17/04/2026

ഗൗരി കല്യാണി : ഭാഗം 49

രചന – കണ്ണന്റെ മാത്രം

പിറ്റേന്ന് നേരം പുലർന്നപ്പോൾ ഗൗരി അച്ചുവിന്റെ കൈക്കുള്ളിൽ ആണ് ഉണർന്നത്. അവൾ ഇന്നലത്തെ കാര്യങ്ങൾ എല്ലാം ആലോചിച്ചതും അവൾക്കാകെ ചമ്മൽ തോന്നി. അവൾക്ക് എങ്ങനെയും അവൻ ഉണരുന്നതിന് മുൻപ് അവിടെ നിന്നും പോകണം എന്നെ ഉണ്ടായുള്ളൂ. അതുകൊണ്ട് തന്നെ അവൾ പതുക്കെ അവന്റെ കൈ അവളിൽ നിന്നും മാറ്റാൻ നോക്കി.
അവന്റെ കൈകൾ മുറുകിയപ്പോൾ ആണ് അവൻ ഉണർന്ന് കിടക്കാണ് എന്ന് മനസിലായത്…

എന്താണ് എന്റെ പെണ്ണിന് ഒരു പരുങ്ങികളി.. അച്ചു ഒരു കുസൃതിചിരിയോടെ ചോദിച്ചു…

അച്ചേട്ടാ.. വിട്.. ഞാൻ പോട്ടെ.. നേരം വൈകി… ഗൗരി നാണത്തോടെ പറഞ്ഞു.

നേരം ഒന്നും വൈകിയിട്ടില്ല.. നീ ആദ്യം എന്റെ മുഖത്തൊന്ന് നോക്ക്… അച്ചു അവളുടെ മുഖം അവന്റെ നെഞ്ചിൽ നിന്നും ഇരുകൈയാലും ഉയർത്തികൊണ്ട് പറഞ്ഞു..

അച്ചേട്ടാ… വേണ്ട… അവൾ കണ്ണുകൾ ഇറുക്കെ പൂട്ടികൊണ്ട് പറഞ്ഞു.

എന്റെ മോള് കണ്ണ് തുറന്ന് എന്നെ നോക്കാതെ ഇന്ന് ഇവിടെ നിന്ന് പോകില്ല.. അച്ചു അതുംപറഞ്ഞു ഒന്നു ഗൗരിയുടെ മുകളിലായി കിടന്നു.

ഇനി കണ്ണ് തുറന്നു നോക്കാതെ രക്ഷയില്ല എന്ന് മനസിലായതും അവൾ പതുക്കെ കണ്ണ് തുറന്ന് അവനെ നോക്കി..

അതുകണ്ടതും അവൻ അവളുടെ നെറ്റിയിലായി മുത്തികൊണ്ട് ചോദിച്ചു..
ദുർഗ നീ ഒക്കെ അല്ലെ….

മ്മ്… ഗൗരി നാണത്തോടെ ഒന്നു മൂളി.

അപ്പൊ അവൻ ഒന്നുകൂടി അവളുടെ നെറ്റിയിലായി മുത്തികൊണ്ട് അവളിൽ നിന്നും അകന്നു മാറി കിടന്നു. അവളും അവന്റെ നെറുകയിൽ ഒന്നു മുകർന്നുകൊണ്ട് കുളിക്കാനായി എഴുന്നേറ്റ് പോയി. അവൻ അവൾ പോകുന്നതും നോക്കി ഒരു ചിരിയോടെ കണ്ണുകൾ അടച്ചുകിടന്നു.

………………..

ദിവസങ്ങൾ കടന്നുപോയി. കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ രണ്ടുകൂട്ടരുടെയും റിസപ്ഷൻ വളരെ ഭംഗിയിൽ നടന്നു. ബാലനും അഭിയും ഗൗരിയുടെ വീട്ടിൽ നിന്നും റിസപ്ഷന് എത്തിയിരുന്നു. ഗൗരി അഭിയോട് നല്ല രീതിയിൽ തന്നെ പെരുമാറി. അച്ചുവും..

