രചന – കണ്ണന്റെ മാത്രം
വാതിലിന്റെ പുറത്ത് എന്തോക്കയോ ശബ്ദം കേട്ട പിയയും അഭിയും അങ്ങോട്ട് നോക്കി. രണ്ടാളും അവിടേക്ക് നടന്ന് എത്തിയതും ആ വാതിൽ തുറന്നിരുന്നു. അവർ നോക്കുമ്പോൾ ഫ്രന്റിൽ തന്നെ ഒരു കൂട്ടം ഉണ്ടായിരുന്നു. പോലീസിനെയും മീഡിയക്കാരെയും കണ്ടപ്പോൾ തന്നെ പിയക്ക് ഏതാണ്ട് കാര്യങ്ങൾ കത്തി. അഭി പക്ഷേ ഒന്നും മനസിലാവാതെ പകച്ച് നിൽപ്പായിരുന്നു..
അവരുടെ ഹോട്ടലിലെ മറ്റു റൂമികളിലെ താമസക്കാരും പുറത്തേക്ക് ഇറങ്ങി നോക്കി തുടങ്ങി.. മീഡിയക്കാർ അവരുടെ പണി തുടങ്ങി. തലങ്ങും വിലങ്ങും അവരുടെ ഫോട്ടോ എടുത്ത് കൂട്ടി.. ആദ്യം പിയ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അഭിയുടെ കൈക്ക് ഉള്ളിലൂടെ കൈയിട്ട് കോർത്ത് പിടിച്ച് നല്ലസ്സൽ ഒരു ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യ്തു.. അവരുടെ മുന്നിലായി നിൽക്കുന്നവർ ഒക്കെ ഞെട്ടിപ്പോയി അവളുടെ ആ നീക്കത്തിൽ… എന്തിന് അഭി വരെ ഞെട്ടി. അവന്റെ കണ്ണ് മിഴിഞ്ഞു..
ഈ റൂമിൽ അനാശാസ്യം നടക്കുന്നു എന്ന് ഒരു വിവരം കിട്ടിയിട്ടാണ് ഞങ്ങൾ വന്നത്.. എന്താ ഇതിനൊക്കെ അർത്ഥം.. പിയയുടെ പെർഫോമൻസ് കണ്ട് ഒരു നിമിഷം ഞെട്ടിനിന്നെങ്കിലും അതിൽനിന്ന് മോചിതനായി ആ എസ് ഐ ചോദിച്ചു..
ഒരാണും പെണ്ണും ഒരുമിച്ച് ഒരു റൂമിൽ ഒരു രാത്രി കഴിഞ്ഞാൽ അത് അനാശാസ്യം ആണെന്ന് സാറിനോട് ആരാ പറഞ്ഞത്… പിയ അയാളെ നോക്കികൊണ്ട് ചോദിച്ചു..
ഓഹ്.. പിടിക്കുമ്പോൾ നിന്നെപ്പോലെ ഉള്ള സകല അവളുമാർക്കും ഉണ്ടാവും ഇതുപോലെ എന്തേലും ഒക്കെ പറയാൻ…
നല്ല ആറ്റം ചരക്കാണല്ലോ നീ..ഈ ഫീൽഡിൽ പുതിയതാണോ നീ…
ഡോ.. സൂക്ഷിച്ച് സംസാരിക്കണം ഇല്ലെങ്കിൽ തന്റെ പല്ല് തറയിൽ കിടക്കും.. പിയ ദേഷ്യത്തോടെ പറഞ്ഞു..
പോലീസുക്കാരനെ വിരട്ടുന്നോടി പ******ളെ… അയാൾ ഒരു വലിയത്തെറിയോടെ അവളുടെ നേരെ ആക്രോശിച്ചു…
അടുത്തനിമിഷം പിയയുടെ വലംകൈ അയാൾക്ക് നേരെ അടിക്കാൻ എന്നത് പോലെ ഉയർന്നു. പക്ഷേ അപ്പോഴേക്കും അഭി അതിൽ കയറി പിടിച്ചിരുന്നു..
