18/04/2026

ഹൃദയതാളം : ഭാഗം 16

രചന – ചിലങ്ക

അവന്റെ വരവക്കo കണ്ട് ലെച്ചു എന്ത്‌ ചെയ്യണമെന്നറിയാതെ നിന്നും….. ഈശ്വര ഇതിനെ ഒക്കെ എങനെ മെരുക്കും ഞാൻ…. കാർത്തി മെല്ലെ നടന്ന് അവളുടെ മുന്നിൽ വന്ന് നിന്നും…… കണ്ണൊക്കെ ക്ലോസപ്പ്‌ പേസ്റ്റിന്റെ കുട്ട് ചുമന്ന് ഇരിക്കുന്നുണ്ട്… അടുത്ത് വാ… അടുത്ത് വാ… അടുത്ത് വന്നാട്ടെ ………….. .,ദാ മുഖം അടുപ്പിച്ച് വരുന്നു ലവൻ.. ശ്ശോ വരല്ലേ നാറുന്നു … അവൻ അടുത്ത് നിന്നതും ലെച്ചു മുഖം ചുളിച്ച് പറഞ്ഞു.. അവൻ ഒന്ന് കനപ്പിച്ച് അവളെ നോക്കിയിട്ട് അകത്തേക്ക് കേറി പോയ്‌… അവൾ പെട്ടെന്ന് തന്നെ ഡോർ അടച്ച് അവന്റെ പിന്നാലെ പോയ്‌…. സ്റ്റെപ്പ് പടികൾ കേറുമ്പോൾ അവൻ എന്തൊക്കെയോ പുറു പുറുക്കുന്നുണ്ട്…… മെല്ലെ അവന്റെ പിന്നാലെ കാതോർത്ത് നടന്നതും ദാ വീഴാൻ പോണ്… ലെച്ചു പെട്ടെന്ന് തന്നെ അവനെ പിടിച്ച് ബാലൻസ് ചെയ്തു….. വിടടി …. തൊട്ടു പോകരുതെന്നെ ദേഹം ഒന്ന് അവൻ പറഞ്ഞ് അവൻ എങനെയോ മുകളിലേക്ക് കേറി…. അയ്യാ ടച്ചാൻ പറ്റിയ സാധനം…… എന്റെ ഭഗവാനെ ഏത് നേരത്താണോ എന്തോ തുറക്ക് കതകേ…. ടാ തുറക്കാൻ…… അറിയില്ല നിനക്കെന്നെ…. ആഹാ…. തുറക്കടാ………. കാർത്തി ഡോറിൽ പിടിച്ച് മുന്നോട്ട് വലിച്ച് പറയുന്നത് കേട്ടാണ് അവൾ അവിടേക്ക് വന്നത്….

ടാ തുറക്കാൻ……. ഇങ്ങനൊന്നും അല്ല മനുഷ്യ… തുറക്ക് സീസെ ….. എന്ന് പറ.. പുറകോട്ട് പിടിച്ച് തുറക്കാനുള്ള തിന് മുന്നോട്ട് വലിക്കുവാ …. അങ്ങോട്ട് മാറ് എന്നും പറഞ്ഞ് അവനെ മാറ്റാൻ നോക്കിയതും കൈയിൽ ഒത്ത പിടി ആയിരുന്നു… അവൾ പേടിച്ച് അവനെ നോക്കി… ദേഷ്യം കൊണ്ട് വലിഞ്ഞ മുഖത്തോടെ അവളെ നോക്കി ഒറ്റ ചവിട്ടായിരുന്നു അവൻ … ട്ടോ…⚡️⚡️⚡️⚡️… കതക് തല്ലി പൊളിച്ചോ ന്നൊരു ഡൌട്ട്….. വേദനിക്കുന്നുണ്ട്.. വേദനിക്കുണ്ട്…… അവന്റെ കൈയിലെ പിടിത്തം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു……വിടുവിക്കാൻ നോക്കിയിട്ടും ഒരു രെക്ഷയുമില്ല….. അതേ പിടിത്തത്തിൽ അവളെയും കൊണ്ട് അവൻ റൂമിലേക്ക് കേറി…. ഡോർ ചാരി ചുമരിനോട് ചേർത്ത് നിർത്തി….. ഞാൻ ഇന്ന് കുടിച്ചു…………അവളുടെ ദേഹത്ത് അമർന്ന് നിന്ന് കൊണ്ട് മുഖം അടുപ്പിച്ച് അവൻ പറഞ്ഞതും അവൾ മുഖം ഉയർത്തി നോക്കി….. അറിയാം… അറിയാം… അവൾ മെല്ലെ പറഞ്ഞതും ഒന്നും കൂടി അവൻ അവളിലേക്ക് അമർന്നു…..

