രചന – രുദ്രാ ലക്ഷ്മി
തനിക് ആവശ്യമുള്ള ടൈം എടുക്കാമെടോ… ആരും തന്നെ ഫോഴ്സ് ഒന്നും ചെയ്യില്ല… പക്ഷെ ഇപ്പോൾ ഈ വിവാഹം …അതുവേണമെടോ…..തെല്ലൊരു ഗൗരവത്തോടെ പറഞ്ഞു.
അത്രയും നേരം പ്രണയം നിറഞ്ഞുനിന്ന അവന്റെ മുഖത്തും വാക്കുകളിലും വന്ന മാറ്റം അവൾ ശ്രദ്ധിച്ചു… അവൾ അവനെ തന്നെ നോക്കി നിന്നു…
മറ്റൊന്നുമില്ലടോ…. ഇപ്പൊ ഈ വിവാഹം നടക്കണം… താൻ വേറൊന്നും ആലോചിക്കേണ്ട… അവൻ പറഞ്ഞുകൊണ്ട് പുറത്തേക് പോയി…
**********************************************
നിരഞ്ജനും ദേവകിയമ്മയും ഗേറ്റ് കഴിഞ്ഞു.പോകുന്നത് അവൾ കാണുന്നുണ്ടായിരുന്നു….കരുതലോടെ ദേവകിയമ്മയെ ചേർത്ത് പിടിച് നടക്കുന്ന നിരഞ്ജനിൽ കാണുകളുടക്കി നിന്നു…
അപ്രതീക്ഷിതമായി അവനൊന്നു കഴുത്ത് തിരിച്ചു ബാൽക്കണി യിലേക്ക് നോക്കി…ചുണ്ടിൽ നിറഞ്ഞ കുസൃതി ചിരിയോടെ… കണ്ണുകളിൽ നിറഞ്ഞ പ്രണയം…. അറിയാതെ കണ്ണിലേക്കു തന്നെ നോക്കി നിന്നുപോയി അർപ്പിത….. പിന്നെ വേഗം തിരിഞ്ഞ് അകത്തേക്കു നടന്നു… നിരഞ്ജൻ പൊട്ടിവന്ന ചിരി കടിച് പിടിച്ചുകൊണ്ട് ദേവകിയമ്മയേയും കൂട്ടി മുന്നോട്ട് നടന്നു.
**********************************************
താഴേക്കു പോകാൻ തനിക് കഴിഞ്ഞില്ല….എന്തൊക്കെയോ ചിന്തകൾ മനസിനെ വരിഞ്ഞു മുറിക്കുന്നു… ആ കണ്ണിലെ പ്രണയം അതും സത്യമാണ്…….പക്ഷെ…ഡോക്ടർ അവസാനം പറഞ്ഞ വാക്കുകളിൽ കുരുങ്ങികിടക്കുവാണ് തന്റെ മനസ്… എന്തോ തന്നിൽ നിന്നും മറച്ച് പിടിക്കാൻ ശ്രമിക്കുന്നുവോ…. അതോ തന്റെ വെറും തോന്നലാണോ??? താൻ തളന്നുപോകുന്ന പോലെ തോന്നുന്നു..
ആകെ കുഴഞ്ഞ മനസുമായി അർപ്പിത താഴേക്കു ഇറങ്ങി..
ഇറങ്ങി വരുന്ന വഴിയേ അവളുടെ കണ്ണുകൾ ടീവിയിൽ കാർട്ടൂൺ കാണുന്ന ഋഷികുട്ടനിൽ തറഞ് നിന്നു… ഇതുവരെ തന്നെ ഇന്ന് ഋഷിക്കുട്ടൻ തിരക്കിയിട്ടില്ല എന്നകാര്യം അവളുടെ മനസ്സിൽ വീണ്ടും നോവുണർത്തി… നിറഞ്ഞുവന്ന കണ്ണുകൾ പതിയെ തുടച്ചുകൊണ്ട് ഋഷിക്കുട്ടന്റെ അടുക്കലേക് പോയി…
പതിയെ ഋഷിക്കുട്ടന്റെ അടുക്കൽ ചെന്നിരുന്നു….
