രചന – ചിലങ്ക
ആഹാ എല്ലാം ഇന്നത്തോടെ തീർന്നു…. ഇതിനൊക്കെ ആര് സമാധാനം പറയുമോ എന്തോ കാർത്തി ആരോടെന്നില്ലാതെ പറഞ്ഞു… അപ്പോഴും ലെച്ചു അവനെ പിടിച്ച് നിൽക്കുകയായിരുന്നു.. \വാതിൽ തുറന്ന് അതാ വരുന്നു പടകൾ…. അച്ഛൻ –അരവിന്ദ്….. ഗൗരവമേറിയ മുഖം …. വട്ട കണ്ണാടി ഒന്നുകൂടി നേരെയാക്കി രണ്ടിനെയും അടിമുടി ഒന്ന് നോക്കിയതും അവൻ ഒന്ന് ഇളിച്ച് കൊടുത്തു… അച്ഛന്റെ പിന്നിലായി അതാ കണ്ണും മിഴിച്ച് നിൽക്കുന്നു അമ്മ…—-ഭാനുമതി….. എന്നാ ഐശ്വര്യ o തുളുമ്പുന്ന മുഖം…. അവനേയും ലെച്ചു വിനെയും മാറി മാറി നോക്കി… അതാ വാ പുളച്ച് നിൽക്കുന്നു ലക്ച്ചർ സർ…കാർത്തിയുടെ ഏട്ടൻ കിരൺ . ഇപ്പോൾ നിങ്ങൾ വിചാരിക്കു എന്ത് കൊണ്ട് ചേട്ടനെ നിർത്തി അനിയനെ കെട്ടിചെന്ന്… ഇയാൾക്ക് ഒരു പെണ്ണ് സെറ്റ് ആയി ഇരിക്കുവാ… എൻഗേജ്മെന്റ് കഴിഞ്ഞ് അടുത്ത് തന്നെ കല്യാണം ഉണ്ട്…. ആളെ പിന്നെ പരിചയപ്പെടാം…. അച്ഛാ ഇവൾ….. എന്തോ പറയാൻ വന്നതും ആ മനുഷ്യൻ അവനെ തടഞ്ഞു….
മോളെ പോയ് കിടത്ത്….. ഒരുപാട് സങ്കടം കാണും….ആഗ്രഹിച്ച ജീവിതം കിട്ടാതെ പോയതല്ലേ പാവം… അയ്യാ … പാവം… ഒന്ന് പുച്ഛിച്ച് അവൻ അവളെ നോക്കി.. ചെല്ല് മോനെ……. അമ്മപറഞ്ഞതും അവൻ ഒന്ന് മൂളി അവളെയും കൊണ്ട് റൂമിലേക്ക് പോയ്…… ഹോ ഏത് ബ്രാന്റ് ആണോ അവൾ കുടിച്ചത്… സ്മെൽ അടിച്ചിട്ട് ഫോറിൻ ആണോ ന്നൊരു ഡൌട്ട്… അല്ലേ അച്ഛാ…… അവർ പോയ വഴിയിൽ കിരൺ പറഞ്ഞതും അമ്മയും അച്ഛനും അവനെ അടിമുടി നോക്കി… ഈ…….. ഇളിക്കല്ലേ മോനെ (അച്ഛൻ ) ഈ…….,…. വീണ്ടും that ഇളി…. എന്റെ കിരണേ നീ ഇങ്ങനെ ഇളിക്കല്ലേ….സാറാ പിള്ളേരെ പഠിപ്പിക്കുന്നവനാ എന്നൊന്നും ഞാൻ നോക്കില്ല…. പൊയ്ക്കോ…..അമ്മ അങ്ങനെ പറഞ്ഞതും അവൻ അവിടെ നിന്നും എക്സ്കേപ്പ് ആയി……. ഇവൻ എന്താടി ഇങ്ങനെ ആയി പോയേ…….. നിങ്ങളുടെ അല്ലേ വിത്ത്… അതെന്താടി നീ അങ്ങനെ പറഞ്ഞത്… അപ്പോൾ കാർത്തിക്കോ…. അവനും എന്റെ വിത്ത് തന്നെ അല്ലേ… ഒന്ന് പുരികം പൊക്കി അയാൾ ചോദിച്ചു…..
