രചന:കണ്ണൻ്റെ മാത്രം
അഭിയും പിയയും വീട്ടിൽ എത്തുമ്പോൾ അവിടെ ആമിയും സാവിത്രിയമ്മയും മാത്രേ ഉള്ളൂ…നിധി എവിടെ പോയി അമ്മേ… അഭി ചോദിച്ചു..
അവളുടെ വീട്ടിലേക്ക് തിരിച്ചുപോയി ഇന്ന്. മഹി വന്നിരുന്നു കൊണ്ട് പോകാൻ….എന്താ പെട്ടന്ന്.. കുറച്ച് ദിവസം ഉണ്ടാകും എന്നും പറഞ്ഞിട്ടല്ലേ അവൾ വന്നത്… അഭി ചോദിച്ചു.. പിയ സാവിത്രിയമ്മയോടും അഭിയോടും പറഞ്ഞിട്ട് റൂമിലേക്ക് പോയിരുന്നു ആ സമയം..ആവോ.. ഇന്ന് രാവിലെ പറഞ്ഞു അവൾ പോകാണ് എന്ന്. ഞാനും സമ്മതം പറഞ്ഞു.. അത്രയെങ്കിലും സമാധാനം കിട്ടട്ടെ.. ഇവിടെ ഉള്ളപ്പോ മുഴുവൻ ആമിടെ മെക്കട്ട് കേറലായിരുന്നു അവളുടെ പണി. ഇറങ്ങി പോവാൻ പറയാൻ പറ്റോ… സാവിത്രിയമ്മ പറഞ്ഞു..മ്മ്…. അഭി മൂളി..കുളിച്ചിട്ടാണോ കഴിക്കുന്നത്.. അതോ…കുളിച്ചിട്ട് വരാം അമ്മേ.. എന്നിട്ട് കഴിക്കാം.. അഭി അതും പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി…
അഭി റൂമിൽ എത്തുമ്പോൾ പിയ കുളിച്ചിറങ്ങി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയിലെ കെട്ട് വിടിപ്പിക്കുന്നുണ്ടായിരുന്നു… അഭി നേരെ ചെന്ന് അവളെ പിന്നിലൂടെ പുണർന്നു…എന്താണ് mr. അഭിനന്ദ്… റൊമാന്റിക് മൂഡിൽ ആണല്ലോ.. അവളുടെ വയറിലായി വച്ചിട്ടുള്ള അഭിയുടെ കൈകളിൽ കൈകോർത്തുകൊണ്ട് പിയ ചോദിച്ചു…
ഇടക്ക് അല്ലേ എന്റെ ഭാര്യയെ ഇങ്ങനെ കിട്ടുള്ളോ.. അപ്പൊ ആ സമയം ഞാൻ പാഴാക്കാൻ പാടുണ്ടോ… അഭി അവളുടെ കാതിൻ തുമ്പിൽ ഒന്ന് കടിച്ച് വിട്ടുകൊണ്ട് പറഞ്ഞു…നന്ദൻ ഞാൻ ഇങ്ങനെ കാശിയേട്ടന്റെ മരണത്തിനു പിന്നാലെ പോകുന്നത് ബുദ്ധിമുട്ടാവുന്നുണ്ടോ നന്ദന്…. പിയ വിക്കലോടെ ചോദിച്ചു…അടുത്തനിമിഷം പിയയെ തനിക്ക് നേരെ തിരിച്ചു നിർത്തിയിരുന്നു അഭി…
കാശിയേട്ടന്റെ മരണത്തിന് പിന്നാലെ നീ മാത്രം അല്ലല്ലോ ഞാനും കൂടി അല്ലേ.. പിന്നെ നീ എന്റെ ഭാര്യ ആകുന്നതിന് മുൻപേ അവരുടെ ഒക്കെ പെങ്ങളും മകളും ഒക്കെ ആണ്. അപ്പൊ അവരുടെ ഒരു ആവശ്യം വന്നാൽ നീ മുൻപിൽ ഉണ്ടാകുന്നതാണ് എന്റെ സന്തോഷം. നമ്മൾ ഒന്നും അറിയാതെ പ്രണയിച്ച് ഒന്നായവരല്ല. നമ്മൾ പരസ്പരം നന്നായി മനസിലാക്കിയതിന് ശേഷം പ്രണയിച്ച് തുടങ്ങിയതാണ്.. എനിക്ക് മനസിലാവും നിന്നെ.. അതുകൊണ്ട് എന്റെ ഭാര്യ ഈ വക ചിന്തകൾ എല്ലാം ഉള്ളിൽ നിന്ന് എടുത്തുകളഞ്ഞോ ട്ടോ.. എനിക്ക് എന്റെ ഭാര്യ അഭിമാനം തന്നെ ആണ്…അഭി അങ്ങനെ പറഞ്ഞതും പിയയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.. അവൾ അവനെ ഇറുക്കെ പുണർന്നു..Thank you so much നന്ദൻ… എന്നെ ഇത്രയും മനസിലാക്കുന്നതിന്.. ഇത്രയും സ്നേഹിക്കുന്നതിന്.. അന്ന് ഞാൻ അങ്ങനെ ഒരു പ്രൊപോസൽ വെക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല നമ്മുടെ ലൈഫ് ഇത്രയും മധുരമുള്ളതാവുമെന്ന്…. പിയ അവനെ നോക്കികൊണ്ട് പറഞ്ഞു…
