രചന : ആയിഷഅക്ബർ
കുഞ്ഞിനെ നോക്കുന്ന ആളോട് നാളെ മുതൽ വരേണ്ടെന്ന് പറഞ്ഞു…..ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടിരുന്ന ശിവയുടെ പിറകിൽ നിന്ന് വിഷ്ണുവത് പറഞ്ഞതും അവനൊരു ഞെട്ടലോടെ തിരിഞ്ഞു…..
അല്ലാ…. കുഞ്ഞിനെ നോക്കാൻ ഞാനും പിന്നേ എല്ലാവരും ഇപ്പൊ ഇവിടെയുണ്ടല്ലോ ……
വേറൊരാളുടെ ആവശ്യം ഇപ്പൊ ഇവിടില്ലെന്ന് തോന്നി…..വിഷ്ണു അല്പം കനത്തിൽ തന്നെയത് പറഞ്ഞു നിർത്തുമ്പോൾ ആ വിടർന്ന കണ്ണുകളും ദയനീയമായ മുഖവും വശ്യമായ പുഞ്ചിരിയുമെല്ലാം ഒരു നിമിഷം അവന്റെ കണ്ണുകളിലൂടെ മിഞ്ഞി മാഞ്ഞു…..
ഇനി മുതൽ അവൾ വരില്ലെന്നാണ് വിഷ്ണു പറഞ്ഞത്…..അതിനർത്ഥം അവളെന്ന ആ അധ്യായം തന്നിലിനിയില്ല……കണ്ണുകൾ അവളെ കാണണമെന്ന് പറയുമ്പോൾ എന്ത് ചെയ്യും…..
ശിവക്ക് തൊണ്ടയിലെന്തോ ഒന്നങ്ങനെ തടഞ്ഞു നിന്നു……വിഷ്ണുവിനോട് ഒച്ചയിട്ട് തന്റെ സങ്കടം തീർക്കണമെന്നുണ്ടെങ്കിലും വിഷ്ണു തന്നെ ഉറ്റ് നോക്കി നിൽക്കുകയാണ്..താനെന്തെങ്കിലും പറയാൻ വേണ്ടിയെന്ന പോൽ അവൻ കാത്ത് നിൽക്കുകയാണ്…..അവൻ തന്നോട് തുറന്ന് സംസാരിച്ചിട്ടും താനൊന്നും പറയാത്തതിലുള്ള അമർശം കൂടി ആ കണ്ണുകളിലുണ്ട്……
വീണ്ടും ആ കാര്യം പറഞ്ഞൊരു പ്രയാസത്തിനിടം കൊടുക്കുന്നില്ലെന്ന വണ്ണം ശിവ ഒന്നും മിണ്ടിയില്ല..
പകരം അവനിൽ നിന്നും മുഖം തിരിച്ചു ജനൽ കമ്പികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു……..വിഷ്ണുവും തിരിഞ്ഞു നടന്നു……
ഇരുട്ടിലേക്ക് നോക്കി നിൽക്കുന്ന ശിവക്ക് ആ ഇരുട്ട് തന്റെ യുള്ളിലേക്കും പടർന്നെന്ന് തോന്നി പോയിരുന്നു …..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഏട്ടാ….. വാ….. കഴിക്കാം……ശിവ ഡ്രസ്സ് മാറ്റി വന്നു കുഞ്ഞിനെയെടുക്കാൻ തുടങ്ങുമ്പോഴാണ് വിഷ്ണു വത് പറഞ്ഞത്……വേണ്ടാ….. ഞാൻ കഴിച്ചു….ശിവയത് പറഞ്ഞു ആദിയെ എടുത്ത് തിരിഞ്ഞു നടക്കുമ്പോൾ പറയുന്നത് കള്ളമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു……ശിവ മുകളിലേക് കയറി ആദിയെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ടങ്ങനെ കിടന്നു…….എന്തോ വല്ലാത്തൊരു ശൂന്യത തോന്നുകയാണ്…..ഹൃദയം തനിച്ചായത് പോലെ…..ആമി പോയപ്പോൾ പോലും തനിക്കിത്രയും ശൂന്യത തോന്നിയിട്ടില്ല…..
