രചന – തൻശി തനു
“അത് സാർ കൃഷ്ണ ഗ്രൂപ്പിന്റെ ന്യൂ വർക്കുമായി ബദ്ധപ്പെട്ട് സൈൻ വാങ്ങാൻ പറഞ്ഞപ്പോൾ ആദ്യം ആനന്ദ് സാറിന്റെ സൈൻ വാങ്ങി പിന്നെ ജോൺസി സാറിന്റെ അടുത്തു സൈൻ വാങ്ങാൻ പോകും മുമ്പ് ആ പേപ്പറിന്റെ ഇടയിൽ ഒരു ബ്ലാങ്ക് പേപ്പർ വെച്ചു ആനന്ദ് സാർ സൈൻ ചെയ്തതിനാൽ ജോൺസി സാർ നോക്കാതെ ഒപ്പിടുകയായിരുന്നു…” ആതിര പറഞ്ഞതും അവളുടെ കവിളിൽ ഒരടി പൊട്ടി.. അടിയുടെ ഒച്ച കേട്ട് സായ് അടുക്കം പലരും ഞെട്ടി തരിച്ചു നോക്കി നിന്നു… ഇടതു കവിളിൽ കൈ വെച്ച് പേടിയോടെ നോക്കുന്ന ആതിരയും അവളെ ചുട്ടരിക്കാൻ പാകത്തിന് കത്തുന്ന കണ്ണുകളോടെ നോക്കുന്ന ആനന്ദിനെ കൺകെ എല്ലാവർക്കും കാര്യം മനസിലായി ആനന്ദിനെ ഭാവം കണ്ട് പലരും പേടിയോടെ നോക്കി..
“കൂടെ നിന്നു ചതിക്കുന്നോടി… ഇനി നിന്റെ സേവനം ആവിശ്യമില്ല… നിന്നെ ഇനി ഓഫീസിൽ കണ്ടാൽ കൊന്നുകളയും ഞാൻ… പിന്നെ എന്നെയും ജോൺസിയെയും തെറ്റിക്കാം എന്ന ഉദ്ദേശത്തോടെ ആണ് നിന്നെക്കൊണ്ട് ഈ ചതി ചെയ്യിച്ചവനോട് പറഞ്ഞേക് ആര് വന്നു പറഞ്ഞാലും എന്തൊക്കെ നാറിയ കളി കളിച്ചാലും ഞങ്ങൾ ഒറ്റകെട്ടായി തന്നെ കൂടെ കാണും എന്ന്…” “നിമിഷ ഇവളെ പേരിൽ ടെർമിനേഷൻ ലെറ്റർ റെഡി ആക് വേഗം… ഇതുവരെ ഉള്ള സാലറി സെറ്റിൽ ചെയ്യാൻ അക്കൗണ്ട്സ് സെക്ഷനിൽ ഇൻഫോം ചെയ്യണം… സായ് പി. എ പോസ്റ്റിലേയ്ക് ആളെ ഉടനെ നിയമിക്കാം പോരെ…” “തിരക്കില്ല അങ്കിൾ.. ഞാൻ തന്നെ നോക്കിക്കോളാം വേണം എന്ന് തോന്നിയാൽ ഞാൻ സെലക്ട് ചെയ്തോളാം..” ആനന്ദ് ചോദിച്ചതിന് മറുപടിയായി സായ് രാജനെ ഇടംകണ്ണാൽ നോക്കി പറഞ്ഞു.
“ശരി നിന്റെ ഇഷ്ടം… എല്ലാവരോടും കൂടി പറയുവാ ഇതുപോലുള്ള തന്തയില്ലായ്മത്തരം കാട്ടി കമ്പനിയിൽ വാഴാം എന്നു ഒരാളും കരുതേണ്ട… ഇതു പോലെ ആവില്ല ഇനിയുള്ളവർക്…” എല്ലാവരെയും നോക്കി തക്കിതു നൽകി ആനന്ദ് ജോൺസിയോട് എന്തോ പറഞ്ഞ് അവർ ഇരുവരും അവിടെന്നിനും ഇറങ്ങി.. “നിമിഷ ആതിരായുടെ ടെർമിനേഷൻ ലെറ്റർ റെഡി ആയാൽ ക്യാമ്പിൽ കൊണ്ടു വരിക..” അതും പറഞ്ഞു സായ് അവന്റെ ക്യാമ്പിൽ പോയി. സ്റ്റാഫുകൾ പരസ്പരം ആതിരയെ ഓരോന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ ജോലിയിലേക് കടന്നു… എന്നാൽ രാജൻ പകയറിയുന്ന കണ്ണുകളോടെ അവരെ നോക്കി പലതും കണക്കു കൂട്ടി… മറ്റുള്ളവരുടെ കുത്തുവാക്കുകളും പരിഹാസയും അപമാനവും ആതിരയിലും പകനിറഞ്ഞു…
സായ് ടെർമിനേഷൻ ലെറ്റർ നൽകുമ്പോൾ ആതിരയെ വാക്കുകൾ കൊണ്ട് ഒന്നും പറഞ്ഞു നോവിച്ചില്ലെങ്കിലും സായുടെ പരിഹാസം നിറഞ്ഞ നോട്ടം മാത്രം മതിയായിരുന്നു ആതിരയെ അപമാനിതയാക്കാ… നിർത്തതേയുള്ള ഫോൺ വിളിയിൽ ഉറക്കത്തിൽ നിന്നു അസ്വസ്ഥതയോടെ അവൻ കണ്ണ് തുറന്നു… അവളുടെ നഗ്നമായ മാറിൽ നിന്നും അവൻ തലയുയർത്തി ബെഡിനരികിലുള്ള ടേബിളിൽ നിന്നും കയ്യെത്തി ഫോണെടുത്തതും അവൾ ഒന്ന് കുറുകി… ഫോണിൽ ജോബിൻ കാളിങ് എന്ന് കണ്ടതും അവന്റെ എടുക്കണോ വേണ്ടയോ എന്ന് സംശയിച്ചു.. അപ്പോഴേയ്ക്കും കാൾ കട്ട് ആയി…