ശ്രീപ്രിയ.. No… ഇപ്പൊ താൻ അയാളെ കൈവച്ചാൽ കേസ് മാറും. യൂണിഫോമിൽ ഉള്ള ഓഫീസറെ കൃത്യനിർവഹണത്തിനിടയിൽ ഉപദ്രവിച്ചു എന്നാവും.. ക്രിമിനൽ ഒഫൻസ് ആണ് അത്…
ആഹാ… അപ്പൊ നിയമം ഒക്കെ അറിയാലോ.. നിന്റെ കൂടെ ഉള്ളവന്… ആ എസ് ഐ ചോദിച്ചു…
അറിയാം.. നന്നായി അറിയാം..അത് കൊണ്ട് ഒരു കാര്യം കൂടി ചോദിച്ചോട്ടെ.. ഒരാണും പെണ്ണും ഒരുമിച്ച് ഒരു റൂമിൽ ഒരു രാത്രി ഉറങ്ങിയത് കൊണ്ട് എന്ത് നിയമലഘനം ആണ് നടന്നിട്ടുള്ളത്…
അത്.. അതുപിന്നെ… അതൊക്കെ നമുക്ക് സ്റ്റേഷനിൽ പോയിട്ട് സംസാരിക്കാം ഇപ്പൊ നീയൊക്കെ ഇങ്ങോട്ട് നടക്ക്…
അതെന്ത് സംസാരം ആണ് സാർ.. അവൻ ചോദിച്ചത് കാര്യം അല്ലേ… എന്താടിസ്ഥാനത്തിൽ ആണ് സാറ് അവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ പോകുന്നത്… വിച്ചു അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചു.. വിച്ചുവിനെ കണ്ടതും അഭിക്ക് സമാധാനം ആയി.. അഭി അവനെ നോക്കിയതും വിച്ചു ഒന്ന് കണ്ണ് ചിമ്മിക്കാട്ടി…
ആരാടാ.. നീ.. ഇതിൽ ഇടപെടാൻ നിനക്ക് എന്താ അവകാശം… അയാൾ ദേഷ്യത്തോടെ വിച്ചുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..
ഞാൻ ആരും ആയിക്കോട്ടെ അതല്ലല്ലോ ഇവിടെ പ്രശ്നം… സാർ അവൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയ്…
എനിക്ക് നിന്നോട് ഒന്നും മറുപടി പറയണ്ട ഒരാവശ്യവും ഇല്ല… അയാൾ ഒരു പുച്ഛത്തോടെ പറഞ്ഞു..
അവരോട് പറയണ്ട എന്നോട് പറയാലോ… അയാളുടെ പിന്നിൽ നിന്ന് ശബ്ദം കേട്ടപ്പോൾ അയാൾ തിരിഞ്ഞുനോക്കി. അവിടെ കാശിയെ കണ്ടതും അയാൾ അറ്റെൻഷൻ ആയി സല്യൂട്ട് ചെയ്യ്തു…
അത് സാർ.. ഇങ്ങനെ ഒരു കാൾ വന്നപ്പോൾ… അയാൾ നിന്ന് വിക്കി..
