രചന: കാർത്തിക ശ്രീ
എല്ലാരും പോയ സങ്കടത്തിൽ ഇരിക്കുന്ന ഋതുവിനെ ലിനു ഷോപ്പിങ്ങിനായി കൊണ്ടുപോയി.. കൂടെ റിച്ചുവും വിക്കിയും ഉണ്ടായിരുന്നു… ഷോപ്പിംഗ് കഴിഞ്ഞു ഒന്ന് ബീച്ചിലും കറങ്ങി.. ഭക്ഷണവും കഴിച്ചു വീട്ടിൽ എത്തുമ്പോൾ രാത്രിയായി…. നല്ല ക്ഷീണം തോന്നിയതുകൊണ്ട് ഋതു നേരത്തെ കിടന്നു..കിടക്കുന്നതിനു മുന്നേ തനുവിനെ വിളിക്കാൻ മറന്നില്ല..ഓഫീസ് റൂമിൽ ഫയൽ നോക്കുകയാണ് ലിനു..”വല്യേട്ടാ..””എന്താ വിക്കി..റിച്ചു നീയും കൂടെ ഉണ്ടായിരുന്നോ… കയറി പോര്..””ഋതു ഉറങ്ങിയോ??””മ്മ്.. ക്ഷീണം എന്ന് പറഞ്ഞു.. തനു പോയതിന്റെ മൂഡ് ഓഫ് ആണ്… അത് പോട്ടേ നിങ്ങൾ എന്തെ വന്നേ?? എന്തെങ്കിലും പറയാനുണ്ടോ??”
“അല്ല ഇച്ചായ പപ്പ പറഞ്ഞല്ലോ പുതിയ രണ്ടുമൂന്നു പേര് നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്നുണ്ടെന്ന്.. അതെന്താ ഒരു ഇന്റർവ്യൂ പോലും ഇല്ലാതെ??””ഇന്റർവ്യൂ ഉണ്ടായിരുന്നു.. ഒരാൾ മാത്രമാണ് ഡയറക്റ്റ് ജോയിൻ ചെയ്യുന്നത്… ദേവശ്രീ..””ദേവശ്രീ?? ഋതുവിന്റെ അമ്മാവന്റെ മോളോ??””മ്മ്… അവളിലൂടെ നമുക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്… “”അതെന്താ തിരുവനന്തപുരത്തേക്ക് കൊടുത്തത്??””റിച്ചു… അവൾ ഇവിടെ ആയാൽ ഋതുവിനെ കാണാൻ ചാൻസ് കൂടുതലാണ്.. അവളുടെ ഓരോ നീക്കങ്ങളും ശ്രദ്ധിക്കുന്ന ചേതനും അതൊരു കാര്യമാകും…തിരുവനന്തപുരത്തായാൽ അവൻ അധികം ശ്രദ്ധ കൊടുക്കില്ല.. അവനെ സംബന്ധിച്ചു RL ഗ്രൂപ്പ് ഒരു കമ്പനി മാത്രമാണ്….. ഒരു സംശയത്തിനും ഇപ്പോൾ നമ്മൾ വഴി ഒരുക്കി കൊടുക്കരുത്… ”
“പക്ഷേ ഇച്ചായ.. ഋതു എന്തായാലും ദേവയെ കണ്ടാൽ അല്ലേ നമുക്ക് ഗുണമുള്ളു…””അതേ.. അത് ഇവിടെ വേണമെന്നില്ലല്ലോ… നമുക്ക് ഒരാഴ്ച നാട്ടിൽ പോകാന്നേ..””അപ്പോൾ ഇച്ചായൻ എല്ലാം പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടല്ലേ..”
“ഉണ്ടല്ലോ…നമ്മളിൽ നിന്നും ഒരു വീഴ്ച ഉണ്ടായാൽ അത് ബാധിക്കുന്നത് ഋതുവിനെയും
തനുവിനെയുമാണ്.. സൊ ശ്രദ്ധിച്ചേ മതിയാകു..”
