24/04/2026

നിയതി: ഭാഗം 46

രചന: കണ്ണൻ്റെ മാത്രം

അതിനും മാത്രം എന്ത് തെറ്റാടാ ഞാൻ നിന്നോട് ചെയ്യ്തത്… സ്നേഹിച്ചിട്ടല്ലേ ഉള്ളൂ ഞാൻ… വിൻസെന്റ്സങ്കടത്തോടെചോദിച്ചു…സ്നേഹം…തുഫ്…. നീ വല്യ മാന്യൻ… നല്ലവൻ എന്ന് മറ്റുള്ളോരെ കാണിക്കാൻ എന്നെ നീ ചേർത്തുപ്പിടിച്ചു… ചെറുപ്പം മുതലേ നല്ലതെല്ലാം നിനക്കായിരുന്നു കിട്ടിയിരുന്നത് പിന്നെ ഇവർക്കും… ഇവരൊക്കെ ഉപയോഗിച്ചതല്ലേ എപ്പോഴും എനിക്ക് കിട്ടിയിരുന്നത്… വിൻസെന്റ് എല്ലാത്തിലും മിടുക്കൻ… നല്ലവൻ… ബാക്കി ഞങ്ങൾ മൂന്നുപേർ ഒന്നിനും കൊള്ളാത്തവർ… ഞാൻ മുടിയനായ പുത്രൻ… നശിപ്പിക്കാൻ മാത്രം അറിയുന്നവൻ… ജീവിതത്തിൽ ഓരോ തവണയും നീ ചേർത്തുപ്പിടിക്കുമ്പോൾ ബാക്കി ഉള്ളവരുടെ മുന്നിൽ നീ അങ്ങോട്ട് ഉയരും അതേപോലെ എന്റെ സ്ഥാനം പിന്നെയും താഴും… എല്ലാവരുടെയും മുന്നിൽ ഞാൻ വിൻസെന്റിന്റെ അനിയൻ…..അതല്ലാതെ എനിക്ക് സ്വന്തമായി ഒരു വ്യക്തിത്വം വരെ ഇല്ലാതായി… അപ്പോഴൊക്കെ ഉണ്ടായ ദേഷ്യം വെറുപ്പായി മാറിയത് എപ്പോഴാണെന്ന് നിനക്ക് അറിയണോ… അതുകൊണ്ട് നിനക്കുണ്ടായ നഷ്ടം എന്താണെന്ന് അറിയണോ… ഏഹ്ഹ്… അത് ചോദിക്കുമ്പോൾ വല്ലാത്തൊരു തരം ക്രൂരത ഉണ്ടായിരുന്നു അയാളുടെ മുഖത്ത്….

വിൻസെന്റ് ഒരു പകപ്പോടെ ആണ് എല്ലാം കേട്ടത്… അയാൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യത്തിനാണ് തന്റെ സ്വന്തം സഹോദരൻ തനിക്കെതിരെ ഇത്രയും വെറുപ്പ്‌ ഉള്ളിൽ സൂക്ഷിച്ചിരുന്നത് എന്നത് അയാളെ ആകെ തളർത്തി…. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… വിൻസെന്റ് മാത്രമല്ല അവിടെ ഉള്ള ഓരോരുത്തരും ജോ അടക്കം അയാളുടെ വാക്കുകൾ കേട്ട് ഞെട്ടിനിൽപ്പായിരുന്നു… അയാൾ അവസാനം ചോദിച്ച കാര്യം കേട്ട് എല്ലാവരും അയാളെ സംശയത്തോടെ നോക്കി…