ഇങ്ങനെ ഒരു കാൾ വന്നപ്പോൾ ഒന്നും ചിന്തിക്കാതെ അങ്ങോട്ട് ചാടി പുറപ്പെട്ടു അല്ലേ… എടോ ഒന്നുമില്ലെങ്കിൽ ഇതൊരു പ്രസ്റ്റീജിയസ് ഹോട്ടൽ അല്ലേ അറിയുന്ന വാർത്തയുടെ സത്യാവസ്ഥ എങ്കിലും മനസിലാക്കേണ്ടേ.. തനിക്ക് നിയമം ഒന്നും അറിയില്ലേ ഈ ഹോട്ടലുക്കാരോ അല്ലെങ്കിൽ ഇവിടെ താമസിക്കുന്ന ഏതെങ്കിലും ക്ലയന്റസോ ഇവർ മൂലം അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടായി എന്നും പറഞ്ഞ് ഇവർക്ക് എതിരെ അങ്ങനെ ഒരു പരാതി നൽകിയാൽ മാത്രമേ നമുക്ക് കേസ് ആക്കാൻ പറ്റുകയുള്ളൂ. അല്ലാതെ ഒരു ആണും പെണ്ണും ഒരുമിച്ച് ഒരു റൂമിൽ കഴിഞ്ഞു എന്നും പറഞ്ഞ് ഇതൊരു കേസ് ആക്കാൻ ഉള്ള ഒരു നിയമം ഒന്നും നമ്മുടെ നിയമഘടനയിൽ ഇല്ലടോ.. അതിനെങ്ങനെയാ അനാശാസ്യം എന്ന് കേട്ടാൽ പിന്നെ വേറെ എന്ത് ചിന്തിക്കാൻ ആണ് അല്ലേ.. ഈ ഉഷാറൊന്നും മറ്റു കേസുകൾ വരുമ്പോൾ കാണുന്നില്ലല്ലോടോ… കഷ്ടം.. കാശി പുച്ഛത്തോടെ പറഞ്ഞു..
ആ എസ് ഐ ക്ക് ഒന്നും ആലോചിക്കാതെ എടുത്ത് ചാടിയതിൽ തന്നോട് തന്നെ ദേഷ്യം തോന്നി..
പിന്നെ നിങ്ങളോട് ഈ ഹോട്ടലിന്റെ പേരോ എന്റെ മോളുടെ പേരോ ഫോട്ടോയോ വല്ല ന്യൂസിലൊ പത്രത്തിലോ വന്നാൽ പിന്നെ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ ഇപ്പൊ പറയുന്നില്ല… പപ്പൻ പിയയെ ചേർത്ത് പിടിച്ചുകൊണ്ട് മീഡിയക്കാരുടെ അടുത്ത് പറഞ്ഞു…
ഇല്ല.. സാർ.. അങ്ങനെ ഒന്നും ഉണ്ടാവില്ല…
മീഡിയക്കാരിൽ ഒരാൾ പറഞ്ഞു. അവർ വേഗം അവിടെ നിന്ന് പോകാനായി തിരിഞ്ഞു. അപ്പോൾ അതിൽ ഒരാൾ പിയക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു…
മേഡം ജേർണലിസ്റ്റ് ശ്രീപ്രിയ ആണോ…
അതേ.. അവൾ ഒരു ചിരിയോടെ മറുപടി പറഞ്ഞു.. അതിന് ഒന്ന് തലയാട്ടികൊണ്ട് അയാൾ മറ്റുള്ളവരുടെ അടുത്തേക്ക് പോയി..
എന്താടോ… ആകെ വല്ലാതെ ഇരിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ ബാക്കി മീഡിയക്കാർ ചോദിച്ചു..
അത് ആരാണെന്ന് മനസ്സിലായോ..
ഇല്ല… ബാക്കി ഉള്ളവർ പറഞ്ഞു..
