18/04/2026

നിത്യവസന്തം : ഭാഗം 18

രചന – അഞ്ചു കൃഷ്ണ

അപ്പോഴും അവന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാൻ ആവാതെ ഞാൻ അവിടെ തന്നെ നിന്നു..ആ പറഞ്ഞതിന്റെ അർത്ഥം അവന്റെ മനസ്സിൽ ഞാൻ ഉണ്ട് എന്നല്ലേ… പിന്നെ അവിടെ നിന്നും പെട്ടന്ന് വീട്ടിൽ ചെല്ലാൻ ആണ് ആദ്യം തോന്നിയത്…ബസിനു കാത്തു നിൽക്കാതെ ഒരു ഓട്ടോയിൽ കയറി ഞാൻ വീട്ടിലേക് പൊന്നു… അപ്പോഴും അവന്റെ വാക്കുകളും നോട്ടവും എല്ലാം മനസ്സിൽ തന്നെ പതിഞ്ഞു കിടന്നു…വാതിൽ തുറന്നു ഞാൻ അച്ഛന്റെ മുറിയിലേക്ക് ചെന്നു.. അച്ഛൻ മയക്കത്തിൽ ആയിരുന്നു.. ഞാൻ അച്ഛന്റെ അടുത്ത ഇരുന്നു… ഭിത്തിയിൽ മാല ഇട്ടു വച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോയിലേക്കും എന്റെ മിഴികൾ പാഞ്ഞു… അപ്പോഴേക്കും അച്ഛൻ കണ്ണ് തുറന്നു… എന്നെ കണ്ടപ്പോൾ ആ മുഖത്തു എപ്പോഴത്തെയും പോലെ തിളക്കം വീണു…

അമ്മു ചേച്ചിയുടെ മനസമ്മതം നല്ല പോലെ തന്നെ നടന്നു… അവർ എല്ലാരും കുറച്ചും കൂടെ കഴിയും വരാൻ…അങ്ങനെ എല്ലാം അച്ഛനോട് പറഞ്ഞു..പ്രിൻസിന്റെ കാര്യം ഒഴിച്ച്…ഞാൻ പറഞ്ഞത് പോലെ തന്നെ അവസാനം നടന്നില്ലേ…
ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് അമ്മു ചേച്ചി പറഞ്ഞു..പള്ളിയിൽ വച്ചുണ്ടായ എല്ലാം ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു…അല്ല അവനും നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടും നിന്റെ മുഖത്തു ഒരു സന്തോഷവും ഇല്ലലോ..
ചേച്ചി എന്റെ മുഖത്തു നോക്കി ചോദിച്ചു..

ഉത്തരം പറയാൻ തുടങ്ങിയതും ഞങ്ങൾക്ക് മുമ്പിൽ പ്രിൻസ് വന്നു.. സാധാരണ ആൽബിച്ചായന്റെ കൂടെയാണ് അവനെ കാണാർ.. പക്ഷെ ഇന്ന് ഒറ്റയ്ക്കാണ് അതിൽ നിന്നും തന്നെ അവന്റെ മനസ്സിൽ എന്തോ തീരുമാനിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായി..എന്താ പ്രിൻസെ..
അമ്മു ചേച്ചി ചോദിക്കുമ്പോഴും ഞാൻ അവന്റെ മുഖത്തു നോക്കിയില്ല..എനിക്ക് നിത്യയോട്‌ അല്പം സംസാരിക്കണം..
ഉടനെ അവന്റെ നാവിൽ നിന്നും ഉത്തരവും വന്നു… കൂടെ അമ്മു ചേച്ചി ഉള്ളത് കൊണ്ട് അത്ര പതർച്ച എനിക്ക് തോന്നിയില്ല.. പക്ഷെ അവൻ സംസാരിച്ചു തീർന്നതും എനിക്ക് ഒരു കള്ള ചിരി തന്നു ചേച്ചി അവിടെ നിന്നും പോയി… എന്നെ ഒറ്റയ്ക് ആക്കി പോയി ദുഷ്ടാ….

