രചന – ആയിഷ അക്ബർ
തിരികെയുള്ള യാത്രയിലുട നീളം മനസ്സിൽ നിറഞ്ഞു നിന്നതവളുടെ മുഖംതന്നെയായിരുന്നു…..എന്തിനാണ് അവളോട് താനിത്രയും അടുത്ത് പെരുമാറുന്നതെന്ന് അവനും അത്ഭുതം തോന്നിയിരുന്നു..വീട്ടിലെത്തി ആദിയെ തൊട്ടിലിൽ കിടത്തിയപ്പോഴും അവൾ വരും വരെ ഇനിയെന്ത് എന്നൊരു ചോദ്യം മനസ്സിനെ ഉലച്ചിരുന്നു……അപ്പോഴും മനസ്സിൽ നിറഞ്ഞു നിന്നിരുന്നൊരാ പെണ്ണിന്റെ മുഖമോർത്ത് അവന്റെ മനസ്സൊന്ന് തണുത്തത് പോലെ…..പതിയെ കണ്ണാടിയിലേക്കൊന്ന് നോക്കിയതും അവന്റെ ചൊടിയിൽ അവൻ പോലുമറിയാതെ തിളങ്ങി നിന്നിരുന്നൊരുപുഞ്ചിരിഅവൻകണ്ടിരുന്നു….പെട്ടെന്നവൻ മുഖമൊന്നു തിരിച്ചു…..ദുഖങ്ങളോരോന്നും മറക്കാൻ താനേടുത്തണിഞ്ഞ അതേ ഗൗരവത്തിന്റെ മുഖം മൂടി അവനണിഞ്ഞു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആദിയെ എന്താ ചെയ്യുന്നത് ശിവാ….ശിവക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിലാണ് ഗായത്രിയത് ചോദിച്ചത്…….അവൾ ഓക്കെ ആവുന്നത് വരെ അവനെ ഡേകെയറിലാക്കണം…..
ശിവ അത് പറഞ്ഞതും ഗായത്രിക്ക് ദേശ്യം വന്നിരുന്നു…..അവളാരാ അവന്റെ…
അവളെക്കാൾ അവനുമായി ബന്ധമുള്ളവർ ഇവിടെ വേറെയുണ്ടല്ലോ…..കണ്ട ഡേ കെയറിലൊക്കെ അവനെ കൊണ്ട് വിട്ടത് കൊണ്ടല്ലേ ഏതോ പണിക്കാരി പെണ്ണുങ്ങഅവനുവേണ്ടപ്പെട്ടവരായത്….
ഗായത്രി അത് പറയുമ്പോൾ ഒരു നിമിഷം എല്ലാവരും കണ്ണിമ വെട്ടാതെ അവരെ നോക്കി നിന്നു….ശിവയോട് അങ്ങനെയൊന്നും സംസാരിക്കാൻ ആർക്കും ധൈര്യമില്ലവിടെ…..
ഗായത്രി പറഞ്ഞതിന് അവനെങ്ങനെ പ്രതികരിക്കുമെന്നോർത്ത് എല്ലാവരും കണ്ണിമ വെട്ടാതെ അങ്ങനെ നിന്നു….ശിവ കഴിക്കുന്ന ഭക്ഷണം പാത്രത്തിൽ വെച്ചു……എന്റെ മോന്റെ കാര്യം നോക്കാൻ എനിക്ക് നന്നായറിയാം….
ബാക്കിയുള്ളവരുടെ വക്കാലത്തുമായി ആരും എന്റടുത്തു വരേണ്ട…..
