17/04/2026

പാർവതി പരിണയം : ഭാഗം 27

രചന – ദിവ്യ സാജൻ

മഹി കേട്ടതിന്റെ ഷോക്കിൽ നിന്നും മുക്തനാവാൻ കുറച്ചു സമയമെടുത്തു….. അന്ന് ഞാനെന്തൊക്കെയോ വിളിച്ചു പറഞ്ഞു…..പക്ഷെ അത് …..ഒന്നും മനസിൽ വെച്ചോണ്ടല്ല….അവളുടെ മുന്നിൽ താണു കൊടുക്കാൻ മനസില്ലാത്തതു കൊണ്ട് …..അതൊക്കെ അവളെ ഇത്രമാത്രം വേദനിപ്പിച്ചോ….ഞാൻ അതേ കുറിച്ച് ചിന്തിച്ചു കൂടിയില്ല…. അപ്പൊ ഇതായിരുന്നോ അവളുടെ മൗനത്തിനു കാരണം…..ഞാൻ നിസാരമായി പറഞ്ഞ കാര്യങ്ങളാ പക്ഷെ അവളെ അത് എന്തു മാത്രം വേദനിപ്പിച്ചൂ…… ഇത്രയും നീറി നീറി കഴിയായിരുന്നോ പെണ്ണേ…..നീ …..എന്നെ നീ സ്നേഹിക്കുന്നു എന്ന് നിന്റെ നാവിൽ നിന്നും കേട്ടിട്ടുംകൂടി സന്തോഷിക്കാൻ പറ്റുന്നില്ലല്ലോ പെണ്ണേ……ഞാൻ കാരണം നീ അനുഭവിച്ച നോവെന്നെ തളർത്തുന്നൂ……ഒരു തവണയെങ്കിലും മനസു തുറന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ ………

പാറൂ ബാഗുമായി ഉമ്മറത്ത് എത്തി.എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു……പാറൂ മാധവനൊപ്പം നാട്ടിൽ പോകുന്ന കാര്യം നേരത്തെ തന്നെ ജാനകിയോടും കുര്യച്ചനോടും പറഞ്ഞീരുന്നു ആ…..മോള്…….വന്നല്ലോ….രണ്ടീസം കൂടി നിന്നിട്ട് പൊയ്കൂടാരുന്നോ മോളേ……(ജാനകി ) അവിടെ എല്ലാത്തിലും ഓടി നടക്കാൻ അമ്മയും അച്ഛയും മാത്രല്ലേ ഉളളൂ ജാനമ്മേ അപ്പുവിന് ആണെങ്കിലോ എപ്പോഴും തിരക്കല്ലേ….. …വിവാഹത്തിന് ഇനി രണ്ടാഴ്ച കൂടില്ലേ ഉളളൂ….ഞാനും കൂടി ഉണ്ടങ്കിൽ അമ്മക്കൊരു സഹായാവൂല്ലോ…..അത് മാത്രല്ല അടുത്ത മാസം എക്സാം തുടങ്ങാ അതിനു വേണ്ടി പ്രിപെയർ ചെയ്യണം…. എന്നാ ഇനി വൈകിക്കണ്ട നിങ്ങളിറങ്ങാൻ നോക്ക്( കുര്യച്ചൻ).

ഈ സമയം മഹി പാറു തിരിച്ച് പോകുവാണെന്ന് ഓർത്തു….പെട്ടന്ന് തന്നെ താഴേക്ക് പാഞ്ഞൂ മഹി അവിടെ എത്തിയപ്പോഴേക്കും മാധവന്റെ കാർ ഗേറ്റ് കടന്നിരുന്നു…..മഹിക്ക് ഹൃദയം നുറുങ്ങിയ വേദനയോടെ നോക്കി നിക്കാനെ കഴീഞ്ഞുളളൂ……അവനറിയാതെ തന്നെ അവന്റെ കണ്ണുകൾ തുളുമ്പിയിരുന്നു😥😥😥 പാറൂ വിന്റെ കാര്യവും മറിച്ചായിരുന്നില്ല….. ആരും കാണാതെ അവളുടെ ഹൃദയം തേങ്ങൂന്നുണ്ടാരുന്നൂ…..💔💔 ഒരിക്കലും പറയണമെന്ന് കരൂതിയതല്ല…മഹിയേട്ടാ…..ഞാനറിയാതെ തന്നെ പറഞ്ഞു പോയതാ…നിങ്ങളുടെ മനസിൽ എന്താണെന്നറിയാതെ എന്റെ പ്രണയം തുറന്നു പറയില്ലാരുന്നു….പക്ഷെ ഇന്ന് മനസിലെ പ്രണയം ഞാനറീയാതെ പുറത്ത് വന്നു പോയി…. ഞാനാദ്യമായും അവസാനമായും പ്രണയിച്ചത് നിങ്ങളെയാ……. ഓരോന്ന് ഓർത്ത് അവളുടെ കണ്ണ് നിറയാൻ യുടങ്ങി..പക്ഷെ ആരും കാണാതെ അവളത് തുടച്ചു…….