നിന്റെ ആദ്യ ഭാര്യ ഇല്ലേ… ആഗ്നസ്…. അവളെ ആദ്യം കണ്ടതും മോഹിച്ചതും പ്രണയിച്ചതും എല്ലാം ഞാനാണ്.. അവളോട് ഞാൻ പറഞ്ഞതും ആണ് അത്…. അപ്പൊ അവൾക്ക് എന്നെ വേണ്ടാ… നിന്നെ ആണുപോലും ഇഷ്ടം…. ഞാൻ പ്രണയിച്ചവൾ നിന്റെ മിന്നും ഇട്ട് ഇവിടെ കയറിയപ്പോൾ എന്റെ തോൽവി പൂർണമായി…. നിന്റെ സന്തോഷപ്രദമായ ജീവിതം കാണുന്ന ഓരോ നിമിഷവും ഞാൻ ഉരുകുകയായിരുന്നു…. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇവൾ എന്റെ ജീവിതത്തിലേക്ക് വരുന്നത്… കൂടെകൂട്ടണം എന്നൊന്നും കരുതിയതല്ല.. എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളർന്നു തുടങ്ങിയില്ലേ.. അതുകൊണ്ട് മാത്രം…. അയാൾ അത് പറഞ്ഞതും അതിഥി സാരി തലപ്പ് കൊണ്ട് വായമൂടിപ്പിടിച്ച് ശബ്ദമില്ലാതെ കരഞ്ഞു… ആദം അവരെ ചേർത്തുപിടിച്ചു… അവർ അവന്റെ നെഞ്ചിൽ തലവച്ചു കരഞ്ഞു… സേവ്യർ ഒരു പുച്ഛത്തോടെയാണ് ഇതെല്ലാം നോക്കി കണ്ടത്….

ഒരിക്കൽ ഇവിടെ വേറെ ആരും ഇല്ലാതെ ഇരുന്ന ദിവസം അടുക്കളയിൽ ജോലി ചെയ്യുന്ന ആഗ്നസിനെ എന്റെ മോഹത്തിന്റെ പുറത്ത് ഒന്ന് പുണർന്നുപോയി…. അതിന് അവൾ എന്റെ മുഖത്തടിച്ചു… അതോടെ അവളുടെ മരണം ഞാൻ തീരുമാനിച്ചു.. നിന്നെ തകർക്കാനും അത് മതിയാകും എന്ന് എനിക്ക് അറിയാമായിരുന്നു.. അപ്പോഴാണ് അവൾക്ക് മഞ്ഞപിത്തം വരുന്നത്… നിനക്ക് ഒരു കാര്യം അറിയോ വിൻസെന്റ് നീയാണ് അവളുടെ മരണം എന്റെ കൈകൊണ്ടാക്കാനുള്ള മാർഗം എനിക്ക് ഉണ്ടാക്കി തന്നത്… അയാൾ അത് പറഞ്ഞതും അവിടെ നിൽക്കുന്ന ഓരോരുത്തരും പകപ്പോടെ അയാളെ നോക്കി… അയാൾ പറഞ്ഞതിനർത്ഥം ആഗ്നസിനെ അയാളാണ് കൊന്നത് എന്ന്… ജോയുടെ മുഷ്ടി ദേഷ്യത്താൽ ചുരുണ്ടു…

നീ അവൾക്ക് മഞ്ഞപ്പിത്തത്തിനു കഴിക്കാൻ നാട്ടുമരുന്ന് എന്നെക്കൊണ്ടല്ലേ വാങ്ങിപ്പിച്ചിരുന്നേ… ആ കഷായത്തിൽ ഞാൻ അല്പം മദ്യം ചേർത്തു… അവളുടെ മരണം ഉറപ്പിക്കാൻ അത് തന്നെ ധാരാളം ആയിരുന്നു…. നിന്റെ ആകെ തകർന്ന അവസ്ഥ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്… അവിടേക്കാണ് ഇവൾ കയറി വന്നത്.. പിന്നെയും നീ നന്നായി ജീവിച്ചു തുടങ്ങി.. കൊല്ലങ്ങൾ കടന്നുപോയി.. ഞാൻ അനുഭവിച്ചത് തന്നെ എന്റെ മോനും അനുഭവിച്ചു തുടങ്ങി… എന്തിനും ഏതിനും ഒരു ജോ.. മറ്റാരെയും ആർക്കും കണ്ണിൽ പിടിക്കില്ല.. അവൻ ബിസിനസ്‌ തുടങ്ങിയപ്പോൾ എന്റെ മോൻ അവന്റെ കൂലിക്കാരനായി…. അവന് അത് സമ്മതമായിരിക്കാം.. പക്ഷേ എനിക്കത് സമ്മതമായിരുന്നില്ല… അതാ ഞാൻ ഇവനെ അവസാനിപ്പിക്കാൻ നോക്കിയത്.. അതിൽ നിന്റെ തകർച്ചയും എനിക്ക് കാണാം… പക്ഷേ ഇവന് അതിൽ ഒന്നും പറ്റിയില്ല എന്ന് മാത്രമല്ല അവന് ഒരു പുതിയ ജീവിതവും ഉണ്ടായി.. പിന്നെ അങ്ങോട്ട് ഇവന്റെ ജീവിതം ഇല്ലാതെയാക്കാനായിരുന്നു എന്റെ ശ്രമം… പക്ഷേ ഞാൻ എന്തൊക്കെ ചെയ്തിട്ടും തോറ്റുപോയി ഞാൻ.. ആാാ…. തോറ്റുപോയി… അയാൾ അലറി.. ഒരു നിമിഷം അയാളുടെ മാനസിക നില തെറ്റിയോ എന്ന് വരെ എല്ലാവരും ചിന്തിച്ചു…