“വല്യേട്ടാ കാര്യങ്ങൾ അധികം നീട്ടികൊണ്ട് പോയാൽ ശരിയാകില്ലല്ലോ..””ഇല്ല വിക്കി… ഋതു അവിടെനിന്നും വന്നതിനു ശേഷം എന്ത് സംഭവിച്ചു എന്ന് വേഗം അറിയണം.. ഋതുവിന്റെ ഡാൻസ് പ്രോഗ്രാമിന് മുന്നേ അറിഞ്ഞേപ്പറ്റു.. ആ പ്രോഗ്രാമിൽ അവൾ പങ്കെടുക്കുന്നത് ചേതനെ നേരിടാനുള്ള കരുത്തുമായിട്ടാകണം.. അങ്ങനെ സംഭവിച്ചാൽ നമ്മുടെ പാതി വിജയമായി…”
“ശരിയാണ്.. പക്ഷേ തനു..””ഈ പ്രോഗ്രാംവരെ തനുവിന് അധികം റോൾ ഇല്ല.. അതുവരെ ഇപ്പോൾ പോകുന്നതുപോലെ നടന്നോട്ടെ കാര്യങ്ങൾ…””ശരി ഇച്ചായ…””എന്നാ രണ്ടും പോയി കിടന്നുറങ്ങിക്കോ.. ഞാൻ പോയി കിടക്കട്ടെ…”
“ഓ.. ഞങ്ങളുടെ ഉറക്കം കണക്കാണ്… ”
“മാളൂട്ടിയും തനുവും പോയ സങ്കടമാണോ രണ്ടുപേർക്കും..””കുറച്ചു സങ്കടമുണ്ട്..””ഇപ്പോൾ പോയി കിടന്നോ.. എല്ലാം ഭംഗിയായാൽ ഒരു ആറുമാസം കഴിഞ്ഞു രണ്ടുപേരുടെയും കെട്ട് ഞാൻ നടത്തി തരും പോരെ ..””അത് മതി.. പിന്നെ വാക്ക് മാറരുത്.. അപ്പോൾ ഗുഡ് നൈറ്റ്..”
റൂമിലേക്ക് കയറി വാതിൽ ലോക്ക് ചെയ്ത് ലിനു ഋതുവിനെ ഒന്ന് നോക്കി… ശേഷം ബെഡിൽ കിടന്നു അവളെ തന്നിലേക്ക് അടുപ്പിച്ച് നെഞ്ചിലേക്ക് ചേർത്തു… മെല്ലെ കണ്ണുകളടച്ചു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ദിവസങ്ങൾ പിന്നെയും കഴിഞ്ഞു… തനു രണ്ടു ദിവസം കഴിഞ്ഞപ്പോൾ മടങ്ങിയെത്തി… നാലുപേരും അധികം വൈകിക്കാതെ റിസൈൻ ലെറ്റർ കൊടുത്തു… നോട്ടീസ് പീരിയഡ് ഉള്ളതുകൊണ്ട് അഞ്ചു ദിവസം കൂടി അവിടെ ജോലി ചെയ്യണം..
ഇന്നാണ് ലിനു നാട്ടിലേക്ക് പോകുന്നത്… ഋതുവിന് നോട്ടീസ് പീരിയഡ് ആയതിനാൽ അവൻ ഒറ്റക്കാണ് പോകുന്നത്.. കൂടാതെ അവൾക്ക് ഡാൻസ് ക്ലാസും ഉണ്ട്.. അവന് വേണ്ടതൊക്കെ പെട്ടിയിൽ വെക്കുകയാണ് ഋതു.. ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തുടക്കുന്നുണ്ട്… അപ്പോഴാണ് ലിനു ഉള്ളിലേക്ക് കയറിയത്…”ഋതു…””ആ ഇച്ഛ.. എല്ലാം ഉണ്ടോ എന്ന് നോക്കണേ..””അത് നോക്കാം.. നീ ഇങ്ങു വാ..”
