രചന – Selunisu
ആരതി കൊടുത്ത കുങ്കുമത്തിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്ത് അവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു… ഒപ്പം അവളുടെ ആ കുങ്കുമ ചുവപ്പിൽ അമർത്തി മുത്തിയതും അവൾ ഞെട്ടി അവനെ നോക്കി….
അത് കണ്ട് അവൻ അവൾക്കൊന്ന് ഇളിച്ചു കൊടുത്തു…. എന്നിട്ട് അവളിലേക്ക് ഒന്നൂടെ ചേർന്ന് നിന്നു…
ഇതിപ്പോഴത്തെ ട്രെൻഡ് അല്ലേ….ആർക്കും സംശയം ഒന്നും തോന്നരുതല്ലോ അതോണ്ടാ… എന്നവൻ അവളുടെ കാതോരം പോയി പറഞ്ഞതും അവൾ ചെറുങ്ങനെ ഒന്ന് തലയാട്ടി…. അത് കണ്ട് അവൻ ചിരി കടിച്ചു പിടിച്ചു നേരെ നോക്കിയതും നിധിൻ ഉണ്ട് വായും പൊളിച്ചു നോക്കി നിക്കുന്നു… അവനൊന്ന് സൈറ്റ് അടിച്ചു കാണിച്ചു…. അവര് ബാക്കി ചടങ്ങുകളിലേക്ക് തിരിഞ്ഞു….. എല്ലാം കഴിഞ്ഞതും അവര് അച്ചുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു… അവിടുന്ന് ഭക്ഷണം കഴിപ്പൊക്കെ കഴിഞ്ഞ് ആരവിന്റെ വീട്ടിലേക്ക് പോവാറായതും അവൾ അച്ഛനെ കെട്ടിപിടിച്ചു….
മോളുടെ ജീവിതത്തിൽ അച്ഛൻ ഏറ്റവും നല്ലൊരു തീരുമാനമാണ് എടുത്തതെന്ന് എന്റെ അച്ചുവിന് അധികം വൈകാതെ മനസ്സിലാവും.അവിടെ എന്നും നീ സന്തോഷവതിയായിരിക്കും ….എന്നും പറഞ്ഞു അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു…. പിന്നീട് അമ്മയോടും യാത്ര പറഞ് അവർ ആരവിന്റെ വീട്ടിലേക്ക് തിരിച്ചു…,
ആരതി ഉഴിഞ്…. നിലവിളക്ക് ആരവിന്റെ അമ്മ അവളുടെ കയ്യിൽ കൊടുത്തതും അവളൊന്ന് പുഞ്ചിരിച്ച് അത് വാങ്ങി…. വലതു കാൽ വെച്ച് അകത്തേക്ക് കയറി…. വിളക്ക് പൂജാമുറിയിൽ വെച്ച് പ്രാർത്ഥിച്ചു അവൾ ഹാളിലേക്ക് ചെന്നു… മധുരം കൊടുപ്പും എല്ലാവരെയും പരിചയപ്പെടലും ഒക്കെ കഴിഞ്ഞതും ആരതി വന്നു അവളെ റൂമിലേക്ക് കൊണ്ട് പോയി….. മുല്ലപ്പൂവും ആഭരണങ്ങളും ഒക്കെ അഴിക്കാൻ അവളെ സഹായിച്ച് ഡ്രെസ്സും എടുത്ത് കൊടുത്ത് അവൾ റൂം വിട്ട് പുറത്തേക്കിറങ്ങി…….
അച്ചു…. നല്ല പോലെ കുളിച്ചു പുറത്തേക്കിറങ്ങിയതും ആരവ് റൂമിലേക്ക് കയറി വന്നു…. അവൾ അവനൊന്ന് പുഞ്ചിരിച്ച് തല ശരിക്ക് തുവർത്താൻ തുടങ്ങി….. അവൻ അവളെ ഒന്ന് നോക്കി ബെഡിലേക്കിരുന്ന് ഫോണിൽ ഓരോന്ന് നോക്കി കൊണ്ടിരുന്നു…..
തല തുവർത്തി കഴിഞ്ഞതും അവൾ അവന്റെ അടുത്ത് പോയിരുന്നു…..
ആരവേട്ടാ…..
മ്മ്….
എന്റെ ഫോൺ കൊണ്ട് വന്നില്ല.മറന്ന് പോയി ..റിസപ്ഷന് വരുമ്പോഴേ അവര് കൊണ്ട് വരു….
അതിന്…..
അത് ഞാൻ ശിവയെ ഒന്ന് വിളിച്ചോട്ടെ..ഫോൺ ഒന്ന് തരാവോ……
ശിവയോ അതാരാ… എന്നവൻ ഒന്നും അറിയാത്ത പോലെ ചോദിച്ചതും അവൾ അവനെ കണ്ണുരുട്ടി നോക്കി…..
