The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
ആ മോളെ… എന്തൊക്കെയോ കളികൾ നടന്നിട്ടുണ്ട് ഇടയിൽ.. സത്യാമ്മ പറഞ്ഞത് വച്ചിട്ട് ബ്രഹ്മദത്തനും മോനും നിന്റെ അച്ഛനമ്മമാർ മരിക്കുന്നതിന് മുന്നേ അവരെ കണ്ടിട്ടുണ്ട്.. അപ്പൊ പിന്നെ മുത്തശ്ശൻ അവരെ തിരിച്ചു വിളിക്കാൻ തീരുമാനിച്ച നേരത്താണ് മരണം നടന്നത് എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്.. ഇതിനൊക്കെ ഒരേഒരു അർത്ഥമേ ഉള്ളൂ.. ആ ബ്രഹ്മദത്തനും മകനും ഇവരെ കണ്ടത് നിന്റെ മുത്തശ്ശൻ അറിഞ്ഞിട്ടില്ല… അല്ലെങ്കിൽ അവർ പറഞ്ഞിട്ടില്ല… പിന്നെ ജോ അളിയൻ പറഞ്ഞത് വച്ച് അവർക്ക് ലാഭം ഉണ്ടാകുന്ന കാര്യത്തിന് എന്ത് നെറികേടും ചെയ്യുന്നവർ അല്ലേ അവർ…
പക്ഷേ അവരെ ഇല്ലാതെ ആക്കിയത് കൊണ്ട് എന്ത് ലാഭം ആണ് അവർക്ക് ഉള്ളത്… ഇനിയിപ്പോ എന്നെ വിവാഹം കഴിക്കാൻ ആണെങ്കിലും അതിനും മാത്രം സ്വത്തൊന്നും എനിക്ക് ഇല്ലല്ലോ… പിന്നെ എന്താ…
അതാണ് എനിക്കും മനസിലാകാത്തത്… നീ ഇന്ന് അവർ വന്നതിന് ശേഷം നടന്നതൊക്കെ ഒന്ന് ആലോചിച്ച് മുഴുവനായി പറഞ്ഞേ…. ഇച്ചാക്ക പറഞ്ഞു…
നിധി ഓരോ കാര്യങ്ങളായി പറഞ്ഞു തുടങ്ങി…..
ഒരുമിനിറ്റ് സുറുമി.. നീ ഇപ്പൊ എന്താ പറഞ്ഞത്.. മുത്തശ്ശൻ എന്ത് പറഞ്ഞു എന്ന്…. അവൾ പറഞ്ഞു തീരുന്നതിനു മുൻപ് അവളെ തടഞ്ഞുകൊണ്ട് അവൻ ചോദിച്ചു…
എന്താ… അവൾ അവൻ ചോദിച്ചത് മനസിലാകാതെ ചോദിച്ചു…
നിന്റെ മുത്തശ്ശൻ പോകാൻ നേരം എന്ത് പറഞ്ഞു എന്നാ പറഞ്ഞത്.. നാഗമഠം തറവാട് നിനക്ക് ഉള്ളതാണെന്നോ…. അവൻ വ്യക്തമായി ചോദിച്ചു…
എനിക്ക് അവകാശപ്പെട്ടതാണ് എന്നാണ് പറഞ്ഞത്… ഇച്ചായനോടും പറഞ്ഞു അത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന്… അപ്പോഴാണ് അവൾക്കും ആ ചിന്ത പോയത്…
എന്തായിരിക്കും മുത്തശ്ശൻ അങ്ങനെ പറഞ്ഞത്… അവൾ സ്വയം എന്നോണം ചോദിച്ചു..
അതാണ് എനിക്കും അറിയേണ്ടത്… അത് വ്യക്തമായി അറിയണമെങ്കിൽ നിന്റെ മുത്തശ്ശനെ ഒറ്റക്ക് ഒന്ന് കാണാൻ കിട്ടണം.. മറ്റാരും ഇല്ലാതെ…
ഇച്ചാക്ക.. ഇത്.. ഇതുകൊണ്ടാവോ എന്റെ രാമേട്ടനേയും വന്ദുവിനെയും അവർ… അവൾ മുഴുവനാക്കാൻ കഴിയാതെ നിർത്തി… അവളുടെ കണ്ണുകൾ നിറഞ്ഞു അവരുടെ ഓർമയിൽ….
