി കഴിഞ്ഞാൽ ഇറങ്ങാം അപ്പോഴേക്കും നന്ദന്റെ ഓഫീസും കഴിയില്ലേ. ഞാൻ അവിടെ ഓഫീസിനു പുറത്തുണ്ടാവും..
Ok…
…………………
അഞ്ചുമണി കഴിഞ്ഞപ്പോൾ അഭി ഹരിയോട് പറഞ്ഞിട്ട് ഓഫീസിന് പുറത്തേക്കിറങ്ങി. അവൻ വീട്ടിലേക്കും വിളിച്ചു പറഞ്ഞു വരാൻ വൈകും എന്ന്.. അപ്പോഴേക്കും പിയ അവളുടെ താറിൽ അങ്ങോട്ട് വന്നിരുന്നു..
പോകാം നന്ദൻ… പിയ അഭിയെ നോക്കികൊണ്ട് ചോദിച്ചു..
ആ.. പോകാം.. അതും പറഞ്ഞ് അഭി കോഡ്രൈവർ സീറ്റിൽ കയറിയതും അവൾ വണ്ടി എടുത്തിരുന്നു…
നന്ദന് ബുദ്ധിമുട്ടായില്ലല്ലോ ഞാൻ വരാൻ പറഞ്ഞത്… പിയ വണ്ടി ഓടിക്കുന്നതിനു ഇടയിൽ അവനെ ഒന്ന് നോക്കികൊണ്ട് ചോദിച്ചു…
ഏയ്യ്.. അങ്ങനത്തെ പ്രോബ്ലം ഒന്നും ഇല്ല ശ്രീപ്രിയ.. താൻ ഇത്ര ഫോർമൽ ആവല്ലേ..
എങ്കിൽ നന്ദനോട് ആണ് അത് ആദ്യം പറയേണ്ടത്.. താൻ ഇങ്ങനെ ശ്രീപ്രിയ എന്നൊന്നും നീട്ടി വിളിക്കേണ്ട കാര്യം ഇല്ല.. ബാക്കി ഉള്ളവർ വിളിക്കുന്നത് പോലെ പിയ എന്ന് വിളിച്ചോ അല്ലെങ്കിൽ നന്ദന് ഇഷ്ടമുള്ള പേര് വിളിച്ചോ..
എങ്കിൽ ഞാൻ ശ്രീ.. എന്ന് വിളിക്കാം.. എന്തോ താൻ പേര് പറഞ്ഞപ്പോൾ മുതൽ ആ പേരാണ് മനസ്സിൽ കിടക്കുന്നത്… തനിക്ക് പ്രോബ്ലം ഇല്ലല്ലോ..
ഏയ്യ്… പിന്നെയും ഓരോ കാര്യങ്ങൾ സംസാരിച്ചായിരുന്നു ആ യാത്ര. രണ്ടു പേർക്കും ഉള്ളിലുള്ള അകൽച്ച കുറഞ്ഞ് ഒരു അടുപ്പം തോന്നി തുടങ്ങുന്നത് അവർ തന്നെ മനസിലാക്കി.. ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ ആണ് അവർ ആ യാത്ര ആസ്വദിച്ചത്..
…………………
അവിയും ധർമപാലനും ഓരോന്നും സംസാരിച്ചിരിക്കുന്നതിന് ഇടയിൽ ആണ് പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം അവർ കേട്ടത്.. അവി എഴുന്നേറ്റ് പോയി വാതിൽ തുറന്നതും കാണുന്നത്.. അവളുടെ താറിൽ നിന്ന് ഇറങ്ങുന്ന പിയയേയും കൂടെ ഒരു ചെറുപ്പക്കാരനെയും കാണുന്നത്. ഉള്ളിൽ നിറഞ്ഞ ഭയത്തോടെ അവിയുടെ കണ്ണുകൾ പിയയുടെ മുഖത്ത് തന്നെ ആയിരുന്നു. അവൾ സത്യങ്ങൾ എന്തെങ്കിലും അറിഞ്ഞിട്ടാണോ ഈ വരവെന്ന് ആണ് അവൻ ചിന്തിച്ചത്… പക്ഷേ അവളുടെ മുഖത്ത് അങ്ങനെ ഒരു ഭാവവും ഇല്ലാത്തത് അവനെ സംശയത്തിൽ ആക്കി… പിയയുടെ ശബ്ദം ആണ് അവനെ അവന്റെ ചിന്തകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്…
എന്താ.. അവിനാശ്.. ഞങ്ങളെ അകത്തേക്ക് വിളിക്കുന്നില്ലേ… പിയ ഒരു ചിരിയോടെ ചോദിച്ചു..
