23/04/2026

നിയതി :ഭാഗം 51

രചന : കണ്ണൻ്റെ മാത്രം

എന്താണ് വീരദത്താ സുഖമല്ലേ… അയാൾ ഒന്ന് ഓക്കേ ആയതും ജോ ചോദിച്ചു….ഇങ്ങനെ ഇട്ട് നരകിപ്പിക്കാതെ ഒന്ന്കൊന്നുതാടാനാ********ളെ…. അയാൾ അലറി…ഹാ… താനും സിനിമ ഡയലോഗ് പറഞ്ഞു തുടങ്ങിയോ.. എന്തോന്നെടെ ഇത്.. നിനക്കൊക്കെ മറ്റുള്ളവരെ ഇട്ട് പീഡിപ്പിക്കാം നിന്നെ ആരും ഒന്നും ചെയ്യാൻ പാടില്ല അല്ലേ… എന്തായാലും നിന്റെ മുഖം ഇങ്ങനെയാക്കാൻ സ്റ്റീഫൻ കുറച്ചു പണിയെടുത്തതല്ലേ… ഇച്ചു അത് പറഞ്ഞുകൊണ്ട് അവിടെ അടുത്തു നിൽക്കുന്ന ഒരാളെ കണ്ണുകാട്ടി.. അയാൾ ഒരു സ്പ്രേയും കണ്ണടയും ഗ്ലൗസും അവന് കൊണ്ടുകൊടുത്തു… അവൻ ഗ്ലൗസ് കൈയിൽ ഇട്ട് കണ്ണട വച്ച് ആ സ്പ്രേ കൈയിൽ വാങ്ങി.. ജോയോടും നിധിയോടും കണ്ണുകാട്ടിയതും അവർ അല്പം പിന്നിലേക്ക് നിന്നു… വീരൻ ഇതെല്ലാം ഭീതിയോടെയാണ് നോക്കി കണ്ടത്.. ഇതുവരെ അനുഭവിച്ചതിലും കൂടുതൽ എന്തോ വരാൻ ഉള്ളതുപോലെയാണ് അയാൾക്ക് തോന്നിയത്…

ഇച്ചു.. ഒരു മിനിറ്റ്… പെട്ടന്ന് ജോ അവനെ തടഞ്ഞു… അത് കണ്ടതും വീരൻ ഒന്ന് ആശ്വസിച്ചു… ഇച്ചു ജോയെ എന്താ എന്നപോലെ നോക്കി…വീരന് സന്തോഷിക്കാൻ ഉള്ളത് കാട്ടികൊടുത്തിട്ട് ഈ സമ്മാനം കൊടുക്കാം ഇച്ചു… അല്ലെങ്കിൽ പിന്നെ ഇത് കാണാൻ പറ്റിയില്ലെങ്കിലോ… ജോ അത് പറഞ്ഞതും ഇച്ചുവിന്റെയും നിധിയുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു… വീരൻ മാത്രം ഒന്നും മനസിലാകാതെ മൂന്നുപേരെയും നോക്കി..ജോ നിധിയുടെ മൊബൈലിൽ നിധിയും ബ്രഹ്മനും തമ്മിൽ ഉള്ള സംസാരം അയാൾക്ക് കാണുന്ന രീതിയിൽ വച്ചു…

അതിൽ പറയുന്ന കാര്യങ്ങൾ വീരൻ ഞെട്ടലോടെയാണ് കേട്ടത്… ഇങ്ങനെ ഒരു കാര്യം അയാളുടെ അറിവിൽ നടന്നിട്ടില്ല.. ജിത്തുവും മനുവും അയാളോട് ചോദിക്കാതെ അങ്ങനെ ഒന്നും ചെയ്യുകയുമില്ല.. പിന്നെ എങ്ങനെ അവർ ഒരു കൊട്ടേഷൻ കൊടുത്തു… അയാളുടെ തല പുകഞ്ഞു…എന്താടോ… തനിക്ക് ഇതെങ്ങനെ സംഭവിച്ചു എന്ന് മനസിലാകുന്നില്ലേ.. നിധി ഒരു പുച്ഛത്തോടെ ചോദിച്ചു…വീരൻ ഇല്ല എന്ന രീതിയിൽ യാന്ത്രികമായി തലയാട്ടി…. തന്റെ കൂട്ടാളികൾ ഞങ്ങടെ കൈയിൽ എത്തിയ അടുത്തനിമിഷം ഞങ്ങൾ ചെയ്യ്തത് ഇതാണ്.. തന്റെ പേരിൽ തനിക്ക് ഒത്തിരി പ്രിയപ്പെട്ടവന് ഒരു ആക്‌സിഡന്റ്.. ആദ്യമൊക്കെ അവർ ചെയ്യാൻ മടിച്ചു ട്ടോ.. പിന്നെ പാവങ്ങൾ സ്റ്റീഫന്റെ പീഡനം സഹിക്കാൻ പറ്റാതെ എന്തും ചെയ്തോളാം എന്നൊരു നിലയിൽ എത്തി… പിന്നത്തെ കാര്യങ്ങൾ ഞാൻ പറയണ്ടല്ലോ.. ഇപ്പൊ നിന്റെ പേരക്കുട്ടിയെ കൊല്ലാൻ നോക്കിയത് നീയാണ്.. ജോ പറഞ്ഞു..

