രചന – അശ്വതി അച്ചൂസ്
പിറ്റേന്ന് പൊന്നൂസിന് കെട്ടിപിടിച്ചു ഉമ്മ നൽകിയാണ് ആദി യാത്ര പറഞ്ഞത്.
“പോകാം അനു ”
“ഉം ”
“അച്ചാച്ചൻ ചോദിക്കും എങ്ങോട്ടാ പോയത് എന്ന് എന്ത് പറയും ”
“എന്താ പറയണ്ടേ ”
“ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി അവിടെ അച്ചാച്ചനും അമ്മമ്മയും ഉണ്ട്. അത്രേ ഉള്ളൂ.”
“ശരി അങ്ങനെ പറഞ്ഞോളാം ”
പറഞ്ഞോളാം അച്ഛാ എന്ന്പറയാൻ ഒരു മടി. അകൊണ്ട് പറഞ്ഞില്ല.അത് ആദി ശ്രെദ്ധിക്കുകയും ചെയ്തു.
വീട്ടിൽ എത്തിയപ്പോൾ അച്ഛൻ വളരെ ടെൻഷനിൽ ആയിരുന്നു എന്ന് തോന്നി.
“എന്താ അച്ഛാ ഒരു ആലോചന ”
“ഞാൻ ആ ഹരിയെ കുറിച്ച് അന്വേഷിക്കാൻ ഒരാളെ വിട്ടിരുന്നു പക്ഷെ അയാളുടെ വിവരം ഒന്നും ഇല്ല.
“എന്തിനാ അച്ഛാ ഇനി അവരെ ഒക്കെ.”
“എന്തിനാണെന്നോ അവർ നശിക്കണം നശിച്ച് അവസാനം ഒന്നുമില്ലാതെ ആകണം. അത്രയ്ക്ക് ഉണ്ട് എനിക്ക് വിഷമം ”
“ഇത്രയ്ക്കും ചെയ്യാൻ അയാൾ അച്ഛന്റെ കൂട്ടുകാരൻ അല്ലായിരുന്നോ ”
“അതെ ”
“എന്നിട്ടെന്താ ഇത്ര ദേഷ്യം ”
“അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല ”
“അച്ഛൻ പറയു ഞാൻ കേൾക്കട്ടെ ”
“ചെറുപ്പം തൊട്ട് കളിച്ചു വളർന്നവരാണ് ഞങ്ങൾ. പക്ഷെ അന്ന് തൊട്ടേ എല്ലാ നല്ലതും അവന് അവന്റെ ബാക്കിയോ അല്ലെങ്കിൽ അവൻ തരുന്നതോ എനിക്ക്. പെണ്ണായാലും പണമായാലും എല്ലാം ആദ്യം അവന്. ഒരു ചെറിയ കുട്ടിക്ക് അതെല്ലാം ഉൾക്കാൻ കഴിയുന്ന മാനസിക നില ഇല്ല ആദി. അതെന്റെ മനസ്സിൽ വെരുറച്ച് പോയി. എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം എന്ന് കരുതിയപ്പോഴോ അതും ആദ്യം അവന്. അതെനിക്ക് സഹിക്കാൻ പറ്റിയില്ല.
അയാൾ ആദിയെ നോക്കി
“നിനക്കറിയാമോ ഞാൻ മോഹിച്ച പെണ്ണാണ് സംഗീത പക്ഷെ അവളും അവന്. പിന്നെ പിന്നെ പണം പണം എന്നാ ചിന്ത എന്നിൽ നിറഞ്ഞു. അതാ അവൻ വിനയൻ വന്ന് നശിപ്പിച്ചത്. മറക്കില്ല ഞാൻ. ഇപ്പോൾ അവനും ഇല്ല അവളും ഇല്ല. ആ സ്ഥാപനം ഇപ്പോൾ എന്റെ സ്വന്തം ”
“അച്ഛാ. മതി ”
“അതാ പറഞ്ഞത് നിനക്ക് ഞാൻ പറഞ്ഞത് മനസിലാകില്ലാ എന്ന് ”
അവൻ മറുപടി നൽകിയില്ല.
“നീ കോയമ്പത്തൂർ പോയി സ്റ്റോക്ക് നോക്കിയിട്ട് വാ. പുതിയത് വന്നു എന്ന് അയാൾ വിളിച്ചു പറഞ്ഞിരുന്നു ”
അവന് സന്തോഷം തോന്നി
“ഞാൻ പോയ്കോളാം അച്ഛാ ”
“ഉം ”
*******
“ദിയ സ്റ്റോക് എടുക്കാൻ പോവാ ഞാൻ. വരുന്നോ അപ്പോ നിച്ചുവിനെ കൂട്ടിക്കോ ”
“ശരിക്കും ”
“ഉം ”
“എപ്പോ പോകും ”
“ഇന്ന് വൈകീട്ട് ”
“ഒക്കെ ”
അവൾ സന്തോഷത്തോടെ ഓടി നിച്ചുവിന് അടുത്തെത്തി.