ഒന്ന് സംശയിച്ചെങ്കിലും തന്റെ അരികിൽ നഗ്നമായി കിടക്കുന്നവളെ കണ്ണിൽ പെട്ടതും ഫോൺ അവിടെവെച്ചവൻ അവളിലേയ്ക് ചാഞ്ഞു… ഉറക്കത്തിൽ നിന്നും അവൾ കുണുങ്ങി കണ്ണ് തുറന്നു അവന്റെ വശ്യമായ നോട്ടം കണ്ടതും അവൾ അവനെ അവളിലേയ്ക് ഒരു ചിരിയോടെ വീണ്ടും ക്ഷണിച്ചു… അവൻ അവളിലേയ്ക് പടർന്നു കേറിയതും ഫോൺ വീണ്ടും ശബ്ദിച്ചതും ദേഷ്യത്തിൽ കൈ ബെഡിൽ അടിച്ചു ഫോൺ എടുത്തു ജോബിൻ കാൾ കണ്ടതും അവന്റെ കണ്ണുകൾ കുറുകി ഫോൺ എടുത്തു ചെവിയിൽ വെച്ചു മറുതലയിൽ നിന്നും വാർത്ത കേട്ട് അവൻ ചാടി എഴുന്നേറ്റു… ഫോൺ കട്ട് ആയതും അവൻ ഫോൺ എടുത്തെറിഞ്ഞു മുടിയിൽ കൈ കോർത്തു ഉറക്കെ അലറി… അവന്റെ അലർച്ച കേട്ട് അവൾ പേടിയോടെ അവന്റെ അരികിൽ എത്തി “കരൺ എന്താടാ എന്താ പറ്റിയെ..”
“ആതിര പ്ലീസ് ശല്യം ചെയ്യാതെ പോ എന്റെ ടെമ്പർ തെറ്റിയിരിക്കുവാ…” “നീ കാര്യം പറ എന്തേലും പ്രശ്നം…” “കാര്യം അറിഞ്ഞേ തീരൂ എന്നാണേൽ കേട്ടോ അലക്സിനെയും റോബിനും പോലീസ് പിടിച്ചു…” “വാട്ട്….” കരൺ പറയുന്നത് കേട്ട് ആതിര ഞെട്ടി ചോദിച്ചു… “Yes… അവർ പോലീസ് പിടിയിലായി… അല്ല അവരെ കുടുക്കി തെളിവുകൾ സഹിതം…” “എങ്ങനെ ഇതുവരെ കിട്ടാത്ത തെളിവുകൾ എങ്ങനെ കിട്ടി…” “അറിയില്ല…” ആതിര ഓഫീസിൽ നിന്നും അപമാനിതയായി ഇറങ്ങി.. അവളെ ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ രാജൻ സപ്പോർട്ട് ചെയ്യാത്തത്തിന്റെ അമർഷത്തിൽ അവൾ നേരെ കാണാൻ പോയത് കരണിനെ ആയിരുന്നു…
അവനോട് നടന്ന കാര്യങ്ങൾ പറഞ്ഞ് അന്നവൾ കരണിന്റെ കൂടെ കൂടി അവളെ ആശ്വാസവാക്കുകൾ നൽകി മറ്റു പല തലത്തിൽ എത്തിയവർ ആ ദിവസം അർമാദിച്ചു. ഇരുവരും തളർന്നു കിടന്നുറങ്ങിയാതായിരുന്നു.. രാവിലെ കേട്ട വാർത്തയും തലേന്നാളിലെ ആഘോഷവും എല്ലാം കൂടി ഇരുവരുടെയും തല പെരുത്തു കേറി.. എന്തോ ആലോചിച്ച് കരൺ ഫോൺ എടുത്ത് ആരെയോ വിളിച്ചു തെളിവുകൾ എവിടന്നു ആരിൽ നിന്നും കിട്ടി എന്നറിയാൻ നിർദേശം നൽകി.. അജുവിന്റെ ഫോൺ റിംഗ് കേട്ട് ടിജോ റൂമിലേക്കു വന്നത് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്നകേൾക്കേ അവൻ ഫോൺ എടുത്തു നോക്കി വിവേകിന്റെ കാൾ കണ്ടതും അവൻ ഒന്ന് ശങ്കിച്ച് ഫോൺ എടുത്തു… “ഹലോ അജു…” “ഹലോ സാർ ഞാൻ ടിജോ ആണ് അജു കുളിക്കുവാണ്..”
“ആ ടിജോ ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ്..” “എന്താ സാർ കാര്യം… അജുവിനോട് പറയേണ്ട കാര്യമാണെൽ ഞാൻ വിളിക്കാൻ പറയാം…” “അജുവിനോട് പറയണ്ട കാര്യമാണ്..” “എന്നാൽ അവൾ വരുമ്പോൾ വിളിക്കാൻ പറയാം…” “ഏയ് താൻ പറഞ്ഞാലും മതിടോ നിങ്ങളുടെ സംശയം ശരിയായിരുന്നു മുള്ളുവല്ലിയിൽ നിങ്ങൾ വച്ച ഹിഡൻ കാം പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇതുവരെ കിട്ടാത്ത പല തെളിവുകളും അതിൽ നിന്നും കിട്ടി അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു അതിനൊരു താങ്ക്സ് പറയാൻ വിളിച്ചതാണ്.. നിങ്ങൾ മൂന്ന് പേരും അത്രയും റിസ്ക് എടുത്ത കാര്യമായതു കൊണ്ടാണ് ഞങ്ങളുടെ അന്വേഷണത്തിനു ഇത്രേയും വാല്യൂബിൾ എവിഡൻസ് കിട്ടിയത്..”