വല്യപ്പച്ചന്റെ മുഷ്ടിയാണ് ആദ്യം അയാളിൽ പതിച്ചത്… നായേ… കുടുംബം മുടിക്കാൻ ഉണ്ടായവനെ… ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം എന്ത് തെറ്റാടാ അവൻ നിന്നോട് ചെയ്യ്തത്… ഏഹ്ഹ്… നിന്നെ എല്ലാവരേക്കാൾ അതികം സ്നേഹിച്ചതോ… നിനക്ക് വേണ്ടി എന്തൊക്കെ ചെയ്തിരിക്കുന്നു അവൻ… നീ ആയിട്ട് ഉണ്ടാക്കി വച്ച എത്രയെത്ര പ്രശ്നങ്ങൾ ആരും അറിയാതെ അവൻ ഒതുക്കി തീർത്തിരിക്കുന്നു… എന്നിട്ടും നീ… നിന്നെ എന്റെ മകൻ ആണെന്ന് പറയാൻ തന്നെ അറപ്പ് തോന്നുന്നു എനിക്ക്.. 10 വയസ്സുള്ള കുഞ്ഞിനെ വരെ കാമകണ്ണിലൂടെ കണ്ട നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചാൽ മതി… ചെകുത്താന്റെ സന്തതി…. അയാൾ ദേഷ്യത്തോടെ അലറി…
വല്യപ്പച്ചൻ ഇത്രയൊക്കെ പറഞ്ഞിട്ടും യാതൊരു കൂസലും ഇല്ലാതെ ഒരു പുച്ഛചിരിയോടെ നിൽക്കുന്ന സേവ്യറിനെ വെറുപ്പോടെ നോക്കി വിൻസെന്റ്…

എന്തിനായിരുന്നു ടാ ഇതെല്ലാം.. നിന്നെ ആരെക്കാളും അധികം സ്നേഹിച്ചതിനും വിശ്വസിച്ചതിനുമോ… ആഗ്നസ്… എന്ത് തെറ്റാടാ അവൾ നിന്നോട് ചെയ്യ്തത്.. അവൾ പത്തിലും നീ എട്ടിലും പഠിക്കുന്ന പ്രായത്തിൽ നീ ഇഷ്ടം പറഞ്ഞപ്പോൾ നിരസിച്ചതോ… അതോ എന്നെ ഇഷ്ടമാണെന്ന് നിന്നോട് പറഞ്ഞതോ.. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് അവൾ എന്നോട് ഇത് പറഞ്ഞിരുന്നു.. അന്ന് നിന്റെ കുട്ടിക്കളി ആയി കണ്ട് ഞങ്ങൾ ചിരിച്ചു അത്… പക്ഷേ അത് ഇത്രയും വലിയ ഒരു പകയായി നിന്റെ ഉള്ളിൽ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല… എന്നോട് ഒരിക്കൽ അവൾ പറഞ്ഞതാ നിന്റെ നോട്ടവും ഭാവവും ഒന്നും ശരിയായി തോന്നുന്നില്ല എന്ന്… അന്ന് ഞാൻ അത് കാര്യമാക്കിയില്ല.. അവളോട് ദേഷ്യപെടുക കൂടി ചെയ്യ്തു.. പണ്ടത്തെ കാര്യങ്ങൾ ഉള്ളിൽ വച്ചിട്ട് നീ വെറുതെ അവനെ തെറ്റിദ്ധരിക്കുന്നതാണ് എന്നും പറഞ്ഞ്… അത്രക്കും വിശ്വാസം ആയിരുന്നു നിന്നെ… പക്ഷേ.. നീ… അതും പറഞ്ഞ് വിൻസെന്റ് അയാളെ തലങ്ങും വിലങ്ങും തല്ലി… പിന്നെ അവിടെ തന്നെ മുട്ടിക്കുത്തിയിരുന്ന് ഉറക്കെ കരഞ്ഞു…

