രചന – കാർത്തിക ശ്രീ
നാളെയാണ് റച്ചുവിന്റെ വീട്ടിലേക്ക് പോകുന്നത്… ഋതുവിന് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു… എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ അവൾക്ക് തോന്നി… അപ്പോഴും അവളുടെ മനസിലേക്ക് കടന്നുവന്നത് കാപ്പി കണ്ണുകളായിരുന്നു…
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
മുംബൈയുടെ ഹൃദയഭാഗത്തായി നിലനിൽക്കുന്ന P M ഗ്രൂപ്പിന്റെ അകത്തേക്ക് ഒരു ബി എം ഡബ്ല്യു കാർ വന്നു നിന്നു… ഡ്രൈവിംഗ് സീറ്റിൽ നിന്നും അവൻ ഇറങ്ങി… ബ്ലൂ കളർ പാന്റും വൈറ്റ് കളർ ഷർട്ടും അതിന് മുകളിലായി ബ്ലൂ കളർ ബ്ലാസറുമാണ് അവന്റെ വേഷം… ദൃഢമായ ശരീരം… വെളുത്ത നിറം… മുടി വെട്ടി ഒതുക്കിട്ടുണ്ട്… ഡ്രിം ചെയ്ത താടി… ഒരു കൈയിൽ റോലെക്സിന്റെ വാച്ച് മറുകൈയിൽ ഗോൾഡൻ ചെയിൻ.. മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് അവന്റെ കാപ്പി കണ്ണുകളാണ്…
സെക്യൂരിറ്റിയുടെ കൈയിൽ കാർ കീ ഏൽപ്പിച്ച് അവൻ തന്റെ ക്യാബിനിലേക്ക് നടന്നു… പുറകിലായി അവന്റെ പി എ വിവേകും… നടക്കുമ്പോൾ വിവേക് ഇന്നത്തെ ഷെഡ്യൂൾ അവനെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്.
തന്റെ ക്യാബിനിൽ കയറി വിവേകിനോട് ഇന്നത്തെ മീറ്റിങ്ങിന്റെ ഫയൽ വാങ്ങി ചെക്ക് ചെയ്ത് അവൻ മീറ്റിങ്ങിനായി കോൺഫറൻസ് ഹാളിലേക്ക് നടന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശനിയാഴ്ച ഉച്ചക്ക് അവർ നാലുപേരും തിരുവനന്തപുരത്തേക്ക് തിരിച്ചു… കാറിലാണ് യാത്ര..വൈകുന്നേരത്തോടെ അവർ പാലക്കൽ തറവാട്ടിൽ എത്തി… കാറിൽ നിന്നും ഇറങ്ങി ഋതുവും തനുവും ചുറ്റുമൊന്നു കണ്ണോടിച്ചു… പഴമതോന്നുന്ന എന്നാൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വലിയ ഒരു വീട്… ചുറ്റും മരങ്ങളും തെങ്ങിൻ തൊപ്പും തൊട്ടടുത്തായി കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വയലുമെല്ലമുള്ള അവിടം അവർക്ക് നന്നായി ഇഷ്ടപ്പെട്ടു… മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജി തോന്നി ഋതുവിന്…
പെട്ടെന്നാണ് വാതിൽ തുറന്നു ഒരാൾ ഓടിവന്നു റിച്ചുവിന്റെ നെഞ്ചിലേക്ക് വീണത് … അവൻ അവളെ ചേർത്തുപിടിച്ചു..
ഇതാണ് റിച്ചുവിന്റെ അനിയത്തി പാലക്കൽ തറവാട്ടിലെ ഇളയ സന്താനം ക്രിസ്റ്റീന മാത്യു പാലക്കൽ.. എല്ലാവരുടെയും മാളൂട്ടി ..ഡിഗ്രി ലാസ്റ്റ് ഇയർ ആണ് കക്ഷി..
“മാളൂട്ടി .. ഇവരെയൊക്കെ മനസ്സിലായോ നിനക്ക്??”
“മനസിലായല്ലോ… ഇത് എന്റെ കുഞ്ഞേടത്തി… പിന്നെ ഇത് എന്റെ കുഞ്ഞേട്ടന്റെ അനിയത്തികുട്ടി ഒപ്പം എന്റെ ചേച്ചി…”
“രണ്ടുപേരെയും എത്ര നേരമായി ഞാൻ കാത്തു നിൽക്കുന്നു..”
