19/04/2026

ത്രീ റോസസ് : ഭാഗം 04

രചന – ജ്വാലാമുഖി

എപ്പോളോ ഞാൻ ഉറങ്ങി…

രാവിലെ എഴുന്നേൽക്കാൻ വൈകിയതു കൊണ്ടു എങ്ങനെയോ ഒരുവിധം യാത്ര ആയി കോളേജിലേക്ക് നടന്നു..

“പാറു… ”

“എന്താ നീ ആകെ ഗ്ലൂമി ആയിരിക്കണേ… ”

“ഒന്നുല്ല ലിഡി… നമുക്ക് ഇറങ്ങാം.. ”

“ഡി ഒരു കാര്യം പറയാൻ വിട്ടു നമ്മുടെ സീനിയർ ചേട്ടൻ ഇല്ലേ മിഥുൻ… ”

“മിഥുൻ ചേട്ടന് എന്ത് പറ്റി… ”

“ഏയ് പുള്ളിക്ക് എന്നെ ഇഷ്ടം ആണെന്ന്… എന്റെ നമ്പർ ചോദിച്ചു… ”

“നിനക്ക് ഇഷ്ടം ആണോ… ”

“എനിക്ക് ചെറുതായിട്ട് ഇഷ്ടാ…. ”

“എങ്കിൽ പിന്നെ നീ പൊരിക്കു മുത്തേ…. പിന്നെ വല്ലാണ്ട് ക്ലോസ് ആവണ്ട ആൾ എങ്ങനെ ഉണ്ടെന്നു നോക്കിട്ടു മതി… ”

“ഏയ്… ഞാൻ ടെസ്റ്റ്‌ ചെയ്തു… ആളു പാവാ … ”

“ഓഹോ… അപ്പം അവിടം വരെ ആയി കാര്യങ്ങൾ… എന്നിട്ടെന്താ നീ നേരത്തെ പറയാഞ്ഞേ…. ”

“ഞാൻ ആകെ കൺഫ്യൂഷൻ ൽ ആരുന്നു ടാ… ”

“ഒക്കെ ഓക്കേ… നടക്കട്ടെ… ”

ഞങ്ങൾ മൂവർ സംഘം കോളേജ് ഗേറ്റ് കടന്നതും മിഥു ചേട്ടനെ കണ്ടതും ലിഡി പയ്യെ അങ്ങോട്ട്‌ വലിഞ്ഞു…

ഞാനും ശീലും കൂടെ ഗാർഡനിൽ ഇരുന്നു കത്തി വച്ചു സമയം കളയുമ്പോൾ ആണ് ഷാരോൺ ചേട്ടൻ അങ്ങോട്ട്‌ വരുന്നത്…

“ശീലു… എനിക്ക് തന്നോട് അല്പം സംസാരിക്കാൻ ഉണ്ട്… ”

ശീലു നാണത്തോടെ അവന്റെ കൂടെ നടന്നു പോണ കണ്ടപ്പോൾ ഞാൻ വായും പൊളിച്ചു നിന്നു…

രണ്ടും ഓരോന്നിനെ കൊത്തിലോ എന്ന് ഞാൻ അപ്പോ ആണ് ഓർത്തത്…

ശീലു ഷാരോൺ നെ കുറിച്ച് അന്ന് ക്യാന്റീനിൽ വച്ചു പറഞ്ഞ ഒരു ഓർമ്മ ഉണ്ടായിരുന്നു എനിക്ക് പക്ഷെ.. ഇവർ ഇത്ര ഫാസ്റ്റ് ആണെന്ന് ഞാൻ കരുതിയില്ല…

“ശീലു ഞാൻ ലൈബ്രറിയിൽ കാണും… ”

“ഓക്കേ ഡി.. ഞാൻ അങ്ങോട്ട്‌ വരാം… ”

ഞാൻ നേരെ ലൈബ്രറിയിൽ പോയി ഇരുന്നു…

അവിടെ കിടന്ന ഒരു ബിസിനസ്‌ മാഗസിൻ എടുത്തു കണ്ണോടിച്ചു ഇരിക്കുമ്പോൾ ആണ് ദീപു സർ ഉം ഡോളി മിസ്സും കൂടെ അങ്ങോട്ട്‌ വന്നത്…

എഴുന്നേറ്റു പോയാലോ എന്നു വരെ ചിന്തിച്ചു… പിന്നെ തോന്നി.. തോറ്റു ഓടേണ്ട കാര്യം എന്തിരിക്കുന്നു… ഞാൻ ഇവിടെ തന്നെ ഇരിക്കും എന്ന്..