ഞാൻ ഒരിക്കലും ആഗ്നസിനോ എന്റെ മോനോ നല്ലൊരു ഭർത്താവോ അപ്പനോ ആയില്ലല്ലോ കർത്താവേ… അന്ന് അവളുടെ വാക്ക് ഞാൻ മുഖവിലക്കെടുത്തിരുന്നെങ്കിൽ ഇന്ന് എന്റെ മോന് അവന്റെ മമ്മയെങ്കിലും കൂടെ ഉണ്ടായിരുന്നേനെ… അയാൾ അത് പറഞ്ഞതും പിടഞ്ഞത് ഗ്രേസിയമ്മയുടെ നെഞ്ചായിരുന്നു… താൻ ജോയുടെ അമ്മയല്ല എന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം എന്നവർക്ക് മനസിലായി.. അവർക്കുള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ നിറഞ്ഞു…പെട്ടന്നാണ് അയാൾ നെഞ്ചിൽ കൈവച്ചുകൊണ്ട് വീണത്…. അതോടെ എല്ലാവരും അയാളുടെ ചുറ്റും കൂടി… നിധി വേഗം അയാളുടെ പൾസ് ചെക്ക് ചെയ്യ്തു.. താഴ്ന്ന് വരുന്ന പൾസ് റേറ്റ് അവളെ ഉത്കണ്ഠയിലാക്കി..ഇച്ചായാ… എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം… ഇച്ചായൻ വണ്ടി ഇറക്ക്.. അപ്പോഴേക്കും ഞാൻ സിപിആർ കൊടുക്കട്ടെ…

ശരി നിധി…. ജോ വേഗം വണ്ടി ഇറക്കാനായി പോയി….എല്ലാവരുടെയും ശ്രദ്ധ തന്നിൽ നിന്നും മാറി എന്നുകണ്ട സേവ്യർ അടിക്കൊണ്ട് അവശനായി കിടന്നിരുന്നിടത്തുനിന്നും പതിയെ എഴുന്നേറ്റ് പിൻവാതിൽ ലക്ഷ്യമാക്കി നീങ്ങി… എങ്ങനെയും രക്ഷപ്പെടണം എന്നൊരു ചിന്ത മാത്രമേ അയാളിൽ ഉണ്ടായിരുന്നുള്ളൂ… അയാളെ തന്നെ ശ്രദ്ധിച്ചു നിന്നിരുന്ന ഇച്ചുവിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി നിറഞ്ഞു… ഇവിടെ നിന്നും രക്ഷപ്പെടുന്നത് നരകത്തിലേക്കാണെന്ന് അപ്പോൾ സേവ്യർ മനസിലാക്കിയിരുന്നില്ല…നിധി സിപിആർ കൊടുമ്പോഴേക്കും ജോ വണ്ടി ഇറക്കിയിരുന്നു… എല്ലാവരും കൂടി അയാളെ വണ്ടിയിൽ കയറ്റി… കൂടെ ഗ്രേസിയമ്മയും കയറി… ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ട് ജോ ഒന്നും പറഞ്ഞില്ല…. നിധി കൂടി കോ- ഡ്രൈവർ സീറ്റിലേക്ക് കയറിയതും ജോ വണ്ടി എടുത്തിരുന്നു… അതിനുപിന്നാലെ തന്നെ വല്യപ്പച്ചൻ ഒഴികെയുള്ള ആണുങ്ങളും മറ്റൊരു വണ്ടിയിൽ ജോയെ ഫോളോ ചെയ്യ്തു… വല്യപ്പച്ചൻ എല്ലാം കണ്ടും കേട്ടും തളർന്നുപ്പോയിരുന്നു…