ഈ……… ഹോ ഇപ്പോൾ എനിക്ക് മനസ്സിലായി കിരൺ എന്താ ഇങ്ങനെ ആയതെന്ന്… അമ്മയ്ക്കും മോനും അച്ചടിച്ചത് പോലെ വളിച്ച ചിരി…….. ഹോ.. *-**-**-*-*-*** അവിടെ കിടക്ക് ശവം… എന്നും പറഞ്ഞ് ലെച്ചു വിനെ കാർത്തി കട്ടിലിൽ ഒറ്റ ഏറ്… പാവം ഒന്നും അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടന്നു….. കാർത്തി അവളെ ഒന്ന് നോക്കി നേരെ ബാൽക്കണിയിലേക്ക് പോയ്…. അവിടെ കസ്സേരയിൽ ചാരി ഇരുന്നു….. ഇന്ന് രാവിലെ നടന്ന കാര്യം അവന്റെ ഓർമകളിൽ തെളിഞ്ഞു….. ലെച്ചു വിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ അവന്റെ ഉള്ളിൽ പേരറിയാത്ത ഒരു വികാരം ആയിരുന്നു എന്ന് അവൻ അറിയുന്നുണ്ടായിരുന്നു… പക്ഷെ എന്ത്???? ദേഷ്യത്തോടെ മാത്രമേ അവളെ ഇന്നേവരെ നോക്കിയിട്ടുള്ളു അവളോട് പെരുമാറിയിട്ടുള്ളു… എന്തിന് അതുകൊണ്ട് തന്നെ യാണ് ഈ കല്യാണം വരെ താൻ മുടക്കിയത്….. അവൾ തന്നെയാണെന്നാണ് ഇത് വരെ കരുതിയിരിക്കുന്നെ..
പക്ഷെ കല്യാണ ചെറുക്കനെ ഭീക്ഷണിപ്പെടുത്തി ഈ കല്യാണം മുടക്കിച്ചത് അവൻ തന്നെയാണ്…. പക്ഷെ അവിടെയും താൻ തോറ്റുപോയ്…. കല്യണം ഇല്ലാണ്ടാകുമ്പോൾ ലവൾ കരഞ്ഞു നിലവിളിക്കും എന്നാണ് കരുതിയത്.. പക്ഷെ അവളും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ അറിഞ്ഞായിരുന്നെങ്കിൽ ഒരിക്കലും ഈ കല്യാണം താൻ മുടക്കില്ലായിരുന്നു…. അതും പോരാഞ്ഞിട്ട് തന്റെ തലയിൽ ആകുകയും ചെയ്തു ……… അവന് തന്നെ അവന്റെ കാര്യം ഓർത്ത് പുച്ഛം തോന്നി…. **-******** എന്റെ അമ്മച്ചി ഞാൻ സുനാമിയിൽ പ്പെട്ടേ…… ലെച്ചു ഉറക്കത്തിൽ ഞെട്ടി എഴുന്നേറ്റ് നിലവിളിച്ച് ബെഡിൽ നിന്നും ചാടി എഴുനേറ്റു. മുന്നിൽ ബക്കറ്റുമായി നിൽക്കുന്ന കാർത്തിയേ കണ്ട് അവൾ അവനെ അടിമുടി ഒന്ന് നോക്കി….. നിനക്ക് ഭ്രാന്തണോടാ വയറ്റാട്ടി…. എന്തിനാ വെള്ളം കോരി ഒഴിച്ചേ….. അല്ല നീ എന്താ എന്റെ റൂമിൽ………. മുഖം തൊടച്ച് അവൾ പറഞ്ഞു…. മൂട്ടിൽ വെളിച്ചo തട്ടിയിട്ടാണോടി കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ എഴുന്നേൽക്കുന്നെ….
