23/04/2026

ചാരുത : ഭാഗം 22

രചന – ശ്രീമിഴി

കുളിച്ചു ഇറങ്ങിയതും ഒരു കൈ ചാരുവിനെ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു….. മദ്യത്തിന്റെ മണം മുക്കിൽ തട്ടിയതും ചാരു ഒന്ന് പിടഞ്ഞു അപ്പോഴും ആ കൈയുടെ ബലം കൂടി കൂടി വന്നു….. പെണ്ണ് ഒന്ന് ശക്തിയായി തള്ളി അത് ഭദ്രനെ ഒന്ന് അനക്കിയത് പോലും ഇല്ല ഭദ്രന്റെ കയ്യിൽ നിന്നു ഒന്ന് അനങ്ങാൻ പോലും മാവാതെ നിന്നു പെണ്ണ്….. ഭദ്രന്റെ കത്തുന്ന കണ്ണുകൾ കാണെ ശബ്ദം പുറത്തേക്കു വരാതെ തൊണ്ടകുഴിയിൽ വന്നു നിന്നു…… ഒന്ന് അലറി വിളിക്കാൻ പോലുമാവാതെ….. നിന്നെ ഈ ഭദ്രൻ കൊതിച്ചിട്ടുണ്ടെൽ അത് നേടുക തന്നെ ചെയ്യും ……………. ഭദ്രൻ ഒരു വേട്ടകാരനാണ് ഇരയെ തേടി പിടിച്ചു കൊല്ലും പിന്നെ തിന്നും എന്നും പറഞ്ഞു ചിരിച്ചു ഭദ്രൻ….. ഭദ്രന്റെ മുഖം കാണെ കത്തുന്ന കണ്ണുകൾ കാണെ ചാരു ഉമിനിർ വീഴുങ്ങി….. ഭദ്രന്റെ കണ്ണുകൾ ചാരുവിന്റെ ചുണ്ടിൽ പതിഞ്ഞതും ഭദ്രന്റെ ചുണ്ടുകൾ ചാരുവിന്റെ മുഖത്തേക്കു നീണ്ടതും ശിവന്റെ ചവിട്ടു കൊണ്ട് മറിഞ്ഞു….. വീണിരുന്നു ഭദ്രൻ അപ്പോഴും ശിവന്റെ നെഞ്ചിൽ ഭദ്രമായിരുന്നു ചാരു….. ചാരുവിനെ ചേർത്ത് പിടിച്ചു മെല്ലെ തലോടി ശിവൻ….. കണ്ണുകൾ അപ്പോഴും ഭദ്രനിൽ ആയിരുന്നു ….

വീണ കിടന്ന സ്ഥാലത്തു നിന്നു എഴുന്നേൽക്കാൻ പറ്റാതെ ഭദ്രൻ മറിഞ്ഞു.. ശിവൻ ചാരുവിനെ പിടിച്ചു നേരെ നിർത്തി. താൻ അകത്തേക്കു പോയിക്കോ … പിന്നെ ഇവിടെ നടന്നത് അമ്മമാര് അറിയരുത്….. ഞാൻ പോവില്ല ശിവേട്ടനും വാ….. കയറി പോടീ എന്നും പറഞ്ഞു അലറി ശിവൻ….. അത് കേൾക്കേ കണ്ണും നിറച്ചു ചുണ്ട് കൂർപ്പിച്ചു അകത്തേക്കു കയറി ചാരു. ചാരു പോയെന്ന് കണ്ടതും ശിവൻ ഭദ്രനെ നോക്കി അപ്പോഴും എഴുന്നേൽക്കാൻ പറ്റാതെ കുഴ്ഞ്ഞു നിൽക്കുകയായിരുന്നു….. ഭദ്രന്റെ ഷർട്ടിനു കുത്തി പിടിച്ചു വലിച്ചുv അടുത്തേക്കു നിർത്തി….. ബന്ധു വീട്ടിൽ വന്നു ചെറ്റത്തരം കാണിക്കാൻ ഞാൻ നിന്റെ അത്ര ചെറ്റയല്ല എന്നും പറഞ്ഞു മുഖടച്ചു ഒന്ന് കൊടുത്തു ശിവൻ….. ശിവന്റെ അടിയേറ്റ് ഭദ്രൻ വച്ചു മാറിയെങ്കിലും അതിനേക്കാൾ ശക്തിയിൽ ശിവൻ ഭദ്രനെ പിടിച്ചു ഉലച്ചു മദ്യത്തിന്റെ ലഹരിയിലും കിട്ടിയ അടിയുടെ വേദനയിൽ ഒന്ന് പുളഞ്ഞു ഭദ്രൻ…..