പണിക്കാരിയാണെങ്കിലും മാറ്റാരാണെങ്കിലും അവന്റെ സന്തോഷം തന്നെയാണ് എനിക്ക് വലുത്……
ആരുമല്ലാത്തിരുന്നിട്ടും അവനവളെ അത്രയേറെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവളുടെ മനസ്സിന്റെ നന്മ നിങ്ങൾക്കൊന്നും ഊഹിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല……ശിവ തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് അത്രയും പറഞ്ഞതെങ്കിലും അവന്റെ ശബ്‍ദത്തിലുള്ള കനത്തെക്കാളേറെ അവളെ അവൻ പുകഴ്ത്തി പറഞ്ഞു എന്നതാണ് ഗായത്രിയെ വല്ലാതെ വേദനിപ്പിച്ചത്……അവളൊരു നിമിഷം അങ്ങനെ നിൽക്കെ അവനവിടെ നിന്നും എഴുന്നേറ്റ് പോയിരുന്നു….ഉള്ളിൽ നിന്നുയർന്നു വന്നൊരു തേങ്ങലിനെ അടക്കി പിടിക്കാൻ അവൾ നന്നേ പാട് പെട്ടിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആദിയെ കൊണ്ടാക്കാൻ ഡേ കെയറിൽ ചെന്നപ്പോൾ വേദയെ കുറിച് ചോദിക്കാൻ അവനു തോന്നിയിരുന്നെങ്കിലും എന്തോ ഒന്ന് അവനെ തടഞ്ഞു…….അഞ്ജുവും അവനിൽ നിന്നൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നു…..എന്നാൽ അവൻ ആദിയെ അവിടെ തന്ന് തിരികെ പോകുകയാണ് ചെയ്തത്….ആദി കരയുന്നത് കണ്ടതും ഒരു നിമിഷംഅവളെഅവനോർത്തു…..അവളിലായിരുന്നു അവനേറെ പുഞ്ചിരിയോടെ കണ്ടത്….അവന്റെ ഉള്ളിലവളുടെ ചിത്രമങ്ങനെ നിറഞ്ഞു നിന്നിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വേദക്കും ഒറ്റക്കാ വീട്ടിൽ വല്ലാത്ത വീർപ്പു മുട്ടൽ തോന്നിയിരുന്നു….ഇത്ര ദിവസം എല്ലാവരുടെയും ഇടക്കായിരുന്നല്ലോ..പ്രത്യേകിച്ച്…. ആദിയുടെ കൂടെ ..അവന്റെ കുഞ്ഞി കൈകളുടെ ചൂട് അവളുടെ മാറിൽ പറ്റി പ്പിടിച്ചത് പോലെ അവൾക്ക് തോന്നി….
അവനെയൊന്ന് കാണാൻ കണ്ണുകൾ തുടിക്കുന്നുണ്ട്….ഒപ്പം മറ്റെന്തോ ഒന്ന് കൂടി ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ട്….അതേ….. അതാ ചന്ദന ഗന്ധം തന്നെയാണ്…..അവൾക്ക് ഉള്ളിലൊരു വിങ്ങൽ തോന്നി….ഒറ്റക്കിരിക്കുമ്പോൾ ചിന്തിച്ചു കൂട്ടിയതൊക്കെയും പ്രസാധേട്ടനെ കുറിച്ചായിരുന്നു…
ഇത്ര ദിവസം ആദിയുടെ കൂടെ അതിനെ കുറിച്ചൊന്നും ചിന്തിക്കാതെ വിധം മനസ്സ് എന്തോ ഒരു സന്തോഷത്തിൽ അകപ്പെട്ടിരുന്നു….
എന്നാൽ ഒറ്റക്കായതും മനസ്സതെല്ലാം വീണ്ടും ചികഞ്ഞെടുക്കുകയാണ്….അപ്പോഴും ആ ചാര കണ്ണുകളും ചന്ദന ഗന്ധവും മനസ്സിലാകെ പടർന്നു പിടിക്കുന്നത് പോലെ….അവൾക്ക് വല്ലാത്ത ശ്വാസം മുട്ടൽ പോലെ തോന്നി…..ബന്ധം വേണ്ടെന്ന് പറഞ്ഞു താൻ പോന്നതാന്നെങ്കിലും നിയമ വശാൽ താനവന് ഭാര്യ യാണ്……ഒരു ഭർത്താവെന്നു അവനെ വിളിക്കാൻ പോലും അർഹതയില്ലെങ്കിൽ കൂടി ബന്ധം മുറിയും വരെ അവൻ തന്നെയാണ് തന്റെ ഭർത്താവ്……ഒന്നും…. ഒന്നും അറിയുന്നില്ല…..ഏതോ ഒരു മായിക ലോകത്താണ് താനിപ്പോൾ…….ആദിയും ഡോക്ടറും സ്നേഹിക്കാൻ മാത്രമറിയുന്ന ആ വീട്ടുകാരും…..
പിന്നേ തനിക്ക് പുതു ജീവൻ നൽകിയ സുഹൃത്തുക്കളും…..ഇവർക്കെല്ലാം ഇടയിൽ താൻ മറ്റൊരു വേദയായി മാറുകയാണ്……
ആ പഴയ വേദ…..നിറമുള്ള സ്വപ്‌നങ്ങൾ കണ്ട…….പുഞ്ചിരിക്കാനേറെ ഇഷ്ടമുള്ള……
ഒത്തിരി സംസാരിക്കുന്ന ആ പഴയ വേദ….