അർപ്പിത വന്നിരുന്നതും ഋഷിക്കുട്ടൻ വേഗം അവളുടെ മടിയിലേക്ക് ചാടി കയറി..
ആഹാ… അപ്പൊ അപ്പുമ്മേട ഋഷിക്കുട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലേ…. അമ്മകരുതി ഋഷിക്കുട്ടൻ അമ്മയെ മറന്നു പോയെന്ന്… അങ്ങിനെ ചോദിക്കാൻ ഉദ്ദേശിച്ചില്ലെങ്കിൽ പോലും അവളറിയാതെ വാക്കുകൾ പുറത്തേക് വന്നുപോയി…
ഋഷിക്കുട്ടൻ അവന്റെ അമ്മ പറഞ്ഞത് മനസിലാകാതെ അർപ്പിതയെ നോക്കി ചിരിച്ചുകൊണ്ട് തന്നെ ഇരിപ്പാണ്…
അമ്മേ…. I love u…… Ummaa അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു
അഹ്… അതെന്താ ഇപ്പൊ പെട്ടന്നൊരു സ്നേഹം… ഇത്രേം സമയം അമ്മെടുത്തേക്കു വന്നില്ലല്ലോ മുത്ത്… വാക്കുകളിൽ ഒരു കുഞ്ഞ് പരിഭവം വ്യക്തമായിരുന്നു..
അതോ… ഈ രാധമ്മ സമ്മതിച്ചില്ലമേ… അമ്മക് തലവേദനയ മോൻ ഡിസ്റ്റർബ് ചെയ്യല്ലന്ന് പറഞോണ്ടല്ലേ….കുഞ്ഞിച്ചുണ്ട് പുറത്തേക്കുന്തി ഋഷിക്കുട്ടൻ പരിഭവിച്ചു.
അവളുടെ നോട്ടം കിച്ചനിലേക് പോയി രാധമ്മ അവിടെ ജോലിയിലാണ്..
പിന്നെ നിരഞ്ജനങ്കിൾ ഉണ്ടായിരുന്നല്ലോ… എന്റോടെ കളിയ്ക്കാനൊക്കെ.. എനിക്ക് അങ്കിൾ ദേ പുതിയ ടോയ് ഒക്കെ കൊണ്ട് വന്നല്ലോ അമ്മേ.. കയ്യിലിരിക്കുന്ന ടോയ് കാണിച്ച് വല്യ സന്തോഷത്തിൽ പറയുവാണ് ആള്… അർപ്പിത വാത്സല്യത്തോടെ ഋഷിമോന്റെ തലയിൽ തടവി….
“മോനിവിടിരുന്നു ടീവി കാണുട്ടോ.. അമ്മ രാധമ്മയെ സഹായിക്കട്ടെ..” പറഞ്ഞുകൊണ്ടവൾ കിച്ച്നിലേക് നടന്നു.
അമ്മേ……നമ്മളെപ്പോളാ ദേവുമുത്തശ്ശിടെ വീട്ടിലേക്ക് പോകുന്നെ????
അവൾ തിരിഞ്ഞതും ഋഷിമോൻ വിളിച് ചോദിച്ചു…
പെട്ടെന്നുള്ള ഋഷിക്കുട്ടന്റെ ചോദ്യത്തിൽ അർപ്പിത ഒന്ന് പതറി.. അവൾ തിരിഞ്ഞ പടി തന്നെ നിന്നു…
പറ അമ്മേ എപ്പോളാ പോണേ…
അർപ്പിത പതിയെ തിരികെ ഋഷിക്കുട്ടനരുകിൽ തന്നെ വന്നിരുന്നു…
അതെന്താ പൊന്നൂട്ടാ… മോൻ എന്നും അവിടെ പോകാറുണ്ടല്ലോ പിന്നെന്താ ഇപ്പൊ?? അവളുടെ പതർച്ച മറച്ചുപിടിച്ചുകൊണ്ട് ചോദിച്ചു…
അല്ലമേ… ദേവുമുത്തശ്ശി പറഞ്ഞല്ലോ എന്നേം അമ്മേം അവിടേക്കു കൊണ്ട് പോകുമെന്ന്… പിന്നെ ദേവുമുത്തശ്ശിടടുത്ത നമ്മൾ നിക്ക എന്ന്… ആണോ അമ്മേ??
