The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുകന്യ മുരുകൻ
ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ ” ചോദ്യം ചെവിയിലൂടെ കടന്നു ഒരു മൂളൽ പോലെ തലച്ചോറിൽ എത്തി.. അവളുടെ ഉണ്ടകണ്ണ് തള്ളി പുറത്തേക്ക് വന്നു..”ഏഹ്” പുരികമുയർത്തി കണ്ണും തള്ളി മിഴിച്ചു നോക്കി.. അവൾ അനക്കമില്ലാതെ ഇരിക്കുന്ന കണ്ടു കവിളത്തൊരു തട്ടു കൊടുത്തു കണ്ണു ചിമ്മിയടച്ചു.. അവിശ്വാസത്തോടെ നോക്കി.. എന്ത് പറയും ഇഷ്ടാണ്… ഒത്തിരി ഒത്തിരി.. താഴേക്ക് നോക്കിയിരുന്നു അല്പ സമയം അവൾ ആലോചിക്കുകയാണെന്ന് തോന്നി തലയുയർത്തി കണ്ണിലേക്ക് നോക്കി ജീവിതമാണ് ചോദിക്കുന്നത്..അവനെ കണ്ടത് മുതൽ ഈ നൊടി വരെയുള്ള രംഗങ്ങൾ മനസ്സിൽ വന്നു പോയി . ഇഷ്ടാണ് ഒരുപാട്……പക്ഷെ വിവാഹം… അതേക്കുറിച്ച് തീരുമാനമെടുക്കേണ്ടത് അച്ഛനാണ്.. തലയുയർത്തി അവന്റ കണ്ണിലേക്കു ഉറ്റുനോക്കി പറഞ്ഞു “അച്ഛനോട് സംസാരിക്കൂ…. ശബ്ദം ഉറച്ചിട്ടുണ്ട്..ഭയമല്ല വാക്കുകളിൽ മനസ്സിൽ നിന്നു വന്ന മറുപടിയാണത്..
“സമ്മതിച്ചില്ലെങ്കിലോ” ശബ്ദം കടുത്തു..മുഖത്തു നോക്കിയാണ് ചോദ്യം. പരിഭ്രമം നിറഞ്ഞു. മുഖം താഴ്ത്തി പതുക്കെ പറ്റില്ല എന്നർഥത്തിൽ തല ചലിപ്പിച്ചു… അവനൊന്ന് ദീർഘ നിശ്വാസത്തോടെ സെറ്റിയുടെ കയ്യിലേക്ക് ചാഞ്ഞു… ആലോചനയോടെ വിരലുകൾ മുടികൾക്കിടയിലേക്ക് തിരുകി.. അവൾ മുഖമുയർത്തി.. നോക്കി ആലോചനയിലാണ്..കൈ മുട്ട് സെറ്റിയിൽ കുത്തി വിരലുകൾ തലമുടികൾക്കിടയിൽ കടത്തിട്ടുണ്ട്… അല്പനേരത്തിനു ശേഷം അവളെ നോക്കി… താഴേക്ക് നോക്കിയിരിക്കുന്നു… “ശെരി “അവൻ എഴുന്നേറ്റു…അവളും.. ഞാൻ സംസാരിക്കാം…ചരിഞ്ഞു നോക്കി പറഞ്ഞു.. ഡോർ തുറന്നു പുറത്തേക്ക് പോയി… ദേവൂ സെറ്റിയിലേക്ക് ചടഞ്ഞിരുന്നു….മനസ്സ് കലുഷിതമാണ് അങ്ങനെയാരുന്നോ പറയേണ്ടത്…..