എന്റെ പെണ്ണിനെ തൊടാൻ മാത്രം നിന്റെ ഈ കൈ ഇനി പൊന്തിയാൽ അറുത്തു കളയും ഞാൻ അവള് എന്റെ പെണ്ണാ ഈ ശിവന്റെ….. ഇനി നിന്റെ പൂഴ്ത്ത കണ്ണുകൾ അവളിൽ വീണൽ പിന്നെ നീ ഈ ലോകത്തു തന്നെ ഉണ്ടാവില്ല പുന്നാര മോനെ എന്നും പറഞ്ഞു വീശി അടിച്ചു ശിവൻ….. ശിവന്റെ അടിയിൽ ഭദ്രൻ മലന്നടിച്ചു വീണു….. അത് കണ്ടതും ഭദ്രന്റെ നെഞ്ചിൽ അഞ്ഞ് ചവിട്ടി ശ്വാസം എടുക്കാൻ പാട്‌ പെടുന്ന ഭദ്രനെ കണ്ടപ്പോ കാല് മാറ്റിഉക്കോടെ….. വലിച്ചു നേരെ നിർത്തി ഇരു കവിളിലും മാറി മാറി അടിച്ചു….. ഇതോടു കൂടി നീ നന്നാവണം ₹#@#₹ പുന്നാര മോനെ ഇനി നിന്നെ ഇവിടെ കണ്ടാ എന്നും പറഞ്ഞു ഒരു ചവിട്ടു കൊടുത്തു….. നിന്നെ കൊല്ലാതെ വിടുന്നത് ഉള്ളിൽ ഇരിക്കുന്ന നിന്റെ അമ്മയെ ഓർത്ത് മാത്രമാണ് എന്നും പറഞ്ഞു മുണ്ട് ഒന്ന് കൂടെ നേരെ ഉടുത്തു മടക്കി കുത്തി ശിവൻ ഭദ്രന് നേരെ കൈ ചുണ്ടി ഇനി ഒരു സംസാരം ഉണ്ടാവില്ല കൊന്ന് തള്ളും ഞാൻ ശിവനാ പറയുന്നത്…… ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റാതെ ഭദ്രൻ വെച്ച് വെച്ച് നടന്നു അത് കാണെ ചെറു ചിരിയോടെ ശിവൻ തിരിഞ്ഞു നടന്നു…..

കൊന്നോ ആ നായയെ ???….. പെട്ടെന്ന് ചാരുവിനെ കണ്ടപ്പോ ശിവൻ ഒന്ന് ചമ്മി….. കൊന്നില്ല കൊല്ലണോ ???….. എന്നിട്ട് ശിവേട്ടൻ ജയിലിൽ പോയി കിടക്കാനോ അയ്യോ അത് വേണ്ട….. നീ വാഎന്നും പറഞ്ഞു പെണ്ണിന്റെ അരയിലൂടെ ചേർത്ത് ചുണ്ടിൽ അമർത്തി മുത്തി ഇത് ഇത് പിടി തത്കാലം ബാക്കി പിന്നെ എന്നും പറഞ്ഞു ചാരുവിനെ ചേർത്തു പിടിച്ചു നടന്നു ശിവൻ….. അകത്തു എത്തിയപ്പോ കണ്ടു ടീവി ടെ മുന്നിൽ ഇരിക്കുന്ന അമ്മമാരെ….. അവരെ കണ്ടപ്പോ ശിവൻ വേഗം മുണ്ട് താഴ്ത്തി ഇട്ട് അവരുടെ കൂടെ ഇരുന്നു….. കളിയും ചിരിയും വിശേഷങ്ങളും പങ്കു വച്ചു നാലു പേരും അവരുടെ ലോകം തീർത്തു ഭദ്രൻ എന്നാ പേര് പോലും അവരുടെ ഇടയിൽ കടന്നു വന്നില്ല എന്നത് ചാരുവിനു വളരെ ആശ്വാസമായിരുന്നു….. അമ്മാരോടുള്ള ശിവന്റെ സ്നേഹം കാണെ ചാരുവിനു സന്തോഷംതോന്നി. ശിവൻഒരുഅത്ഭുതമായിമാറുകയായിരുന്നു ചാരുവിനു……… ഏറെ നേരത്തെ വിശേഷം പറച്ചിലിന് ശേഷം എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു…..