എന്തിനാ ശ്രീ നന്ദിയൊക്കെ… അത്രയും ഫോർമാലിറ്റി വേണോ നമ്മുടെ ഇടയിൽ…അഭി അവളുടെ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ ഒതുക്കി വച്ചുകൊണ്ട് ചോദിച്ചു…ഫോർമാലിറ്റിയല്ല നന്ദൻ.. സോറി പറയേണ്ടിടത് സോറിയും താങ്ക്സ് വേണ്ടിടത് അതും പറയണം…അതിപ്പോ ആരായാലും…..ഓഹ് ശരി മേഡം… ഞാൻ പറഞ്ഞത് ദേ തിരിച്ചെടുത്തു…പോരെ… അവൻ കളിയോടെ പറഞ്ഞു…കൊഞ്ചതെ പോയി കുളിച്ചേ നന്ദൻ… എനിക്ക് വിശക്കുന്നു…
ദാ.. വരുന്നു… നീ ഫുഡ് ഒക്കെ എടുത്തുവെക്കാൻ നോക്ക്… അതും പറഞ്ഞ് അഭി കുളിക്കാൻ കയറി.. പിയ അവനെ ഒന്ന് നോക്കികൊണ്ട് പുറത്തേക്കും പോയി…അഭിയും കൂടി വന്നതും സാവിത്രിയമ്മ ഭക്ഷണം വിളമ്പി..അഭി… വിച്ചുവിന്റെ കല്യാണം മുടങ്ങിയോ… സാവിത്രിയമ്മ ചോദിച്ചു..അത് കേട്ടതും ആമി ഞെട്ടലോടെ അഭിയെ നോക്കി. അവന്റെ കണ്ണുകളും തന്നിൽ ആണെന്ന് അറിഞ്ഞതും അവൾ വേഗം തല കുമ്പിട്ടു..ഉവ്വ് അമ്മേ… ആ കുട്ടിക്ക് മറ്റൊരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്…. അഭി പറഞ്ഞു..അങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ ആ കൊച്ചിനത് നേരത്തെ പറയാമായിരുന്നില്ലേ.. എന്തിനാ വെറുതെ ഇക്കണ്ട ആൾക്കാരെ ബുദ്ധിമുട്ടിച്ചത്.. പാവം വിച്ചു മോൻ… സാവിത്രിയമ്മ നിവേദയോടുള്ള അരിശത്തിൽ പറഞ്ഞു…
ആ കുട്ടി സ്നേഹിച്ചിരുന്ന പയ്യൻ നാട്ടിൽ ഉണ്ടായിരുന്നില്ല പോലും. അതാ പറയാതെ ഇരുന്നത്. അവൻ വന്നപ്പോൾ ആണ് അവൾ വീട്ടിൽ കാര്യം പറയുന്നത്. വിച്ചുവിന് പിന്നെ വലിയ വിഷമം ഒന്നും ഇല്ല. അവന് ഇതുവരെ മനസ്സുകൊണ്ട് ഒരിഷ്ടം ഒന്നും അവളോട് തോന്നിയിരുന്നില്ല… അതുകൊണ്ട് കുഴപ്പം ഇല്ല… അഭി ഇതൊക്കെ പറയുമ്പോൾ പിയ നോക്കിയത് ആമിയെ ആണ് തലയും കുമ്പിട്ട് ഇരിക്കുന്നു എന്നല്ലാതെ ഒരക്ഷരം മിണ്ടുന്നുണ്ടായില്ല അവൾ..മ്മ്… എന്തായാലും അത്ര വേണ്ടപ്പെട്ടവരെ അല്ലേ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ടായുള്ളൂ.. ക്ഷണം തുടങ്ങാൻ വൈകിയതെന്തായാലും നന്നായി. ഇനി അത്രയും പേരോട് വിളിച്ചു പറഞ്ഞാൽ മതിയല്ലോ അത് വേണ്ടാന്ന് വെച്ചെന്ന്….മ്മ്.. അഭി മൂളി…
……………..