“ഹായ് പ്രാണ .. താൻ എന്താ ഒറ്റക്ക് ഇവിടെ വന്നിരിക്കുന്നെ… ”

ഫിസിക്സ്‌ ലെ സീനിയർ ചേട്ടൻ ആണ്… അലക്സ്‌.. !!!

“ഹായ് ചേട്ടാ… ഞാൻ ചുമ്മാ ഇരുന്നതാ … വാളുകൾ ഇപ്പൊ ഇങ് എത്തും… ”

“ഞാൻ തന്നെ എവിടെ ഒക്കെ തിരക്കി… ”

“അതെന്തിനാ… ”

“ഏയ്… ചുമ്മാ… ഒന്ന് കാണാൻ… ”

ഒരു പ്രേമം എനിക്ക് മണത്തു …

“ഞാൻ വട്സപ് ൽ തനിക്കൊരു മെസ്സേജ് അയച്ചിരുന്നു… ”

“കുറെ കോഴികൾ മെസേജ് അയക്കണോണ്ട് ഞാൻ കൂടുതൽ ശ്രദ്ധിക്കാറില്ല ചേട്ടാ… ”

“അയ്യോ… അങ്ങനെ കരുതല്ലേ… കോഴി ഒന്നും അല്ല… ആദ്യായിട്ടാ ഇങ്ങനെ ഒരാളോട് തോന്നണത്… ”

“എങ്ങനെ… ”

“ഇഷ്ടം… ‘

“ഓ.. അങ്ങനെ… ”

“താൻ ആരെയെങ്കിലും… ”

“ഏയ്… അതിനുള്ള ചുണക്കുട്ടന്മാർ ഈ കോളേജിൽ ഉണ്ടോ എന്നുള്ള അന്നെഷണത്തിൽ ഞാൻ… ”

“ആഹാ… നന്നായി തമാശ പറയുന്നുണ്ടല്ലോ… ”

“നോ നോ … ഞാൻ കാര്യം ആയിട്ടാണ് പറഞ്ഞത്… ”

“ഇപ്പൊ എന്തായാലും മനസ് ഫ്രീ അല്ലെ… എനിക്ക് ഇച്ചിരി സ്ഥലം തന്നൂടെ അവിടെ… ”

“ആലോചിക്കാം… ”

“എത്ര സമയം വെണം…. ”

“എന്തിന്… ”

“ആലോചിക്കാൻ… ”

“തീരുമാനം ആകുമ്പോൾ ഞാൻ ചേട്ടനെ അറിയിക്കാം… ”

ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിലൂടെ ആ കാതുകളും കണ്ണുകളും എനിക്ക് നേരെ കൂർത്തു വരുന്നത് ഞാൻ കണ്ടില്ല എന്ന് നടിച്ചു…

അപ്പൊ അലക്സ് നെ ഇപ്പൊ വിടണ്ട എന്നെനിക്കു തോന്നി..

“ചേട്ടന്റെ വീട് എവിടെ ആണ്… ”

കുറച്ചു നേരം പരസ്പരം ഞങ്ങൾ സംസാരിച്ചു ഇരുന്നു ….

അത് കണ്ടിട്ട് ആകണം ദീപു ലൈബ്രറിയിൽ നിന്നും ഇറങ്ങി പോയി…

“ദീപു സർ ഒന്ന് നിൽക്കു… ”

എന്ന് പറഞ്ഞു ഡോളി മിസ്സ്‌ പിന്നാലെ ഓടുന്നുണ്ട്…

അപ്പോ എനിക്കും തോന്നി… ഇതിലും വലിയ ആയുധം എനിക്കിനി കിട്ടാൻ ഇല്ല എന്ന്..