ലിനുവിന്റെ അടുത്തേക്ക് പോയ ഋതുവിനെ അവൻ നെഞ്ചിലേക്ക് ചേർത്തു…”എന്റെ പെണ്ണ് എന്തിനാ കണ്ണു നിറക്കുന്നെ??? ഞാൻ വേഗം വരും… ഇങ്ങനെ കരഞ്ഞാൽ ഞാൻ എങ്ങനെ സമാധാനത്തിൽ പോകും???””എനിക്ക് പ്രശ്നമൊന്നും ഇല്ല..കുറെ ദിവസം കൂടെ ഉണ്ടായിട്ട് പെട്ടെന്ന് പോകുമ്പോൾ ഒരു വിഷമം..””ഋതു.. പോകാതിരിക്കാൻ കഴിയില്ല.. അതല്ലേ.. ഒരു കാര്യം ചെയ്യാം രണ്ടു ദിവസം കഴിഞ്ഞാൽ നോട്ടീസ് പീരിയഡ് കഴിയുമല്ലോ.. പിറ്റേന്ന് എല്ലാരും നാട്ടിലേക്ക് വന്നോ.. തിരിച്ചു ഒന്നിച്ചു വരാം… “”സത്യം.. അയ്യോ അപ്പോൾ എന്റെ ഡാൻസ് ക്ലാസ്സ്??”
“അത് ഞാൻ മായയെ വിളിച്ചു പറഞ്ഞോളാം..”
ഋതു അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി..
“എന്താ??”അപ്പോഴാണ് താൻ എന്താ പറഞ്ഞതെന്ന് ലിനു ഓർത്തത്.. അവൻ ഒന്ന് നാക്കു കടിച്ചു.. കർത്താവേ ഞാൻ പെട്ടല്ലോ… അവന്റെ പ്രവർത്തി കണ്ട ഋതുവിന് എന്തോ തന്നോട് മറക്കുന്നതുപോലെ തോന്നി.. പെട്ടെന്ന് അവനെ തട്ടിമാറ്റി കുറച്ചു അകലെയായി നിന്നു..
“ഇച്ഛ…. ഇച്ഛന് മേഡത്തെ അറിയുമോ? കള്ളം പറയരുത്..”ഉത്തരം നൽകാതെ ലിനു അവളെ കൈയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ അവൾ തട്ടി മാറ്റി.. അടുത്ത നിമിഷം തന്നെ അവൻ ഒരു കൈ അവളുടെ ഇടുപ്പിലുടെ ഇട്ട് അവളെ പൊക്കിയെടുത്ത്
ബാൽക്കണിയിലേക്ക് നടന്നു… എന്നിട്ട് അവിടെയുള്ള ഊഞ്ഞാലിലേക്ക് ഇരുന്നു അവൾ അവന്റെ മടിയിലും…”ഇച്ചായന്റെ കൊച്ച് പിണക്കത്തിലാണോ?? ഈ മുഖം ഇങ്ങനെ വീർപ്പിച്ചാൽ കാണാൻ ഒരു രസവുമില്ലാന്നേ.. ”
“പോ എന്നോട് മിണ്ടണ്ട..””അയ്യോ അപ്പോൾ ഞാൻ ആരോട് കാര്യങ്ങൾ പറയും.. “അതിന് അവൾ ഒന്നും മിണ്ടാതിരുന്നു.. ഒരു നിമിഷം പോലും പഴക്കാതെ ലിനു അവളുടെ ഇരു കവിളിലും ചുണ്ട് ചേർത്തു… അവൾ ഒന്ന് ഞെട്ടി..”ഇനിയും മുഖം വീർപ്പിച്ചിരുന്നാൽ ഞാൻ തരുന്നത് ഈ ചുണ്ടിലായിരിക്കും..”
