രചന – രോഹിണി ആമി
നൈറ്റ് കഴിഞ്ഞ് രാവിലെ ബസ് ഇറങ്ങിയപ്പോഴാണ് അവിടെ കൂടി നിന്നവരുടെ വായിൽ നിന്നും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങൾ കേൾക്കേണ്ടി വന്നത്………….
ഈ പണി എപ്പോൾ തുടങ്ങി………… ഞങ്ങൾക്കൊക്കെ തന്നിട്ട് പോരെ ടൗണിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്……… എത്രയാ റേറ്റ് എന്ന് പറഞ്ഞാൽ മതി………… ഇതിന് എത്രയായാലും തരാൻ റെഡിയാ……
ജനി ചെവി രണ്ടും പൊത്തിപ്പിടിച്ചു…….. കാലുകൾ നീട്ടി വച്ചു നടന്നു……… ഇതെല്ലാം കേട്ടുകൊണ്ട് കടയുടെ മുന്നിൽ അഭിയേട്ടൻ നിൽപ്പുണ്ടായിരുന്നു…… ബൈക്കിൽ ചാരി…….. അവരോട് ഒന്നു ചോദിക്കുക കൂടി ചെയ്തില്ല……….. എല്ലാം കേട്ടു നിന്നു……. അവർ പറഞ്ഞതിനേക്കാൾ അതായിരുന്നു അവളെ ഏറെ വിഷമിപ്പിച്ചത്…………
വീട്ടിലെത്തിയതും മുറിയിലേക്ക് ഒരു ഓട്ടമായിരുന്നു……… ആരും ഒന്നും ചോദിച്ചില്ല……. പ്രശ്നം എന്താണെന്ന്……. ശരിക്കും ഒരു മരണ വീടിന്റെ അന്തരീക്ഷം……….
നാട്ടുകാരെ പേടിച്ച് അമ്പലത്തിൽ പോകാൻ പോലും പറ്റാത്ത അവസ്ഥ……….. ഇനി ഭഗവാനെ ഞാൻ കണ്ടു അശുദ്ധനാക്കിയാലോ……. വീട്ടിൽ വിളക്കു വച്ചു പ്രാർത്ഥിച്ചു…….. ഒന്നിനും ഒരു ഉത്സാഹവും തോന്നുന്നില്ല……..
അച്ഛന്റെ അഭാവവും പേടി ഇല്ലായ്മയും അനിക്കുട്ടന്റെ പഠിപ്പിനെ ബാധിച്ചു………. ക്ലാസ്സിൽ കയറാതായി……… പോകാതായി എന്ന് വേണം പറയാൻ……….. കുറച്ച് അലമ്പ് കൂട്ടും ഉണ്ട്………. പിന്നെ ഒരു കൊലപാതകിയുടെ മകന് നല്ല കൂട്ടൊന്നും കിട്ടുകയും ഇല്ലല്ലോ………..
അച്ഛനെ കാണണം എന്ന് മനസ്സ് പറയാൻ തുടങ്ങിയിട്ട് കുറച്ചായി……….അറിയണം…. എന്താ സംഭവിച്ചതെന്ന്……… .. കേസിലെ വിധി പറയുന്നതിനു മുമ്പ് ഒന്ന് കാണാൻ പറ്റി………… ആദ്യമായിട്ടാ ജയിലിൽ………. ചുറ്റിനും ഉള്ള മുന വച്ച നോട്ടവും മൂളലും എല്ലാം അവൾ അവഗണിച്ചു………… ശീലമായി ഇതൊക്കെ…….. അച്ഛനോട് സംസാരിച്ചപ്പോൾ മനസ്സിലെ ഭാരം കൂടുകയാണ് ചെയ്തത്………… മൊഴി കൊടുത്തതു പോലെ തന്നെ എന്നോടും ആവർത്തിച്ചു……. പിന്നെ ഒന്നും ചോദിച്ചില്ല ഞാൻ……….. സത്യമതല്ലെന്ന് മനസ്സ് ഉറപ്പിച്ചു പറയുന്നു…..
അച്ഛൻ കോടതിയിൽ കുറ്റം സമ്മതിച്ചു……. അഭിയുടെ വക്കീൽ തൂക്കുകയർ തന്നെ വാങ്ങി കൊടുക്കാൻ കഷ്ടപ്പെട്ട് വാദിച്ചു ………. വളരെ ക്രൂരമായി കൂട്ടുകാരനെ കൊന്നയാൾക്ക് പിന്നെന്ത് കിട്ടാൻ…………..
വിധികേൾക്കാൻ ഞാനുമുണ്ടായിരുന്നു………. അല്ല അച്ഛനെ ഒന്ന് കാണാൻ…………..അന്ന് ചെന്നപ്പോൾ ഇനി ജയിലിൽ വരരുത് എന്ന് പറഞ്ഞു……….. തനിച്ചാക്കിയതിന് മാപ്പ് ചോദിക്കുന്ന രീതിയിൽ കമ്പി വലകളിൽ ഇരുന്ന എന്റെ വിരലുകളിലേക്ക് രണ്ടുതുള്ളി കണ്ണുനീർ വീഴ്ത്തിയിരുന്നു………… വീണ്ടും വിധി പറയുന്നത് നീട്ടി…….