ഇന്ത്യയിലെ തന്നെ ഏറ്റവും ബെസ്റ്റ് ജേണലിസ്റ്റിനു കിട്ടുന്ന RNG അവാർഡ് ഇത്രയും ചെറിയ പ്രായത്തിൽ വാങ്ങിയ ആളാണ് അവര്.. അതുമാത്രമോ നമ്മുടെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ഇല്ലേ അങ്ങേര് രാജിവെക്കാൻ കാരണം ഇവര് അയാൾക്കെതിരെ എഴുതിയ റിപ്പോർട്ട് ആണ്.. അതുപോരാതെ ഇന്ത്യയിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ബിസിനസ് ഗ്രൂപ്പായ കോവിലകം ഗ്രൂപ്പിന്റെ ഓണറുടെ മോളാണ് അവര്…
ദൈവമേ.. പണിയാകുമോ.. ഇതിപ്പോ വല്ല സത്യാവസ്ഥ ഉള്ള ന്യൂസായിരുന്നെങ്കിൽ എത്ര വമ്പന്മാർ ആണെങ്കിലും ഒരു പേടിയും ഇല്ലായിരുന്നു. ഇതിപ്പോ ഇങ്ങനെ ഒരു അടിസ്ഥാനം ഇല്ലാത്ത ന്യൂസ് ആയത് കൊണ്ടാണ് പേടി…ബാക്കി ഉള്ളവർ ടെൻഷനോടെ പറഞ്ഞു..
ഏയ്യ്.. നമ്മുടെ കയ്യിലുള്ള ആ ഫോട്ടോയും വിഡിയോയും ഒന്നും പുറത്ത് വിടാതെ ഇരുന്നാൽ നമുക്ക് പ്രോബ്ലം ഒന്നും ഉണ്ടാവില്ല..
മ്മ്.. വായോ പോകാം.. അവർ വേഗം അവിടെ നിന്ന് പോയി..
എസ് ഐ മോഹനൻ.. അപ്പൊ മോഹനൻ സാറെ.. നിങ്ങൾ എന്നോട് സംസാരിച്ച ആ ഭാഷ അതെനിക്ക് അങ്ങോട്ട് ഇഷ്ടമായി കേട്ടോ.. നമുക്ക് ഇനിയും കാണേണ്ടി വരും… പിയ എസ് ഐയുടെ പേര് വായിച്ചിട്ട് അയാളോട് പറഞ്ഞു..
എസ് ഐക്ക് ആകെ ടെൻഷൻ ആയി. ഇത് ഇത്രയും വലിയ പുലിവാൽ ആകും എന്ന് അയാൾ കരുതിയിരുന്നില്ല.. അയാൾ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് പോയി. പുറകെ ബാക്കി ഉള്ളവരും.. ഇപ്പോൾ അവിടെ ഹോട്ടലിലെ സ്റ്റാഫുകളും പിന്നെ ആ ഫ്ലോറിൽ താമസിക്കുന്ന കുറച്ച് vipസും മാത്രേ ഉള്ളൂ.
എന്താടോ ഇതൊക്കെ.. തന്റെ മോളുടെ കൂടെ ഉള്ള ഇയാൾ ആരാ.. അവിടെ ഉള്ളതിൽ ഒരാൾ പപ്പനോട് ചോദിച്ചു..
പിയ ആ ചോദിച്ച ആളെ നന്നായി നോക്കി… ഓഹ്.. RM കമ്പനീസിന്റെ ഉടമ റാം മനോഹർ.. ഇവരുടെ അല്ലേ പുതിയ പ്രൊജക്റ്റ് ഇപ്പൊ കോവിലകം ഗ്രൂപ്പിന് കിട്ടിയത്.. ഇന്നലെ പാർട്ടിക്ക് വന്നിട്ട് പോയില്ല എന്ന് തോന്നുന്നു ഇവർ… പിയ ആലോചിച്ചു..
ഡോ.. തന്റെ കല്യാണം കഴിഞ്ഞതല്ലല്ലോ..
പിയ അഭിയുടെ അടുത്തേക്ക് നീങ്ങി പതിയെ ചോദിച്ചു..
അല്ല…ഇവളെന്ത് കോകോനട്ടാണ് ഈ ചോദിക്കുന്നത് എന്ന നിലയിൽ പിയയെ നോക്കികൊണ്ട് പതിയെ പറഞ്ഞു.
തനിക്ക് പ്രേമം ഒന്നും ഇല്ലല്ലോ… അവൾ പിന്നെയും ചോദിച്ചു..
