രചന – ശ്രീമിഴി
ഉണ്ണി ഫ്രഷ് ആയി വരുമ്പോഴേക്കും മാർട്ടിൻ റൂമിൽ ഇല്ലായിരുന്നു…. ഈ ഇച്ചായൻ ഇത് എവിടെ…. ഉണ്ണി വേഗം മുടി കിളിർ പിന്നിട്ടു കെട്ടി ഒരു കുഞ്ഞു പൊട്ടും വച്ചു ഒരു നുള്ള് കുങ്കുമംഎടുത്തു വച്ചു അപ്പോഴേക്കും ഉണ്ണിയെ അന്ന അന്വേഷിച്ചു വന്നിരുന്നു…. ഉണ്ണി വായോ ദേ ഇപ്പൊ നിന്നെ ഒരുക്കൻ ബ്യൂട്ടീഷൻ വരും…. വരുവാ ചേച്ചി എന്നും പറഞ്ഞു ഉണ്ണി താഴേക്കിറങ്ങി അപ്പൊ കണ്ടു മുകളിലേക്ക് കയറി വരുന്ന മാർട്ടിനെ…. ഇച്ചായൻ ഇത് എവിടെ പോയതാ…. സ്റ്റീഫൻ വിളിച്ചിട്ട് പോയതാ എന്നും പറഞ്ഞ് താഴേക്ക് ഇറങ്ങുന്ന അവളെ അടുത്തേക്ക് ചേർത്തുനിർത്തി…. ഇച്ചായാ വിട് ആരെങ്കിലും കാണും…. കണ്ടാൽ കാണട്ടെ എന്റെ പെണ്ണിനെ അല്ലെ വേറെ ആരെയും അല്ലലോ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ അരക്കെട്ടീലൂടെ ചേർത്തു പിടിച്ചു….
അപ്പോഴേക്കും ഉണ്ണിച്ചേച്ചി എന്ന് വിളിച്ചു കൊണ്ട് മുത്ത് ഉണ്ണീടെ അടുത്തേക്കു ചെന്നു മാർട്ടിൻ ഉണ്ണിയിൽ നിന്നും മാറി ഒരു കള്ളചിരിയോടെ മുത്തിനെ എടുത്തു കവിളിൽ മുത്തി പിന്നെ ഉണ്ണിയെ നോക്കി ചുണ്ട് കൊണ്ട് ഉമ്മ എന്ന് കാണിച്ചു…. മുത്തിനെ ഉണ്ണിക്കു കൊടുത്തു ഒരു കുസൃതി ചിരിയോടെ മുകളിലേക്കു കയറി പോയി…. ഉണ്ണി മുത്തിനെ എടുത്തു അന്നയുടെ അടുത്തേക്കു ചെന്നു…. ചേച്ചി ശ്രീക്കുട്ടി ഒക്കെ പോയോ…. പോയി കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞു…. അപ്പോഴേക്കും പുറത്തു ഉണ്ണിയെ ഒരുക്കൻ ഉള്ള ചേച്ചി എത്തിയിരുന്നു…. ഉണ്ണി ഇവരാണ് നിന്നെ റിസപ്ഷനു വേണ്ടി ഒരുക്കാൻ വന്ന ചേച്ചി ഉണ്ണി മുകളിലേക്കു ഇവരെയും കൊണ്ട് നടക്കു ഞാൻ മുത്തിനെ ഇച്ചായനു കൊടുത്തിട്ടു വരാം…. ഉണ്ണി അവരെയും കൊണ്ട് മുകളിലേക്കു പോയി….
