Karimizhi

The World of Malayalam Stories

തുടർക്കഥകൾ

ഹ‌ൃദയതാളം : ഭാഗം 13

രചന – ചിലങ്ക

നിന്നെ ഒണ്ടല്ലോ…. ആ പെണ്ണിന്റ നേരെ ലെച്ചു ചീറി ചെന്നതും പാറു അവളെ വലിച്ച് കൊണ്ട് അവിടെ നിന്നും പോയ്‌…. ആ പെണ്ണ് എന്താ സംഭവം എന്നും പറഞ്ഞ് അവർ പോകുന്നതും നോക്കി നിന്നും…. കാർത്തിയും കിരണും സച്ചുവും ഇപ്പോഴും ഞെട്ടലോടെ നിൽക്കുകയാണ്….. പക്ഷെ അപ്പോഴും കാർത്തിയുടെ ചെവിയിൽ അവൾ പറഞ്ഞ വാക്കുകൾ തുളച്ച് കേറിക്കൊണ്ടിരുന്നു… എന്റെ ഭർത്താവ്….. അറിയാതെ പോലും കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് അവളുടെ വായിൽ നിന്നും വീണത്…. ആരുടെയോ പൊട്ടിച്ചിരി കേട്ടതാണ് കാർത്തി ഞെട്ടിയത്.. നോക്കുമ്പോൾ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്ന സച്ചു .. അവന്റെ നോക്കി പൊട്ടി ചിരിക്കുന്ന കിരൺ….. അയ്യടാ എന്തോ ആയിരുന്നു എന്നെയാ നോക്കുന്നെ…. എന്നെയാ കാണാൻ ഭംഗി… ഇപ്പോൾ എന്തോ ആയി……. അതും പറഞ്ഞ് കിരൺ ചിരിക്കാൻ തുടങ്ങി…. കാർത്തിയും അവന്റെ കൂടെ ചിരിച്ചു…..

നീ ചിരിച്ചോ ഇത് നിന്റെ അവസാനത്തെ ചിരിയ….. നിന്റെ കൊല ചിരിക്ക് ഒരു എട്ടിന്റെ പണി തരാൻ ഒരുത്തി ഭൂമിയിൽ അവതാരം എടുത്തിട്ടുണ്ട് പുന്നാര കിരണേ…….. സച്ചു അത് പറഞ്ഞതും കിരൺ സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി.. എന്താടാ ചിരിക്കാത്തെ … ചിരിക്ക് നീ ചിരിക്ക്… പിന്നെ കാർത്തി … നീ എനിക്ക് പണ്ടേ ഒരു വെല്ലുവിളി ആയിരുന്നു… നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞതല്ലെടാ ജിമ്മിൽ പോകണ്ടാ പോകണ്ടാന്ന്….. കേട്ടോ നീ യില്ല അപ്പോൾ അവന് ആവിശ്യം ഉള്ളയിടത്തും ഇല്ലായിടത്തും ഉരുട്ടി കയറ്റണം പോലും… ഫേഷ്യൽ ചെയ്യാൻ പോകാൻ നേരവും ഞാൻ നിന്നോട് പറഞ്ഞതല്ലേടാ പോകണ്ടാ പോകണ്ടാന്ന്… കേട്ടോ നീ… ഇല്ല അപ്പോൾ അവന് ഓറഞ്ചു പോലെ മുഖത്തിന് തിളക്കം വേണം പോലും…. ഇപ്പോൾ എന്തായി… തകർത്തില്ലേ… നീ കെട്ടിപ്പോയപ്പോൾ ശല്യം തിർനെന്ന് കരുതിയ ഞാനാ… ഇനിയും സമാധാനം തരില്ലേടാ നാറി…. നീ ഇങ്ങനെ പന പോലെ നിന്നാൽ എന്നേ ഒരുത്തിയും നോക്കില്ല…… തെണ്ടി….. സച്ചു അതും പറഞ്ഞ് താടിക്ക് കൈ വെച്ച് ഇരുന്നു.. അവന്റെ ഇരുത്ത കണ്ട് ബാക്കി രണ്ടും വാ പൊത്തി ചിരിച്ചു….