ഏയ്യ്… എന്റെ മോള് വിഷമിക്കല്ലേ.. രണ്ടാഴ്ച്ചക്ക് ഉള്ളിൽ ഞാൻ അവിടെ എത്തും.. നമ്മുക്ക് കണ്ടെത്താം ആരാ അവരുടെ മരണത്തിന് പിന്നിൽ എന്ന്… അവർക്ക് തക്കതായ ശിക്ഷ നമുക്ക് വാങ്ങി കൊടുക്കാം.. അവൻ സമാധാനിപ്പിച്ചു….
മ്മ്… അവൾ ഒന്ന് മൂളി…
ഇപ്പൊ ഒന്നും ആലോചിക്കണ്ട.. എന്തായാലും രണ്ടാഴ്ച കഴിയട്ടെ.. ഞാനും കൂടി എത്തിയിട്ട് എന്തിനും ഇറങ്ങാം നമുക്ക്…
മ്മ്.. എങ്കിൽ ശരി ഇച്ചാക്ക.. കുറച്ച് പണി ഉണ്ട്.. ഞാൻ രാത്രി വിളിക്കാം…
ശരി മോളെ… അയാൾ ഫോൺ വച്ചിട്ടും അവളുടെ ഉള്ളിൽ ഇതു തന്നെ ആയിരുന്നു ചിന്ത…
………………….
ജോ… ഓഫീസിൽ എന്തോ വർക്കിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ആദം അവനെ കാണാൻ വന്നത്….
ആ നീ വന്നോ.. ഞാൻ വന്നപ്പോ നിന്നെ അന്വേഷിച്ചിരുന്നു… എന്തുപറ്റി.. ഇന്ന് വൈകാൻ… ജോ അവനെ കണ്ടതും ചോദിച്ചു…
ജോ നീ ഇപ്പൊ എവിടെയാണ് താമസം.. ആദം ജോ ചോദിച്ചതിന് മറുപടി പറയാതെ അവനോട് ചോദിച്ചു..
എന്താ നീ അങ്ങനെ ചോദിച്ചത്… ജോ അവന്റെ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ചോദിച്ചു…
വല്യപ്പച്ചൻ രണ്ടു ദിവസമായി നിന്നെ കാണണം എന്ന് പറയുന്നു…. ഇന്ന് നീ എത്തും എന്ന് പറഞ്ഞതുകൊണ്ട് ഞാൻ വല്യപ്പച്ചനെയും കൊണ്ട് വന്നപ്പോൾ ആണ് നീ അവിടെ അല്ല താമസം എന്ന് സെക്യൂരിറ്റി പറഞ്ഞത്… അവിടെ അല്ലെങ്കിൽ പിന്നെ നീ എവിടെയാണ് താമസിക്കുന്നത്… ആദം അവനോട് ചോദിച്ചു…
ആദം നീ ഇരിക്ക്.. ഞാൻ പറയാം… ജോ അവനോട് സമാധാനത്തിൽ പറഞ്ഞു…
മ്മ്.. ആദം ഒന്നുമൂളിക്കൊണ്ട് അവിടെ ഇരുന്നു…
ആദം.. നിയതി തിരികെ വന്നു…. ജോ പറഞ്ഞതും ആദം ഞെട്ടിപ്പോയി…
എന്താ… ചേടത്തി തിരികെ വന്നു എന്നോ… എന്നിട്ട്… എവിടെ.. നീ എന്താ വീട്ടിലേക്ക് കൊണ്ട് വരാഞ്ഞത്.. എന്താ ആരോടും പറയാഞ്ഞത്.. ചേടത്തി പറഞ്ഞിട്ടാണോ നീ കാര്യങ്ങൾ അറിഞ്ഞത്.. അപ്പൊ അന്നേ വന്നിരുന്നോ… അവൻ ഒറ്റവായിൽ ഒരുപാട് കാര്യങ്ങൾ ചോദിച്ചു…
നീ ഇങ്ങനെ ഒറ്റയടിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാതെ… എല്ലാം ഞാൻ പറയാം… ജോ അതും പറഞ്ഞുകൊണ്ട് അവൾ വന്നപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ പറഞ്ഞു.. അപ്പോഴും അവൻ മക്കളുടെ കാര്യവും അവൾ ias എടുത്തതും മറച്ചു വച്ചു… അത് ഒരു സർപ്രൈസ് ആയി അവൾ നേരിട്ട് പറഞ്ഞോട്ടെ എന്ന് അവൻ കരുതി… അല്ല വല്യപ്പച്ചൻ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്… എന്തെങ്കിലും അത്യാവശ്യം ഉണ്ടോ…