ദേ… ആരവേട്ടാ കളിക്കല്ലേ…. ആ ഫോൺ ഒന്ന് താ…. ഒരു മെസ്സേജ് അയച്ചിട്ട് ഇപ്പൊ തരാം…. അല്ലേൽ അവൻ എന്റെ ഫോണിലേക്ക് വിളിക്കും…
എന്റെ ഫോണിന്ന് മെസ്സേജ് അയച്ചാൽ അവൻ ആരാന്ന് ചോയ്ക്കൂലേ….
ആരവേട്ടനെ അവന് അറിയാം….ബാക്കി ഞാൻ എന്തേലും കള്ളം പറഞ്ഞോളാം….
ഹ്മ്മ്….ഓക്കേ… എന്നും പറഞ്ഞു അവൻ വല്ല്യ താല്പര്യം ഇല്ലാതെ അവളെ കയ്യിലേക്ക് ഫോൺ കൊടുത്തതും അവൻ അവളെ കവിളിലൊന്ന് പിച്ചി താങ്ക്സ് പറഞ്ഞു ബെഡിലേക്ക് കയറി ഇരുന്നു…..
മെസ്സേജ് അയക്കുമ്പോ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നോക്കി ഇരിക്കുകയായിരുന്നു അവൻ…. പെട്ടന്ന് അവൾ ഫോൺ തന്റെ മുഖത്തിന് നേരെ നീട്ടിയതും അവൻ അവളെ മുഖത്തു നിന്ന് ഫോണിലേക്ക് നോട്ടം മാറ്റി…..
ഞാൻ താഴെ ഒക്കെ ഒന്ന് പോയിട്ട് വരാം….
എന്നും പറഞ്ഞു അവൾ ഡോർ തുറന്നു പോവാൻ ഇറങ്ങിയതും അവൻ അവളെ പിറകിൽ നിന്ന് വിളിച്ചു…
അച്ചു….
അഹ്….
ഇങ് വന്നേ….
എന്താ ആരവേട്ടാ എന്നും ചോദിച്ചു അവൾ അവന്റെ അടുത്തേക്ക് ചെന്നതും അവൻ കാബോർഡ് തുറന്ന് സിന്ദൂരം എടുത്ത് അവളെ തൊടീച്ചു…..അവൾ മിഴികൾ രണ്ടും അടച്ചു പിടിച്ചു…..
അച്ചു….
മ്മ്….
ഈ ആറു മാസക്കരാർ നമുക്ക് മാത്രമേ അറിയൂ…. അത് ഓർമ വേണം നിനക്ക്…. താലി സിന്ദൂരം ഇതൊക്കെ ഇവിടെ അമ്മയ്ക്ക് വല്ല്യ കാര്യാ….. അതോണ്ട് ഇത് നീ ശ്രദ്ധിക്കണം…. അവർക്ക് ഒരു സംശയം കൊടുത്ത് അവരെ സങ്കടപ്പെടുത്തരുത്…പുറമേക്ക് കാണിക്കുന്നില്ലന്നെ ഒള്ളു…. തകർന്നു നിക്കുവാ ഇവിടെ എല്ലാരും എന്നവൻ പറഞ്ഞതും അവൾ അവന്റെ മിഴികളിലേക്ക് നോക്കി…. നിറഞ്ഞു നിക്കുവാണ്…അത് കണ്ടതും അവൾക്ക് വല്ലാതായി…
സോറി ആരവേട്ടാ… ഇനി ഞാൻ ശ്രദ്ധിച്ചോളാം…
മ്മ്… നീ പൊക്കോ…. എന്നും പറഞ്ഞു അവൾക്കൊരു പുഞ്ചിരി നൽകി അവൻ ബെഡിലേക്ക് വന്നിരുന്നതും അവനെ ഒന്ന് നോക്കി അവൾ പുറത്തേക്കിറങ്ങി…..
കൊഞ്ചി കുഴഞ്ഞു നിക്കുന്നത് കണ്ടില്ലേ നമ്മളോട് സംസാരിക്കാനെ പറ്റാത്തൊള്ളൂ ശരിയാക്കി തരാം….
നിധിനേട്ടാ….ഒന്നിങ്ങു വന്നേ…. കുഞ്ഞേട്ടൻ വിളിക്കുന്നു എന്നും പറഞ്ഞു ആരു അവന്റെ കയ്യിൽ പിടിച്ചു തന്റെ മുറിയിലേക്ക് കൊണ്ട് പോയി…..
എന്താടി എവിടെ ആരവ്…
ആരവല്ല മാങ്ങാത്തൊലി….കൊഞ്ചി കുഴഞ്ഞു നിക്കുവാ…. ക്ലോസപ്പിന്റെ പരസ്യോം കാണിച്ചു ആരാ അവള്…
ഓഹ്…. അപ്പൊ അതാണ്…. ഒന്ന് പോടീ എന്നും പറഞ്ഞു അവൻ അവളെ ഒന്ന് കനപ്പിച്ചു നോക്കി പുറത്തേക്കിറങ്ങാൻ നോക്കിയതും അവൾ അവന്റെ മുന്നിലേക്ക് കയറി നിന്നു…
നിധിനേട്ടാ പോവല്ലേ…..