വേറെ വഴി ഇല്ലാത്തോണ്ട് തന്നെ ഞാൻ പതിയെ അവന്റെ മുഖത്തു നോക്കി.. എന്നെ തന്നെ നോക്കി പ്രിൻസും…വാ.. മാറി നിൽകാം.. സമാധാനത്തിൽ അവൻ പറഞ്ഞപ്പോൾ എന്റെ ഉള്ള സമാധാനം കൂടെ പോയി..ഇല്ലാ.. എനിക്ക് ക്ലാസ്സ്‌ ഉണ്ട്..
ഞാൻ പറഞ്ഞു തീർന്നതും അവൻ എന്നെ ഒന്ന് നോക്കി… അടുത്ത അവന്റെ നീക്കം എനിക്ക് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ എന്റെ രണ്ട കൈയും പിന്നിൽ ആക്കി… അത് കണ്ടപ്പോൾ ഒരു ചെറിയ ചിരി ആ ചുണ്ടിന്റെ അറ്റത്തു വന്നു എങ്കിലും ഗൗരവം മാറാതെ എന്റെ അടുത്തേക്ക് വന്നു…നീ ആയിട്ട് വരുന്നോ.. അതോ ഞാൻ തൂക്കി എടുത്തോണ്ട് പോണോ..
പറഞ്ഞാൽ പറഞ്ഞത് പോലെ അവൻ ചെയ്യും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ പിന്നെ ബല പ്രയോഗത്തിന് നിന്നില്ല.. അവന്റെ പിന്നാലെ ഞാൻ നടന്നു..

കോളേജിന്റെ സൈഡിലെ മര ചുവട്ടിലേക്ക് ആണ് അവൻ നടന്നത്… മുമ്പ് ഞങ്ങൾ ഒരുപാട് ചിലവിട്ട സ്ഥലവും ഇവിടെ ആയിരുന്നു… രാവിലെ ആയതു കൊണ്ട് തന്നെ വേറെ അധികം ആരും അവിടെ ഇല്ലായിരുന്നു…കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാതെ ഞങ്ങൾ നിന്നു.. അവസാനം ഞങ്ങളുടെ ഇടയിലെ മൗനം ഞാൻ തന്നെ മാറ്റിക്കൊണ്ട് സംസാരിച്ചു..എന്താ..എൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല പകരം അവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.. ഓരോ ചുവടും അവൻ മുമ്പോട്ടു വയ്ക്കുമ്പോൾ ഞാൻ പിന്നോട്ടും വച്ചു.. അവസാനം ഒരു മരത്തിൽ വന്നു തട്ടി നിന്നു..

എൻ്റെ കണ്ണുകൾ പതിഞ്ഞു നിന്നത് താഴേക്ക ആണെങ്കിൽ അവന്റെ കണ്ണുകൾ പതിഞ്ഞു നിന്നത് എന്റെ മുഖത്ത്‌ ആയിരുന്നു..സോറി..
പ്രധീക്ഷികാതെ അവന്റെ നാവിൽ നിന്നും അത് കേട്ടപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി..നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം.. ഒരു sorry കൊണ്ട് ഒന്നും ആവില്ല എന്നും അറിയാം… പക്ഷെ..ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…അവൻ തുടർന്നു..കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞത് പോലെ.. നീ എന്റെ കൂടെ ഉണ്ടായിരുന്ന സമയത്തു ഞാൻ നിന്നെ അറിയാൻ ശ്രമിച്ചില്ല… മനസ്സിൽ ദേഷ്യം വച്ച് പുറമെ നിന്നോട് സ്നേഹം നടിച്ചു..എന്നാൽ നിന്നെ ഞാൻ എന്നോ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു… പക്ഷെ അത് ഞാൻ അറിയാൻ വൈകി പോയി എന്ന് മാത്രം…

