06/12/2025

നിയതി :ഭാഗം 49 (2)

രചന :കണ്ണൻ്റെ മാത്രം

ഡോക്ടർ… എന്താ പറഞ്ഞത്…. ബ്രഹ്മൻ ഞെട്ടലോടെ ചോദിച്ചു…അതേ സാർ… പറയാൻ വിഷമമുണ്ട്… പക്ഷേ പറയാതെ പറ്റില്ലല്ലോ… ഇയാളുടെ അരക്ക് കീഴ്പ്പോട്ട് തളർന്നിരിക്കുകയാണ്… കൂടുതൽ ഡീറ്റെയിൽസ്അറിയണമെങ്കിൽ ന്യൂറോളജിസ്റ്റുമായി സംസാരിക്കേണ്ടിവരും… ആദ്ദേഹം നാളെ മോർണിംഗ് എത്തും… അദ്ദേഹം നോക്കിയിട്ട് പറയും ബാക്കി കാര്യങ്ങൾ… ഡോക്ടർ പറഞ്ഞു നിർത്തി…അമനും ബ്രഹ്മനും ആകെ തകർന്നുപോയി…

ഹേയ്.. നിങ്ങൾ ഇങ്ങനെ ഡെസ്പ് ആകല്ലേ… ഇതൊരു ടെമ്പററി പരാലിസിസ് ആകും മിക്കവാറും.. ഇത്രേം വലിയ ഒരു ആക്‌സിഡന്റ് ആയിരുന്നില്ലേ…. അതിന്റെ ഭാഗമായിട്ട്…. കുറച്ച് നാളത്തെ ട്രീറ്റ്മെന്റ് മതിയാവും ഈ അവസ്ഥയിൽ നിന്ന് മാറ്റം വരാൻ…ഡോക്ടർ അവരെ സമാധാനിപ്പിച്ചു….
മ്മ്… ബ്രഹ്മൻ ഒന്ന് മൂളിയതേ ഉള്ളൂ…
എങ്കിൽ നിങ്ങൾ പുറത്തേക്ക് നിന്നോളൂ… ന്യൂറോന്റെ ഡോക്ടർ കൂടി വന്ന് പരിശോധിച്ചിട്ട് നാളെ ഇയാളെ റൂമിലേക്ക് മാറ്റാം….ഡോക്ടർ ഒരു 5 മിനിറ്റ്സ് കൂടി… പ്ലീസ്… ബ്രഹ്മൻ അപേക്ഷിച്ചു…

മ്മ്…5 മിനിറ്റ് അതിൽ കൂടുതൽപറ്റില്ലാട്ടോ…
ശരി സാർ…. ബ്രഹ്മൻ സമ്മതിച്ചു…എന്താ അച്ഛാ… ഡോക്ടർ പോയതും അമൻ ചോദിച്ചു….
മോനേ… നിനക്ക് ആക്‌സിഡന്റ് ആയ ലോറി ഓടിച്ചിരുന്നവനെ പോലീസ് പൊക്കിയിട്ടുണ്ട്… നിനക്ക് എതിരെ ഉള്ള കൊട്ടെഷൻ ആണെന്നാ അയാൾ പറഞ്ഞത്….കൊട്ടേഷനോ… അമൻ ഞെട്ടലോടെ ചോദിച്ചു…അതേടാ… എന്നിട്ട് ബ്രഹ്മൻ നിധിയെ കണ്ടതുമുതൽ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു…അച്ഛാ.. എനിക്ക്… ഇതൊന്നും.. വിശ്വസിക്കാൻ പറ്റുന്നില്ല.. മുത്തശ്ശൻ എന്നോട്… അവൻ സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ടിലും എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു…സത്യമാണ് മോനേ.. നിധി മോൾ ഉള്ളതുകൊണ്ട് സത്യങ്ങൾ അറിഞ്ഞു.. നമ്മൾ എന്തോരം ആ കുട്ടിയെ ദ്രോഹിക്കാൻ നോക്കിയതാ എന്നിട്ടും… അല്ലാ മോനേ നീയും അയാളും തമ്മിൽ എന്തെങ്കിലും രീതിയിൽ തെറ്റിപിരിഞ്ഞിരുന്നോ…