അതേയെന്ന് തലച്ചോർ പറയുന്നു… പക്ഷെ മനസ്സ്….അതു നിറയെ ആദിയാണ്… അസ്വസ്ഥതയോടെ തല വെട്ടിച്ചു… ആദിയും അതാലോചിക്കുകയാരുന്നു.. സമ്മതിച്ചില്ലെങ്കിൽ…. പറ്റില്ലാന്ന് പറഞ്ഞ ദേവൂന്റെ മുഖം…മനസ്സുറപ്പോടെയാണ് പറഞ്ഞത്… വിട്ടുകളയുമോ അവളെ…. പറ്റില്ല… തന്റെ പ്രാണൻ ആണ്… മനസ്സു വേദനിച്ചു സ്വന്തമാക്കാനാവില്ല… തന്നോട് ചേരുന്നത് പൂർണ്ണ സമ്മതത്തോടെയാവണം അച്ഛനോട് സംസാരിക്കണം…ഫോണിലൂടെ പറയണ്ട… നേരിട്ട് പറയാം …. കാലത്ത് കോളീംഗ് ബെൽ ശബ്ദിച്ചു കോളേജിൽ പോവാൻ തയാറെടുക്കുകയായിരുന്നു ദേവു … ചെന്നു കതകു തുറന്നു. “ആദി”. ഫുൾ കൈ ഷർട്ടും പാന്റും വേഷം.. ഞാൻ തൃശ്ശൂർക്ക് പോവാണ്…സംശയത്തോടെ അവനെ നോക്കി…
അച്ഛന്റെയടുത്ത്… അവൾ അത്ഭുതത്തോടെ നോക്കി… മുഖം പ്രസന്നമാണ് … ചെറു ചിരി മുഖത്തു…. “എപ്പോ വരും…തിരികെ”.വിക്കി ചോദിച്ചു .. അവളുടെ മുഖത്തു ചെറു വിഷമം തെളിഞ്ഞു. “നാളെ ” “ഉം” പാതി മനസ്സോടെ തലയാട്ടി.. അവൻ തിരിഞ്ഞു നടന്നു… കാർ ഗേറ്റ് കടന്നു പോവുന്നത് ബാൽക്കണിയിലൂടെ നോക്കി നിന്നു… മനസ്സിൽ നഷ്ട ബോധം വന്നു നിറഞ്ഞു… ആദി വന്നതറിഞ്ഞു ഉച്ചക്ക് അച്ഛൻ ഷോപ്പിൽ നിന്ന് വന്നു. ഹാളിൽ ഇരിക്കുന്ന അവനെ കണ്ടതും… സന്തോഷം കൊണ്ട് വീർപ്പുമുട്ടി… അടുത്തെത്തി മകന്റെ കൈയിൽ പിടിച്ചു.. വളരെ സന്തോഷം തോന്നി.. അവനൊരു വിമ്മിഷ്ടം തോന്നി… ഇത്രയും നാൾ ആട്ടി അകറ്റിയ ആളാണ് കൈയിൽ പിടിച്ചു നിൽക്കുന്നത്…ഹോസ്പിറ്റലിൽ വെച്ചു കണ്ണു നിറഞ്ഞു നോക്കിയ അച്ഛനെ ഓർമ വന്നു…
അച്ഛൻ പതിയെ അവനെ കെട്ടിപിടിച്ചു.. വൈകിട്ട് സ്കൂൾ വിട്ടു അനുമോൾ ഓടി വന്നു.. “ഏട്ടയിയെ”.. അവന്റെ കൈയിൽ പിടിച്ച് തുള്ളിച്ചാടി… കുറെ വർഷങ്ങൾക്ക് ശേഷമാണ് ആദിയേട്ടൻ വീട്ടിൽ വരുന്നത്.. അമ്മയുടെ മുഖത്തു ഒരു ആശ്വാസം പ്രകടമായി.. താൻ മൂലമാണ് അച്ഛനും മകനും അകന്നതെന്നൊരു കുറ്റബോധം ഉണ്ടായിരുന്നു… രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു… ആദിക്ക് ദേവൂന്റെ കാര്യം എങ്ങനെ അച്ഛനോട് അവതരിപ്പിക്കും എന്നൊരു ടെൻഷൻ. പിറ്റേന്ന് രാവിലെ തിരികെ പോവാൻ റെഡി ആയി.. അനുമോൾ റൂമിലേക്ക് വന്നു. അവൻ വേഷം മാറി നിൽക്കുന്നകണ്ടു.. അനു ചോദിച്ചു “ഏട്ടൻ എവിടെ പോവാ ” “ഫ്ലാറ്റിലേക്ക്” അവളുടെ മുഖം മങ്ങി “ഇന്നലെ വന്നതല്ലേഉള്ളു രണ്ടീസം കൂടി നിന്നിട്ട് പൊക്കൂടെ ” ദേവൂന്റെ മുഖം മനസ്സിൽ തെളിഞ്ഞു..