ക്ല..ക്ലാസ്സ്‌ തുടങ്ങാറായി…
എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ എൻ്റെ കൈയിൽ പിടിച്ചു വീണ്ടും നേരത്തെ നിന്ന അതെ സ്ഥാനത്തു നിർത്തി..അറിയാം.. മുമ്പത്തെ.. സംഭവങ്ങൾ എല്ലാം നിന്റെ മനസ്സിൽ കിടക്കുന്നത് കൊണ്ട് എന്നെ വിശ്വസിക്കില്ല എന്ന്…അതെ..വിശ്വസിക്കില്ല… ഒരു തെറ്റിൽ നിന്നും പഠിക്കാത്തവർ മനുഷ്യൻ അല്ല.. വീണ്ടും ആ തെറ്റ് എനിക്ക് അവർത്തിക്കാനും വയ്യാ.. എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാനും അവനോടു തുറന്ന് അടിച്ചു..സമ്മതിച്ചു.. തെറ്റ് തന്നെയാ ഞാൻ ചെയ്തത്.. ആ തെറ്റ് തിരുത്താൻ ഒരു അവസരം ആണ് ഞാൻ ചോദിക്കുന്നത്..എന്ന് വച്ചാൽ വീണ്ടും ഞാൻ നിന്നെ വിശ്വസിക്കണം.. സ്നേഹിക്കണം… എന്നിട്ട് വീണ്ടും അവസാനം എല്ലാരുടെയും മുമ്പിൽ ആരുടെ കൂടെ വേണമെങ്കിലും പോവുന്ന ഒരു തെരുവ് പെണ്ണ് ആയിട്ട് എന്നെ കാണിക്കാൻ ആണോ…

നിത്യേ.. ദേഷ്യത്തിൽ ഉള്ള അവന്റെ വിളിക്ക്‌ എന്നെ തളർത്താൻ സാധിച്ചില്ല..വേണ്ടാ.. വീണ്ടും പരീക്ഷിച്ച തോൽക്കാൻ എനിക്ക് വയ്യാ… മാത്രമല്ല എന്നോ ജീവൻ അവസാനിപ്പിക്കേണ്ട ഞാൻ ഇന്നും നിന്റെ മുമ്പിൽ ജീവനോടെ ഉള്ളത് ഒരാൾക്ക്‌ വേണ്ടി മാത്രം ആണ്… നീ ഏറ്റവും കൂടുതൽ വിറക്കുന്ന എന്റെ അച്ഛന് വേണ്ടി… പറഞ്ഞു അവസാനിപ്പിച്ച പോകാൻ തുടങ്ങിയതും വീണ്ടും തടസ്സമായി അവൻ നിന്നു..ഒരു ചോദ്യത്തിന്റെ ഉത്തരം മാത്രം എനിക്ക് കിട്ടിയാൽ മതി… ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..നിന്റെ മനസ്സിൽ ഇപ്പോഴും ഞാൻ ഇല്ലേ ??…ആ ചോദ്യത്തിന്റെ ഉത്തരം ഒന്നേ ഉള്ളു.. പ്രിൻസ് മാത്രേ ഉള്ളു എന്റെ മനസ്സിൽ… പക്ഷെ അത് പറയാൻ എന്ത് കൊണ്ടോ ഞാൻ മടിക്കുന്നു…പറയ്‌.. നിനക്ക് ഇപ്പോഴും എന്നെ ഇഷ്ടം അല്ലേ…
എന്റെ മുഖത്തു നോക്കി അവൻ ചോദിച്ചപ്പോൾ അവന്റെ മുഖത്തു നോക്കാതെ ഞാൻ ഉത്തരവും നൽകി..ഇല്ലാ… എന്റെ ഉത്തരം കേട്ട് അവൻ പിന്മാറും എന്ന് കരുതി എങ്കിലും അതിന്റെ വിപരീതമായി കുറച്ചും കൂടെ എന്റെ അടുത്തേക്ക് അവൻ വരുക ആണ് ചെയുന്നത്… മരത്തിൽ ചേർന്നു നിക്കുന്ന എൻ്റെ ഒരു സൈഡിൽ പ്രിൻസ് കൈ വച്ചു.. അവന്റെ സാമിപ്യം എന്റെ നെഞ്ചിടിപ്പ് കൂട്ടാനും കാരണം ആയി…

