20/04/2026

സത്യഭാമ : ഭാഗം 12

രചന – ശ്രീമിഴി

“ഈശ്വരാ.. കുഞ്ഞ് എവിടെ അച്ഛാ??? എന്റെ മോള് എവിടെ ??” “മോളേ നീ കരയാതെ കുഞ്ഞ് ഇവിടെ ഇവിടെയെങ്കിലും കാണും… ഞാൻ ഹരിയെ ഒന്ന് വിളിച്ചു നോക്കട്ടെ മോള് കുഞ്ഞിനെ വീട് മൊത്തം നോക്ക് അച്ഛനിപ്പോ വരാ.” പിന്നെ വീട് മൊത്തമൊരു ഓട്ടമായിരുന്നു ഭാമ കുഞ്ഞിനെ നോക്കി എങ്ങും കാണാതെ വന്നപ്പോ ഉർന്നു താഴെക്ക് ഇരുന്നു ഭാമ. കരയുന്ന കുഞ്ഞിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞതും ഭാമ പിടഞ്ഞ് എഴുന്നേറ്റു വീടിനു ചുറ്റുമോടി. 🔥🔥🔥 “എന്ത് കണക്കാ ശിവേട്ടാ ഇത് ഇതൊക്കെ നല്ല പോലെ നയിച്ചു ഉണ്ടാകുന്നതാണ് അല്ലാതെ …” “എന്റെ ഹരി ഇതിനൊക്കെ കുറച്ചു ലാഭം നമുക്കും വേണ്ടേ മോനെ ഇല്ലേ ഈ കട വെറുതെ തുറന്നത് പോലെയാവും.” “ഇപ്പൊ ലാഭം എടുക്കുന്നത് കൂടുന്നുണ്ട് .” “അത് പിന്നെ” എന്നും പറഞ്ഞു ശിവൻ തല ചൊറിഞ്ഞു..

“ആഹ് പോട്ടെ ” “അല്ല ഹരി ആ സത്യഭാമ ഇപ്പൊ നിന്റെ കൂടെ ആണോ താമസം??” “ആഹ്ഹ് അവളും കുഞ്ഞും അച്ഛനും ഇപ്പൊ വീട്ടിൽ തന്നെയാ. “അപ്പൊ കേട്ടതൊക്കെ സത്യമാണോ ഹരി”. “എന്ത് കേട്ടു??” “നിങ്ങള് തമ്മിൽ പൊറുതി തുടങ്ങിയെന്ന്” “ദേ ശിവേടട്ടാ..നല്ല പണി എടുക്കുന്ന കൈയാണ് ഇതും വച്ച് ഒന്ന് തന്നാൽ ഉണ്ടല്ലോ പിന്നെ കാണില്ല നിങ്ങള്” “ഞാൻ അങ്ങനെ പറഞ്ഞതല്ല ഹരി നാട്ടുകാര് പറയുന്നതാണ്.” “നാട്ടുകാര് എന്ത് വേണേലും പറഞ്ഞോട്ടെ..അത് എന്നോട് ഇളക്കാൻ നിൽക്കണ്ട കേട്ടല്ലോ ഉള്ള ബന്ധം കളഞ്ഞു കച്ചവടം നിർത്തണ്ട കേട്ടല്ലോ .” അതിന് ഒന്നും മിണ്ടാതെ ഇരുന്നു തല ചൊറിഞ്ഞു ശിവൻ.. ശിവനെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ടു ഹരി കാറിന്റെ അടുത്തേക്കു നടന്നു കാറിന്റെ ഡോർ തുറന്നതും പുറകിൽ നിന്നുള്ള ഓട്ടോയുടെ നീട്ടിയുള്ള ഹോൺ അടിയിൽ ഹരി തിരിഞ്ഞു നോക്കി അപ്പൊ ഓട്ടോയിൽ നിന്നും ഇറങ്ങുന്ന കേശവനെ കണ്ടതും ചിരിയോടെ ഹരി ഓട്ടോയുടെ അടുത്തേക്കു നടന്നു