അപ്പോഴേക്കും മാർട്ടിൻ ഫ്രഷ് ആയി പുറത്തേക്കു വന്നിരുന്നു മാർട്ടിൻ ഉണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് താഴെക്കു പോയി…. ഉണ്ണി അവരെയും കൊണ്ട് അകത്തേക്കു കയറി വാതിൽ അടച്ചു…. റിസപ്ഷന് വേണ്ട കാര്യങ്ങൾ എല്ലാം ഓടിനടന്ന് സ്റ്റീഫനും ശ്രീകാന്തും കൂടി ഒരുക്കി…. മാർട്ടിൻ ആണേൽ ഒന്നിലും ശ്രെദ്ധ കൊടുക്കാതെ ഇരുന്നു…. ഉണ്ണിയെ പിന്നെ കുറെ നേരത്തേക്കു പുറത്തേക്കു കണ്ടേ ഇല്ല പല തവണ പോയി വാതിലു മുട്ടിയെങ്കിലും ആയില്ല എന്നും പറഞ്ഞു അന്ന വാതിലടച്ചു…. വൈകിട്ടു ആറു മണിക്ക് ആയിരുന്നു റിസപ്ഷൻ എല്ലാവരും എത്തിതുടങ്ങി സ്റ്റീഫനും ശ്രീകാന്തും കൂടി മാർട്ടിനെ ഒരുക്കി ജിനും വെള്ളഷർട്ടുo കറുത്തകേട്ടും ആയിരുന്നു മാർട്ടിൻവേഷം…. ശ്രീകുട്ടിയും അമ്മയും കൂടി വരുമ്പോഴേക്കും ഉണ്ണിയും റെഡിയായിരുന്നു റെഡ് കളറിൽ സ്റ്റോൺ വർക്ക് ഉള്ള ലോങ്ങ് കുർത്തയായിരുന്നു ഉണ്ണീടെ വേഷം സിമ്പിൾ ആയി മതി എന്ന് പറഞ്ഞത് കൊണ്ട് ബ്യൂട്ടീഷൻ ചേച്ചിയുടെ കഴിവ് മുഴുവൻ പുറത്തെടുക്കാൻ പറ്റിയില്ല മുടി നിവർത്തി ഇട്ടു ഡ്രസ്സിന് ചേർന്നു ഓർണമെൻസ് ഇട്ടു സുന്ദരി ആയിട്ടാണ് ഉണ്ണി…. ഉണ്ണിയെ കണ്ടപ്പോ തന്നെ ശ്രീക്കുട്ടി കെട്ടിപിടിച്ചു….
എന്റെ കുട്ടിക്ക് കണ്ണ് കൊള്ളാതെ ഇരിക്കട്ടെ എന്നും പറഞ്ഞു അമ്മ കൈ കൊണ്ട് ഉഴിഞ്ഞു എടുത്തു…. അപ്പോഴേക്കും ദേവകിയും അന്നയും ഒരുങ്ങി എത്തിയിരുന്നു…. മാർട്ടിൻ ഉണ്ണിയെ കാണാൻ വേണ്ടി റൂമിന്റെ അടുത്തേക്കു പോകാൻ നിന്നതും സ്റ്റീഫൻ വിളിച്ചു കൊണ്ട് സ്റ്റേജിൽ നിർത്തി…. മാർട്ടിൻ പല്ല് കടിച്ചു കൊണ്ട് സ്റ്റീഫനെ നോക്കി അതിന് സ്റ്റീഫൻ ഒന്ന് ഇളിച്ചു കാണിച്ചു അപ്പോഴേക്കും അന്നയും ശ്രീക്കുട്ടിയും കൂടി ഉണ്ണിയെ സ്റ്റേജിൽ കൊണ്ട് നിർത്തി…. അടുത്ത് നിൽക്കുന്ന ഉണ്ണി നോക്കിയ ശേഷം മാർട്ടിൻ ഉണ്ണീടെ ചെവിയിൽ മന്ത്രിച്ചു…. എന്റെ ഉണ്ണിമാങ്ങാ സുന്ദരി ആയിട്ട് ഉണ്ട് എന്ന് അതിനു ഉണ്ണി ഒന്ന് കണ്ണുകർപ്പിച്ചു നോക്കി ചെകുത്താനെ…. ചെകുത്താനും കൊള്ളാം എന്നും പറഞ്ഞു ഉണ്ണി മാർട്ടിനെ നോക്കി കണ്ണിറുക്കി….
