16/04/2026

സായൂജ്യം : ഭാഗം 35

രചന – തൻശി തനു

“ഹലോ….” ഫോണിലൂടെയുള്ള വാർത്ത കേട്ട് ആദ്യം ഞെട്ടിയെങ്കിലും പതിയെ അവന്റെ മുഖത്ത് നിഗൂഢമായ ചിരി തെളിഞ്ഞു… ഫോൺ കട്ട് ആയതും അവൻ മുഖമുയർത്തി നോക്കി തന്നെ നോക്കി ഇരുകൈകളും പിണച്ച് ഡോർ ചാരി നിൽക്കുന്ന അജുവിനെ കണ്ടതും അവന്റെ മുഖത്ത് ഒരു കുസൃതി ചിരി തെളിഞ്ഞു… “എന്തോ കള്ളത്തരം മണക്കുന്നല്ലോ ഇച്ഛാ….” അവൾ ഇരു പുരികവും പൊക്കി താഴ്ത്തി സായിയോട് തിരക്കി… “കള്ളത്തരം മണക്കുവോ എന്നിട്ട് എനിക്ക് മണക്കുന്നില്ലല്ലോ….” അപ്പോഴേക്ക് അവൾ അകത്തു കയറി ഇരുന്നു ” ഞാൻ തമാശ പറഞ്ഞതല്ല ആരായിരുന്നു ഫോണിൽ എന്തോ സീരിയസ് മാറ്റർ ആണെന്ന് തോന്നുന്നു… ” “നിങ്ങളുടെ കാത്തിരിപ്പിനു വിരാമം  ഇടാൻ സമയമായി എന്നെ ഇപ്പോൾ മോഹനനാണ് വിളിച്ചത്…

നമ്മൾ വിളിച്ചപ്പോൾ കുറച്ചു ഒഴിവുകൾ പറഞ്ഞിരുന്നല്ലോ അയാൾ ഇപ്പോൾ വിളിച്ചു പറഞ്ഞു അവർക്ക് നമ്മുടെ കൂടെ ആ പ്രൊജക്റ്റ്‌ ചെയ്യാൻ താല്പര്യം ഉണ്ടെന്ന്…” സായ് പറഞ്ഞതും അജുവിന്റെ കണ്ണുകൾ തിളങ്ങി.. “ഇതെങ്ങനെ സംഭവിച്ചു. നമ്മൾ മംഗ്ലൂർ പോയി വന്ന് കോൺടാക്ട് ആക്കിയപ്പോൾ ഇപ്പോൾ താല്പര്യമില്ല എന്നൊക്കെ പറഞ്ഞിട്ട് അവനെ കിട്ടാൻ എന്തൊക്കെ ചെയ്യ്തു എന്നിട്ട് ഇതെങ്ങനെ ഇച്ഛാ..” അജു ഭയങ്കര ആത്ചര്യത്തോടെ തിരക്കി.. “എന്റെ പെണ്ണേ നീ ഒന്ന് ശ്വാസം വിടെടി… ഞാൻ പറഞ്ഞില്ലേ കുറച്ചു കൂടെ ക്ഷമയോടെ കാത്തിരിക്കാൻ… അവർ ആദ്യം നമ്മളിൽ നിന്നും പിന്മാറിയത് മറ്റൊന്നും കൊണ്ടല്ല ക്രിസ്റ്റി അവൻ പോലീസ് കസ്റ്റഡിയിൽ  ആയത് അവരിൽ വൻ അടിയായിരുന്നു.. മോഹനന്റെ കാമുകി പുത്രി (ശശികല)കൂടെയും… സ്വസ്ഥത കൊടുത്തു കാണില്ല അവർ ശില്പയെ ഇറക്കാൻ..  ശശികലയുടെ ശല്യം കൂടിയപ്പോൾ അവരെ ഇവിടെ നിന്നും മാറ്റുക എന്നത്തല്ലാതെ വേറെ വഴി ഇല്ല എല്ലാത്തിനും കൂടി സമയം വേണ്ടേടി…”

“അതിനു അവർ വിദേശത്ത് എങ്ങാണ്ടോ പോയില്ലേ മകൾ ചിത്തപ്പേര് ഉണ്ടാക്കി എന്നൊക്കെ പറഞ്ഞല്ലേ അവർ ഇവിടെ നിന്നും പോയത്.. അതുമല്ല ആ ക്രിസ്റ്റി ഇപ്പോൾ പോലീസ് പിടിയിൽ നിന്നും രക്ഷപെട്ടില്ലേ… അന്ന് കോടതിയിൽ ഹാജർ ആകാൻ പോകുമ്പോൾ അല്ലേ ഇരുവരും രക്ഷപെട്ടത്..” “അതൊക്കെ ഡ്രാമ അല്ലേടി.. ശല്യങ്ങളെ നാടുകടത്തി ഇപ്പോൾ ക്രിസ്റ്റി അവരുടെ കൂടെ എത്തിക്കാണും പിന്നെ ധൈര്യത്തോടെ ഡീൽ ചെയ്യാല്ലോ അതാണ് അവർ ഇങ്ങോട്ട് വീണ്ടും കോൺടാക്ട് ചെയ്യ്തത്.. അവരെ നമുക്ക് ആവശ്യമുള്ളതിനാൽ നിരസിച്ചില്ല… മറ്റന്നാൾ മീറ്റിംഗ് ഫിക്സ് ആക്കി നമ്മളെ പിള്ളേർ വേണമല്ലോ കൂടെ, അവരുടെ ഇല്ലായ്മ കണ്ട് തൃപ്തിപെടാൻ.. “ശരിയാ അവർ വേണം കരണിന്റെ അവസാനം എന്റെ വാവച്ചിയുടെ മുൻപാകെ വേണം… ” എരിയുന്ന കണ്ണുകളോടെ അജു പറഞ്ഞു.. “എങ്കിൽ റെഡി ആയിരുന്നോ ഇന്നേക് മൂന്നാം നാൾ അവന്റെ അന്ത്യം.. ടിജോയോട് കൂടി പറഞ്ഞേക്” അവളെ തന്നെ നോക്കി സായ് വല്ലാത്ത ഭാവത്തോടെ പറഞ്ഞു..

“ഡാഡി എന്തിനാ ഇത്ര പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞത് എനിക്ക് അവിടെ എൻജോയ് മതി ആയില്ല.. ഞാൻ പറഞ്ഞതല്ലേ കമ്പനി കാര്യങ്ങളൊക്കെ കുറച്ചുകഴിഞ്ഞു നോകാം എന്ന്..” “കരൺ എനിക്കറിയാം നിനക്കവിടെ ഇഷ്ടപ്പെട്ടു എന്ന്… ഇവിടെ കുറച്ചു അവശ്യമുള്ളത് കൊണ്ടാണ് ഇപ്പോൾ വിളിച്ചത് തന്നെ.. നിനക്കറിയാമല്ലോ ക്രിസ്റ്റി അവൻ പോലീസ് പിടിയിൽ ആയേ പിന്നെ ഒരു തരം പേടിയാണ് എനിക്ക്… ഞാൻ ഇല്ലേലും നമ്മുടെ ഡീൽസ് എല്ലാം സ്മൂത്ത്‌ ആയി നടന്നിരുന്നത് അവൻ കാരണമാണ്.. പെട്ടന്ന് അവൻ പിടിയിലായി അതും പെണ്ണും ഡ്രഗ്സും കേസിൽ.. ഇതൊക്കെ ആ മഹിയുടെ കളി ആകുമെന്ന് പേടിച്ചിട് തന്നെയാ നിന്നെ ഞാൻ പെട്ടന്ന് മാറ്റിയത് പോലും.. പിന്നെ പിഎം ഗ്രൂപ്പിന്റെ ഡീൽ എന്തോ പന്തികേട് ഉള്ളത് പോലെ സംശയം ഉണ്ടായിരുന്നു, മഹിയുടെ കളി ആകും എന്നാ കരുതിയത്…”