മ്മ്.. വല്യമ്മച്ചിക്ക് രണ്ടു ദിവസമായിട്ട് ഇത്തിരി കൂടുതൽ ആണെടാ… നിന്നെ കാണണം എന്ന് പറഞ്ഞു എന്ന് അതാ വല്യപ്പച്ചൻ നിന്നെ അന്വേഷിച്ചത്…. പക്ഷേ നീ ബിസിനസ് ടൂറിൽ ആയിരുന്നില്ലേ.. അതാ ഞാൻ പിന്നെ ഫോണിൽ പറയാഞ്ഞത്…
മ്മ്.. വല്യപ്പച്ചനോട് ഞാൻ വന്നോളാം എന്ന് പറയ്… നിധിയോട് ഒന്ന് സംസാരിക്കട്ടെ.. എന്നിട്ട് പറയാം എപ്പോ വരും എന്ന്…
ശരിയെന്നാൽ ഞാൻ അങ്ങോട്ട് പോകട്ടെ… അതും പറഞ്ഞ് ആദം അവിടെ നിന്നും എഴുന്നേറ്റു…
ആദം… തല്ക്കാലം തറവാട്ടിൽ ആരും നിധി വന്നത് അറിയേണ്ട.. നേരിട്ട് കണ്ടാൽ മതി… ജോ പറഞ്ഞതും ആദം അതിന് തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി…
…………………
അന്ന് രാത്രി കിടക്കാൻ നേരം ആയതും നിധിക്ക് ആകെ ഒരു വെപ്രാളം ആയിരുന്നു.. ജോ അവരുടെ കൂടെ താമസമായെങ്കിലും ഇന്നത്തെ വരെ അവർ നാലുപേരും ഒരുമിച്ചാണ് കിടക്കാറ്.. ഇതുവരെ ഇവർ രണ്ടാളും ഒറ്റക്ക് ആയിട്ടില്ല.. ഇതിപ്പോ മക്കൾ രണ്ടും മീരയുടെ വീട്ടിൽ ആയതുകൊണ്ട് വേറെ നിവൃത്തി ഇല്ല…
നിധിയുടെ വെപ്രാളവും പരവേശവും ജോ കാണുന്നുണ്ട്… അവന് അവളുടെ പാട് കണ്ടിട്ട് ചിരിയും വരുന്നുണ്ട് എന്നാൽ ഒരു ചെറിയ വിഷമവും തോന്നുന്നുണ്ട്… പക്ഷേ അവൻ നോർമൽ ആയി തന്നെ അവളോട് പെരുമാറി…
എങ്കിൽ മോള് പോയി കിടന്നോ… ഇനിയിപ്പോ പണിയൊന്നും ഇല്ലല്ലോ… അടുക്കള ഒതുക്കി കഴിഞ്ഞതും സത്യാമ്മ പറഞ്ഞു…
അതുവരെ അവിടെ തട്ടിമുട്ടി നിന്ന നിധിക്ക് ഇനി റൂമിൽ പോകാതെ വേറെ വഴി ഇല്ല എന്ന് മനസിലായി… അവൾ പതിയെ റൂമിലേക്ക് നടന്നു… റൂമിൽ കയറിയതും അവിടെ ഉള്ള സ്റ്റഡി ടേബിളിൽ ഇരുന്ന് എന്തോ വർക്ക് ചെയ്തിരുന്ന ജോ ഒന്ന് തലയുയർത്തി നോക്കി… ജോ നോക്കുന്നത് കണ്ടതും അവന് ഒരു വിളറിയ ചിരി നൽകിക്കൊണ്ട് അവൾ വേഗം കബോർഡിന് അടുത്തേക്ക് പോയി അതിൽ നിന്നും ഒരു ചുരിദാറും എടുത്ത് ബാത്‌റൂമിലേക്ക് പോയി..
കുളി കഴിഞ്ഞിറങ്ങിയിട്ടും തത്തിതത്തി നിൽക്കുന്ന നിധിയെ കണ്ടതും ബെഡിൽ കിടക്കുകയായിരുന്ന ജോ എഴുന്നേറ്റു വന്ന് അവളുടെ കൈയിൽ പിടിച്ചുകൊണ്ടു ബെഡിലായി ഇരുത്തി.. അടുത്തായി അവനും ഇരുന്നു…
നിധി… എന്തിനാ മോളെ ഇത്ര ടെൻഷൻ… നിനക്ക് എന്റെ കൂടെ ഒറ്റക്ക് ഒരു റൂമിൽ കഴിയാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ… ഞാൻ മറ്റേ റൂമിലേക്ക് പോകണോ… അവൻ അവളുടെ ഇരുകൈയും കൂട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു….