ഞാൻ കുടുംബത്തിൽ അല്ല ആശുപത്രിയിലാടാ വയറ്റാട്ടി പിറന്നത് ടി……. ഹാ… തല പെരുകുന്നു… വേദന എടുത്തിട്ട് വയ്യാ….. അവൾ തല ഉഴിഞ്ഞു കൊണ്ട് പറഞ്ഞു… അതെങ്ങനെ അറിയാവുന്ന പണിക്ക് പോണം അല്ലെങ്കിൽ ഇങ്ങനെ തല വേദന എടുത്ത് ഇരിക്കും…… അങ്ങനെ ആണെങ്കിൽ നീ എങ്ങനെയാ ഡോക്ടർ ആയത്…..ഒരു വള്ളി നിക്കർ ഇട്ട് പാടത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ പോരായിരുന്നോ….. എടി….. കാർത്തി…… വാതിലിൽ അമ്മയുടെ വിളികേട്ടതും അവൻ അവളെ ഒന്ന് നോക്കി കതക് തുറന്നു.. അമ്മയേ കണ്ടതും അവൾക്കെന്തോ ചമ്മൽ തോന്നി…. എന്താടാ നീ ബക്കറ്റുമായി നിൽക്കുന്ന കാർത്തിയേ കണ്ട് അമ്മ ചോദിച്ചു… ഇവൾക്ക് എഴുന്നേൽക്കാൻ ഭയങ്കര ബുദ്ധിമുട്ട്.. ഒന്ന് വെള്ളത്തിൽ കുളിപ്പിച്ചതാ…. പുച്ഛത്തോടെയുള്ള അവന്റെ പറച്ചിൽ ലെച്ചുവിന് അടിമുടി പെരുത്ത് കേറി….. നീ എന്താടാ അസത്തെ ചെയ്തത്…. എന്നും പറഞ്ഞ് അവന്റെ കാതിൽ അമ്മ പിടിയിട്ടതും അവൻ വേദനയോടെ ചെവി തിരുമ്മി……
സാരമില്ല അമ്മേ……. നഷ്ടപെട്ട് പോയ എന്റെ ജീവിതം എനിക്ക് തിരിച്ചു തന്നതാ കർത്തിയേട്ടൻ………….. അവളുടെ പറച്ചിൽ കേട്ട് അവൻ വാ പുളച്ച് നിന്നും….. അമ്മ സന്തോഷത്തോടെ അവളുടെ കവിളിൽ തലോടി….. സാരമില്ല മോളെ…… ഇതൊക്കെ ഒരു നിമിത്തം ആണ്…. അതേ അമ്മേ വല്യ മനസ്സാ കാർത്തിയേട്ടന്റെ……. ഇത് പോലെ ഒരു പു….. പുന്നാര മോനെ കിട്ടിയ അമ്മ പുണ്യo ചെയ്തതാ… ഇപ്പോൾ ഞാനും ….. എന്റെ ഭഗവാനെ എന്റെ കിളികൾ എല്ലാം പറന്നു പോകുന്നു….. ( കാർത്തി ) അതൊക്കെ പോട്ടെ മോളെ…….. ദാ ഇത് മോൾക്ക് വേണ്ട ഡ്രസ്സ് ആണ്….. കുളിച്ചിട്ട് ഇത് ഇട് കേട്ടോ…. അവൾ ഒന്ന് തലയാട്ടി….. പിന്നെ …. ഒരു പുണ്യം… അലവലാതി വയറ്റാട്ടി…. അതും പറഞ്ഞ് അവനെ കോക്കിറി കാണിച്ച് അവൾ ഡ്രെസ്സും കൊണ്ട് ബാത്‌റൂമിൽ കേറാൻ പോയതും അവൻ അവളെ തെള്ളി മാറ്റി ഡോറിന് മുന്നിൽ നിന്നും…. മാറടോ… എനിക്ക് കുളിക്കണം….. സൗകര്യം ഇല്ല ഇത് എന്റെ മുറി …. എന്റെ ബാത്‌റൂo… ഞാൻ ആദ്യം കുളിക്കും….