വൈകുന്നേരം മഹി ജെയിംസിന്റെ വീട്ടിലേക്ക് തിരിച്ചു…….മഹിക്ക് രാവിലെ നടന്നതൊക്കെ…..അവനോട് പറയണം എന്നുണ്ടായിരുന്നു…….അവിടെ ഹാളിൽ ജെയിംസിന്ടെ അമ്മ ഇരുപ്പുണ്ടായിരുന്നു…. ആ…മോനേ മഹീ എത്ര നാളായി നിന്നെ കണ്ടിട്ട്…… ഇങ്ങോട്ടേയ്ക്…….ഉളള വഴിയൊക്കെ മറന്നല്ലേ….. വിവാഹത്തിന്റെ ഓരോരോ തിരക്കിലായിരുന്നു അതാ അമ്മ വരാൻ പറ്റാത്തേ……. മോന്റെ……….ഭാര്യ….കൂടി കൊണ്ടു വരാൻ മേലാരുന്നോ…….. പാറൂവിന്റെ ചേട്ടന്റെ വിവാഹവാ അതുകൊണ്ട് അവള് തിരികെ പോയി..ജയിംസ് ഇവിടില്ലേ…. അവൻ റൂമിലുണ്ട്…..മോനങ്ങോട്ട്…….ചെല്ല്…..ഞാൻ നിങ്ങൾക്ക് കുടിക്കാനുളളതെടുക്കാം…..അതും പറഞ്ഞു കൊണ്ട് അവർ അടുക്കളയിൽ പോയി….. … മഹി റൂമിൽ ചെന്നപ്പോൾ ജയിംസ് കിടക്കാരുന്നു…….

മഹിയെ കണ്ടതും അവൻ അതിശയത്തോടെ എണീറ്റു…. ഇതാര്……മാളിയേക്കലെ കൊച്ചുതമ്പ്രാനോ…….ഈ വഴിയൊക്കെ ഓർമ യുണ്ടോ ആവോ…… മനുഷ്യനിവിടെ മൂട്ടിൽ തീ പിടിച്ചു നിക്കുമ്പോഴാ അവന്റെ ഒരാക്കല്…….😠😠😠😠 എന്താടാ എന്താ പറ്റിയേ നിന്റെ കുട്ടിപിശാച് എന്തേലും കുരുത്തക്കേടൊപ്പിച്ചാ……. അവളുടെ കാര്യം തന്നാടാ….പറയാനുള്ളത്…. നീ നിന്റെ ഇഷ്ടം പറയുവാണെന്ന് പറഞ്ഞിട്ട് എന്തായി ആ പറഞ്ഞു പക്ഷേ ഞാനല്ല അവളാ അവളിന്നെന്നോട് പറഞ്ഞെടാ….അവൾക്ക് എന്നെ ഇഷ്ടവാന്ന്…… ശരിക്കും!!!!!!ടാ അതിനു മൂട്ടില് തീ പിടിച്ച തെന്തിനാ……നീ ഇത്അവളുടെ നാവീന്ന് തന്നെ കേൾക്കാൻ ഇരുന്നതല്ലേ പിന്നെന്താ……. മഹി നടന്നതൊക്കെ അവനോട് പറഞ്ഞു…. വെറുതെയല്ല……..വെറുതെയല്ല …രാധിക നിന്നെ തേച്ചിട്ട് പോയത്…….നീ ഇങ്ങനെ മസിലും ഉരുട്ടി ഇരിക്കത്തേ….ഒള്ളൂ ……..നിന്നെക്കൊണ്ട് അതൊക്കെ പറഞ്ഞിട്ടുളളൂ….എടാ മെനകെട്ടവനേ…..കെട്ടിക്കേറീവന്നതിന്റെ പിറ്റേന്ന് തന്നെ ആരെങ്കിലും ഇങ്ങനൊക്കെ സംസാരിക്കാ…ശ്ശൊ അവൾക്കെന്തു മാത്രം വേദനിച്ചു കാണും…… ടാ…….ഞാൻ ചെയ്തത് തെറ്റുതന്നാ ഇനീ എന്താ ഞാൻ ചെയ്യാ…..എനിക്കവളില്ലാതെ പറ്റീല്ലടാ…….