ഒരുവ്യത്യാസംമാത്രമേയുള്ളു…….ഇഷ്ടങ്ങളിലൊക്കെയും ഒരു കുഞ്ഞ് പുഞ്ചിരി പതിഞ്ഞു കിടപ്പുണ്ട്……
അവൾക്കവനെ കാണാനേറെ കൊതി തോന്നിയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആദി ഇന്ന് ഡേ കെയറിലുണ്ടായിരുന്നു…..അഞ്ചു അത് പറഞ്ഞതും വേദ ഏറെ പ്രതീക്ഷയോടെ അവളെ നോക്കി…..ആണോ….. കരഞ്ഞിരുന്നോ അവൻ….വേദ ഏറെ ആശങ്കയോടെയാണത് ചോദിച്ചത്…..മ്മ്…… അവനെ മെരുക്കി യെടുക്കാൻ വല്യ പാടാണ്….അഞ്ചു അത് പറഞ്ഞതും വേദയുടെമുഖത്തൊരു തരം വേദന പടർന്നത് അവർ കണ്ടിരുന്നു…..ആരാ കൊണ്ടാക്കിയത്….അവളത് ചോദിക്കുമ്പോൾ അഞ്ചു പതിയെ അവൾക്കടുത്തേക്കൊന്ന് തിരിഞ്ഞു……പിന്നെ പതിയെ അവളുടെ മുഖത്തോട് മുഖം അല്പം അടുപ്പിച്ചു വെച്ചു……..
ആരാ കൊണ്ടാക്കേണ്ടത്….അഞ്ചു അല്പം ഈണത്തിൽ കുസൃതിയോടെ അത് ചോദിച്ചതും വേദ വേഗംമുഖംവെട്ടിച്ചിരുന്നു……ആ…ഡോക്ടറാണോ…..അഞ്ചു വീണ്ടുമത് ചോദിക്കുമ്പോൾ വേദയുടെ ശ്വാസ മിടിപ്പ് വേഗത്തിലായി…..എന്താ വേദ കൊച്ചിനോട് ഡോക്ടർക്ക് പ്രത്യേകിച്ചൊരു അടുപ്പം….ആദിയുടെഅമ്മയുടെവാക്കൻസിയിലേക്ക് കയറാൻ വല്ല പ്ലാന്നുമുണ്ടോ…..നോ……അഞ്ചു വീണ്ടുമൊരു ചിരിയോടെ അത് ചോദിച്ചതും ഒരു പൊട്ടി തെറിയായിരുന്നു വേദയിൽ നിന്നും പുറത്ത് വന്നത്…….അഞ്ചു ഒരു ഞെട്ടലോടെ അവളിലേക്ക് നോക്കി….ആ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ട്……സോറി…. സോറി വേദാ…. ഞാൻ… വെറുതെ തമാശക്ക്……
അഞ്ചു അത് പറഞ്ഞതും അവൾക്ക് ശബ്‍ദമൊന്നും പുറത്ത് വന്നില്ലെങ്കിൽ കൂടി അഞ്ജുവിനെ ആശ്വസിപ്പിക്കാനെന്ന വണ്ണം വേദ അവളുടെ കയ്യിലൊന്ന് തൊട്ടു….അഞ്ചു പിന്നേ അവിടെയിരുന്നില്ല….വേദ മുഖം ഇരു കൈകൾ കൊണ്ടും പൊത്തി….താനൊരാളുടെ ഭാര്യ യാണ്…..ചിന്തിക്കുന്നതിലെയും ചെയ്യുന്നതിലെയും ശെരികളും തെറ്റുകളും തിരിച്ചറിയാൻ കഴിയുന്നില്ല…..വർഷങ്ങൾക്ക് ശേഷം മനസ്സ് ആഴത്തിൽ ഒപ്പിയെടുത്ത ആ രണ്ട് മുഖങ്ങൾ തന്നെവല്ലാതെഅസ്വസ്ഥമാക്കുന്നുണ്ട്……പക്ഷേ….തനിക്കവരിൽനിന്നുംഅകന്ന്നിന്നേമതിയാവു….ഇനിയും ഒരു മുറിവ് മനസ്സിന് താങ്ങിയെന്ന് വരില്ല…….തനിക്കൊരു പക്ഷെ തന്നെപൂർണമായുംനഷ്ടമാകും……ആദിയോടൊടുപ്പം അവനും തന്റെ മനസ്സിൽ അനുവാദാമില്ലാതെ കയറി പറ്റുന്നതെന്തിനെന്ന് തനിക്ക് മനസ്സിലാവുന്നതേയില്ല……