ഏയ്യ്… അങ്ങനെ… ഒന്നും… ഉണ്ടായില്ല… അവൻ പറഞ്ഞൊപ്പിച്ചു..എന്തായാലും അയാൾ ചതിച്ചു… പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിവരം അറിഞ്ഞപ്പോഴും എനിക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു അയാൾ ആവില്ല നിന്റെ ആക്സിഡന്റിന് പിന്നിൽ എന്ന്.. പക്ഷേ അയാൾ വിളിച്ചിട്ടാണ് നീ പോയത് എന്ന് പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായി അയാൾ തന്നെയാണ് ഇതിന് പിന്നിൽ എന്ന്… നീ ഇല്ലാതെ ആകുന്നത് കൊണ്ട് അയാൾക്ക് എന്തെങ്കിലും ലാഭം ഉണ്ടാവും…. സ്വന്തം ലാഭത്തിനുവേണ്ടി എന്ത് വൃത്തികേടും ചെയ്യാൻ അയാൾക്ക് മടിയില്ല എന്ന് നമുക്കെല്ലാവർക്കും അറിയുന്നതല്ലേ… ഇപ്പോൾ നീ രക്ഷപ്പെട്ടു എന്നും ആ ലോറി ഡ്രൈവർ പിടിയിലായി എന്നും അറിഞ്ഞപ്പോൾ ആയിരിക്കും അയാൾ മാറിനിൽക്കുന്നത്….

സാർ ഒത്തിരി സമയമായി… ഇനിയും നിന്നാൽ ഡോക്ടർ ചീത്ത പറയും… ബ്രഹ്മൻ അയാളുടെ ദേഷ്യം പറഞ്ഞു തീർക്കുന്നതിനിടയിലാണ് ഒരു നേഴ്സ് വന്ന് പറഞ്ഞത്… അതോടെ അയാൾ അമനോട് നാളെ റൂമിലേക്ക് മാറ്റുമ്പോൾ കാണാം എന്നു പറഞ്ഞ് ഐസിയുവിന് പുറത്തേക്ക് പോയി…എന്തായി…. മോന് എങ്ങനെയുണ്ട് ഇപ്പൊ… ബ്രഹ്മൻ പുറത്തേക്കിറങ്ങിയതും അയാളുടെ ഭാര്യ ശോഭ ചോദിച്ചു…കുഴപ്പമില്ല…. നാളെ ന്യൂറോന്റെ ഡോക്ടർ കൂടി വന്നു പരിശോധിച്ചിട്ട് റൂമിലേക്ക് മാറ്റാം എന്നാ പറഞ്ഞത്…. അവന്റെ കാലിന്റെ ചലനശേഷി പോയത് അയാൾ അവരോട് പറഞ്ഞില്ല… അവർക്ക് അത് താങ്ങാൻ കഴിയില്ല എന്ന് അയാൾക്ക് അറിയാം…

ഹോ…. ദൈവം കാത്തു എന്റെ കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ….. ബ്രഹ്മൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ… പക്ഷേ പുറത്തേക്ക് ഇറങ്ങിയപ്പോൾ മുതൽ ആകെ വല്ലാതെ ഇരിക്കുന്ന ബ്രഹ്മന്റെ മുഖം ഇന്ദ്രൻ ശ്രദ്ധിച്ചിരുന്നു…ഏട്ടാ… ഒന്നു വരുമോ ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു….. ഇന്ദ്രൻ അയാളെയും വിളിച്ചു മാറി നിന്നു….ഏട്ടാ…. അമൻ ഒക്കെയല്ലേ… ഏട്ടന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്…. അവന് കുഴപ്പമൊന്നുമില്ലല്ലോ… ഇന്ദ്രൻ ആകുലതയോടെ ചോദിച്ചു..

ചെറിയ പ്രശ്നമുണ്ട് ഇന്ദ്ര…. അവന്റെ അരയ്ക്ക് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടിട്ടുണ്ട്… അത് എത്രത്തോളം പ്രശ്നമാണെന്നുള്ളത് നാളെ ന്യൂറോന്റെ ഡോക്ടർ വന്നു പരിശോധിച്ചാലേ അറിയൂ… തൽക്കാലം ആരോടും പറയണ്ട നാളെ ഡോക്ടർ വന്നതിനുശേഷം തീരുമാനിക്കാം എന്തു വേണമെന്ന്….. പേടിക്കാൻ ഒന്നും ഉണ്ടാകില്ല എന്നാണ് ഈ ഡോക്ടർ പറഞ്ഞത് എന്നാലും നാളത്തെ ഡോക്ടറിന്റെ വിസിറ്റ് കഴിഞ്ഞാലേ നമുക്ക് ഉറപ്പിക്കാൻ പറ്റൂ… ബ്രഹ്മൻ ഒരു നിശ്വാസത്തോടെ പറഞ്ഞു….അല്ലേട്ടാ..ചലനശേഷി നഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ… ഈശ്വരാ അവൻ ഇതെങ്ങനെ എങ്ങനെ സഹിക്കും… വിഷമിക്കേണ്ട ഏട്ടാ…. കുഴപ്പമൊന്നും ഉണ്ടാകില്ല…. കറക്റ്റ് ട്രീറ്റ്മെന്റിൽ അത് ശരിയായിക്കോളും… അവന്റെ അവസ്ഥ അയാളെയും വിഷമിപ്പിച്ചെങ്കിലും അയാൾ ബ്രഹ്മനെ സമാധാനിപ്പിച്ചു…