നിനക്കെന്താ ആരു…..
നിങ്ങളെന്തിനാ ആ പെണ്ണിനോട് അങ്ങനെയൊക്കെ സംസാരിച്ചേ…
അതെന്റെ അമ്മായിടെ മോളാണ്…. എന്റെ മുറപ്പെണ്ണ്.. അവളോട് ഞാൻ എനിക്കിഷ്ട്ടമുള്ള പോലെ സംസാരിക്കും അതിന് നിനക്കെന്താ….
ഓഹ്… ഒരു മുറപ്പെണ്ണ്….കൊല്ലും ഞാൻ….
എന്നാ അതൊന്ന് കാണണമല്ലോ…. അവളെ തൊട്ടാ നീ വിവരം അറിയും… ഞാൻ കെട്ടാൻ പോവുന്ന പെണ്ണാ അവള്….എന്നവൻ പറഞ്ഞതും അവൾ നിധിനെ പല്ലിറുമ്പി നോക്കി…
നീ പല്ലിറുമ്പി പൊട്ടിക്കണ്ട… ഞാൻ പറഞ്ഞത് കാര്യമാ… അടുത്ത മാസം ഞങ്ങടെ നിശ്ചയം ആണ്….നിന്നോട് ഞാൻ പറഞ്ഞതാണല്ലോ എനിക്ക് ഒരാളെ ഇഷ്ട്ടമാണെന്ന്…. അപ്പൊ നീ വിശ്വസിച്ചില്ല…. അതാണ് ആൾ…. അങ്ങോട്ട് നോക്കെടി….സാരിയൊക്കെ ഉടുത്തിട്ട് എന്ത് ഭംഗിയാ…. മുടിയൊക്കെ നോക്കിയേ അരയോളം ഉണ്ട്… എനിക്കങ്ങനെ ഉള്ള കുട്ടികളെയാ ഇഷ്ട്ടം… നീ സാരി ഉടുത്തിട്ട് ഒരു ഭംഗിയും ഇല്ല… പോരാത്തതിന് ചുരുണ്ട മുടിയും അയ്യേ…. എന്ന് പറഞ്ഞു തീർന്നതും അവൾ പാഞ്ഞു ചെന്ന് അവന്റെ കോളറിൽ പിടിച്ചു…..
ഇത്ര നാളും പട്ടിയെ പോലെ പിറകെ നടന്നിട്ട് നിങ്ങൾക്കെന്നെ ഒരു വിലയും ഇല്ലല്ലേ…. ശരിയാ എന്നെ കാണാൻ കൊള്ളില്ല…..ഒന്നിനും കൊള്ളില്ല….. ആരെയാന്ന് വെച്ചാ കെട്ടിക്കോ…. ഞാൻ ഇനി ഒന്നിനും വരില്ല… എന്നും പറഞ്ഞു അവൾ മിഴികൾ നിറച്ചു അവനെ നോക്കി…..പോവാൻ നിന്നതും അവൻ അവളെ കയ്യിൽ പിടിച്ചു…..
തൊടണ്ട എന്നെ….എന്നും പറഞ്ഞു അവൻ അവളിൽ നിന്നും കുതറി പുറത്തേക്ക് പോയതും അവൻ പൊട്ടിച്ചിരിച്ചു….
ഇനി പെണ്ണ് കുറച്ചു കാലം പുറകെ വരില്ല… ആദ്യം നീയൊന്ന് വളർന്നു വലുതാവ് എന്നിട്ട് കൊണ്ട് പൊക്കോളാം ഞാൻ എന്ന് മനസ്സിൽ പറഞ്ഞവൻ ആരവിന്റെ അടുത്തേക്ക് വിട്ടു…..
ആന്റി..
.ആ അച്ചു…ഇങ് വാ എന്നും പറഞ്ഞു ആരവിന്റെ അമ്മ അവളെ അടുത്തേക്ക് വിളിച്ചു…..
മോൾക്ക് എന്തേലും വേണോ….
വേണ്ട ആന്റി….
എന്നാ മോൾ പോയി റസ്റ്റ് എടുത്തോ….കുറച്ചു കഴിഞ്ഞാ ഒന്നിനും പറ്റില്ല…. തിരക്കാവും..
അഹ്…. ആരു എന്തേ ആന്റി….
അവിടെയെങ്ങാനും ചാടി നടക്കുന്നുണ്ടാവും മോൾ ചെന്ന് നോക്ക് എന്നവരൊരു ചിരിയാലേ പറഞ്ഞ് അവരെടുക്കുന്ന ജോലിയിലേക്ക് ശ്രദ്ധ തിരിച്ചതും അവൾ ആരുവിനെ തിരക്കി അവളുടെ റൂമിലേക്ക് പോയി…… ഡോർ തുറന്നതും അവിടത്തെ കാഴ്ച കണ്ട് അവൾ ആരൂ….. എന്ന് വിളിച്ചു അവളെ അടുത്തേക്ക് ഓടി………
തുടരും……

by