അപ്പോൾ നിനക്ക് ഞാൻ ആരും അല്ലേ..
വീണ്ടും മുഖത്തു നോക്കാതെ ഞാൻ ഇല്ലാ എന്ന് രീതിയിൽ തലയാട്ടി…പെട്ടന്ന് അവൻ എന്റെ ചേർത്തു നിർത്തി.. എന്റെ ഉത്തരം കേട്ടത് കൊണ്ട് ആവും സങ്കടത്തിനോട് ഒപ്പം അവന്റെ കൂടെപെർപ്പായ ദേഷ്യവും ആ മുഖത്ത ഉണ്ടായിരുന്നു..പ്രിൻസെ എന്താ ഇത്… വിട്..പിടി മുറുക്കിയത് അല്ലാതെ അവൻ വിട്ടില്ല..പിന്നെ പറയ്‌.. നിന്റെ മനസ്സിൽ ഞാൻ ഇല്ലാ എങ്കിൽ പിന്നെ എന്ത് കൊണ്ടാ.. അന്ന് ആശുപത്രിയിൽ വച്ച് എന്നെ തടയാതെ ഇരുന്നത്..ആ ചോദ്യത്തിന് ഉത്തരം ഇല്ലാതെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.. ശരിയാണ് അന്ന് സണ്ണിച്ചായന്റെ കാൾ വന്നിലായിരുന്നു എങ്കിൽ ഒരു പക്ഷെ….

പറയ്‌.. നിന്റെ മനസ്സിൽ ഞാൻ ഇല്ലേ…അവന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ ആ മുഖത്തു നോക്കി എങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞ ഒഴുകി…അത് കണ്ടത് കൊണ്ടാവാം അവൻ എന്നിൽ നിന്നും അല്പം മാറി നിന്നു…നിത്യ.. ഞാൻ..മതി.. നിനക്ക് എന്താ അറിയേണ്ടത്.. ഞാൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നോ.. കേട്ടോ.. ഇല്ലാ..അവസാനം അവന്റെ മുഖത്തു നോക്കി തന്നെ ഞാൻ ആ കള്ളം പറഞ്ഞു..മുമ്പ് എന്നോട് ചെയ്ത തെറ്റിനെ കുറിച്ച് ഓർത്ത് വല്ല കുറ്റബോധവും നിനക്ക് ഉണ്ടെങ്കിൽ… ദയവ് ചെയ്ത.. ഇനിയെങ്കിലും എന്നെ ശല്യം ചെയ്യാതെ ഇരിക്ക്..അത്രെയും പറഞ്ഞു ഞാൻ നടന്നകന്നു.. ഈ പ്രാവിശ്യം എന്നെ അവൻ തടഞ്ഞതുമില്ല..