ശ്ശെടാ……..എനിക്ക് ശ്വാസം മുട്ടുന്നു…. മുട്ടി മുട്ടി ഞാൻ നിന്റെ തലയ്ക്ക് ഒരു കൊട്ട് വെച്ചു തരും……..ചുണ്ട് കൂർപ്പിച്ച് അവൾ പറഞ്ഞതും അവൻ അവളുടെ വയറ്റിൽ പിടിത്തമിട്ടും…. തേഞ്ഞു….അടി പിടി കടി ..ഹും അറിയാം അറിയാം….. എന്താ കുടിച്ചതെന്നറിയോ…… ഏഹ്….,. അവളുടെ ചെവിയിൽ ഊതിക്കൊണ്ട് അവൻ പറഞ്ഞതും അവൾ ഇല്ലെന്ന് തലയാട്ടി….. Sex a ‘peel………………. (അൽക്കഹോൾ containing ബ്രാന്റിഎന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഷമിക്ക് വല്യ അറിവൊന്നും ഇല്ലേ..ഗൂഗിൾ അമ്മച്ചി താങ്ക്സ് 🥰) സെക്സൊ ……….. അലറി വിളിച്ചതും അവൻ അവളുടെ ചുണ്ടിന് മീതെ വിരൽ വെച്ചു……….. ശു…….. മിണ്ടരുത്,…….. അതും പറഞ്ഞ് അവളെ കൈ കൊണ്ട് കോരിയെടുത്ത് അവൻ ബെഡ് ലക്ഷ്യം ആക്കി നടന്നു…………. വിട്…… വിടാൻ….. എന്നെ ഒന്നും ചെയ്യല്ലേ……..യ്യോ ഓടി വായോ… അവൾ കിടന്ന് കാറാൻ തുടങ്ങി….. എവിടുന്ന് ബെഡിൽ ഒറ്റ ഇടലായിരുന്നു കാർത്തി … അവൾ ഞെട്ടി പിടഞ്ഞ് എഴുന്നേൽക്കാൻ പോയെങ്കിലും അതിന് മുന്നേ അവളുടെ അടുത്ത് കിടന്ന് അവളെ നെഞ്ചിൽ കേറ്റി കിടത്തി…

പേടിയോടെ ഉമിനിർ ഇറക്കി ലെച്ചു അവനെ നോക്കി… മദ്യത്തിന്റെ മണവും അവന്റെ ഭാവമാറ്റവും അവളിൽ ഭയം ഉണ്ടാക്കി….. ഇ…ഇനി…പറയടി….. ആരാ…. ഇന്ദ്രൻ………… പറയ്…… ഇപ്പൊ അറിയണം……… ഇല്ലെങ്കിൽ……… ഈ….. ഇല്ലെങ്കിൽ എന്താ കേൾക്കേണ്ട താമസം അവളുടെ കവിളിൽ അവന്റെ പല്ലുകൾ അമർത്തി… വേദന കൊണ്ട് ഉയരൻ പോലും അവളെ സമ്മതിക്കാതെ അവന്റെ കരുത്തുറ്റ കൈ അവളുടെ ഇടുപ്പിൽ അമർന്നു……. അവളിൽ നിന്നും മുഖം മാറ്റി… ലെച്ചു വേദന കൊണ്ട് കരയുകയാണ്… ബല്യ കാര്യം ഇണ്ടായിരുന്നോ …….. പറാ…………. പറയാൻ………. എന്നേ ഒന്നും ചെയ്യല്ലേ ഞാൻ വെറുതെ പറഞ്ഞതാ ………. കള്ളം പറയുന്നോടി……… യ്യോ അല്ല സത്യമായിട്ടും ഞാൻ വെറുതെ പറഞ്ഞതാ ……..എന്നെ ഉമ്മ വെയ്ക്കാൻ വന്നപ്പോൾ കി.. കരച്ചിലായി മൂക്ക് പിഴിച്ചിൽ ആയി…. അവസാനം അവന്റെ കൈ അവളുടെ വയറ്റിലെ പിടിത്തം അയച്ചതും അവൾ ഒന്ന് ശ്വാസം വലിച്ചു……….

