രചന – കണ്ണന്റെ മാത്രം
നീ മോഹനനെ ഒന്ന് വിളിച്ച് നോക്കിയേ.. എന്തായി അവിടത്തെ കാര്യങ്ങൾ എന്ന് ഒന്നറിയാൻ… ധർമപാലൻ അവിയോട് പറഞ്ഞു..
ശരി ഡാഡി… അവി വേഗം ഫോൺ എടുത്ത് എസ് ഐയെ വിളിച്ചു..
സാറെ.. അവിനാശ് ആണ്.. എന്തായി അവിടത്തെ കാര്യങ്ങൾ… അയാൾ ഫോൺ എടുത്തതും അവി ചോദിച്ചു..
നിങ്ങളുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ച എന്നെ തല്ലണം. ഇനി ഇതിന്റെ പിന്നാലെ എന്തൊക്കെ ഉണ്ടാവുമോ ആവോ… അയാൾ ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞു..
എന്താ സാർ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…
നിങ്ങൾ എന്താ പറഞ്ഞത് ഇങ്ങനെ ഒരു കേസ് വന്നാൽ നാണക്കേട് കാരണം അവൾ എതിർക്കാൻ നിൽക്കില്ല എന്നൊക്കെ അല്ലേ… എന്നിട്ട് ആ പെണ്ണിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. ചിരിച്ചോണ്ടാണ് അവള് ഫോട്ടോക്ക് പോസ് ചെയ്യ്തത്.. അതുപോലെ എന്താ പറഞ്ഞത് ആ പെണ്ണിന്റെ കൂടെ ഉള്ളവൻ പഠിപ്പൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരൻ ആണെന്നല്ലേ.. എന്നിട്ട് അവന് നിയമം ഒക്കെ അറിയാലോ.. എന്താ പഠിച്ചിട്ടുള്ളത് എന്നൊന്നും അറിയില്ല പക്ഷേ അവന് നിയമവശങ്ങൾ ഒക്കെ അറിയാം.. ഇതൊന്നും പോരാതെ ആ DCPയും അവിടെ എത്തി. നിങ്ങൾ എന്താ പറയാഞ്ഞേ ആ പെണ്ണ് DCP യുടെ ആളാണ് എന്ന്..
സാർ.. അതുപിന്നെ… അവി എന്തോ പറയാൻ തുടങ്ങിയതും അതിനെ തടഞ്ഞുകൊണ്ട് മറുപ്പുറത്ത് നിന്ന് അയാൾ പിന്നെയും സംസാരിച്ച് തുടങ്ങിയിരുന്നു..
വരട്ടെ… പറഞ്ഞു കഴിഞ്ഞില്ല.. ആ പെണ്ണ് ജേർണലിസ്റ്റ് ആയിരുന്നു അല്ലേ.. അതും നിങ്ങൾ എന്നോട് പറഞ്ഞില്ല..ആ മാധ്യമപ്രവർത്തകർ ഇതൊക്കെ അറിഞ്ഞപ്പോൾ അവിടെ നിന്ന് തടിതപ്പി. ഇതൊന്നും പോരാതെ കോവിലകം ഗ്രൂപ്പിന്റെ ഓണറുടെ മകളും… എല്ലാം കൊണ്ടും എന്റെ കാര്യം തീരുമാനം ആയി എന്ന് പറഞ്ഞാൽ മതിയല്ലോ.. നിങ്ങൾ പറഞ്ഞത് വിശ്വസിച്ചതിന് എനിക്ക് കിട്ടി. ഇനി മേലാക്കം ഒരു കാര്യത്തിനും എന്നെ വിളിച്ച് പോകരുത്.. അയാൾ അതും പറഞ്ഞ് ഫോൺ വച്ചിരുന്നു..
അവിക്ക് മോഹനൻ ഫോൺ വച്ചിട്ടും ഒന്നും ഉൾകൊള്ളാൻ പറ്റുന്നുണ്ടായില്ല. ഇത്ര കഷ്ടപ്പെട്ട് ഇവിടം വരെ എത്തിച്ചിട്ട് ഒന്നും ആയില്ല എന്ന് ചിന്തിച്ചതും അവന് തലക്ക് പ്രാന്ത് പിടിച്ചു…
എന്താ അവി… എന്തായി കാര്യങ്ങൾ… ധർമപാലൻ ഫോണും പിടിച്ച് ആലോചനയോടെ നിൽക്കുന്ന അവിയോട് ചോദിച്ചു..