“കൺഗ്രാജുലേഷൻസ് സാർ ഞങ്ങൾ ചെയ്ത ഈ ചെറിയ കാര്യത്തിൽ നിങ്ങൾക് വേണ്ട തെളിവുകൾ കിട്ടിയല്ലോ അതു തന്നെ സന്തോഷം… ആട്ടെ ആരാണ് സാർ അതിൽ പെട്ടവർ… ഞങ്ങളുടെ സംശയം പോലെ കരൺ ആണോ ഇതിനു പിന്നിൽ…” “കരൺ ആവും എന്ന് കരുതിയ തെളിവുകൾ നോക്കിയത് ബട്ട് അവൻ അവിടെ വന്നത് പോലും ഇല്ല പക്ഷേ പ്രതികൾ നമുക്ക് ഇതുവരെ തെളിവുകളുടെ അടിസ്ഥാനത്തിൽ പൂട്ടാൻ പറ്റാത്ത രണ്ട് കുറ്റവാളികളെ ഇതിൽ പൂട്ടാൻ പറ്റി…” “ആരാണ് സാർ അവർ..” “അലക്സ് & റോബിൻ…” പേരുകൾ കേട്ടതും ടിജോ മനസ്സിൽ ആ പേര് ഉരുവിട്ടു… ” “സാർ ഇവ..ർ ഇവർ കരണിന്റെ ആളുകളാണ്…” അപ്പോഴേയ്ക്കും അജു ബാത്‌റൂമിൽ നിന്നും വന്നു… “ആരാടാ…” ടിജോ ഫോണിൽ സംസാരിക്കുന്നത് കേട്ട് അജു തിരക്കി വിവേക് ആണെന്ന് പറഞ്ഞ് കൊണ്ട് ടിജോ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞു..
അജു ഫോൺ വാങ്ങി വിവേകിനോട് സംസാരിച്ചു… അവർ കരണിന്റെ സുഹൃത്തുക്കളാണെന്നു അജുവും വിവേകിനോട് പറഞ്ഞു.. ” നിങ്ങൾക് ഇത്രയും ഉറപ്പുണ്ടേൽ ഇതിനു പിന്നിൽ അവനും കാണും ബട്ട് തെളിവുകൾ ഇല്ലാത്ത സ്ഥിതിക്ക് ഇപ്പോ ഒന്നും ചെയ്യാൻ പറ്റില്ല… പിന്നെ ചോദ്യം ചെയ്യലിൽ ചെറിയ തുമ്പ് കിട്ടിയാൽ അവനെ ഞങ്ങൾ പൂട്ടും… ” അജുവിനോടായി വിവേക് പറഞ്ഞു… അജുവും വിവേകിനു ആശംസകൾ അറിയിച്ചു. കുറച്ചു നേരം സംസാരിച്ചു ഫോൺ വെച്ചു.. ടിജോ അജുവിനെ തന്നെ നോക്കുന്നത് കണ്ട് അജു പുരികമുയർത്തി എന്താണെന്നു തിരക്കി.. “നീ ഗുളിക കഴിച്ചോ..” ടിജോ അൽപ്പം കടുപ്പിച്ച് ചോദിച്ചു മറുപടിയായി അജു അവനെ നോക്കി ഇളിച്ചു കാണിച്ചു…
“ദേ അജു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ഇന്നലെ നിനക്ക് പനി വന്നത് തൊട്ട് ഉറക്കിയിട്ടില്ല എന്നെ അറിയോ… ദേ ഇപ്പോ വരെ മൂന്നു അമ്മമാരും അച്ഛന്മാരും അനിയത്തിയും ഇവിടെയുള്ളവരും കാസറഗോഡുള്ളവരും എന്നുവേണ്ട മൊത്തം എന്നെയും യദുവിനെയും വിളിയോട് വിളി… പനി കുറഞ്ഞോ ഫുഡ് കഴിച്ചോ മരുന്ന് കഴിച്ചോ ഉറങ്ങിയോ എന്ന് വേണ്ട നീ ഒന്ന് അനങ്ങുന്നത് വരെ അപ്ഡേറ്റ് കൊടുത്തില്ലേൽ ഞങ്ങൾക്ക് പിന്നെ സമാധാനമില്ല.. ഒന്ന് ഇരിക്കാൻ പോലും സമ്മതിക്കില്ല ആ കുരിപ്പോള്… എന്നിട്ട് ഗുളിക കഴിക്കാതിരുന്നോ.. വിവേക് വിളിക്കുമ്പോൾ ഞാൻ കരുതിയത് നിനക്ക് പനി വന്നത് അറിഞ്ഞായിരിക്കും എന്ന… ഓഫീസിൽ എന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് യദു അങ്ങോട്ട് പോയി…
നീ ചിരിച്ചോണ്ടിരുന്നു എന്നെ ചീത്ത കേൾപ്പിക്…” “എന്റെ ടിജോ നീയൊന്നും സമാധാനപ്പെട് ഞാൻ ഗുളിക കഴിച്ചോളാം അതിനു മുന്നേ പനി പോയത് കൊണ്ടോ എന്നറിയില്ല എനിക്ക് നല്ല വിശപ്പുണ്ടേണ്ട ഇച്ചിരി കഞ്ഞി കുടിക്കട്ടെ… ” “അപ്പോ നീ കൊണ്ടുവച്ച കഞ്ഞി കുടിച്ചില്ലേ… 😤😤 നിന്നോയൊക്കെ എന്താ ചെയ്യേണ്ടേ കൊണ്ടു വെച്ചിട്ട് സമയം എത്രയായി ചൂടാറിക്കാണും ഇങ്ങു കൊണ്ടുവാ ചൂടാക്കി കൊണ്ടു വരാം..😡” അൽപ്പം ദേഷ്യത്തിൽ അജുവിനോട് പറഞ്ഞുകൊണ്ട് ടേബിൾ വച്ച കഞ്ഞിയെടുത് ടിജോ അടുക്കളയിലേക് നടന്നു… അജു പുഞ്ചിരിയോടെ അതു നോക്കി നിന്നു.. തനിക് ഒരു അസുഖം വന്നാൽ അവന് വെപ്രാളം അത് എന്നായാലും… അപ്പഴേക്കും അജുവിനെ തേടി വീണ്ടും കാൾ വന്നു അവളൊരു പുഞ്ചിരിയോടെ ഫോൺ എടുത്തു… “എണീറ്റോ..”
