രചന – കരിമഷി
“” എന്തിനു ?? തെറ്റ് ചെയ്തിട്ട് സോറി പറഞ്ഞാ എല്ലാം മാറുവോ …?? അതിനു മുന്നേ ചിന്തിച്ച് തീരുമാനമെടുത്ത് വിവേകത്തോടെ പെരുമാറണം ….. സോറി പറയാൻ വരുന്ന ഒരു ഇൻസിഡന്റ് ഇല്ലാതെ ആക്കണം ….. അതാ എന്റെ തോട്ട് …. അല്ലാതെ ഒരാളോട് കാര്യമില്ലാത്ത കാര്യത്തിനു മോശമായി സംസാരിച്ചിട്ട് സോറി പറഞ്ഞിട്ടെന്താ ….??
അറിയാതെ പറ്റിപോകുന്നതിനു മനസ്സിൽ തട്ടി സോറി ചോദിക്കുന്നതിൽ എനിക്ക് കുറച്ചിലും ഇല്ല …..
അങ്ങനെ ചെയ്തിട്ടും ഉണ്ട് …… “”
മുഖം വീർപ്പിച്ചവൾ പറഞ്ഞതും ഉവ്വെന്ന് പോലെ തലയും ആട്ടികൊണ്ട് പുറത്തേക്ക് പോയി ഗീത ……….
പക്ഷേയപ്പോഴും അവളുടെ മനസ്സ് വരുണെന്ന വ്യക്തിയിൽ കുരുങ്ങി നിൽക്കുകയായിരുന്നു ………..
*********************************
“” ഡാ …. നീയിന്നു വരുന്നില്ലെ ??? “”
“” ഇല്ലടാ മനു …… എനിക്കെന്തോ വയ്യാ …. പനി വരുന്നുണ്ടെന്ന് തോന്നുന്നു …….
സ്റ്റേഷനിൽ വിളിച്ചു ലീവ് പറഞ്ഞിട്ടുണ്ട് …. “”
“” ആണോ …. എന്നാ ശരി …. ഒട്ടും വയ്യെങ്കിൽ വിളിക്ക് …. പോയൊന്ന് കാണിക്കാം …. അതോ ഇപ്പൊ ഡോക്ടറെ കാണാൻ പോണോ ….?? “”
മനു ചോദിച്ചു …….
“” ഏയ് …. വേണ്ടെടാ ….. കൂടുതൽ വല്ലതും ഉണ്ടേ ഞാൻ വിളിക്കാം …… “”
വരുൺ പറഞ്ഞതും അമർത്തിയൊന്ന് മൂളി പുറത്തേക്ക് ഇറങ്ങിയവൻ ……. ഏതായാലും ലീവാണ് ….. വലുതായ കുഴപ്പങ്ങളും ഇല്ല …… ഇന്നലെ വിളിച്ചപ്പോഴും അമ്മ പറഞ്ഞിരുന്നു കാണണമെന്നും ഒന്ന് വരാനും …… തലവേദനയുണ്ടെങ്കിലും പോകാനായി റെഡിയായവൻ ….. അമ്മയെ കാണാൻ പെട്ടെന്നൊരു പൂതി ……
ബസ്സിനു പോകാനാണെങ്കിൽ ഏകദേശം രണ്ടു മണിക്കൂറുണ്ട് …. ട്രെയിനിനാണെങ്കിൽ അത്ര വേണ്ട ……
അതുകൊണ്ട് തന്നെ അങ്ങനെ പോകാമെന്ന് വച്ചു …….
ഒരു പാരാസെറ്റമോളും കഴിച്ച് അവനിറങ്ങി ……
ഉച്ചയാകുമ്പോഴേക്കും വീട്ടിലെത്തി ……..
അമ്മയും അനിയത്തിയും താനും അടങ്ങിയ കൊച്ചുകുടുംബം ……..
അച്ഛൻ കുറച്ചു വർഷം മുന്നേ മരിച്ചു …….
ചെന്നു കയറിയതേ അമ്മയുണ്ടാക്കിയ കറികളും ഒപ്പം തന്നെ കണ്ടപ്പോൾ തട്ടിമുട്ടി ഉണ്ടാക്കിയ സ്പെഷൽ ഉണക്കമീൻ ചമ്മന്തിയും ………
ഊണും കൂടെ കഴിഞ്ഞതും ശോഭയുടെ മടിയിലേക്ക് ചുരുണ്ടു കൂടിയവൻ ………
യാത്രാക്ഷീണവും തലവേദന മാറി ചെറുചൂടും തുടങ്ങിയിരുന്നു ……
“” ടാ ചെക്കാ …. നീയാ ക്ലിനിക്കിലൊന്ന് കാണിച്ചു വാ …… വെറുതെ ഈ പനിയും വച്ച് ഇരിക്കണ്ട ….. പിന്നെ ഇന്നു പോകുകയും വേണ്ട …. ഈ പനിയൊക്കെ മാറീട്ട് പോകാം …… “”
“” അയ്യോ അതൊന്നും പറ്റൂല ….. എനിക്ക് അധികം ലീവില്ല ….. “”
“” അതൊന്നും എനിക്കറിയണ്ട വരുണേ ….