കല്ലുവിന്റെയും ഗൗരിയുടെയും പിജി അഡ്മിഷനിന്റെ കാര്യം അച്ചുവും കണ്ണനും കൂടി റെഡി ആക്കിയിരുന്നു. രണ്ടുപേരും അവരവരുടെ ലക്ഷ്യം മുന്നിൽ കണ്ടാണ് പിജിക്ക് ചേർന്നത്. ഗൗരി msc statistics നും കല്ലു MA political സയൻസിനും ആണ് ചേർന്നത്. കല്ലുവിന്റെ സിവിൽ സർവീസ് ആഗ്രഹം ഗൗരി പറഞ്ഞ് അറിഞ്ഞ അച്ചു ആണ് ഈ സജഷൻ കല്ലുവിനോട് പറഞ്ഞത്. അത് പോരാതെ അതിന്റെ കോച്ചിങ്ങിനും അവളെ ചേർത്തുവിട്ടു കണ്ണൻ. പിജിക്ക് ചേരാൻ പോകുന്ന അന്ന് കല്ലുവും ഗൗരിയും സങ്കടത്തിൽ ആയിരുന്നു രാധികയെ ആലോചിച്ചിട്ട്. കാരണം ഡിഗ്രിക്ക് അവരുടെ കൂടെ പോയതും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തതും രാധികയായിരുന്നു. അതിന്റെ ഒരു വിഷമത്തിൽ ആയിരുന്നു അവർ. പിന്നെ ദേവർമഠത്തിലെ മൂന്ന് അമ്മമാരും  അവരുടെ വിഷമം കണ്ടറിഞ്ഞപോലെ അവരുടെ കൂടെ എല്ലാത്തിനും സപ്പോർട്ട് ആയി നിന്നു…

അച്ചു അവന്റെ കാബിനിൽ എത്തുമ്പോൾ അവനെ വെയിറ്റ് ചെയ്‌തെന്നപോലെ ജീവൻ ഉണ്ടായിരുന്നു..

ഗുഡ്മോർണിംഗ് സാർ.. ജീവൻ വിഷ് ചെയ്യ്തു

ഗുഡ്മോർണിംഗ് ജീവൻ. എന്തായി ജീവന്റെ തീരുമാനം. ജോലി റിസൈൻ ചെയ്യണോ… അച്ചു ചോദിച്ചു.

ഇല്ല സാർ. ഞാൻ റിസൈൻ ചെയ്യുന്നില്ല… എന്നെകൊണ്ട് കഴിയുന്നവർക്ക് നീതി വാങ്ങി കൊടുക്കാൻ നോക്കാലോ ഞാൻ സർവീസിൽ ഇരുന്നാൽ. ജീവൻ പറഞ്ഞു….

ഗുഡ് ഡിസിഷൻ ജീവൻ… അച്ചു അവനെ അഭിനന്ദിച്ചു.

അല്ല സാർ അവരുടെ മിസ്സിംഗ്‌ കേസ് പിന്നെന്തായി.. അവൻ ചോദിച്ചു.

എന്താവാൻ സത്യങ്ങൾ പുറത്തുവരും എന്നായപ്പോ അവർ എങ്ങോട്ടോ കടന്നിരിക്കാം എന്ന നിലയിൽ കേസ് ക്ലോസ് ചെയ്യ്തു. അതിൽ നവീനിന്റെ അച്ഛന്റെ സൈഡിൽ നിന്നും മാത്രേ ഒരു പ്രഷർ ഉള്ളൂ. ബാക്കി ഉള്ളവർ അവർ ചെയ്തുകൂട്ടിയ വൃത്തികേടുകൾ അറിഞ്ഞപ്പോൾ അവരെ എഴുതി തള്ളിയ പോലെ ആണ്…

മ്മ്… അപ്പൊ ശരി സാർ ഞാൻ ഡ്യൂട്ടിക്ക് കേറട്ടെ…. അതുംപറഞ്ഞ് ജീവൻ പോയി..