പിന്നെ ഒരു ബഹളം ആയിരുന്നു അവിടെ ഗാനമേളയും ഡാൻസും എല്ലാം കൊണ്ടും ഒരു മേളമായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എല്ലാംകൂടി ഒരു ബഹളം ആയിരുന്നു എല്ലാവരുംകൂടി വന്ന് ഫോട്ടോ എടുക്കലും പിന്നെ മാർട്ടിന്റെയും ഉണ്ണിയുടേയും പല പോസിലുള്ള ഫോട്ടോകളും എല്ലാം കൂടി പരിപാടി കഴിയുമ്പോഴേക്കും രാത്രി പത്തു മണിയായിരുന്നു…. എല്ലാം കഴിഞ്ഞു അന്നയും ശ്രീകുട്ടിയും കൂടി ഉണ്ണിയെ വേഷ്ടി ഭംഗിയായി ഉടുപ്പിച്ചു…….. അപ്പോഴേക്കും അമ്മയും ദേവകിയും കൂടി ഒരു ക്ലാസ്സ് പാല് കൊണ്ട് വന്നു ഉണ്ണിക്കു കൊടുത്തു…. ഇത് കാണെ അന്നയും ശ്രീകുട്ടിയും ഒന്ന് ആക്കി ചുമച്ചു അവരെ നോക്കി കണ്ണ് കൂർപ്പിച്ചു നിൽക്കുന്ന പെണ്ണിനെ ഒരു ചിരിയോടെ അന്ന റൂമിനു പുറത്തു കൊണ്ട് ചെന്നു ആക്കി പാൽ ഗ്ലാസ് കയ്യിൽ കൊടുത്തു തിരിച്ചു നടന്നു….
ഇത് വരെ ഇല്ലാത്ത പേടിയും വെപ്രാളവും ഉണ്ണിയെ വന്നു മുടി ഉണ്ണി ഒന്ന് റൂമിലേക്ക് എത്തി നോക്കി ഉള്ളിൽ മാർട്ടിൻ ഇല്ലെന്നു കണ്ടതും പെണ്ണ് ഒന്ന്…. നെഞ്ചിൽ കൈ വച്ചു ശ്വാസം വലിച്ചു വിട്ടു റൂമിൽ കടന്നതും കയ്യിൽ ഉള്ള പാൽ ഗ്ലാസ് ടേബിൾ വച്ചു കട്ടിലിൽ പോയി ഇരുന്നു വാഷ് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദo കേട്ടപ്പോ മനസിലായി മാർട്ടിൻ കുളിക്കുകയാണ് എന്ന്…. ഉണ്ണി മെല്ലെ എഴുന്നേറ്റു ജനലിനോട് ചേർന്ന് നിന്നു പുറത്തേക്കു നോക്കി ആകാശത്തു അമ്പിളിമാമൻ ഉണ്ണിയെ നോക്കി നില്കുന്നു നില്കുന്നു പകല് കാണുന്നത്തിനേക്കാൾ പൂവുകൾക്കു ഭംഗി രാത്രിയാണ് എന്ന് തോന്നി ഉണ്ണിക്കു പൂക്കളെ നോക്കി നില്കാൻ പണ്ട് മുതലേ ഇഷ്ടമാണ് ചെറുകാറ്റിൽ ആടുന്നപൂക്കളെ കാണാൻ ഒരു പ്രത്യകഭംഗിയാണ്….
മാർട്ടിൻ ഡോർ തുറന്നു വന്നപ്പോ കാണുന്നത് ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്ന ഉണ്ണിയെ ആണ് ചെറുപുഞ്ചിരിയോടെ കൂടി മാർട്ടിൻ ഉണ്ണിയെ നോക്കി ആൾ ഈ ലോകത്ത്…. അല്ലെന്ന് മനസ്സിലാക്കിയതും വേഗം തന്നെ കബോർഡ് തുറന്ന് ഡ്രസ്സ് എടുത്ത് ധരിച്ചു…. ശബ്ദം ഉണ്ടാകാതെ പുറകിലെ ചെന്ന് കെട്ടിപിടിച്ചു…. എന്ത് സ്വപ്നം കാണുവാ താൻ എന്നും പറഞ്ഞു തിരിച്ചു നിർത്തി…. ചെറു നാണത്തോടെ നോക്കുന്നളെ മാർട്ടിൻ ചേർത്ത് നിർത്തി കവിളിൽ ചുണ്ട് ചേർത്തു…. പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങി മാർട്ടിന്റെ ചുണ്ടിൽ മൂത്തുമ്പോ ഇരുകൈകൾ കൊണ്ടും മാർട്ടിൻ ഉണ്ണിയെ കോരി എടുത്തു നെഞ്ചോടു ചേർത്തു പെണ്ണ് ചെറു പുഞ്ചിരിയാലേ മാർട്ടിന്റെ നെഞ്ചിൽ മുഖം പുഴ്ത്തി…. നെഞ്ചോടു ചേർന്നു കിടക്കുന്ന പെണ്ണിനെ മെല്ലെ ബെഡിൽ കിടത്തുമ്പോ അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു….