“ഇല്ല.. പോണം..” അവൻ കണ്ണാടിയുടെ മുന്നിൽ ചെന്നു മുടി ചീകി അവൾ അടുത്ത് വന്നു നിന്നു കണ്ണാടിയിലൂടെ അവനെ നോക്കി “ഏട്ടന് ദേവുചേച്ചിയെ കുറിച്ച് എന്താ അഭിപ്രായം”…അവൻ തല ചരിച്ചു നോക്കി “ന്തേ…” ചോദ്യ ഭാവം “ഒന്നുല്ല ചോദിച്ചുന്നേയുള്ളു”. അവന്റെ കണ്ണിലൊരു തിളക്കം വന്നു മാഞ്ഞതവൾ ശ്രദ്ധിച്ചു… അവൾ പതിയെ തിരിഞ്ഞു വാതിലിനടുത്ത് ചെന്നു കണ്ണടിയിലൂടെ ഒന്നൂടി അവനെ നോക്കി. “ഇന്നലെ ഒരാൾ വിളിച്ചിട്ടുണ്ടാരുന്നു..” “ആര്.”?..ആകാംഷയോടെ അവൻ തിരിഞ്ഞു.. ദേവു ആയിരിക്കുമോ “ഒരാള്… പാലക്കാട്ന്ന്… ദേവേച്ചിടെ അച്ഛൻ… ജാതകം തമ്മിൽ നല്ല ചേർച്ചയുണ്ടത്രേ”… അവളൊന്നു പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി പോയി.. കേട്ടത് വിശ്വസിക്കാണാനാവാതെ അവൻ വായും പൊളിച്ചു നോക്കി നിന്നു… അച്ഛൻ വന്നു തോളത്തു തട്ടിയപ്പഴാ അവനു ബോധം വന്നത്…
“മോനെ” സ്നേഹത്തോടെ വിളിച്ചു.. അവൻ അത്ഭുതത്തോടെ നോക്കി… അനുമോളു പറഞ്ഞു നിനക്ക് ദേവൂനെ ഇഷ്ടമാണെന്ന്… എനിക്കും സുധക്കും മോളെ അന്നേ ഇഷ്ടമായിരുന്നു.. ഞാൻ മോൾടെ വീട്ടിൽ പോയി സംസാരിച്ചു.. അവർക്കും സമ്മതം.. ജാതകം കൂടി നോക്കിട്ട് നിന്നെ അറീക്കാന്നു കരുതി..അവൻ വായും പൊളിച്ചു കേട്ട് നിന്നു.. “മോനെ” അച്ഛന്റെ കൈ ചുമലിൽ പതിച്ചു.അന്താളിച്ചു നോക്കി… എന്റെ കുഞ്ഞു ഇനിയെങ്കിലും സന്തോഷമായിട്ട്,…. സമാധാനമായിട്ട് ജീവിക്കണം.. അദ്ദേഹതിന്റെ കണ്ണു നിറഞ്ഞു വന്നു.. അച്ഛനാണ് മുൻപിൽ കണ്ണു നിറച്ചു നിൽക്കുന്നത്.. അവൻ തന്റെ രണ്ടു കൈയ്യും കൊണ്ട് പതിയെ അച്ഛന്റെ വലതു കയ്യിൽ പിടിച്ചു പതുക്കെ നെറ്റിയോട് ചേർത്തു.. ഇതൊരു മാപ്പ് പറച്ചിൽ ആണ്…
ഇത്രയും കാലം വേദനിപ്പിച്ചതിന്…അച്ഛനെ കെട്ടി പിടിച്ചു… വാതിൽക്കൽ അനുവും അമ്മയും കൺനിറഞ്ഞു നോക്കി നിന്നു… തിരിച്ചുള്ള യാത്രയിൽ ആണ് ആദി എത്രയും വേഗം ദേവൂന്റെ അടുത്തെത്തണം…മനസ്സ് സന്തോഷം കൊണ്ട് പൂത്തുലയുന്നു… ദേവൂന്റെ ഡോറിൽ തട്ടി…പതിയെ തുറന്നു വന്നു… ലോക്ക് ചെയ്യാൻ മറന്നതാകുമോ.. അവൻ സംശയത്തോടെ അകത്തേക്ക് കടന്നു.. ഷവറിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.. ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു… തിരിച്ചു ചെന്നു ഡോർ ലോക്ക് ചെയ്തു .. ഡോർ തുറന്നു പുറത്തു വന്ന ദേവു നേരെ നോക്കിയത് അവന്റെ മുഖത്തേക്കാണ്…. ഭിത്തിയിൽ ചാരി നോക്കുന്നു.. ഇതെങ്ങനെ….. അവൾ അതിശയത്തോടെ നോക്കി… അവനവളെ നോക്കുകയായിരുന്നു.. മുടിയിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നു. ലോങ്ങ് സ്‌കർട്ടും ടി ഷർട്ടും ധരിച്ചിട്ടുണ്ട്… അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു…അവൾ ഭയന്നു നോക്കി നിന്നു.. നീണ്ട.. മിഴികളും.. മൃദുവായ കവിളും ചോരതോട്ടെടുക്കാവുന്ന ചുണ്ടുകളും…. അവന്റെ തലച്ചോറിലേക്ക് രക്തം ഇരച്ചു കയറാൻ തുടങ്ങി…തുടരും….