രചന : ആയിഷ അക്ബർ
ആ…. കുഴപ്പമില്ല….. തനിക്ക് പറ്റുമെങ്കിൽ നമുക്ക് ശെരിയാക്കാം….എങ്കി….. താൻ പോകേണ്ട…..അവനവളെ നോക്കിയത് പറയുമ്പോൾ അവളുടെ കണ്ണുകളൊന്ന് തെളിഞ്ഞു….അവൻ ആ ഡോർ വീണ്ടും അവൾക്ക് മുമ്പിൽ തുറന്ന് കൊടുത്തു ….അവൾ പതിയെ തിരിച്ചു കയറുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നെങ്കിൽ കൂടി കാർത്തിക്ക് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു….അവളെങ്ങാൻ പോയിരുന്നെങ്കിൽ കുറ്റ ബോധം കൊണ്ട് താനില്ലാതാവുമായിരുന്നു…..അവൾക്കുവേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്ത് നീറി നീറി…….അവനവളിലേക്കൊന്ന്നോക്കി…..പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമല്ലെങ്കിൽ കൂടി ഇനിയെന്താകുമെന്നുള്ളോരു ടെൻഷൻ ആ കണ്ണുകളിൽ കാണുന്നുണ്ട്….
പക്ഷെ തന്നിലെ ആശങ്കകൾ പൂർണമായും മാറിയിട്ടുണ്ട്….കാരണം അവളുടെ കൂടെ താനുണ്ടെന്നത്തനിക്കറിയാമല്ലോ…….എന്നന്നേക്കുമായി അവൾക്കൊരു സംരക്ഷണം തയ്യാറാക്കി കൊടുത്തേ തീരു എന്നവൻ മനസിലുറപ്പിച്ചിരുന്നു……അവർ തിരികെ ആ വീട്ടിലേക്ക് തന്നെ എത്തിയപ്പോൾ അവളുടെ മനസ്സൊന്നു തണുത്തത് പോലെ….
പക്ഷെ ഇനിയുള്ള തെല്ലാം അവന്റെ കയ്യിലാണെന്ന് അവൾക്കറിയാമായിരുന്നു….അവനെ വിശ്വസിച്ചാണ് താനിവിടെ നിൽക്കുന്നത്….അവളവനിലേക്കൊന്ന് നോക്കി….താൻ അകത്തേക്ക് കയറിക്കോ…….
ആര് വന്നാലും വാതിൽ തുറക്കേണ്ട
ഞാൻ ഓഫീസിലേക്കൊന്ന് പോയി ട്ട് വരാം…..
അവൻ കാറിൽ തന്നെ ഇരുന്നു കൊണ്ടത് പറഞ്ഞതും ഒത്തിരി ചോദ്യങ്ങളുമായി അവളകത്തേക്ക് കയറിയിരുന്നു…….അവൻ വരുന്നത് വരെ ആ വീടിനുള്ളിൽ അവൾ ആലോചനയിലാണ്ടു….അവനെ വിശ്വസിക്കാമോ എന്നവൾ ഒരായിരം തവണ ചോദിച്ചു…….
അവിടേക്ക് പോകുന്നതിലും നല്ലത് ഇവിടെ തന്നെയാണെന്ന് മനസ്സ് പറയുമ്പോഴും എന്തോ ഒരു ഭയം…..അവന്റെ അമ്മയെയും മുത്തശിയെയും എല്ലാം ഒരു നിമിഷം അവൾ മനസ്സിലോന്നോർത്തു നോക്കി…..എല്ലാം നല്ല ആളുകളായിരുന്നു….
അപ്പോഴാണ് അവളാ വളയെ കുറിച്ച് വീണ്ടുമൊന്നോർത്തത്….ഈ യൊരു ദിവസം താനത് പാടെ മറന്നിരുന്നു…..ഇന്നവൻ വന്നാൽ എന്തായാലും തിരിച്ചു കൊടുക്കണമെന്ന് അവൾ മനസ്സിലോർത്തു…….