ഉണ്ണി എന്ന് ചെവിയിലായി മന്ത്രിക്കുമ്പോ കണ്ണുകൾ കൊണ്ട് സമ്മതം അറിയിക്കുമ്പോൾ പെണ്ണിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞിരുന്നു പിന്നെ അവരുടെ ലോകമായിരുന്നു പ്രണയത്താൽ അവർ തീർത്ത അവരുടെ മാത്രമായ ലോകം…. എപ്പഴോ അവർക്കു തടസ്സമായി മാറിയ വസ്ത്രങ്ങൾ വലിച്ചു എറിഞ്ഞു…. അവൻ അവൾക്കായി കരുതിവച്ച പ്രണയം ചെറു നോവോട് കൂടി അവളിലേക്കു പകർന്നു നൽകി…. പെണ്ണിന്റെ കണ്ണുളിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴുമ്പോഴും അവളുടെ ചെകുത്താനു മാത്രമായി ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. ഏതോ യമത്തിൽ അവരുടെ പ്രണയം മഴയായി പെയ്യ്തു തീർന്നപ്പോ അവൾക്കായി അവൻ പുതപ്പായി മാറി ആ നെഞ്ചിൽ ചേർന്നു കിടക്കാൻ ബെഡ് ആയി മാറിയവൻ….
6വർഷങ്ങൾക് ശേഷം…. മാളു മോളെ എഴുന്നേൽക്കു…. എഴുന്നേൽക് കൊച്ചേ ഇന്ന് സ്കൂളിൽ പോണ്ടേ എഴുന്നേൽക് ഇച്ചായ ഇങ്ങു വന്നേ ദേ ഈ പെണ്ണിനെ ഒന്ന് വിളിച്ചേ…. എന്റെ ഉണ്ണി ആ കൊച്ചു ഒന്ന് ഉറങ്ങിക്കോട്ടെ ദേ ടീച്ചർ ഒക്കെ സ്കൂളിൽ എന്റെ കൊച്ചിനോട് വേണ്ട…. നല്ല ബെസ്റ്റ് തന്ത…. ഡീ മാളു നീ എഴുന്നേൽക്കുന്നുണ്ടോ അതോ ഞാൻ വടി എടുക്കണോ…. അച്ഛാ ഈ അമ്മ…. എന്റെ ചുന്ദരി ചുന്ദരി ഉറങ്ങിക്കോ…. നല്ല അച്ഛൻ…. എന്റെ ദേവി ഇതിനെ ഞാൻ എന്താ വേണ്ടേ…. കുട്ടു നില്കാൻ നല്ലൊരു അച്ഛനും അത് എങ്ങനെ ആ അച്ഛനെ കണ്ടല്ലേ മക്കള് പടികുന്നെ…. ഡീ അവള് എഴുന്നേൽക്കാത്തതിന് നീ എന്തിനാ ടീ എന്നെ പറയുന്നത്…. സ്കൂളിൽ ചെല്ലുമ്പോ തുടങ്ങും ഇവളുടെ ക്ലാസ് ടീച്ചർ മരിയമാർട്ടിൻ ഒന്നും എഴുതിയിട്ടില്ല മരിയ്ക്കു കുരുത്തക്കേട് കൂടുതൽ ആണ് എന്നൊക്കെ എനിക്ക് കേട്ട് മതിയായി….