അവർ പോയതിനു ശേഷം ഉള്ളിലേക്ക് വന്നപ്പോഴാണ് സേവ്യർ രക്ഷപ്പെട്ടത് അതിഥിക്ക് മനസിലായത്… തുറന്നുകിടക്കുന്ന പിൻവാതിൽ അവർക്ക് കാട്ടിക്കൊടുത്തു അയാൾ ഏതിലെ ആയിരിക്കും രക്ഷപ്പെട്ടിട്ടുണ്ടാവുക എന്ന്… അവർ വേഗം അതിലെ പുറത്തേക്കിറങ്ങി നോക്കിയെങ്കിലും അവിടെയൊന്നും അയാളുടെ ഒരു പൊടിപോലും കിട്ടിയില്ല… അവർക്കാകെ നിരാശ തോന്നി… ഇത്രയൊക്കെ ചെയ്തിട്ടും അയാൾ രക്ഷപ്പെട്ടല്ലോ എന്നാലോചിച്ച്… അവർ അതേ നിരാശയോടെ ഉള്ളിലേക്ക് കയറി…..

……………….

മീരയുടെ ഹോസ്പിറ്റലിലേക്കാണ് വിൻസെന്റിനെ കൊണ്ടുപോയത്… പോകുന്ന വഴിക്ക് തന്നെ നിധി എല്ലാം അറിയിച്ചതുകൊണ്ട് ഒരു ടീം തന്നെ അവിടെ അവരെ വെയിറ്റ് ചെയ്ത് നിന്നിരുന്നു…വിൻസെന്റിനെ നേരെ icu വിലേക്കാണ് കയറ്റിയത്… എല്ലാവരും ആപത്തൊന്നും ഇല്ലാതെ അയാളെ തിരിച്ചുനൽകണേ എന്നൊരു പ്രാർത്ഥനയോടെ അവിടെ നിന്നു… ഗ്രേസിയമ്മ കരഞ്ഞുതളർന്നുഅവിടെഇരുന്നു…അരമണിക്കൂറോളം കഴിഞ്ഞിട്ടാണ് ഡോക്ടർ പുറത്തേക്ക് വന്നത്… അതോടെ എല്ലാവരും അയാളുടെ അടുത്തേക്ക് ചെന്നു…ഡോക്ടർ ഞങ്ങൾ വിൻസെന്റിന്റെ ബന്ധുക്കൾ ആണ്… എന്തായി കാര്യങ്ങൾ… ജോയുടെ അവസ്ഥ മനസിലാക്കി എന്നോണം നിധിയാണ് അത് ചോദിച്ചത്…വിൻസെന്റിന്റെ അവസ്ഥ അല്പം ക്രിട്ടിക്കൽ ആണ്… ഇസിജിയിൽ നല്ല വാരിയേഷൻ ഉണ്ട്.. നമുക്ക് ഒരു എൻജിയോഗ്രാം ചെയ്ത് നോക്കാം… എന്നിട്ട് തീരുമാനിക്കാം ഇനിയെന്താ വേണ്ടത് എന്നത്… ഡോക്ടർ പറഞ്ഞു…

ഓക്കേ ഡോക്ടർ.. എന്തായാലും കുഴപ്പമ്മില്ല ഡോക്ടർ.. ഞങ്ങൾക്ക് ആളെ തിരികെ കിട്ടിയാൽ മതി… ശരി.. എന്നാൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യാം… സമ്മതപത്രം സിസ്റ്റർ ഇപ്പോൾ കൊണ്ട് വന്നു തരും… അതിൽ ഒന്ന് സൈൻ ചെയ്യണം….
ഓക്കേ സാർ… നിധി സമ്മതിച്ചതും ഡോക്ടർ ഉള്ളിലേക്ക് പോയി….ഇച്ചാ…മോനേ… ജോ… പപ്പാ… നിധി ജോയോട് എന്തെങ്കിലും പറയുന്നതിന് മുൻപ് ഗ്രേസിയമ്മ ഒരു കരച്ചിലോടെ അവനെ കെട്ടിപ്പിടിച്ചിരുന്നു…. പക്ഷേ ജോ കല്ലുപോലെ നിന്നതേ ഉള്ളൂ.. ഒരിക്കൽപോലും അവന്റെ കൈകൾ അവരെ തിരികെ പുണരുവാൻ പൊന്തിയില്ല…