******
കുറെ കാഴ്ചകളും പൂച്ചന്തയും കണ്ട് നടക്കുമ്പോൾ ആണ് ദിയ പെട്ടന്ന് ആദിദേവിനെ കണ്ടത്. അവന്റെ കൂടെ ഒരു പെൺകുട്ടിയും ഭാര്യ എന്ന് തോന്നുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. ദിയയെ കണ്ട് പെട്ടന്ന് ആദി നിന്നു. അവൻ ആകെ വിയർത്തു. എന്ത് ചെയ്യും
“ഇതാരാ സാറെ ”
ആദി അവളെ നോക്കി.
“ഭാ… ഭാര്യയാണ് ”
“ഓ ഇത് മോളായിരിക്കും. അല്ലെ ”
“അ… അതെ ”
അവൾ ചിരി കടിച്ചു പിടിച്ചിരുന്നു.
ആദി വേഗം ഒരു കാർഡ് എടുത്ത് അവൾക്ക് നൽകി
“ഹരി ഇല്ലേ ”
“ഉണ്ട് വിളിക്കണോ ”
“വേണ്ട… ദിയ എന്റെ പേഴ്സണൽ നമ്പർ ഉണ്ട് അതിൽ. ഫ്രീ ആയാൽ വിളിക്കണം ”
“ഉം വിളിക്കാം ”
ആദി അവരെ കൂട്ടി മുന്നോട്ട് പോയി. പിന്നെ നിന്നു. ദിയ അവനെ നോക്കി നിൽപ്പുണ്ടായിരുന്നു.
“എന്നേ ഇവർക്കൊപ്പം കണ്ട കാര്യം അച്ഛനോട് പറയണ്ട ”
“മനസിലായി ”
അവൾ തലയാട്ടി . വിളറിയ ഒരു ചിരി സമ്മാനിച്ച് അവൻ പിൻവലിഞ്ഞു.
ദിയക്ക് സന്തോഷം കൊണ്ട് ഒന്ന് തുള്ളി ചാടണം എന്ന് തോന്നി. ആദിദേവ് വിവാഹിതനാണ് അതും അച്ഛൻ അറിയാത്ത ഒരു ബന്ധം. ആദിയെ കുടുക്കാൻ ദൈവം തന്നൊരു വഴി. അവൾ ചിരിയോടെ തന്നെ നടന്നു.
*******
“എന്താടോ ഒരു ചിരി ”
“ഏയ് ”
“പറ ”
“എന്റെ ഒരു ഫ്രണ്ടിനെ കണ്ടു.”
“അതിന് ”
“അവന്റെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ട്.”
“അതിന് എന്താടാ ”
“രഹസ്യകല്യാണം ആണ് ഹരിയേട്ടാ. ആരും അറിഞ്ഞിട്ടില്ല ”
“എന്നിട്ട് നീ എനിക്ക് അവരെ പരിചയപെടുത്തിയില്ലല്ലോ ”
“അവന് ജീവനും കൊണ്ട് ഓടി ”
“അത് ശരി. നമ്മൾ വന്നിട്ട് രണ്ട് ദിവസം ആയില്ലേ തിരിച്ചു പോകാം ”
അവൾ നിച്ചുവിനെ നോക്കി. നിച്ചു ഹാപ്പിയാണ്.
“തിരിച്ചു വീട്ടിൽ പോകാം നിച്ചു ”
“ആ അമ്മേ ”
“സന്തോഷം ആയോ ”
“ആ ”
“ഇന്ന് പോകാം ഹരിയേട്ടാ ”
“ശരി ”
*****
വീട്ടിൽ എത്താൻ അവൾ കാത്തിരുന്നു. വീട്ടിലെത്തിയതും അവൾ ആദിയെ വിളിച്ചു.
“ഹലോ ”
“ആരാ ”
“സാർ ഞാൻ ദിയ ആണ് ”
“ആ ദിയ. വിളിച്ചില്ലല്ലോ എന്ന് ഞാൻ വിചാരിച്ചു.”
“മുഖവുര വേണ്ടല്ലോ സാർ. സാർ പറഞ്ഞോളൂ ”
“എനിക്ക് ഒന്ന് നേരിട്ട് കാണണം ഒന്ന് വരാൻ പറ്റുമോ ”
“മൂന്നാറിലേക്കോ ”
“അല്ല എറണാകുളം വരെ ”
“അത് വരാം ”
“നാളെ വരോ ”
“ഉം വരാം ”
അഡ്രെസ്സ് ഞാൻ ഫോണിൽ അയക്കാം ”
“ഓക്കേ ”
അവൾ ഫോൺ കട്ട് ചെയ്തു. അജിയെ വിളിച്ചു.