അതുകേൾക്കേ അർപ്പിതയുടെ കണ്ണുകളിൽ നീര്മുത്തുകൾ ഉരുണ്ട് കൂടി…. മോന്.. മോന് ദേവുമുത്തശ്ശിയുടെ അടുത്ത് പോണമോ???…മുത്തശ്ശിയെ ഇഷ്ടാണോ?? അവൾക് വാക്കുകൾ കിട്ടുന്നുണ്ടായില്ല..
പോകാം അമ്മേ… ദേവുമുത്തശ്ശി പാവമാ… എനിക്ക് വല്യ ഇഷ്ടവാ… പിന്നെ അതിലും ഇഷ്ടവാ എനിക്ക് നിരഞ്ജൻ അങ്കിൾ നെ… നമുക്ക് അവിടെ നിക്കാമോ അമ്മേ… പ്ലീസ്…
ഋഷിക്കുട്ടന്റെ കണ്ണുകളിലെ സന്തോഷം അവൾ നോക്കി കാണുകയായിരുന്നു… ഇത്രയും നാൾ താനും രാധമയുമല്ലാതെ മറ്റൊരു ലോകം അവനില്ലായിരുന്നു…. ഇന്നിപ്പോൾ ആ കുഞ്ഞുമനസ് അവരുടെയൊക്കെ സ്നേഹത്തിന് കൊതിക്കുന്നു… അവൾ ഋഷിമോനെ നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു.
**********************************************
രാധമ്മേ…… കിച്ചനിൽ ജോലിയിലായിരുന്ന രാധമ്മയെ പുറകിലൂടെ ഇറുകെ പുണർന്നുകൊണ്ട് അർപ്പിത വിളിച്ചു..
ഒരുവേള അവരോന്ന് ഞെട്ടി..
എന്താ… എന്തുപറ്റിമോളെ..അവരുടെ സ്വരത്തിൽ ആധി നിറഞ്ഞു.
അവളുടെ കണ്ണിൽ നിന്നും നീര്മുത്തുകൾ അവരുടെ തോളിൽ പതിച്ചു…
എന്താ എന്റപ്പുമോളെ… എന്തിനാ കുട്ടി കരയുന്നെ.. അർപ്പിതയെ രാധമ്മക്ക് മുന്നിലായി കൈപിടിച്ച് നിർത്തികൊണ്ട് ചോദിച്ചു.
രാധമ്മേ… എനിക്കിനി വയ്യ… ഞാൻ തളർന്നു പോകുവാ… ഡോക്ടർ… ദേവകിയമ്മ.. പിന്നെ ന്റെ ഋഷിമോൻ
ഞാനെന്താ രാധമ്മേ വേണ്ടേ????
മോളെ… നിരഞ്ജൻ കുഞ്ഞിന് മോളെ ഒരുപാടിഷ്ടമാ… ഋഷിമോനെയും… മോളിനിയും വാശി പിടിക്കല്ലെ… ഋഷിമോനെ കരുതിയെങ്കിലും സമ്മതിക്കണം മോളെ….
നാളെ അവൻ ആരുടെ മുന്നിലും തലകുനിക്കേണ്ടി വരരുത്…. ഇന്ന് മോൾ മോളെപ്പറ്റി മാത്രം ചിന്തിച്ചല്ലേ വേണ്ട എന്ന് പറയുന്നത്…. പക്ഷെ ഇന്ന് മോളെടുക്കുന്ന തീരുമാനം അത് എന്തുതന്നെ ആയാലും ഋഷിമോനെയും ബാധിക്കുന്നതാണ്.
