19/04/2026

സിന്ദൂരം : ഭാഗം 21

രചന – ഭവ്യ ഭാസ്കരൻ

കണ്ണുകൾ അടച്ചു തുറന്നു കൊണ്ടവൻ അവളെ തിരിഞ്ഞു നോക്കി.

പാക്ക് ചെയ്തോ.. അവൻ ഗൗരവത്തിൽ ചോദിച്ചു.

ആഹ്. അവൾ തലയാട്ടി.

നാളെ നമ്മൾ എങ്ങോട്ടാ പോവുന്നെ..?

തീരുമാനിച്ചിട്ടില്ല. ഉണ്ണി പറഞ്ഞു.

തല്ക്കാലം എന്റെ വീട്ടിലേക്ക് പോവാം. എന്റെ അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ പറഞ്ഞാൽ മനസിലാവും.

അവൻ അവളെ കൂർപ്പിച്ചു നോക്കി.

ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുക്ക് എന്റെ വീട്ടിലേക്ക് പോവാം. അവിടെ ആരും ഉണ്ണിയേട്ടനെ കുറ്റപ്പെടുത്തില്ല. തത്കാലത്തേക്ക് അല്ലെ ഉണ്ണിയേട്ടാ. അവൾ അപേക്ഷയോടെ അവനെ നോക്കി.

അവൻ ഒന്നും പറയാതെ കട്ടിലിൽ ചെന്നു കിടന്നു.

കണ്ണിനു മീതെ കൈ വച്ചു കിടക്കുന്നവനെ അവൾ നോക്കി.

പിന്നെ വാതിലിന്റെ അടുത്തേക്ക് നടന്നു. വാതിൽ തഴിത് ഇട്ടു കൊണ്ടവൾ ലൈറ്റ് ഓഫ്‌ ചെയ്തു ടേബിൾ ലാമ്പ് ഓൺ ആക്കി അവനരികിൽ വന്ന് കിടന്നു.

പതിയെ അവന്റെ നെഞ്ചിലേക്ക് തല വച്ചു കൊണ്ടവനെ കെട്ടിപിടിച്ചു.

ഉണ്ണിയേട്ടാ… അവൾ പതിയെ വിളിച്ചു.

മ്മ്. അവനൊന്ന് മൂളി.

ഉണ്ണിയേട്ടാ..? അവൾ വീണ്ടും വിളിച്ചു.

എന്താടി..? അവൻ ഗൗരവത്തോടെ ചോദിച്ചു.

എല്ലാം അവർ എടുത്തോട്ടെ.. ഈ സ്വത്തിനു വേണ്ടിയല്ലേ അവർ നമ്മളോട് ഇങ്ങനെ ഒക്കെ പെരുമാറിയത്. നമ്മുക്ക് ഒന്നും വേണ്ട. നമ്മുടെ മക്കൾക്ക് ഉള്ളത് നമ്മുക്ക് അധ്വാനിച്ചു ഉണ്ടാക്കാം.

മ്മ്.

ഉണ്ണിയേട്ടാ.. അവന്റെ കവിളിൽ കൈ വച്ചു കൊണ്ടവൾ വിളിച്ചു.

മാളൂ.. നീയും നമ്മുടെ മക്കളും മാത്രമേ എന്റെ മനസ്സിൽ ഉള്ളൂ. നീ ഒരുപാട് സഹിച്ചില്ലേ.. ഇനി വേണ്ട. സന്തോഷം നിറഞ്ഞ ഒരു ജീവിതം നമ്മുക്ക് ഉണ്ടാക്കി എടുക്കണം. അവൻ പറഞ്ഞു നിർത്തി.

ഉണ്ണിയേട്ടാ… അവൾ വിളിച്ചു.

ഉറങ്ങിക്കോ.. നാളെ മുതൽ നമ്മൾ പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിക്കാൻ പോവാ. അവളുടെ നെറുകിൽ തലോടി കൊണ്ടവൻ പറഞ്ഞു.

മ്മ്. അവന്റെ നെഞ്ചിൽ മുഖമർത്തി കൊണ്ടവൾ കണ്ണടച്ച് കിടന്നു.