“എന്താണ് ദിയ ”
“അജി നാളെ ഒരു ഒൻപതു മണിക്ക് നമുക്ക് ഒരു സ്ഥലം വരെ പോണം.”
“ഓക്കേ ”
“ഞാൻ റെഡി ആയി വിളിക്കാം ”
“ഓക്കേ ”
“ടാ പിന്നെ… നീയെന്താ എങ്ങോട്ട് ആണെന്ന് ചോദിക്കാതെ ”
“നിന്റെ കൂടെ അല്ലെ വരുന്നേ. ചോദിക്കണ്ട ”
“ഓഹോ താങ്ക് യു താങ്ക് യു ”
“ഓക്കേ ”
പിറ്റേന്ന്.
അനുവിനെ സ്കൂളിൽ ആക്കിയ ഉടനെ അവൾ ഇറങ്ങി.
അജി കാറുമായി വന്നിരിന്നു. അവളുടെ വണ്ടി ഒരിടത്ത് വെച്ച് കാറിൽ കയറി.
കഴിഞ്ഞ ദിവസം ആദിദേവിനെ കണ്ട് കാര്യം ദിയ പറഞ്ഞു
“നമ്മൾ ഇപ്പൊ എങ്ങോട്ടാ ”
“എറണാകുളം. അഡ്രെസ്സ് ഫോണിൽ ഉണ്ട് ”
“അവിടെ ആരാ ”
“മിക്കവാറും അവിടെ ആകും ഭാര്യവീട് ”
“ഭാഗ്യം നമ്മുടെ കൂടെ ആണ്. എങ്ങനെ അനുവിനെ അവിടെ നിന്ന് രക്ഷിക്കും എന്ന് ആലോചിച്ചതാണ് ”
“ഉം ”
“എന്താ അയാൾ പറഞ്ഞത് . വേറെ കല്യാണം കഴിക്കണ്ട എന്ന് തീരുമാനിച്ചു എന്ന് അല്ലെ ഭാര്യക്ക് സ്ഥാനത്തു വേറെ ആളെ കാണാൻ പറ്റില്ല എന്ന് ”
“ശരിയാക്കി കൊടുക്കാം”
മനസ്സിൽ നൂറ് കൂട്ടം പ്ലാനുകളുമായ് അവരുടെ കാർ പാഞ്ഞു പോയി.
എറണാകുളം
വീടിന് മുന്നിൽ വണ്ടി നിൽക്കുമ്പോൾ ആദി ഉമ്മറത്തു തന്നെ ഉണ്ടായൊരുന്നു.
“ഹരി.. ദിയ വരൂ ”
അവൾ ഒരു പുഞ്ചിരി നൽകി ഇറങ്ങി
“സായൂ കുടിക്കാൻ വെള്ളം ”
“അവർ വന്നോ ”
സയൂജ്യ പുറത്തേക്ക് വന്നു.
“ഹായ് അന്ന് കണ്ടപ്പോ പെട്ടന്ന് മനസിലായില്ല ”
“ഇപ്പോൾ ആദി സാർ പറഞ്ഞു തന്ന് കാണും ”
“അതെ. ദിയ വരൂ… അവൾ അജിയെ നോക്കി
വരൂ ”
അവർ അകത്തേക്ക് കയറി ഇരുന്നു. അവർ എല്ലാവരെയും പരിചയപ്പെട്ടു.
“ഒരാൾ കൂടെ ഉണ്ട്. അമ്മൂ ” അയാൾ ഉറക്കെ വിളിച്ചു.
“ദാ വരുന്നു ”
ഒരു പെൺകുട്ടി വന്നു. ഒരു തോർത്ത് തലയിൽ കെട്ടി വെച്ചിട്ടുണ്ട്.അജി അവളെ കണ്ട് മാത്രയിൽ നോക്കി ഇരുന്നു പോയി. അമ്മുവും പെട്ടന്ന് നിന്നു.
“അമ്മൂ ഇതാണ് ഞങ്ങൾ പറഞ്ഞ ആൾ ദിയ. ഇത് അവരുടെ ഹസ്ബൻഡ് ഹരി ”
ഹസ്ബൻഡ് എന്ന് കേട്ടപ്പോൾ അവളുടെ മുഖം മങ്ങി.
ഹസ്ബൻഡ് എന്ന് പറയണ്ടായിരുന്നു എന്ന് അജിക്ക് ആദ്യമായ തോന്നിപ്പോയി.
വെള്ളം കുടിച്ചു കഴിഞ്ഞ് ആദി അവരെ മുകളിലേക്ക് കൊണ്ട് പോയി.