നേരം ഒത്തിരി യോത്തിരി കടന്ന് പോയി…..
അവൻ വന്നില്ല……കൃഷ്ണാ…..
അവൾ പതിയെ ആ സോഫയിലേക്ക് ചാഞ്ഞൊന്നുറങ്ങിയപ്പോഴാണ് ആ വിളി കേട്ടവൾ ഞെട്ടിയുണരുന്നത്…….അവൾ വേഗം വാതിൽ തുറന്നു……എന്തെ…. ഉറങ്ങുവായിരുന്നോ…..
കയ്യിലൊരു കവറുമായി അകത്തേക്ക് കയറും വഴി അവളുടെ മുഖം കണ്ടാണ് അവനത് ചോദിച്ചത്….
അവൾ അതേയെന്ന തരത്തിൽ പതിയെ യൊന്നു തല കുലുക്കി……എങ്കി വാ…. ഇനി ഭക്ഷണം കഴിച്ചിട്ടാവാം ഉറക്കം….അവൻ കയ്യിൽ കരുതിയിട്ടുള്ള ഭക്ഷണ ങ്ങളോരോന്നും ടേബിളിൽ നിരത്തി ….എനിക്ക്….. എനിക്ക് പേടിയാവുന്നുണ്ട്……ഭക്ഷണം കഴിക്കുന്നതിനിടക്ക് കൃഷ്ണ യത് പറയുമ്പോൾ കാർത്തി യൊന്ന് മുഖമുയർത്തി…..
ആരെ…. എന്നെയോ….അവനത് ചോദിക്കുമ്പോൾ ഒരു കുസൃതി ചിരി കൂട്ടിനുണ്ടായിരുന്നു……അവൾ അല്ലെന്ന തരത്തിൽ തല വിലങ്ങനെ ചലിപ്പിച്ചു…പിന്നേ…….
ഞാനിന്നലെ അങ്ങോട്ടെത്തുമെന്ന് അമ്മാവൻ അവർക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടാവും….
അപ്പൊ അവിടെ എത്താതിരുന്നാൽ……അവന്റെ ചോദ്യത്തിന് അവളൊന്നു പറഞ്ഞു നിർത്തുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങി…..അവൾ കഴിക്കാതെ ഒരു നിമിഷം അവനെ തന്നെ നോക്കി…….പതിവിൽ നിന്നും വ്യത്യസ്തമായി അവനെന്തോ മറക്കുന്നത് പോലെ….തികച്ചു കാണാത്തൊരു മുഖ ഭാവം…. മാത്രംഅവൾ ഒന്ന് കൂടി അവന് നേരെ മിഴികൾ വിടർത്തി……
എടൊ…… ഇന്നലെ നമ്മൾ തമ്മിൽ കണ്ട് മുട്ടിയത് അപ്രതീക്ഷിതമായാണെന്നാണോ താൻ കരുതിയത് …..അവനത് ചോദിക്കുമ്പോൾ അതേയെന്നുള്ള ഉത്തരം മിഴികളിൽ നിറച്ചു അവളങ്ങനെയിരുന്നു….
എങ്കി അല്ലാ….. ഞാൻ ആ ബസ് സ്റ്റാൻഡിന് പുറത്ത് തന്നെ കാത്ത് നിൽക്കുകയായിരുന്നു…..
അവനത് പറയുമ്പോൾ അവളാ ഉണ്ട കണ്ണുകൾ ഒന്ന് കൂടി വിടർത്തി …..ഇന്നലെ തന്നെ ബസ് കയറ്റി വിട്ട് വരും വഴിയാണ് തന്റെ അമ്മാവനെ ഞാൻ കാണുന്നത്……എന്നെ കണ്ട പാടെ കാറ് നിർത്തി കോളറിൽ പിടിച്ചു വലിച്ച് പുറത്തേക്കിറക്കി…..