ഏയ്യ്… വേണ്ടാ ഇച്ചായാ… എനിക്ക് ടെൻഷൻ ഒന്നുമില്ല… പിന്നെ എന്തോ ഒരു മടി അത്രേ ഉള്ളൂ… നിധി അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…
ദേ ഇങ്ങോട്ട് നോക്കിയേ… ഞാനേ നിന്റെ പഴയ ഇച്ചായൻ തന്നെ ആണ്.. അല്ലാതെ മാറ്റങ്ങൾ ഒന്നുമില്ല… പിന്നെ എല്ലാ രീതിയിലും ഒന്നായിട്ടുള്ളൊരു ജീവിതം തുടങ്ങുന്ന കാര്യം ആലോചിച്ചിടട്ടാണ് ഈ ടെൻഷൻ എങ്കിൽ അത് വേണ്ടാ… നിനക്ക് എന്ന് ഈ മടിയും മറ്റും മാറുന്നോ അന്ന് മതി അതൊക്കെ… നിന്റെ പൂർണ സമ്മതം ഇല്ലാതെ ഞാനും അങ്ങനൊരു ജീവിതം ആഗ്രഹിക്കുന്നില്ല… അതുകൊണ്ട് ആവശ്യമില്ലാത്തത് ഒന്നും ആലോചിച്ച് ഈ കുഞ്ഞിതല പൊകക്കണ്ടട്ടോ… വായോ നമുക്ക് കിടക്കാം… അവൻ അവളുടെ മുഖം തനിക്ക് നേരെ ഉയർത്തി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് പറഞ്ഞു…
മ്മ്… നിധി ഒന്ന് മൂളിക്കൊണ്ട് ബെഡിലേക്ക് കയറി കിടന്നു… ജോയും അവളുടെ അടുത്തായി കയറി കിടന്നു… കിടന്ന് കുറച്ച് നേരമായിട്ടും അവളുടെ അനക്കം ഒന്നുമില്ലാതെ വന്നപ്പോൾ അവനായി തന്നെ അവളെ എടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്തുകിടത്തി…
ഇനിയെന്നും ഉറക്കം വരുന്നതു വരെ ഇതാണ് നിന്റെ സ്ഥാനം… കേട്ടല്ലോ… അവൻ അവളെ അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു….
മ്മ്… അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി പതുങ്ങിക്കൊണ്ട് മൂളി….
നിധി… ജോ അവളുടെ തലയിൽ തഴുകികൊണ്ട് വിളിച്ചു…
എന്താ ഇച്ചായാ…
തറവാട്ടില് വല്യമ്മച്ചിക്ക് തീരെ വയ്യ എന്ന്.. എന്നെ കാണണം എന്ന് പറയുന്നുണ്ട്.. നീയും മക്കളും വരുന്നുണ്ടോ.. അതോ ഞാൻ ഒറ്റക്ക് പോയി വരണോ… നിനക്ക് അങ്ങോട്ട് വരാൻ താൽപ്പര്യം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി… ഒരു നിര്ബന്ധവും ഇല്ല…
ഞങ്ങളും വരാം ഇച്ചായാ.. തറവാട്ടിലേക്ക് പോകുന്ന വഴിക്ക് മക്കളെ മീരയുടെ അവിടെ നിന്ന് പിക് ചെയ്യാം… ആ വീട്ടിലേക്ക് ഞാൻ വന്നപ്പോൾ എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചവർ ആണ് അവർ.. ബാക്കി ഉള്ള എല്ലാവരും ദുർമുഖം കാട്ടിയപ്പോഴും ഒന്നിന്റെ പേരിലും എന്നെ അവർ മാറ്റി നിർത്തിയിട്ടില്ല.. അന്ന് ഇച്ചായന്റെ ആക്‌സിഡന്റ് നടന്ന സമയത്ത് ഒരു പക്ഷേ അവർ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ലൈഫ് ഇങ്ങനെ ഒന്നും ആവുമായിരുന്നില്ല…
