18/04/2026

ജാനകീരാവണൻ : ഭാഗം 175

രചന – ആസിയ പൊന്നൂസ്

“അന്ന് ഇവൾക്ക് അറിയില്ലായിരുന്നു….. നന്ദു ആരാണെന്ന്….. എന്നിട്ടും റാവണിനെ വേദനിപ്പിക്കാൻ ഇവൾ നന്ദുവിനെ കരുവാക്കി….. ചെറുപ്പം മുതൽ ഞാൻ അറിയാതെ എന്നെ മനസ്സിലിട്ട് നടന്നവളാ നന്ദു….. ആ സ്നേഹത്തെ പോലും ഇവളൊരു ആയുധമാക്കി…..” വിക്രത്തിന് ആ ദിവസങ്ങൾ ഓർമ വന്നു…. ചെറുപ്പം മുതൽ തന്നോട് കളിച്ചും ചിരിച്ചും അടുക്കാൻ ശ്രമിക്കുന്ന നന്ദുവിനെ അവൻ ഓർത്തു…. അന്നേരമൊക്കെ കണ്ണുകൾ കൊണ്ട് റിയയെ തിരയുന്ന തിടുക്കത്തിൽ ആയിരുന്നെന്നു അവൻ ഹൃദയ ഭാരത്തോടെ ചിന്തിച്ചു….. “തന്നെപ്പോലെ…. ദേ ഇവളുടെ ഈ തൊലി വെളുപ്പിൽ മയങ്ങിപ്പോയ ഒരു കാലം എനിക്കും ഉണ്ടായിരുന്നെടോ…..” അത് പറയുമ്പോൾ വിക്രത്തിന് സ്വയം പുച്ഛം തോന്നി…… കേൾക്കാൻ പാടില്ലാത്ത എന്തൊക്കെയോ കേൾക്കാൻ പോകുന്നെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു രാഘവ്…..

കാരണം റിയയുടെ മൗനം തന്നെ ആയിരുന്നു….. “ഞാനും പ്രണയിച്ചിരുന്നു….. ഒരുപക്ഷെ തന്നെക്കാൾ കൂടുതൽ ഇവളെ വിശ്വസിച്ചതും ഈ ഞാനായിരിക്കും….. ഇവൾക്ക് വേണ്ടി എല്ലാവരോടും ഞാൻ വഴക്കിട്ടുണ്ട്…. റാവണിനോട് പോലും…..” വിക്രം പുച്ഛിച്ചു ചിരിച്ചു…. “തനിക്കറിയുമോ….. വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ഇഷ്ടം ഇവളോട് തുറന്ന് പറഞ്ഞപ്പോൾ ഇവളെന്നെ അപമാനിച്ചു വിടുകയാണ് ചെയ്തേ….. അതും പണത്തിന്റെ പേരിൽ…. സ്റ്റാറ്റസിന്റെ പേരിൽ….. റാവണിന്റെ എച്ചിൽ നക്കുന്ന ഒരു പട്ടി എന്ന് എത്രയോ തവണ ഇവൾ ആക്ഷേപിച്ചു….. ഇവളെ ഒന്ന് നോക്കാൻ പോലും യോഗ്യതയില്ലാത്തവൻ ആണത്രേ….. എത്രയൊക്കെ ആക്ഷേപിച്ചിട്ടും ഇവളെമറക്കാൻ മാത്രം എനിക്ക് കഴിഞ്ഞില്ല….. നന്ദുവിനെ വേദനിപ്പിക്കാൻ വേണ്ടി ഇവൾ പെട്ടെന്ന് തന്നെ എല്ലാം മാറ്റി പറഞ്ഞു…. എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു…..

ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലാന്ന് പറഞ്ഞു….. ഒക്കെ ഞാൻ വിശ്വസിച്ചു….. അത് വരെ അവൾ പറഞ്ഞതൊക്കെ ഞാൻ മനഃപൂർവം മറന്നു….. അവളെന്നെ സ്നേഹിക്കുന്നതോർത്തു സന്തോഷിച്ചു….. പിന്നീടുള്ള ദിവസങ്ങളിൽ ഞാനും അവളും മത്സരിച്ചു പ്രണയിച്ചു….. പക്ഷേ അതൊക്കെ നന്ദുവിനെ കാണിക്കാനും വേദനിപ്പിക്കാനുമുള്ള കോപ്രായങ്ങൾ മാത്രമായിരുന്നു….. റാവണിനെ തോൽപ്പിക്കാനുള്ള ഒരു നാടകമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് വൈകി….. ഒടുവിൽ പ്രണയം കാണിച്ച് വിശ്വസിപ്പിച്ചു എല്ലാവരെയും എനിക്ക് ശത്രുക്കളാക്കി….. പാവം നന്ദുവിനെ അവൾക്ക് വേണ്ടി ഒരുപാട് ആക്ഷേപിച്ചു….. അവളുടെ സ്നേഹത്തെ അവഹേളിച്ചു….. ഒടുവിൽ ഞാനായി തന്നെ എന്നോടുള്ള നന്ദുവിന്റെ പ്രണയത്തെ ഇല്ലാതാക്കി കളഞ്ഞു…..

ഇന്ന് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണെന്ന് എനിക്ക് തോന്നാറുണ്ട്…..”അത് പറയുമ്പോ വിക്രത്തിന്റെ കണ്ണ് നിറഞ്ഞു….. രാഘവ് റിയയെയാണ് നോക്കിയത്….. അവൾ തല കുനിച്ച് അതേ നിൽപ്പാണ്….. അവളോടുള്ള അവന്റെ മനോഭാവം എന്താണെന്ന് അവന്റെ മുഖത്ത് നിന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നില്ല “എന്നിട്ട്…..?” രാഘവ് അവളിൽ നിന്ന് നോട്ടം മാറ്റി വിക്രത്തോട് ചോദിച്ചു….. “എന്നിട്ടെന്താ….. അവളുടെ ആവശ്യം കഴിഞ്ഞ് പതിയെ എന്നെ ഒഴിവാക്കി തുടങ്ങി….. വിളിച്ചാൽ കാൾ എടുക്കില്ല…. എടുത്താലും ഓരോ തിരക്കുകൾ പറഞ്ഞോഴിയും….. ഒടുവിൽ ഒരു ഐപിഎസ് കാരന്റെ ആലോചന വന്നപ്പോൾ അവഗണന പൂർത്തിയായി….. ഒടുവിൽ എന്റെ സ്റ്റാറ്റസും പണവും യോഗ്യതയും ഒക്കെ കാരണമാക്കി എന്നെ അവൾ ഒഴിവാക്കി….

പ്രതികരിച്ച എന്നെ വാഹനങ്ങൾ ചീറി പായുന്ന റോഡിലേക്ക് പിടിച്ചു തള്ളി….. അന്ന് മരണത്തോട് മല്ലിട്ട് കിടന്നപ്പോ രക്ഷക്കെത്തിയത് നന്ദുവായിരുന്നു…..” വിക്രം അന്ന് ഷോപ്പിംഗിന് അവൾക്കൊപ്പം പോയതും അവിടെ വെച്ച് അവൾ അപമാനിച്ചതും അതിന് ശേഷം ഉണ്ടായതും ഒക്കെ വിവരിച്ചു…… “കുറേ കാലത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം തിരികെ വന്ന എനിക്ക് ഇവളുടെ ഓർമ്മക്കായി കിട്ടിയ സമ്മാനമാണ് ഈ സ്വാധീനക്കുറവുള്ള കാല്….. അന്നൊക്കെ ഇവളുടെ നാശം മാത്രമായിരുന്നു മനസ്സിൽ…. എൻഗേജ്മെന്റിന് വന്നതും ആ ലക്ഷ്യം മനസ്സിലിട്ട് തന്നെയായിരുന്നു….. പക്ഷേ ഇടക്കെപ്പോഴോ ചിന്തയും ലക്ഷ്യവും ഒക്കെ മാറിപ്പോയി…..” വിക്രം ഒരു നിശ്വാസത്തോടെ പറഞ്ഞ് നിർത്തി….. രാഘവ് ഒന്നും മിണ്ടുന്നില്ല….. ഇത്ര ധൈര്യത്തോടെ ഇത്ര വലിയൊരു നുണക്കഥ വിക്രം പറയില്ലെന്ന് അവന് മനസ്സിലായി തുടങ്ങി….. “അപ്പൊ ആ ഐപിഎസ് കാരൻ…..?” അവൻ സംശയത്തോടെ ചോദിച്ചു…… “അഭിജിത്ത്….. റാവണിന്റെ കസിൻ ആണ്….. ഇന്ന് താൻ അറിഞ്ഞത് പോലെ സത്യങ്ങൾ അവനും അറിഞ്ഞു….