” നിന്റെ കുഞ്ഞേട്ടൻ മെല്ലെയാണ് ഡ്രൈവ് ചെയ്തത് അതാ ലേറ്റ് ആയെ ” തനു അത് പറഞ്ഞപ്പോൾ
ഋതു ക്രിസ്റ്റിയേ നോക്കി ഒന്ന് ചിരിച്ചു..
“അല്ല നിനക്ക് ഇവനെ അറിയില്ലേ ഡി??”
“അവനെ എനിക്ക് അറിയില്ല കുഞ്ഞേട്ടാ… അറിയാത്തവരെ എന്തിനാ കൂടെ കൂട്ടിട്ട് വന്നത്??”
“ഡി…ഡി… മതി നിർത്തിക്കോ.. നിനക്ക് എന്നെ അറിയില്ലെങ്കിൽ എനിക്ക് നിന്നെ ഇന്നലേ അറിയില്ല..”
“കണ്ടപ്പോൾ തന്നെ തുടങ്ങിയോ രണ്ടുപേരും??” പുറത്തേക്ക് ഇറങ്ങിക്കൊണ്ട് മാത്യു ചോദിച്ചു… കൂടെ ലിസയും ഉണ്ട്.
“അതുപിന്നെ എപ്പോഴും ഉള്ളതല്ലേ പപ്പാ… ”
“യാത്രയൊക്കെ സുഖമായിരുന്നോടാ??”
“സുഖമായിരുന്നു പപ്പാ ”
“എല്ലാരും എന്താ ഇങ്ങനെ പുറത്ത് നിൽക്കുന്നേ അകത്തേക്ക് പോകാം ” എന്ന് പറഞ്ഞു ലിസ റിച്ചുവിന്റെ പുറകിലായി നിൽക്കുന്ന തനുവിന്റെയും ഋതുവിന്റെയും അടുത്തേക്ക് പോയി.. അവരെ ചേർത്തുപിടിച്ചു…
“എന്റെ മരുമോൾ ഒന്നിങ്ങു വന്നേ…കാണട്ടെ..” അടുത്തേക്ക് വന്ന തനുവിനെയും
റിച്ചുവിനെയും മാത്യു തന്റെ വശങ്ങളിലായി നിർത്തി…കണ്ണുകൊണ്ട് എങ്ങനെയുണ്ടെന്നു ക്രിസ്റ്റിയോട് ചോദിച്ചു
“പെർഫെക്ട് പപ്പ…മേയ്ഡ് ഫോർ ഈച്ച് അദർ ”
“അടുത്ത തവണ മോൾ ഈ വീട്ടിൽ കയറുന്നത് റിച്ചുവിന്റെ മിന്ന് കഴുത്തിൽ അണിഞ്ഞായിരിക്കും ..പപ്പയുടെ വാക്ക്..” അതിന് രണ്ടുപേരും മാത്യുവിനെ കെട്ടിപിടിച്ചാണ് മറുപടി കൊടുത്തത്…
“അതേ ഇവിടെ ഒരു മരുമോനും കൂടെ ഉണ്ട്.. പരിഗണിച്ചാൽ നന്നായിരുന്നു…” എങ്ങോട്ടോ നോക്കിയുള്ള വിക്കിയുടെ സംസാരം എല്ലാവരിലും ചിരിയാണ് നിറച്ചത്…
” മരുമോൻ ആയിട്ടില്ലല്ലോ… ആകുമ്പോൾ പരിഗണിച്ചാൽ മതി ഇവനെ.. കേട്ടോ പപ്പാ… ”
“മാളൂട്ടി… വിക്കി നിന്നെക്കാൾ മൂത്തതാണ്… ഇനി അങ്ങനെ വിളിക്കുമോ??” അവളുടെ ചെവിയിൽ പിടിച്ചാണ് ചോദിച്ചത്..
“ആ.. വിട് പപ്പാ.. വേദനിക്കുന്നു… ഇനി വിളിക്കില്ല…”
“എല്ലാരും വാ… വിക്കി വാ മോനെ…അല്ല
ഋതുമോൾ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നേ??”
“മമ്മ ഞാൻ… വെറുതെ… എല്ലാരും സംസാരിക്കുകയല്ലേ അതുകൊണ്ട്…”
അവളുടെ സംസാരം കേട്ട് മാത്യു അടുത്തേക്ക് വന്നു അവളെ ചേർത്ത് പിടിച്ചു… “മോൾക്ക് സങ്കടം വേണ്ട.. എന്റെ മോൻ നിന്നെ അനിയത്തിയായി കണ്ടെങ്കിൽ ഞങ്ങൾ നിന്റെ സ്വന്തം പപ്പയും മമ്മയും തന്നെയാണ്… ”
ആ വാക്കുകൾ അവളുടെ കണ്ണുകളെ നനയിച്ചു…മാത്യു അവളെ ചേർത്തു പിടിച്ചു ഉള്ളിലേക്ക് കയറി… ക്രിസ്റ്റി ഉള്ളിലേക്ക് കയറുന്നതിനു മുന്നേ വിക്കി അവളെ വലിച്ചുകൊണ്ട് പുറത്തേക്ക് തന്നെ നടന്നു…
“ഡോ… വിടെന്നെ..”