എന്ത് പറ്റി ആശാന് ?? എന്താ പറ്റിയത് എന്ന് ഒന്നും അറിയില്ല വഴിയിൽ വച്ചു കണ്ടതാ ആദ്യം എനിക്ക് മനസിലായില്ല അടുത്ത് പോയി നോക്കിയപ്പോ ഭദ്രട്ടൻ ആണെന്ന് കണ്ടത് അപ്പൊ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു ഏതായാലും ആശാനും ശിഷ്യനും ഒന്നിച്ചു ഒരു ഹോസ്പിറ്റലിൽ തന്നെ ആയതു കൊണ്ട് പ്രശ്നം ഇല്ല ഏതായാലും ഞാൻ പോകുവാ….. എന്റെ ആശാനേ ഇത് കൊലച്ചതി ആയി പോയി ഇനി ആശാനേ ഞാൻ നോക്കണല്ലോ എന്നും പറഞ്ഞു മണി നെഞ്ചിൽ കൈ വച്ചു….. പറഞ്ഞു തീർന്നതും ഭദ്രന്റെ ഫോൺ അടിച്ചു….. ബോധം ഇല്ലാതെ കിടക്കുന്ന ഇയാൾക്ക് ഇനി എന്തിനാ ഈ ഫോൺ….. ഹലോ ആരാ….. …… ആശാന് ബോധമില്ല ബോധം വന്നാൽ അങ്ങോട്ടു വിളികാം എന്നും പറഞ്ഞു മണി ഫോൺ കട്ടാക്കി ഭദ്രനെ നോക്കി….. എങ്ങനെ നടന്നതാ ഈ മനുഷ്യൻ ഇപ്പൊ കണ്ടില്ലേ ചക്ക വെട്ടിഇട്ടത് പോലെ എന്നും പറഞ്ഞു മണി തടിക്ക് കൈ കൊടുത്തു…..

നെഞ്ചോടു പറ്റി ചേർന്ന് കിടക്കുന്ന പെണ്ണിനെ ഒന്ന് കൂടെ നെഞ്ചോടു ചേർത്തു ശിവൻ മെല്ലെ മുടിയിലൂടെ തലോടി പെണ്ണിനെ പെണ്ണ് ഒന്ന് കുറുകി ശിവനോട് ചേർന്ന് കിടന്നു….. ചാരു താൻ ഉറങ്ങിയോ ???….. മുച്ചും….. അത് എന്താ ഉറക്കം ഇല്ലേ….. മുച്ചും….. ഇല്ലേ ഞാൻ ഉറക്കം എന്നും പറഞ്ഞു പെണ്ണിനേയുംകൊണ്ട് മറിഞ്ഞു ശിവൻ….. ചെറുചുംബനത്താൽ അവളിലെ പെണ്ണിനെ ഉണർത്തി സമ്മതത്തിന് എന്നാ പോലെ പെണ്ണിനെ നോക്കി…. സമ്മതം എന്നാ പോലെ ചുണ്ടിൽ മർത്തി മുത്തിചാരു… നാണത്താൽ ചുവന്ന പെണ്ണിന്റെ കവിള് കാണെ അവളിലേക്കു പടർന്നു കയറി ശിവൻ വസ്ത്രങ്ങൾ തടസമായി വന്നപ്പോ അത് ഊരിഎരിഞ്ഞു അവളിലേക്കു മഴയായി പെയ്യത് ഇറങ്ങി അവനിലെ പ്രണയത്തെ അവൾക്കായി പകർന്നു നൽകി ചെറു കിതാപ്പോടെ പെണ്ണിന്റെ മാറിലേക്കു തളർന്നു വീണു ഒരു പുതപ്പ് എന്നാ പോലെ….. പെണ്ണിൽ നിന്നു അടർന്നു മാറി ചാരുവിനെ വലിച്ചു നെഞ്ചോട് ചേർത്തു കിടന്നു. എപ്പോഴ്യോ ഉറക്കത്തിലേക്കു വാഴുതി വീണു രണ്ടു പേരും….. രാവിലെ ഉണരുമ്പോഴും ശിവന്റെ നെഞ്ചിൽ തന്നെ ആയിരുന്നു ചാരു….. ചെറു ചിരിയോടെ ശിവന്റെ കവിളിൽ മുത്തി എഴുന്നേറ്റു ചാരു അപ്പോഴും ഒരു കുഞ്ഞ് എന്നാ പോലെ കുറുകി ചരിഞ്ഞു കിടന്നു ശിവൻ…….