ഒത്തിരി വഴക്ക് പറഞ്ഞു….തല്ലിയില്ലെന്ന് മാത്രമേയുള്ളു…….പിന്നേ പതിയെ ആ ദേഷ്യം തന്നോടുള്ള സഹതാപമായി കണ്ണ് നീർ തുള്ളികളിലൂടെ പുറത്തേക്ക് വന്നു……അവൻ വല്ലാത്തൊരു ഭാവത്തോടെ അത് പറയുമ്പോൾ അവളവനെ മിഴിച്ചു നോക്കി യിരിക്കുകയായിരുന്നു…
വിശ്വസിക്കാൻ ആവുന്നില്ലെന്ന പോൽ…..
വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ…
നീ എവിടേക്കാണ് പോയതെന്ന് ചോദിച്ചപോൾ എല്ലാം പറഞ്ഞു…..ഞാനും തിരികെ മാപ്പ് ചോദിച്ചെങ്കിലും അത് കൊണ്ടൊന്നും കടമ തീരുന്നില്ലെന്ന് തോന്നി….
അത് കൊണ്ടാ പെട്ടെന്ന് ഡ്രൈവ് ചെയ്ത് വന്നു ഞാൻ തനിക്ക് വേണ്ടി അവിടെ കാത്ത് നിന്നത്…..
അവനത് കൂടി പറഞ്ഞു നിർത്തുമ്പോൾ അവളൊന്നും മിണ്ടാതെ അങ്ങനെയിരുന്നു….കണ്ണുകളിൽ നിന്ന് കണ്ണ് നീർ തുള്ളികൾ അടർന്നു വീണു….അമ്മാവന്റെ മുഖം മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു…….കൃഷ്ണാ…. ഭക്ഷണത്തിന്റെ മുമ്പിലിരുന്നു കരയാമോ… ഞാൻ അമ്മാവനോട് നിനക്കവിടെ ഒരു ജോലി ശെരിയാക്കിയിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്…..ആള് വലിയ സന്തോഷത്തിലായിരുന്നു…..താനൊന്നും ആലോചിക്കാതെ കഴിച്ചെഴുന്നേറ്റെ….. എന്നിട്ട് നമുക്ക് സംസാരിക്കാം…… അവനതും പറഞ്ഞു കൊണ്ട് എഴുന്നേൽക്കുമ്പോൾ മനസ്സിൽ സന്തോഷമാണ് സങ്കടമാണോ നിർവികാരതയാണോ എന്നൊന്നും അറിയുന്നില്ലായിരുന്നു ……അവൾക്ക് കണ്ണ് നീർ കൊണ്ട് കാഴ്ച മങ്ങി പോയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അവൾ കഴിച്ചെഴുന്നേറ്റ് ഹാളിലേക്ക് ചെല്ലുമ്പോൾ കാർത്തി സോഫയിൽ കിടക്കുകയാണ്……
അവളെ കണ്ടതും അവനൊന്നെഴുന്നേറ്റു….
ഇരിക്ക്…..അവനത് പറഞ്ഞതും അവനല്പം അപ്പുറത്തായി അവളിരുന്നു….എന്റെ….. എന്റെ ജോലിയെന്താ……എന്ത് ജോലി….അവളല്പം മടിയോടെ അത് ചോദിക്കുമ്പോൾ അവൻ പെട്ടെന്നായിരുന്നു അത് ചോദിച്ചത്……അത്…. ഫോണിൽ പറഞ്ഞില്ലേ….. ആ ജോലി….
ആ…… ആ ജോലി…..അവൾ വീണ്ടും പറഞ്ഞപ്പോഴേക്കുംഅവനൊന്നുപരുങ്ങിയിരുന്നു……അവൾഅവന്റെവാക്കുകൾക്കായികാതോർത്തു….അത്…….അവനെന്താണ്പറയേണ്ടതെന്നറിയില്ലായിരുന്നു……അവളാണെങ്കിൽ അവന്റെ വാക്കുകൾക്കെന്ന പോൽ മിഴികൾ വിടർത്തിയങ്ങനെ ഇരിക്കുകയാണ്……
അത്……. കൃഷ്ണാ….. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാ…. ഞാൻ വെറുതെ പറഞ്ഞതാണ്…..അവൻ പതിയെ അത് പറയുമ്പോൾ ചെവിയിൽ ഇടത് കയ്യാലൊന്ന് പിടിച്ചിരുന്നു….അവളുടെ കണ്ണുകൾ തുറിച്ചു വന്നു…..അവൾ ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു….ഏയ്…. റീലാക്സ്….