എന്നാ അതേ വേഗത്തിൽ അവളുടെ തല കൈ കൊണ്ട് താഴ്ത്തി അവൻഅവളുടെ അധഃരങ്ങൾ ചുംബിച്ചു….. അവളുടെ കണ്ണുകൾ വിടർന്നു……. എതിർക്കാൻ ശ്രമിക്കാൻ പോലും പറ്റാതെ അവന്റെ ചുംബനത്തിൽ അവളുടെ കണ്ണുകൾ അടഞ്ഞു…… *നിന്റെ ചുംബനങ്ങൾ ഞാൻ പോലും അറിയാത്ത എന്റെ പ്രണയത്തെ ഉണർത്താറുണ്ട്* ഉമിനിരിൽ മദ്യത്തിന്റെയും രക്തത്തിന്റെയും ചവർപ്പ് അറിഞ്ഞിട്ടും അവൻ അവളെ വിടാൻ തയ്യാറായില്ല… അവസാനം ശ്വാസം കിട്ടാതെ ഇല്ലാണ്ടാകും എന്നവസ്ഥ വന്നതും അധഃരങ്ങൾ വേർപ്പെടുത്തി അവളെ കിടത്തി മുകളിൽ കൈ കുത്തി അവൻ കിടന്നു…. ലെച്ചു ശ്വാസം കിട്ടാൻ പെടാപാട് പെടുകയാണ്………. നിനക്ക് തീരെ കപ്പാസിറ്റി യില്ല….. ഇത് പേടിച്ചല്ലേ എന്നോട് കള്ളം പറഞ്ഞത് ഇപ്പോൾ എങനെയുണ്ട് നിന്റെ വായിന്ന് എല്ലാം ഞാൻ പറയിപ്പിച്ചില്ലേ…….., അത് കേട്ടതും അവൾ ഞെട്ടി അവനെ നോക്കി….

നിനക്ക് ബോധം ഉണ്ടോടാ കാർക്കോടകാ……. ഒഫ്‌കോഴ്സ് രണ്ടെണ്ണം അടിച്ചാലും എനിക്ക് ഒടുക്കത്തെ കപ്പാസിറ്റി ആണ് മോളെ…… നിന്റെ വായിൽ നിന്ന് എല്ലാം എനിക്ക് അറിയണമായിരുന്നു…. ഇനി ഈ ജന്മത്തിൽ നീ എന്റെ യെടുത്ത് കള്ളം പറയരുത് ..??? പറഞ്ഞാൽ….. അതും പറഞ്ഞ് അവളുടെ ചുണ്ടിൽ പിടിത്തം ഇട്ടതും ഒറ്റ തെള്ള് വെച്ച് കൊടുത്തു… ഒരു കള്ളം പറഞ്ഞതിന് ഇങ്ങനെ ആണോടാ സത്യം പറയിപ്പിക്കുന്നെ…. അപ്പോ നീ ഒന്ന് അറിഞ്ഞു സ്നേഹിച്ചാൽ പറക്കി കൂട്ടി എന്നെ എടുക്കേണ്ടി വരുവല്ലോ…. ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് അവൾ പറഞ്ഞതും അവനും എഴുന്നേറ്റ് അവളുടെ അടുത്ത് നിന്നും… നിന്നെ സ്നേഹിക്കാൻ നല്ല ആഗ്രഹം ഉണ്ട്… പക്ഷെ എന്താ ചെയ്യാ നീ അങ്ങോട്ട് അടുക്കുന്നില്ലല്ലോ…. കള്ള ചിരിയോടെ അവൻ പറഞ്ഞതും മുഖം കൂ ർപ്പിച്ച് അവൾ നോക്കി…. അത് ഈ ജന്മം ഉണ്ടാകില്ല……..� അത് കേട്ടതും അവളെ തന്റെ നെഞ്ചിലോട്ട് വലിച്ചിട്ടും……. അവൾ ഞെട്ടി പിടഞ്ഞ് അവൾ അവനെ നോക്കി……..