നമ്മൾ പ്രതീക്ഷിച്ചത് ഒന്നും നടന്നില്ല ഡാഡി… അവി അതും പറഞ്ഞുകൊണ്ട് മോഹനൻ പറഞ്ഞത് മുഴുവൻ അയാളോട് പറഞ്ഞു…
ഛെ… ഇനിയിപ്പോ എന്ത് ചെയ്യും.. അവർ ഇതിന് പിന്നിൽ നമ്മൾ ആണെന്ന് ഊഹിക്കില്ലേ.. ഇപ്പോഴും എനിക്കെതിരെ ഉള്ള തെളിവുകൾ ആ പെണ്ണിന്റെ കൈയിൽ ഉണ്ട്.. അവൾ അതങ്ങാനും പുറത്തുവിട്ടാൽ തീർന്നു…
അവർക്ക് ഊഹിക്കാനേ കഴിയൂ ഡാഡി. നമ്മൾ ആണ് ഇതിന് പിന്നിൽ എന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ ഒന്നും അവരുടെ കൈയിൽ ഇല്ല…
ഡാ.. അപ്പൊ ആ ഓഫീസിൽ ഉള്ള നമ്മുടെ സഹായിയെ പിടിച്ചാൽ പണി ആവില്ലേ… അയാള് ഒറ്റുമോ നമ്മളെ..
അതിന് പിടിച്ചെങ്കിൽ അല്ലേ ഡാഡി.. അവർക്ക് അതാരാണെന്ന് സൂചന പോലും കിട്ടില്ല. നമ്മൾ cctv ഫൂട്ടേജ് ഒക്കെ ഹാക്ക് ചെയ്യിപ്പിച്ചില്ലേ. പിന്നെ എന്താ.. ഡാഡി ചുമ്മാ ടെൻഷൻ അടിക്കണ്ട.. എനിക്ക് അതല്ല വിഷമം ഇത്രയൊക്കെ പ്ലാൻ ചെയ്തിട്ടും അവളും അവളുടെ തന്തയും നാണംകെട്ട് നിൽക്കുന്നത് കാണാൻ പറ്റിയില്ലല്ലോ…
സാരമില്ലടാ… ഇനിയും അവസരം വരും…
മ്മ്… അതിന് അവി ഒന്ന് മൂളിയതേ ഉള്ളൂ…
…………………
മുത്തേ.. നീ ഒന്നും പറഞ്ഞില്ല….
അത് പിന്നെ അച്ഛാ… അപ്പൊ അയാളുടെ അടുത്ത് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ അച്ഛനെയും എന്നെയും ഒരു മോശം കണ്ണിലൂടെ കണ്ടേനെ അവരൊക്ക.. എന്നെ എങ്ങനെ വേണമെങ്കിൽ അവർ ട്രീറ്റ് ചെയ്തോട്ടെ പക്ഷേ ഞാൻ കാരണം നിങ്ങൾക്ക് ഒരു നാണക്കേട് അത് എനിക്ക് സഹിക്കാൻ കഴിയില്ല.. അതുകൊണ്ടാണ് അങ്ങനെ ഒരു കാര്യം പറഞ്ഞത്…
പക്ഷേ മുത്തേ.. നീ ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് ഇനി നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകുമോ. അതുപോരാതെ ഈ ചെറുപ്പക്കാരന്റെ ജീവിതമോ.. അതിന് ഒരു വിലയും ഇല്ലേ.. നമ്മുടെ നാണക്കേട് ഇല്ലാതെ ആക്കാൻ ഇയാളുടെ ജീവിതം ഹോമിക്കണമായിരുന്നോ… പപ്പൻ വിഷമത്തോടെ ചോദിച്ചു. അയാൾക്ക് അഭിയുടെ കാര്യം ആലോചിച്ച് വിഷമം ആകുന്നുണ്ടായിരുന്നു…
അച്ഛാ… ഞാൻ ഇയാളോട് ഒന്ന് സംസാരിക്കട്ടെ.. എന്നിട്ട് ബാക്കി കാര്യങ്ങൾ പറയാം… പിയ അഭിയെ കാട്ടികൊണ്ട് പറഞ്ഞു.