അച്ചു അവന്റെ തിരക്കുകളിലേക്കും കടന്നു. ആ സമയത്താണ് ആരോ വാതിലിൽ പിന്നെയും മുട്ടിയത്…

അച്ചു അനുവാദം കൊടുത്തതും നന്ദൻ ആണ് കയറിവന്നത്.

എന്താ കിച്ചു.. നന്ദനോട് ഇരിക്കാൻ പറഞ്ഞുകൊണ്ട് അച്ചു ചോദിച്ചു.

അതുപിന്നെ സാർ… നന്ദൻ

നീ എന്നെ പേരു വിളിച്ചാമതിയെന്ന് എത്ര തവണ പറഞ്ഞു കിച്ചു ഞാൻ. അവന്റെ ഒരു സാർ… അച്ചു കപട ദേഷ്യത്തിൽ പറഞ്ഞു.

അത് നീ എന്റെ സീനിയർ ആയതുകൊണ്ടല്ലേ.. നന്ദൻ ഒരു ചിരിയോടെ പറഞ്ഞു.

എന്നാൽ ആ സീനിയർ ആണ് പറയുന്നത് എന്നെ പേര് വിളിച്ചാമതി.. നീ വന്ന കാര്യം പറയ്..

അഗ്നി.. അതേ.. ഞാൻ ഒരു കാര്യം ചോദിക്കാൻ അല്ല സമ്മതം വാങ്ങാൻ വന്നതാണ്..

എന്ത് കാര്യം.. ചുളിഞ്ഞമുഖത്തോടെ അച്ചു ചോദിച്ചു.

അതേ.. പിന്നെ… നന്ദൻ നിന്ന് വിക്കി.

എന്താ മോനെ കിച്ചപ്പാ കാര്യം.. എന്റെ പെങ്ങളെ കെട്ടിച്ചുതരുമോ എന്നറിയാൻ ആണ്.. അച്ചു ഒരു കുസൃതിചിരിയോടെ ചോദിച്ചു..

അച്ചുവിന്റെ ചോദ്യം കേട്ടതും നന്ദന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു..
അത് നിനക്കെങ്ങനെ മനസിലായി..അവൻ മിഴിഞ്ഞകണ്ണോടെ ചോദിച്ചു

എനിക്ക് മാത്രം എന്റെ കല്യാണത്തിന്റെ അന്ന് നിന്നേ നോക്കിയ എല്ലാർക്കും മനസിലായിട്ടുണ്ടാവും. ഫുൾ ടൈം എന്റെ പെങ്ങളേം വായിനോക്കി അല്ലേ നടന്നിരുന്നെ… അച്ചു ഒരു ആക്കി ചിരിയോടെ പറഞ്ഞു..

അതിന് നന്ദൻ ഒന്നു ഇളിച്ചുകാട്ടിയതെ ഉള്ളൂ..

മ്മ്… പോയി വീട്ടുകാരെയും കൂട്ടി വാടാ… നമുക്ക് നോക്കാം.. അച്ചു അത് പറഞ്ഞതും നന്ദന് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നന്ദൻ അവന്റെ വീട്ടുകാരെയും കൊണ്ട് വന്ന് ഒഫീഷ്യൽ ആയി പെണ്ണ് ചോദിച്ചു. ദേവൂട്ടി എതിർപ്പൊന്നും പറയാഞ്ഞതുകൊണ്ടും ബാക്കി എല്ലാവർക്കും നന്ദനെ ഇഷ്ടപ്പെട്ടതുകൊണ്ടും അവർ സമ്മതം മൂളി.

ഇപ്പൊ എൻഗേജ്മെന്റ് നടത്തിയിട്ടു കല്യാണം ദേവൂട്ടിയുടെ പഠിപ്പ് കഴിഞ്ഞിട്ടും എന്ന് തീരുമാനം ആയി. ഒന്നര കൊല്ലത്തോളം എടുക്കും അവളുടെ പഠിപ്പ് കഴിയാൻ.