“നമുക്ക് നല്ല ഫ്രഡ്സ് ആയിക്കൂടെ അലക്സ്… ”

“ടോ.. എനിക്ക്… എനിക്ക് അങ്ങനെ… ”

അത് കേട്ടതും എനിക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല. വെറുതെ സർ നെ പിരി കേറ്റാൻ വേണ്ടി ഇവന്റെ മനസ്സ് കൂടെ തകർക്കണ്ട എന്ന് തോന്നി…

കുറച്ചു കഴിഞ്ഞതും എന്റെ പ്രണയിക്കാൻ പോയ പട്ടാളം തിരിച്ചു വന്നു…

ഞങ്ങൾ ക്ലാസിലേക്കു നടന്നു…

ഫസ്റ്റ് അവർ സർ ന്റെ ആയിരുന്നു… ടൈം ആകുന്നുള്ളു… ഞാൻ എഴുന്നേറ്റു ബാക്ക് ബെഞ്ചിലെ എന്റെ ചങ്ക് ബ്രോ ഗോകുൽ ന്റെ അടുത്ത് ചെന്നിരുന്നു..

എനിക്കു അവനെ നല്ല ഇഷ്ടം ആണ്… പിന്നെ നമ്മൾ കോളേജ് പിള്ളേർ കൂടുതലും സ്വന്തം ക്ലാസിൽ ഉള്ളവരെ ലൈനടിക്കില്ലല്ലോ… സൊ എനിക്ക് അവൻ എന്റെ നല്ല ബ്രോ ആയിരുന്നു…

“ടാ.. എനിക്ക് ഒരു ഉപകാരം ചെയ്യോ… ”

“എന്താടി കൂതറെ… ”

ഞാൻ കാര്യങ്ങൾ എല്ലാം അവന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു കൊടുത്തു… അതിനിടയിൽ ബെൽ അടിച്ചതും സർ കയറി വന്നതും ഒന്നും ഞാൻ അറിഞ്ഞില്ല…

“എന്താ അവിടെ… ”

സർ ന്റെ ഉച്ചത്തിൽ ഉള്ള സൗണ്ട് കേട്ടതും ഞാൻ ഞെട്ടി അങ്ങോട്ട്‌ നോക്കി..

“ബെല്ലടിച്ചതൊന്നും കേൾക്കുന്നില്ലേ… ”

“സോറി സർ… ”

ഗോകുൽ എഴുന്നേറ്റു നിന്ന് പറഞ്ഞതും കൂടെ ഞാനും എണീറ്റു…

ഒരു ഗെറ്റ് ഔട്ട്‌ ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ ഞങ്ങളെ അങ്ങനെ ഒരുമിച്ചു ഗെറ്റ് ഔട്ട്‌ അടിക്കില്ല എന്നെനിക്കു അറിയാമായിരുന്നു…

സീറ്റ് മാറാൻ ഉള്ള മടി കൊണ്ടു ഞാൻ അവിടെ തന്നെ ഇരുന്നു ..

സർ ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ട്… നോട്സ് എഴുതി എടുക്കുമ്പോൾ ഞാൻ ഇടയ്ക്കു നാണത്തോടെ ഗോകുലിനെ ഒന്ന് നോക്കും… അവൻ ചുമ്മാ കണ്ണടച്ചു കാണിക്കും…

സത്യത്തിൽ എനിക്ക് അപ്പൊ ചിരി ആണ് വരുന്നത്… എങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്തു…

ആ അവർ കഴിഞ്ഞു സർ പോകുമ്പോൾ എല്ലാരും താങ്ക്സ് പറഞ്ഞിട്ടും സർ മറുപടി പറയാതെ ഇറങ്ങി പോയി…

എനിക്കും അത് തന്നെ ആയിരുന്നു വേണ്ടിയിരുന്നത്…

ഉച്ചക്ക് ഇന്റർവെൽ ആയതും എന്റെ വാലുകൾ രണ്ടും രണ്ടു വഴിക്ക് ഓടി.. ഞാൻ ഗോകുൽ നെ കൂട്ടി ഗ്രൗണ്ടിൽ പോയി ഇരുന്നു…