അതിനു താനവളെ പ്രണയിച്ചിട്ടില്ലല്ലോ….ഒരു രാത്രി മദ്യത്തിന്റെ ലഹരിയിൽ പറ്റി പ്പോയൊരു അബദ്ധം…….അവൾ പോയതും എന്റെ മുമ്പിൽ മറ്റൊരു ലോകമാണ് തെളിഞ്ഞത്….താനും ഇവനും മാത്രമുള്ളൊരു ലോകം……മുത്തശ്ശി വിളിക്കുമ്പോഴും താനിങ്ങോട്ട് വരരുതായിരുന്നു……
വേദയും താനും തമ്മിൽ കാണരുതായിരുന്നു…..
എന്നാൽ ഇത്രയും താനുരുകേണ്ടി വരുമായിരുന്നില്ല…..അവളുടെ മുഖം ഇത്ര മേൽ മനസ്സിനെഅസ്വസ്ഥമാക്കുമായിരുന്നില്ല…..തന്നിലവളുണ്ടാക്കുന്ന അതേ മുറിവ് ആദിക്കും ഉണ്ടാകുമായിരിക്കും….
പക്ഷെ അവനെ പോലെ എല്ലാം മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ…….താൻ….. താനവളെ വിളിച്ചതല്ലേ തന്റെ ജീവിതത്തിലേക്ക്…..
എന്നിലേക്ക് കഴിയാൻ വരാത്ത വിധം എന്തോ തടസ്സങ്ങൾ അവൾക്കുണ്ടാകുമായിരിക്കും….ഒരു പക്ഷെ കുഞ്ഞുള്ള ഒരു രണ്ടാം കേട്ട് കാരനെ അവൾ സ്വപ്നം കണ്ടിരുന്നിരിക്കില്ല…പക്ഷെ…. ആ കണ്ണുകളിൽ താൻ കണ്ട വികാരം…. അത് പ്രണയം തന്നെയായിരുന്നല്ലോ…പിന്നെന്തായിരിക്കാം കാരണം…….അവൻ കണ്ണുകളടച്ചു കിടന്നതും ചിന്തകൾ തീർത്തൊരു തുള്ളി കവിളിൽ നിന്നും കഴുത്തിലേക്കൂർന്നു വീണിരുന്നു……….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വീട്ടിലെത്തിയതും വേദ മുറിയിൽ കയറി കതകടച്ചു….ഉള്ളിൽ അടക്കി വെച്ചിരുന്ന അത്രയും കണ്ണു നീരവൾ പെയ്തു തീർത്തു…….അല്പ നേരം കഴിഞ്ഞ് അഞ്ചു വന്ന് വിളിച്ചപ്പോഴാണ് അവളേഴുന്നേൽക്കുന്നത്…..എന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്….അഞ്ചു പെട്ടെന്നത് ചോദിച്ചതും ഉയർന്നു വന്ന വിങ്ങലോടെ വേദ അവളെ ചുറ്റി പ്പിടിച്ചു……എന്നോട്…. എന്നോ..ട് ഇനി അങ്ങോട്ട് ചെല്ലേ..ണ്ടെന്ന് പറഞ്ഞു…….കരയുന്നതിനിടക്ക് മുറിഞ്ഞു പോയ വാക്കുകൾ വേദയിൽ നിന്നുയരുമ്പോൾ അവക്ക് വ്യക്തത കുറവായിരുന്നു…..
അഞ്ചു ഒന്നും മിണ്ടാതെ അവളെ ചേർത് പിടിച്ചു….
ദേശ്യപ്പെട്ടിട്ടാണോ ചെല്ലേണ്ടെന്ന് പറഞ്ഞത്….
അവളുടെ കരച്ചിലോന്നടങ്ങിയെന്ന് തോന്നിയതും കട്ടിലിലേക്ക് അവളെ യിരുത്തി അല്പം വെള്ളം കയ്യിലേക്ക് കൊടുത്ത് കൊണ്ടാണ് അഞ്ചുവത് ചോദിച്ചത്…… അവൾ അല്ലെന്ന അർത്ഥത്തിലൊന്ന് തല കുലുക്കി…..പിന്നേ……?
അവര് നോക്കിക്കോളാമെന്ന് പറഞ്ഞു…..അതെന്താ പെട്ടെന്ന്…..അവർ തമ്മിലുള്ള പിണക്കങ്ങളൊക്കെ…. തീർന്നു വെന്ന്……..അഞ്ചു ചോദിച്ചതിനുള്ള മറുപടിയെല്ലാം കൊടുക്കുമ്പോൾ വേദ വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു …..