“ഇപ്പോൾ സംശയം മാറിയോ..” “മാറി.. ക്രിസ്റ്റി വിളിച്ചു എന്നെ.. ” “അതെങ്ങനെ അങ്ങേര് പോലീസ് കസ്റ്റഡിയിൽ അല്ലേ..” “ആയിരുന്നു എന്നാൽ ഇപ്പോൾ അല്ല അവൻ അവരുടെ പിടിയിൽ നിന്നും രക്ഷപെട്ടു… ” “അപ്പോൾ ശില്പ…” “അവളും കൂടെ ഉണ്ട്.. കോടതിയിൽ കൊണ്ടുപോകുന്ന വഴിയിൽ അവർ രക്ഷപെട്ടത് ഇപ്പോൾ ഒളിവിൽ ആണ്.. ഇന്നലെ എനിക്കൊരു കാൾ വന്നു ക്രിസ്റ്റിയുടെ, അവർ സേഫ് ആണ് പിഎം ഗ്രൂപ്പിന്റെ ഡീൽ എത്രയും പെട്ടന്ന് തന്നെ എഗ്രിമെന്റ് ചെയ്യണം എന്ന് പിന്നെ നിന്നെ ഈ പ്രൊജക്റ്റിൽ ഉൾപെടുത്താൻ മുൻപേ തീരുമാനിച്ചതിനാൽ നിന്നെ ഉൾപെടുത്തുതനും പറഞ്ഞു.. അതിനു ശേഷം അവൻ എത്തും ബാക്കി അവൻ ഡീൽ ആക്കിക്കോളും തൽകാലം നീ മുന്നിൽ നിന്നു ഡീൽ സൈൻ ചെയ്യ്.. അപ്പഴേയ്ക്കും അവൻ എത്തും…” “ഇനി ഞാൻ കാരണം ഡീൽ കിട്ടാതെ പോകേണ്ട.. ശരി എപ്പോഴത്തേക്ക മീറ്റിംഗ്..” “മറ്റന്നാൾ… അവരുടെ ഓഫീസിൽ വച്ചു തന്നെ…” “ഉം. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ..” അതും പറഞ്ഞവൻ മുകളിലേയ്ക് കയറി..

“ഞങ്ങളെ കോടതിയിൽ കൊണ്ടുപോകാതെ ഇവിടെ കൊണ്ടുവന്നതെന്തിനാ…” ശില്പ വേദനയിലും ദേഷ്യത്തോടെ തിരക്കി… “അത് നിനക്ക് ഇതുവരെ മനസിലായില്ലേ കൊല്ലാൻ അല്ലാതെന്തിന്…” നിസാരമായി ഒരു കൂസലില്ലാതെ പറയുന്ന ആളെ ശില്പ ഞെട്ടി അമ്പരപ്പോടെ നോക്കി… അപ്പഴേയ്ക്കും അവിടെയ്ക്കു ക്രിസ്റ്റിയെ താങ്ങിപിടിച്ചു കൊണ്ട് ഒരാൾ വന്നു അവന്റെ അവസ്ഥ കണ്ട് ശില്പയിൽ ഒരു നടുക്കം തന്നെ  സൃഷ്ടിച്ചു എന്ന് വേണം പറയാൻ… അവൾ പേടിയോടെ അവിടെ ഉള്ളവരെ നോക്കി.. “നിനക്ക് ഈ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്…” ശില്പയെ നോക്കി അയാൾ പുച്ഛത്തോടെ പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.. കൂടെ ക്രിസ്റ്റി കൊണ്ടുവന്ന ആളും ഇറങ്ങിയത്തോടെ ഇരുവരും മാത്രം ആയതും അവൾ ക്രിസ്റ്റിയ്ക്കരികിൽ ഓടിയെത്തിൽ “നി..ന…ക്ക് നി…നക്ക് എന്താ പറ്റിയെ…” വിക്കലോടെ അവള് ചോദിച്ചതും ദേഷ്യത്തോടെ അവളെ നോക്കി വലതുകാലിൽ കൈ അമർത്തി ആയാസപ്പെട്ടു അടുത്തുള്ള കസേരയ്ക്കരികിൽ നടന്നു അവിടെ ഇരുന്നു.. ക്രിസ്റ്റിയുടെ ദേഷ്യഭാവം ശില്പയിൽ വീണ്ടും പേടി നിറച്ചു പിന്നീട് അവള് ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഒതുങ്ങി…

“അപ്പോൾ നമ്മൾ കാത്തിരുന്ന ദിവസം വന്നെത്തി അല്ലേ നാളെ അവൻ ഓഫീസിൽ എത്തും.. എങ്ങനെയാ കാര്യങ്ങൾ ഓഫീസിൽ വച്ച് ശരിയാകുമോ..” “അത് ഡീൽ ഓഫീസിൽ വച്ചാണെന്ന് ആര് പറഞ്ഞു നിന്നോട്…” “പിന്നെ എവിടെ അജു..” “നമ്മുടെ മേലേടത്തു വീട്ടിൽ എന്റെ പപ്പയുടെ മുന്നിൽ വച്ച് എന്റെ വാവാച്ചി വേദന കൊണ്ട് അലറി കരഞ്ഞ പോലെ അവൻ കരയണം അവിടെ ആ വീട്ടിൽ വെച്ചു തന്നെ..” വല്ലാത്ത ഭാവത്തോടെ അജു പറഞ്ഞതും ടിജോ അവളുടെ തോളിൽ കൈ വെച്ചു… “ഡാ അവിടെ ആ വീട്ടിൽ അനുവിന്റെ അവസ്ഥ എങ്ങനെയാവും അവൾ പ്രതികരിക്കുക…” “അതോർത്തു നീ ടെൻഷൻ ആവേണ്ട എന്റെ വാവാച്ചി തന്നെയാ അവനെ അവിടെ കൊണ്ടുവരാൻ ആവിശ്യപ്പെട്ടത് എനിക്കും തോന്നി അതാണ് ഏറ്റവും ഉചിതമായ സ്ഥലം എന്ന്…” “അപ്പോൾ അനുവിന്….?” “അറിയാം അവൾ എത്തിക്കഴിഞ്ഞു.. യദുവിന്റെ കൂടെ ഇച്ഛന്റെ ഫ്ലാറ്റിൽ ഉണ്ട്.. ഇച്ഛൻ എന്തോ ആവിശ്യമുണ്ടെന്നു പറഞ്ഞു വൈകുന്നേരം പോയി.. ഇപ്പോൾ ഇതാ മെസ്സേജ് നാളത്തേയ്ക് കുറച്ചു കാര്യങ്ങൾ ചെയ്യ്തു തീർക്കാൻ ഉണ്ടെന്ന് പറഞ്ഞ്..” “അപ്പോൾ എല്ലാം പ്ലാൻഡ് ആണല്ലേ.. അപ്പോൾ നാളെ കലാശക്കൊട്ട്..” “അതേ… കരൺ അവൻ ഇനി ഒരു പെണ്ണിനേയും പ്രാപിക്കാൻ ആവാത്ത വിധം ഇല്ലാതാകും..” ഇരുവരുടെയും കണ്ണുകൾ ചുവന്നിരുന്നു ഇരയെ കൈയിൽ കിട്ടിയ വേട്ടക്കാരന്റെ ശൗര്യമായിരുന്നു അവർക്കിരുവർക്കും.

11 മണിക്ക് മീറ്റിംഗ് ഫിക്സ് ചെയ്തതിനെ തുടർന്ന് കരൺ പിഎം ഗ്രൂപ്പിൽ എത്തിയതും നിമിഷ അവനെ വെൽക്കം ചെയ്ത് വെയ്റ്റിംഗ് റൂമിൽ ഇരുത്തി. കരണിന്റെ കണ്ണുകൾ നിമിഷയുടെ ശരീരഭാഗങ്ങളിൽ ഒഴുകി നടന്നു… അതു മനസിലായതും അവൾക് വല്ലാതെ അരോചകം തോന്നി.. ഇപ്പോൾ വരാം എന്ന് പറഞ്ഞ് അവള് അവിടെ നിന്നും ഇറങ്ങി.. ആ മുറി ആകെ ഒന്ന് നോക്കി. “കൊള്ളാം ഓഫീസിൽ നല്ല ഉരുപ്പടികൾ ഉണ്ട്.. പൊരേൽ ഡീൽ ചെയ്യുന്നത് ഒരു പെണ്ണുമാണെന്നാ അറിഞ്ഞേ.. കൊള്ളാമെങ്കിൽ അവളുമായി എനിക്കൊന്ന് കൂടണം..” കരൺ സ്വയമേ പറഞ്ഞുകൊണ്ട് വശളൻ ചിരിയോടെ ഇരുന്നു. ഒരു പത്തുമിനിറ്റ് കഴിഞ്ഞതും നിമിഷ വന്നതും അവന്റെ ചുഴിഞ്ഞു നോട്ടം കണ്ട് തല്ലാൻ തോന്നിയെങ്കിലും സായ് പറഞ്ഞ വാക്കുകൾ അവൾക് ഓർമയിൽ തെളിഞ്ഞു.. ‘ഏത് വിധേനയും ഇവനെ മേലേടത്തു ആനന്ദ് സാറിന്റെ വീട്ടിൽ എത്തിക്കണം.. പക്ഷേ ഇവിടെ ആര് ചോദിച്ചാലും തിരക്കുള്ളതിനാൽ അയാൾ വേഗം പോയി അങ്ങനെ പറയുക അതാണ് എനിക്കുള്ള നിർദേശം… വെറുതെ സാർ അങ്ങനെ പറയില്ല എന്തേലും കാര്യം കാണും…