മ്മ്… അതിന് അയാൾ ഒന്ന് മൂളിയതേ ഉള്ളൂ…
അതോടെ അവൾ അഭിയേയും വിളിച്ച് ബാൽക്കണിയിലേക്ക് പോയി…
അവിടെ ചെന്ന് നിന്നിട്ട് കുറച്ച് നേരം ആയിട്ടും അവൾ ഒന്നും മിണ്ടാതെ ആയതും അവൻ അവളെ വിളിച്ചു..
ശ്രീപ്രിയ….
മ്മ്.. എടോ തന്നോട് ഞാൻ ചോദിക്കുന്ന കാര്യം തനിക്ക് താൽപര്യമില്ലെങ്കിൽ നോ പറയാം കേട്ടോ.. അതിന് ഒരു ബുദ്ധിമുട്ടും വേണ്ട…
എന്താടോ…
തനിക്ക് എന്തായാലും 30+ ആയില്ലേ..
ഉവ്വ്….32 കഴിഞ്ഞു..
മ്മ്.. എനിക്കും 28 കഴിഞ്ഞു. എന്തായാലും ഇന്നല്ലെങ്കിൽ നാളെ മാര്യേജ് എന്ന ഒരു കാര്യം നമ്മുടെ ലൈഫിൽ ഉണ്ടാകും. ഓപ്പൺ ആയിട്ട് ചോദിക്കാണ് തനിക്ക് എന്നെ കല്യാണം കഴിക്കാൻ താൽപ്പര്യം ആണോ.. എന്നെ സംബന്ധിച്ച് പ്രോബ്ലം ഒന്നും ഇല്ല…
പിയ ചോദിച്ചത് കേട്ടതും അഭി ഞെട്ടിപ്പോയി. ഇത്രയും ഓപ്പൺ ആയി അവൾ ഈ കാര്യം പറയും എന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല… അവന് എന്താ മറുപടി പറയേണ്ടത് എന്ന് അറിയുന്നുണ്ടായില്ല..
എടോ.. താൻ ഒന്നും പറഞ്ഞില്ല.. അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ പിയ ചോദിച്ചു..
അത്.. ഇപ്പൊ.. എന്ത് പറയാൻ ആണ്…
തനിക്ക് എന്നെ പോലെ ഒരു പെണ്ണിനെ അല്ല താൽപ്പര്യം എന്നാണെങ്കിൽ തുറന്ന് പറഞ്ഞോളൂ ട്ടോ…
അതല്ല ഡോ.. എനിക്ക് അങ്ങനെ വലിയ സങ്കൽപ്പങ്ങൾ ഒന്നും ഇല്ല. പക്ഷേ… ഞാൻ ഒരു സാധാരണക്കാരൻ ആണ് തന്റെ പോലെ ഇത്രയും ഉയർന്ന രീതിയിൽ ജീവിച്ച ആൾക്ക് എന്റെ കൂടെ ഒക്കെ കഴിയാൻ പറ്റുമോ… അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
ഓഹ് ഫിനാൻഷ്യലി ആണോ താൻ ഉദ്ദേശിച്ചത്. എന്തായാലും താൻ ഒരു LLB ഗ്രാജുവേറ്റ് അല്ലേ.. തന്റെ ഫിനാൻഷ്യൽ സ്റ്റാറ്റസ് ഒക്കെ മാറാൻ ആണോ ബുദ്ധിമുട്ട്. പിന്നെ അത്യാവശ്യം നല്ല രീതിയിൽ ഉള്ള വരുമാനം എനിക്കും ഉണ്ട്. എന്റെ ഒരു കോൺസെപ്റ് വച്ചിട്ട് ഒരു കുടുംബം നന്നായി പോകാൻ അവനവനെ കൊണ്ട് പറ്റുന്നത് എല്ലാവരും കോൺട്രിബ്യൂട്ട് ചെയ്യണം എന്നാണ്. അല്ലാതെ ഭർത്താവാണ് ആ കുടുംബം നോക്കേണ്ടത് എന്നൊന്നും ഞാൻ കരുതുന്നില്ല… അങ്ങനെ ഭാര്യ എപ്പോഴും ഭർത്താവിന്റെ കീഴിൽ കഴിയണം എന്ന ചിന്താഗതി എനിക്കില്ല. ഒരു കുടുംബത്തിൽ എല്ലാവർക്കും അതിന്റെതായ ഇമ്പോർട്ടൻസ് ഉണ്ട്. ആരും ആരുടേയും മുകളിലും അല്ല താഴെയും അല്ല…