തെറ്റാണ്…… മറ്റൊരാൾക്ക് മനസ്സിലാകും വിധം തന്റെ കണ്ണുകളിൽ ആ ഭാവം പ്രതിഫലിച്ചുവെങ്കിൽ താൻ തെറ്റ് ചെയ്യുന്നു എന്ന് തന്നെയാണ് അതിനർത്ഥം…….ആർക്കും അറിയില്ലെങ്കിലും തന്നെ കുറിച് തനിക്കറിയാമല്ലോ….അത് കൊണ്ട് അകന്ന് നിന്നേ മതിയാവു……അവൾ കണ്ണുകൾ അമർത്തി തുടച്ചു…….അഞ്ചുവിനും അത് വല്ലാത്തൊരു പ്രയാസത്തെ നൽകിയിരുന്നു….ഒരാണിനാൽ മുറിവേറ്റവളാണ് അവളെന്നെ ആ കണ്ണുകളിൽ നിന്നും അഞ്ജുവിന് വ്യക്തമായിരുന്നു…..അവളുടെ മനസ്സറിയാതേ ഉള്ളിലെ ഉരുക്കമറിയാതെ താനങ്ങനെ പറഞ്ഞതിൽ അവൾക്കും കുറ്റ ബോധം തോന്നിയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്നും പിറ്റേന്നുമായി വേദ മനസ്സിനെ മുറുകെ പിടിക്കാൻ ശ്രമിച്ചു…..ഒരു ജോലിക്ക് എന്നതിൽ കവിഞ്ഞു മനസ്സവരിലേക്ക് ച്ചായാതിരിക്കാൻ ആവതും ശ്രമിച്ചു….അന്ന് വൈകുന്നേരം സന്ധ്യ യോടടുത്ത ആ സമയമായിരുന്നു ആ വീടിനു മുമ്പിൽ ഒരു കാറ് വന്ന് നിന്നത്……ദേ….. വേദാ ആ ഡോക്ടറും മോനും വന്നിട്ടുണ്ട്…….നീലിമ മുറിയിലേക്ക് വന്നു അത് പറഞ്ഞതും ഹൃദയത്തിനുള്ളിലെന്തോ ഒരു പിടപ്പ് അവളറിഞ്ഞു….അവർക്ക് മനസ്സ് നൽകിയ സ്ഥാനം അവൾക്ക് വ്യക്തമാകുകയായിരുന്നു….തിരിച്ചു പോരാൻ കഴിയാത്ത വിധം അവരിൽ താൻ പറ്റി പ്പിടിച്ചിട്ടുണ്ടെന്ന് അവളറിയുകയായിരുന്നു……
കണ്ണുകൾ എന്തിനോ വല്ലാതെ പിടക്കും പോലെ….അതേ…. അവരെ കാണാനാണ്….
അത്രയേറെ ഈ ദിവസങ്ങൾ താനത് ആഗ്രഹിച്ചിരുന്നു എന്നാണതിനർത്ഥം…..
അവൾ ഇട്ടിരുന്ന ചുരിദാർ നേരെയാക്കി അങ്ങനെയിരുന്നു……കയറു ഡോക്ടർ….നീലിമ അവനെ അകത്തേക്ക് ക്ഷണിക്കുന്നത് കേൾക്കും തോറും അവളുടെ ഹൃദയത്തിന്റെ പിടപ്പ് കൂടിയിരുന്നു……അവൻ മുറിയുടെ വാതിൽ കടന്ന് വന്നതും അവളുടെ കണ്ണുകൾ ആർത്തിയോടെ അവരെ ഇരുവരെയും നോക്കി കൊണ്ടിരുന്നു….ആ മുറിയിലാകെ ചന്ദന ഗന്ധം പരന്നു……അവന്റെ യാ ചാര കണ്ണുകളിലും എന്തോ ഒന്ന് തനിക്ക് മാത്രം കാണാനെന്ന വണ്ണം തിളങ്ങുന്നുണ്ടായിരുന്നു…
(തുടരും)

by