രചന – അമീന
ഏട്ടാ….. ഇന്ന് വരുമെന്ന് ആരോടും പറഞ്ഞില്ലല്ലോ….. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ നിന്റെ ഈ കിളി പോയ മുഖം കാണാൻ പറ്റുമായിരുന്നോ ശിവ കുട്ടി….. അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഋഷി അകത്തേക്ക് കേറി….. അപ്പൊ സർപ്രൈസ് തന്നതാണല്ലേ….. അത് നിനക്ക് ഇതുവരെയായിട്ട് മനസിലായില്ലെടി ബുദ്ധുസെ…. പുറകിൽ നിന്ന് ഹരിയേട്ടൻ എന്റെ തലക്കിട്ടെന്ന് കൊട്ടി കൊണ്ട് ചോദിച്ചപ്പോഴാണ് എനിക്ക് ഹരിയേട്ടന്റെ കാര്യം ഓർമ്മ വന്നത്….. അപ്പൊ നിങ്ങൾ രണ്ടും ഒത്തൊണ്ടായിരുന്നല്ലേ നേരത്തെ ഫോൺ ചെയ്തത്….. അതേല്ലോ…..ഒരു ചിരിയോടെ ഋഷി അച്ഛമ്മയുടെ മുറിയിലേക്ക് പോയി…. ഏട്ടന്റെ പുറകെ പോകാൻ നിന്ന ശിവയെ ഹരി പിടിച്ചു വെച്ചു….. ഋഷി റൂമിലേക്ക് കേറിയതും ഹരി ശിവയെ കോരിയെടുത്തു ശിവയുടെ റൂമിലേക്ക് നടന്നു…… ഹരിയേട്ടാ എന്നെ താഴേ നിർത്തു…. ആരെങ്കിലും കണ്ടാൽ പ്രശ്നമാവും….. ഇനിയിപ്പോ ആര് കണ്ടാലും പ്രെശ്നമില്ല നിന്നെ എനിക്ക് തരാമെന്നുള്ള ഉറപ്പ് എല്ലാരും കൂടി രാവിലെ പറഞ്ഞത് നീ മറന്നോ…..
അതിന് ജാതകം കൂടി നോക്കണ്ടേ….. എല്ലാം സെറ്റ് ആണ് പെണ്ണെ….. നിറ പുഞ്ചിരിയോടെ ഹരി ശിവയെ കട്ടിലിൽ കൊണ്ടിരുത്തി….. ശിവ….. ഹരി അവളുടെ കാതോരം വന്ന് വിളിച്ചതും അവളൊന്ന് പൊള്ളി പിടഞ്ഞു….. സോറി, ഇനിയൊരിക്കലും നിന്റെ ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല…… അവളെ ചേർത്ത് പിടിച്ചു ഹരി പറഞ്ഞതും അവളുടെ കണ്ണുകൾ തുളുമ്പി…… സന്തോഷത്താൽ ശിവ അവനെ ഇറുക്കെ പുണർന്നു….. നിറഞ്ഞു വരുന്ന അവളുടെ കണ്ണു നീർ തുള്ളികളെ ചുംബനങ്ങൾ കൊണ്ട് അവൻ അപ്രതീക്ഷിതമാക്കി…… വാ അവര് നമ്മളെ തിരക്കുന്നുണ്ടാവും….. ശിവയെ ചേർത്തു പിടിച്ചു കൊണ്ട് ഹരി മുറിയിൽ നിന്നിറങ്ങി…..