“മ്മ്…” “കഴിച്ചില്ലല്ലോ… ഇനി പോയി നല്ലകുട്ടിയായി ഫുഡ് കഴിച്ച് മരുന്ന് കഴിക്കണം…” “മ്മ്…” “മൂളാതെ മടിപിടിച്ചിരിക്കാതെ വേഗം ചെയ്യ് പെണ്ണേ… എന്നിട്ട് എന്റെ മോള് കിടന്നുറങ്ങ് അപ്പഴേയ്ക്കും ഉള്ള ക്ഷീണം കൂടെ മാറിക്കിട്ടും കേട്ടോ… ഇച്ഛയ്ക് കുറച്ചു ജോലി ഉണ്ടെടാ അല്ലേ എന്റെ പെണ്ണിനെ കാണാൻ വന്നേനെ അവിടെ…” “പിന്നെ പുളു പറയാതെ ഇച്ഛാ..” “എന്ന എന്റെ മോള് ഒരു കാര്യം ചെയ്യ് മരുന്ന് കഴിച്ചു ഒരു ഉറക്കം കഴിയുമ്പോഴേക്കും നിന്റെ മുന്നിൽ ഞാൻ ഉണ്ടാകും കാണണോ…” “പിന്നെ പിന്നെ നടക്കുന്ന കാര്യം പറ…” “ഇപ്പോ പറഞ്ഞത് ചെയ്യ് പെണ്ണേ നടക്കോ ഇല്ലയോ എന്ന് നമുക്ക് നോകാം അപ്പോ ശരി വെയ്ക്കുവാ കാണാം…” “മ്മ്.. കാണാം…” ഈ ഇച്ഛയ്ക് വട്ടായെന്ന തോന്നുന്നേ… ഫോൺ കട്ട് ആയതും അജു ഫോൺ താടിയിൽ തട്ടി പുഞ്ചിരിയോടെ സ്വയം പിറുപിറുത്തു… “ഡാ ഈ കഞ്ഞി കുടിച്ചേ വേഗം…” ടിജോ അജുവിനരികിൽ ഇരുന്നു സ്പൂണിൽ കഞ്ഞി കോരി അജുവിന് നേരെ നീട്ടികൊണ്ട് പറഞ്ഞതും അജു ഒന്ന് ഞെട്ടി അവനെ നോക്കി…
“ഇതിനു മാത്രം ഞെട്ടാൻ എന്തിരിക്കുന്നു നീ കഞ്ഞി കുടിച്ചാട്ടെ…” “നീ ഇങ്ങു താ ഞാൻ കുടിച്ചോളാം…” “ഇതു തന്നെയാ പൊന്നുമോൾ നേരത്തെയും പറഞ്ഞേ ഇനി വേണ്ട ഞാൻ തരുന്നത് വേഗം കുടിച്ചു മരുന്ന് കഴിച്ച് കിടക്കാൻ നോക്ക്…” അജുവിനോടായി പറഞ്ഞുകൊണ്ട് ടിജോ കഞ്ഞി കോരി കൊടുത്തു അനുസരണയോടെ അവൾ കഴിച്ചു… തുടർന്ന് മരുന്ന് നൽകി അവളോട് കിടക്കാൻ പറഞ്ഞു.. “ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ഞാൻ ഒന്ന് സൈറ്റിൽ പോയി വരാം.. ഇന്നും കൂടെ പോയാൽ അവിടത്തെ കാര്യം കഴിയും ഇല്ലേൽ പിന്നേയും നീളും..” അജുവിന്റെ കവിളിൽ തട്ടി ടിജോ പറഞ്ഞു… അവിടെ നിന്നും ഇറങ്ങി..