നിങ്ങൾ അങ്ങനെ ഒരു കാര്യം പറഞ്ഞു എന്ന് വച്ചിട്ട് എന്റെ മക്കൾ അത് വിശ്വസിക്കില്ല.. അവർക്ക് എന്നെ അറിയാം.. വീരൻ അവർക്ക് നേരെ ചീറി… വല്ലാത്തൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു അയാളുടെ സ്വരത്തിൽ….ആഹാ.. എന്താ കോൺഫിഡൻസ്.. എന്നാപ്പിന്നെ ഇതും കൂടി കാണ്… ജോ അതും പറഞ്ഞുകൊണ്ട് മറ്റു വീഡിയോസ് കൂടി അയാൾക്ക് കാട്ടികൊടുത്തു… അതിൽ അമനും ബ്രഹ്മനും തമ്മിൽ ഉള്ള സംസാരം കേട്ടപ്പോൾ അയാളുടെ മുഖം സംശയത്താൽ ചുരുങ്ങിയെങ്കിൽ ബ്രഹ്മനും ഇന്ദ്രനും തമ്മിൽ ഉള്ള സംസാരവും അവർ രണ്ടാളും ചാരുവും കൂടിയുള്ള സംസാരവും കേട്ടതും അയാൾ എല്ലാ രീതിയിലും തകർന്നു.. തന്റെ ആൺമക്കളും പേരക്കുട്ടികളും തന്നെ വെറുക്കുന്നത് അയാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലായിരുന്നു… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവരെയൊക്കെ അടക്കി ഭരിച്ചാലും അയാൾക്ക് പ്രിയപ്പെട്ടവർ ആയിരുന്നു അവർ… പക്ഷേ അപ്പോഴും താൻ എപ്പോഴാണ് അമനെ വിളിച്ചത് എന്നൊരു സംശയം അയാളിൽ നിറഞ്ഞു നിന്നു… ഇനി തനിക്ക് പകരം ഇവർ തന്റെ ഫോണിൽ നിന്ന് വിളിച്ചാലും അവന് മനസിലാകില്ലേ എന്റെ സ്വരം… അയാളുടെ മുഖത്തു അത് എടുത്തു കാണുന്നുണ്ടായിരുന്നു…

എന്താ വീരാ.. നിനക്ക് ആകെ ഒരു സംശയം.. എന്തായാലും ചോദിച്ചോ.. നമുക്ക് സംശയങ്ങൾ ഒക്കെ തീർത്തിട്ട് പോയാൽ മതിയെന്നേ… ഇച്ചു അയാളുടെ മുഖത്തെ സംശയഭാവം കണ്ടപ്പോൾ പറഞ്ഞു…ഞാൻ.. അമനെ വിളിച്ചിട്ടില്ല.. പിന്നെ എന്തിനാ അവൻ അങ്ങനെയൊരു കാര്യം പറഞ്ഞത്.. ഹഹഹ… അപ്പൊ കൊല്ലും കൊല മാത്രമേ ഉള്ളൂ അല്ലേ ടെക്നോളജി പുരോഗമിച്ചത് ഒന്നും തമ്പുരാൻ അറിഞ്ഞിട്ടില്ലല്ലേ… ഇച്ചു ഒരു പരിഹാസ ചിരിയോടെ ചോദിച്ചു…..

