രചന – ഇഷ ജാൻവി
ബൈക്കിൽ ഇരിക്കുമ്പോ നിഖില് ശ്രദ്ധിക്കുകയായിരുന്നു നേരത്തെ കണ്ട തെളിച്ചം ഇല്ലാ ആമിയുടെ മുഖത്തു….. ആമി………. …… ആമി………. ഹ്മ്മ്………. ഒന്ന ഞെട്ടിക്കൊണ്ട് ആമി മൂളി….. എന്താ ആമി മുഖം വല്ലാതെ ഇരിക്കുന്നെ….. ആ ചോദ്യം കേട്ടതും അവള് അവന്റെ പുറത്ത് തല വെച്ചു പൊട്ടി കരഞ്ഞു നിഖില് വേഗം വണ്ടി സൈഡിൽ ഒതുക്കി….. എന്താ ആമി എന്ത് പറ്റി….. മറുപടി ഒന്നും പറയാതെ അവന്റെ പുറത്ത് ചാഞ്ഞു തേങ്ങി….. ആമിസേ എന്ത് പറ്റിയെടാ ഇങ്ങനെ കരയാതെ പെണ്ണെ അവൻ ബൈക്കിൽ നിന്നും ഇറങ്ങി അവളുടെ മുഖം കൈയിൽ എടുത്തു കൊണ്ട് പറഞ്ഞു….. എനിക്ക് ആദിനെയും അജുവിനെയും കാണണം തേങ്ങി കൊണ്ട് എങ്ങനെയൊക്കെയോ അവള് പറഞ്ഞു….. എന്ത്………. താൻ കേട്ടത് തെറ്റി പോയോ എന്ന രീതിയിൽ കണ്ണും മിഴിച്ചു അവളെ തന്നെ നോക്കുകയാ….. എനിക്ക് എന്റെ ആദിനെയും അജുവിനെയും കാണണം….. അവൻ ചിരിക്കണോ കരയണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാണ്……….
ഇതിനാണോ നീ ഇങ്ങനെ കരയുന്നെ….. ഹ്മ്മ്………. കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ അവള് പറഞ്ഞു….. ഇങ്ങനെ കരയാതെ മര്യാദക്ക് കാര്യം പറഞ്ഞാൽ പോരെ….. അത് പിന്നെ അവരെ കാണാതൊണ്ട എന്തോ പോലെ വല്ലാതെ മിസ്സ് ചെയുന്നു….. മിസ്സ് ചെയ്യാൻ ഇന്നലെ വൈകുന്നേരം കൂടെ കണ്ടതല്ലേയുള്ളൂ….. അതൊന്നും ഇയാൾക്ക് പറഞ്ഞാൽ മനസിലാവില്ല എന്നും രാവിലെ കാണുന്നവരെ പെട്ടെന്ന് ഒരു ദിവസം കാണാത്താവുമ്പോൾ വല്ലാത്ത വീർപ്പുമുട്ടലാണ്. അവരിലൂടെയാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ പാവം അവർക്കും നല്ല വിഷമം ഉണ്ടാവും കണ്ണ് തുടച്ചു കൊണ്ട് അവള് പറഞ്ഞു നിർത്തി….. അത്രക്ക് ഇഷ്ടമാണോ അവരെ ചെറിയൊരു കുശുമ്പോടെയാണ് അവൻ ചോദിച്ചത്….. ഇഷ്ടമാണോ എന്നോ അവര് എന്റെ ജീവന്റെ ഒരു ഭാഗം തന്നെയാണ് അവരില്ലാതെ ഞാൻ ഇല്ലാ അത്രയും ഇഷ്ടത്തോടെയാണ് അവള് അവരെ പറ്റി പറഞ്ഞത്….. അപ്പൊ ഞാനോ………. അവൻ അവളെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ചോദിച്ചു…..