ദേവൂട്ടിയുടെ എൻഗേജ്മെന്റിന്റെ ഒപ്പം തന്നെ ദേവിന്റെയും ലച്ചുവിന്റേം രുദ്രന്റേം കൂടെ നടത്താം എന്ന് എല്ലാവരും തീരുമാനിച്ചു.

അങ്ങനെ എല്ലാവരും കൂടി നിധിയെ പോയി പെണ്ണ് കണ്ട് എൻഗേജ്മെന്റിനു അവരുടെ അഭിപ്രായം കൂടി ചോദിച്ചു. നിധിയുടെ അച്ഛന് എതിരഭിപ്രായം ഒന്നും ഇല്ലാത്തതിനാൽ അതും ഫിക്സ് ചെയ്യ്തു.

ദേവും ദേവൂട്ടിയുടെ ഒക്കെ കൂടെ കല്യാണം മതി എന്ന് പറഞ്ഞപ്പോൾ മൂന്ന് കൂട്ടരുടെയും എൻഗേജ്മെന്റിന്റെ പോലെ തന്നെ കല്യാണവും ഒരുമിച്ചു നടത്താൻ എല്ലാരും കൂടി തീരുമാനിച്ചു.
രണ്ടാഴ്ച്ചക്ക് ശേഷം ഉള്ള ഞായറാഴ്ച ആണ് എൻഗേജ്മെന്റ് ഫിക്സ് ചെയ്യ്തത്.

പിന്നെ അങ്ങോട്ട് എൻഗേജ്മെന്റിന്റെ തിരക്കുകൾ ആയിരുന്നു ദേവർമഠത്തിൽ. മൂന്ന് എൻഗേജ്മെന്റ് അല്ലേ ഒരുമിച്ചു നടക്കാൻ പോകുന്നത്. അതിനിടയിൽ കല്ലുവിനും ഗൗരിക്കും പിജി ക്ലാസ്സ്‌ തുടങ്ങി. ഗൗരിയുടെ ക്ലാസ്സ്‌ തുടങ്ങുമ്പോ ഹരിയുടെ അവിടേക്ക് മാറാം എന്നായിരുന്നു ഇതുവരെ ഉള്ള അച്ചുവിന്റെ തീരുമാനം. ഇനിയിപ്പോ എൻഗേജ്മെന്റ് കഴിഞ്ഞിട്ട് മാറാം എന്നവർ തീരുമാനിച്ചു.

എൻഗേജ്മെന്റ് തിരക്കുകളും ക്ലാസും ഒക്കെ ആയി അച്ചുവിനും കണ്ണനും ഗൗരിയേയും കല്ലുവിനെയും കണികാണാൻ കിട്ടാതെ ആയി. അവരുടെ രാത്രി കിടപ്പ് വരെ ദേവൂട്ടിടേം ലച്ചുവിന്റേം കൂടെ ആണ്. അതിൽ അവർക്ക് രണ്ടാൾക്കും പരിഭവം ഉണ്ട്.

അങ്ങനെ കാത്തുകാത്തിരുന്ന് ഇന്നാണ് അവരുടെ എൻഗേജ്മെന്റ്. ലച്ചുവിനെയും ദേവൂട്ടിയെയും ഒരുക്കാൻ ബ്യൂട്ടീഷൻ  രാവിലെ തന്നെ വന്നിട്ടുണ്ട്. രണ്ടുപേരും ട്രെഡിഷണൽ വേഷം ആണ് തിരഞ്ഞെടുത്തത് എൻഗേജ്മെന്റിനു ഇടാൻ. നല്ല മെറൂൺ കളർ കര വരുന്ന സെറ്റും മുണ്ടും മെറൂൺ കളർ ബ്ലൗസും ആണ് ലച്ചു തിരഞ്ഞെടുത്തതെങ്കിൽ അതിന്റെ തന്നെ ഡാർക്ക്‌ ഗ്രീൻ ആണ് ദേവൂട്ടിയുടെ വേഷം. നിധിയും അതിന്റെ തന്നെ റോയൽ ബ്ലൂ ആണ് എടുത്തത്. അവരുടെ അതേ കളർ കുർത്തയും മുണ്ടും ആണ് ദേവും രുദ്രനും നന്ദനും അവർക്കായി തിരഞ്ഞെടുത്തത്.