ഇന്നെന്തായാലും ഈ പനിയും വച്ച് ഞാൻ നിന്നെ വിടില്ല …..
വർഷ വരട്ടെ എന്നിട്ട് രണ്ടാളും പോയി കാണിച്ച് വാ എനിക്ക് കാല് വയ്യാത്തോണ്ടാ …. ഇല്ലേ ഞാൻ വന്നേനെ …. ഇനി നിന്റെ കൂട്ടുകാര് വല്ലോരും വീട്ടിലുണ്ടാകുമോ …. കൂടെ കൂട്ടാൻ …. “”
വേദനയുള്ള കാല്‍ തടവി കൊണ്ട് ശോഭ പറഞ്ഞൂ …..
“” എന്റെ പൊന്നമ്മ …. കുഞ്ഞൊരു പനിയല്ലെ …. ഞാനൊറ്റയ്ക്ക് പൊക്കോളാം …. ആരും വേണ്ട …. പിന്നമ്മ കാലിന്റെ മരുന്ന് കഴിക്കാറും ചെക്കപ്പിനു പോകാറുമൊക്കെ ഉണ്ടോ ….?? “”
“” ഉണ്ടെടാ ….. അതൊന്നും മുടക്കാറില്ല ….
ഇപ്പൊ പണ്ടത്തെ വേദനയൊന്നുമില്ല ….
പിന്നെ എപ്പഴേലും ഇടക്കൊരു വേദനയുണ്ടാകും ….. ഒരിക്കൽ പൊട്ടിയ എല്ലലേലെ …….. “”
കുറച്ചു മാസങ്ങൾക്ക് മുന്നേ തൊടിയിലൊന്ന് വീണപ്പൊ വലത്തേ കാലിന്റെ എല്ലു പൊട്ടിയിരുന്നു ….. അതിനു ശേഷമാണ് അമ്മയ്ക്ക് ഈ കാലിന്റെ അസ്വസ്ഥതകൾ ….
വരുൺ ഓർത്തു ……..
വീണ്ടും ശോഭ പറഞ്ഞു തുടങ്ങും മുന്നേ അടുത്തുള്ള ക്ലിനിക്കിൽ പോയി കാണിച്ചു വന്നവൻ …… ഒരുറക്കവും കഴിഞ്ഞ് ചായയും പിടിച്ചു ഉമ്മറത്ത് ഇരുന്നതും വർഷയെത്തിയിരുന്നു ….. ആൾ പ്ലസ്ടുവിനു പഠിക്കുന്നു ….. പഠിത്തത്തിലെല്ലാം മിടുക്കിയാണ് …..
“” ഏട്ടാ ….. ഏട്ടനെപ്പൊ വന്നു ….?? “”
ഓടിയവനു അടുത്തേക്ക് കയറിയിരുന്നവൾ ………
“” ഉച്ചയ്ക്ക് വന്നെടി ……
എങ്ങനുണ്ട് പഠിത്തമൊക്കെ …..?? “”
“” അതൊക്കെ നന്നായി പോകുന്നു ……
എന്താ ഏട്ടന് വയ്യേ …..?? “”
വരുണിന്റെ ക്ഷീണം പിടിച്ച മുഖവും ചുവന്ന കണ്ണുകളും കണ്ടവൾ ചോദിച്ചു ……..
“” ചെറിയൊരു പനി ….. “”
“” ആണോ …. നല്ലോണം ഉണ്ടോ ….
ഏയ് ചെറുങ്ങനെയുള്ളൂ …. “”
നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കിയവൾ പറഞ്ഞു ….. അപ്പോഴേക്ക്
ഒരു കൈയ്യിൽ വർഷക്കുള്ള ചായയും ഒരു പ്ലേറ്റിൽ മൊരിഞ്ഞ ഉണ്ണിയപ്പം കൂടെയുണ്ട് …….
അതുകണ്ടതും വരുണും വർഷയും തല്ല് തുടങ്ങിയിരുന്നു ……. അവസാനം രണ്ടിനും രണ്ട് തല്ല് വച്ചു കൊടുത്തു പിടിച്ചിരുത്തി ശോഭ ……….
“” ചക്കക്കൂട്ടാനില് ഈച്ച പൊതിഞ്ഞത് പോലെ കിടന്ന് പിടയാതെ പിള്ളേരെ …. ഇങ്ങനെ കുരുത്തം കെട്ട രണ്ട് ….. വലുതായിട്ടും മതിയായില്ലെ നിനക്കൊന്നും തല്ല് പിടിച്ച് ……
വെറുതെ മടല് വെട്ടിയടിപ്പിക്കരുത് എന്നെകൊണ്ട് …..””
രണ്ടിനേയും കൂർപ്പിച്ചു നോക്കി ശോഭ പറഞ്ഞതും ഇതൊക്കെ എത്ര കേട്ടെന്ന മട്ടിൽ വർഷ വരുണിനടുത്തേക്ക് ഒട്ടിയിരുന്നു കഴിക്കാൻ തുടങ്ങി …..