ഒഞ്ഞു പോടീ…. നിനക്ക് എന്നോട് എന്താടാ ഇത്രയും ദേഷ്യം….. എവിടെ ചെന്നാലും എനിക്ക് പാരാ പാരാ… സ്കൂളിൽ വീട്ടിൽ നാട്ടിൽ എല്ലായിടത്തും………. ഇപ്പോൾ കുളിമുറിയിയിലും…… അതെയല്ലോ അങ്ങനെ തന്നെ……. എടാ വയറ്റാട്ടി…. നീ ഇതിനൊക്കെ അനുഭവിക്കും…….. നോക്കിക്കോ…….. ഒഞ്ഞു പോടീ നാറി… അതും പറഞ്ഞ് അവൻ ഡോർ അടച്ചു……. എന്ത് ചെയ്യാനാ ഭഗവാനെ…. അതും പറഞ്ഞ് ബെഡിൽ ഇരുന്നതും ഫോൺ കാൾ ചെയ്തതും ഒത്തായിരുന്നു…. പോരാളി കാളിങ്…… ചത്തോന്ന് അറിയാൻ വിളിക്കുവാണോ കിളവി…….. മോൾക്ക് സുഖം അല്ലേ……….. പിന്നെ സുഖം… എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്…. ഒന്ന് കക്കൂസിൽ പോകാൻ പോലും വല്ലവന്റെയും കാല് പിടിക്കേണ്ട അവസ്ഥയാ എന്റെ അറിയോ…. അമ്മേടെ പൊന്ന് മോൾ ഒന്ന് സമാധാനിക്ക്….. അവിടെ എല്ലാരെയും മോൾക്ക് അറിയാവുന്നതല്ലേ…… കാർത്തി നല്ല പയ്യനാ……. ഓ……ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വിളിച്ചത്….അത് പറാ….. അഹ് അച്ഛൻ പറഞ്ഞു മോളും മോനുo വീട്ടിലോട്ട് വരുന്നില്ലെന്ന്….. ഇത്രയും കാണാൻ കൊതി ആണെങ്കിൽ പിന്നെ എന്തിനാ എന്നെ കെട്ടിച്ച് വിട്ടേ… ഞാൻ വരില്ല.. പോ………. അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.,……
സങ്കടം കുമിഞ്ഞു കൂടി…. ഒരുപാട് ആഗ്രഹിച്ച ജോലി… കല്യാണം കൊണ്ട് ഇല്ലാണ്ടായി……. ഓർക്കുമ്പോൾ സങ്കടം വരുന്നു……. ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ ആണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് തല തുവർത്തിക്കൊണ്ട് കാർത്തി വന്നത്….. അവന്റെ കോലം കണ്ടതും അവൾ കലിപ്പിൽ അവിടെ നിന്നും എഴുനേറ്റു…. ഇങ്ങനെ ആണോടാ ഒരു പെണ്ണിന്റ മുന്നിൽ നിൽക്കുന്നെ….. ഷർട്ട് പോലും ഇടാതെ ഉരുട്ടി കയറ്റിയ മസ്സിൽ കാണിച്ചോണ്ട് നടക്കുവാ………. നിനക്ക് എന്ത് വേണമെടി…. എന്റെ റൂം… അത് മാത്രമല്ല നീ ഇപ്പോൾ എന്റെ പുന്നാര ഭാര്യ അല്ലേ…അതുകൊണ്ട് ഞാൻ എന്ത് വേണമെങ്കിലും കാണിക്കും..വേണ്ടി വന്നാൽ തൂണി ഇല്ലാതെ നിൽക്കും….. എന്താ കാണണോ?? ഹാ ടാ വയറ്റാട്ടി കാണിക്ക്…. എന്നും പറഞ്ഞ് അവൾ ഇടുപ്പിന് കൈ കൊളുത്തി….. കാർത്തി എന്ത് ചെയ്യണം എന്നറിയാതെ അവളെ നോക്കി നിന്നും…. ഈശ്വര തലയ്ക്ക് വെളിവില്ലാത്തവളോടാണോ നിന്റെ സംസാരം…… ( ആത്മ ) വേഗം കാണിക്കുന്നുണ്ടോ ?? എനിക്ക് വേറെ പണി ഒണ്ട്…. പോടീ പുല്ലേ… എന്നും പറഞ്ഞ് വേഗം പോയ് അവൻ ഷർട്ട് ഇട്ടു….. ഇടുവാണോ….. ചുമ്മാ കൊതിപ്പിച്ചു…….