ഈ കരിംകൊഴിയ്ക് അല്പം തീറ്റ കൊടുത്താൽ അവിടെ എത്തിക്കാനേ ഉള്ളു അതു ഞാൻ ചെയ്യും.’ “സാർ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു മേഡം ഇപ്പോൾ വിളിച്ചതെ ഉള്ളു.. മേഡത്തിന് എന്തോ ആവിശ്യമുള്ളതിനാൽ പെട്ടന്ന് ഇവിടെ എത്താൻ പറ്റില്ല എന്ന് അറിയിക്കാൻ പറഞ്ഞു… താങ്കൾക് വിരോധം ഇല്ലെങ്കിൽ മേഡത്തെ കാണാൻ വീട്ടിലേയ്ക് പോകാൻ പറ്റുമോ എന്ന് ചോദിക്കാൻ പറഞ്ഞു..” ‘അവളെ വളയ്ക്കാൻ എന്തു കൊണ്ടും വീട് തന്നെയാ ബെറ്റർ ഇന്ന് തന്നെ അവളെ കീഴ്പ്പെടുത്താൻ പറ്റിയാൽ കാര്യങ്ങൾ അത്രേയും എളുപ്പമായി… സോ ഇവിടെത്തെക്കാൾ സേഫ് അവളുടെ വീട് തന്നെ അപ്പോൾ അങ്ങോട്ട് പോകുന്നതാണ് എന്ത് കൊണ്ടും നല്ലത്.. ‘ കരൺ മനസ്സിൽ ഓർത്തു.. “ശരി അഡ്രസ്സ് തന്നാൽ ഞാൻ പൊക്കോളാം…” “അല്ല സാർ ഞങ്ങളുടെ വണ്ടി ഉണ്ട് അതിൽ പോകാം..” “ഏയ്‌ അതു വേണ്ട ഞാൻ പൊക്കോളാം താൻ അഡ്രസ്സ് തരൂ..” ‘ദൈവമേ നീ മുത്താണ്.. എന്റെ പണി കുറഞ്ഞു, ഇത്ര വേഗം ഈ പൊട്ടൻ വലയിൽ വീണല്ലോ സമാധാനം… ‘ അവള് മനസ്സിൽ പറഞ്ഞ് കൊണ്ട് കരണിനു അഡ്രസ് പറഞ്ഞു കൊടുത്തു… ആ അഡ്രസ് നോക്കിയതും അവന്റെ കണ്ണുകൾ ചുരുങ്ങി… ‘ഈ അഡ്രസ് ഉള്ള വീട് ആ പീറപെണ്ണ് അനന്യയുടെ അല്ലേ… ഓ അവളുടെ ഒരു ചേച്ചി ഉണ്ടല്ലോ ആനന്ദ് ആരും കാണാതെ വളർത്തിയവൾ അവളാകും ഇവരുടെയൊക്കെ മേഡം.. ഇവളുടെ വിധിയും അനിയത്തിപെണ്ണിനെപ്പോലെ എന്റെ കാൽകീഴിൽ പെടാൻ ആവും..’ കരൺ മനസ്സിൽ ഓർത്ത് നിമിഷയ്ക്കു ഒരു പുഞ്ചിരി നൽകി അവിടെ നിന്നും പോയി…

കരണിന്റെ കാർ മേലേടത്തു എത്തിയതും വീടിനു മുകളിലെ ബാൽകാണിയിൽ നിന്നും അജുവിനും ടിജോയും പരസ്പരം നോക്കി ചിരിച്ചു. കരൺ കാറിൽ നിന്നും ഇറങ്ങി ചുറ്റും ഒന്ന് നോക്കി വല്ലാത്ത നിശബ്ദത ആയിരുന്നു അവിടമാകെ… ചെറിയ ഭയം തോന്നിയെങ്കിലും കരൺ അത് പുറത്ത് കാട്ടാതെ കാളിങ് ബെൽ മുഴക്കി.. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കരൺ ആകാംഷയോടെ മുന്നിലേയ്ക് നോക്കി ഒരു യുവാവ് ആയിരുന്നു വാതിൽ തുറന്നത് ഇന്നാർ ബനിയനും കാവി മുണ്ടും ആയിരുന്നു അയാളുടെ വേഷം “ആരാ…” അയാൾ സംശയത്തോടെ കരണിനോട് തിരക്കി “ഞാൻ കരൺ പിഎം ഗ്രൂപ്പിൽ നിന്നും ഇവിടെയ്ക്കു വരാൻ പറഞ്ഞിരുന്നു…” അയാളെ കണ്ട് കരണിനു അൽപ്പം ദേഷ്യവും നീരസവും വന്നെങ്കിലും അതു പുറത്തു പ്രകടിപ്പിക്കാതെ അവൻ അയാൾക് മറുപടി നൽകി.. “വരൂ സാർ.. അകത്തേയ്ക് ഇരികാം മേഡം പറഞ്ഞിരുന്നു വരുമെന്ന്…” അയാൾ അവനെ അകത്തേയ്ക് ക്ഷണിച്ചു..

“മേഡം ഇപ്പോൾ വരും ഞാൻ കുടിക്കാൻ വല്ലതും എടുകാം…” “നിങ്ങൾ ആരാണ്..” കരൺ സംശയത്തോടെ അയാളോട് ചോദിച്ചു “ഞാൻ ഇവിടത്തെ സഹായി ആണ്… പേര് നിധിൻ..” പുഞ്ചിരിയോടെ അയാൾ പറഞ്ഞുകൊണ്ട് അടുക്കളയിലേക് പോയി.. ‘കൂടി പോയാൽ 34 വയസ് കാണും എന്നിട്ടും ഈ പണിക് വന്നിരിക്കുന്നു കഷ്ടം.. ഇവൻ ഉള്ളത് കൊണ്ട് എന്റെ ആഗ്രഹത്തിന് തടസ്സമാകുമോ ആയാൽ ഇല്ലാതാകും ഞാൻ ഇവനെ… പുച്ഛത്തോടെ മനസാൽ മന്ത്രിച്ചു… ‘ അവൻ ഇരുന്നിടത്തുനിന്ന് ചുറ്റും വീക്ഷിച്ചു അവന്റെ കണ്ണിൽ പലതും മിന്നിമറിഞ്ഞു.. മുകളിൽ നിന്നും താഴേയ്ക് പതിയെ സ്റ്റെപ് ഇറങ്ങി അജു വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നില്ല.. അജു അവനെ തന്നെ വീക്ഷിച്ചു അൽപനേരം നിന്നു, കരൺ ഓർമയിൽ ആണെന്ന് മനസിലായതും അജുവിന്റെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു.. “പലതും ഓർമ വരുന്നുണ്ടല്ലേ കരൺ…” അവനെ നോക്കി പരിഹാസത്തോടെ അജു ചോദിച്ചതും അവൻ ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക് നോക്കി.. “നീ…” അജുവിനെ കണ്ട് ഞെട്ടലോടെ അവൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു അവളോടായി ചോദിച്ചു..

“ഹഹഹ നിന്റെ ഇങ്ങനെ ഞെട്ടി നിന്റെ കണ്ണ് രണ്ടും വെളിയിൽ ഇടാതെ… എന്താ നിന്റെ സംശയം ഞാൻ എന്താ ഇവിടെ എന്നോ… എന്റെ വീട്ടിൽ അല്ലാതെ നിന്റെ തന്ത മോഹനന്റെ വീട്ടിൽ നിൽക്കാൻ പറ്റുവോ..” “ഡീ…” അജുവിന്റെ പരിഹാസം നിറഞ്ഞ സംസാരം കേട്ട് ദേഷ്യത്തോടെ അജുവിന് നേരെ കൈ ചൂണ്ടി അവൻ ഒച്ചയെടുത്തു… “ഹാ ഇപ്പഴേ ഇങ്ങനേ ഒച്ചയിടത്തെ കരൺ അതിനൊക്കെ ഒത്തിരി സമയമുണ്ടെന്നേ… ഇന്ന് നിന്റെ നിലവിൽ മാത്രം കേട്ടു ആനന്ദിക്കേണ്ട വീടാണ് ഇത്..” “ഓ പ്രതികാരം ആണോ ഉദ്ദേശിക്കുന്നത്… നീ എന്തിനാ എന്നെ എവിടെ വരുത്തി ഷോ കാണികുന്നത്.. ഓ നിന്റെ പ്രിയപ്പെട്ട കസിൻ ആണല്ലോ ഞാൻ അന്ന് ആസ്വദിച്ചത്…” അവൻ വശ്യമായ രീതിയിൽ പറയുന്നത് കേൾക്കേ അജുവിന്റെ കണ്ണുകൾ ചുവന്ന അവള് തന്റെ ദേഷ്യം അടക്കാൻ പാടുപെട്ടു… “പക്ഷേ ഒന്നുണ്ടല്ലോ അജന്യ,  അവളെ പോലെ ലഹരി നുകർന്ന മറ്റൊരു പെണ്ണിനെ ഞാൻ ആസ്വദിച്ചിട്ടില്ല എന്ന് തന്നെ പറയാം..