.. ഇന്നാണ് ശിവനും ചാരുവും വീട്ടിലേക്കു പോകുന്നത്….. രാവിലെ മുതലേ ജാനകി ഭയങ്കര സങ്കടത്തിൽ ആണ് അത് കാണെ ചാരുവിനു നെഞ്ച് പൊടിയുന്നത് പോലെ തോന്നി…… അമ്മേ….. മ്മ്….. എന്താ അമ്മേ….. ഒന്നും ഇല്ലടാ അമ്മ വെറുതെ ഓരോന്ന് ഓർത്ത്….. കരയല്ലേ അമ്മേ ഞാൻ ശിവേട്ടനോട് പറഞ്ഞു രണ്ടു ദിവസം കൂടെ ഇവിടെ നിൽക്ക….. വേണ്ട മോളെ എന്റെ കുട്ടി പോയിക്കോ വെറുതെ ശിവന് ഒരു മുഷിച്ചാലു വേണ്ട….. അത് അമ്മേ….. പോയിക്കോ കുട്ടിയെ എനിക്ക് കൂട്ടിനു അപ്പച്ചി ഇല്ലേ അത് മതി ………. അല്ല മോളെ ഇന്നലെ മുതൽ ആ ഭദ്രനെ കാണുന്നില്ലാലോ….. ആവോ ആർക്കു അറിയാം……… ഏതായാലും പോയത് നന്നായി….. ചാരു വേഗം ഇറങ്ങാം എനിക്ക് സ്റ്റേഷനിൽ പോയിട്ട് ആവിശ്യം ഉണ്ട്….. അമ്മേ എന്നാ ഞങ്ങള് ഇറങ്ങട്ടെ ???….. ശരി മോനെ….. അപ്പച്ചി എവിടെ അമ്മേ….. ശരദേ ദേ മക്കള് ഇറങ്ങാറായി എന്നും പറഞ്ഞു നീട്ടി വിളിച്ചു ജാനകി ………