ഡിപ്പാർട്മെന്റ് ന്റെ മുന്നിലൂടെ അവന്റെ കൈ പിടിച്ചു ഞാൻ നടക്കുന്നത് സർ കണ്ടു കാണണം കാരണം കുറച്ചു കഴിഞ്ഞതും സർ ഡോളി മിസ്സ്‌ നെ കൂട്ടി സ്പോർട്സ് ന്റെ കാര്യങ്ങൾ നോക്കാൻ ഗ്രൗണ്ട് ലേക്ക് വന്നു…

സർ വരുന്നത് കണ്ടതും ഞാൻ ഗോകുൽ നെ ചേർന്നിരുന്നു…

അവൻ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണ്.. നാട്ടിൽ അവനെ കാത്തോരു കുട്ടി ഉണ്ട്… അതായിരുന്നു എന്റെ ധൈര്യം…

ഇടയ്ക്കിടെ അവന്റെ മണ്ടക്ക് ഓരോ അടി കൊടുക്കും ഞാൻ.. വേറൊന്നും അല്ല ശുദ്ധ മണ്ടത്തരം പറയും അവൻ അപ്പോ ഒന്ന് കൊടുക്കും…

കുറച്ചു കഴിഞ്ഞു അവന്റെ കയ്യിൽ കൈ കോർത്തു ഞാൻ ക്ലാസിലേക്കു നടന്നു…

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിൽ വന്നപ്പോൾ പ്രാന്ത് പിടിച്ചു എനിക്ക് കാരണം… നമ്മുടെ തരുണിമണീസ് രണ്ടും വന്നപ്പോൾ മുതൽ ഫോണിൽ ആണ്…

എനിക്ക് ബോറടിച്ചു പ്രാന്തായി… ഞാൻ ജനൽ പാതി തുറന്നു… വിടവിലൂടെ നോക്കി..

സർ ഉം ഫോണിൽ ആണ്…എല്ലാം കൂടെ വട്ട് പിടിച്ചു ഞാൻ തല മൂടി കിടന്നുറങ്ങി… ഒരുറക്കം കഴിഞ്ഞു നോക്കുമ്പോൾ ആരുടെയും ഫോൺ വിളി കഴിഞ്ഞിട്ടില്ല…

****

“എടി പാറു .. ഈ ലവ് എന്ന് പറയുന്നത് ഒരു അക്രമ ഫീൽ തന്നട്ടോ…. ”

“ഡി ഡി… വേണ്ട വേണ്ട… ”

“സത്യം ഡി.. എനിക്ക് ഇപ്പൊ പാട്ടൊക്കെ പാടാൻ തോന്നണു… മഴ നനയാൻ തോന്നണു… ”

“എനിക്കും ഡി… നിനക്ക് മാത്രം എന്താ പാറു അങ്ങനെ ഒന്നും തോന്നാത്തെ… ”

“അതിനു അവൾ ദീപു സർ നെ മറന്നാൽ അല്ലെ… ”

“ഒന്ന് നിർത്തോ രണ്ടും… ലവ്.. പിണ്ണാക്ക്… പൊക്കോ എന്റെ മൂന്നിന്നു… ”

എനിക്ക് അരിച്ചു കേറി വന്നു…

ക്ലാസിലേക്ക് നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിഷമം ആയിരുന്നു … എന്താണ് എന്നറിയില്ല… സ്റ്റെപ് കയറുമ്പോൾ…

ഡോളി മിസ്സും സർ ഉം കൂടെ ഇറങ്ങി വരുന്നത് കണ്ടത്… എന്റെ സകല കണ്ട്രോളും പോയി…

പെട്ടന്ന് മിസ്സ്‌ സാരി തട്ടി വീഴാൻ പോയതും.. മിസ്സിന്റെ വയറിലൂടെ വട്ടം പിടിച്ചു സർ താങ്ങി പിടിച്ചതും എന്റെ കിളി പോയി… തിരിച്ചു ഓടാൻ തോന്നി എനിക്ക്….

തുടരും…