ഓഹ്.. സോറി പിയ.. ഞാൻ എന്തൊക്കെയോ ചിന്തിച്ച് നിന്നു.. വായോ.. രണ്ടാളും ഉള്ളിലേക്ക് വായോ.. എന്നും പറഞ്ഞ് അവൻ നോക്കിയത് അഭിയുടെ മുഖത്തേക്ക് ആണ്.. അവിയുടെ കണ്ണുകൾ അഭിയുടെ മുഖത്ത് തന്നെ താങ്ങി നിന്നു. കുറച്ചു കഴിഞ്ഞതും ആളെ മനസിലായത് പോലെ അവന്റെ കണ്ണുകൾ തുറിച്ചു. അഭിയുടെ മുഖത്ത് പുച്ഛം കലർന്ന ഒരു ചിരി വിരിഞ്ഞു.. അവി വേഗം അവന്റെ മുഖത്ത് നിന്ന് കണ്ണ് വെട്ടിച്ചുകൊണ്ട് ഉള്ളിലേക്ക് നടന്നു. അവർ രണ്ടാളുടെയും മുഖഭാവം കണ്ട പിയക്ക് അവർ പരസ്പരം പരിചയം ഉണ്ടെന്ന് തോന്നി. അവൾ സംശയത്തോടെ അഭിയെ നോക്കിയപ്പോൾ അവൻ പിന്നെ പറയാം എന്ന രീതിയിൽ കണ്ണുക്കാട്ടി…
അവിയുടെ പിന്നിൽ ഉള്ളിലേക്ക് വരുന്ന പിയയെയും ഒരു ചെറുപ്പക്കാരനെയും കണ്ടതും ധർമപാലൻ ഞെട്ടികൊണ്ട് ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റു.. അയാളുടെ ഉള്ളിൽ എന്തിനാണ് അവൾ വന്നതറിയാതെ ടെൻഷൻ നിറഞ്ഞു..
എന്താ അങ്കിൾ.. എന്നെ കണ്ടപ്പോൾ ആകെ ടെൻഷൻ ആയല്ലോ.. നേരത്തെ അവിനാശിന്റെ മുഖത്തും കണ്ടു ആകെ ഒരു ടെൻഷൻ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…
ഏ.. ഏയ്യ്.. എന്ത് പ്രശ്നം.. ഞാൻ മോളെ പെട്ടന്ന് കണ്ടപ്പോൾ….
മ്മ്.. മനസിലായി.. പ്രതീക്ഷിച്ചു കാണില്ല അല്ലേ എന്നെ ഇവിടെ.. ഞാൻ എന്റെ മാര്യേജ് ക്ഷണിക്കാൻ പോയതാണ്..
ഇപ്പൊ ഞെട്ടിയത് അവിയാണ്..
കല്യാണമോ… പിയ.. ഇത്ര പെട്ടന്ന്.. അവൻ മിഴിഞ്ഞ കണ്ണോടെ ചോദിച്ചു..
എന്ത് പെട്ടന്ന്.. എനിക്ക് ഇപ്പോഴേ 28 കഴിഞ്ഞില്ലേ.. അച്ഛൻ കുറച്ചു നാളായി പ്രഷർ ചെയ്യുന്നു അവസാനം ഞാനും സമ്മതിച്ചു. ദേ.. ഇതാണ് എന്റെ ഫിയൻസി.. അഭിനന്ദ്.. അഡ്വക്കേറ്റ് ആണ്.. പപ്പയുടെ കൂടെ ആണ് ആള്…
പിയ അഭിയെ അവർക്ക് പരിചയപ്പെടുത്തികൊണ്ട് പറഞ്ഞു..
ധർമപാലൻ ഞെട്ടലോടെ അവിയെയും പിയയേയും മാറി മാറി നോക്കി. പിന്നെ അയാളുടെ കണ്ണുകൾ അഭിയുടെ മുഖത്ത് പതിച്ചു. അവനെ കണ്ടതും അയാളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി. എവിടെയോ കണ്ട ഒരു ഓർമ അവനെ കണ്ടപ്പോൾ അയാൾക്ക് തോന്നി.. പക്ഷേ എവിടെ ആണെന്ന് അയാൾക്ക് ഓർമ കിട്ടിയില്ല…
ഈ ഞായറാഴ്ച ആണ് കല്യാണം. 9നും ഒമ്പതരക്കും ഇടയിൽ ****അമ്പലത്തിൽ വച്ചിട്ട്. പിയ കല്യാണകാർഡ് ധർമപാലന്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു..