അതിന് അവൻ മിഴിഞ്ഞകണ്ണോടെ ഇല്ല എന്ന് തലയാട്ടികാട്ടി..
ഓക്കേ.. പിയ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് റാമിന് എതിരെ തിരിഞ്ഞു. അവിടെ പപ്പൻ അയാളോട് എന്തോ പറയാൻ ശ്രമിക്കുകയായിരുന്നു..
എടോ.. അത് പിന്നെ..
ആക്ച്വലി അങ്കിൾ.. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്… പപ്പനെ പറയാൻ സമ്മതിക്കാതെ പിയ പറഞ്ഞു…
പപ്പനും അഭിയും അടക്കം അവിടെ നിന്നിരുന്ന എല്ലാവരും ഞെട്ടിപ്പോയി..
ഞാൻ അറിയാതെ നീ എപ്പോഴാടാ കെട്ടിയത്… വിച്ചു സ്വകാര്യമായി അഭിയോട് ചോദിച്ചു.
എന്റെ കെട്ട് കഴിഞ്ഞത് ഞാനേ അറിഞ്ഞിട്ടില്ല അപ്പോഴാണോ നീ… അഭിയും പതിയെ അവന്റെ ചെവിയിൽ പറഞ്ഞു.. റാമിന്റെ സംസാരം ആണ് അവരുടെ ശ്രദ്ധ അങ്ങോട്ട് തിരിച്ചത്..
മോള് എന്താ ഈ പറയുന്നത്.. നിങ്ങളുടെ കല്യാണം കഴിഞ്ഞത് ആണെന്നോ… എന്നിട്ട് ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ… അയാൾ സംശയത്തോടെ ചോദിച്ചു…
അത് അങ്കിൾ നന്ദന്റെ വീട്ടിൽ ഇത് വരെ സമ്മതിച്ചിട്ടില്ല ഞങ്ങളുടെ കാര്യം. അവരുടെയും കൂടെ സമ്മതം കിട്ടിയിട്ട് ഒരു റിസപ്ഷൻ വലുതാക്കി നടത്താം എന്ന് കരുതിയിട്ടായിരുന്നു… അല്ലേ അച്ഛാ… പിയ അപ്പോഴും ഞെട്ടി നിൽക്കുന്ന പപ്പനെ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു..
അതേ.. അതേ.. പിയയുടെ തട്ടലിൽ പപ്പൻ വേഗം പറഞ്ഞു…
ആണോ.. ഞാനും കരുതി തന്റെ
മോള് ഇങ്ങനെ പരിചയം ഒന്നും ഇല്ലാത്ത ആളുടെ കൂടെ കഴിയില്ലല്ലോ എന്ന്.. എന്നാൽ ശരിയെടോ റിസപ്ഷൻ ഒക്കെ ആവുമ്പോ അറിയിക്ക്… അയാൾ പപ്പന് കൈകൊടുത്തുകൊണ്ട് പറഞ്ഞു..
തീർച്ചയായും… പപ്പനും തിരികെ കൈകൊടുത്തുകൊണ്ട് പറഞ്ഞു..
അയാൾ എല്ലാവരോടും ഒന്ന് ചിരിച്ചിട്ട് അയാളുടെ റൂമിലേക്ക് പോയി. ബാക്കി ഉള്ളവരും അവരവരുടെ റൂമിലേക്ക് പോയി… ഹരിയും പപ്പനുമടക്കും ബാക്കി ഉള്ളവർ പിയയൊക്കെ ആയിരുന്ന റൂമിലേക്ക് കയറി….
എന്താ മുത്തേ ഉണ്ടായത്… എല്ലാവരും സെറ്റിൽ ആയതും ഹരി പിയയോട് ചോദിച്ചു.