അത് കേട്ടതും ഋതു ഇരു കൈയും കൊണ്ട് വായ മൂടി..അതു കണ്ട് ലിനുവിനു ചിരി പൊട്ടി… എങ്കിലും ചിരിച്ചാൽ വീണ്ടും പണിയാകും എന്നറിയുന്നതിനാൽ അവൻ അത് കടിച്ചു പിടിച്ചു…അൽപ്പസമയത്തിന് ശേഷം “ഋതു ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം… നിന്നോട് പറയാത്തതായി എന്റെ ജീവിതത്തിൽ രണ്ടു കാര്യങ്ങൾ ഉണ്ട്… അതിൽ ഒന്നാണ് ഇത്.. മായ എന്റെ സുഹൃത്തിന്റെ ഭാര്യയാണ്.. ഡിഗ്രി മുതൽ കൂടെ ഉള്ളതാണ് ദേവ്.. അവന്റെ ഭാര്യയാണ് മായ..നിന്റെ മേഡം…നിന്റെ പിറന്നാളിന് നിനക്ക് കിട്ടിയ സർപ്രൈസ് എല്ലാം ഞാൻ ഒരുക്കിയതാണ്… “ലിനു അത് പറഞ്ഞതും അവൾ ഒന്ന് ഞെട്ടി..പിന്നീട് ഒരു വിതുമ്പലായി മാറി…
“എ..ന്നാ..ലും ഇച്ഛ.. അന്ന് ഞാ.ൻ അത്ര.യും കാണാൻ ആഗ്രഹി.ച്ചിട്ടും അടു..ത്ത് വന്നില്ല.ല്ലോ…എന്നിട്ട് ഇത്ര..യും നാൾ ഇതൊ..ക്കെ എ..ന്നിൽ നിന്നും മറച്ചു പിടിച്ചില്ലേ??? “പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു..”ഋതു.. അന്ന് ഞാൻ നിന്റെ മുമ്പിൽ വന്നാലും അർഹത ഇല്ല എന്ന പേരിൽ നീ മാറി നിൽക്കുകയെ ഉള്ളു.. പിന്നെ ഇപ്പോൾ പറഞ്ഞത് ഇനി ഒരു രഹസ്യവും നമുക്കിടയിൽ വേണ്ട എന്നത് കൊണ്ടാണ്…”ലിനു പറഞ്ഞത് കേട്ടെങ്കിലും അവൾ കരയുകയായിരുന്നു..അവൻ അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.. കുറച്ചു സമയത്തിന് ശേഷം അവൾ ഓക്കേ ആയെന്ന് കണ്ടതും അവൻ പറഞ്ഞു തുടങ്ങി..”ഒരു രഹസ്യം കൂടെ ഈ മനസ്സിൽ ഉണ്ട്..അത് ഞാൻ പറയുന്ന നേരം നീ എല്ലാ അർത്ഥത്തിലും എന്റേതായിട്ടുണ്ടാകും… അന്നേ അത് ഞാൻ പറയു… ”
ആ വാക്കുകളിൽ അവൾ ഒന്ന് വിറച്ചു… അവനിൽ നിന്നും അകലാൻ നോക്കി.. പക്ഷേ അവൻ കൂടുതൽ അവളെ തന്നിലേക്ക് അടുപ്പിച്ചു….
“ദേഷ്യമുണ്ടോ എന്നോട്?മറച്ചു വെച്ചതിൽ??”
“ദേഷ്യമല്ല ഇച്ഛ.. ഒരു സങ്കടം.. പിന്നെ സന്തോഷവും… എന്റെ ആഗ്രഹങ്ങൾ എനിക്ക് ഞാൻ പറയാതെ നേടിത്തരുന്നതിൽ.. ശരിക്കും ഇച്ഛൻ എന്റെ ഭാഗ്യമാണ്…”അവൾ ഒന്ന് തിരിഞ്ഞു അവന്റെ നെറ്റിയിൽ ഉമ്മവെച്ചു… അവൻ അത് ഒരു ചെറു ചിരിയോടെ സ്വീകരിച്ചു… പിന്നെയും അവർ അവിടെ ഇരുന്നു… സംസാരത്തിനേക്കാൾ നിശബ്ദതയായിരുന്നു കൂടുതൽ… ചിലപ്പോൾ പ്രണയം നിശബ്ദമാണ് … ഇരുവരുടെയും ഹൃദയങ്ങൾ മാത്രം സംസാരിക്കുന്ന നിമിഷം… അവിടെ മറ്റു കാര്യങ്ങൾ ഒന്നും അവരെ അലട്ടിയില്ല… അവരുടെ പ്രണയം മാത്രം…
തുടരും..
ബോർ ആയോ???

by