ഇച്ചുവിന്റെ തന്നെ പരിഹസിച്ചുള്ള സംസാരം കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും സത്യാവസ്ഥ അറിയേണ്ടതുകൊണ്ട് വീരൻ മുഷ്ടിചുരുട്ടി മിണ്ടാതെ ഇരുന്നതേയുള്ളൂ…ഹാ….നീ അയാളെ കളിയാക്കാതെ കാര്യം പറഞ്ഞു കൊടുക്ക് ഇച്ചു.. ദേ കണ്ടില്ലേ വീരന് ദേഷ്യം വരുന്നത്.. ജോ പറഞ്ഞു…
അതായത് കാർന്നോരെ….ഇപ്പോൾ നമ്മുടെ മൊബൈലിൽ ഒരു അപ്ലിക്കേഷൻ കയറ്റി കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സൗണ്ടിലൊക്കെ സംസാരിക്കാൻ പറ്റും.. തനിക്ക് പകരം അവനെ വിളിച്ച് ആളെ കാണണോ തനിക്ക്… ദേ ഇവനാണ് ഡ്യൂപ്ലിക്കേറ്റ് വീരദത്തൻ… ഇവൻ വിളിച്ചിട്ടാണ് അമൻ വന്നത്….. പക്ഷേ അവന്റെ കണക്കു കൂട്ടലിൽ അവനെ വിളിച്ചത് മുത്തശ്ശൻ ആണല്ലോ… അവിടെ നിൽക്കുന്ന ഒരു ഗാർഡിനെ കാട്ടിക്കൊണ്ട് ഇച്ചു പറഞ്ഞു…

ചതിച്ചല്ലേടാ…. എന്റെ കുഞ്ഞിനെ നീയൊക്കെ കൂടി…. അവശതയിലും അയാൾ അലറി…
പൊള്ളുന്നുണ്ടല്ലേ നിനക്ക് പ്രിയപ്പെട്ടവന് പറ്റിയപ്പോ നിനക്ക് പൊള്ളുന്നുണ്ടല്ലേ…. ഇതുപോലെ ഞങ്ങൾക്ക് പ്രിയപ്പെട്ടവരെയാണ് നീ ഒരു ദാക്ഷിണ്യവും കൂടാതെ ഇല്ലാതാക്കിയത് അപ്പൊ നിന്നെ വെറുതെ വിടാൻ പാടുണ്ടോ… ഇച്ചു… ജോ അയാളെ നോക്കി ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഇച്ചുവിനെ വിളിച്ചു….ഇച്ചു തന്റെ കയ്യിലുള്ള സ്പ്രേ അയാളുടെ മുഖത്തെ മുറിവുകളിലേക്ക് അടിച്ചു… അടുത്ത നിമിഷമയാൾ അലറി കരഞ്ഞു… അയാൾക്ക് മുഖം ആകെ പുകഞ്ഞു… അയാളുടെ മുഖം ആകെ പൊള്ളി വികൃതമാകുന്നത് ഇച്ചുവും ജോയും നിധിയും ഒരു നിർവൃതിയോടെ നോക്കി കണ്ടു…. അയാളുടെ അലർച്ച ആ റൂമിനെയാകെ കുലുക്കി…

നല്ല സുഖം തോന്നുന്നുണ്ടോ വീരാ.. ഇച്ചു ഒരു പുച്ഛത്തോടെ ചോദിച്ചു… അയാൾക്ക് മറുപടി പറയാനുള്ള അവസ്ഥയൊന്നും ആയിരുന്നില്ല… എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതി എന്നായിരുന്നു അയാളുടെ ചിന്ത… പക്ഷേ മരണം തനിക്ക് വിദൂരമാണെന്ന് അപ്പോഴും അയാൾ മനസ്സിലാക്കിയിരുന്നില്ല… ഈ ഭൂമിയിൽ ചെയ്തു കൂട്ടിയ സകല പാപത്തിനും പുഴുത്ത് നാറിയെ താൻ മരിക്കു എന്നും അയാൾക്ക് അറിയില്ലായിരുന്നു….
നിധി തന്റെ കയ്യിലുള്ള മരുന്ന് അയാളുടെ കഴുത്തിലേക്ക് കുത്തിയിറക്കി… അല്പനേരത്തെ വെപ്രാളത്തിന് ശേഷം വേദനയോടെ ഒന്ന് അലറി കരയാൻ പോലും ആവാതെ അയാൾ തളർന്നു…. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് മാത്രമായിരുന്നു അയാളിൽ ജീവനുണ്ടെന്ന് തെളിയിക്കുന്നത്…