പിറ്റേന്ന് രുദ്രന്റെ കാൾ ആണ് പിയയെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചത്…എന്താ രുദ്രേട്ടാ… കാൾ എടുത്തതും പിയ ചോദിച്ചു…പിയ അഭിയെയും കൂട്ടിയിട്ട് പെട്ടന്ന് വരാൻ പറ്റുമോ.. ഒരു കാര്യം ഉണ്ടായിരുന്നു…വരാം രുദ്രേട്ടാ.. എങ്ങോട്ടാ എത്തേണ്ടത്…നമ്മൾ ഇന്നലെ മീറ്റ് ചെയ്ത ഫ്ലാറ്റിൽ എത്തിയാൽ മതി.. ഞാൻ അവിടെ ഉണ്ടാവും…
ശരി രുദ്രേട്ടാ… പിയ അതും പറഞ്ഞുകൊണ്ട് വേഗം എഴുന്നേറ്റ് അഭിയെ നോക്കി പുറത്തേക്ക് പോയി.
നന്ദൻ… പുറത്ത് ഇരിക്കുന്ന അഭിയെ കണ്ടതും പിയ വിളിച്ചു…എന്താ ശ്രീ… പിയയുടെ ധൃതി പിടിച്ചുള്ള വരവും വിളിയും കണ്ടപ്പോൾ അഭി അന്താളിപ്പോടെ ചോദിച്ചു..നന്ദൻ.. രുദ്രേട്ടൻ വിളിച്ചിരുന്നു. നമ്മളോട് ഒന്ന് അങ്ങോട്ട് ചെല്ലുമോ എന്ന് ചോദിച്ചു… ഇന്നലെ നമ്മൾ പോയ ഫ്ലാറ്റിലേക്ക്..എന്താ കാര്യം ശ്രീ…അറിയില്ല നന്ദൻ.. പെട്ടന്ന് എത്താൻ പറഞ്ഞു….
മ്മ്.. താൻ റെഡി ആയിക്കോ.. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. അഭി അതും പറഞ്ഞുകൊണ്ട് പുറത്തെ ബാത്‌റൂമിലേക്ക് നടന്നു. പിയ ഉള്ളിലേക്കും…രണ്ടാളും പെട്ടന്ന് തന്നെ റെഡി ആയി ഇറങ്ങി. ഫ്ലാറ്റിന്റെ മുൻപിൽ എത്തി ബെൽ അടിച്ചതും വാതിൽ തുറന്നത് നവി ആയിരുന്നു…
എന്താ നവിയേട്ടാ.. രുദ്രേട്ടൻ എന്താ പെട്ടന്ന് വരാൻ പറഞ്ഞത്…പിയ ചോദിച്ചു…
അറിയില്ല മോളെ.. എന്നോട് പെട്ടന്ന് ഇങ്ങോട്ട് എത്താൻ പറഞ്ഞിട്ട് വിളിച്ചതാണ്.. വേറെ ഒന്നും പറഞ്ഞില്ല. നിങ്ങളും കൂടി എത്തിയിട്ട് പറയാം എന്നാ പറഞ്ഞത്…മ്മ്… പിയ മൂളി..അപ്പോഴേക്കും രുദ്രൻ അങ്ങോട്ട് വന്നിരുന്നു..വരൂ.. നമുക്ക് റൂമിലേക്ക് ഇരിക്കാം..രുദ്രൻ അതും പറഞ്ഞുകൊണ്ട് റൂമിലേക്ക് നടന്നു. അവന്റെ പിന്നിൽ ആയി ബാക്കി ഉള്ളവരും…ഇന്നലെ ആ ഗുണ്ടകളെ വിളിച്ച നമ്പറും അക്കൗണ്ട് ഡീറ്റൈൽസും തപ്പാൻ അഷ്‌റഫിനോട് പറഞ്ഞിട്ടുണ്ടായില്ലേ.. അഷ്‌റഫ് വിളിച്ചിരുന്നു എന്നെ. അവർക്ക് പൈസ വന്നത് ഒരു ലോനപ്പൻ എന്ന പേരിൽ ഉള്ള അക്കൗണ്ടിൽ നിന്നാണ്… അവരെ വിളിച്ച ഫോൺ നമ്പറും അയാളുടെ പേരിൽ തന്നെ ആണ്…