ഇങ്ങോട്ട് നോക്ക് മോളെ…. അവളുടെ കുനിഞ്ഞ മുഖം ഉയർത്തികൊണ്ട് രാധമ്മ തുടർന്നു… മോൾ എല്ലാപ്രതിസന്ധിയും അതി ജീവിച്ചു വന്നത് ഋഷിമോന് വേണ്ടിയല്ലേ…. ഇതും അവന് വേണ്ടിയാണെന്ന് കരുത് മോളെ… ആ കുഞ്ഞിന്റെ സന്തോഷം ഓർക്കു മോളെ…
പിന്നെ ഋഷിമോന് വേണ്ടി മാത്രമല്ല മോൾക് വേണം ഒരു കൂട്ട്.. അതുണ്ടായേ തീരു… വേണ്ടാത്ത ചിന്തയൊക്കെ മനസിന് കളയൂ മോളെ…..
രാധമ്മ പറയുന്നത് മോൾക് മനസിലാവുന്നുണ്ടോ????
ആയെന്നോണം അവൾ തലചലിപ്പിച്ചു… അവളുടെ മനസിലപ്പോൾ… ഋഷിക്കുട്ടന്റെ കണ്ണുകളിൽ കണ്ട തിളക്കം…. അതുമാത്രമാണ് നിറഞ്ഞ് നിന്നിരുന്നത്.
**********************************************
നിരഞ്ജനും ദേവകിയമ്മയും അത്താഴം കഴിക്കാൻ ഇരുന്നതിനിടക്കാണ് നിരഞ്ജന് ഒരു കാൾ വന്നത്…
അവൻ ദേവകിയമ്മയെ ഒന്ന് നോക്കിയശേഷം ഫോണുമായി പുറത്തേക്കിറങ്ങി.
ഹലോ….
ഹാ…. Mr. Niranjan
ഞാനാരാണെന്നു മനസിലായെന്നു കരുതുന്നു…. അതോ ഇനി മറന്നു പോയോ…. എങ്കിൽ ഓർമപ്പെടുത്താൻ ഞാൻ റെഡി ആണ്… എന്താ നിരഞ്ജൻ…???
മറുതലക്കൽ നിന്നും പരിഹാസം സ്വരം നിരഞ്ജന്റെ ചെവിയിൽ മുഴങ്ങി
ഹലോ മിസ്റ്റർ നിങ്ങൾ ആരാണ്?? നിങ്ങൾ എന്തിനാണ് എന്റെ ഫോണിലേക്കു വിളിക്കുന്നത്??? നിങ്ങൾക്കെന്താ വേണ്ടത്
ഞാൻ ആരാണെന്ന് നീ അറിയണ്ട…. പക്ഷെ ഞാൻ എന്തിനാണ് വിളിക്കുന്നതെന്നു നിനക്ക് നന്നായി അറിയാമല്ലോ…. ഞാനതു നിന്നോട് പറഞ്ഞതല്ലേ… ഡോക്ടർക്കെന്താ മറവിയുടെ അസുഗം തുടങ്ങിയോ???
ഹേയ് മിസ്റ്റർ… എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്… തന്റെ അഡ്വായിസ് എനിക്കാവശ്യമില്ല… പിന്നെ ഭീഷണിയുടെ സ്വരം അത് ഈ നിരഞ്ജന്റെ അടുക്കൽ വിലപോകില്ല… നീ ആരായാലും ശെരി.. that doesn’t matter.
ഡോക്ടർ…. നിങ്ങളുടെ പിന്നാലെ ഞാനുണ്ട്… ഒന്നുകൂടി ഞാൻ ഓർമിപ്പിക്കുവാണ് ഇനി നിങ്ങൾ അർപ്പിതയുടെ പിന്നാലെ നടക്കരുത്… നടന്നാൽ……ഒരു ഭീഷണിയെന്നപ്പോൾ പറഞ്ഞുകൊണ്ട് കാൾ കട്ടായി…
നിരഞ്ജന്റെ ഓർമ കുറച്ചു ദിവസം പിന്നിലേക്ക് പോയി… അന്ന് പാർക്കിൽ നിന്നും വന്നതിന്റെ പിറ്റേദിവസം തനിക്കു ഡ്യൂട്ടി ടൈമിൽ വന്ന ഒരു ഫോൺ കാൾ.