കനൽ എരിയുന്ന നെഞ്ചിലെ വിങ്ങൽ അറിയാതെ അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഒരുപാട് ചിന്തകൾക്ക് ഒടുവിൽ അവൻ നിദ്ര പുൽകി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഉണ്ണിയുടെ കണ്ണുകൾ കുറുകി. ഇരയെ പിടിക്കാൻ ഒരുങ്ങുന്ന വേട്ടക്കാരനെ പോലെ ഉണ്ണി മൈഥിലിയെ നോക്കി.

ഹാളിൽ ഇരിക്കുന്ന ഭാരതിയുടെയും കൃഷ്ണന്റെയും അടുത്തേക്കവൻ ചെന്നു.

ഇറങ്ങാണ്, നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇവിടെ വച്ചു അവസാനിപ്പിച്ചു കൊണ്ട്.

മാളുവിന്റെ കണ്ണുകൾ നിറഞ്ഞു.

ആരോടും കൂടുതൽ ഒന്നും പറയാതെ, ഒന്നും കേൾക്കാനും നിൽക്കാതെ.

ഉണ്ണിയും മാളുവും തന്റെ മക്കളെ കൊണ്ട് ആ വീടിന്റെ പടികൾ ഇറങ്ങി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഉണ്ണിയെയും മാളുവിനെ കാത്തപോലെ രാമനും ഭാനുവും ഉമ്മറത്ത്‌ തന്നെ ഉണ്ടായിരുന്നു.

ഓട്ടോയിൽ നിന്നും ഇറങ്ങിയതും ഗൗരി അവരുടെ അടുത്തേക്ക് ഓടി.

അമ്മമ്മേ… അവൾ വിളിച്ചു.

ഭാനു അവളെ വാരി എടുത്തു.

അമ്മമ്മേടെ കുഞ്ഞാ… ഭാനു അവളെ ചേർത്തു പിടിച്ചു കൊണ്ടു കവിളിൽ ചുംബിച്ചു.

രാമൻ ഗായത്രിയെ ഉണ്ണിയുടെ കൈയിൽ നിന്നും വാങ്ങി.

ഉണ്ണി ഓട്ടോയിൽ നിന്നും ബാഗ് എടുത്ത് വച്ചു. ക്യാഷ് കൊടുത്തു ഓട്ടോ പറഞ്ഞു വിട്ടു.

ഭാനു മാളുവിന്റെ കൈയിൽ ഇരിക്കുന്ന ആദി മോനന്റെ നെറുകിൽ തലോടി.

അമ്മമ്മേടെ കുട്ടി കുറുമ്പാ.. അവനെ കവിളിൽ തലോടി കൊണ്ട് വിളിച്ചു.

അവൻ മോണക്കാട്ടി ചിരിച്ചു.

വാ മക്കളെ.. രാമൻ അവരെ അകത്തേക്ക് ക്ഷണിച്ചു.

ഉണ്ണി ബാഗ് എടുത്ത് അവർക്കൊപ്പം അകത്തേക്ക് കയറി.

ഭാനു ഗൗരിയെ സോഫയിൽ ഇരുത്തി. ആദിയെ മാളുവിന്റെ കൈയിൽ നിന്നും വാങ്ങി. മാളു ഉണ്ണിയുടെ കൈയിൽ നിന്നും ബാഗ് വാങ്ങി റൂമിൽ കൊണ്ടു ചെന്നു വച്ചു.

ഭാനു കഴിക്കാൻ എടുത്ത് വക്ക്. രാമൻ പറഞ്ഞു.

രാമൻ ഉണ്ണിയുടെ അടുത്ത് വന്നിരുന്നു. ഭാനു കുഞ്ഞിനെ കൊണ്ട് അടുക്കളയിലേക്ക് നടന്നു.

മാളു വിളിച്ചു പറഞ്ഞത്‌ അനുസരിച്ചു, കുഞ്ഞുകൾക്ക് കഴിക്കാൻ ഉള്ളതും വലിയവർക്ക് കഴിക്കാൻ ഉള്ളതും ഭാനു ഉണ്ടാക്കി വച്ചിരുന്നു. കുഞ്ഞുങ്ങൾക്ക്‌ ആഹാരം നൽകിയ ശേഷം, ബാക്കി ഉള്ളവരും കഴിച്ചു. കഴിച്ചു കഴിഞ്ഞ് ഉണ്ണിയും രാമനും ഉമ്മറത്തേക്ക് നടന്നു.