അന്ന് ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ബുക്കിൽ നോക്കുമ്പോൾ തെളിയുന്നത് പ്രിൻസിന്റെ മുഖമാണ്… പിനീട് ബ്രേക്ക്‌ ടൈമിൽ പുറത്ത ഇറങ്ങിയപ്പോഴും പ്രിൻസിനെ ഞാൻ കണ്ടില്ല..കോളേജ വിട്ട് അമ്മു ചേച്ചിയോട് ഒപ്പം പുറത്ത പോവാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരോ വിളിച്ചു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പ്രിൻസിന്റെ കൂട്ടുകാർ ആയിരുന്നു..എന്തോ എല്ലാരുടെയും മുഖത്തും പരിഭ്രാന്തി ഉണ്ടായിരുന്നു..നിത്യ… പ്രിൻസിന്.. അവന്.. ഒരു ആക്‌സിഡന്റ് പറ്റി.. ആദ്യം ഞാൻ ഞെട്ടി എങ്കിലും മുമ്പും ഇത് പോലെ ഒരു കള്ളം പറഞ്ഞാണ് എന്നെ പ്രിൻസിന്റെ അടുത്ത എത്തിച്ചത് എന്നത് ഓർമ വന്നു..നോക്ക്.. ഈ കള്ളം..
പറഞ്ഞ തീരുന്നതിന് മുമ്പ്
ആൽബിച്ചായനും രവീന്ദ്രൻ സാറും പുറത്തേക്കു ദിർധിയിൽ ഓടി വരുന്നത് കണ്ടത്… അവരുടെ മുഖത്തെ ടെന്ഷന് എന്റെ നെഞ്ചിടിപ്പ് കൂട്ടാൻ സാധിച്ചു..എത്ര തവണ പറഞ്ഞിട്ടുണ്ട് അവനോട് ഓവർ സ്പീഡിൽ വണ്ടി ഓടിക്കരുത് എന്ന്..
വിഷമവും ദേഷ്യവും എല്ലാം കലർന്ന രവീന്ദ്രൻ സർ പറഞ്ഞുകൊണ്ട് പെട്ടന്ന് പുറത്തേക്കു പോയി… പിന്നാലെ ഞങ്ങളെ സങ്കടത്തിൽ നോക്കി ആൽബിചായനും പുറത്തേക്കു പോയി… അപ്പോഴേക്കും അമ്മു ചേച്ചി എന്നെ മുറുക്കി പിടിച്ചിരുന്നു…

കോളേജിൽ നിന്നും പുറത്ത ഇറങ്ങിയപ്പോഴും ബസിൽ ഇരുന്പോഴും മൊത്തം ശൂന്യത മാത്രം ആയിരുന്നു എന്നിൽ… ഒറ്റ പ്രാർത്ഥന മാത്രം.. പ്രിൻസിന് ഒന്നും വരുത്തരുത്…ടി.. ഇനി പേടിക്കാൻ ഒന്നുമില്ല.. പ്രിൻസ് കണ്ണ് തുറന്നു.. അപകട നില തരണം ചെയ്തു…
രാത്രിയോടെ അമ്മു ചേച്ചി വിളിച്ചു പറഞ്ഞപ്പോൾ അതുവരെ ഉള്ളിൽ ഉണ്ടായിരുന്ന അഗ്നി അണഞ്ഞത് പോലെ തോന്നി… പക്ഷെ അതു വരെ പിടിച്ച നിർത്തിയ എന്റെ സങ്കടം അണപൊട്ടി ഒഴുകി… ഒന്ന് മാത്രം എനിക്ക് മനസിലായി…. പ്രിൻസ് ഇല്ലാതെ ഈ നിത്യെയും ഇല്ലാ എന്ന്…പ്രിൻസിനെ ഏതാണ്ട് രണ്ട ആഴ്ചയോളും ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ആയിരുന്നു… അമ്മു ചേച്ചി ഉൾപ്പടെ എല്ലാരും അവനെ കാണാൻ പോയി… ഞാൻ ഒഴികെ എല്ലാരും…അവനെ കാണാൻ ഉള്ള ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല… അവന്റെ ഈ അവസ്ഥയ്ക് ഞാൻ ആണ് കാരണക്കാരി എന്നൊരു തോന്നൽ ആവാം സണ്ണിച്ചായനും ആൽബിചായനും ചേച്ചിയും നിർബന്ധിച്ചിട്ടും പോവാതെ ഇരുന്നത്… എന്നാലും അവന്റെ എല്ലാ വിവരങ്ങളും അറിയാൻ ഞാൻ ശ്രമിച്ചു…