അങ്ങനെ ഒരു ചിന്താഗതി എനിക്കും ഇല്ല.. ഭാര്യ ആയാലും ഭർത്താവ് ആയാലും പരസ്പരം മനസിലാക്കി ബഹുമാനിച്ച് ജീവിക്കണം എന്നാണ് എന്റെയും കാഴ്ചപ്പാട്… ഞാൻ അതല്ല പറയുന്നത്.. എന്റെ പരിമിതമായ ചുറ്റുപാടുകളിൽ ജീവിക്കാൻ തനിക്ക് പറ്റുമോ.. എന്റെ അമ്മ അനിയത്തി എന്റെ വിച്ചു അവരെ ഒന്നും ഒഴിവാക്കാൻ എനിക്ക് കഴിയില്ല…
അതിന് അവരെ ഒഴിവാക്കണം എന്ന് തന്നോട് ഞാൻ പറഞ്ഞോ.. എനിക്ക് ഒരിക്കലും എന്റെ അച്ഛനെയോ പപ്പയെയോ അപ്പയേയോ നവിയേട്ടനെയോ എന്റെ ലൈഫിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. അവർ ഒക്കെ എന്റെ ജീവൻ ഉള്ള കാലം വരെ എന്റെ ജീവിതത്തിന്റെ ഭാഗം ആയിരിക്കും.. അപ്പൊ പിന്നെ മറ്റൊരാളോട് അയാളുടെ അതുവരെ ഉള്ള ജീവിതം ഒഴിവാക്കണം എന്ന് എനിക്ക് പറയാൻ കഴിയില്ലല്ലോ… പിന്നെ ഒരു കാര്യം.. വീട്ടിൽ ഇരുന്ന് ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ നോക്കി അവരുടെ സന്തോഷത്തിനായി ജീവിക്കുന്ന ഒരു ടിപ്പിക്കൽ ഭാര്യയെ ആണ് താൻ ആഗ്രഹിക്കുന്നത് എങ്കിൽ നമുക്ക് ഈ പ്രൊപോസൽ ഇവിടെ വച്ച് അവസാനിപ്പിക്കാം. കാരണം എനിക്ക് ഒരിക്കലും അങ്ങനെ പറ്റില്ല. അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെങ്കിൽ അവർക്ക് അത്രയും വലിയ മനസ്സ് ആയിരിക്കണം. നിസ്വാർത്ഥമായി അവരുടെ കുടുംബത്തിന്റെ സന്തോഷത്തിൽ സ്വന്തം സന്തോഷം കണ്ടെത്തുക അതിൽ ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ എന്റെ അപ്പയേ പോലെ, അതൊന്നും എല്ലാവരെക്കൊണ്ടും പറ്റുന്ന കാര്യം അല്ല. എന്നെ കൊണ്ട് തീരെ പറ്റില്ല. കാരണം ഞാൻ എന്റെ കരിയറിന് ഒരുപാട് ഇംപോർട്ടൻസ് കൊടുക്കുന്നുണ്ട്. സോ അതൊഴിവാക്കിയിട്ടുള്ള ഒരു ജീവിതം എനിക്ക് പറ്റില്ല.. ഞാനെന്റെ കരിയറും പേഴ്സണൽ ലൈഫും ഒരുപോലെ മുന്നോട്ടു കൊണ്ടു പോണം എന്നാണ് ആഗ്രഹിക്കുന്നത്. അതിന് എന്റെ പാതിയായി വരുന്ന ആളുടെ എല്ലാ സപ്പോർട്ടും വേണം….