* വിടടി… എന്നെ വിടാൻ…… പാറുവിന്റെ കൈ തട്ടി മാറ്റാൻ നോക്കിക്കൊണ്ട് ലെച്ചു പറഞ്ഞു.. പക്ഷെ അവളെ ഒരു ഒഴിഞ്ഞ മൂലയിൽ മാറ്റി നിർത്തി യിട്ടാണ് പാറു അവളിൽ നിന്നുമുള്ള പിടി വിട്ടത്… ദേഷ്യം കൊണ്ട് ചുവന്ന് വിറച്ച് നിൽക്കുന്ന അവളുടെ മുഖം കണ്ടതും പാറു വിന് ചിരി വന്നു…. എന്താടി ചിരിക്കൂന്നേ….. അല്ലാ അവനെ എനിക്ക് ഇഷ്ട്ടം അല്ല.. എനിക്ക് അവനോട് ഒരു ഫിലിഗ്സ്സും ഇല്ല… ഇപ്പോൾ എന്താ അവനെ ഒരുത്തി എന്തോ പറഞ്ഞപ്പോൾ കരണം പുകച്ചില്ലേ നീ…. എന്താ നിന്റെ മനസ്സിൽ ഏഹ്…. ഒരു പുരികം പൊക്കി പാറു ചോദിച്ചതും അവൾ ഒന്ന് പതറി…… പറയടി……….. എന്താണെന്ന്…… വീണ്ടും പാറു ചോദ്യം ആവർത്തിച്ചതും ലെച്ചു അവളെ തുടിച്ച് നോക്കി…. നീ എവിടെ കേറി പോകുവാ…. ഞാൻ അവളെ അടിച്ചതിൽ എന്താ തെറ്റ്….അവൻ ലിഗലി എന്റെ ഹസ്ബൻറ് ആണ്… അങ്ങനെ ഉള്ളയിടത്തോളം ഒരുത്തിയും ഇങ്ങനെ കാണിക്കാൻ ഞാൻ സമ്മതിക്കില്ല… ഞാനെന്നല്ലാ ഒരു പെണ്ണും സമ്മതിക്കില്ല…. നീ സമ്മതിക്കുവോ…. ആ കൂട്ടത്തിൽ മറ്റേ പെണ്ണ് കിരണെട്ടനെ നോക്കുന്ന പോലെ എനിക്ക് തോന്നി… ഇടം കണ്ണിട്ട് ലെച്ചു പറഞ്ഞ് അവളെ നോക്കിയതും അവളുടെ പൊടി പോലും അവിടെ കണ്ടില്ലേ… ലെച്ചു ചുറ്റും നോക്കി.

പോയോ ശ്ശെ… ഒരു അവിഹിതം കൂടി കുത്തി നിറച്ചിട്ട് വിട്ടാൽ മതിയായിരുന്നു…..അതും പറഞ്ഞ് പാറു വിന്റെ അടുത്തേക്ക് പോകാൻ പോയതും ആരോ കൈയിൽ പിടിച്ച് വലിച്ച് ചുവരിനോട് ചേർത്ത് നിർത്തി… ആരാണെന്ന് അറിയാവുന്നത് കൊണ്ടു തന്നെ അവൾ തല താഴ്ത്തി തന്നെ നിന്നും…. കാർത്തി അവളുടെ മുഖത്ത് മെല്ലെ ഊതി…… അവൾ പിടച്ചിലോടെ അവനെ നോക്കി…. എന്നെ വിട്……. മുഖത്ത് ഭാവ വത്യാസം ഇല്ലതെ അവൾ പറഞ്ഞതും കാർത്തി ഒന്നും കൂടി അവളിലേക്ക് അമർന്നു… ശ്വാസ ഗതി കൂടിക്കൊണ്ടിരുന്നു… അത് എന്നോണം അവളുടെ മാറിടം ഉയരുകയും താഴുകയും ചെയ്തു…. നോക്ക് ലെച്ചു ഇപ്പോഴും നിന്റെ ഹൃദയം ഇടിക്കുന്നത് എനിക്ക് അറിയാൻ പറ്റും…. പേടികൊണ്ട് മാത്രമാണ് നീ ഇങ്ങനെ വിയർക്കുന്നത്….. പേ.. പേടിയോ… ഞാൻ എന്തിനാ നിന്നെ പേടിക്കണ്ടേ. ….. “Because you are in love with me … but you do not accept it…………………” ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞതും അവന്റെ ചുണ്ടുകൾ അവളുടെ കാതിൽ മൊഴിഞ്ഞു…