അനന്യ അവള് ഉഫ് എന്താ പറയാ… പിന്നെ ലഹരി കൂടാൻ മറ്റൊരു കാരണം കൂടെ ഉണ്ട് കേട്ടോ അവളുടെ തന്തപടി പിഎം ന്റെ തലവൻ ആനന്ദ് എന്റെ ഡാഡിയുടെ പ്രധാന ശത്രു അയാളുടെ മുന്നിൽ വെച്ചുതന്നെ എനിക്കു അവളെ ആസ്വദിക്കാൻ പറ്റി എന്നുള്ളതാ.. എനിക്കു ഏറെ സന്തോഷത്തോടെ എന്റെ പൗരുഷം തെളിക്കാൻ പറ്റി… വല്ലാത്ത ലഹരി ആണ് ഒരു മരുന്നിനും തരാൻ പറ്റാത്ത അത്രയും ലഹരി… പിന്നെ എല്ലാം കഴിഞ്ഞപ്പോൾ എനിക്കു അവളുടെ തന്തയെ ഈ ലോകത്തിൽ നിന്നും പറഞ്ഞയക്കേണ്ടി വന്നു ദേ ഈ കൈകൊണ്ടാ ഞാൻ അത് ചെയ്തേ… ഹഹഹ…” അവൻ അട്ടഹാസിച്ചു… “പക്ഷേ നിന്നെ ഞാൻ തീരെ ഇവിടെ പ്രതീക്ഷിച്ചില്ല കേട്ടോ… ഞാൻ കരുതി ആ പീറപെണ്ണിന്റെ ചേച്ചിയാകും ഈ മൊതലാളി എന്ന്.. നീയാണെന്ന് എനിക്കു അറിയില്ലായിരുന്നു… നീ ആയാലും എനിക്കു പ്രശ്നം ഇല്ല പണ്ടേ എനിക്കു നിന്റെ ആരേയും പേടിക്കാത്ത സ്വഭാവം വല്യ ഇഷ്ടാ ആ അനന്യയെ പോലെ നിന്നെയും ഇത്ര സിമ്പിൾ ആയി കൈയിൽ കിട്ടും എന്ന് കരുതിയില്ല.. നിന്റെ തന്ത പറഞ്ഞു വിട്ടതാണോ അനിയനെയും മോളേയും തീർത്തതിനുള്ള പ്രതികാരം ചെയ്യാൻ ഹേ.. അയാൾക് കണക്കുകൂട്ടലുകൾ പിഴച്ചല്ലോ… നീയും എന്റെ കൈയിൽ പെട്ടല്ലോ മോളേ…” അവൻ അജുവിനെ ചുഴിഞ്ഞു നോക്കി അവൾക് നേരെ കൈ നീട്ടിയതിൻ ആ കൈ അവള് പിടിച്ചു തിരിച്ചു…

“ഡീ…. ആ…” “നീ എന്താടാ കരുതിയെ എന്നെ അങ്ങ് നിന്റെ കൈവെള്ളയിൽ അമ്മാനം ആടാം എന്നോ… എന്നാൽ നിനക്ക് തെറ്റി പിന്നെ നീ എന്താ പറഞ്ഞേ അനന്യയുടെ ചേച്ചി ആവും എന്നോ.. അതേടാ ആ ചേച്ചി തന്നെയാ ഞാൻ.. അവളുടെ സ്വന്തം ചേച്ചി, നീ ഇപ്പോൾ പറഞ്ഞില്ലേ നിന്റെ ഈ കൈ കൊണ്ട് കൊന്നു എന്ന് ആ ആനന്ദിന്റെ മൂത്ത മകൾ മേലേടത്ത്‌ ആനന്ദിന്റേയും തുളസിയുടെയും മകൾ അനന്യയുടെ ഒരേയൊരു സഹോദരി അജന്യ മേനോൻ..” അജു പറഞ്ഞതും കരൺ ഞെട്ടി… കാരണം ആനന്ദിന്റെ മകളാണ് അജു എന്നത് അവന് അറിയില്ലായിരുന്നു.. ഒരു സംശയം തോന്നി മോഹനനോടു സൂചിപ്പിച്ചപ്പോൾ അന്വേഷിച്ചു ആനന്ദിന്റെ സഹോദരന്റെ മകൾ എന്നാണ് അറിയാൻ കഴിഞ്ഞത് അത് കരൺ ഓർത്തു… “ഓ നീ അധികം നെഗളിക്കേണ്ട നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെടി ഞാൻ ഇവിടെയ്ക്ക് പുറപ്പെടുമ്പോൾ തന്നെ എന്റെ ഡാഡിയെ വിവരം അറിയിച്ചിരുന്നു.. അവർ ഇപ്പോൾ ഇവിടെ എത്തും പിന്നെ നീ എന്റെ ഡാഡിയുടെ കൈകളിൽ ആവും.. സെക്സ് റാക്ക് തലവൻ ആയ എന്റെ ഡാഡിക് നിന്നെ വെച്ചു ഒത്തിരി നേട്ടങ്ങൾ നേടാം.. അതുമൂലം ഞങ്ങളുടെ കോക്ക്റ്റൈൽ ഡ്രഗ്സ് വിപണനം ഈ കേരളം ഒട്ടാകെ വളരും.. നിന്റെ തന്ത എന്ന് കരുതിയ ആ മാഹീദ്രൻ നശിപ്പിക്കാൻ നോക്കിയ എന്റെ ഡാഡിയുടെ സാമ്രാജ്യം നിന്നെ വെച്ച് നീ മുഖേന തന്നെ അത് വളർത്തും..”

“നീ ഞൊട്ടും…” കരൺ പറഞ്ഞു തീരുമ്പോഴേയ്ക്കും പിറകിൽ നിന്നും ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി.. “എന്റെ ഇച്ഛാ നിങ്ങൾക് ടൈമിംഗ് തീരെ ഇല്ല കേട്ടോ..” “പിന്നെ ഇവന്റെ വീരവാദം കേട്ട് ഞാൻ കൈയും കെട്ടി നോക്കി നിൽകാം…” “എന്തായാലും ഇപ്പോൾ നോക്കി അവിടെ ഇരിക്കേണ്ട വരും ഇച്ഛാ ഞാൻ ഇവനുള്ള എന്റെ കണക് തീർക്കട്ടെ അപ്പഴേക്കും ഇവന്റെ തന്ത ഇവിടെ എത്തുമല്ലോ അല്ലേ…” “നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തരില്ലേ പെണ്ണേ നീ തുടങ്ങിക്കോ…” അജു പറഞ്ഞതിന് മറുപടിയായി ഒരു കണ്ണിറുക്കി കൊണ്ട് പറയുന്ന സായിയെ കരൺ ആരെന്നു മനസിലാവാത്ത രീതിയിൽ നോക്കി.. “അതിനുമുൻപ് നിന്റെ ആയുധം വേണ്ടേ…” വലതു കൈയിൽ ഒരു ഹോക്കി സ്റ്റിക്കു പിടിച്ചു ഇടതു കൈയിൽ സ്റ്റിക്ക് തട്ടി അജുവിനോട് പറഞ്ഞു കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്ന ടിജോയെ കണ്ടതും കരൺ ഉമിനീർ ഇറക്കി… ആ വീട്ടിൽ ഡോർ തുറന്ന ആളും അജുവും മാത്രമേ കാണു എന്നാണ് കരൺ കരുതിയിരുന്നത്.. ഇവർ ഈ വീട്ടിൽ തന്നെ മനപൂർവം വിളിച്ചു വരുത്തിയതാണ് എന്ന് ഉറപ്പിച്ചു അവൻ…