ഉറപ്പായും ഉണ്ടാകും becuse you love me……….❣️❣️അവളുടെ കാതിൽ അവൻ ആർദ്രമായി പറഞ്ഞു……… No…….ഒന്ന് പിടഞ്ഞ് അവനിൽ നിന്നും കുതറി മാറിപറഞ്ഞു… Yes ലെച്ചു….. നേരത്തെ ഞാൻ വരുമ്പോൾ പേടിയോടെ ഉള്ള നിന്റെ ഹൃദയമിടിപ്പിൽ ഇപ്പോൾ പ്രണയം കൂടി കലർന്നിട്ടുണ്ട്….. I can feel it…………. ഇല്ല…. Ok നീ സമ്മതിച്ച് തരില്ലല്ലോ .. അപ്പോൾ നമ്മക്ക് ബെറ്റ് വെയ്ക്കാം……. ബെറ്റോ……. യെസ്………… ഒരാഴ്ച നീ നിന്റെ വീട്ടിൽ പോയ്‌ നിൽക്കണം… നിനക്ക് എന്നോട് പ്രണയം ഉണ്ടെങ്കിൽ എന്റെ ശബ്ദം എന്റെ മുഖം എന്റെ സ്പർശം എല്ലാം ഞാൻ ഇല്ലാതെ തന്നെ നീ ഫീൽ ചെയ്യും. നിനക്ക് അവിടെ ഒരാഴ്ച തികച്ച് നിൽക്കാൻ പറ്റാതെ ഇവിടെക്ക് വരും…… എന്താ സമ്മതം ആണോ…… ഇതാണോ ബെറ്റ്… പുല്ലാണേ .. പുല്ലാണേ… ഇതെനിക്ക് പുല്ലാണേ…. ഞാൻ എന്റെ വീട്ടിൽ നാളെ തന്നെ പോകും. നിന്നേ ഓർക്കത്തതും ഇല്ല… നിന്നെ മിസ്സ്‌ ചെയ്യത്തതുമില്ല.. ഒരാഴ്ച അല്ല ഒരു മാസoവരെ വേണമെങ്കിൽ ഞാൻ അവിടെ നിൽക്കുo …

ഓഹോ…. എന്നാ നമ്മൾക്ക് കാണാം.. പക്ഷെ ഒരഴ്ച യ്ക്ക് മുന്നേ നീ ഇവിടെ വന്നാൽ You should kiss me on the lips and tell me your love…………. ഉവ്വാ ഉവ്വാ……… നടന്നത് തന്നെ……… അവൾ പുച്ഛിച്ചു… നടക്കും മോളെ….. അതും പറഞ്ഞ് അവളുടെ കവിളിൽ തട്ടി അവൻ ബാൽക്കണിയിലേക്ക് പോയ്‌….. ഒരാഴ്ച നിസാരം……..( ലെച്ചു ) ലെ ഞാൻ… നമ്മൾക്ക് നോക്കാം….. ഫോണിന്റെ റിങ് കേട്ട് ഡിസ്പ്ലേ നോക്കാതെ സച്ചു അത് അറ്റൻഡ് ചെയ്തു… എന്റെ പൊന്ന് പെങ്ങളെ അറിയാതെ കൈ തട്ടി വിളിച്ചതല്ലേ… ഇനി പറയാവുന്ന ചീത്തയെല്ലാം പറഞ്ഞു തീർന്നില്ലേ ….. ടാ സച്ചു ഇത് ഞാനാ കാർത്തി…. ഓ… നീ ആയിരുന്നോ….. ഞാൻ വിചാരിച്ചു…. അഹ് അത് വിട് എന്തായി അവിടുത്തെ കാര്യം…. നീ പറഞ്ഞത് പോലെ ഞാൻ ചെയ്തിട്ടുണ്ട്….. ഒരാഴ്ച അവളുടെ വീട്ടിൽ നിൽക്കാൻ ഞാൻ പറഞ്ഞു…. വളരെ നല്ല കാര്യം……. ഇനി അഥവാ ഒന്നും ഏൽക്കാതെ അവിടെ നിന്നാൽ മോനെ സച്ചു നീ തീർന്ന്……. അതും വളരെ നല്ല കാര്യം… ഏഹ്…. ഞാൻ എന്തോ ചെയ്തടാ എനിക്ക് ഈ പ്ലാൻ പറഞ്ഞു തന്നതാരാ,? ഞാൻ…. അപ്പോൾ ഇത് ഫ്ലോപ്പ് ആയാൽ ആരെയാ ഞാൻ പഞ്ഞിക്കിടേണ്ടത്….. എന്നെ…യ്യോ ടാ ടാ മഹാപാപി…… അപ്പോൾ ഒക്കെ ഗുഡ് നൈറ്റ്‌ . അതും പറഞ്ഞ് കാർത്തി ഫോൺ കട്ട്‌ ചെയ്തു…. എന്റെ പൊന്നോ ഈ കാലമാടൻ എന്നെ കൊല്ലും….. ഉറപ്പാ…..