അത് ഇതുവരെ ആയിട്ട് മനസിലായില്ലേ നിങ്ങള് എന്റെ ഭർത്താവ് അല്ലെ ദേ എന്റെ താലിയുടെയും സിന്ധുരത്തിന്റെയും അവകാശി ഇപ്പൊ മുഖം ഒന്നു തെളിഞ്ഞു ഒരു കുസൃതി ചിരിയോടെയാണ് അവള് പറഞ്ഞത്….. അതല്ലാ………. പിന്നെ………. അവരോടാണോ എന്നോടാണോ കൂടുതൽ ഇഷ്ടം….. അവരോടുള്ള സ്നേഹവും ഏട്ടനോടുള്ള സ്നേഹവും വേറെ വേറെയാണ് അവരെന്റെ ജീവന്റെ ഭാഗമാണെങ്കിൽ ഏട്ടനാണ് എന്റെ ജീവൻ. ഈ ജീവൻ ഇല്ലാതെ എനിക്ക് ഒരു ജീവിത ഉണ്ടാകുമോ അവന്റെ നെഞ്ചിൽ ചൂണ്ടുവിരൽ കുത്തി കൊണ്ട് ചോദിച്ചു….. അതിനുള്ള മറുപടി അവന്റെ നിറഞ്ഞ മനസ്സോടെയുള്ള പുഞ്ചിരിയായിരുന്നു. റോഡ് സൈഡ് ആണെന്ന് പോലും നോക്കാതെ അവൻ അവളെ വാരിപ്പുണർന്നു….. അയ്യോ എന്താ ഈ കാണിക്കുന്നേ ഏട്ടാ വിട് റോഡ് സൈഡിൽ ആണുള്ളത് അവനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു….. കുറച്ചു നിമിഷത്തിന് ശേഷം അവളിൽ നിന്ന് മാറി ആ മുഖം കൈയിൽ എടുത്ത് അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു നിന്നെ ഒരിക്കലും വിട്ടു കളയില്ലെടി എന്ന് പറയാതെ പറഞ്ഞു…..
നിങ്ങൾക്ക് നാണമില്ലേ മനുഷ്യ റോഡിൽ ആണെന്നുള്ള ബോധം വേണം അവന്റെ നെഞ്ചിൽ കൈ കുത്തി അവനെ ദൂരതെക്ക് മാറ്റി കൊണ്ട് പറഞ്ഞു….. അത് പിന്നെ സന്തോഷം വന്നാൽ അപ്പോൾ തന്നെ പ്രകടിപ്പിക്കണ്ടേ അല്ലെങ്കിലേ എനിക്ക് സമാധാനം ഉണ്ടാവില്ല കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു….. ഓ ഇത്പോലെയുള്ള അവസരങ്ങളിൽ ആയിരിക്കും അല്ലെ അവൾക്കും കിസ്സ് കൊടുത്തത് ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു….. നീ എന്തിനടി ഇടക്ക് ഇടക്ക് അവളുടെ പേര് പറയുന്നേ അത് കേൾക്കുമ്പോൾ നിനക്ക് ഇട്ട് ഒന്ന പൊട്ടിക്കാൻ ഒക്കെ തോന്നുന്നുണ്ട്….. അയ്യടാ എനിക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട്….. ഹ്മ്മ് ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല എന്നാ നമുക്ക് പോകാം എന്റെ മോളെ മൂഡ് ഓഫ് ഒക്കെ മാറിയല്ലോ….. ഹ്മ്മ്………. അധികം വോൾടേജ് ഇല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു….. നമ്മള് ഈ വഴിയിലൂടെ അല്ലല്ലോ വന്നത്….. വന്ന വഴിയേ പോകണമെന്ന് നിർബന്ധമുണ്ടോ ഭാര്യേ….. വന്ന വഴി മറക്കരുത് എന്ന് കേട്ടിട്ടില്ലേ എന്റെ ഭർതു അവൻ പറഞ്ഞ അതെ ടോണിൽ തിരിച്ചും അവള് മറുപടി പറഞ്ഞു…..