ലോനപ്പനോ… അത് നമ്മുടെ….അതേ medicare ഹോസ്പിറ്റലിന്റെ ഷെയർ ഹോൾഡേഴ്സിൽ ഒരാളായ ലോനപ്പൻ ആണോ എന്നറിയണം…. പിയയെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ രുദ്രൻ പറഞ്ഞു.. പപ്പനങ്കിൾ വിചാരിച്ചാൽ നടക്കില്ലേ അയാളുടെ നമ്പർ സംഘടിപ്പിക്കാൻ…ഞാൻ അച്ഛനോട് സംസാരിക്കാം. ചിലപ്പോ അച്ഛന്റെ കൈയിൽ നമ്പർ ഉണ്ടാകാനും ചാൻസ് ഉണ്ട്. ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അച്ഛൻ പറഞ്ഞിരുന്നു..മ്മ്… ഈ ലോനപ്പൻ എന്ന പേരിനുള്ളിൽ മറഞ്ഞിരിക്കുന്ന ആളെ നമുക്ക് കിട്ടണം. എന്റെ അനുമാനത്തിൽ അയാൾ ആയിരിക്കും കാശിയുടെ മരണത്തിന് ഉത്തരവാദി…
അല്ല ഏട്ടാ.. കാശിയേട്ടനെ വിളിച്ച നമ്പറുകളുടെയും ഫോഴ്‌സിനെ വിടാൻ പറഞ്ഞ് വിളിച്ച നമ്പറിന്റെയും ഡീറ്റെയിൽസ് കിട്ടിയോ…ഉവ്വ്… കാശി ഫോഴ്‌സിനെ വിടാൻ പറഞ്ഞ് വിളിച്ച നമ്പർ ഒരു മുരുകന്റെ പേരിൽ ഉള്ളതാണ്. അങ്ങനെ ഒരു ഓഫീസർ നമ്മുടെ ഇവിടെ ഇല്ല. ഇതാരുടെയോ പേർസണൽ നമ്പർ ആണെന്ന് തോന്നുന്നു. പക്ഷേ ഇങ്ങനെ ഒരു കള്ളപ്പേരിൽ നമ്പർ എടുക്കേണ്ട കാര്യം അയാൾക്ക് എന്താ.. അതുമാത്രം അല്ല കാശിക്ക് എങ്ങനെ ഈ നമ്പർ കിട്ടി. കാശിയുമായി നല്ല അടുപ്പമുള്ള ഓഫീസർ ആയിരിക്കണം അത്. അതുകൊണ്ടാണല്ലോ അവൻ കണ്ട്രോൾ റൂമിൽ വിളിക്കാതെ അയാളെ വിളിച്ചത്. അതും പേർസണൽ നമ്പറിൽ… എന്തൊക്കെയോ ഇനിയും മറനീക്കി പുറത്ത് വരാൻ ഉള്ളതുപോലെ. ആകെ കുഴഞ്ഞുമറഞ്ഞു കിടക്കാണ്…
മ്മ്… അല്ല രുദ്രേട്ടാ കാശിയേട്ടനെ വിളിച്ചിരുന്ന നമ്പറുകൾ ആരുടെ ആണെന്ന് വല്ല പിടിയും ഉണ്ടോ… പിയ ചോദിച്ചു..അത് രണ്ട് ലാൻഡ്‍ഫോൺ നമ്പർ ആണെന്ന് അറിയാലോ.. ഒന്നൊരു ഓഫീസ് നമ്പർ ആണ് ***** ഐടി ഫേം.. രണ്ടാമത്തെ ദേ ഈ നമ്പർ ആണ്.. ഒരു പബ്ലിക് ടെലിഫോൺ ബൂത്തിലെ… ആ ഐടി ഫേം.. അത് അവിനാശിന്റെ അല്ലേ.. പിയ നവിയെ നോക്കി ചോദിച്ചു..Yes.. അതാണ് ആ പേര് കേട്ടപ്പോൾ എവിടെയോ കേട്ടുപരിചയം തോന്നിയത്.. പക്ഷേ അവിടെ ആരായിരിക്കും…ഈ അവിനാശ് എന്ന് പറയുന്നത് മുൻമന്ത്രി ധർമപാലന്റെ മകൻ അല്ലേ… രുദ്രൻ പിയയെ നോക്കി ചോദിച്ചു..