എല്ലാം വരുത്തിവച്ചതല്ലേ അനുഭവിച്ചോ…..നീ നിസാരമായിട്ട് പറഞ്ഞ് കളഞ്ഞ കാര്യം……അവളിലത് വലിയൊരു കരടായി തന്നെ കിടന്നു….. അതിനെയാ പരസ്പരം തുറന്നു പറയാതെ പെരുപ്പിച്ചു ഇത്രയും വരെ എത്തിച്ചത്……നീ യെങ്കിലും അവളൊടെല്ലാം നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും ആവില്ലാരുന്നൂ…….നിന്നോട് ഞാനെത്ര തവണ പറഞ്ഞതാടാ അവളോട് എല്ലാം തുറന്ന് പറയാൻ. ……….അപ്പൊ അവന്റെ ഒടുക്കത്തെ മസിലു പിടിത്തം… ഇനി ഒറ്റ വഴിയേ….ഒളളൂ…….മറ്റൊളളവരൊക്കെ ഇതറിയണതിന് മുന്നേ എല്ലാം സോൾവാക്കാൻ നോക്ക്……… നീ എന്താ ഉദ്ദേശിക്കുന്നത്………. ഓ…..ഇതൊക്കെ പറഞ്ഞിട്ടും മനസിലായില്ലേ…….അവളുടെ കാലു പിടിച്ച് പറ….നീ ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിവെളളവാന്ന്……..അല്ല …..പിന്നെ. …. ഞാൻ ചെയ്തതു തെറ്റ് തന്നാ എന്ന് വച്ച് കാലേ വീഴാനൊന്നും പോണില്ല….. പിന്നെ നീ എന്ത് ചെയ്യാൻ പോവാ…… നാളെ തന്നെ തിരിച്ചു പോണം ബാക്കി അവിടെ ചെന്നിട്ട്…ഇതൊക്കെ നേരിട്ട് പറഞ്ഞു തീർക്കേണ്ട കാരൃങ്ങളല്ലേ…അതും പറഞ്ഞു കൊണ്ട് മഹി അവിടെ നിന്ന് ഇറങ്ങി. ….. ഇടക്ക് പാറുവിനെ ഫോണിൽ വിളിച്ചിട്ടും അറ്റണ്ട് ചെയ്തിരുന്നില്ല….അപ്പു വിനെ വിളിച്ച് പാറുവിനോട് സംസാരിക്കാൻ ശ്രമിച്ചങ്കിലും അധികമൊന്നും സംസാരിക്കുന്നുണ്ടാരുന്നില്ല……

പിറ്റേന്ന് അതിരാവിലെ തന്നെ മഹി നാട്ടിലേക്ക് തിരിച്ചു. വന്ന് ഫ്രഷ് ആയ ഉടനെ തന്നെ പാറുവിന്റെ വീട്ടിലേക്ക് പോയി……. മാളിയേക്കൽ നിന്നും തിരികെ വന്നപ്പോൾ മുതൽ പാറു മൗനത്തിലായിരുന്നു…..അധികം ആരോടും സംസാരിക്കാതെ പഴയ കളിയും ചിരിയൊക്കെ അവളിൽ നിന്നും അകന്നുപോയിരുന്നു….മാധവനും അപ്പുമൊക്കെ ഇതേ പറ്റി തിരക്കിയെങ്കിലും എക്സാമിന്റെ പേരും പറഞ്ഞ് അവരിൽ നിന്നും ഒഴിഞ്ഞു മാറി റൂമിൽ തന്നെ കഴിച്ചു കൂട്ടി…..അവളുടെ ഉളളിലെ നീറ്റൽ ആരുമറിയാതെയിരിക്കാൻ നന്നേ പാടുപെട്ടിരുന്നു….. സീത മാർക്കറ്റിൽ പോകാനുള്ള തയ്യാറെടുപ്പിലാരുന്നു….അപ്പാഴാണ് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്…. വാതിൽ തുറന്നു. …നോക്കുമ്പോൾ പുറത്ത് മഹിയായിരുന്നു……. ആഹാ….മോനും ഇങ്ങ് പോന്നോ….വാ കയറി ഇരിക്ക്….. മാധമ്മാമയും അപ്പുവൊക്കെ എവിടെ സീതാന്റി……. രണ്ടാളും കൂടി വിവാഹം ക്ഷണിക്കാൻ പോയിരിക്കാ മോനേ….