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവൾക്ക് മനസിലായി എങ്ങോട്ടാ പോകുന്നെ എന്ന് അതിന്റെ സന്തോഷത്തിൽ അവന്റെ തോളിൽ പിടിച്ച കൈ മാറ്റി അവന്റെ വയറിലൂടെ കൈ ചുറ്റി ഇരുന്നു. അവളുടെ മുഖത്തു മിന്നി മായുന്ന സന്തോഷം മിററിൽ കൂടി കാണുകയായിരുന്നു നിഖിൽ അവളുടെ ചുണ്ടിലെ ചിരി മെല്ലെ നിഖിലിന്റെ ചുണ്ടിലും വിരിഞ്ഞു….. ദേ അതാണ് അജുവിന്റെ വീട് അവിടേക്ക് പോയ മതി….. അതെന്താ തന്റെ വീട്ടിൽ പോകണ്ടേ….. എന്തായാലും ആദി അജുവിന്റെ കൂടെ ഉണ്ടാകും അതോണ്ട് അവിടെ പോകാം….. ഹ്മ്മ്………. വണ്ടി അജുവിന്റെ വീടിന്റെ മുറ്റത് എത്തിയ ഉടനെ മിത്ര ചാടി ഇറങ്ങി. ബെൽ അടിക്കാൻ പോകുമ്പോഴേക്കും വാതിൽ തുറന്ന് അജുവും ആദിയും പുറത്തിറങ്ങി. മിത്രയെ അവിടെ കണ്ട് രണ്ട് പേരും ഞെട്ടി പരസ്പരം നോക്കി. അവളാണെങ്കിൽ രണ്ടാളെയും നോക്കി അവിടെ തന്നെ നിന്നു. കുറച്ചു നിമിഷത്തിന് ശേഷം അജുവും ആദിയും മിത്രയുടെ അടുത്തേക്ക് വന്നു കെട്ടിപ്പിടിച്ചു. ആ സമയം അവര് അവരുടേതായ ലോകത്തായിരുന്നു.
മൂന്നു പേരുടെ കണ്ണും മനസ്സും നിറഞ്ഞിട്ടാണുള്ളത്. എന്താണ് പറയേണ്ടതെന്ന് മൂന്നുപേർക്കും അറിയില്ല മൗനമായ് അവര് സന്തോഷം പങ്കിട്ടു. അപ്പോഴാണ് കുറച്ചു മാറി നിൽക്കുന്ന നിഖിലിനെ അജുവും ആദിയും കാണുന്നത്. രണ്ടാളും മിത്രയെ വിട്ട് നിഖിലേട്ടന്റെ അടുത്തേക്ക് ഓടി….. അയ്യോ ഏട്ടാ ഞങ്ങൾ ഏട്ടനെ കണ്ടില്ലട്ടോ സോറി (അജു)….. സാരില്ല കുട്ടുകാർ എല്ലാം പറഞ്ഞു തീർക്കട്ടെ എന്ന് വിചാരിച്ചു നിഖില് ഒരു ചിരിയോടെ പറഞ്ഞു മിത്രയെ നോക്കി….. മിത്രയെയും നിഖിലിനെയും നോക്കിയ അജുവിനും ആദിക്കും സന്തോഷമായി അവരുടെ മിഴികൾ പറയുന്നുണ്ടായിരുന്നു അവരുടെ സ്നേഹം….. പുറത്ത് ആരുടെയൊക്കെയോ സംസാരം കേട്ട് അജുവിന്റെ അച്ഛനും അമ്മയും പുറത്തേക്ക് വന്നു. മിത്രയെയും നിഖിലിനെയും കണ്ട് ഒരു നിമിഷം അവര് പേടിച്ചു പോയി. കല്യാണം കഴിഞ്ഞ് പെണ്ണ് പിറ്റേന്ന് തന്നെ വന്നാൽ ആരായാലും ഒന്ന ഞെട്ടില്ലേ………. അവരുടെ ഭാവം കണ്ടിട്ടോ എന്തോ നിഖില് പറഞ്ഞു…..