“അച്ഛൻ ഇത് എവിടെയാ പോകുന്നേ??” “മോനെ അച്ഛൻ…””അച്ഛൻ.. എന്താ അച്ഛാ ” കേശവന്റെ വെപ്രാളം കണ്ടതും ഹരി വേഗം കേശവന്റെ കൈ ചേർത്ത് പിടിച്ചു.. “എന്തിനാ അച്ഛനിങ്ങനെ വെപ്രാളപെടുന്നത് വെള്ളം വല്ലതും വേണോ അല്ല ഹോസ്പിറ്റലിൽ പോണോ??” “കിങ്ങിണി മോളെ കാണുന്നില്ല മോനെ” “എന്ത്???? ” അത് ഒരു അലർച്ചയായിരുന്നു. അടുത്തുള്ളവർ നോക്കുന്നത് കണ്ടാണ് ഹരിയൊന്നു അടങ്ങിയത്.. “അവിടെയെന്താ എല്ലാരും ചത്തിട്ടാണോ ഉണ്ടായത്?? ” സ്വയം നിയന്ത്രണം വിട്ടു ഹരി അലറി.. “കുഞ്ഞു പുറത്തു കളിക്കുകയായിരുന്നു മോനെ” “വാ വന്നു വണ്ടി കയറ് അച്ഛൻ “അതും പറഞ്ഞു ഡോർ തുറന്നു കാറിൽ കയറി ഹരി.. കേശവൻ കയറിയതും വണ്ടി പറക്കുകയിരുന്നു. വീടിന്റെ മുന്നിൽ വണ്ടി നിർത്തിയതും ഹരി അകത്തേക്കു ഓടി കയറി. “സത്യ…. “അത് ഒരു അലർച്ചയായിരുന്നു. ആ വിളിയിൽ വീട് കുലുങ്ങി… ഇത്രയൊക്കെ ഉച്ചത്തിൽ വിളിച്ചിട്ടും ഭാമയെ പുറത്തേക്കു കാണാത്തതിനാൽ കേശവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.

കേശവൻ ചുറ്റും വിളിച്ചു നടന്നു. ഹരി അകത്തും “മോനെ ഹരി എന്റെ മോള്. അവളെ എവിടെയും കാണുന്നില്ല.. സത്യ അകത്തും ഇല്ല.” “ഈശ്വര എന്റെ കുഞ്ഞ് വല്ല കടുംകൈയും??” അത് കേൾക്കേ ഹരിയൊന്ന് ഞെട്ടി. 🔥🔥🔥🔥 “എവിടെ പോയെടി നിന്റെ രക്ഷകൻ ?? നിന്നെയോ കുഞ്ഞിനെയോ ഒന്ന് തൊട്ടാൽ പറന്നു വരുന്നവൻ.” കുഞ്ഞിനെ നെഞ്ചോടു ചേർത്തു നിൽക്കുന്ന സത്യയെ നോക്കി ഗണേശൻ അലറി “വരില്ലെടി പുല്ലേ അവൻ വരില്ല വന്നാ തന്നെ ജീവനോടെ പോകുകയും ഇല്ല.” “അത് നിന്റെ വെറും തോന്നൽ മാത്രമാണ്.” “നാവടക്കടി” എന്നും പറഞ്ഞു മുഖമടച്ചു കൊടുത്തു ഗണേശൻ. കുഞ്ഞോട് കുടി പുറകോട്ടു വച്ചു പോയി ഭാമ അതെ ഊക്കോടെ ഗണേശൻ ഭാമയെ വലിച്ചു ദേഹത്തേക്കു ഇട്ടു. കുഞ്ഞ് പേടിച്ചു കരഞ്ഞതും സർവ്വ ശക്തിയുമെടുത്തു ഭാമ കുതറി മാറി കുഞ്ഞിനെ നെഞ്ചോടു ചേർത്തു. “ദ്രോഹിച്ചു മതിയായില്ലേ നിനക്ക് ഞങ്ങളെ” “മതിയാവാനോ അതിന് നിന്നെ ദ്രോഹിക്കാൻ അല്ലല്ലോ സ്നേഹിക്കാൻ അല്ലേ വിളിക്കുന്നത്..

നിനക്ക് എന്നെ പറ്റില്ലല്ലോ പിന്നെ ഞാൻ എന്ത് ചെയ്യാനാ..” ” നിന്റെ മോഹം അത് ഞാൻ ചത്താലും നടക്കില്ല.. ” “അതെനിക്കറിയാം പെണ്ണെ അത് കൊണ്ട് അല്ലെ ഇത്രേം സാഹസം.. അല്ലേടാ എനിക്ക് പിറക്കതെ പോയ മോളെ..” “ഫു.. ഒരു ശീലവാതി കെട്ടിനു മുന്നേ വയറ്റിൽ കുഞ്ഞിനെയാക്കി എന്നിട്ട് പതിവ്രത പോലും. ഇതൊന്നും അറിയാതെ കെട്ടിയ ഞാൻ ആരായടി പുല്ലേ ” പറഞ്ഞു തീർന്നതായും കുഞ്ഞിനെ ബലമായി വാങ്ങി ഗണേശൻ. ഭാമ കുതറി മാറി കുഞ്ഞിനെ തിരിച്ചു പിടിച്ചെങ്കിലും ഗണേശന്റെ ബലത്തിൽ അത് വെറുതെയായി മാറി. കുഞ്ഞിനെ ഒരു മുറിയിലാക്കി വാതിലു വലിച്ചടച്ചു ഗണേശൻ . ഒന്നിനും കഴിയതെ നിസ്സഹായയായി ഭാമയും.. തുടരും 🔥