കിരൺ എത്ര കിടന്നിട്ടും അവന് ഉറക്കം വന്നില്ല.. കണ്ണടയ്ക്കുമ്പോൾ പാറു വിന്റെ മുഖം ആണ്….. ഇന്ന് നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ അവന് ദേഷ്യം കേറി വന്നു…. എത്ര അഹങ്കാരം ഉണ്ടായിട്ടാ അവൾ അങ്ങനെ ചെയ്തേ…… അവൻ വണ്ടിയിൽ ഇരുന്നപ്പോ ഉള്ള സംഭവങ്ങൾ ഓർത്തു ———– വണ്ടിയിൽ ഇരിക്കുമ്പോൾ എങനെ യെങ്കിലും അവളോട് സോറി പറയണമെന്നായിരുന്നു മനസ്സിൽ… കാരണം അറിഞ്ഞു കൊണ്ടല്ലെങ്കിലും താൻ ചെയ്തത് തെറ്റ് തന്നെയാണ്…. അവൻ പാറു വിനെ നോക്കിയപ്പോൾ അവൾ എന്തോ ചിന്തയിലാണ്…. രണ്ടും കൽപ്പിച്ച് സോറി പറയാൻ അവൻ തീരുമാനിച്ചു…. പാറു… അവന്റെ വിളി കേട്ട് അവൾ ഞെട്ടി അവനെ നോക്കി… അത്… ഞാൻ… പിന്നെ ……. ഒരു സോറി പറയാൻ ഇത്ര താമസം എന്തിനാ… പോയ്‌ മൂഡ് പോയ്‌…… അതിന് ആരാ സോറി പറയാൻ വന്നത്…..ഞാൻ നിനക്ക് വാർണിങ് തരാൻ വന്നതാ…. അപ്പോഴാ അവളുടെ ഒരു സോറി……aaഹും…… അത് കേട്ടതും പാറു വിന്റെ മുഖം ഇരുണ്ടു……

എന്ത്‌ വാർണിങ്……. ഇനി എന്റെ പിന്നാലെ നടക്കരുത്….. എന്നെ ശല്യം ചെയ്യരുത്…….. ഓഹ് നിങ്ങൾ എന്താ വല്യ സുന്ദരൻ ആണെന്നാണോ വിചാരം ഏഹ്…… നിങ്ങളെ ക്കാൾ നല്ല ചെറുപ്പക്കാർ ഈ നാട്ടിൽ ഉണ്ട് അറിയോ….. അവൾ ദേഷ്യം കൊണ്ട് വിറച്ചു…….. എന്നാൽ നീ അവരിൽ ആരെങ്കിലും പോയ്‌ കെട്ടടി… ഈ ശല്യം തിരുവല്ലോ…. അവൻ ദേഷ്യം കൊണ്ട് ചീറി….. ആ ഇനി അതേ യുള്ളൂ … തന്റെ സ്വഭാവം ഇന്നലെ എനിക്ക് മനസ്സിലായി…നിങ്ങളെക്കാൾ നല്ല ഒരാളെ ഞാൻ പ്രേമിക്കും… നിങ്ങളുടെ മുന്നിൽ കൊണ്ടു വരുകയും ചെയ്യും ……… വണ്ടി നിർത്ത്…. നിർത്താൻ……… കേൾക്കേണ്ട താമസം അവൻ വണ്ടി നിർത്തി ദേഷ്യത്തോടെ അവളെ നോക്കി… അവളും ഒന്ന് നോക്കിയിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി…. അവൻ വണ്ടി മുന്നോട്ടെടുത്തു….. പാറു ദേഷ്യത്തോടെ അവൻ പോകുന്നതും നോക്കിനിന്നും… അതേ ദേഷ്യം തന്നെയായിരുന്നു കിരണിനും… സോറി പറയാൻ വന്നപ്പോൾ അവളുടെ അമ്മുമ്മേടെ ജാട… ആരുടേങ്കിലും തലയിൽ ആകട്ടെ എനിക്കെന്താ…… അങ്ങനെ പറഞ്ഞ ആളാണ്.. ഇപ്പോൾ ഉറക്കമില്ലാതെ കിടക്കുന്നത്…. യ്യോ………….. അടുക്കളയിൽ നിന്നുമുള്ള അലറക്കം കേട്ട് രാവിലെ വീട്ടിൽ ഉള്ള എല്ലാരും അവിടേക്ക് ഓടി…. അവിടെ കണ്ട കാഴ്ച കണ്ട് എല്ലാരും ഞെട്ടി….. മാവിന്റെ പൊടിയിൽ കുളിച്ച് നിലത്ത് കിടക്കുന്ന അച്ഛൻ… തവിയുമായി നിൽക്കുന്ന അമ്മ 😂 തുടരും…….