ദേ ഇവൾക്ക് ഒരേ സങ്കടം അജുവിനെയും ആധിയേയും കാണാഞ്ഞിട്ട് അതോണ്ട് അമ്പലത്തിൽ പോയിട്ട് നേരെ ഇങ് വന്നു….. മൂന്നും കണക്കാണ് ദേ ഇവര് രണ്ടും നിഖിലിന്റെ വീട്ടിലേക്ക് വരാൻ പോകോന്ന് ഞങ്ങൾ കുറെ പറഞ്ഞതാ പക്ഷെ ആര് കേൾക്കാൻ എന്തായാലും അപ്പോഴേക്കും മിത്ര മോള് എത്തിയല്ലോ ചിരിയോടെ അജുവിന്റെ അച്ഛൻ പറഞ്ഞു….. മിത്ര ആണോ എന്ന രീതിയിൽ നോക്കുന്നുണ്ട് രണ്ടും നല്ല ഭംഗിയായി തലയാട്ടി കൊടുത്തു….. മോന് ഒന്നും തോന്നരുത് കേട്ടോ ഇവര് അങ്ങനെ പിരിഞ്ഞു ഇരുന്നിട്ടില്ല അതാണ് മൂന്നു പേർക്കും സങ്കടം….. ഇതിനൊക്കെ എന്ത് തോന്നാനാണ് അച്ഛാ ഇവര് ഇങ്ങനെ തന്നെയാണെന്ന് ആദ്യമേ എനിക്ക് മനസിലായതാ അതല്ലേ ഞാൻ ഇവളെ ഇങ് കൊണ്ട് വന്നത്….. എന്റെ മോൾക്ക് കിട്ടിയ ഭാഗ്യമാണ് നീ നിഖിലിന്റെ പുറത്ത് തട്ടി കൊണ്ട് അദ്ദേഹം പറഞ്ഞു…..
നിഖില് മിത്രയെ നോക്കിയപ്പോൾ അവള് ഇതൊന്നും ശ്രദ്ധിക്കാതെ അജുവിനോടും ആധിയോടും സംസാരിക്കുന്ന തിരക്കിലാണ് എന്താണാവോ ഇതിന് മാത്രം പറയാനുള്ളത് ഇന്നലെ രാത്രി കൂടെ സംസാരിച്ചതല്ലേ ആ….. നിഖില് അവരെ നോക്കി നിൽക്കുന്നത് കണ്ട് അജുവിന്റെ അമ്മ അവരെ എല്ലാവരെയും ചായ കുടിക്കാൻ വിളിച്ചു….. അയ്യോ ഇപ്പൊ ചായ കുടിക്കാൻ സമയമില്ല സീതമ്മേ അമ്മ അവിടെ കാത്തു നിൽക്കുന്നുണ്ടാവും അതോണ്ട് പിന്നെ ഒരു ദിവസം ചായ അല്ല ചോർ തന്നെ കഴിക്കാം പോരെ (മിത്ര)….. ഹ്മ്മ് എന്നാൽ വൈകിക്കേണ്ട പോയിട്ട് വാ….. എന്നാ നാളെ സൽക്കാരത്തിന് കാണാം സീതാമേ അല്ല സീതമേ അച്ചു ഇനിയും എഴുന്നേറ്റില്ലേ അവനെ കാണുന്നില്ലല്ലോ….. ഇല്ലാ മോളെ ഇന്നലെ പാതിരക്കാ കിടന്നേ അതോണ്ട് എഴുന്നേൽക്കാൻ വൈകും എന്താ വിളിക്കണോ….. വേണ്ട അവൻ ഉറങ്ങിക്കോട്ടെ നാളെ കാണാം….. അച്ഛാ പോട്ടെ….. പോയിട്ട് വരാമെന്ന് പറ മിത്ര കുട്ടി….. എന്നാ പോയിട്ട് വരാം അജു ആദി നാളെ കാണാം….. ഹാ………. രണ്ടുപേരുടെയും കൈയിൽ പിടിച്ചു യാത്ര പറഞ്ഞു…..