 

ദേവൂട്ടിയുടെയും ലച്ചുവിന്റെയും ഒരുക്കങ്ങൾ കഴിഞ്ഞപ്പോ റെഡി ആവാൻ റൂമിൽ വന്നതാണ് കല്ലു.
ആ സമയത്താണ് കണ്ണൻ കുളികഴിഞ്ഞിറങ്ങുന്നത്. അപ്പോഴാണ് അവിടെ റെഡി ആവുന്ന കല്ലുവിനെ അവൻ കാണുന്നത്…
ആഹാ… ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടോ… കാണാനേ കിട്ടുന്നില്ലല്ലോ എന്റെ പെണ്ണിനെ ഇപ്പൊ… അവളെ പിന്നിൽ നിന്നും പുണർന്നുകൊണ്ട് കണ്ണൻ പറഞ്ഞു..

തിരക്കല്ലേ കണ്ണേട്ടാ… പിന്നെ പകലൊക്കെ ക്ലാസ്സിൽ പോകുന്നതുകൊണ്ട് വൈകിട്ടല്ലേ ഞങ്ങൾക്ക് എല്ലാം പ്ലാൻ ചെയ്യാനും കാര്യങ്ങൾക്കും സമയം കിട്ടുന്നത് അതാണ്.കല്ലു പറഞ്ഞു

മ്മ്… അറിയാം എന്നാലും ഇടക്കൊക്കെ നമ്മളെയും പരിഗണിക്കാം കേട്ടോടി ഭാര്യേ..കണ്ണൻ ഒരു ചിരിയോടെ പറഞ്ഞു.

പരിഗണിക്കലോ.. നന്നായി പരിഗണിക്കാം പക്ഷേ ഇപ്പൊ സമയം ഇല്ല അതുംപറഞ്ഞു അവനിൽ നിന്നും കുതറിമാറി പുറത്തേക്ക് പോയി അവൾ. അവൾ പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു അവൻ.

ഗൗരി റെഡി ആയി ഇറങ്ങുന്ന നേരത്താണ് അച്ചു വാതിലും തുറന്ന് വരുന്നത്. അവളെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ അവൻ ഉള്ളിലേക്ക് കടന്നു അവന്റെ വാച്ചും പേഴ്സും എടുത്തുകൊണ്ട് പുറത്തേക്ക് പോകാനായി തിരിഞ്ഞപ്പോൾ ഗൗരി അവന്റെ മുന്നിലായി കയറി നിന്നു.

എന്താ അച്ചേട്ടാ എന്നെ കണ്ടിട്ടും കാണാത്ത പോലെ നിക്കുന്നെ… ഗൗരി പിണക്കത്തോടെ ചോദിച്ചു.

ഓഹ് അപ്പൊ നിനക്ക് എന്നെ ഒക്കെ കണ്ണിൽ പിടിക്കും അല്ലേ. എവിടെ ആയിരുന്നു ഇത്രേം ദിവസം. നമ്മളെ ഒന്നും ഒരു മൈൻഡും ഉണ്ടായില്ലല്ലോ… അവൻ കള്ളഗൗരവത്തിൽ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

അവൻ മുഖത്തേക്ക് പോലും നോക്കാതെ ഗൗരവത്തിൽ സംസാരിച്ചപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ബാക്കി ഉള്ളവരോട് ഗൗരവം ആണ് അവന്റെ സ്ഥായി ഭാവം എങ്കിലും അവളുടെ അടുത്ത് അവൻ നല്ല സോഫ്റ്റ്‌ ആയിരുന്നു…