അപ്പോഴേക്കും സ്റ്റീഫൻ അവിടെ എത്തിയിരുന്നു…
സ്റ്റീഫാ… നിന്റെ പിള്ളേർക്ക് അറിയില്ലേടാ വയനാട്ടിലെ എബിയുടെ ചികിത്സ കേന്ദ്രം…ജോ ചോദിച്ചു..ഉവ്വ് സാർ…. സ്റ്റീഫൻ പറഞ്ഞു
എങ്കിൽ ഇവനെ അങ്ങോട്ട് എത്തിച്ചോ കൂടെ ഹന്നയെയും… ഇവർക്കൊക്കെയുള്ള ചികിത്സ കൊടുക്കാൻ അവനാ നല്ലത്…. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അവനോട്… നീ പോകണ്ട നിന്നെ ഇവിടെ ആവശ്യമുണ്ട്… ജോ പറഞ്ഞു…
ശരി സാർ… അതും പറഞ്ഞുകൊണ്ട് രണ്ടുപേർ ചേർന്ന് വീരനെ അവിടെ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി….ജോ… അവളെ… ആ ഹന്നയെ അങ്ങനെ വെറുതെ വിടണോ… ഇച്ചു ചോദിച്ചു…

വെറുതെ വിടാനോ… അവള് അനുഭവിക്കാൻ പോകുന്നതല്ലേ ഉള്ളൂ.. നരകിക്കും അവിടെ കിടന്നു.. നരകിച്ചേ ചാവൂ… ഇപ്പോഴേ മുഴുഭ്രാന്തിയാണ്.. അതിന്റെ കൂടെ എബിയുടെ ചികിത്സ കൂടിയാകുമ്പോൾ അവളുടെ അവസ്ഥ എന്താകുമെന്ന് ദൈവം തമ്പുരാനറിയാം…അല്ല… ജോ ആരാ ഈ എബി…. എബി… എബിൻ ജോൺ കൊട്ടാരത്തിൽ… എന്റെ പ്രിയപ്പെട്ട കൂട്ടുക്കാരൻ ഡേവിഡിന്റെ അനിയൻ… കൂടെ ലിബിനും ഉണ്ട്… രണ്ടാൾക്കും കൂടി വയനാട് ഒരു ചികിത്സ കേന്ദ്രം ഉണ്ട്… ഇവനെ പോലെയുള്ളവർക്ക് പ്രത്യേക ചികിത്സ കൊടുക്കുന്ന കേന്ദ്രം.. അവന്റെ ചേട്ടൻ ഡേവിഡ് തല്ലി പദം വരുത്തുന്നവരെ കൊണ്ട് പോയിട്ട്ചികിത്സിക്കുന്നസ്ഥലം…ഇവന്നെപ്പോലുള്ളവർ അവിടെ എത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ നരകം കാണിച്ചു കൊടുത്തോളും ആ രണ്ടെണ്ണം കൂടിയിട്ട്… സൈക്കോ ആണ് രണ്ടും… സ്റ്റീഫനെ എനിക്ക് കിട്ടിയത് ഡേവിയുടെ കയ്യിൽ നിന്നാണ്… ഡേവിയുടെ സ്വന്തം ദേവന്റെ അരുമ ശിഷ്യനായിരുന്നു ഇവൻ…. ജോ സ്റ്റീഫനെ നോക്കിക്കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു…

അവർക്ക് വേണ്ടപോലെ ചികിത്സകിട്ടുമെന്നുണ്ടെങ്കിൽ അതുമതി… ഇച്ചു പറഞ്ഞു…ആ കാര്യത്തിൽ നിനക്ക് ഒരു വിഷമം വേണ്ട അവർക്ക് നമ്മള് കൊടുക്കുന്നതിലും അടിപൊളി ചികിത്സ
ആ രണ്ടെണ്ണവും കൂടി കൊടുത്തോളും… ജോ പറഞ്ഞു…സാർ…അയാളുടെ കാര്യം എങ്ങനെയാ.. ആ സേവിയറിന്റെ….സ്റ്റീഫൻ ചോദിച്ചു…
നിധി അവനുള്ള ശിക്ഷ വിധിക്കാനുള്ള അധികാരം നിനക്കാണ് എന്താ വേണ്ടത്…അവന്റെ മരണം എന്റെ കൈ കൊണ്ടാവണം ഇച്ചായാ എന്റെ കുഞ്ഞിനെ പറഞ്ഞവനെ എനിക്ക് തന്നെ ഇല്ലാതാക്കണം… അവൾ പകയോടെ പറഞ്ഞു…