‘അജുവിന് പനി.., ടിജോയ്ക്കു സൈറ്റിൽ പോകാൻ ഉള്ളോണ്ട് ഇന്ന് അവൾക് കൂട്ടിരിക്കാം എന്ന് കരുതി ലീവ് എടുകാം എന്ന് തീരുമാനിച്ചപ്പോൾ ആണ് ചിക്കപ്പ ഓഫീസിൽ വരാൻ നിർബന്ധം പറഞ്ഞത് കാര്യം എന്താണെന്നു ചോദിച്ചപ്പോൾ പറഞ്ഞതും ഇല്ല… ഇനി എന്ത് പുലിവാലാണോ…’ യദു സ്വന്തം മനസ്സിൽ പറഞ്ഞുകൊണ്ട് ഓഫീസിൽ കേറി… ഫ്രണ്ട് ഓഫീസിൽ ഇരിക്കുന്നവരെ നോക്കി ചിരിച്ചതും അവർ ഒരു പുഞ്ചിരി നൽകി അവരുടെ വർക്കിലേയ്ക് ശ്രദ്ധ തിരിച്ചു…. ‘ഇതെന്തു പറ്റി അല്ലേൽ ചാടിക്കേറി ഓരോന്ന് പറയുന്നവരാണ് ഇന്ന് ഇതിനുമാത്രം പണിയെന്താണാവോ…’ അവൻ സ്വയം ചിന്തിച്ചു യദു ഇരിക്കുന്ന ക്യാമ്പിൽ പോയി… യദു വരുന്നത് കണ്ട് ആകാശ് തലേന്നാൽ പറഞ്ഞ ഇതുവരെ ഉള്ള വർക്കിന്റെ ഡോക്യുമെന്റ് കൊണ്ടുവന്നോ എന്ന് തിരക്കി…
ഉണ്ടെന്നു പറഞ്ഞത്തും അതുമായി അയാളുടെ കൂടെ ചെല്ലാൻ ആവിശ്യപ്പെട്ടു… അജുവിനു പനി ആയതിനാൽ സച്ചിന്റെ ക്യാമ്പിനിൽ ചെന്ന് അവളുടെ വർക്കിന്റെ ഡോക്യുമെന്റ് യദു ഏൽപ്പിച്ചിരുന്നു.. ബാലുവിന് സൈറ്റ് വിസിറ്റ് ആയതിനാൽ ടിജോയ്ക്കു കുഴപ്പമില്ലായിരുന്നു.. ആകാശ്, സച്ചിൻ, യദു മൂവരും കൂടെ നേരെ പോയത് ഭരതന്റെ ക്യാബിനിൽ ആണ്… അനുവാദം വാങ്ങി അകത്തു കേറിയതും അവിടെ ഇരിക്കുന്ന ആളെ കണ്ട് യദു ഞെട്ടി… കിച്ചേട്ടൻ അവൻ ഉരുവിട്ടു…. ഭരതൻ കുസൃതി ചിരിയോടെ യദുവിനെ നോക്കി കിച്ചു യദുവിനെ ഗൗരവത്തോടെ ഒന്ന് നോക്കി.. അപ്പോഴേക്കും കാർത്തിക്കും അവിടെ എത്തി… ആകാശോടും സച്ചിനോടും കോൺഫറൻസ് ഹോളിൽ ഇരിക്കാൻ ആവിശ്യപ്പെട്ടു അവർ പോയതും… യദു എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങി കളിച്ചു… അവന്റെ നിൽപ്പും ഭാവവും കണ്ട് അവിടെ ഉള്ളവർക് ചിരി വന്നെങ്കിലും അത് ചിരിച്ചാൽ ശരിയാവില്ല എന്ന് കണ്ട് കടിച്ചു പിടിച്ചു..
കിച്ചു യദുവിനെ ഒന്ന് നോക്കി ക്യാമ്പിനിൽ നിന്നും ഇറങ്ങി പുറകെ യദുവിനെ നോക്കി ചിരിയോടെ കാർത്തിക്കും… ഭരതൻ യദുവിന്റെ ഷോൾഡറിൽ കൈ ഇട്ട് ചേർത്തു പിടിച്ച് നടക്കാൻ പറഞ്ഞു… യദു ഒരു വാക്ക് പറയാമായിരുന്നു എന്ന ഭാവത്തിൽ അദ്ദേഹത്തെ നോക്കി… കോൺഫറൻസ് ഹോളിൽ പല ഡിപ്പാർട്മെന്റിലെ പ്രധാനപ്പെട്ട സ്റ്റാഫുകൾ ഉണ്ടായിരുന്നു.. ആ കൂട്ടത്തിൽ യദുവിനെ കണ്ടതും പലരും സംശയ ദൃഷ്ടിയോടെ നോക്കി… യദു തല താഴ്ത്തി പുറകു വശത്തെ ചെയറിൽ ഇരുന്നു എന്നാൽ മുന്നിൽ ഒരു ചെയർ ഒഴിച്ചിട്ടിരുന്നത് കൺകെ ആരോ വരാൻ ഉണ്ടെന്ന് മറ്റുള്ളവർക്കു തോന്നി… കിച്ചു എഴുന്നേറ്റു എല്ലാവരെയും ഒന്ന് നോക്കി യദു ഇരിക്കുന്നത് കണ്ടതും അവന്റെ ഉള്ളൊന്നു തേങ്ങി… “യദു ഇവിടെ വാ…” കിച്ചു ഉറക്കെ വിളിച്ചു യദു ഞെട്ടി അവനെ നോക്കി ദയനീയമായി ഭരതനെയും വീണ്ടും കണ്ണാൽ അവനെ വിളിച്ചതും യദു അവർക്കരികിലേയ്ക് നടന്നു…
എന്തേലും തെറ്റ് ചെയ്യ്തു കാണും എന്ന് ധാരണയിൽ മറ്റുള്ളവർ അവനെ സഹതാപത്തോടെയും പരിഹാസത്തോടെയും നോക്കിയിരുന്നു… എന്നാൽ കിച്ചുവിന്റെ അരികിൽ യദു എത്തിയതും അവനെ ചേർത്തു പിടിച്ച് ഒഴിഞ്ഞ ചെയറിൽ ഇരുത്തി… അത് കണ്ട് സ്റ്റാഫുകൾ അത്ഭുതത്തോടെയും അവിശ്വസനീയത്തോടെയും നോക്കി… “ഞാൻ എന്തിനാ യദുവിനെ ഇവിടെ ഇവിടെ ഇരുത്തിയെക്കുന്നെ എന്ന് സംശയം നിങ്ങൾക്കുണ്ടെന്നു എനിക്കറിയാം.. മറ്റൊന്നും കൊണ്ടല്ല ഈ കമ്പനിയിൽ എനിക്കുള്ള അതേ അവകാശവും അധികാരവും ഇവനും ഉണ്ട് കാരണം ഈ കൃഷ്ണയുടെ കൂടപ്പിറപ്പാണ് യദു കൃഷ്ണ എന്ന ന്റെ അപ്പു…” കിച്ചു വെളിപ്പെടുത്തിയതും ഭരതനും കാർത്തിക്കും ഒഴികെ മറ്റെല്ലാവരും ഞെട്ടി… “ഇതുവരെ നിങ്ങളെ അറിയിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല അവന്റെ താല്പര്യമില്ലായ്മയും അഥവാ അറിയിക്കുന്നുണ്ടേൽ അത് ഞാൻ തന്നെ ആവണം എന്ന അവന്റെ കുഞ്ഞാഗ്രഹവും…