മായമ്മയുടെ സന്തോഷം നിറഞ്ഞു നിൽക്കുന്ന മുഖം കണ്ട് കൊണ്ടാണ് ഹരിയും ശിവയും ഹാളിലേക്ക് ചെന്നത്….. ഹരി മോനെങ്കിലും പറയാമായിരുന്നു ഇന്ന് ഇവൻ വരുന്ന കാര്യം…. (മോഹനൻ ) അതിനൊരു പഞ്ച് ഇല്ലല്ലോ അമ്മാവാ….. (ഹരി ) വന്നിട്ട് ഒത്തിരി നേരായില്ലേ,മോൻ ചെന്നൊന്ന് ഫ്രഷ് ആവു അപ്പോയെക്കും അമ്മ ഫുഡ് എടുത്ത് വെക്കാം….. (മായ ) അങ്ങനെ ഭക്ഷണം കഴിക്കലും കുറച്ചു നേരത്തെ വീട്ടു വാർത്തമാനമൊക്കെ കഴിഞ്ഞ് ഒരു 11 മണിയോടെ ഹരി തിരികെ പോയി……
കളിയും ചിരിയുമൊക്കെയായി ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി…. ശ്രീ മങ്കലം തറവാട് ശിവ കുട്ടിയുടെ മോതിരം മാറ്റൽ ചടങ്ങ് നടത്താനുള്ള തിരക്കിലാണ്….. ജാതകത്തിൽ തടസ്സങ്ങൾ ഒന്നുമില്ലാത്തതു എല്ലാവരുടെയും സന്തോഷത്തിന് മാറ്റു കൂട്ടി….. നാളെയാണ് ഹരിയും ശിവയും കാത്തിരിക്കുന്ന ആ ചടങ്ങ്…. കല്യാണവും കുറച്ചു ദിവസങ്ങൾ കൊണ്ട് നടത്താനാണ് ഇരു വീട്ടുകാരുടെയും പ്ലാൻ….. ശങ്കുണ്ണി ഓഡിറ്റോറിയത്തിലെ കാര്യങ്ങളിൽ ശ്രെദ്ധ ഉണ്ടാവണം, ആരും ഒരു പരാതിയും പറയാൻ പാടില്ല….. എന്റെ മോഹന അതൊക്കെ ഓർത്ത് നീ തല പുണ്ണാക്കണ്ട….എല്ലാം ഞാൻ നോക്കിക്കോളാം…. നീയിപ്പോ പോയി ഭക്ഷണം കഴിക്ക്…. (മാധവൻ ) ശ്രീ മങ്കലം തറവാട് ബന്ധുക്കളെ കൊണ്ട് നിറഞ്ഞു….. ഒരു കല്യാണ വീടിന്റെ പ്രേതീതി തന്നെയാണ് ആ തറവാടിനിപ്പോൾ……
ഹരിണിയും നന്ദുവും രേവതിയും നാളെ ഇടുന്ന ഡ്രെസ്സിനെ കുറിച്ചുള്ള ചർച്ചയിലാണ്….. മാധവിയും തുഷാരയും ശിവയുടെ കുറ്റവും കുറവുകളും പറഞ്ഞു നടപ്പാണ്, ഇനിയിപ്പോ വാശി പിടിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് തുഷാരയും ചെറിയ രീതിയിൽ നാളത്തെ ചടങ്ങിനോട് സഹകരിക്കുന്നുണ്ട്….. മോളെ….ശിവേ നിന്നെ അച്ഛമ്മ വിളിക്കുന്നുണ്ട് ഒരുങ്ങി കഴിഞ്ഞെങ്കിൽ വേഗം വായോ….. ദാ വരുന്നമ്മേ….. ഒന്നുടെ അവളുടെ രൂപം നില കണ്ണാടിക്ക് മുന്പിൽ ചെന്ന് നോക്കികൊണ്ട് ശിവ തായോട്ട് ഇറങ്ങി….. മയിൽ പിലി ബോർഡർ ഉള്ള നീല കരയുടെ സെറ്റു സാരിയാണ് അവളുടെ വേഷം….. കഴുത്തിൽ നീളത്തിലുള്ള ലക്ഷ്മി മാലയും അതിനോട് ചേർന്ന രണ്ട് വളകളും….. നീളൻ മുടിയിൽ മുല്ല ചൂടി വിടർത്തി ഇട്ടിരിക്കുന്നു കണ്ണുകൾ കരി മഷികൊണ്ട് നീളത്തിൽ വലിചെഴുതി ഇരിക്കുന്നത് അവളെ ഒന്നുടെ സുന്ദരി ആക്കിയത് പോലെ….. കൂട്ടു കാരികളുടെയൊപ്പം കളി പറഞ്ഞു വരുന്ന ശിവയെ കണ്ടതും അച്ഛമ്മയുടെ കണ്ണുകൾ തുളുമ്പി…..