മ്മ്… എനിക്ക് മനസിലാകും.. എന്റെ പാതിയായി വരുന്ന ആൾ എന്നെയും എന്റെ കുടുംബത്തെയും നോക്കി വീട്ടിൽ ഇരിക്കണം എന്നൊരു ആഗ്രഹം ഒന്നും എനിക്കില്ല.. പ്രൊഫഷണൽ ലൈഫിനും പേഴ്സണൽ ലൈഫിനും ഒരുപോലെ ഇംപോർട്ടൻസ് കൊടുക്കുന്ന ഒരാളാവണം എന്നേയുള്ളൂ.. ഒന്നിനുവേണ്ടി മറ്റൊന്ന് കോംപ്രമൈസ് ചെയ്യുന്ന ഒരാളെ എനിക്ക് താല്പര്യമില്ല… തനിക്ക് എന്റെ ചുറ്റുപാടുകളിൽ ജീവിക്കാൻ കഴിയും എന്നുണ്ടെങ്കിൽ നമുക്ക് ഈ പ്രൊപ്പോസൽ മുന്നോട്ട് കൊണ്ടു പോകാം…
മ്മ്… എങ്കിൽ നമുക്ക് ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ട് പോകാം അല്ലേ… അവൾ ചോദിച്ചു..
മ്മ്… അഭി അതിന് ഒന്ന് മൂളി
………………..
ഈ സമയം അകത്ത് പപ്പനും ഹരിയും തമ്മിൽ സംസാരത്തിൽ ആയിരുന്നു..
ഹരി.. ആ പയ്യൻ.. അഭിനന്ദ്.. നമ്മുടെ മുത്തിന് പറ്റിയ മാച്ച് ആണ് അല്ലേ..
അതേടാ… നല്ല പയ്യൻ ആണ്… എല്ലാവരോടും സ്നേഹവും സഹനുഭൂതിയും ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. എന്നാലോ തെറ്റ് കണ്ടാൽ അവിടെ പ്രതികരിക്കേം ചെയ്യും… പണ്ട് അവനെ പഠിപ്പിച്ചിരുന്ന സമയത്ത് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ ഒരു പയ്യനെ നമ്മുടെ മുത്തിന് കിട്ടിയാൽ അവൾ ഒരിക്കലും ജീവിതത്തിൽ ഒന്നിന്റെ പേരിലും ഒറ്റപ്പെടില്ല എന്ന്… എന്തിനും ഏതിനും അവൾക്ക് ഒരു സപ്പോർട്ട് ആയിട്ട് അവളുടെ പാതി ഉണ്ടാകും എന്ന്… എന്റെ പാറുവിനെ പോലെ…
ഹരി ഒരു ചിരിയോടെ പറഞ്ഞു…
ഡാ.. പക്ഷേ… പപ്പൻ എന്തോ പറഞ്ഞ് തുടങ്ങിയതും ഹരി അവനെ തടഞ്ഞിരുന്നു..
നിന്റെ പക്ഷേയുടെ അർത്ഥം എനിക്ക് മനസിലായി അവന്റെ ജീവിത സാഹചര്യം അല്ലേ.. അതൊന്നും കുഴപ്പം ഇല്ലെടാ.. അവൻ നല്ല കഴിവുള്ള പയ്യൻ ആണെടാ.. അവന് അവന്റെ പ്രൊഫക്ഷണിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും..
പിന്നെ അവളും വെറുതെ വീട്ടിൽ ഇരിക്കുന്ന ആള് ഒന്നും അല്ലല്ലോ.. ഒരു കുടുംബത്തിന് സുഖമായിട്ട് ജീവിക്കാൻ ഉള്ളത് അവള് ഉണ്ടാക്കുന്നില്ലേ.. പിന്നെ അതൊന്നും പോരെങ്കിൽ നിന്റെ സ്വത്തുക്കൾ മുഴുവൻ അവർക്ക് ഉള്ളതല്ലേ….
മുഴുവൻ അല്ല പകുതി.. ബാക്കി പകുതി എന്റെ മോന് ഉള്ളതാണ്… പപ്പൻ പറഞ്ഞു…
ഡാ… നീ.. ഹരി എന്തോ പറയാൻ തുടങ്ങിയ സമയത്താണ് പിയയും അഭിയും കൂടി ഉള്ളിലേക്ക് വന്നത്. അഭി അടുത്തേക്ക് വന്നതും വിച്ചു എന്തായിടാ എന്ന രീതിയിൽ അവനെ നോക്കി. അതിന് അഭി ഒന്ന് കണ്ണ് ചിമ്മിക്കാട്ടി..
തുടരും….

by