കല്യാണം ചെറുതാക്കി ആണ് കഴിക്കുന്നത്. പിന്നീട് റിസപ്ഷൻ വക്കുന്നുണ്ട് എല്ലാവർക്കും.. പക്ഷേ നിങ്ങൾ എന്തായാലും വരണം കല്യാണത്തിന്.. ഈ കല്യാണം നടക്കാൻ തന്നെ നിങ്ങൾ രണ്ടാളും അല്ലേ കാരണം.. പിയ ഒരു ചിരിയോടെ പറഞ്ഞു നിർത്തി..
ഞങ്ങളോ… ഞങ്ങൾ എങ്ങനെ… അവി ഒന്നും മനസിലാകാതെ ചോദിച്ചു…
ഓഹ്… മനസിലായില്ല അല്ലേ.. പിയ അവന്റെ മുന്നിലായി ചെന്ന് നിന്നുകൊണ്ട് ചോദിച്ചു…
അപ്പോഴും അവിയും ധർമപാലനും ഒന്നും മനസിലാകാതെ അവളുടെ മുഖത്ത് നോക്കി നിന്നു. അടുത്തനിമിഷം പിയയുടെ കൈകൾ അവിയുടെ മുഖത്തിന് നേരെ ഒന്ന് ഉയർന്ന് താണു. അവി കവിളിൽ കൈവച്ചുകൊണ്ട് പിയയുടെ മുഖത്തേക്ക് തുറിച്ചുനോക്കി… ധർമപാലനും എന്തിന് അഭിയടക്കം അവളുടെ ആ നീക്കത്തിൽ ഞെട്ടിപ്പോയി…
ഡീ… ഞെട്ടൽ മാറിയതും ധർമപാലൻ അവളുടെ നേരെ അലറി അടുത്തനിമിഷം പിയയുടെ ഇടതുകൈ അവിയുടെ വലതുകവിളിൽ പതിച്ചിരുന്നു…
അവി രണ്ടു കവിളിലും കൈവച്ചുകൊണ്ട് അവളെ മിഴിച്ച് നോക്കി നിന്നു…
ഇതെന്തിനാണ് എന്ന് നിനക്ക് മനസിലായോ… പിയ അവിയെ നോക്കി ചോദിച്ചു. അവി യന്ത്രികമായി ഇല്ല എന്ന് തലയാട്ടിക്കാട്ടി..
ഇത് നീ എന്റെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരുത്തിയെയും കൂട്ടുപിടിച്ച് എനിക്ക് ഒരു വിരുന്ന് ഒരിക്കിയിരുന്നില്ലേ.. അതിനുള്ള പ്രത്യുപകാരം ആണ്… മനസിലായോ..
പിയ പറയുന്നത് കേട്ടതും അവിയുടെയും ധർമപാലന്റെയും കണ്ണുകൾ മിഴിഞ്ഞു. അവൾ സത്യങ്ങൾ എല്ലാം അറിഞ്ഞു എന്ന് അവർക്ക് മനസിലായി. എന്തുകൊണ്ടാണ് മേഘയെ ഒന്നും വിളിച്ചിട്ട് കിട്ടാത്തത് എന്ന് ഇപ്പൊ അവർക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്…
കാര്യം നീ ദ്രോഹിക്കാൻ ആണ് അത് ചെയ്യ്തത് എങ്കിലും ആ ഒരു കാരണം കൊണ്ടാണ് നന്ദനെ എനിക്ക് കിട്ടിയത്. മനസിലായില്ല അല്ലേ അന്ന് നിങ്ങളുടെ പ്ലാനിങ് പ്രകാരം ഒരുക്കിയ ട്രാപ്പിൽ എന്റെ ഒപ്പം പെട്ട ആള് നന്ദൻ ആണ്.. എന്നെ മനസിലാക്കാനും ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് വേണ്ടത്ര ബഹുമാനം തരാനും അയാൾക്ക് കഴിയുന്നുണ്ട്… പിന്നെ നിന്റെ ഒക്കെ നിലവാരം മനസിലാക്കാനും എനിക്ക് പറ്റി.. എന്തായാലും എനിക്ക് എതിരെ പ്ലാൻ ചെയ്യുന്നു അപ്പൊ കുറച്ച് സ്റ്റാൻഡേർഡ് ആയി പ്ലാൻ ചെയ്തുകൂടെടാ… ഇതൊരു മാതിരി ക്ലീഷേ പരിപാടി ആയിപ്പോയില്ലേ… മോശം.. അവൾ അവിയെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു..