അർപ്പിതയുടെ കൂടെ ഇനി തന്നെ കാണരുതെന്നു പറഞ്ഞുഭീഷണിപ്പെടുത്തി കൊണ്ടുള്ള ഒരു കാൾ…… ആരാണെന്നൊരു ഒരു സൂചനപോലും താരതേ അവസാനിപ്പിച്ച ഫോൺ കാൾ..
അതിന്റ പിറ്റേ ദിവസമാണ് അർപ്പിതക് തിരുവനന്തപുരത്തു വെച്ചു തന്നെ ആരോ ഫോളോ ചെയ്യുന്നു എന്നു തോന്നിയിരുന്നു എന്ന കാര്യം തന്നോട് പറഞ്ഞത്… അത് കേട്ടപ്പോൾ തന്നെ ശത്രുക്കൾ മറഞ്ഞിരിക്കുന്നകാര്യം വ്യക്തമായതാണ്…
താൻ അറിഞ്ഞ കാര്യങ്ങളൊക്കെ വച്.. ആള് ആരാണെന്ന് വ്യക്തം… ബട്ട് ഉദ്ദേശം… അത് മാത്രം ഇനി അറിഞ്ഞാൽ മതി….
നിരഞ്ജൻ മറ്റൊരു നമ്പർ ഡയൽ ചെയ്തു ചെവിലേക് വെച്ചു.
**********************************************
നിരഞ്ജൻ പുറത്തുന്നു കയറിവന്നതും ദേവകിയമ്മ അവിടത്തന്നെ ഇരിപ്പാണ്.
അമ്മക്ക് കഴിക്കാമായിരുന്നില്ലേ…
ആരാമോനെ വിളിച്ചത്??? അവരുടെ മുഖത്തും ചെറിയൊരു ഭയം നിന്നിരുന്നു…
അത്… അത് ഹോസ്പിറ്റലിന്ന അമ്മേ… അമ്മ ഭക്ഷണം വിളമ്പിയെ ഞാൻ കഴിക്കട്ടെ നല്ല വിശപ്പ്… നിരഞ്ജൻ വിഷയം മാറ്റാണെന്നോണം പറഞ്ഞു.
എന്നാൽ ദേവകിയമ്മ അവന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു..
ഈ അമ്മ… അമ്മേ ടെൻഷൻ ആകണ്ട.. ഞാൻ പറഞ്ഞില്ലേ അന്ന് വിളിച്ചിരുന്ന…ആ കാൾ ആണ്… അതെ ആവശ്യം… അർപ്പിതയെ കാണരുത് മിണ്ടരുത് എന്നൊക്കെ…
മ്മ്മ്മ്…. അമ്മക് മനസിലായി..
മോനെ അപ്പുമോൾ.. മോന് പറയാമായിരുന്നിലെ മോളോട്…
മ്മ്മ്… പറയണം അമ്മേ… പക്ഷെ ഇപ്പോൾ വേണ്ട.. എന്നാൽ അയാൾ ഒരിക്കലും എന്റെ ലൈഫിലേക് വരില്ല….. അവൻ എന്തോ ചിന്തിച്ചെന്നോണം പറഞ്ഞു.