. അത് അറിയിച്ചതോ ഇവളുടെ സ്വന്തം ചേട്ടനും….. അത് കൊണ്ട് ജിത്തു രക്ഷപ്പെട്ടു….. ഇന്നാണ് അവന്റെ എൻഗേജ്മെന്റ്…..” വിക്രം പറഞ്ഞു….. രാഘവ് മറ്റൊന്നും പറയാതെ അവിടെ നിന്നും എണീറ്റു….. “ഇപ്പോഴും വിശ്വാസം വരുന്നില്ലെങ്കിൽ വേറെ ആരോടും അന്വേഷിക്കണ്ട…. ഇവളുടെ ചേട്ടനോട് തന്നെ ചോദിക്കാം….. എന്റെ അറിവിൽ ആ കുടുംബത്തിൽ കുറച്ചെങ്കിലും മനുഷ്യപ്പറ്റ് ഉണ്ടെങ്കിൽ അത് ആ റോഷന് മാത്രമാണ്…..” വിക്രം പറയുന്നത് കേട്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ റിയയുടെ കൈയിൽ പിടിച്ചു വലിച്ചു അവൻ പുറത്തേക്ക് പോയി….. കാറിൽ കയറി അതിവേഗത്തിൽ കുതിച്ചു….. ആ കാർ ചെന്ന് നിന്നത് റിയയുടെ വീട്ടു മുറ്റത്തും….. അവളെ കാക്കാതെ അവൻ അകത്തേക്ക് ഓടി കയറി….. ഹാളിൽ തന്നെ റോഷൻ ഇരിക്കുന്നുണ്ട്….. അവനെ കണ്ടതും റോഷൻ പുഞ്ചിരിയോടെ എണീറ്റു വന്നു….

“ആഹാ….. ഇതെന്താ ഒറ്റക്ക്…. റിയ എവിടെ….?” അവൻ വാതിൽക്കലേക്ക് നോക്കിക്കൊണ്ട് തിരക്കി….. “റോഷാ …. റിയയെ കാണുന്നതിന് മുന്നേ നിന്നേ കണ്ട് തുടങ്ങിയവനാ ഞാൻ….. അത് കൊണ്ട് എന്നോട് നീ കള്ളം പറയില്ലെന്ന് വിശ്വസിക്കുന്നു….. പലരിൽ നിന്ന് പലതും കേൾക്കുന്നുണ്ട്….. എനിക്ക് ഒന്നേ അറിയേണ്ടതുള്ളു….. സത്യം….. സത്യം മാത്രം…..” രാഘവിന്റെ സംസാരത്തിൽ നിന്നും എന്തോ പ്രശ്നം ഉണ്ടെന്ന് റോഷൻ മനസ്സിലാക്കി….. “ഒന്ന് മാത്രം അറിഞ്ഞാൽ മതി….. എസിപി അഭിജിത്തുമായി റിയയുടെ വിവാഹം ഫിക്സ് ചെയ്തിരുന്നോ….?” അവൻ ഗൗരവത്തോടെ ചോദിക്കുന്നത് കേട്ട് റോഷൻ ഞെട്ടി….. “രാഘവ് അത് ഇപ്പോഴല്ല…. ഞാ…” “ചെയ്തോ ഇല്ലയോ… അത് മാത്രം പറഞ്ഞാൽ മതി….” “ചെയ്തിരുന്നു…..” റോഷന് സമ്മതിക്കേണ്ടി വന്നു….. “അത് മുടക്കിയത് നീയാണെന്ന് പറയുന്നു…. സത്യമാണോ….?”