മ്മ്… വാ… ജോ ഒന്ന് മൂളിക്കൊണ്ട് അവളെയും ഇച്ചുവിനെയും കൂട്ടി സേവിയർ കിടക്കുന്ന റൂമിലേക്ക് കയറി… അവിടെ ഒരു പുഴുവിനെപ്പോലെ ചുരണ്ടു കിടക്കുന്ന സേവിയറിനെ കണ്ടതും നിധിയും സ്റ്റീഫനെ ഒന്ന് നോക്കി.. സ്റ്റീഫന്റെ മുഖത്ത് ഒരു ചമ്മിയ ചിരി തെളിഞ്ഞു…. അയാളെ കണ്ടാൽ അറിയാം അയാളുടെ ശരീരത്തിൽ ഒരെല്ലുപോലും ബാക്കി ഉണ്ടാവില്ല ഒടിയാത്തതായി എന്ന്… ജോ സ്റ്റീഫനെ ഒന്ന് നോക്കിയതും സ്റ്റീഫൻ താഴെ ചുരുണ്ട് കൂടി കിടക്കുന്നവനെ വലിച്ചുപൊക്കി കസേരയിലേക്ക് ഇരുത്തി.. ശരീരം അനങ്ങുമ്പോൾ മുഴുവൻ അയാളുടെ വായിൽ നിന്ന് ദയനീയമായ കരച്ചിൽ ഉയർന്നിരുന്നു… ശക്തിയിൽ ഒരു കുപ്പി ഉപ്പുവെള്ളം അയാളുടെ മുഖത്തേക്ക് ഒഴിച്ചതും മുറിവുകളിൽ ഉപ്പു തട്ടിയ നീറ്റലിൽ അയാൾ അലറി കരഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു… അപ്പോഴാണ് തനിക്ക് മുന്നിൽ നിൽക്കുന്ന നിധിയേയും ജോയെയും ഇച്ചുവിനെയും അയാൾ കണ്ടത്…

ജോ.. ക്ഷമിക്ക്… അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു…ഹാ ക്ഷമിക്കാമല്ലോ… ഇപ്പൊ തന്നെ ക്ഷമിക്കാം.. അതും പറഞ്ഞുകൊണ്ട് നിധി ഇച്ചുവിന്റെ കൈയിൽ ഉള്ള സ്പ്രേ വാങ്ങി.. അയാളുടെ മുറിവുകളിലേക്ക് അടിച്ചു… ആസിഡിന്റെ നീറ്റലിൽ അയാൾ അലറി കരഞ്ഞു.. അയാളുടെ മുറിവുകൾ എല്ലാം പൊള്ളി വികൃതമാകുന്നത് നിധി ഒരു പുച്ഛചിരിയോടെ നോക്കിക്കണ്ടു… മുറിവുകളിൽ ആസിഡ് തട്ടിയ വേദനയിൽ അലറി കരയുന്ന അയാളുടെ വായിലേക്ക് നിധി ആ സ്പ്രേ അടിച്ചു കൊടുത്തു… അധികം വൈകാതെ അയാളുടെ ശബ്ദം പോലും പുറത്തേക്ക് കേൾക്കാതായി….

നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ സേവിയറെ എന്റെ മോളെ കുറിച്ച് പറഞ്ഞ നാവ് ഇനി ബാക്കിയുണ്ടാവില്ല എന്ന്…ഞാൻ ദേ വാക്ക് പാലിച്ചു… നിധി ഒരു പരിഹാസ ചിരിയോടെ പറഞ്ഞു…സേവിയർ മരണവെപ്രാളത്തിൽ കിടന്നു പിടഞ്ഞു…. പക്ഷേ ഒരു ശബ്ദം പോലും അയാളുടെ വായിൽ നിന്ന് പുറത്തേക്ക് വന്നില്ലാ… കുറച്ചുനേരം അയാളുടെ വെപ്രാളം നോക്കിനിന്നതിന് ശേഷം സ്റ്റീഫന്റെ കയ്യിൽ നിന്നും ഇരുമ്പ് ദണ്ട് വാങ്ങി നിധി അയാളുടെ തലയിലേക്ക് ആഞ്ഞടിച്ചു.. ഒന്നല്ല പലപ്രാവശ്യം… അയാളുടെ ശരീരം പിടഞ്ഞു പിടഞ്ഞ് പതിയെ നിശ്ചലമാകുന്നത് നിധി ആത്മസംതൃപ്തിയോടെ കണ്ടുനിന്നു…