“ആയുധം ഇല്ലാതെ കളിയുണ്ടോ ടിജോ… അപ്പോൾ എങ്ങനാ തുടങ്ങല്ലേ കരൺ… ” ടിജോയുടെ കൈയിൽ നിന്നും സ്റ്റിക്ക് വാങ്ങി പറഞ്ഞുകൊണ്ട് കരണിനോട് ചോദിച്ചു… കരണിന്റെ മുഖത്തു പേടി വരാൻ തുടങ്ങിയിരുന്നു… “ഇപ്പഴേ പേടിച്ചാൽ എങ്ങനാ നമ്മൾ തുടങ്ങുവാൻ പോകുന്നതേ ഉള്ളു… അതിനു മുമ്പ് ഇങ്ങള് ഇരുവരും ആ സോഫയിൽ ഇരുന്നു കൊണ്ട് കളിക്കാണ് കേട്ടോ…” “നിനക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ലടി അഥവാ നീ എന്നെ എന്തേലും ചെയ്താൽ എന്റെ ഡാഡി ഇവിടെയ്ക്കു ഒറ്റയ്ക്കല്ല വരുന്നത് ഇവിടേയ്ക്കു മീറ്റിംഗ് മാറ്റിയപ്പോൾ ഒരു കള്ളകളി മണത്തിരുന്നു അതുകൊണ്ട് ഡാഡി പോലീസിനെ കൂട്ടിയാവും വരികൾ..” “അയ്യോ നീ പട്ടിയാണോ മണത്തു കണ്ടുപിടിക്കാൻ… പിന്നെ പൊന്നുമോൻ പോലീസ് എന്നൊന്നും പറഞ്ഞു പേടിപ്പിക്കല്ലേ… നിന്റെ ഡാഡി എന്നെ മൂക്കിൽ കേറ്റുമെന്ന് തോന്നിയോ നിനക്ക് ഇമ്മാതിരി നാറിയ ഡയലോഗ് പറയാൻ… എന്ന ആ പരനാറി മോഹനന്റെ മോൻ ചെവി തുറന്നു കേട്ടോ നീ എന്നോട് നേരത്തെ കുറച്ചു ഡയലോഗ് പറഞ്ഞില്ലേ നിന്റെ അപ്പന്റെ ബിസിനസിനെ പറ്റി.. അതൊക്കെ അങ്ങ് വ്യക്തമായി ഡിഐജി ഓഫീസിൽ എത്തിയിട്ടുണ്ട് നല്ല വെടിപ്പായി ലൈവ് ടെലികാസ്റ് ആയിരുന്നു.. ഇപ്പോൾ നിന്റെ കൊട്ടാരത്തിലും ഓഫീസിലുമൊക്കെ റൈഡ് നടക്കുന്നുണ്ടാവും… പിന്നെ ഈ കാര്യമൊന്നും അറിയാതെ നിന്റെ തന്ത ഇങ്ങോട്ട് വരുന്നുണ്ട് എന്നും എനിക്ക് അറിയാം…

അത് നീ വിളിച്ചു വരുന്ന വരവല്ല ഞങ്ങളുടെ പ്ലാൻ ആണ്.. എന്റെ വാവച്ചിയെ നീ വേദനിപ്പിച്ചത് ഞങ്ങളുടെ പപ്പേടെ മുന്നിൽ വച്ചല്ലേ അപ്പോൾ നീ വേദന അനുഭവിക്കുന്നത് നിന്റെ ആ തന്തേടെ മുന്നിൽ തന്നെ വേണം എന്ന എന്റെ ചെറിയ വാശി അത് എന്റെ ഇച്ഛൻ അങ്ങ് ഈസി ആയി സാധിച്ചു തന്നു… ഇനി കഥപറിച്ചിൽ ഇല്ല ഇനി എല്ലാം ആക്ഷൻ മാത്രം അപ്പോൾ ഞാൻ അങ്ങ് തുടങ്ങുവാ ആദ്യം എനിക്കു നിൻെറ ഈ കൈ തന്നെ വേണം… എന്റെ പപ്പയുടെ ജീവനെടുത്ത ഈ കൈ…” അജു വല്ലാത്ത ഭാവത്തിൽ പറഞ്ഞുകൊണ്ട് കരണിന്റെ വലതു കൈ അവളുടെ ഇടതു കൈക്കുള്ളിൽ ആക്കി പിടിച്ചു ഓടിച്ചു വലതുകൈയിലെ സ്റ്റിക്ക് കൊണ്ട് ഷോൾഡർ ഭാഗത്തു നോക്കി ഊക്കോടെ അടിച്ചു… കരൺ വേദന കൊണ്ട് ആർത്തു അവിടെ ഇരുന്നു പോയി.. തുടർന്ന് മുടിയിൽ പിടിച്ചു ഉയർത്തി അവള് വല്ലാത്ത ആവേശത്തിൽ അവന്റെ കാലുകൾക് അടിച്ച്  ആദ്യത്തെ അടിയിൽ തന്നെ അവന്റെ ഇരുന്നു പോയി പക്ഷേ അവളുടെ ദേഷ്യം കൂടി വന്നു അവന്റെ മുടിയിൽ ശക്തിയായി വലിച്ച് അവൻ വേദന കൊണ്ട് അലറി എണീറ്റു നിന്നു പിന്നെ അവള് കാൽ മുട്ടിനു നേരെ നോക്കി ആഞ്ഞടിച്ചു…

” ഡാഡി ആ… ” അവൻ വേദന കൊണ്ട് ആർത്തു…അപ്പഴേയ്ക്കും ഒരു കാർ വീടിനു മുന്നിൽ വന്നു നിന്നു.. “ആഹാ നീ ഡാഡി എന്ന് വിളിക്കുമ്പോഴേയ്ക്കും നിന്റെ തന്ത ഇങ്ങു എത്തിയല്ലോ മോനേ ഇത്രയ്ക്കും ടെലിപതി ഉണ്ടോ നിങ്ങൾ തമ്മിൽ…” പരിഹാസം നിറഞ്ഞ ചിരിയോടെ സായ് ചോദിച്ചതും കരണിന്റെ മുഖത്തു ഒരു ആശ്വാസത്തിന്റെ തെളിച്ചം വന്നത് കണ്ടതും മറ്റുമൂവരും പരസ്പരം നോക്കി പുച്ഛച്ചിരി ചിരിച്ചു.. അപ്പഴേക്കും കാളിങ് ബെൽ മുഴങ്ങിയിരുന്നു ടിജോ പോയി വാതിൽ തുറന്നു പുറത്തിറങ്ങി.. അൽപ്പം കഴിഞ്ഞു ചിരിച്ചു കൊണ്ട് മോഹനന്റെ തോളിൽ കൈ ഇട്ടു അകത്തേക്കു കൊണ്ടു വരുന്ന ടിജോയെ കണ്ട് കരൺ ഞെട്ടി തരിച്ചു…  അയാൾ ഒറ്റയ്ക്കാണ് വന്നത് എന്നതിൽ അവനിൽ ഭയത്തിന്റെ ആക്കം കൂട്ടിയിരുന്നു.. “മോഹനൻ സാർ തനിച്ചാണോ വന്നത്…” അവരെ കണ്ടതും സായ് കളിയാക്കുന്ന സ്വരത്തിൽ തിരക്കി.. അപ്പഴായാണ് അയാൾ സായിയെ കാണുന്നത്.. “ഇവൻ… ഇവൻ എന്താ ഇവിടെ…” “അതെന്ത് ചോദ്യാ മോഹനൻ സാറേ ഞാൻ സിഇഒ ആയിരിക്കുന്ന കമ്പനി പ്രൊജക്റ്റ്‌ ഡീൽ ചെയ്യാൻ അല്ലേ നിങ്ങൾ ഇവിടെ വന്നേയ്ക്കുന്നെ.. അതു കൂടാതെ ഈ വീട്ടിൽ നിങ്ങളെക്കാൾ അധികാരത്തിൽ ഇവിടെ നിൽക്കാൻ എനിക്കു അധികാരം ഉണ്ട്.. നിങ്ങളുടെ ബിസിനസ്സ് ആവിശ്യത്തിന് വേണ്ടി കൊന്നു തള്ളിയ ഈ വീടിന്റെ ഉടമസ്ഥൻ പിഎം ന്റെ സ്വന്തം ആനന്ദ് മേനോനെ ഓർക്കുന്നുണ്ടോ… ആ ആനന്ദിന്റെ മൂത്ത മകളുടെ ഒരേയൊരു ഭർത്താവാണ് ഞാൻ…” സായ് പറയുന്നത് കേൾക്കേ മോഹനനും കരണും ഞെട്ടി..