ജോയുടെ വലിഞ്ഞു മുറുകി ഇരിക്കുന്ന മുഖവും ചുരുട്ടിയ മുഷ്ടികളും അവന്റെ ദേഷ്യം നിധിക്ക് മനസിലാക്കി കൊടുത്തു.. ഇനിയും അവരെ അവന്റെ ശരീരത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഹോസ്പിറ്റൽ ആണെന്ന് പോലും ഓർക്കാതെ അവൻ റിയാക്ട് ചെയ്യും എന്ന് അവൾക്ക് തോന്നി…Mrs. വിൻസെന്റ് ദയവുചെയ്ത് ഇവിടെ ഒരു സീൻ ക്രീയേറ്റ് ചെയ്യാതെ അങ്ങോട്ട് ആ കസേരയിലേക്ക് ഇരിക്ക്… അവൾ ശബ്ദം താഴ്ത്തി അവരോട് പറഞ്ഞു…

ഞാൻ എന്ത് സീൻ ക്രീയേറ്റ് ചെയ്യ്തു… എന്റെ മകനെ കെട്ടിപ്പിടിച്ച് കരയുന്നത് അത്ര വലിയ കുറ്റം ആണോ…. കേട്ടോ മോനേ ഇവള് പറഞ്ഞത്…. ഇതൊക്കെ പറയാൻ നീ ആരാടി… അവർ നിധിക്ക് നേരെ ചീറി.. അത്യാവശ്യം ഉറക്കെ തന്നെയാണ് അവർ സംസാരിച്ചത്… നിധിക്ക് ആകെ നാണക്കേട് തോന്നി…അവൾ ആരാണെന്ന് നിങ്ങൾക്കറിയില്ലേ എന്റെ ഭാര്യാ… പക്ഷേ നിങ്ങളോ… നിങ്ങൾ എന്റെ ആരാ… ആരുമല്ല… അതുകൊണ്ട് പ്ലീസ് അവിടെ ചെന്നിരിക്കണം… ജോ അവരെ നോക്കി മുറുകിയ മുഖത്തോടെ പറഞ്ഞു…മോനേ ജോ…. മമ്മി…

ദേ.. ആകെ നിലവിട്ട് നിൽക്കാണ് ഞാൻ..എന്റെ ക്ഷമയെ പരീക്ഷിക്കാതെ മാറി നിന്നോ നിങ്ങൾ.. ഇല്ലെങ്കിൽ എങ്ങനെ പെരുമാറും ഞാൻ എന്ന് എനിക്ക് തന്നെ അറിയില്ല…. അവൻ ദേഷ്യത്തോടെ പറഞ്ഞു….ഇച്ചായാ വേണ്ട… Mrs. വിൻസെന്റ് പ്ലീസ്….അവർ വേറെ വഴിയില്ലാതെ നിധിയെ നോക്കി പേടിപ്പിച്ച് അപ്പുറത്തുള്ള കസേരയിൽ ചെന്നിരുന്നു… അവരുടെ ഉള്ളിൽ നിധിയോടുള്ള ദേഷ്യം ഒന്നുകൂടി കൂടി…. ചിലർ ഇങ്ങനെയാണ്.. ജീവിതം എത്രയൊക്കെ പാഠങ്ങൾ പഠിപ്പിച്ചാലും അവർ ഒന്നും പഠിക്കില്ല… എപ്പോഴും അവർ മാത്രമാണ് ശരിയെന്ന മൂഡസ്വർഗത്തിൽ ജീവിക്കും…

തുടരും…

തിരക്കാണ് പിള്ളേരെ.. നാട്ടിൽ പോകാനുള്ള പാക്കിങ്ങും മറ്റുമായി… സ്റ്റോറി ഇത്തിരി സ്ലോ ആകും ട്ടോ…