അപ്പോഴേക്കും ശാരദ അവിടെ എത്തി ഇറങ്ങുവാ അപ്പച്ചി എന്നും പറഞ്ഞു ചാരു കൈ പിടിച്ചു….. നിറകണ്ണുകളോടെ രണ്ടു പേരും അവരെ യാത്രയാക്കി….. കാറിന്റെ അടുത്ത് എത്തിയതും ശിവൻ കുറച്ചു കാശ് എടുത്തു ചാരുവിനു കൊടുത്തു….. ചാരു എന്തിനാ എന്നാ പോലെ ശിവനെ നോക്കി…. താൻ ഇത് അമ്മക്ക് കൊടുക്കു ചിലപ്പോ ഞാൻ കൊടുത്താൽ അമ്മ വാങ്ങില്ല ഇത് നീ തന്നെ കൊടുത്തോ….. ചാരുവിനു ചിരിക്കാണോ കരയണോ എന്ന് അറിയാതെ ശിവനെ നോക്കി….. ശിവൻ കണ്ണ് ചിമ്മി കാണിച്ചു കാറിലേക്കു കയറി….. ചാരു കയ്യിലുള്ള രൂപ ജാനകിക്ക് കൊടുത്തപ്പോ ആദ്യം കുറെ നിഷേധിച്ചു എങ്കിലും ചാരുവിന്റെ നിർബന്ധം കൊണ്ട് ജാനകി പൈസ വാങ്ങി….. രണ്ടു പേരോടും യാത്ര പറഞ്ഞു ചാരു വേഗം കാറിൽ കയറി….. ജാനകി നിറഞ്ഞു വന്നാ കണ്ണുകൾ തുടച്ചു അകത്തേക്കു കയറി കൂടെ ശാരദയും…… ജാനകി ചന്ദ്രന്റെ ഫോട്ടോയ്ക്കു മുന്നിൽ കൈ കൂപ്പി നിന്നു മകൾക്കു കൈ വന്നാ ഭാഗ്യത്തെ ഓർത്ത്…..

— കാറിൽ കയറിയത് മുതൽ ചാരു ഒന്നും മിണ്ടാതെ സിറ്റിൽ കണ്ണടച്ച് കിടന്നു അത് കാണെ ശിവൻ നെറ്റി ചുളിച്ചു….. താൻ എന്താടോ ഒന്നും മിണ്ടാതെ….. ശിവേട്ട അമ്മ 😢….. ഓ അമ്മയെ ഓർത്ത് ആണോ എന്നാ തനിക്കു രണ്ടു ദിവസം കൂടി അവിടെ നിന്നിട്ട് വന്ന മതിയായിരുന്നു….. ഞാൻ അമ്മയോടു പറഞ്ഞതാ പക്ഷെ അമ്മ തന്നെ പറഞ്ഞു ശിവന് ഇഷ്ടമാവില്ല മോള് പോയിക്കോ എന്ന്….. കുറച്ചു ദിവസം കഴിഞ്ഞു നമുക്ക് വരാം താൻ ടെൻഷൻ അടിക്കണ്ട എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി കണ്ണിറുക്കി….. ചാരു ശിവന്റെ കൈ വട്ടം പിടിച്ചു തോളിൽ ചാരി കിടന്നു….. വീടിന്റെ ഗേറ്റ് കടന്നപ്പോ കണ്ടു പുറത്തു ഇരിക്കുന്ന മീനാക്ഷിയെ….. ശിവൻ വേഗം വണ്ടി ഒതുക്കി വച്ചു പുറത്തു ഇറങ്ങി….. ചാരു വേഗം ചെന്നു മീനുവിന്റെ കൈ പിടിച്ചു…..

അത് അത്രേ ഇഷ്ടപെട്ടില്ല എങ്കിലും മീനു ചാരുവിനെ നോക്കി ചിരിച്ചു….. വാതിലിന്റെ അടുത്ത് ലതയെ കണ്ടതും ചാരു വേഗം പോയി ലതയെ കെട്ടിപിടിച്ചു കവിളിൽ മുത്തി….. ലത സ്നേഹത്തോടെ ചാരുവിനെ കൊണ്ട് അകത്തേക്കു നടന്നു….. ഇതു കാണെ കത്തുന്ന കണ്ണുകളോടെ മീനു അവരെ നോക്കി….. വണ്ടിടെ അടുത്ത് തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവനെ കണ്ടപ്പോ തിളങ്ങുന്ന കണ്ണുകളോടെ മീനു ശിവന്റെ അടുത്തേക്കു നടന്നു….. ശിവേട്ട എന്താ ഇങ്ങനെ നോക്കുന്നത്….. ഒന്നും ഇല്ല മീനുട്ടി നമുക്ക് ഒന്ന് നടന്നിട്ട് വരാം എന്നും പറഞ്ഞു ശിവൻ മീനുവിന്റെ കൈ പിടിച്ചു….. മീനുവിന്റെ മനസിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടി….. തുടരും…..