അവൻ ദേഷ്യത്തോടെ അടുത്ത ചോദ്യം എറിഞ്ഞു…. “മ്മ്…..” അവന്റെ മൂളൽ കേട്ടതും ദേഷ്യത്താൽ വിറക്കുകയായിരുന്ന രാഘവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി….. “ഓക്കേ ഫൈൻ….. ഈ വിവാഹത്തിൽ നിന്ന് ഞാൻ പിന്മാറുകയാണ്….. എനിക്ക് നിന്റെ പെങ്ങളെ വേണ്ട….” ഉറച്ച സ്വരത്തിൽ പറഞ്ഞ് തിരിയുമ്പോൾ മുന്നിൽ റിയ നിൽക്കുന്നുണ്ട്….. അവളെ കണ്ടതും അവന്റെ കണ്ണുകൾ ചുവന്നു….. “രാഘവ്….. ഏട്ടൻ പറഞ്ഞത് സത്യമാണ്…. ഞാൻ സമ്മതിക്കുന്നു….. മുൻപ് എനിക്കൊരു വിവാഹം ഫിക്സ് ചെയ്തിരുന്നു…. സത്യമാണ്….. പക്ഷേ ബാക്കിയുള്ളതൊന്നും രാഘവ് വിശ്വസിക്കരുത്….. നമ്മളെ തമ്മിൽ അകറ്റാൻ….”

പറഞ്ഞ് തീരും മുന്നേ രാഘവിന്റെ വലത് കൈ അവളുടെ കരണത്ത് പതിഞ്ഞു….. “നിർത്തിക്കോ….. നിന്റെ ഈ ചീപ് ഡ്രാമ…. നീ പറഞ്ഞതൊക്കെ ഞാൻ അതുപോലെ വിശ്വസിച്ചത് ഞാനൊരു പൊട്ടൻ ആയത് കൊണ്ടല്ല…. അത്രക്ക് സ്നേഹിച്ചു പോയി…. വിശ്വസിച്ചു പോയി ഞാൻ….. എന്റെ അമ്മ പലതവണ പറഞ്ഞതാ…. നീ എനിക്ക് ചേർന്നവൾ അല്ലെന്ന്….. ഒരിക്കലെങ്കിലും അതിന് ചെവി കൊടുത്തിരുന്നെങ്കിൽ ഇന്നീ ഗതി എനിക്ക് വരില്ലായിരുന്നു…..” രാഘവ് പൊട്ടി തെറിച്ചു….. “ഇവിടെ വരും വരെ ഒന്നും സത്യമാകരുതേ എന്ന പ്രാർത്ഥന ആയിരുന്നു….. അത്രത്തോളം സ്നേഹിച്ചതാടി ഞാൻ….. ഞാനും നീയും അച്ഛനും അമ്മയും ഒക്കെ ആയി സ്വസ്തമായ…സന്തോഷകരമായ ജീവിതമാണ് ഞാൻ സ്വപ്നം കണ്ടത്….. പക്ഷേ നിന്നേ പോലൊരുത്തി ആണെങ്കിൽ എനിക്ക് പോയിട്ട് എന്റെ അച്ഛനമ്മമാർക്ക് പോലും സ്വസ്ഥത ഉണ്ടാകില്ല….”.

.തുടരും….