കമ്പനിയിൽ അപ്പുന്റെ പ്രൊജക്റ്റ് കഴിയാതെ എത്തില്ല എന്ന ഇവൻ കരുതിയത്… ഇന്ന് എന്നെ ഇവിടെ കണ്ടതിന്റെ ഷോക്കിൽ ആണ് ആള്… പിന്നെ പ്രൊജക്റ്റ് കഴിയും വരെ യദു ഇതുവരെ എങ്ങനായിരുന്നോ കമ്പനിയിൽ അതുപോലെ ആകും ഇനിയും പിന്നെ ഇത് ഇപ്പോൾ അറിയേണ്ട നിങ്ങളോട് പറഞ്ഞെന്നു മാത്രം… തുടർന്ന് പിഎം ഗ്രൂപ്പുമായുള്ള പുതിയ പ്രൊജക്റ്റ് കാര്യങ്ങൾ സംസാരിച്ചു മീറ്റിംഗ് പിരിച്ചു വിട്ടു… കിച്ചു യദുവിനെയും കൊണ്ട് അവന്റെ ക്യാമ്പിനിൽ പോയി.. S. Krishna, Chairman of Krishna group of company. ക്യാമ്പിലിന്റെ മുന്നിലെ ബോർഡ് വായിച്ച് യദു ഒന്ന് തലോടി…
അകത്തു കേറി കിച്ചു യദുവിനോട് ഇരിക്കാൻ പറഞ്ഞു… പിന്നീട് ഓരോ കാര്യങ്ങളും കിച്ചു യദുവിനോട് തിരക്കി അപ്പോഴേയ്ക്കും പുറത്തു നിന്നും ആരോ അനുവാദം ചോദിച്ച് ഡോർ നോക് ചെയ്യ്തു… ഫിനാൻസ് ഡിപ്പാർട്മെന്റ് ഹെഡ് രവി ആയിരുന്നു… കിച്ചു ചിരിയോടെ രവിയുടെ കൈയിൽ നിന്നും ഫയൽ വാങ്ങി നോക്കിയ ശേഷം തിരികെ നൽകി… “കൺഗ്രാജുലേഷൻ സാർ.. ” ഫയൽ വാങ്ങി ഒരു ചിരിയോടെ രവി പറഞ്ഞു… എന്നാൽ കിച്ചു തന്നോട് എന്തിനു എന്ന സംശയത്തിൽ അയാളെ നോക്കി.. “അല്ല സാറിന്റെ എൻഗേജ്മെന്റ് കഴിഞ്ഞന്നറിഞ്ഞു അതിനാ..” ഇതൊക്കെ ഇപ്പോ എന്ന രീതിയിൽ കിച്ചു തരിച്ചിരുന്നു… “അത് കിച്ചേട്ടാ അത് അജു അന്ന് ശില്പ ചോദിച്ചപ്പോൾ ഉള്ള കാര്യം പറഞ്ഞു.. അങ്ങന അറിഞ്ഞതാ…” സംഭവം എന്താണെന്നു മനസിലായില്ലെങ്കിലും ശില്പയ്ക്കിട്ട് എന്തോ പണി കൊടുത്തതാണെന്നു മനസിലായതും കിച്ചു അയാളെ നോക്കി അതാണോ കാര്യമെന്ന രീതിയിൽ ചിരിച്ചു കൊണ്ട് തലയാട്ടി…
അയാൾ ക്യാമ്പിനിൽ നിന്ന് ഇറങ്ങിയതും കിച്ചു യദുവിനോട് കാര്യം തിരക്കി… യദു അവനെ നോക്കി ഒന്ന് ചിരിച്ച് അൽപ്പം പതർച്ചയോടെ അന്ന് നടന്ന കാര്യം പറഞ്ഞു.. “എന്നിട്ട് എന്റെ പെണ്ണെവിടെ…” കിച്ചുവിൽ നിന്നുള്ള ചോദ്യം കേട്ട് യദു ഞെട്ടി… കാര്യം കേട്ട് കഴിയുമ്പോൾ കിച്ചുവിന്റെ കൈയിൽ നിന്നും ഒരു വഴക്കോ തല്ലോ കിട്ടുമെന്ന് കരുതിയ യദു അവന്റെ മുഖത്തെ നിറഞ്ഞ ചിരിയും ചോദ്യവും എല്ലാം കൂടി യദു വണ്ടറടിച്ചു എന്ന് വേണേൽ പറയാം അവന്റെ ഭാവം കണ്ട് കിച്ചു ഉറക്കെ ചിരിച്ചു… യദു അവന്റെ ചിരി കേട്ട് സോബോധത്തിൽ വന്നു.. “കിച്ചേട്ടാ…” യദു ദയനീയമായി വിളിച്ചു പോയി “നീ എന്താടാ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ചോദിച്ചതിന് മറുപടി പറയടാ…” കിച്ചു ദേഷ്യപ്പെടാതെ ചിരിയോടെ വീണ്ടും ചോദിച്ചത് കേട്ട് യദുവിനു ആശ്വാസവും അൽപ്പം ധൈര്യവും തോന്നി…
“അജുവിനു ചെറിയ പനി അതുകൊണ്ട് ലീവ് ആണ്…” “പനിയോ എന്നിട്ട് ഹോസ്പിറ്റലിൽ പോയില്ലേ…” “പോയി.. രണ്ടു ദിവസം റസ്റ്റ് എടുക്കുന്നത് നല്ലതെന്നു തോന്നി ലീവ് എടുപ്പിച്ചു…” “റസ്റ്റ് എടുക്കട്ടേ ഇപ്പഴത്തെ പനിയല്ലേ.. ആഹാ എനിക്ക് കാണാൻ ഭാഗ്യമില്ല…” “കിച്ചേട്ടാ…😑” അവസാനം തമാശപോലെ പറയുന്നത് കേൾക്കേ യദു കിച്ചുനെ അറിയാതെ വിളിച്ചുപോയിയതും കിച്ചു പൊട്ടിച്ചിരിച്ചു… പെട്ടന്നാണ് ക്യാമ്പിനിൽ ശില്പ കേറി വന്നതും കിച്ചുവിന്റെയും യദുവിന്റെയും മുഖം മാറി… “ഇങ്ങനെയാണോ ശില്പ ക്യാമ്പിനിൽ തനിക് മെനേഴ്സ് ഇല്ലേ…” ദേഷ്യത്തോടെ ചോദിച്ചതും അവൾ ഒന്ന് ഞെട്ടി മുഖത്ത് പ്രതിഫലിച്ച പതർച്ച മറച്ചു അവൾ അവനെ നോക്കി..