ആ കരച്ചിലിന്റെ അർത്ഥം അവനാണെന്ന് അഞ്ജുവിന് വ്യക്തമായറിയാമായിരുന്നു……
സാരമില്ല….. ഇനി അതൊരു സ്വപ്നം മാത്രമായി മറന്ന് കള….അവരൊക്കെ വലിയ ആളുകളാണ്…..അർഹതയില്ലാത്തത് ആഗ്രഹിച്ചതിനുള്ള ശിക്ഷയായി കൂട്ടിയാൽ മതി ഈ സങ്കടം…….അവനെ….. അവനെയങ് മറന്ന് കളഞ്ഞേക്ക്….അഞ്ചു അവളുടെ മുടിയിഴകളിൽ തഴുകി അതും പറഞവളെ ആശ്വസിപ്പിക്കുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…..ഒന്നും തുറന്ന് പറയാൻ കഴിയാതെ വേദ അവൾക്ക് മുമ്പിൽ വിങ്ങലോടെ ഇരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിന്നീടുള്ള ദിവസങ്ങളിലൊന്നും വേദ ചിരിച്ചു കണ്ടില്ല…..ഇങ്ങോട്ട് വരുമ്പോഴുള്ള ആ വേദയായി അവൾ മാറിയത് പോലെ…….ഭക്ഷണം പോലും കഴിക്കാതെ ഒറ്റക്കിരിക്കുക പതിവായിരുന്നു….
ഓർമ്മകൾ കണ്ണുകളെ കലക്കി മറിച്ചു കൊണ്ടിരുന്നു…..അഞ്ജുവിനു അവളെ കാണുമ്പോൾ ശിവയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു……എന്നാൽ ശിവയുടെ അവസ്ഥയും അവിടെ മറിച്ചയായിരുന്നില്ല……
അവന്റെ യാ ചാര കണ്ണുകളിലെയും പ്രകാശം വറ്റി വരണ്ടിരുന്നു……
ആധിയിലേക്ക് മാത്രമായി അവൻ ചുരുങ്ങി…..
ആദി കരയുമ്പോൾ പോലും എടുക്കാൻ മറക്കുന്ന തരത്തിലുള്ള ചിന്തയിലവൻ പെട്ട് പോകുന്നത് കാൺകെ രേവതിക്ക് ഭയം തോന്നുന്നുണ്ടായിരുന്നു …ശിവ ഇരുട്ടിലേക്ക് നോക്കിയങ്ങനെ യിരിക്കുമ്പോൾ ഇരുവരും കാണുന്ന ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം ഒന്നാണെന്ന് തോന്നിയത് കൊണ്ട് തന്നെ അവയോടും അവനൊരു പ്രണയം തോന്നിയിരുന്നു……….അവരുടെ രാത്രിക്കും പകലിനും ധൈര്ഘ്യമേറേയായിരുന്നു …..
രണ്ട് മനസ്സുകളിലും അവരെത്ര മാത്രം പതിഞ്ഞു പോയവരാണെന്ന് അവരറിയുകയായിരുന്നു…..
വേദ മുറിയുടെ ജന വാതിൽ തുറന്ന് ആകാശത്തേക്ക് നോക്കുമ്പോൾ ആ ചാര മിഴികൾ തെളിഞ്ഞു കാണുന്നത് പോലെയവൾക്ക് തോന്നി…..അത്ര മേൽ മനസ്സിനെ അതസ്വസ്ഥ മാക്കി കൊണ്ടിരുന്നു…..താൻ കണ്ടതിൽ വേച്ചേറ്റവും നല്ല പുരുഷൻ അവനായിരുന്നു……പ്രസാധിനെ പോലെ ആണുങ്ങളുടെ വില കളയാനുള്ള പാഴ് ജന്മങ്ങൾക്കിടയിൽ അവനെ പോലൊരാൾ ശെരിക്കും വില മതിക്കാനാവാത്ത സമ്പത് തന്നെയാണ്…..