ഇന്ന് എന്താ പതിവ് ഇല്ലാതെ ഒരു സന്തോഷം.. അമ്മു ചേച്ചി ആയിരുന്നു… അതിന്റെ കാരണവും ചേച്ചിക്ക് തന്നെ അറിയാമായിരുന്നു.. ഇന്ന് പ്രിൻസ് കോളേജിൽ വരും… ഇനിയും ഉള്ളിലെ സ്നേഹം മറച്ചു വയ്ക്കാൻ വയ്യാ.. അതുകൊണ്ട് ഇന്ന് തന്നെ എന്റെ മനസ്സും അവന്റെ മുമ്പിൽ തുറക്കണം..ഒരുപാട് സന്തോഷത്തോടെ ഞാനും ചേച്ചിയും കോളേജിന്റെ അകത്തേക്ക് ചെന്നു..പ്രിൻസ് ആൽബിചായന്റെ അടുത്ത തന്നെ കാണും…ഊഹിച്ചത് തെറ്റിയതുമില്ല ആൽബിചായന്റെ അടുത്ത തന്നെ അവൻ ഉണ്ടായിരുന്നു… ഞെട്ടിയിൽ ഒരു ബാൻഡേജ് ഉണ്ട് അല്ലാതെ വേറെ ഒരു മാറ്റവും ഇല്ലായിരുന്നു.. ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു..ആൽബിചായൻ ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് ഓരോന്നും സംസാരിക്കാൻ തുടങ്ങി.. പക്ഷെ പ്രിൻസ് ഒന്നും സംസാരിച്ചില്ല എന്ന് മാത്രം അല്ല എന്റെ നേർക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല..ഇച്ചായാ പിന്നെ കാണാം..
എന്ന് ആൽബിച്ചായനോടും പറഞ്ഞു അമ്മു ചേച്ചിക്കും ഒരു പുഞ്ചിരി കൊടുത്ത എന്റെ നേർക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അവിടെ നിന്നും പോയി…

ഒരിക്കൽ പോലും ഞാൻ അവനെ കാണാൻ ചെല്ലാത്തത് കൊണ്ട് ആണോ ഇങ്ങനെ…..അന്ന് മാത്രം അല്ല പിനീട് അങ്ങോട്ട്‌ ഉണ്ടായിരുന്ന എല്ലാ ദിവസവും ഇത് തന്നെ ആയിരുന്നു അവസ്ഥ… അവന്റെ അടുത്തേക്ക് ഞാൻ ചെന്നാലും പെട്ടന്ന് അവിടെ നിന്നും മാറും.. എന്തോ അത് എല്ലാം നെഞ്ചിൽ തന്നെ കൊള്ളുകയും ചെയ്തു…ദിവസങ്ങൾ കടന്നു പോകുന്നതിന്റെ കൂട്ടത്തിൽ ആ മംഗള ചടങ്ങും എത്തി… അമ്മു ചേച്ചിയുടെയും സണ്ണിചായന്റെയും വിവാഹം
.ഞങ്ങളുടെ കൃഷ്ണൻ കോവിലിൽ വച്ച് താലി കെട്ടാൻ ആണ് തീരുമാനിച്ചത്… അതിന്റെ തിരക്കിൽ എല്ലാരും ഓടി നടക്കുന്നു..ചേച്ചിക്ക് തുടക്കത്തിൽ ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും പിന്നെ ആൾ കൂൾ ആയി…അങ്ങനെ ഇച്ചായൻ കെട്ടിയ താലി ചേച്ചിയുടെ കഴുത്തിൽ വീണു.ഇച്ചായൻ . സിന്ദൂരം ചേച്ചിയുടെ നെറുകയിൽ ചാർത്തുമ്പോൾ ഒരു പിതാവിന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റിയതിന്റെ സന്തോഷത്തിൽ ചേച്ചിയുടെ അച്ഛന്റെ കണ്ണ് നിറഞ്ഞു…