“എന്താണാവോ ഇപ്പോ വരാൻ കാരണം…” അൽപ്പം പരിഹാസത്തോടെ കിച്ചു ചോദിച്ചു… അത് ശില്പയ്ക് യദുവിനു മുന്നിൽ നിന്നും അപമാനിതായാകും പോലെ തോന്നി… “അത്… അൽപ്പം പേർസണൽ ആണ്…” “ഇതു ഓഫീസ് ടൈം ആണ് പേർസണൽ കാര്യം സംസാരിക്കാനുള്ള ടൈം അല്ല പിന്നെ അഥവാ നിനക്ക് എന്തേലും പറയാൻ ഉണ്ടേൽ അത് യദുവിന്റെ മുന്നിൽ നിന്നും ആവുന്ന കാര്യം ആണേൽ മാത്രം പറഞ്ഞാൽ മതി…” കിച്ചു കടുപ്പിച്ചു പറഞ്ഞു… വീണ്ടും അപമാനിതയക്കുന്നത് സഹിക്കാൻ പറ്റാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു… തന്നെ യദുവിനു മുന്നിൽ അപമാനിച്ചത് കൊണ്ട് അവന്റെ മുന്നിൽ തന്നെ കല്യാണകാര്യം തിരക്കാൻ തീരുമാനിച്ചു… “കൃഷ്ണ ഞാൻ ചോദിക്കാൻ വന്ന കാര്യം മറ്റൊന്നുമല്ല നിന്റെ കല്യാണം ഫിക്സ് ആക്കി എന്നൊക്കെ ഇവിടെ ഒരുവൾ അഴിഞ്ഞാടി വീരവാദം പറഞ്ഞു നടന്നിരുന്നു അത് സത്യമല്ല എന്ന് എനിക്കറിയാം എന്നാലും നിന്റെ വായിൽ നിന്നും തന്നെ കേട്ടാൽ…”
ശില്പ ആദ്യം കൊഞ്ചി കുഴഞ്ഞു കിച്ചുവിനോട് പറഞ്ഞുകൊണ്ട് അജുവിനെ തരം താഴ്ത്തി യദുവിനെ ഒന്ന് നോക്കി പറഞ്ഞു പുച്ഛിച്ചു.. ഒടുവിൽ പറഞ്ഞു കൊണ്ട് കിച്ചുവിനെ നോക്കിയതും അവന്റെ മുഖഭാവം കണ്ട് ശില്പ ചെറിയ പരുങ്ങലോടെ പറഞ്ഞു നിർത്തി… ” ഇനഫ് ശില്പ നീ അതിരു കടക്കുന്നു” ടേബിളിൽ ആഞ്ഞടിച്ച് ചെയറിൽ നിന്നും ചാടി എഴുനേറ്റു ഗൗരവത്തോടെ ഉറച്ച ശബ്ദത്തോടെ പറഞ്ഞതും കേൾക്കേ അവൾ അവനെ നോക്കിയതും ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരിക്കുന്ന കിച്ചുവിന്റെ മുഖം കൺകെ അവളിൽ ഭീതിയുണർത്തി… “നീ എന്താ പറഞ്ഞേ ഒരുവൾ അഴിഞ്ഞാടി നടന്നു വീരവാദം പറഞ്ഞു നടക്കുന്നു എന്നല്ലേ എന്നാൽ നിനക്ക് തെറ്റി എല്ലാവരും നിന്നപ്പോലെ ആണെന്ന് കരുതിയോ.. ഈ ഓഫീസിൽ ആരെക്കാളും അധികാരവും അവകാശവും നീ പറഞ്ഞ ആ ഒരുവൾക്കാണ്..
ആ ഒരുവൾ എന്റെ ആരാണെന്ന് നിനക്ക് അറിയോ.. എന്റെ പാതി എന്റെ പെണ്ണ്.. എന്നെ പൂർണ്ണയാക്കുന്നവൾ.. എന്നിൽ സംതൃപ്തിയും ഐക്യവും താദാത്മ്യവും എന്തിനു എന്നിലെ മോക്ഷവും അവൾക് മാത്രം പൂർണ്ണവകാശം.. എന്നിലെ സായൂജ്യം.. ഈ കിച്ചു പൂർണ്ണമാകണം എങ്കിൽ അത് എന്റെ അജുവിന് മാത്രം സാധിക്കൂ… മേലിൽ എന്റെ പെണ്ണിനെ നിന്റെ ദുഷിച്ച നാവുകൊണ്ട് എന്തേലും പറഞ്ഞാൽ അവൾക് വേദനിച്ചു എന്ന് ഞാൻ അറിഞ്ഞാൽ ഇതു വരെ കണ്ട കിച്ചു ആകില്ല പിന്നെ നീ കാണുക അത് ഒരുപക്ഷേ നിനക്ക് സഹിക്കാൻ ആയെന്നു വരില്ല… അവസാനമായി പറയുകയാണ് എന്റെ മറ്റൊരു മുഖം കാണാൻ ഇടവരരുത്… ” തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കിച്ചു മുഷ്ടിചുരുട്ടി കണ്ണുകൾ അടച്ച് നിന്നു കിച്ചുവിന്റെ ഓരോ വാക്കും ശില്പയെ പൊള്ളിച്ചു..