വിധി എന്താവുമെന്ന് ഒരുവിധം മനസ്സിലായി……. കുറ്റം ഏറ്റു പറഞ്ഞതിനാലും……. കൊല ചെയ്ത വിധവും എല്ലാം നോക്കിയാൽ വധശിക്ഷ തന്നെയാവും കിട്ടുകാ എന്ന് ആളുകൾ പറയുന്നുണ്ട്…… അഭി എന്നെ നോക്കി അറപ്പോടെ നീട്ടിത്തുപ്പിയിട്ടാണ് കോടതി മുറ്റം വിട്ടത്………. മുഖത്തേയ്ക്കുള്ള തുപ്പ് ആയിരുന്നു അതെന്ന് ജനിക്കറിയാമായിരുന്നു………
വിധി വന്ന പോലെ ആയിരുന്നു നാട്ടുകാരുടെ ആഘോഷം……… മുൻപന്തിയിൽ അഭിയും…… വിഷമം തോന്നിയില്ല………എന്റെ അനിക്കുട്ടൻ ആയിരുന്നെങ്കിലും ഇങ്ങനെയൊക്കെയേ ചെയ്യൂ…..
സുമചേച്ചി മാത്രമായിരുന്നു ആ വീട്ടിൽ വെളിയിൽ നിന്നും വരുന്ന ഒരേയൊരാൾ……..
തോട്ടം നോക്കുന്ന ആളാണ് വന്നുപറഞ്ഞത് അവിടെയും അഭിയേട്ടന്റെ കൈകൾ എത്തിയെന്ന്……….. എല്ലാം കൂട്ടുകാരനുമായുള്ള പാർട്ണർഷിപ്പിൽ വാങ്ങിയതായിരുന്നു എന്ന് അമ്മ പോലും അറിയുന്നത് ഇപ്പോഴാണ്………
ഒന്നും ഇല്ല എന്നുള്ള അറിവ് ശരിക്കും അനിക്കുട്ടനെ ഭ്രാന്തനാക്കി……… അവനെ പറഞ്ഞിട്ട് കാര്യമില്ല ഇത്രയും നാൾ അനുഭവിച്ചത് സുഖജീവിതമായിരുന്നു………… പെട്ടെന്നൊരിക്കൽ ഒന്നുമില്ലാതായാൽ ആരും ഇങ്ങനെയൊക്കെ ആയി പോകും……….
ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാതെയായി……… ചോദിക്കുമ്പോൾ രൂക്ഷമായി ഒരു നോട്ടമാണ്………. കഴിവിന്റെ പരമാവധി പറഞ്ഞു മനസ്സിലാക്കാൻ നോക്കി…….. കൂട്ടുകാരെല്ലാം വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി……….. ഇതൊന്നും ഇവിടെ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ജനിയെ അടിക്കാൻ വരെ കയ്യോങ്ങി……….. ഒന്നും ഇതുവരെ തിരിച്ചു പറയാത്തവൻ ആയിരുന്നു………..ആണിന്റെ സ്വഭാവം അവനും കാണിച്ചു തുടങ്ങി…….. അല്ല…. അവന്റെ ഉള്ളിലെ ലഹരി……….. അമ്മയ്ക്ക് ഇതെല്ലാം കണ്ട് കണ്ണീരൊഴുക്കാൻ അല്ലാതെ ഒന്നും പറയാനായില്ല…………..
പാലത്തിന്റെ കീഴിൽ നിന്നും പരസ്യമായി മദ്യപിച്ചപ്പോൾ നാട്ടുകാർ ചോദ്യം ചെയ്തു………. അടിപിടിയായി…….. കേസായി…….. പോലീസ് ജീപ്പിൽ കയറ്റി അവനെ കൊണ്ടുപോകുമ്പോഴും നോക്കി നിൽക്കാനേ പറ്റിയുള്ളൂ………. അന്നും കണ്ടു അഭിയുടെ മുഖത്ത് ഒരു ചിരി………..
മുൻപൊക്കെ തന്നെ കാണുമ്പോൾ മുഖത്ത് ഒരു പ്രത്യേക ചിരി കാണാറുണ്ട്………. തനിക്ക് മാത്രം കാണാൻ പറ്റുന്ന കുസൃതി നിറഞ്ഞ ഒരു ചിരി……….. ഈ ചിരി കാണുമ്പോൾ ഒരു കടി തരാൻ തോന്നുന്നു അഭിയേട്ടാ…… ന്നു ജനി പറയാറുണ്ട്………. അപ്പോഴേക്കും കവിൾ കാട്ടിത്തരും…….. പക്ഷേ കടിക്കാറില്ല……… ഒന്നു തലോടും………. സ്നേഹിച്ചു പോലും അഭിയെ വേദനിപ്പിക്കാൻ ജനിയ്ക്ക് ആവില്ലായിരുന്നു…………… ആ ചിരിയിൽ നിന്നും ഒരുപാട് ദൂരം ഉണ്ട് ഈ ചിരിക്ക്………..