മം… എന്നാലും മോനെ.. മോൾ പുറത്തൊക്കെ പോണതല്ലേ.. ആലോചിച്ചിട്ടൊരു സമാധാനമില്ല…
മ്മ്മ്മ്… നിരഞ്ജൻ ഒന്ന് ഇരുത്തി മൂളി… അമ്മ പറയുന്നതിലും കാര്യം ഉണ്ടെന്നു അവന് മനസിലായി…
അമ്മേ നമുക്ക് എത്രയുംപെട്ടന്ന് വിവാഹം നടത്താം… എത്രയും പെട്ടന്ന്…
അതിന് എന്താ വേണ്ടതെന്നു വച്ചാൽ അമ്മ ചെയ്തോളു…തല്ക്കാലം വേറാരും വേണ്ട.. ഞാനും അർപ്പിതയും മോനും പിന്നെ അമ്മയും രാധമ്മയും… വേറാരെയും അറിയിക്കാനും നിൽക്കണ്ട..
ഒരു താക്കീതുപോലെ അത്രയും പറഞ്ഞ് ഭക്ഷണം കഴിക്കാതെ അവൻ മുകളിലേക്കു പോയി….
അവന്റെ മുഖം ആകെ മുറുകിയിരുന്നു.
ദേവകിയമ്മ അവൻ പോകുന്നത് തന്നെ നോക്കി നിന്നു.
**********************************************
ദിവസങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു… നിരഞ്ജൻ മനഃപൂർവം അർപ്പിതയിൽ നിന്നും മാറി നിന്നു… വിവാഹം വരെ താൻ കാരണം അർപ്പിതക് ഒരു പ്രോബ്ലം ഉണ്ടാകരുതെന്ന ചിന്തയായിരുന്നു അതിന് കാരണം…ഒരുപക്ഷെ ഈ വിവാഹത്തെപ്പറ്റി ശത്രുക്കൾ അറിഞ്ഞാൽ അതും വലിയ ആപത്തിലേക്ക് നൈക്കും… ആ ചിന്തയും അതിനൊരു കാരണമായിരുന്നു.
അർപ്പിതക്കും അതൊരശ്വാസം ആയിരുന്നു… നിരഞ്ജനെകാണുമ്പോൾ… അവന്റെ കണ്ണുകളിലെ പ്രണയം കാണുമ്പോൾ അവൾ വല്ലാതെ വീർപ്പുമുട്ടൽ അനുഭവിക്കും പോലെ തോന്നി…
ആഴ്ചകൾ കടന്നുപോയി… ഋഷിമോന് സ്കൂളിൽ വെക്കേഷൻ തുടങ്ങി… അതില്പിന്നെ അർപ്പിത വൈകുന്നേരങ്ങളിൽ റിസർച്ചിന്റെ ഭാഗമായി ലൈബ്രറിയിൽ ഒക്കെ കയറിയ ശേഷമേ തിരികെ വരൂ… മിക്കവാറും ദിവസങ്ങളിൽ നേരം വൈകിയാണ് വരാറുള്ളത്.
വൈകിയുള്ള ലൈബ്രറിയിൽ പോക്ക് രാധമ്മ വിലക്കിയെങ്കിലും.. ശനിയും ഞായറും ഋഷിമോനൊപ്പം ഇരിക്കാനായി ആണ് അവൾ മറ്റു ദിവസങ്ങളിൽ പോകുന്നത്…
ഇതിനിടയിൽ ദേവകിയമ്മ വിവാഹത്തിനുള്ള ദിവസമൊക്കെ എടുപ്പിച്ചു… ഇനി ദിവസങ്ങള്കൂടി മാത്രമേ ഉള്ളു…
നിരഞ്ജന് സന്തോഷം ആണെങ്കിലും അർപ്പിത ക്കും മോനും എന്തെങ്കിലും ആപത്ത് വരുമോ എന്നുള്ള പേടിയും ഉണ്ട്. ഇടക്ക് ഒന്ന് ഫോൺ കാൾ ചെയ്കുമെങ്കിലും ഒന്നൊരാണ്ടോ വാക്കിൽ ആ സംസാരം അർപ്പിത അവസാനിപ്പിക്കും… കൂടുതലും വർത്താനം ഋഷിമോനാകും പറയുന്നേ..