അതേ.. അയാളുടെ ഐടി ഫേം ആണ് ഇത്… പക്ഷേ അവിടെ കാശിയേട്ടനെ സഹായിക്കാൻ മാത്രം ആരാ എന്നുള്ളതാണ്. അതുമാത്രം അല്ല medicare ലെ ഓർഗൻ ട്രാഫിക്കിങ്ങിനെ കുറിച്ച് ഒരു ഐടി ഫേമിൽ വർക്ക് ചെയ്യുന്ന ആൾക്ക് എന്തറിയാൻ ആണ്… പിയ ഒന്നും മനസിലാകാതെ പറഞ്ഞു അതറിയണമെങ്കിൽ ആരാ വിളിച്ചതെന്നറിയണം.. അതിന് എന്താ ഒരു വഴി.. നവി ചോദിച്ചു..
എന്തായാലും ആ ഓഫീസിൽ നിന്ന് വിളിച്ചത് ആരാണെന്ന് കണ്ടെത്താൻ ഒരു വഴിയും ഇല്ല. ഓഫീസ് ഫോൺ എത്ര പേര് യൂസ് ചെയ്യുന്നതാണ്… ആ ടെലിഫോൺ ബൂത്ത് വഴി അവിടെ നിന്ന് വിളിച്ചത് ആരാണ് എന്നറിയാൻ എന്തെങ്കിലും വഴിയുണ്ടോ…അഭി രുദ്രനെ നോക്കികൊണ്ട് തിരക്കി…
ഞാൻ അതിന്റെ ലൊക്കേഷൻ നോക്കിയിരുന്നു ഒരു കോളേജിന് അടുത്തുള്ളതാണ് ഈ ബൂത്ത്. അതുകൊണ്ട് തന്നെ അവിടെ ഇരിക്കുന്ന ആൾക്ക് ആളെ അറിയാൻ ചാൻസ് ഇല്ല.. പിന്നെ ഇത്ര നാളും ആയില്ലേ. ഞാൻ അഷ്‌റഫിനോട് അവിടത്തെ cctv വിഷ്വൽസ് നോക്കാൻ പറഞ്ഞിട്ടുണ്ട്. കോളേജ് പരിസരം ആയതുകൊണ്ട് അവിടെ ഒന്നിൽ കൂടുതൽ cctv ക്യാമറകൾ ഉണ്ടാവും.. ഏതിൽ എങ്കിലും പതിയാതെ ഇരിക്കില്ല… രുദ്രൻ അത് പറഞ്ഞ സമയത്താണ് അവന്റെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ അഷ്‌റഫ് ആണ്..എന്തായി അഷ്റഫെ…സാർ ഞാൻ വിഷ്വൽസ് സാറിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്…ആണോ.. ഞാൻ നോക്കട്ടെ… ഫോൺ വച്ചതും രുദ്രൻ തന്റെ ഫോൺ ലാപും ആയി കണക്ട് ചെയ്യത് ആ വിഷ്വൽസ് പ്ലേ ചെയ്യാൻ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ അതിലേക്ക് ആയി. അവർ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഒരു കാർ ആ ബൂത്തിന്റെ കുറച്ചു മാറി നിർത്തുന്നതും അതിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നതും കണ്ടത്. ബൂത്തിലേക്ക് കയറുന്ന ആളെ കണ്ട് അവർ ഞെട്ടിപ്പോയി…
തുടരും…

by