അവന്റെ ചുടു ശ്വാസം അവളിൽ ഒരു വിറയൽ ഉണ്ടാക്കി…. ഉമിനിർ ഇറക്കി പിടഞ്ഞ മിഴിയാലേ അവനെ നോക്കി…. “No ….. I do not love you Karthi. Do not think so…… ” അത് കേട്ടതും അത്രയും നേരം ശാന്തമായ അവന്റെ മുഖം വലിഞ്ഞു മുറുകി…. പിന്നെ എന്തിനാടി ആ പെണ്ണിനെ നീ എന്റെ പേരിൽ അടിച്ചത്… എന്നോട് ഇഷ്ട്ടം ഉണ്ടായിട്ടല്ലേ… എന്നോട് പ്രണയം ഉണ്ടായിട്ടല്ലേ.. ഏഹ്…..അവളുടെ തോളിൽ പിടി മുറുക്കി കാർത്തി ചോദിച്ചതും ദേഷ്യത്തോടെ അവൾ അവന്റെ കൈ തട്ടി മാറ്റി…… നീ പറഞ്ഞത് ശരിയാ ഞാൻ നിന്റെ പേരിൽ ആ പെണ്ണിനെ അടിച്ചു… പക്ഷെ അത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല….. ഒരു പെണ്ണ് തരം താഴ്ന്ന രീതിയിൽ സംസാരിച്ചപ്പോൾ ഒരു ചേച്ചി എന്ന സ്ഥാനo വെച്ച് അവളെ ഞാൻ അടിച്ചു അത്രയേ ഉള്ളു…..അത് എന്റെ കടമ ….. What….. കടമ ചെയ്യാൻ എപ്പോഴാ നീ അവളുടെ ചേച്ചി ആയത് ഏഹ്..??? കലിപ്പിൽ അവൻ ചോദിച്ചു… എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ്….. കേട്ടിട്ടില്ലേ…… ദേ ………… അവൻ എന്താ പറയാൻ പോയതും ഒറ്റ തെള്ള് വെച്ച് കൊടുത്ത് അവനിൽ നിന്നും മാറാൻ പോയതും കാർത്തി വീണ്ടും അവളെ തന്നോട് ചേർത്ത് നിർത്തി… ഒരു കള്ള ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചതും അവൾ മുഖം തിരിച്ചു…

എന്നാൽ അതേ വേഗതയിൽ അവളുടെ മുഖം തന്റെ നേരെ തിരിച്ച് ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്ന അവളുടെ കവിളിൽ അവൻ പല്ലുകൾ അമർത്തി…. സ്സ്….. വേദനകൊണ്ട് അവൾ ശബ്ദം ഉണ്ടാക്കി….. കണ്ണുകൾ നിറഞ്ഞു….. എനിക്ക് എന്തായാലും എല്ലാരേയും സഹോദരിമാരായി കാണാൻ പറ്റില്ല……. ഒന്ന് കണ്ണിറുക്കി കാണിച്ച് അവൻ അവിടെ നിന്നും പോയ്‌…. അവൻ കടിച്ച പാടിൽ തടകിക്കൊണ്ട് അവൾ അവൻ പോകുന്നതും നോക്കി നിന്നും….. എനിക്കറിയായിരുന്നു ഇതിങ്ങനെ വരുവുള്ളുവെന്ന്….. അടി അവസാനo കിട്ടിയ ഗ്യാപ്പിൽ ഉമ്മ….. ഇതിപ്പോൾ കടിയായി………… യ്യോ പാറു………… ചേട്ടാ ആ കാല് ഇങ്ങോട്ട് താ…..മുന്നിൽ നിരത്തിവെച്ചേക്കുന്ന ചിക്കൻ കാലിൽ നോക്കി പാറു പറഞ്ഞതും വിളമ്പുന്ന ചെറുക്കൻ ദയനീയ മായി അവളെ നോക്കി…. എന്തോന്നാ ചേച്ചി ഇതിനൊന്നും ഒരു അവസാനമില്ലേ….. അവന്റെ ചോദ്യം കേട്ടതും അവൾ ദേഷ്യത്തോടെ അവനെ നോക്കി…

നിനക്കെന്ത് വേണം… ഞാൻ കഴിക്കും ദേ ഇങ്ങനെ കടിക്കും… പ്ലേറ്റിൽ നിന്നും ഒരു കഷ്ണം ചിക്കൻ എടുത്ത് കടിച്ചു കൊണ്ട് അവൾ പറഞ്ഞു…. നിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ലല്ലോ ഇങ്ങോട്ട് വിളമ്പടാ…… ടാ ഇതിനെ കെട്ടഴിച്ച് വിട്ടേക്കുവാ… കൊടുത്തേക്ക് സീൻ ആക്കണ്ടാ…. വേറെ ഒരുത്തൻ മറ്റവന്റെ ചെവിയിൽ പറഞ്ഞു… പിന്നെ അവളെ ഒന്ന് നോക്കി അവൻ ഒരു പീസ്സ് അവളുടെ പ്ലേറ്റിൽ വിളമ്പി….. ഒന്നേ ഉള്ളോ…… ഒന്ന് പോയ്‌ തരുവോ പ്ലീസ്………. ആ ചെറുക്കൻ തൊഴുതു….. കിരൺ നോക്കിയതും അതാ ചിക്കനോട് മല്ലിടുകയാണ് പാറു…. അവന് പെട്ടെന്ന് പറക്കുതളികയിലെ വാസന്തിയെ ഓർമ്മ വന്നു… ബുഖാരോ ചിന്ന കുട്ടി……. നിന്റെ വായിനോട്ടം ഇതുവരെ തീർന്നില്ലേ മോനെ….. അവിടേക്ക് വന്ന അച്ഛൻ ചോദിച്ചതുകേട്ട് അവൻ അദ്ദേഹത്തെ നോക്കി… അയ്യടാ വായിനോക്കാൻ പറ്റിയ കോലം അങ്ങോട്ട് നോക്ക് ചക്ക കൂട്ടാൻ കണ്ടപോലെ എന്തൊരു ആക്രാന്തമാ… ബ്ലാ… അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയ്‌….. അരവിന്ദ് പാറു വിനെ ഒന്ന് നോക്കി… ഒന്നേ നോക്കിയുള്ളു.. ഈശ്വര അവനെ കുറ്റം പറയാൻ പറ്റില്ല…..