കരൺ അജുവിനെ നോക്കിയതും അവള് ക്രൂരമായ ചിരിയോടെ നോക്കി.. “നീ.. നീ എന്തൊക്കെയാ പറയുന്നേ ആര് ആരേ കൊന്നു എന്ന്..” അല്പം പരിഭ്രാമത്തോടെ മോഹനൻ പറയുന്നത് കേൾക്കേ സായ് അയാളെ നോക്കി വല്ലാത്ത ഭവത്തോടെ ചിരിച്ചു.. “അച്ചോടാ ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്.. നിന്റെ എല്ലാ കൊള്ളരുതായിമകളും നിന്റെ മോൻ ഇവിടെ കിടന്നു വീരവാദം പറഞ്ഞ് കുറച്ചു സമയമായതേ ഉള്ളു.. അതിനുള്ള ശിക്ഷ വാങ്ങിച്ചു കൊണ്ടിരിക്കുവാ മോഹനൻ സാറേ… ” ടിജോ അയാളെ നോക്കി പരിഹാസം ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു… “എന്റെ… മോൻ…” അയാൾ പതർച്ചയോടെ ചോദിച്ചതും ടിജോ അയാളുടെ പിറകിൽ കൈ ചൂണ്ടി കാണിച്ചു അവിടെ അജു കരണിന്റെ ഇടതു കൈ ഇതിരിച്ചു വെച്ചു നിൽകുന്നു.. മുഖത്തൊക്കെ ചോര.. പലയിടത്തും രക്തം കട്ട പിടിച്ച ചതഞ്ഞ പാടുകൾ… നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥ വായിൽ ശബ്ദം കേൾക്കാതിരിക്കാൻ തുണി തിരുകി വച്ചിരിക്കുന്നു.. കരണിന്റെ അവസ്ഥ കണ്ട് അയാളിൽ ഞെട്ടൽ ഉളവാക്കി.. “മോനേ…” അയാൾ കരണിന്റെ അരികിലേയ്ക് ഓടാൻ തുനിങ്ങാതും സായിയും ടിജോയും അയാളെ പിടിച്ചു വെച്ചു..

“ആഹാ അങ്ങനെ അങ്ങ് പോകാതെ മോഹനൻ സാറേ.. നിനക്ക് അവിടെയ്ക്കു പ്രവേശനം ഇല്ല.. തൽകാലം വാ നമുക്ക് ഇവിടെ ഈ ഗാലറിയിൽ ഇരിക്കാം അവിടിയിരുന്നു കളി കാണാം ..” “നീ ഉദ്ദേശിച്ച കളിയല്ല കേട്ടോ ഇത് അതുക്കുംമേലെ വാ മുത്തേ നമുക്ക് ദോ ഇവിടെയിരുന്നു കളിക്കാണാം..” ഇരുവരും ചേർന്നു അയാളെ സോഫയിൽ കൊണ്ടിരുത്തി… “അപ്പോൾ നമുക്ക് തുടങ്ങല്ലേ മോഹനാ…., നീ നേരത്തെ എന്തോ പറഞ്ഞല്ലോ നിന്റെ ഈ തന്ത വരുമ്പോൾ കൂടെ ആരാണ്ടെങ്ങും കാണും, എന്നെ അങ്ങ് മൂക്കിൽ കേറ്റും എന്നൊക്കെ എന്നിട്ട് കൊണ്ടുവരാൻ മറന്നോ… ” പരിഹാസത്തോടെ ഉള്ള അജുവിന്റെ സംസാരം കേൾക്കേ അയാളിൽ ഒരു നടുക്കം ഉണ്ടായി.. കരൺ ഫോണിൽ പറഞ്ഞ വാക്കുകൾ അയാളുടെ ഓർമയിൽ തെളിഞ്ഞു… ‘ഡാഡി ഞാൻ പിഎം ഗ്രൂപ്പിൽ നിന്നും ആനന്ദിന്റെ വീട് വരെ പോകുകയാണ്.. മീറ്റിംഗ് അവിടെയ്ക്കു മാറ്റി എന്ന് ഇവിടത്തെ സ്റ്റാഫ് പറഞ്ഞു… അവരുടെ മാഡത്തിന് എന്തോ വയ്യായിക എന്തായാലും ഞാൻ പോയി നോക്കട്ടെ ഡാഡി ഒരു അരമണിക്കൂർ കഴിഞ്ഞു അവിടെയ്ക്കു വാ.. എന്തോ ട്രാപ് ആണോ എന്നൊരു തോന്നൽ നമ്മുടെ കൂടെ നിൽക്കുന്ന പോലീസിനെ കൂട്ടിക്കോ എന്തേലും പ്രശ്നം ഉണ്ടേൽ അതാണ് സേഫ്.. പിന്നെ ആ പെണ്ണ് അവിടെ ഒറ്റയ്ക്കു ആണേൽ ഞാൻ അവളെ വശത്താകും അതുകഴിഞ്ഞു അവളെ ഡാഡിക്കും തരാം.. ഞാൻ എന്തായാലും പോയിട്ട് വരാം.’ അവൻ വിളിച്ചു വച്ചപ്പോൾ തന്നെ താൻ കൂടെ നിൽക്കുന്ന പോലീസുകാരെ വിളിച്ചു പറഞ്ഞതാണ് കൂടാതെ കൂടെ ഉള്ള ടീമിനെയും അറിയിച്ചു…

അപ്പോഴാണ് ടിജോയുടെ ഫോൺ കാൾ.. ഡീൽ മീറ്റിംഗ് കാര്യങ്ങൾ മേലേടത്ത്‌ വീട്ടിൽ വച്ചാണെന്നും താൻ എത്താൻ വൈകും കമ്പനി ബോർഡ് മെമ്പർ അജന്യ വീട്ടിൽ ഉണ്ട് അവള് എല്ലാം ഡീൽ ചെയ്യും എന്ന്… പെണ്ണിന്റെ പേര് കേട്ടത് കൊണ്ട് തന്നെ പോലീസിലുള്ളവരോടും ടീമിനോടും താൻ എത്തി അര മണിക്കൂർ കഴിഞ്ഞുതന്റെ ഒരു വിവരവും ഇല്ലേൽ അവരോട് വരാൻ പറഞ്ഞു.. തന്റെ ഏറ്റവും വലിയ തെറ്റ് ഒറ്റക്യ്ക്കു വരാതെ ടീമിനെ കൂടി കൊണ്ടുവന്നാൽ മതിയായിരുന്നു… അയാൾ സ്വയം പഴിച്ചു..’ “ആ…. ഇനിയൊന്നും ചെയ്യല്ലേ…” കരണിന്റെ അലർച്ച കേട്ട് മോഹനൻ ഓർമയിൽ നിന്നും ഞെട്ടി… തന്റെ മകന്റെ അവസ്ഥ കണ്ട് അയാൾക് ദേഷ്യവും സങ്കടവും വന്നു… “ഡീ…” അയാൾ ദേഷ്യത്തോടെ അലറി… അപ്പഴേയ്ക്കും സായ് അയാളുടെ മുഖത്തു ആഞ്ഞുവീശി ഒരടി കൊടുത്തു.. അയാൾ വേദന കൊണ്ട് അടികിട്ടിയ കവിളിൽ കൈ വച്ച് സായിയെ പേടിയോടെ നോക്കി.. “പ്ഫ.. കിളവ.. ഒച്ചയെടുക്കാതെ അടങ്ങി ഇരിക്കേടോ നിന്റെ മകൻ വേദന അനുഭവിക്കുന്നത് നീ കൺകുളിർകെ കണ്ടാൽ മതി അതുകഴിഞ്ഞു നിനക്കുള്ളത് തരും കേട്ടോടാ പന്ന പരട്ട…..#*****” സായിയുടെ വായിൽ നിന്നും വരുന്ന വാക്കുകൾ കേട്ട് ടിജോ ചെവിയിൽ വിരൽ ഇട്ട് കറക്കി തല കുടഞ്ഞു…