അതു കണ്ടതും ചെറുചിരിയോടെ ഉള്ളിലേക്ക് നടന്നു ശോഭ ……
“” ടീ ദുഷ്ടേ …..!! “”
“” പോടാ ഏട്ടാ ……!! “”
പ്ലേറ്റിലവസാനം ബാക്കിയായ ഉണ്ണിയപ്പം വരുണെടുത്ത് പിടിച്ചെങ്കിലും അതെങ്ങനെയോ പിടിച്ചെടുത്ത് വർഷ ഓടിയിരുന്നു ….. അതിന്റെ ബഹളമാണിത് …….
*********************************
“” ഡാ വരുണേ …. “”
“” എന്താമ്മേ ….. എന്തോ ഉണ്ടല്ലോ …. പറഞ്ഞോ പറഞ്ഞോ …… കാര്യം അറിയട്ടെ …… “”
“” കഴിഞ്ഞ ദിവസം ആ ശ്യാമ് വന്നിരുന്നു …. കല്യാണം വിളിക്കാൻ …. നിന്റതേ വയസ്സല്ലേ ആ കൊച്ചനും …..
സാധാരണ ജോലിയുമാണ് ….. “‘
“” അതിനു ??? “”
വരുണൊന്ന് നെറ്റി ചുളിച്ചു …….
“” അത് പിന്നെ ….. അമ്മാവൻ കഴിഞ്ഞ ആഴ്ച വന്നപ്പൊ ഒരു ആലോചനയും കൊണ്ടു വന്നിരുന്നു ……
നല്ല കുട്ടിയാ …… നമുക്കൊന്ന് ആലോചിച്ചാലോ ….. ഇപ്പൊ നിനക്കൊരു നല്ല ജോലിയുമുണ്ട് ….. വയസ്സുമായി …. “”
“” ഓഹോ അപ്പൊ ഇതായിരുന്നു അല്ലെ മനസ്സിലിരിപ്പ് …… കൊള്ളാലോ ….. “”
ശോഭയുടെ താടിതുമ്പിൽ പിടിച്ചു കൊണ്ടവൻ ചിണുങ്ങി ………
“” എന്താമ്മേ ഇവനൊരു ചിണുക്കമൊക്കെ വല്ലോരുമുണ്ടോ മനസ്സില് …..
ചോദിക്ക് ….. “”
“” ടീ പെണ്ണേ …. ഞാൻ പറഞ്ഞതാ നിന്നോട് ഏട്ടനെ ഡായെന്നും ഇവനെന്നും വിളിക്കരുതെന്ന് ….. കേൾക്കില്ല പെണ്ണ് …. അതെവിടുന്നാ നീയല്ലേ ഇവക്ക് വളം വച്ചു കൊടുക്കുന്നത് ….. “”
ശോഭ കെറുവിച്ചു ……
വരുണും വർഷയും ചിരിച്ചു …….
“” പറയേട്ടാ ……..
വല്ലോരും ഉണ്ടോ മനസ്സിൽ …..?? “”
വർഷ വീണ്ടും ചോദിച്ചതും അവന്റെ മുഖത്തൊരു നാണത്തിൽ കുതർന്ന പുഞ്ചിരി വിടർന്നു …….
“” അമ്മേ …. ദോ ഏട്ടൻ ചിരിക്കുന്നു …. അപ്പൊ ആരോ ഉണ്ട് ….. പറയേട്ടാ ആരാ ആള് …… “”
കണ്ണ് വിടർത്തിയവൾ ചോദിച്ചതും ശോഭയും അവനെ ഉറ്റുനോക്കി ……..
“” ഒന്നു പോയേടീ …. എനിക്ക് വയ്യാ ….
ഉറക്കം വരുന്നു ….. “”
കണ്ണു രണ്ടും കൂട്ടിയടച്ച് ശോഭയുടെ മടിയിലേക്ക് മുഖമൊളിപ്പിച്ചവൻ …… വരുണിന്റെയാ പ്രവൃത്തി കണ്ടതും ശോഭയ്ക്കും വർഷ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി ……..
ചിരിയോടവർ അവന്റെ മുടിയിലൂടെ വിരലോടിച്ചു …….
വരുണന്നേരമെല്ലാം പുലരിയെ കുറിച്ചോർക്കുക ആയിരുന്നു ……
എന്തിനാണ് തനിക്കിത്ര പരിഭ്രമം ….??
ഇത്രവേഗം പ്രണയമെന്ന ലേബലിൽ മനസ്സിൽ ചേക്കേറിയത് ??
അവന് അത്ഭുതം തോന്നി ……
ഇപ്പോൾ പുലരിയോടുള്ള തന്റെ മനസ്സിന്റെ ചായ്വിനുള്ള ഉത്തരം അവനു കിട്ടി കഴിഞ്ഞിരുന്നു ………
തുടരും ……..

by