അങ്ങനെ അതങ്ങോട്ട് അവസാനിച്ചു അല്ലേ… അയാൾ മരിച്ചു എന്ന് ഉറപ്പായതും ഇച്ചു ബാക്കി രണ്ടുപേരെയും നോക്കി ചോദിച്ചു….
അതെ ദൈവം നമ്മുടെ കൂടെയുണ്ട് അതാണ് എല്ലാ കാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്ത പോലെ തന്നെ നടന്നതും എല്ലാവരെയുംഒരുപോലെഅവസാനിപ്പിക്കാൻ കഴിഞ്ഞതും… ഇനി എനിക്ക് ജീവിക്കണം എന്റെ നിധിയുടെയും മക്കളുടെയും കൂടെ മനസമാധാനത്തോടെ… ഇവരുടെയൊക്കെ പ്രവർത്തി കൊണ്ട് എന്റെ മക്കൾക്ക് ഇതുവരെ എനിക്ക് കൊടുക്കാൻ കഴിയാത്ത എല്ലാ സ്നേഹവാത്സല്യങ്ങളും കൊടുത്തുകൊണ്ട്…. ജോ ഒരു നിശ്വാസത്തോടെ പറഞ്ഞു… നിധി അവനെ പുണർന്നു… അവളുടെഉള്ളിൽപുകഞ്ഞുകൊണ്ടിരുന്ന കനൽ അണഞ്ഞു,… അവൾക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ഇച്ചായന്റെയും തന്റെ മക്കളുടെയും കൂടെ ജീവിക്കാൻ കൊതിയായി….

സാർ… ഇയാളുടെ ശരീരം എന്താ ചെയ്യേണ്ടത്…
വീരന്റെ കാർ ഉണ്ട് പുറത്ത്.. അതിൽ ഇയാളെ കയറ്റിക്കൊണ്ട് പോകണം… cctv ആക്റ്റീവ് ആയ വഴിയിലൂടെ വേണം പോകാൻ… പോലീസിന്റെ കണ്ണിൽ വീരൻ രക്ഷപ്പെട്ടു എന്നേ വരാൻ പാടുള്ളൂ… അധികം ആൾതാമസമോ cctv യോ ഇല്ലാത്ത ഭാഗത്തുള്ള കൊക്കയിലേക്ക് ഈ കാറും കൂടി തള്ളിവിട്ടേക്ക്… ഇനി എന്തെങ്കിലും അന്വേഷണം വന്നാലും അത് നമുക്ക് ഒതുക്കാം… ഇച്ചു സ്റ്റീഫനോട് പറഞ്ഞു….ശരി സാർ… അതും പറഞ്ഞുകൊണ്ട് സ്റ്റീഫനും കൂട്ടരും അയാളുടെ ശരീരം വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോയി…

നമുക്കും പോയാലോ… ജോ ചോദിച്ചു…
മ്മ്… ഇച്ചുവും നിധിയും കൂടി സമ്മതം പറഞ്ഞതും അവർ വീട്ടിലേക്ക് പുറപ്പെട്ടു.. ഇനിയത്തെ പുലരികൾ അവർക്കായുള്ളതാണെന്ന വിശ്വാസത്തിൽ….

തുടരും….

കുറിപ്പ് :-എല്ലാവരും സ്റ്റോറി കാത്തിരുന്നു മുഷിഞ്ഞു അല്ലേ… ഒരു വലിയ സോറി പറയാണ് ട്ടോ… നേരം കിട്ടാതെ ആണ്.. നാട്ടിൽ വന്നിട്ട് വീട്ടിൽ ഇരിക്കാൻ നേരം ഇല്ലാത്ത പോലെയാണ് ഓട്ടം.. കൊറോണ കാരണം മോൻ ഉണ്ടായ സമയത്ത് ചെയ്യാൻ പറ്റാതിരുന്ന കുറേ വഴിപാടുകൾ ഉണ്ടായിരുന്നു.. അത് തീർക്കാൻ ഉള്ള ഓട്ടത്തിൽ ആണ്.. ജൂൺ 20th ഇന് തിരികെ എത്തും.. എന്നിട്ട് പഴയതുപോലെ ഡെയിലി പോസ്റ്റ്‌ ചെയ്തുതുടങ്ങാം ട്ടോ… എല്ലാവരോടും ഒന്നുകൂടി സോറി പറയാണേ…