എന്റെ ശ്രീദേവി തന്നെ…. അവർ മനസ്സിൽ മന്ത്രിച്ചു….. എന്താ അച്ഛമ്മേ വിളിച്ചത്…. മോൾക്കൊരു സാധനം തരാനാ….. അച്ഛമ്മ അവളെയും കൂട്ടി റൂമിലേക്ക് നടന്നു….. അലമാരി തുറന്നു പഴക്കം ചെന്നൊരു ആർമാണ പെട്ടി അവർ കൈലെടുത്തു…… കൗതുകത്തോടെ ശിവ അതിലേക്ക് നോക്കി….. ഇതൊക്കെ ആരുടേയ അച്ഛമ്മേ…. ഇതൊക്കെ ഇപ്പൊ എന്റെ ശിവ മോൾക്ക് ഉള്ളതാ…. ഒരു പുഞ്ചിരിയോടെ അതിൽ നിന്നൊരു മാങ്ങാ മാല എടുത്ത് അച്ഛമ്മ ശിവയുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു….. ഇപ്പൊ ഒന്നുടെ സുന്ദരിയായി എന്റെ കുട്ടി, അച്ഛമ്മ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു….. മുഹൂർത്തമായി എല്ലാരോടും അനുഗ്രഹം വാങ്ങി ഇറങ്ങിക്കോ മോളെ….(മാധവൻ ) അച്ഛൻ എവിടെ വല്യച്ചാ രാവിലെ തൊട്ട് ഇവിടെ ഇല്ലല്ലോ….. അച്ഛൻ ഓഡിറ്റോറിയത്തിലേക്ക് പോയതാ….. (മായ ) ഈ സമയത്താണോ അവനു അങ്ങോട്ട് പോകാൻ തോന്നിയത്, അവിടെ വേറെ ആളുകൾ ഉള്ളതല്ലേ, ഋഷി അച്ഛനെ ഇങ്ങോട്ടേക്കു വിളിപ്പിക്കു….. (അച്ചാച്ചൻ ) അത് കേട്ടതും ഋഷി ഫോണുമായി പുറത്തേക്കിറങ്ങി…..
ഈ അച്ഛൻ ഇതെവിടെ പോയി കിടക്കുവാ എത്ര നേരായിട്ട് ട്രൈ ചെയ്യുന്നത….. പിറു പിറുത്തുകൊണ്ട് ഋഷി അകത്തേക്ക് ചെന്നു….. അച്ഛൻ ഓഡിറ്റോറിയത്തിൽ ആണ്, അവിടെ ചെന്ന് അനുഗ്രഹം വാങ്ങാം മോളു ഇറങ്ങിക്കോ മുഹൂർത്തം തെറ്റിക്കണ്ട….. ഋഷി പറഞ്ഞതും പാതി സമ്മതതോടെ ശിവ കാറിലേക്ക് കേറി….. അതികം താമസിയാതെ ഉയർന്നു നിൽക്കുന്ന ഓഡിറ്റോറിയത്തിന് മുന്പിൽ വണ്ടികൾ വന്ന് നിന്നു….. ശിവ വന്ന് അല്പ്പ സമയത്തിനുള്ളിൽ ഹരിയും കൂട്ടരും അങ്ങോട്ടേക്ക് എത്തി…… എല്ലാരും പരസ്പരം സംസാരിച്ചു നിക്കുമ്പോഴാണ് മഹിയുടെ മൊബൈൽ റിങ് ചെയ്തത്….. ഈ സമയത്തു ഇതാരാ….. ഒരു സംശയത്തോടെ അയാൾ ഫോൺ ചെവിയോട് അടിപ്പിച്ചു….. മറുതലക്കൽ നിന്നുള്ള സംസാരം അയാളെ ഒരു നിമിഷം വിറ കൊള്ളിച്ചു….. (തുടരും )

by