എന്നാ എല്ലാവരെയും നാളെ കാണാം പോയിട്ട് വരാം നിഖില് ഒരു ചിരിയോടെ എല്ലാവരോടും പറഞ്ഞു….. ബൈക്കിന്റെ അടുത്ത് എത്തിയപ്പോഴാണ് മിത്രയുടെ അച്ഛനും അമ്മയും വരുന്നത് പിന്നെ കുറച്ചു സമയം അവരോടും സംസാരിച്ചു അവിടുന്ന് യാത്ര പറഞ്ഞിറങ്ങി….. ഇപ്പൊ എന്റെ പൊണ്ടാട്ടി ഹാപ്പിയായോ….. ഡബിൾ ഹാപ്പി ഞാൻ പറയാതെ തന്നെ എന്നെ ഇവിടെ കൊണ്ട് വന്നില്ലേ താങ്ക് യൂ മൈ ഡിയർ ഹബ്ബി ബൈക്കിൽ ഇരുന്നിടത് നിന്ന് ഒന്ന പൊങ്ങി അവന്റെ കവിളിൽ ഒരുമ്മ വച്ചു കൊടുത്തു….. അവൻ ശെരിക്കും ഞെട്ടി എന്ന് വണ്ടി ചെറുതായി പാളിയപ്പോൾ അവൾക്ക് മനസിലായി….. താങ്ക് യൂ ഒന്നും വേണ്ട ഇത് പോലെ തന്നത് ഇനിയും തന്നാൽ മതി അവളെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു….. അതോക്കെ തരാം ഇപ്പൊ എന്റെ പൊന്നു മോൻ നേരെ നോക്കി വണ്ടി ഓടിക്ക്….. 💜💜💜💜💜
ചായ കുടിയൊക്കെ കഴിഞ്ഞ് ഉച്ചക്കുള്ള കറി വെക്കാൻ അമ്മയോടൊപ്പം കേറി അൽപ്പം സ്വൽപ്പം പാചകമറിയാവുന്നത് കൊണ്ട് അമ്മ ചെയുന്നതിന്റെ കൂടെ സഹായിച്ചു നിന്നു അമ്മയോടൊപ്പം ജോലി ചെയ്യാൻ നല്ല രസമാണ് ഓരോ കഥയും പറഞ്ഞു തന്നോണ്ടാണ് പാചകം അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ നല്ല ഉത്സാഹമാണ്. എന്റെ വീട്ടിൽ നേരെ തിരിച്ചാണ് അമ്മ അധികം സംസാരിക്കാറില്ല പ്രതേകിച്ചും എന്നോട് സ്നേഹമൊക്കെയുണ്ട് പക്ഷെ അമ്മക്ക് അത് പ്രകടിപ്പിക്കാൻ അറിയില്ല. ഇവിടുത്തെ അമ്മയാണെങ്കിൽ സ്നേഹം കൊണ്ട് മൂടുകയാ പക്ഷെ ഇടക്ക് ഓരോ വഴക്കും കിട്ടുന്നുണ്ട് വേറെ ഒന്നിനുമല്ല എടുത്ത് സാധനം എടുത്ത് സ്ഥലത്തു വെക്കാത്തതിനാണ് ഇങ്ങനെയാണെങ്കിൽ അമ്മക്ക് എന്നെ വഴക്ക് പറയാനെ സമയം കാണു….. നീലി ചേച്ചിക്ക് റസ്റ്റ് കൊടുത്തിട്ടഉള്ളത് ഹാളിൽ ഇരുന്ന് അളിയന്മാർ ചർച്ചിക്കുകയാണ് അതിന്റെ ഇടയിൽ ചേച്ചി ഇരുന്ന് ടി വി കാണുന്നുണ്ട്. പിന്നെ ഞാനും അമ്മയും അവരുടെ കൂടെ പോയി ഇരുന്നു…..