അവളിൽ അജുവിനോടുള്ള പക നുരഞ്ഞു പൊങ്ങി… എന്നാൽ കിച്ചുവിന്റെ വാക്കുകൾ കേൾക്കേ യദു അത്ഭുതവും സന്തോഷവും നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു.. താൻ ഏറെ കാത്തിരിക്കുന്ന ആഗ്രഹം അജു കിച്ചുവേട്ടന്റെ സ്വന്തമായിരുന്നെങ്കിൽ എന്ന് ഏട്ടന്റെ മനസിലെ ആഗ്രഹം കേൾക്കേ യദുവിനു എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാത്ത അവസ്ഥയായിരുന്നു… “അറിയാനുള്ളത് അറിഞ്ഞെങ്കിൽ ശില്പയ്ക് പോകാം…” കടുപ്പിച്ച് കിച്ചു പറഞ്ഞതും അവൾ ഇരുവരേയും ദേഷ്യത്തോടെ നോക്കി വെളിയിൽ പോയി… അവൾ പോയതും യദു കിച്ചുവിനരികിൽ വന്നു “കിച്ചുവേട്ടാ ഈ പറഞ്ഞതൊക്കെ സത്യമാണോ വിശ്വസിക്കാമോ …”
“നിനക്ക് സത്യമല്ലെന്നു തോന്നിയോ അപ്പു വിശ്വാസം ഉണ്ടേലും ഇല്ലേലും ഒരു കാര്യം ഞാൻ പറയാം എന്റെ ചിറ്റ ഇവർ കാരണം ഒത്തിരി വേദന അനുഭവിച്ചതാണ് ആ അവസ്ഥ അവരുടെ മോൾക് വരരുത്… ശില്പയ്ക് കിട്ടുന്ന ആദ്യത്തെ തിരിച്ചടി ഇത്തിരി ശക്തി വേണ്ടേ അതാ അജുവിനെ സപ്പോർട്ട് ചെയ്യ്ത് ഞാൻ ഇത്രയും പറഞ്ഞത്.. അജു എന്റെ പെണ്ണാണെന്ന് കരുതി അവൾ അസ്വസ്ഥത അനുഭവിക്കട്ടെ അപ്പു നീ അതു വിട് എന്നിട്ട് മറ്റൊന്നും ചിന്തിക്കാതെ നിന്റെ പ്രൊജക്റ്റ് വർക്ക് കംപ്ലീറ്റ് ആക്കി ഇവിടെ ജോയിൻ ചെയ്യാൻ നോക്ക്… പോ പോയി നിന്റെ വർക്കിൽ കോൺസെൻട്രേറ്റ് ചെയ്യ്..” യദു കൂടുതൽ ചോദിക്കാതിരിക്കാൻ കിച്ചു ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് യദുവിന്റെ തോളിൽ കൈ വെച്ചു ചേർത്തു പിടിച്ചു ക്യാമ്പിനിൽ നിന്നും ഇറക്കി… “ഞാൻ കാണുടുപിടിച്ചോളാം ” യദു വെളിയിൽ ഇറങ്ങിയതും പ്രതേക താളത്തിൽ പറഞ്ഞു.. മറുപടിയായി കിച്ചു ചിരിയോടെ തലയൊന്നാട്ടി ക്യാമ്പിനിൽ വന്നിരുന്നു…
ദേഹമാസകലം വിയർത്തു പനി അവളിൽ പൂർണമായി വിട്ടു മാറിയത്തിന്റെ ആശ്വാസത്തിൽ അവൻ അവളെ തന്നെ നോക്കിയിരുന്നു…. ഉറക്കം വിട്ട് അകന്നതും അവൾ ചെറുതായി അനങ്ങി കൈയിൽ മുകളിലേയ്ക് ഉയർത്തി മൂരിനിവർന്നു… കണ്ണുകൾ പതിയെ തുറന്നതും തന്റെ മുന്നിരിക്കുന്ന ആളെ കണ്ട് സ്വപ്നത്തിൽ എന്ന പോലെ അവനെ നോക്കി അവൾ മനോഹരമായി ചിരിച്ചു.. അവൾ ഉറക്കപ്പിച്ചിലാണെന്ന് മനസിലായയതും അവൻ കുസൃതി ചിരിയോടെ അവളുടെ അരികിലേക് നടന്നു… അടുത്തു വരുന്ന അവനെ കണ്ടതും അവളുടെ ചൊടിയിലെ ചിരിയ്ക് മനോഹാരിത കൂടുന്നു എന്നവന് തോന്നി… “ഇച്ഛന്റെ കുഞ്ഞന്റെ പനി വിട്ടല്ലോ… ഇപ്പോ ക്ഷീണമുണ്ടോ പെണ്ണേ…” ഒരു കുസൃതി തോന്നി അവന്റെ കൈകൾ അവളുടെ കവിളിൽ വെച്ചു ചോദിച്ചതും അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ മിഴിച്ച് അവനെ നോക്കി… ഒരു കുസൃതി ചിരിയോടെ അവളെ നോക്കി അവളുടെ ഇച്ഛനും.. ബാക്കി പിന്നെ…💜

by