“ദിയ ഇരിക്കു. ”
അവർ ഇരുന്നു. ആദി പറഞ്ഞു തുടങ്ങി.
“എന്റെ അമ്മയുടെ പേരിൽ എന്തോ ഒരു ഇഷുറൻസ് ഉണ്ടായിരുന്നു. അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.വലുതായപ്പോൾ ആണ് അത് അങ്ങനെ അല്ല എന്നും അച്ഛൻ അമ്മയെ കൊന്ന് കളഞ്ഞത് ആണ് എന്നും മനസിലായത്. ഒരുപാട് സങ്കടം തോന്നി ഭയവും ഞാനും ഇത്പോലെ കൊല്ലപ്പെടുമോ എന്ന് ഭയന്നു. പിന്നീട് അമ്മയുടെ ഒരു കൂട്ടുകാരി മാത്രമാണ് എന്നെ സ്നേഹത്തോടെ ഒന്ന് നോക്കിയത്. വലുതായപ്പോൾ ആ അമ്മയ്ക്കും ജീവന് ഭീഷണി ആയപ്പോൾ ഇവിടെ എറണാകുളത്തു ഈ വീട്ടിലേക്ക് മാറി. അവരുടെ മകളെ ഞാൻ വിവാഹം കഴിച്ചു. അതിൽ ഒരു മകൾ ഉണ്ടായി. അത് അച്ഛൻ അറിഞ്ഞിട്ടും ഇല്ല ഇത് വരെ. നിങ്ങളായിട്ട് അറിയിക്കരുത് ”
“ഇല്ല പക്ഷെ ഒരു പകുതിക്കൂടെ ഉണ്ടല്ലോ പറയാൻ അത് കൂടെ കേൾക്കട്ടെ ”
“പറയാം.”
അവന് മുന്നിൽ ഇരുന്ന് കുപ്പിയിൽ നിന്ന് അൽപ്പം വെള്ളം കുടിച്ചു.
“വിനയനുമായി ആദ്യം പരിചയപെടുന്നത് അച്ഛൻ ആണ്. പക്ഷെ പാർട്ണർ ആയി എന്റെ പേര് വെച്ചത് എന്തിനാണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ”
“ആരാ വിനയൻ ”
“അത്…. കമ്പനി അയാളുടെ കൂടെയാണ്. അയാളുടെ മരണശേഷം കമ്പനി മുഴുവനായും ഞാൻ ഏറ്റെടുത്തു. ”
“അപ്പൊ.. ആ കുഞ്ഞ് ”
“അത് വിനയന്റെ കുഞ്ഞാണ് ”
“ഹും ”
“ഹരി ഇതൊന്നും അച്ഛനെ അറിയിക്കരുത് പ്ലീസ് ”
” പറയാത്തത് കൊണ്ട് എനിക്ക് എന്താണ് ലാഭം ”
“പറഞ്ഞത് കൊണ്ട് നിങ്ങൾക്ക് എന്താണ് ലാഭം ”
“അത് നിങ്ങൾ അറിയണ്ട മിസ്റ്റർ ആദിദേവ് ”
അവളുടെ ഭാഷ മാറിയപ്പോൾ ആദി ഒന്ന് പകച്ചു.
“എന്ത് വേണം നിങ്ങൾ പറയുന്നതാണ് ഡിമാന്റ് ”
“ഡിമാന്റ്….ശരി ഇപ്പോൾ വേണ്ട ഞാൻ പറയാം അപ്പോൾ ചെയ്ത് തന്നാൽ മതി. മറക്കരുത് ”
“ഇല്ല.”
“എന്നാ ഞങ്ങൾ ഇറങ്ങട്ടെ ”
“ഉം ‘
“സയൂജ്യ എന്നാ ഞങ്ങൾ ഇറങ്ങുന്നു ”
“ഫുഡ് കഴിച്ചിട്ട് ”
“കുഴപ്പം ഇല്ല പിന്നീട് ആകാം “.
പോകും മുന്നേ അജി വെറുതെ അമ്മുവിനെ നോക്കി
“ശരിക്കും പേര് മാളവിക എന്നട്ടോ. അമ്മു എന്ന് ഞങ്ങൾ വിളിക്കുന്നതാണ് ”
അജി അവളെ നോക്കി ചിരിച്ചു. വണ്ടിയിൽ കയറി.
“അമ്മൂ കൊള്ളാം അല്ലെ ദിയ ”
“എന്താ സാർ ഒന്ന് നോക്കുന്നുണ്ടോ ”
“നോക്കട്ടെ ”
“എന്റെ ഫുൾ സപ്പോർട്ടും ”
“അതിന് ആദ്യം ഈ ഭർത്താവ് പദവി എനിക്ക് അഴിച്ചു തരണം ”
“തരാം സമയം ആയി ”
അവർ ചിരിച്ചു.

by