കുളി കഴിഞ്ഞ് അമ്മ തന്ന ഡ്രസ്സ് ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് തല തുവർത്തി… കഴുത്തിൽ കിടക്കുന്ന താലി മാലയിൽ അവളുടെ കണ്ണ് ഉടക്കിയതും അറിയാതെ കൈ അതിൽ കോർത്തു….. എന്തോ മനസ്സിൽ പൊതിയുന്നത് പോലെ അവൾക്ക് തോന്നി…. ഇഷ്ടം അല്ലാത്ത കല്യാണം ആണെങ്കിൽ തന്നെയും കഴുത്തിൽ ചാർത്തി തന്ന താലി യോട് എല്ലാ പെണ്ണുങ്ങൾക്കും ഒരു ബഹുമാനം തന്നെയാണ്…… അവൾ ഒന്ന് അതിൽ അമർത്തി പിടിച്ച് കണ്ണുകൾ അടച്ച് കുറച്ച് നേരം അങ്ങനെ നിന്നും…… താഴെ ഇറങ്ങിയതും കിരൺ അവിടെ പത്രം വായിച്ചോണ്ട് ഇരിക്കുന്നു… അച്ഛനെ അവിടെ കണ്ടില്ല…. ഹായ് കിരണേട്ടാ……. അവൾ വിളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു… പോടീ പരട്ടെ ഒറ്റയ്ക്ക് ബാറിൽ പോയില്ലേ നീ… എന്നെ ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ….. ഓ…. അടുത്ത പ്രാവശ്യം ആകട്ടെ നമ്മൾക്ക് പൊളിക്കാം…. അത് പറഞ്ഞതും ചെവിയിൽ പിടിത്തം ഇട്ടതും ഒത്തായിരുന്നു…
വേദനയോടെ നോക്കിയപ്പോൾ വട്ട കണ്ണാടിയും ഇട്ട് നിൽക്കുന്നു അച്ഛൻ….. ഈ… അച്ഛൻ ഉണ്ടായിരുന്നോ കണ്ടില്ല… ഇനി കുടിക്കാൻ തോന്നുവാണെങ്കിൽ ഈ എന്നോട് പറഞ്ഞാൽ മതി…അച്ഛൻ സെറ്റ് ആക്കിത്തരാം…. പക്ഷെ സ്ഥിരം ആക്കരുത്. കേട്ടല്ലോ…….. അതും പറഞ്ഞ് ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി…. കൊള്ളാം നിങ്ങൾ എന്റെ മോളെ ചീത്തയാക്കുവോ ?? അതും പറഞ്ഞ് അമ്മ വന്നു…. ഇനി ആകാൻ എന്തിരിക്കുന്നു……. കേട്ടഭാഗത്തേക്ക് നോക്കിയതും അതാ സുന്ദര കുട്ടപ്പനായി നിൽക്കുന്നു വയറ്റാട്ടി……. നീ ഇത് എവിടെ പോവാ കാർത്തി …. (അച്ഛൻ….) ഞാൻ ഒന്ന് സച്ചു ന്റെ അടുത്ത് പോയിട്ട് വരാം…. ഇന്നിനി എവിടേയും പോകണ്ടാ മോളെ കൂട്ടി ഒന്ന് വെളിയിലൊക്കെ പോയിട്ട് വാ…….. അത് കേട്ടതും കാർത്തിയും ലെച്ചു വും പരസ്പരം നോക്കി…… തുടരും…….

by