ഞാനിത് എല്ലാം മുന്നേ കണ്ടതാ. രാമൻ ഉണ്ണിയെ നോക്കി പറഞ്ഞു.

ഉണ്ണി തല താഴ്ത്തി നിന്നു.

ഉണ്ണി കഴിഞ്ഞത് കഴിഞ്ഞു, ഇനി അതിനെ കുറിച്ച് ആലോചിച്ചു വിഷമിച്ചിട്ടു കാര്യമില്ല. എത്രക്കാലം വേണമെങ്കിലും നിങ്ങൾക്ക് ഇവിടെ താമസിക്കാം. ആരും നിങ്ങളെ ഇവിടെ നിന്ന് ഇറക്കി വിടില്ല. ഇനി നിങ്ങൾ ഇവിടെ സ്ഥിര താമസം ആക്കിയാലും സന്തോഷമേ ഉള്ളൂ. ഈ വയസ്സ് കാലത്ത് പേര മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയാലോ. നിറഞ്ഞ മനസോടെ രാമൻ പറഞ്ഞു.

ഉണ്ണി നിറഞ്ഞ കണ്ണുകളോടെ രാമനെ നോക്കി. അവന് തന്റെ അച്ഛനെ ഓർമ്മ വന്നു. വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.

ഉണ്ണീ.. രാമൻ അവന്റെ തോളിൽ കൈ വച്ചു.

ഉണ്ണി ഞെട്ടി കൊണ്ടായാളെ നോക്കി.

ഭാര്യ വീട്ടിൽ താമസിക്കുന്നത് ഒരു കുറവായി കാണാണ്ടടോ… നീ ഞങ്ങൾക്ക് സ്വന്തം മകൻ തന്നെയാ. അവനെ ചേർത്തു പിടിച്ചു കൊണ്ടായാൾ പറഞ്ഞു.

എന്തിനെന്നു അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. അത് മറക്കാൻ എന്നോണം ചെറു പുഞ്ചിരി നൽകി.

ഉണ്ണി വാശി ഉണ്ടെങ്കിലേ ജയിക്കാനാവൂ. ആരുടെ മുന്നിലും തല താഴ്ത്തി നിൽക്കരുത്. തല ഉയർത്തി തന്നെ നിൽക്കണം. തന്നെ കൊണ്ട് താൻ ആഗ്രഹിച്ച ജീവിതം ഇനിയും കെട്ടിപ്പടുക്കാൻ നിനക്ക് കഴിയും. ആത്മാർത്ഥമായ് പരിശ്രമിച്ചാൽ മതി. എന്ത് സഹായത്തിന് ഞങ്ങൾ കൂടെ ഉണ്ടാവും.

ഉണ്ണി രാമന്റെ കൈകൾ പൊതിഞ്ഞു പിടിച്ചു.

രാമൻ അവനെ ഇറുകെ പുണർന്നു. മുതുകിൽ തട്ടി.

വാ.. അവന്റെ കൈയും പിടിച്ചു രാമൻ പുറത്തേക്കു ഇറങ്ങി നടന്നു.

🍁🍁🍁🍁🍁🍁🍁

ഭയത്താൽ അവളുടെ മുഖം വിളറി വെളുത്തു. ക്രോധത്താൽ വലിഞ്ഞു മുറുകിയ മുഖം കാണെ ഭയന്ന് വിറച്ചു കൊണ്ടവൾ അയാളെ നോക്കി.

ചോരച്ച കണ്ണുകളോടെ അവളുടെ അടുത്തേക്ക് സിഗരറ്റ് വലിച്ചു കൊണ്ട് ഉണ്ണി നടന്നടുത്തു.

ഉണ്ണി… എന്നെ ഒന്നും ചെയ്യരുത്. മൈഥിലി ഭയത്താൽ കരഞ്ഞു കൊണ്ട് പറഞ്ഞു.

ചുണ്ടിലെ സിഗരറ്റ് എടുത്ത് അവളുടെ കൈയിൽ അമർത്തി.

അമ്മേ.. അവൾ നിലവിളിച്ചു.

തുടരും

.