അവിക്ക് അവളുടെ വർത്താനം കേട്ട് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും ഇപ്പൊ പ്രതികരിച്ചാൽ അത് തനിക്ക് തന്നെ വിനയാകും എന്ന് അറിയാവുന്നത് കൊണ്ട് അവൻ അവന്റെ ദേഷ്യം കടിച്ചുപിടിച്ചു നിന്നു…
പിന്നെ… ധർമപാലാ.. തന്റെ ഈ മുൻമുഖ്യമന്ത്രി എന്ന വിശേഷണത്തിന് പകരം മുൻ രാഷ്ട്രീയപ്രവർത്തകൻ എന്നും ജയിൽപുള്ളി എന്നും ആക്കാൻ ഉള്ള കഴിവ് എനിക്ക് ഇല്ലാതെ അല്ല.. നിങ്ങൾ ഈ ചെയ്തതുകൊണ്ട് ഒരു നന്മ എന്റെ ജീവിതത്തിൽ ഉണ്ടായത് കൊണ്ട് മാത്രം തന്നെ ഞാൻ വെറുതെ വിടുന്നതാണ്.. ഇനി ഒരിക്കൽക്കൂടി എനിക്ക് എതിരെ കളിക്കാൻ ഇറങ്ങുമ്പോൾ നന്നായി ആലോചിച്ചിട്ട് വേണം ഇറങ്ങാൻ… മനസിലായോ… അവൾ അവിയെയും ധർമപാലനെയും നന്നായി ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് ഇറങ്ങി. അഭിയും രണ്ടാളെയും നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അവളുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങി..
അഭി വരുമ്പോൾ കോഡ്രൈവർ സീറ്റിൽ കണ്ണടച്ചിരിക്കുന്ന പിയയെ ആണ് കാണുന്നത്. അവൻ ഒന്നും മിണ്ടാതെ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. കുറച്ചുനേരം കഴിഞ്ഞിട്ടും അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവൻ തന്റെ ഇടത് കൈകൊണ്ട് അവളുടെ കൈയിലായി ഒന്ന് തൊട്ടു…
അതോടെ അവൾ കണ്ണ് തുറന്ന് അവനെ ഒന്ന് നോക്കി..
എന്ത് പറ്റിയെടോ.. എന്തിനാ തനിക്ക് ഇത്ര ടെൻഷൻ..
ഒന്നുമില്ല.. ഞാൻ.. അവൾ എന്ത് പറയണം എന്നറിയാതെ ബുദ്ധിമുട്ടി..
വേണ്ട..തനിക്ക് ഇപ്പൊ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട. എപ്പോ തോന്നുന്നോ അപ്പൊ പറഞ്ഞാൽ മതി… അവൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..
മ്മ്… അവൾ ഒന്ന് മൂളിക്കൊണ്ട് കുറച്ചുനേരം മിണ്ടാതെ നിന്നു..
അവിനാഷിനെ മുൻപ് അറിയുമോ നന്ദന്.. കുറച്ചു കഴിഞ്ഞ് അവൾ ചോദിച്ചു..
മ്മ്… എന്റെ ജൂനിയർ ആയി പഠിച്ചിട്ടുണ്ട് അയാള്. അയാള് രണ്ടുകൊല്ലം LLB ചെയ്തിട്ടുണ്ട് എന്നറിയുമോ ശ്രീക്ക്… അവൻ ചോദിച്ചു..
മ്മ്.. എന്നിട്ട് അതിനോട് താൽപ്പര്യം തോന്നാത്ത കാരണം BCAക്ക് പോയി എന്ന് പറഞ്ഞിട്ടുണ്ട് മുൻപ്..