**********************************************
പതിവിന് വിപരീതമായി രാധമ്മയും ദേവകിയമ്മയുംകൂടി ഗേറ്റിനു പുറത്ത് നിൽക്കുന്നതാണ് നിരഞ്ജൻ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു വന്നപ്പോൾ കാണുന്നത്…
നിരഞ്ജൻ ഗേറ്റിനു സൈഡ് ലായി തന്നെ കാർ നിർത്തി ഇറങ്ങി..
രണ്ടുപേരുടെയും മുഖത്ത് നല്ല ടെൻഷൻ ഉള്ളപോലെ നിരഞ്ജന് തോന്നി…
നിരഞ്ജനെ കണ്ടതും ദേവകിയമ്മ അവനടുക്കലേക് വന്നു…
മോനെ… അപ്പുമോൾ ഇതുവരെ വന്നില്ലടാ…
നിരഞ്ജൻ വാച്ചിലേക് നോക്കി.. സമയം ഏഴരയോടടുക്കുന്നു…അവന്റെ ഉള്ളിൽ അകാരണമായ ഭയം വന്ന് മൂടി.
വന്നില്ലെന്നോ… എന്താ രാധമ്മേ അയാൾ എവിടെ പോയതാ??
പിന്നെ ഇത്രയും നേരമായി നിങ്ങളാരും എന്നെ വിളിച് പറയാതിരുന്നതെന്താ???
രാധമ്മ ഒന്നും മിണ്ടാതെ ദേവകിയമ്മയുടെ മുഖത്തേക് നോക്കി…
എന്താ… ആരെങ്കിലും ഒന്നുപെട്ടന്ന് പറയുമോ… നിരഞ്ജന് അവന്റെ നിയന്ത്രണം നഷ്ടപെടുന്നപോലെ തോന്നി…
മോനെ അത്.. മോൾ ഈ ഇടയായി ലൈബ്രറിയിൽ പോകാറുള്ളതുകൊണ്ട് താമസിച്ച വരാറുള്ളത്… പക്ഷെ ഇത്രയും താമസിച്ചിട്ടില്ല… രാധ ഇപ്പോൾ ഇങ്ങോട്ട് വന്നതേ ഉള്ളു.. അപ്പോൾ ഞാൻ മോനെ വിളിച്ചത…. അപ്പോൾ മോന് ഫോൺ എടുത്തില്ല…
നിരഞ്ജൻ തന്റെ പോക്കട്ടിൽ കിടന്ന ഫോൺ എടുത്ത് നോക്കി… ശേഷം മറുകൈകൊണ്ട് മുടി കൊരുത്തുപിടിച്ചുകൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു….
വൈകിട്ട് എംഡി ഒരു മീറ്റിംഗ് വിളിച്ചിരുന്നു… തിരികെ ഇറങ്ങിയപ്പോൾ സൈലന്റ് മാറ്റാൻ മറന്നു… അവൻ ആരോടെന്നില്ലാതെ പറഞ്ഞ്….
പെട്ടെന്നെന്തോ ഓർമ വന്നപോലെ അവൻ ചുറ്റിനും നോക്കി.. പിന്നെ ഗേറ്റിനു ഉള്ളിലേക്കു നോക്കി..
അമ്മേ.. ഋഷിമോൻ… ഋഷിമോനെവിടെ
മോനിവിടുണ്ട് കുഞ്ഞേ.. അകത്തുണ്ട് ടിവി കാണുവാ… ഞാനിങ്ങോട്ടു വന്നപ്പോൾ മോനേകൂടി കൊണ്ടുവന്നു.
നിരഞ്ജൻ ആശ്വാസമേന്നോണം വീട്ടിലേക്കു നോക്കി.
രാധമ്മേ… അയാളെ വിളിച്ചുനോക്കിയില്ലേ??