ഓരോന്നോർത്ത് നടന്നപ്പോഴാണ് അഭി ബൈക്ക് കുറുകെ കൊണ്ടുവന്നു നിർത്തിയത്…………..
പൂർത്തിയായിട്ടില്ല……… ഇതൊരു തുടക്കമാണെന്ന് കൂട്ടിയാൽ മതി………… എന്റെ അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ നിന്റെ കുടുംബത്തിന്റെ അവസാന ആണിക്കല്ലും ഇളകണം……….
അപ്പോൾ അഭിയേട്ടൻ ആണോ അവനെ………
അതെ……. എന്താ സംശയം…… ഞാൻ തന്നെയാണ്……… പിന്നെ അഭിയേട്ടൻ അല്ല……. അഭി………….അല്ലെങ്കിൽ അതും വേണ്ട……… നിന്റെ നാവിൽ നിന്നും എന്റെ പേര് കേൾക്കുമ്പോൾ ശരീരത്തിൽ പുഴു അരിക്കുന്ന പോലെ……….. അത്രക്കും വെറുപ്പാണ് നിന്നോട്………. അയാളുടെ രക്തം അല്ലേ നിന്റെ ശരീരത്തിൽ കൂടി ഓടുന്നത്……….
എന്തിനാ ഇനിയും ദേഷ്യം…… എല്ലാം പൂർത്തിയായില്ലേ……. എല്ലാം സ്വന്തമാക്കിയില്ലേ……… ഞങ്ങൾക്കും കൂടി ഉള്ളതെല്ലാം………
ആരാ പറഞ്ഞത് അതൊക്കെ നിങ്ങളുടെ ആയിരുന്നുവെന്ന്………. വെറും മുപ്പതു ശതമാനം മാത്രം…….. ബാക്കി മുഴുവൻ എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്………. നിന്റെ തന്തയോടുള്ള ഇഷ്ടം കാരണം എല്ലാം ഏൽപ്പിച്ചതാണ്….. പാവം………. അതിനുള്ള ഫലം നിന്റെ തന്ത കൊടുക്കുകയും ചെയ്തു……… എന്റെ അമ്മയുടെ കണ്ണുനീർ ഇതുവരെ തോർന്നിട്ടില്ല അറിയുമോ നിനക്ക് ………
ഇപ്പോൾ അനിക്കുട്ടനും ജയിലിൽ ആയില്ലേ……… ഇനിയുള്ളത് രണ്ടു പെണ്ണുങ്ങളാണ്…………പക തീർന്നില്ലെങ്കിൽ ഞങ്ങളെയും ജയിലിൽ ആക്കാം………..
അങ്ങനെ എല്ലാം കൂടി ജയിലിൽ പോയി സുഖിക്കേണ്ട………. നീ ഇവിടെ വേണം……… ഞാനറിഞ്ഞു തന്തയെ പുന്നാരമോൾ ജയിലിൽ പോയി കാണുന്ന വിവരം ഒക്കെ……….. ഇതൊക്കെ അറിയുമ്പോൾ അയാളുടെ വേദന ഉണ്ടല്ലോ…………. അത് എനിക്ക് മനസ്സിൽ കാണാം……… ചെറിയൊരു സന്തോഷം കിട്ടുന്നുണ്ട് എനിക്ക് ഇതിലൂടെ………..ആ….. പറയാൻ മറന്നു പെങ്ങളുടെ കല്യാണം കാണും ഉടനെ……….. നിനക്ക് അങ്ങനെയൊരു ഭാഗ്യം ഈ ജീവിതത്തിൽ ഉണ്ടാകും എന്ന് വിചാരിക്കേണ്ട നീ………….
അങ്ങനെ ഒരാഗ്രഹം എനിക്കും ഇല്ല……… ഞാൻ ഇല്ലെങ്കിൽ ഒരു ജീവിതമില്ലെന്ന് നിങ്ങൾ പറഞ്ഞത് വെറുംവാക്ക് ആയിരിക്കാം……… പക്ഷേ…… ഞാൻ അന്നും ഇന്നും പറഞ്ഞത് വെറുംവാക്കുകളല്ല……….. ജനിയുടെ ജീവിതത്തിൽ അഭി മാത്രമേയുള്ളൂ എന്നും……….
അതും പറഞ്ഞു മറുപടി കേൾക്കാനുള്ള ശക്തി ഇല്ലാതെ കാലുകൾ ഉറപ്പിച്ചു വച്ച് ജനി നടന്നു………..അഭി പിറകെ വരരുതേയെന്നു പ്രാർത്ഥിച്ചു കൊണ്ട്……….

by