“അങ്ങനെ പറഞ്ഞാൽ എങ്ങനാ…വിടാനല്ലല്ലോ പിടിച്ചത്..”
“ഇയാളോട് സംസാരിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല..”
“പക്ഷേ എനിക്ക് സംസാരിക്കണമല്ലോ… എന്തിനാ എന്റെ മാളൂട്ടിക്ക് പിണക്കം??”
“എന്നെ പറ്റിച്ചില്ലേ?? എന്നെ വേണ്ടല്ലോ അതോണ്ടല്ലേ കഴിഞ്ഞ തവണ വന്നപ്പോൾ എന്നെ കാണാതെ പോയത്???”
“എന്റെ മാളൂട്ടിയേ എനിക്ക് വേണ്ടതാകുമോ??? ”
അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ടവൻ ചോദിച്ചു… ഇല്ലെന്നവൾ തല ചലിപ്പിച്ചു..
“വീടു പണിയുടെ തിരക്കും അച്ഛന്റെ തറവാട്ടിൽ പോയതും കൂടി ആയപ്പോൾ ലീവ് തീർന്നു പോയെടി….അതല്ലേ….
ആ പരാധി തീർക്കാനല്ലേ ഇത്തവണ നേരെ ഇങ്ങോട്ട് വന്നത് ”
“ആണോ??
“ആണെന്നെ… നിന്റെ കൂടെ ഉണ്ടാകും..”
“ഇതാണെന്റെ ഏട്ടായി “എന്ന് പറഞ്ഞു അവന്റെ കവിളിൽ ഉമ്മ വെച്ചു ക്രിസ്റ്റി ഓടി..
“കാന്താരി ”
ഒന്ന് ചിരിച്ചുകൊണ്ട് വിക്കിയും അകത്തേക്ക് നടന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മീറ്റിങ് കഴിയുമ്പോഴേക്കും ഉച്ചയായിരുന്നു… നേരെ അവൻ പോയത് അവന്റെ പേർസണൽ റൂമിലേക്കാണ്..
“മെ ഐ കം ഇൻ സാർ ??”
“യെസ് കം ഇൻ ”
“സാർ.. ടിക്കറ്റ് കൺഫേം ആയിട്ടുണ്ട്… രാത്രി പത്തുമണിക്കാണ് ഫ്ലൈറ്റ്..”
“ഓക്കേ …ഐ ആം ലീവിങ് നൗ. . ഈഫ് എനിതിങ് അർജന്റ് കോൾ മി .. ”
“ഓക്കേ സാർ ”
“വിവേക്.. എന്നെ വിളിച്ചു കിട്ടിയില്ല എങ്കിൽ യു ഷുഡ് കോണ്ടാക്ട് ജിഷ്ണു ”
“ഓക്കേ സാർ ”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഒരു കുളിയും പാസ്സാക്കി പിന്നെ മമ്മയുടെ മസാല ചായയും ചൂടുള്ള ഇടിയപ്പവും ബീഫ് വരട്ടിയതും കഴിച്ചതോടെ എല്ലാരും ഉഷാറായി….റിച്ചു അവരെ വീടു മുഴുവൻ ചുറ്റി കാണിച്ചു.. ഇതിനിടയിൽ മാളൂട്ടിയോടും പപ്പയോടും മമ്മയോടും ഋതുവും തനുവും കൂട്ടായിരുന്നു… രാത്രി ആയതുകൊണ്ട് നാട് കാണാനുള്ള പരുപാടി നാളേക്ക് മാറ്റി അധികം വൈകാതെ എല്ലാരും കിടക്കാൻ റൂമിലേക്ക് പോയി…
ഇതേ സമയം അവൻ ബാംഗ്ലൂരിലേക്കുള്ള യാത്രക്കായി ചെക്ക് ഇൻ ചെയ്ത് ഫ്ലൈറ്റ് ടേക്ക്ഓഫിനായി കാത്തിരിക്കുകയായിരുന്നു…
തുടരും..

by