വിധു ഏട്ടന്റെ അമ്മ കല്യാണത്തിന് വന്നില്ലല്ലോ….. അമ്മ ഇവിടെ ഇല്ല മിത്ര കുട്ടി അമ്മയുടെ അനിയന് സുഖമില്ല അതുകൊണ്ടാ കല്യാണത്തിന് വരാതിരുന്നേ….. എന്ത് പറ്റിയതാ….. ആക്‌സിഡന്റ് അമ്മായിക്ക് ഒറ്റക്ക് എല്ലാം ചെയ്യാൻ കഴിയില്ലാ അതോണ്ട് അമ്മ എവിടെയാ രണ്ട് ദിവസം കഴിഞ്ഞാൽ വരും എന്റെ അനിയത്തി കുട്ടിയെ പ്രതേകം കാണണം എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഇവളുടെ വിശേഷം അറിഞ്ഞപ്പോൾ വരാൻ കഴിയാത്തതിന്റെ സങ്കടവുമുണ്ട് ഏതായാലും രണ്ട് ദിവസം കഴിഞ്ഞാൽ വരും….. ഹാ 💜💜💜💜
അങ്ങോട്ടും ഇങ്ങോട്ടുമുള്ള സത്കാരമൊക്കെ കഴിഞ്ഞു പിന്നെ ചെറുതായി ബന്ധുവീട് സന്ദർശനവും. ഇതിനിടയിൽ വിധു ഏട്ടന്റെ അമ്മ വന്നു നല്ല അമ്മ എന്നെ ഭയങ്കര ഇഷ്ടായി ഒരു ദിവസം ഞങ്ങളെ അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. നീലി ചേച്ചിയും കൂട്ടിയിട്ടാണ് അമ്മ പോയത്. നാളെ എനിക്ക് കോളേജ് തുറക്കും ഏട്ടന് ബാങ്കിലും പോകണം….. അല്ല നാളെ കോളേജ് തുറക്കുന്നത് അല്ലെ മോൾക്ക് ഒന്നും വാങ്ങാൻ ഇല്ലേ….. ഞാൻ ബാഗ് വീട്ടിൽ നിന്ന് കൊണ്ട് വന്നിരുന്നു അമ്മേ ഇനി രണ്ട് മൂന്നു നോട്ട് വാങ്ങണം അത്രേ ഉള്ളു….. എന്നാ മോള് അവനെ കൂട്ടിയിട്ട് പോയി വാങ്ങിയിട്ട് വാ നിങ്ങള് എവിടെയും പോയിട്ടുമില്ലല്ലോ ഒന്ന കറങ്ങിയിട്ടൊക്കെ വാ….. എന്നാൽ അമ്മയും വാ നമുക്ക് എല്ലാവർക്കും പോകാം….. ഞാൻ എന്തിനാ നിങ്ങളുടെ കൂടെ വരുന്നേ ഒന്നു പോ കൊച്ചേ………. അമ്മക്ക് എന്താ ഞങ്ങളുടെ കൂടെ വന്നാൽ അമ്മ വന്നാലേ ഞാൻ പോകു….. ഓ ഈ പെണ്ണ് എനിക്ക് നല്ല തലവേദനയാ അതോണ്ടല്ലേ മോള് പോയിട്ട് വാ നമുക്ക് പിന്നെ ഒരു ദിവസം പോകാം….. ഈ അമ്മ വെറുതെ പറയുന്നതാ….. ഇല്ലാ ഉറപ്പായിട്ടും അടുത്ത പ്രാവശ്യം വരും….. എങ്കിൽ നെക്സ്റ് സൺഡേ നമുക്ക് പോകാം വിധു ഏട്ടനേയും ചേച്ചിയെയും അമ്മയെയും വിളിക്കാം എല്ലാരും ഒരുമിച്ചു നമുക്ക് പൊളിക്കാം….. ആ ഇപ്പൊ അവനോടൊപ്പം പോയിട്ട് വാ….. ഓക്കേ മൈ ഡിയർ അമ്മകുട്ടി 😘….. കൊഞ്ചാതെ പോയിട്ട് വാ ഡീ….. അല്ല ഇപ്പൊ എവിടെക്കാ പോകണ്ടേ മാളിലേക്കാണോ ബൈക്കിൽ പോകുമ്പോൾ നിഖില് ചോദിച്ചു…..