അന്ന് തന്നെ ഓഡിറ്റോറിയത്തിൽ വച്ച് റിസപ്ഷൻ ഉണ്ടായിരുന്നു.. എല്ലാരയുടെയും മുഖത്തു സന്തോഷം… പുറമെ ഞാനും ചിരിച്ചു നടകുനുണ്ട് എങ്കിലും… രാവിലെ കല്യാണത്തിനും ഇപ്പോൾ റിസെപ്ഷനും പ്രിൻസ് എന്നെ എപ്പോഴത്തെയും പോലെ മൈൻഡ് പോലും ചെയ്തില്ല…അങ്ങനെ ഓരോന്നും ആലോചിച്ചു നിന്നപ്പോൾ ആണ് ആരോ പിന്നിൽ നിന്നും തോളിൽ തട്ടി വിളിച്ചത്തിരിഞ്ഞപ്പോൾ ലക്ഷ്മി അപ്പച്ചി ആയിരുന്നു.. പ്രിൻസിന്റെ അമ്മ.. ആ മുഖത്തു എപ്പോഴത്തെയും പോലെ പുഞ്ചിരി മാത്രമേ ഉള്ളു.. പ്രിൻസിന്റെ അച്ഛനും ഉണ്ടായിരുന്നു.. അദ്ദേഹം അങ്ങനെ ഒന്നും എന്നോട് അധികം സംസാരിച്ചില്ല…മോള് ഒരിക്കൽ പോലും ആശുപത്രിയിൽ വന്ന അവനെ കാണാതെ ഇരുന്നതിന്റെ ദേഷ്യം മാത്രമേ ഉള്ളു.. അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല..
എന്റെ മനസ്സ് വായിച്ചത് പോലെ ആയിരുന്നു അപ്പച്ചിയുടെ വാക്കുകൾ…
ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ തീരാത്തെ പ്രശ്നങ്ങൾ ഇല്ലാ…
എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അപ്പച്ചി പോയപ്പോൾ ഞാനും തീരുമാനിച്ചു എല്ലാം അവനോടു തുറന്നു സംസാരിക്കണം എന്ന്..

അവനെ അനേഷിച്ച നടന്ന്.. അവസാനം ഒരു പെണ്ണിനോട് ഒപ്പം നിക്കുന്നത് കണ്ടു.. സെൽഫി എടുപ്പും ചിരിയും സംസാരവും എല്ലാം ഉണ്ടായിരുന്നു…
എല്ലാം കണ്ടപ്പോൾ എന്ത് എന്നിലാതെ ദേഷ്യം എനിക്ക് വന്നു… ആ പെണ്ണ് പോയി കഴിഞ്ഞപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.. ഞാൻ വരുന്നത് കണ്ടു അവിടെ നിന്നും മാറാൻ തുടങ്ങിയതും ഞാൻ അവന്റെ കൈയിൽ പിടിച്ചു.എന്റെ ആ പ്രവർത്തി അവൻ ഒട്ടും പ്രധീക്ഷിച്ചിലായിരുന്നു… ചുറ്റിലും ആളുകൾ ഉള്ളത് കൊണ്ട് ഞാൻ അവനെയും കൂട്ടി ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയി..എന്താ നിന്റെ ഉദ്ദേശം.. ഞാൻ അവനോട് ചോദിച്ചു..ഫുഡ്‌ കഴിക്കണം… വീട്ടിൽ പോണം.. ഉറങ്ങണം.. മറുപടിയും വന്നു..എല്ലാം സംസാരിച്ചു പിണക്കം മാറ്റാം എന്ന് കരുതിയാണ് വന്നു എങ്കിലും അവന്റെ കളിയാക്കി ഉള്ള മറുപടി കേട്ടപ്പോൾ പിന്നെ ഒന്നും പറയാതെ പോവാൻ തുടങ്ങിയതും ഈ പ്രാവശ്യം അവൻ എന്റെ കൈയിൽ പിടിച്ചു..