പിയ അതോടെ ഇന്നലെ അവൾക്കും അഭിക്കും സംഭവിച്ചത് മുഴുവൻ പറഞ്ഞു..
ആരാണ് ഇതിന് പിന്നിൽ എന്ന് എനിക്ക് ഏകദേശം ധാരണ ഉണ്ട്. പക്ഷേ ഇവിടെ ആര് വഴിയാണ് അവർ ഇത് എക്സിക്യൂട്ട് ചെയ്യ്തത് എന്നാണ് അറിയാത്തത്… നവി പറഞ്ഞു…
അതറിയാൻ വഴിയുണ്ട് നവിയേട്ടാ.. എനിക്ക് ജ്യൂസ് തന്ന ആ വെയ്റ്ററെ പൊക്കിയാൽ മതി. അതുപോലെ എന്നെ ഈ റൂമിൽ എത്തിച്ച ആള് ആരാണെന്ന് അറിഞ്ഞാൽ മതി..
അത് പക്ഷേ അറിയാൻ ഒരു വഴിയും ഇല്ലല്ലോ പിയ. ഇവിടത്തെ cctv ആ സമയം വർക്ക് ചെയ്തിരുന്നില്ല. അത് ആരെങ്കിലും ഓഫ് ചെയ്യ്തത് ആകാൻ വഴിയുണ്ട്… കാശി നിരാശയോടെ പറഞ്ഞു..
അത് പ്രശ്നം ഇല്ല കാശിയേട്ടാ.. ഒരു ലാപ് കിട്ടിയാൽ ഞാൻ പറഞ്ഞ എല്ലാ വിഷ്വൽസും കിട്ടും…
എങ്ങനെ.. എല്ലാവരും അവളെ തന്നെ നോക്കി..
ദേ ഈ മാല കണ്ടോ. ഇതിൽ ഉള്ള ഈ ലോക്കറ്റ് ഒരു ക്യാമറ ആണ്. ഇതിൽ എല്ലാ വിഷ്വൽസും നല്ലവൃത്തിക്ക് പതിഞ്ഞിട്ടുണ്ടാവും… പിയ അവളുടെ കഴുത്തിലെ മാല തൊട്ട് കാട്ടികൊണ്ട് പറഞ്ഞു.
ഹരിയും പപ്പനും നവിയും എല്ലാം അവള് പറയുന്നത് കേട്ട് ആ മാലയിലേക്ക് നോക്കി കണ്ണ് മിഴിച്ചിരുന്നു. പിയ സ്ഥിരമായി കഴുത്തിൽ ഇടുന്ന മാല ആണ് അത്. വേറെ എന്തെങ്കിലും ഒക്കെ മാറ്റിയിടാൻ പറഞ്ഞാലും അവൾ അനുസരിക്കാറില്ല. ഇപ്പോഴല്ലേ അത് എന്തുകൊണ്ടാണെന്ന് മനസിലായത്.. അവർ ആലോചിച്ചു..
അഭിയും വിച്ചുവും അവളെ അത്ഭുധത്തോടെയും ആരാധനയോടെയും നോക്കി… കാശിക്ക് സന്തോഷവും അഭിമാനവും തോന്നി അവളുടെ ബുദ്ധി ആലോചിച്ചിട്ട്…
മ്മ്… അതൊക്കെ ഒക്കെ.. നീ ആ റാമിനോട് അങ്ങനെ ഒക്കെ പറഞ്ഞത് എന്ത് അർത്ഥത്തിൽ ആണ്… പപ്പൻ ഗൗരവത്തോടെ അവളോട് ചോദിച്ചു…
അതോടെ ചിരിയോടെ നിന്നിരുന്ന പിയ ഒന്ന് പരുങ്ങി. പിന്നെ അഭിയെ ഒന്ന് നോക്കി ദീർഘാനിശ്വാസം വിട്ടുകൊണ്ട് പപ്പന് നേരെ തിരിഞ്ഞു….
തുടരും….

by