സമയം 10 മണി കഴിഞ്ഞതേയുള്ളൂ ചായ കുടിച്ച ഉടനെ ഇറങ്ങിയതാ….. നമുക്ക് നീലിയാർ കോട്ടത്ത് പോയാലോ….. ഇപ്പോഴോ….. ഹ്മ്മ് അവിടെ ഇപ്പൊ ആൾക്കാരുണ്ടാവും പായസം കഴിപ്പിക്കുന്ന സമയം അല്ലെ ഇപ്പോൾ പോകാം….. കണ്ണൂർ ജില്ലയിലെ ധർമശാലയ്ക്കടുത്ത് മാങ്ങാട്ടുപറമ്പിൽ സ്ഥിതിചെയ്യുന്ന കാവാണ് നീലിയാർ കോട്ടം. (പഴശ്ശിരാജ സിനിമയിൽ മനോജ് കെ ജയനെ കൊല്ലുന്ന സ്ഥലം ) നല്ലൊരു പീസ്ഫുൾ അറ്റ്മോസ്ഫെയറാണ് ചുറ്റും മരങ്ങളാണ് അതോണ്ട് തന്നെ പകലു പോലും ഇരുട്ട് മൂടിയ അവസ്ഥയാണ് പിന്നെ നല്ല തണുപ്പും….. ആരാധനാ സ്ഥലത്തിന് മേൽക്കൂരയില്ല. നീലിയാർ ഭഗവതിയുടെ തെയ്യം ഒറ്റത്തിറഎന്നാണ് അറിയപ്പെടുന്നത് മറ്റു കാവുകളിൽ തെയ്യം വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുമ്പോൾ, നീലിയാർ കോട്ടത്ത് ഭക്തർ നേർച്ച നടത്തുമ്പോഴൊക്കെ തെയ്യം കെട്ടുന്നു. അകത്തു കയറുമ്പോൾ തന്നെ മനസ്സ് ശാന്തമാകും ഒരു ഉന്മേഷവും കിട്ടും നിഖിലേട്ടന്റെ കൈയും പിടിച്ച അകത്തേക്ക് കയറി മുഴുവൻ മരങ്ങളാണ്.
കുറച്ചു ആളുകളുണ്ട് എല്ലാവരും പായസം വഴിപാട് നേർന്നിട്ട് അത് കിട്ടാനുള്ള കാത്തിരിപ്പിലാണ്. ഞങ്ങൾ അവിടെ പോയി തൊഴുതു ഇവിടെ അജുവിന്റെയും ആധിയുടെയും കൂടെ വന്നു ഞാൻ പ്രാര്ഥിച്ചിട്ടുണ്ട് നിഖിലേട്ടനെ എനിക്ക് തന്നെ കിട്ടണേയെന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഏട്ടനേയും കൂട്ടി ഇവിടെ വരാമെന്നും ഞാൻ നേർന്നായിരുന്നു. തൊഴുതു കഴിഞ്ഞ് സ്റ്റെപ് ഇറങ്ങി നരി മടയിലേക്ക് പോയി. പണ്ട് ഇവിടെ നരി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത് അതിന്റെ ഗുഹയോക്കെ ഇപ്പൊ കല്ല് വന്നു മൂടിയിട്ടുണ്ട്. അവിടെ ഒന്നും ആരുമുണ്ടായിരുന്നില്ല ഏട്ടനോടൊപ്പം കുറച്ചു സമയം ഇരുന്ന് ഓരോ വിശേഷങ്ങൾ പറഞ്ഞു നേർച്ചയെ പറ്റിയൊക്കെ പറഞ്ഞു അത് കേട്ടപ്പോ ആളാകെ ചിരിയാണ് ഞാൻ പിന്നെ അതൊന്നും മൈൻഡ് ചെയ്തില്ല അല്ല പിന്നെ. കുറച്ചു ഫോട്ടോസ് എടുത്ത് ഒരിക്കൽ കൂടെ തൊഴുതു. എല്ലാവരെയും കൂട്ടി ഒരു ദിവസം വരണം. പിന്നെ നേരെ ക്യാപിറ്റൽ മല്ലിലേക്ക് പോയി അവിടെ എത്തിയപ്പോൾ ദേ അജുവും ആദിയും രണ്ടും എന്നെ മൈൻഡ് ചെയ്തില്ല. അളിയൻ വിളിച്ചിട്ട് വന്നത് കൊണ്ട് എന്നെ മൈൻഡില്ല ദുഷ്ടന്മാർ. മാളിൽ ഒന്നു കറങ്ങി ഓരോ ഐസ്ക്രീം കഴിച്ചു അവിടുന്നിറങ്ങി. കോഫീ ഹൌസിൽ നിന്ന് ബിരിയാണിയും കഴിച്ചു നേരെ സിനിമ കാണാൻ നേരെ സവിത ഫിലിം സിറ്റിയിൽ പോയി. ആ ഒരു ദിവസം ഫുൾ എന്ജോയ്മെന്റ് ആയിരുന്നു. ഇന്നാണ് ഞങ്ങൾക്ക് ക്ലാസ്സ് തുടങ്ങുന്നത്….. തുടരും…..

by