എന്താ… ഞാൻ ദേഷ്യത്തിൽ ചോദിച്ചു..ഈ ചോദ്യം ഞാൻ അല്ലേ അങ്ങോട്ട്‌ ചോദിക്കേണ്ടത്… എന്നെ അല്ലേ നീ ഇങ്ങോട്ട് കൊണ്ട് വന്നത്..

ഓഹ്.. ശരിയാ.. Sorry…. ആ പെൺകുട്ടി അവിടെ തന്നെ കാണും രണ്ട മൂന്ന് പോസിലും കൂടെ നിന്ന സെൽഫി എടുക്ക്..

എന്റെ സംസാരം കേട്ട് ദിവസങ്ങൾക്കു ശേഷം അവൻ എന്റെ മുമ്പിൽ ചിരിച്ചു…ഞാൻ അന്നേ മര്യാദയ്ക് ചോദിച്ചത് അല്ലേ…എന്ത്..നിനക്ക് എന്നെ ഇപ്പോഴും ഇഷ്ടമാണോ എന്ന്..ഞാൻ മറുപടി പറഞ്ഞില്ല..പിന്നെ സെൽഫി എടുത്തത്.. അത് മിത്ര ചേച്ചിയുടെ ഫ്രണ്ട് ആണ്… പ്രവീണ… ചേച്ചി
അവസാനത്തെ ചേച്ചി എന്ന് പറഞ്ഞത് ഒന്ന് തറപ്പിച്ച ആണ് പറഞ്ഞത്..പിന്നെ നീ അല്ലേ.. പറഞ്ഞത് ഇനി നിന്റെ പിന്നാലെ നടക്കരുത് എന്ന്… മാത്രം അല്ല ആശുപത്രിയിൽ എന്നെ കാണാൻ എല്ലാരും വന്നു.. നീ മാത്രം..ഞാൻ മാത്രം വന്നില്ല എന്ന് കരുതി… സ്നേഹം ഇല്ലാണ്ട് ആവോ… എന്നോട് ചെയ്തതിന് ഒരു അല്പം ദേഷ്യം എനിക്കും കാണിച്ചൂടെ… എല്ലാം മറന്നു മനസ്സിൽ ഉള്ളത് പറയാൻ വന്നപ്പോൾ പോലും ശ്രദ്ധിച്ചില്ല..ഞാൻ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് അവൻ നിന്നു.. അതും കൂടെ കണ്ടപ്പോൾ ദേഷ്യം കൂടി..അല്ലേലും ഞാനാ മണ്ടി അന്നും ഇന്നും.. അവസാനം ശബ്‌ദം ഇടറിയ്തു കൊണ്ട് ആവും അവൻ എന്റെ അടുത്തേക്ക് വന്നു .ഞാൻ പോവാൻ തുടങ്ങിയതും അവൻ എന്നെ അവനോട് ചേർത്തു നിർത്തി..വിട്ടുകൊണ്ട്… സങ്കടവും ദേഷ്യവും കലർന്നു ഞാൻ പറഞ്ഞു..ടി.. ഞാൻ..എനിക്ക് ഒന്നും കേൾക്കണ്ട.. എനിക്ക് പോണം..പോവാം.. നേരത്തെ നീ പറഞ്ഞ ആ മനസ്സിൽ ഉള്ളത് പറഞ്ഞിട്ട് പൊയ്ക്കോ..എനിക്ക് ഒന്നും പറയാൻ ഇല്ലാ..എന്നാൽ എനിക്ക് ചിലത് ചെയ്യാൻ ഉണ്ട്…എന്ത്.. ഞാൻ അവന്റെ മുഖത്തു നോക്കി..വേറെ ഒന്നുല്ല.. ഒരിക്കെ നമ്മൾ ബാക്കി വച്ചത് ആണ്..പിനീട് ഒന്നും ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല.. കാരണം അവന്റെ ചുണ്ടുകൾ എൻ്റെ ചുണ്ടുകളോട് ചേർന്നിരുന്നു