നോക്കിമോനെ… ഫോൺ എടുക്കുന്നില്ല… സാധാരണ കടൽക്കരയിൽ പോയി ഇരിക്കുമ്പോള ഇങ്ങിനെ വിളിച്ചാലും എടുക്കാതിരിക്ക… പക്ഷെ ഇത്രയും ഇരുട്ടുന്നവരെ അങ്ങിനെ ഇരിക്കാറില്ല… എനിക്കെന്തോ പേടിയാകുന്നു കുഞ്ഞേ…
നിരഞ്ജൻ വേഗം തന്നെ കാറിലേക് കയറി…
അമ്മേ ഞാനയാളെ ഒന്ന് നോക്കിയിട്ട് വരാം…
രാധമ്മ വിഷമിക്കണ്ട… ഞാൻ അയാളേം കൊണ്ടേ വരുള്ളൂ… ഞങ്ങൾ വരുന്നവരെ അപ്പുറത്തേക്ക് പോകണ്ട ഇവിടിരുന്നാല്മതി.
പറഞ്ഞുകൊണ്ട് നിരഞ്ജൻ കാർ മുന്നോട്ടെടുത്തു…. എങ്ങോട്ടെന്നോ എന്തെന്നോ ഇല്ലാതെ നിരഞ്ജന്റെ കാർ മുന്നോട്ട് പാഞ്ഞു… വഴിയരുകിലൊക്കെ നിരഞ്ജന്റെ കണ്ണുകൾ അലഞ്ഞുകൊണ്ടിരുന്നു…. പലതവണ അർപ്പിതയെ വിളിച് നോക്കി… റിങ് ചെയ്ത് നിൽക്കുന്നതല്ലാതെ അറ്റൻഡ് ചെയ്യുന്നില്ല.
നിരഞ്ജന്റെ മനസിനെ അകാരണമായ ഭയം കീഴ്പ്പെടുത്തികൊണ്ടിരുന്നു.. ഇരുട്ടിനു കാഡിന്യം ഏറി വരുന്നതനുസരിച് അവന്റെ ഉള്ളിൽ ഭയം പെരുമ്പറ മുഴക്കി ക്കൊണ്ടിരുന്നു… ഇത്രയും നാൾ താൻ പേടിച്ചിരുന്നപോലെ സംഭവിച്ചോ??? ദിവസങ്ങൾ ബാക്കിനിൽക്കേ.. ഇല്ല…. പലയിടത്തും നിരഞ്ജന്റെ നിയത്രണത്തിൽനിന്നും കാർ തെന്നിമാറി…
പെട്ടെന്ന് എന്തോ ഓർത്തെന്നപ്പോൾ നിരഞ്ജൻ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി.. ഫോൺ എടുത്തു അതിൽ സേവ് ചെയ്തിരിക്കുന്ന ഒരു നമ്പറിലേക്കു കാൾ കൊടുത്തു…
*********************************************
സമയം കടന്നുപോയികൊണ്ടിരുന്നു
.താൻ ഇറങ്ങിയിട്ട് ഒരു മണിക്കൂറോളം ആകുന്നു…ഈ ഒരു മണിക്കൂർക്കൊണ്ട് അവൻ അനുഭവിച്ച വേദനയുടെ ആധിക്യം മുഖത്തുനിന്നും വായിച്ചെടുക്കാൻ പറ്റും. കാറിന്റെ സ്റ്റിയറിങ്ങിൽ തലചായ്ച്ചു കിടപ്പാണ് നിരഞ്ജൻ…
അപ്പോൾത്തന്നെ നിരഞ്ജന്റെ ഫോണിലെ വാട്സപ്പിലേക്കു ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നു.
അവൻ വേഗം തന്നെ അത് ഓപ്പൺ ആക്കി അതിൽ ഉള്ള അയച്ചിട്ടുള്ള ലൊക്കേഷൻ കണ്ടതും അവനിൽ അത്രയും നേരം നിറഞ്ഞ് നിന്ന ഭയം മാറി അവിടെ ആശ്വാസം സ്ഥാനം പിടിച്ചു… എന്നാൽ ഒപ്പംതന്നെ അതിയായ ദേഷ്യത്തോടെ അവൻ വണ്ടി മുന്നോട്ടെടുത്തു.
(തുടരും )

by