തന്നേക്കാൾ നല്ലത് അവനർഹിക്കുന്നുണ്ട് എന്ന് മനസ്സ് പറയുമ്പോഴും അവനെ വിട്ട് കൊടുക്കാൻ ഹൃദയം ഒരുക്കമായിരുന്നില്ല…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വിഷ്ണു……എന്തെങ്കിലും ഒന്ന് ചെയ്യ് നീ….. എനിക്കവനെ ഇങ്ങനെ കാണാൻ വയ്യ……..
അവളെ വിടേണ്ടായിരുന്നു….രേവതി വിഷ്ണുവിനോടത് പറയുമ്പോൾ അവന്റെ ഉള്ളിലും അതേ ചിന്ത തന്നെയായിരുന്നു….കാരണം അത്രയേറെ ദുർബലനായ ഒരു ശിവയെ ഇതിനു മുന്പവൻ കണ്ടിട്ടില്ലായിരുന്നു…..നമുക്ക്… നമുക്കവളെ നാളെ തന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരണം……..രേഖ വിഷ്ണുവിന്റെ തോളിൽ കൈ വെച്ചു കൊണ്ടത് പറയുമ്പോൾ അവനും നോവോടെ ഒന്ന് തല കുലുക്കി…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആ…. പിന്നേയ്….. നിന്നേ അന്ന്വേഷിച്ചൊരാൾ ഇന്നെന്നെ വിളിച്ചിരുന്നു…..നമിതയെന്നോ മറ്റോ പേര് പറഞ്ഞു……അന്ന് ആശുപത്രിയിൽ വെച്ച് കണ്ടതാണത്രേ……ഹോസ്പിറ്റലിൽ നമ്മൾ കൊടുത്ത നമ്പറെടുത്ത് വിളിച്ചതാണ്…..എന്തോ അത്യാവശ്യ കാര്യം പറയാനാണെന്നാ പറഞ്ഞത്……വൈകീട്ട് വന്ന അഞ്ചു വേദയോടത് പറഞ്ഞതും അവളുടെ യുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയിരുന്നു……അവൾ വേഗം അഞ്ജുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ നമ്പർ ഡയൽ ചെയ്തു……..അവളുടെ വെപ്രാളം കണ്ട് അഞ്ചു എന്തെന്ന് മനസ്സിലാവാതെ നോക്കി നിൽക്കുകയാണ്…….
വേദയുടെ മനസ്സിലാണെങ്കിൽ പ്രസാദ് എന്നൊരു വാക്ക് അന്ന് നമിത പറഞ്ഞത് കൊണ്ടുള്ള നിറഞ്ഞ ഭയമായിരുന്നു….ഹലോ….. നമി……ഞാൻ വേദയാണ്…..വേദാ….. നീ…. നീ എങ്ങോട്ടെങ്കിലും മാറി നിൽക്കാൻ നോക്ക്……പ്രസാദ് ഇവിടെ തന്നെയുണ്ട്……..
നിന്നേ ഇവിടെ കണ്ട കാര്യം ആരോ അവനെ അറിയിച്ചിട്ടുണ്ട്…..നിന്നെ തിരഞ്ഞവൻ നടപ്പാണ്…..രണ്ട് തവണ വീണ്ടും എന്റെ അടുത്ത് വന്നിരുന്നു…..കുറെ ബഹളമുണ്ടാക്കി……
നീയെവിടെയാണെന്ന് എനിക്കറിയാത്തത് ഭാഗ്യം…. അല്ലെങ്കിലൊരു പക്ഷെ ഞാൻ തന്നെ അവനോട് പറഞ്ഞേനെ ….. അത്രവലിയശല്യമായിരുന്നു……
നീ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക് വേദാ…..നമിത അത് പറഞ്ഞതും അവൾ നിലത്തേക്കൂർന്നിരുന്നു……കയ്യിൽ നിന്നും ഫോൺ താഴെ വീണു പോയി…..എന്താ…. എന്താ വേദാ……അവൻ….. അവൻ എന്നെ കൊണ്ട് പോകും…..അഞ്ചു അവൾക്കടുത്തിരുന്നത് ചോതിച്ചതും വേദ അതും പറഞ്ഞൊരു പൊട്ടി കരചിലോടെ മുഖം പൊത്തിയിരുന്നു……
അഞ്ജുവിനെന്തെന്ന് മനസ്സിലായില്ലെങ്കിലും അവൾ വേദയെ മുറുകെ പിടിച്ചു……..
(തുടരും)