തിരക്കായതുകൊണ്ടല്ലേ അച്ചേട്ടാ… ഇടറിയ ശബ്ദത്തിൽ അതുപറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

അവളുടെ ഇടറിയ ശബ്ദം കേട്ടതും അവൻ ഞെട്ടികൊണ്ട് അവളെ നോക്കി. അപ്പോഴാണ് നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകൾ കാണുന്നത്. അയ്യേ… എന്തിനാ എന്റെ പെണ്ണ് കരയുന്നത്. അച്ചേട്ടൻ നിന്നേ ഒന്നു പറ്റിച്ചതല്ലേ.. അവളെ പൊതിഞ്ഞുപിടിച്ചു നെഞ്ചിലേക്ക് ചേർത്തുകൊണ്ട് അച്ചു പറഞ്ഞു.

പോ… എന്നെ തൊടണ്ട.. വിട്ടേ.. ഗൗരി കുതറികൊണ്ട് അവന്റെ കൈയിൽ നിന്നും മാറാൻ നോക്കി…

അവൻ അവളെ ഒന്നുകൂടി മുറുക്കി പിടിക്കാണ് ചെയ്യ്തത്. അതോടെ അവൾ അവന്റെ നെഞ്ചിൽ പതുങ്ങി കിടന്നു… കുറച്ചുനേരം അങ്ങനെ നിന്നപ്പോളേക്കും ആരോ ഡോറിൽ തട്ടി അവരോട് വേഗം വരാൻ പറഞ്ഞിരുന്നു.

എന്റെ മുയൽകുഞ്ഞിപ്പോ പൊക്കൊ.. ഈ പിണക്കം ഒക്കെ അച്ചേട്ടൻ രാത്രി മാറ്റി തരാം ട്ടാ.. അവൻ ഒറ്റകണ്ണിറുക്കി ഒരു കള്ളചിരിയോടെ പറഞ്ഞു.

അയ്യടാ… ഇങ്ങോട്ട് വാ.. അവനിൽ നിന്നും മാറിനിന്നുകൊണ്ട് അതുംപറഞ്ഞു ഗൗരി പുറത്തേക്ക് പോയി.

നിന്നേ ഞാൻ പിന്നെ എടുത്തോളാം.. അവൻ വിളിച്ചുപറഞ്ഞു.

ഓഹ് ആയിക്കോട്ടെ.. അവളും ഒരു ചിരിയോടെ മറുപടി പറഞ്ഞു.

എല്ലാവരും വന്നതും അവർ നേരെ ദേവർമഠം ഓഡിറ്ററിയത്തിലേക്ക് പുറപ്പെട്ടു. അവിടെ വച്ചായിരുന്നു എൻഗേജ്മെന്റ്. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ ദേവും നിധിയും ദേവൂട്ടിയും നന്ദനും രുദ്രനും ലച്ചുവും പരസ്പരം മോതിരം മാറി തങ്ങളുടെ പകുതി അവകാശം ഉറപ്പിച്ചു.

ലച്ചുവിന്റെ കൈയിൽ മോതിരം ഇട്ടതും രുദ്രൻ അവളുടെ കവിളിൽ അമർത്തി ഉമ്മവച്ചു. ലച്ചുവിന്റെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു. അതുകണ്ടതും നന്ദനും ദേവും എന്തോന്നെടെ എന്ന പോലെ അവനെ നോക്കി. ഇതൊന്നും ഒന്നും അല്ല എന്ന എക്സ്പ്രഷനും ഇട്ടു മൂപ്പര് കൂൾ ആയി നിന്നു.

അങ്ങനെ മൂന്നുകൂട്ടരുടെയും എൻഗേജ്മെന്റ് വളരെ ഭംഗിയിൽ കഴിഞ്ഞു.