അറിയാം പെണ്ണേ… അന്ന് നീ പോയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് അവർ തിരികെ വന്നത്…വല്യമ്മച്ചി ആണ് എന്റെ നിന്നെ കുറിച്ചുള്ള തെറ്റിധാരണകൾ ഒക്കെ മാറ്റിയത്.. പിന്നീട് നിന്റെ ഡയറി വായിച്ചപ്പോൾ ആണ് ഞാൻ എല്ലാ കാര്യങ്ങളും അറിഞ്ഞത്.. പോയ ഓർമ തിരികെ കിട്ടാൻ പിന്നെയും മാസങ്ങൾ എടുത്തു.. പക്ഷേ നിന്റെ ഡയറിയിൽ നിന്ന് അറിഞ്ഞ കാര്യങ്ങളും വല്യമ്മച്ചി പറഞ്ഞു തന്ന കാര്യങ്ങളും വച്ച് നീ പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഞാൻ എല്ലാവരെയും ചോദ്യം ചെയ്തിരുന്നു.. അതോടെ എനിക്ക് ഓർമ തിരികെ കിട്ടി എന്ന് എല്ലാവരും കരുതി.. ഞാനും തിരുത്താൻ പോയില്ല.. പക്ഷേ അപ്പോഴും പോകാൻ ഉള്ള കാരണങ്ങളോ ഒന്നും നീ അതിൽ എഴുതാത്തതുകൊണ്ട് അത് ഞാൻ അറിഞ്ഞിരുന്നില്ല…
സാരമില്ല ഇച്ചായാ.. എല്ലാം കഴിഞ്ഞില്ലേ.. ഇതൊക്കെ നമ്മൾ അനുഭവിക്കണം എന്ന് വിധി ഉണ്ടായിരുന്നിരിക്കും… അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു…
മ്മ്.. അവനും അതിനൊന്ന് മൂളി…
……………………
വല്യമ്മച്ചി… ജോയുടെ വിളികേട്ടാണ് വല്യമ്മച്ചി പതിയെ തന്റെ കണ്ണുകൾ തുറന്നത്….
മോനേ ജോ… എവിടെ ആയിരുന്നു മോനേ നീ…. ഈ വല്യമ്മച്ചിയെ മറന്നോ നീ… അവർ നിറഞ്ഞ കണ്ണോടെ ചോദിച്ചു..
വല്യമ്മച്ചി എന്താ ഈ പറയുന്നത്.. ഞാൻ മറക്കാനോ.. ജോയും കുറ്റബോധത്തോടെ പറഞ്ഞു.. അവന് വല്യമ്മച്ചിയെ കാണാൻ വരാതെ ഇരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി…
വല്യമ്മച്ചി ദണ്ണം കൊണ്ട് പറഞ്ഞതാ മോനേ.. നീ വിഷമിക്കേണ്ട.. വല്യപ്പച്ചൻ പറഞ്ഞ് വല്യമ്മച്ചി എല്ലാം അറിഞ്ഞു…
ഇത്രയും വിഷമായിരുന്നു ഇവിടെ ഉള്ളതിന്റെ ഒക്കെ ഉള്ളിൽ എന്ന് അറിഞ്ഞില്ല മോനേ ഞങ്ങൾ… അവർ വാതിൽക്കലായി നിൽക്കുന്ന തറവാട്ടിലെ എല്ലാവരെയും ദേഷ്യത്തോടെ നോക്കികൊണ്ട് പറഞ്ഞു…
വല്യമ്മച്ചിക്ക് ഒരു സർപ്രൈസ് ഉണ്ട് ഇപ്പൊ വരാം ട്ടോ.. അതും പറഞ്ഞ് ജോ അവിടെ നിൽക്കുന്ന ആരെയും നോക്കാതെ പുറത്തേക്ക് പോയി…
വന്നപ്പോൾ മുതൽ ഒരു നോട്ടം കൊണ്ട് പോലും തന്നെ ശ്രദ്ധിക്കാത്ത ജോയെ കണ്ടതും ഗ്രേസിയമ്മയുടെ സങ്കടം കൂടി.. അവർ അതേ വിഷമത്തോടെ അവൻ പോയ വഴിയേ നോക്കി നിന്നു…
പുറത്തേക്ക് പോയ ജോയുടെ കൂടെ കയറി വരുന്നവരെ കണ്ടതും അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ ഞെട്ടലോടെ തുറിച്ചു…
തുടരും…..