“ഇതിലും കെട്ടിയോൾക് പറ്റിയ കെട്ടിയോൻ..” അവൻ മനസ്സിൽ പിറുപിറുത്തു.. അപ്പഴും അജു കരണിന്റെ അടിക്കുകയായിരുന്നു… പ്രതികരിക്കാൻ പോലും ആവാതെ അവൻ തളർന്നു വീണു… നിസ്സഹായതയോടെ അയാൾ തന്റെ മകന്റെ അവസ്ഥ നോക്കി നിന്നു.. “ചുമരിൽ ചലിക്കുന്ന പല്ലിയുടെ വാലിന്റെ ബലം നിന്റെ ചേലക്കടിയിലെ ആണത്വത്തിന് ഉണ്ടെങ്കിൽ നീ എന്നെ തടയാൻ നോക്കെടാ… ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ സ്വന്തമാകുന്നതാണ് നിന്റെ പൗരുഷം എങ്കിൽ ഇനി നീ ഒരു പെണ്ണിനോടും അത് തെളിക്കേണ്ട.. ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളെ പ്രാപിക്കുമ്പോൾ അവള് അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്ന് നിനക്ക് അറിയുമോ കരൺ.. ആ സമയം നീ സുഖത്തിൽ ആറാടുമ്പോൾ അവളുടെ വേദന നീ എങ്ങനെ അറിയാൻ അല്ലേ… അപ്പോൾ നിനക്ക് ആ വേദന എന്താണെന്ന് അറിയികാം എന്നിട്ട് ബാക്കി… ” അജുവിന്റെ ഓരോ വാക്കും കരണിൽ ഭയത്തിന്റെ ആക്കം കൂട്ടി… “ടിജോ… ആയുധം..” അജു ടിജോയെ നോക്കി പറഞ്ഞതും ടിജോ ചിരിയോടെ അകത്തേയ്ക് നടന്നു… കരണിന്റെ കണ്ണുകൾ ഇരുവരിലും മാറി മാറി ചലിച്ചു…

ടിജോ മുറിയിൽ നിന്നും ബിയർ ബോട്ടിലുമായി വരുന്നത് കൺകെ കരണിൽ നേരിയ ആശ്വാസം ഉണ്ടായി.. ടിജോയുടെ കൈയിൽ നിന്നും ബോട്ടിൽ വാങ്ങി വാ കൊണ്ട് കടിച്ചു ബോട്ടിൽ ടോപ് തുറന്ന്… അവൾ ഒരു സിപ് എടുത്തു… “വേണോ… ഇന്ന നിനക്കാ കുടിച്ചോ… ” അവനെ നോക്കി വല്ലാത്ത ഭാവത്തോടെ പറഞ്ഞുകൊണ്ട് അവൾ ആ ബിയർ അവന്റെ ശരീരത്തിൽ ഓരോ മുറിവിലും ഒഴിച്ചു… കരൺ വേദന കൊണ്ട് ആർത്തു.. “ഇതിനൊക്കെ കരഞ്ഞാൽ എങ്ങന.. നീ മറ്റുള്ളവരെ ബലപ്രയോഗം നടത്തി സുഖം കണ്ടത്തിയതല്ലേ അപ്പോൾ നിനക്ക് അവർ അനുഭവിച്ച സുഖം എന്താണെന്നു അറിയിച്ചു തരാം..  ടിജോ അടിച്ച് കയറ്റടാ ബിയർ ബോട്ടിൽ അവന്റെ പൗരുഷത്തിന് എത്ര പവർ ഉണ്ടെന്ന് കാണട്ടെ..” “നോ… ടിജോ വേണ്ട…. അജു ഒന്ന് പറ… ഇനി ഞാൻ ആരേയും ദ്രോഹിക്കില്ല.. പ്ലീസ്…” അജു പറയുന്നത് കേൾക്കേ ഞെട്ടലോടെ കരൺ ഇരുവരോടും കേണു. “ഞങ്ങളെ വെറുതെ വിട്ടേക് എന്റെ മോനേ ഒന്നും ചെയ്യല്ലേ ഇനി നിങ്ങളുടെ നിഴൽവട്ടത്തുപോലും ഞങ്ങൾ വരില്ല…” “ഇതുപോലെ അലേൽ ഇതിനേക്കാൾ ഉറക്കെ മകൾക് വേണ്ടി അവളുടെ മാനത്തിന് വേണ്ടി നിന്റെ പേ പിടിച്ച മകനോട് കേണ ഒരു അച്ഛനുണ്ടായിരുന്നു.. അയാളുടെ മുന്നിൽ വച്ചു ഒരു ദാക്ഷിണ്യമില്ലാതെ അവളുടെ സമ്മതം പോലും നോക്കാതെ കീഴ്പ്പെടുത്തി ആനന്ദിച്ചു നിന്റെ മകൻ.. ഒരു ദയയും ഇല്ലാതെ സ്വാർത്ഥത താല്പര്യത്തിന് വേണ്ടി അദ്ദേഹത്തെ കൊന്നു തള്ളി..

സ്വന്തം മകളെ ഭൂജിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ അച്ഛൻ അനുഭവിച്ച വേദന ആ നഷ്ടം എത്രയെന്നു നീയും അറിയണം ഇതിനൊക്കെ കാരണവൻ ആയ നിന്റെ പേ പിടിച്ച മകനിലൂടെ തന്നെ..” മോഹനൻ സായിയോട് കേണതും സായ് വല്ലാത്ത ഭാവത്തോടെ അയാൾക് മറുപടി നൽകി… ടിജോ ബിയർ ബോട്ടിലുമായി കരണിനരികിലേക് വന്നു.. അജു മുഖം തിരിച്ചു സായ് ക് അരികിൽ നടന്നു.. അവരുടെ കൂടെ ഉണ്ടായിരുന്ന നിധിനും ടിജോയും കൂടി കരണിനെ ചെയറിൽ ഇരുത്തി കൈകൾ രണ്ടും പിറകിൽ കെട്ടിയും കാലുകൾ ചെയറിന്റെ കാലുകളിൽ കെട്ടിവച്ചു… ടിജോയുടെ കൈയിൽ ബിയർ ബോട്ടിൽ എടുത്തു.. അത് കൺകെ കരൺ ഭയത്തോടെ അരുതെന്ന് തല ചലിപ്പിച്ചു.. കരണിന്റെ ദേഹത്ത് ആ സമയം ഒരു ഉടുമുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളു.. മറ്റെല്ലാം അവർ മാറ്റിയിരുന്നു… ടിജോ പതിയെ അത് നീക്കം ചെയ്തു.. “നോ..ടിജോ ഒന്നും ചെയ്യല്ലേ ഇനി ഞാൻ ആരേയും അനുവാദം ഇല്ലാതെ ഒന്നും ചെയ്യില്ല പ്ലീസ്…” “ഇതുപോലെ കേണതല്ലെടാ എന്റെ പെങ്ങൾ അപ്പോൾ നീ ചെവി കൊണ്ടില്ലല്ലോ നീ അപ്പോൾ സുഖം തേടിയതല്ലേ.. എന്റെ അനുട്ടി അനുഭവിച്ച ആ വേദന നിന്നെയും അറിയിച്ചില്ലേൽ ഞാൻ അവളുടെ ചേട്ടായി ആയിട്ട് എന്ത് കാര്യം.. അടങ്ങി ഒതുങ്ങി സഹകരിച്ചാൽ നിനക്ക് കൊള്ളാം ബലം പ്രയോഗിച്ചാൽ വേദന കൂടാതെ ഉള്ളു എന്തായാലും നിൻെറ ഇഷ്ടം.. ” ടിജോ ബിയർ ബോട്ടിൽ കൈയിൽ കറക്കി കരണിനോട് പറഞ്ഞു..

പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ആ ബോട്ടിൽ അവന്റെ പൗരുഷത്തിൽ ആഞ്ഞു കയറ്റി… “ആ… അമ്മാ…. ആാാ… ” കരൺ വേദന കൊണ്ട് ആർത്തു.. അവന്റെ വേദനയുടെ ശബ്ദം മേലേടത്ത്‌ ആകെ ഉയർന്നു… അവന്റെ ശബ്ദം മാത്രമാണ് ആ സമയം ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു.. അജുവിന്റെയും ടിജോയുടെയും ഭാവത്തിൽ വന്യത നിറഞ്ഞു.. “ഇനി ആ ബോട്ടിൽ അങ്ങു പൊട്ടിച്ചെയ്കാം അല്ലേ അജു…” ടിജോ വന്യമായ ഭാവത്തോടെ പറഞ്ഞതും കരണും മോഹനൻനും ഞെട്ടി.. “അത് പൊട്ടികാം പക്ഷേ അത് പൊട്ടിക്കേണ്ട ആള് നീ അല്ല ദേ ആ വരുന്നവളാ…” സ്റ്റെപ്പിലേക് കൈ ചൂണ്ടി അജു പറയുന്നത് കേൾക്കേ എല്ലാവരും അവിടെയ്ക്കു നോക്കി… കരൺ സ്റ്റെപ് ഇറങ്ങി വരുന്ന ആളെ കണ്ട് പ്രേതത്തെ കണ്ട ഭാവത്തിൽ ഞെട്ടി പേടിയോടെ നോക്കി… ഒരു പെണ്ണിനെ നെഞ്ചോടു ചേർത്ത് വച്ചു നടന്നു വരുന്ന ഒരു പയ്യൻ മോഹനന് ആരെന്നു മനസിലായിരുന്നില്ല…

“എന്താ മോഹനൻ സാറേ ഇങ്ങനെ നോക്കുന്നേ ആ വരുന്നവരെ മനസിലായില്ലേ… ഞങ്ങളുടെ അനിയത്തി ആണ് അനന്യ മേനോൻ കൂടെ ഉള്ളത് അവളെ പ്രാണന് തുല്യം സ്നേഹിക്കുന്നവൻ എന്റെ അനുജൻ… നിന്റെ ഈ മകൻ മൂലം അവളുടെ സന്തോഷമാണ് ഇല്ലാതായത് ഒരു ദുസ്വപ്നം പോലെ ജീവിതത്തിൽ ആ ദിവസം മറക്കാൻ ഈ ദിവസം ഓർമയിൽ നിറഞ്ഞു നിൽക്കാൻ നിന്റെ മകനോടുള്ള അവളുടെ പക ഇന്ന് ഈ ദിവസം അറുതി വരുത്താൻ ആ ബോട്ടിൽ അവൾ പൊട്ടിക്കുന്നതല്ലേ ആരെക്കാൾ നല്ലത് അല്ലേ മോഹനൻ സാറേ….” പുച്ഛത്തോടെ ശക്തമായ സായിയുടെ വാക്കുകൾ മോഹനനിൽ നടുക്കം സൃഷ്ടിച്ചു… യദു അനുവിന്റെ കൈയിൽ ഹോക്കി സിക്ക് കൊടുത്തു… “നീ അനുഭവിച്ച വേദന എന്താണെന്ന് അവൻ അറിയണം… ആ കുപ്പി അടിച്ചു പൊട്ടിയ്ക്..” യദു അവളോടായി പറഞ്ഞു.. അനു സ്റ്റിക്ക് വാങ്ങി എല്ലാവരെയും ഒന്ന് നോക്കി.. അവൾക് ധൈര്യം നഷ്ടപ്പെടും പോലെ തോന്നി.. “അരുത് വേണ്ട എന്റെ മോനേ അങ്ങനെയും ചെയ്യരുത്..” മോഹനൻ അനുവിനോട് കൈ കൂപ്പി കേണു… തന്റെ അച്ഛനും ഇതുപോലെ ഒത്തിരി കേണതല്ലേ ഇത്തിരി ദയ തോന്നിയോ ഇല്ല.. എന്തു മാത്രം വേദനിച്ചു എന്റെ പപ്പയ്ക്.. ഇല്ല ഞാൻ തളരില്ല എന്റെ പപ്പയുടെ ശാന്തിയ്ക്ക് വേണ്ടി ഞാൻ ഇത് ചെയ്യും… അനു മനസ്സിൽ ഉരുവിട്ട് കണ്ണുകൾ ഇറുകിയടച്ചു ശ്വാസം എടുത്തു.. ഇരുകൈലും സിക്ക് മുറുകെ പിടിച്ചുകൊണ്ടു അവൾ ആ ബോട്ടിലിൽ ആഞ്ഞടിച്ചു ഒരു തവണയല്ല പലതവണ അവൾ തളരുന്നത് വരെ അവളുടെ പ്രവർത്തികൾ വല്ലാത്ത ഭാവത്തോടെ നോക്കി നിന്നു മറ്റുള്ളവർ മോഹനൻ പ്രതികരിക്കാൻ ആവാതെ തളർന്നിരുന്നു…

കരൺ അടിയിൽ ആർത്തു വിളിച്ചെങ്കിലും അവൻ ബോധം നഷ്ടപ്പെട്ടു ചെയറോടുകൂടി മറിഞ്ഞു വീണു.. അനു സിക്ക് വലിച്ചെറിഞ്ഞു  യദുവിനെ കെട്ടിപിടിച്ച് നെഞ്ചിൽ ചേർന്നു പൊട്ടികരഞ്ഞു… അപ്പഴേയ്ക്കും അവിടെ പോലീസ് ജീപ്പ് എത്തിയിരുന്നു.. യദു അനുവിനെ ചേർത്ത് പിടിച്ച് അകത്തേയ്ക് കൊണ്ട് പോയി.. കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് സായ് വാതിൽ തുറന്നു.. SI രവിശങ്കറും സംഘവും അകത്തു കേറി.. “എന്താ സാർ എന്തേലും പ്രശ്നം…” “എംകെ ഗ്രൂപ്പ്‌ എംഡി മോഹനന്റെ നിർദേശപ്രകാരം വന്നതാണ് ഇവിടെ എന്തേലും പ്രശ്നം..” “എന്ത് പ്രശ്നം.. താങ്കൾ പറഞ്ഞ മോഹനൻ ഇവിടെ തന്നെ ഉണ്ട്.. ഒരു കേസ് അന്വഷണത്തിന്റെ ഭാഗമായിട്ടാണ് അയാളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്…” “കേസ് അന്വേഷണമോ ഞങ്ങൾ അറിയാതെ എന്ത് കേസ്… താൻ എന്താ ആളെ കളിയാക്കുകയാണോ..” “സാർ എന്നെയും എന്റെ മകനേയും ഇവർ അധിക്രൂരമായി ദ്രോഹിക്കുകയാണ്.. പ്ലീസ് ഹെല്പ് മീ..” സായിയും രവിയും സംസാരിക്കുന്നതിനു ഇടയിൽ കേറി മോഹനൻ അവശതയോടെ പറഞ്ഞു..

“ആഹാ സമൂഹത്തിൽ മാന്യനായ ആളുകളെ വീട്ടിൽ വിളിച്ചു വരുത്തി ദ്രോഹിച്ചതും പോരാ കേസ് അന്വേഷണം എന്ന പേരും പറഞ്ഞു നാടകം കളിക്കുന്നോ തനിക് ആരാടോ ഇതിനു ധൈര്യം തന്നത്.. തന്നെയൊക്കെ പിടിച്ചു അകത്തിട്ട് തന്നെ കാര്യം..” സായിയുടെ കോളറിൽ പിടിച്ചു അയാൾ ഗാർജിച്ചു.. “അഹ് അടങ്ങ് SI രവിശങ്കരൻ സാറേ… ഞാൻ ആരാണെന്നും കേസ് ഏന്താണെന്നും അറിഞ്ഞാൽ പ്രശ്നം തീരുമല്ലോ…” കോളറിൽ പിടിച്ച കൈ ബലമായി പിടിച്ചു മാറ്റി കൊണ്ട് സായ് അയാളെ നോക്കി പറഞ്ഞു.. “കേസ് ഒന്ന് പിഎം ഗ്രൂപ്പിന്റെ എംഡിയും മേലേടത്ത്‌ ആനന്ദിന്റെ കൊലപാതകം.. രണ്ട് കേരളത്തിൽ വളരുന്ന സെക്സ് & ഡ്രഗ്സ് പറ്റി…. ” “ഇതൊക്കെ അന്വേഷിക്കാൻ താൻ ആരാടോ.. തന്നെ ഇതിനു ആരാടോ നിയമിച്ചത്…” സായ് പറഞ്ഞു പൂർത്തിയാക്കും മുൻപ് SI സായിയോട് ചോദിച്ചു.. അത് കേട്ട് സായ് തന്റെ ചൂണ്ടു വിരൽ ചെവിൽ കറക്കി.. അയാളെ നോക്കി മനോഹമായി ചിരിച്ചു.. “ഞാൻ ആരാണെന്നറിഞ്ഞാൽ സാറിന്റെ പ്രശ്നം തീരുമെങ്കിൽ പറഞ്ഞു തരാം…” “കേരളത്തിൽ വളരുന്ന ഡ്രഗ്സ് & സെക്സ് റാക്കട് ഡീൽസിനെ പറ്റി അന്വേഷിക്കുന്ന സ്പെഷ്യൽ ഇന്റലിജിൻസ് ഓഫീസർ സായ് കൃഷ്ണ ഐപിസി.” സായിയുടെ വെളിപ്പെടുത്താൽ അവിടെ കൂടി നിന്നവരിൽ നടുക്കം  സൃഷ്ടിച്ചു. തുടരും..