ഇനിയും ഒരുപാടു പേരെ ക്ഷണിക്കാനുണ്ടോ….. ഇല്ല….മോനെ ഇനി ദൂരെ യുള്ള കുറച്ചു പേരെ ക്കുടിയുണ്ട് …..ആ മോനെന്തേലും കഴിച്ചതാണോ…. ആ ഞാൻ കഴിച്ചിട്ടാ വന്നത്….പാറു. …..മേളിലുണ്ടോ ആന്റി. …. മ്ഹ് മേളിലുണ്ട് അടുത്ത മാസം എക്സാമല്ലേ പഠിക്കുവാ…..മോനങ്ങോട്ട് പൊയ്ക്കോ. ….ഞാനൊന്ന് മാർക്കറ്റിലോട്ട് പോയിട്ട് വരാം…….അതും പറഞ്ഞു കൊണ്ട് സീത പുറത്തേക്ക് പോയി… മഹി നേരെ പാറു വിന്റെ റൂമിലേക്കാണ് പോയത്…..അവിടെ ചെന്നപ്പോൾ റൂം അകത്തു നിന്നും ലോക്ക് ചെയ്തിരുന്നു. ..മഹി വാതിൽ മുട്ടി. .സീത യാവുമെന്ന് കരുതിയാണ് പാറു വാതിൽ തുറന്നത്….പ്രതീക്ഷിക്കാതെ മഹിയെ കണ്ട് പാറു അമ്പരന്നു നിന്നൂ…പെട്ടന്ന് തന്നെ അവനിൽ നിന്നും മുഖം തിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു……പെട്ടന്ന് വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ട് പാറു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് തന്റെ അടുത്തേക്ക് വരുന്ന മഹിയെയാണ്. ….അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. .

പാറു നിനക്കെന്നോട് ദേഷ്യാണോ….. ഇല്ലെന്ന് തലയാട്ടി ……പാറു പിന്നെ എന്താ ഞാൻ വിളിച്ചിട്ടും ഫോണെടുക്കാത്തത്……മഹി അടുത്തേക്ക് വരുന്നതിനനുസരിച്ച് പാറൂ പിന്നിലേയ്ക്കു നീങ്ങിക്കൊണ്ടിരുന്നൂ…… അതിനു മറുപടി പറയാതെ തലകുനിച്ച് നിക്കാരുന്നവൾ ടീ നിന്നോടാ ചോദിച്ചത് എന്തേലും ഉണ്ടെങ്കിൽ വാ തുറന്നു പറയെടീ……ഒച്ചത്തിലാണ് മഹി പറഞ്ഞത് ഈശ്വരാ……ഈ കാലമാടനെന്നെ തല്ലാനുളള പുറപ്പാടാണോ……ഇവിടുന്നെറങ്ങി ഓടാനെന്നു വച്ചാ അതിനും പറ്റില്ല. .(പാറു ആത്മ ) പാറൂ ആകെ പേടിച്ചരണ്ട് നിക്കാരുന്നു….അത് കണ്ട് മഹിക്ക് ചീരി വന്നെങ്കിലും കടിച്ചമർത്തി നിന്നു…. ഞാനെന്തിനാ…..നിങ്ങടെ കോൾ അറ്റണ്ട് ചെയ്യുന്നത് അതിനു മാത്രം. …….പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ മഹി അവളുടെ അധരം കവർന്നിരുന്നു……. തുടരും….. എത്ര മാത്രം നന്നായി എന്നറിയില്ല ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ. …