ആണോ മാളുസ് എന്റെ കൊച്ചിനെ കുറിച്ച് ടീച്ചർ അങ്ങനെ ആണോ പറയുന്നേ…. ഈ അമ്മ കള്ളം പറയുന്നതാ അച്ചേ അച്ഛന്റെ മാളുസ് പാവം അല്ലെ…. എനിക്ക് അറിയാടി കുറുമ്പി എന്നും പറഞ്ഞു മാർട്ടിൻ കുഞ്ഞിനെ എടുത്തു…. ദേ ഞാൻ ഫുഡ് റെഡിയാക്കി വാക്കുമ്പോഴ്ക്കും രണ്ടും റെഡിയായി വന്നേക്കണം…. വരാടി ഉണ്ണിമാങ്ങേ…. പോ ചെകുത്താനെ എന്നും പറഞ്ഞു ഉണ്ണി റൂമിൽ നിന്നും പുറത്തേക്കു പോയി…. മാർട്ടിൻ മാളുവിനെ എടുത്തു വാഷ് റൂമിലേക്കും പോയി…. അച്ഛ വാ ചായകുടിക്കം…. മാളു എവിടെ മോളെ…. അവളും ഇച്ചായനും ഇപ്പൊ വരും അച്ഛൻ ഇരിക്കു…. മോളെ സ്റ്റീഫൻ വിളിച്ചിരുന്നോ…. വിളിച്ചു അച്ഛ അവര് ശ്രീയേട്ടന്റെ കല്യാണം ആകുമ്പോ വരുന്ന പറഞ്ഞെ…. മ്മ് എത്ര വേഗം ആണ് കൊല്ലങ്ങൾ ഒക്കെ പോകുന്നത് ഞാൻ ജയിലിൽ നിന്നും ഇറങ്ങിട്ട് നാളേക്ക് ഒരു കൊല്ലം അല്ലെ മോളെ…. ശരിയാ അച്ഛാ . അച്ഛാ പിന്നെ ശ്രീക്കുട്ടി വിളിച്ചിരുന്നു അവൾക്കു രണ്ടാമതും വിശേഷം ഉണ്ട് എന്ന് പറയാൻ….
കണ്ടു പഠിക്കു പെണ്ണെ അവളെ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന മാർട്ടിനെ കണ്ടപ്പോ ഉണ്ണിക്കു ചിരി വന്നു ചിരി മറച്ചു വച്ചു കപട ദേഷ്യം കാണിച്ചു ഉണ്ണി മാർട്ടിനെ തന്നെ നോക്കി…. അച്ഛാച്ച…. ഇതാര് മാളുസ് വേഗം വായോ എന്നും പറഞ്ഞു കുഞ്ഞൻ മാളുവിനെ എടുത്തു…. നീ എന്തിനാ ഉണ്ണി എന്നെ പേടിപ്പിക്കുന്നേ ഞാൻ സത്യം അല്ലെ പറഞ്ഞെ അല്ലെ കുഞ്ഞേട്ടാ…. ഞാൻ ഇല്ലേ വാ മാളുസ് നമുക്ക് പോകാം എന്നും പറഞ്ഞു കുഞ്ഞൻ മാളുവിനെ എടുത്തു പുറത്തേക്കു നടന്നു…. ദേ ഇച്ചായ വന്നു വന്നു ഒരു നാണവും ഇല്ലാതെ ആയോ…. പോ പെണ്ണെ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ കെട്ടിപിടിച്ചു അപ്പോഴേക്കുംമാളു ഓടി വന്നു രണ്ടു പേരെയും കെട്ടിപിടിച്ചു മാർട്ടിൻ മാളുവിനെ എടുത്തു പൊക്കി ഇരു കവിളിലും മാർട്ടിനും ഉണ്ണിയും ഒരുമിച്ചു മുത്തി…. ശുഭം…. ഇനി അവര് ജീവിക്കട്ടെ സന്തോഷത്തോടെ സമാധാനത്തോടെ 🥰🥰🥰🥰🥰…. ഒത്തിരി സ്നേഹത്തോടെ….

by