നീ എവിടെ പോയതാ കാർത്തി……. സച്ചു വിന്റെ അടുത്ത് വന്നിരുന്ന അവനെ കണ്ട് ചോദിച്ചതും അവൻ ഒരു കള്ള ചിരി ചിരിച്ചു….. ഓഹ് പെണ്ണുപ്പിള്ളേ കാണാൻ പോയി കാണും… കാർത്തി അതേയെന്ന് തലയാട്ടി….. അവളെ ബലമായി പിടിച്ച് നിർത്തി ചോദിച്ചു കാണും നീയെന്നെ പ്രണയിക്കുന്നില്ലേ യെന്ന്…. അല്ലെ…. അതേടാ നിനക്ക് എങനെ മനസ്സിലായി….. എടാ എടാ… ആക്രാന്തം പിടിച്ച മാങ്ങണ്ടി തലയാ….. എനിക്ക് നിന്റെ കൊണം അറിയില്ലേ…. അവൾ നിന്നോട് ദേഷ്യപ്പെട്ട് കാണും….. അല്ലെ….. അതേടാ…….. ഞഞായി പോയി….. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇത്രയും ആക്രാന്തം കാണിക്കരുതെന്ന്…. സമയം കൊടുക്കണം എന്ന്…. ഇതിപ്പോൾ നീ ഇങ്ങനെ ബാലൻ കെ നായർ ആയാൽ അവൾ ചിരവയ്ക്ക് നിന്നെ അടിക്കും നോക്കിക്കോ… അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി…… കാർത്തി ആണെങ്കിൽ ശ്ശെ ഇത്രയും ആക്രാന്തം പാടില്ലായിരുന്നു എന്ന മട്ടിൽ ഇരുന്നു…… ലെ ഞാൻ :-പയ്യേ തിന്നാൽ പനയും തിന്നാം….�

പാറു വിനെ നോക്കി നടന്നതും അതാ ചിക്കനോട് പോരാടുന്ന പോരാളി യേ യാണ് ലെച്ചു കണ്ടത്….. അവൾ വെപ്രാളത്തിൽ അവളുടെ അടുത്തിരുന്നു….. എടി… നീ ഇവിടെ ഇരുന്ന് തിന്നുവായിരുന്നോ… ഞാൻ കരുതി….. അവിടെ പോയി ആ പെണ്ണുങ്ങളോട് അടിയിടു മെന്ന് അല്ലെ…….. ലെച്ചു അതേയെന്ന് തലയാട്ടി….. പാറു അവളെ നോക്കി ചിരിച്ചു….. എന്റെ ലെച്ചു നിന്റെ കിരണേട്ടനെ തലയ്ക്ക് വെളിവില്ലാത്ത ഞാനെ നോക്കു… വേറെ ഒരു പെണ്ണും നോക്കുവോ ഇല്ല… കാരണം എന്താ അവളുമാർക്ക് ബുദ്ധിയുണ്ട്… അയ്യാ കണ്ടോണ്ട് നിൽക്കാൻ പറ്റിയ മുഖം ഏത്തയ്ക്ക പോലത്തെ മൂക്കിൽ ഒരു വട്ട കണ്ണാടിയും വീരപ്പന്റെ കൂട്ട് ഒരു ഒണക്ക മീശയും……….. സത്യം പറഞ്ഞാൽ എന്നെ കിട്ടാൻ അയാൾ പുണ്യo ചെയ്യണം അറിയോ… കിരണേട്ടാ……. ലെച്ചു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു…. വോ അവൻ തന്നെ…….. അതും പറഞ്ഞ് പാറു ലെച്ചു വിനെ നോക്കി.. ലെച്ചു വിന്റെ നിൽത്തയും അവൾ നോക്കുന്ന ഭാഗത്തേക്ക് പാറു ഇടം കണ്ണിട്ട് നോക്കി…. സഭാഷ്… അതാ നിൽക്കുന്നു കിരൺ തീർന്ന് മോളെ നീ തീർന്ന്…. തുടരും

LEAVE A RESPONSE