തന്നെ അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് വിട്ട് ഞാനെങ്ങനെ സ്വസ്ഥമായിരിക്കുമെന്ന് അറിയാത്ത ആ പൊട്ട ബുദ്ധിയിൽ അപ്പൊ അങ്ങനെയേ വന്നുള്ളൂ…..നിനക്കൊരു ജോലി ശെരിയാക്കാൻ എനിക്ക് യാത്തൊരു പാടുമില്ല…
ഐ വിൽ ഡൂ ദാറ്റ്…..ഏറെ ആശങ്കകൾ നിറഞ്ഞ ആ കണ്ണുകളിൽ നോക്കി അവനത് പറയുമ്പോൾ പതിയെ ആ മിഴികളൊന്ന് ശാന്തമായി…….
ജോലിക്കല്ല കൃഷ്ണാ പ്രയാസം….. തനിക്കൊരു താമസ സ്ഥലമാണ് ……
വിശ്വസിച്ചു തന്നെ നിർത്താൻ പറ്റുന്ന ഒരിടം വേണം…..എനിക്ക് കൂടുതൽ ഫ്രണ്ട് സർക്കിൾ ഒന്നുമില്ല…..തന്നെ ഏൽപ്പിക്കാൻ പറ്റുന്ന ഒരാളെയുള്ളു…….ദൃശ്യ …. അവളാണെകിൽ ഒരു ബിസിനെസ് ടൂറിലാണ്……ഒരു വൺ വീക് താനിവിടെ എങ്ങനെയെങ്കിലും കഴിഞ്ഞ് കൂടുകയാണെന്നെങ്കിൽ അപ്പോഴേക്കും ദൃശ്യ വരും…… തനിക്കവളുടെ കൂടെ സേഫ് ആയി നിൽക്കാം…….അവൻ അവൾക്ക് നേരെ എഴുന്നേറ്റ് നിന്ന് കൊണ്ടത് പറയുമ്പോൾ തന്റെ കാര്യത്തിൽ അവനു വ്യക്തമായൊരു കാഴ്ചപ്പാടുണ്ടെന്നത് അവളിൽ ആശ്വാസം നൽകിയിരുന്നു…അപ്പോഴും എങ്ങനെ…. ഒരാഴ്ച അവന്റെ കൂടെ ഒരു വീട്ടിൽ ഒറ്റക്ക്…..അവൾ ആശങ്കകളെ കണ്ണിൽ നിറച്ചു കൊണ്ട് അവനെ നോക്കി……
താൻ പേടിക്കേണ്ട….. തന്നെ ഞാനൊന്നും ചെയ്യില്ല……
തന്റെ അടുത്തേക്ക് പോലും വരില്ല…
തനിക്കാ മുറി ഉപയോഗിക്കാം…..
ഈ വീട്ടിലെ എന്തും ഉപയോഗിക്കാം…….
തന്നെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തതെന്ന് മാത്രം ഓർത്താൽ മത്തി…….
അവൻ ദയനീയമായി അതും കൂടി പറയുമ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്ന ആത്മാർഥത അവൾക്ക് വിശ്വസനീയമായിരുന്നു….അവളൊന്നും മിണ്ടാതെആമുറിയിലേക്ക്തന്നെപോയി…….അവളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയ ആശ്വാസത്തിൽ അവൻ നെഞ്ചത് കൈ വെച്ച് സോഫയിലേക്കൊന്ന് വീണിരുന്നു…….
(തുടരും)

by