മ്മ്… ആ ഒരു പ്രതീക്ഷയിലാണ് അവനും… എല്ലാത്തിനും നമ്മുടെ അച്ഛൻ എന്നു പറയുന്ന ആ ചതിയൻ ആണല്ലോ കാരണം എന്ന് ആലോചിക്കുമ്പോൾ ആണ്…ഏട്ടാ… അപ്പോൾ അവന്റെ ആക്സിഡന്റ്…നമ്മുടെ അച്ഛന്റെ പ്ലാനിംഗ് ആണ് ഇന്ദ്രാ…. ഞാൻ നേരത്തെ പറഞ്ഞില്ലേ അവന് ആ ഭാഗത്തേക്ക് പോകേണ്ട കാര്യമില്ല എന്ന്…. അവനെ അച്ഛൻ വിളിച്ചിട്ടാണ് അവൻ അങ്ങോട്ട് പോയത്… എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിട്ടാണ് ഇങ്ങനെ ഒരു ക്രൂരത അയാൾ ചെയ്തത്….. ആ ഡ്രൈവർ പിടിയിൽ ആകും എന്ന് വേണമെങ്കിൽ കരുതിയിട്ടുണ്ടാവില്ല… ഡ്രൈവർ പിടിയിലായി നമ്മളൊക്കെ സത്യങ്ങൾ അറിഞ്ഞിട്ടുണ്ടാകും എന്നുള്ള ധാരണയിൽ ആയിരിക്കും ഈ മാറി നിൽക്കുന്നത്…. ബ്രഹ്മൻ ദേഷ്യത്തോടെയും പകയോടെയും പറഞ്ഞു

പക്ഷേ ഏട്ടാ നമ്മുടെ അച്ഛൻ അങ്ങനെയൊക്കെ ചെയ്യുമോ…ചെയ്യും…. നിങ്ങളുടെ അച്ഛൻ ഇതല്ല ഇതിലും വലുത് ചെയ്യും…. ചെയ്തിട്ടുമുണ്ട്….
അവരുടെ പിന്നിൽ നിന്നുമുള്ള ചാരുവിന്റെ സംസാരം കേട്ടപ്പോഴാണ് രണ്ടുപേരും തിരിഞ്ഞു നോക്കിയത്….എന്താ നീ അങ്ങനെ പറഞ്ഞത്…. അതിനുമാത്രം അച്ഛൻ എന്താണ് മുൻപ് ചെയ്തിട്ടുള്ളത്…. ഇന്ദ്രൻ അവരോട് ചോദിച്ചു…..
അറിയണോ നിങ്ങൾക്ക്…. ഞാൻ പറഞ്ഞു തരാം…. ഇത്രയും നാൾ പറയാൻ ശ്രമിച്ചപ്പോൾ ഒന്നും അച്ഛനെതിരെ ഒരു വാക്ക് കേൾക്കാൻ പോലും നിങ്ങൾ ആരും തയ്യാറായില്ല…. ഇനിയെങ്കിലും നിങ്ങൾ സത്യങ്ങൾ അറിയണം…. എല്ലാത്തിനും ദൃക്സാക്ഷി ഞാൻ ഒരാൾ ആയതുകൊണ്ട് ഞാൻ എപ്പോഴും അയാളുടെ നോട്ടപ്പുള്ളി ആയിരുന്നു… പിന്നെയെന്റെ മോളെ വെച്ചു അയാൾ ഭീഷണിപ്പെടുത്തി…. അതുകൊണ്ട് മാത്രമാണ് ഞാൻ ഇത്രയും നാൾ മിണ്ടാതെ നിന്നത്…. ചാരു വികാരക്ഷോഭത്തോടെ പറഞ്ഞു….എന്താ ചാരു….. ഇതിനുമാത്രം എന്താ നിനക്ക് അറിയുന്ന രഹസ്യങ്ങൾ… ബ്രഹ്മൻ ചോദിച്ചു

….തുടരും….

ഇന്നലത്തെ പാർട്ടിന്റെ ബാലൻസ് പോസ്റ്റിയിട്ടുണ്ട് ട്ടോ…