മ്മ്.. എന്നാൽ അങ്ങനെ അല്ല.. അയാൾ ഫസ്റ്റ് ഇയർ വന്ന ഒരു പെൺകുട്ടിയെ റാഗിംഗിന്റെ പേരിൽ ഉപദ്രവിക്കാൻ ശ്രമിച്ചു.. അതിൽ നിന്ന് ആ കുട്ടിയെ ഞാൻ ആണ് രക്ഷപ്പെടുത്തിയത്. അതുപോരാതെ അവന് എതിരെ ഞാൻ കംപ്ലയിന്റ് കൊടുത്തു. ഡിസിപ്ലീനറി ആക്ഷൻ ഉണ്ടായിരുന്നു അവന് എതിരെ. അതിന്റെ ദേഷ്യം എനിക്കെതിരെ കള്ള കേസ് ഉണ്ടാക്കിയിട്ടാണ് അവനും അന്ന് MLA ആയിരുന്ന അവന്റെ അച്ഛനും തീർത്തത്.. അന്ന് അതിൽ നിന്നു എന്നെ രക്ഷിച്ചത് ഹരി സാർ ആണ്. സാർ കുറച്ചുനാൾ ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ വന്നിരുന്നു. അങ്ങനെ നല്ല പരിചയം ആയിരുന്നു സാറുമായിട്ട്.. സാറിന്റെ കഴിവ് കൊണ്ടാണ് അന്ന് ഞാൻ നിരപരാധി ആണെന്ന് തെളിഞ്ഞത്. പക്ഷേ സാറിനും ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ലായിരുന്നു. കോളേജിൽ തിരികെ എത്തിയ ഞാൻ അവിനാഷിന്റെ സകല കൊള്ളരുതായ്മകളും കോളേജിൽ എല്ലാവരെയും അറിയിച്ചു അതുപോരാതെ എന്നെ കള്ളകേസിൽ പെടുത്തിയതും അവൻ ആണെന്ന് തെളിഞ്ഞു.. അതോടെ അവനെതിരെ എന്തായാലും ആക്ഷൻ ഉണ്ടാകും എന്ന് മനസിലാക്കിയ അവന്റെ തന്ത അവനെ അവിടെ നിന്ന് മാറ്റി മറ്റൊരു കോളേജിൽ ചേർത്തു..
ഓഹ്.. ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് ഉണ്ടായിരുന്നോ.. എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.. ഛെ.. ഇത്രയും വലിയ ചെറ്റ ആയിരുന്നോ അവൻ.. പിയ അവജ്ഞയോടെ ചോദിച്ചു..
അപ്പോഴേക്കും അവർ വിച്ചുവിന്റെ വീടിന്റെ അവിടെ എത്തിയിരുന്നു.
ഇവിടെ നിർത്തിക്കോ ശ്രീ.. എന്റെ ഓട്ടോ ഉണ്ട് അവിടെ. ഞാൻ അതും എടുത്ത് വീട്ടിലേക്ക് പൊയ്ക്കോളാം.. അഭി പറഞ്ഞു..
നന്ദൻ ഇപ്പോഴും ഓട്ടോ ഓടിക്കാൻ പോകുന്നുണ്ടോ.. അവൾ ആകാംഷയോടെ ചോദിച്ചു..
ഉവ്വ്.. എന്തേ.. നാണക്കേട് തോന്നുന്നുണ്ടോ ഒരു ഓട്ടോക്കാരനെ കെട്ടുന്നതിൽ.. അഭി പകുതി കളിയായും കാര്യമായും ചോദിച്ചു..
നാണക്കേട് എന്തിനാ.. ഓരോ ജോലിക്കും അതിന്റെതായ ഇമ്പോർട്ടൻസ് ഉണ്ടെന്ന് കരുതുന്ന ആൾ ആണ് ഞാൻ. എനിക്ക് ഒരു ജോലിയും നാണക്കേടായി തോന്നിയിട്ടില്ല… അവൾ അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
ശെരിയെടോ.. ഇനി കാണാം… അഭി അവളുടെ മറുപടി കേട്ട് ഉള്ളിൽ നിറയുന്ന സ്നേഹത്തിലും ബഹുമാനത്തിലും അവളെ നോക്കികൊണ്ട് ഒരു ചിരിയോടെ പറഞ്ഞു..
ബൈ നന്ദൻ.. പിയ അവനോട് യാത്ര പറഞ്ഞ് തിരികെപ്പോയി. അവളുടെ വണ്ടി ഒരു പൊട്ടുപോലെ ആകുന്നത് വരെ അവൻ നോക്കി നിന്നു പിന്നെ നേരെ വിച്ചുവിന്റെ വീട്ടിലേക്ക് നടന്നു..
തുടരും…

by