24/04/2026

നിയതി: ഭാഗം 43

രചന:കണ്ണൻ്റെ മാത്രം

ഛെ… ഇവൾ ഇതെവിടെപ്പോയി… സ്വിച്ച് ഓഫ്‌ എന്ന മറുപടി കേട്ട് മടുത്തു…. പ******മോള് പലപ്രാവശ്യം അവളോട് പറഞ്ഞിട്ടുള്ളതാ എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ വേണം എന്ന്… അവൾക്ക് അതിന് ക****പ്പ് തീർക്കാൻ നടക്കാൻ അല്ലേ നേരമുള്ളൂ…. പലപ്രാവശ്യം ഹന്നയെ വിളിച്ചിട്ടും കിട്ടാത്ത ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് അയാൾ ആ റൂമിലായി നടന്നു…. ഏതെങ്കിലും രീതിയിൽ അയാളിലേക്ക് അന്വേഷണം വരുമോ എന്നൊരു പേടി നിറഞ്ഞിട്ടുണ്ട്… അതിന്റെ ആണീ വെപ്രാളം…റൂമിനു പുറത്ത് നിന്ന് ആൽബി ഇതെല്ലാം കണ്ട് ഒരു പുച്ഛചിരിയോടെ പിന്തിരിഞ്ഞു നടന്നു… അവൻ താഴേക്കുള്ള പടി ഇറങ്ങുമ്പോൾ ആണ് ആദം മുകളിലേക്ക് വരുന്നത്…നീ എന്താ മുകളിൽ നിന്ന്.. ആദം കണ്ണുകൾ കുറുക്കികൊണ്ട് അവനോട് ചോദിച്ചു…

അതെന്താ എനിക്ക് ഇങ്ങോട്ട് വന്നൂടെ… ആൽബി ഒരു ചിരിയോടെ ചോദിച്ചു…അതല്ല നിന്റെ റൂം താഴെ അല്ലേ… അപ്പൊ നീ മുകളിലേക്ക് വരേണ്ട കാര്യം ഇല്ലല്ലോ…ഓഹ്.. അങ്ങനെ.. അപ്പൊ നിന്റെ റൂം മുകളിൽ ആയതുകൊണ്ട് നീ താഴേക്ക് വരാറില്ലേ…ദേ.. ആൽബി എന്നെ ദേഷ്യം പിടിപ്പിക്കാതെ നീ കാര്യം പറഞ്ഞേ…ഇതിലിപ്പോ ദേഷ്യം പിടിക്കേണ്ട കാര്യം എന്താ ഉള്ളത്… എനിക്ക് മുകളിലേക്ക് വരാൻ തോന്നി.. ഞാൻ വന്നു… അതിത്ര വലിയ കുറ്റം ആണോ…നിന്നോടൊന്നും സംസാരിച്ചിട്ട് കാര്യമില്ല… ആദം ദേഷ്യത്തോടെ മുകളിലേക്ക് കയറാൻ പോയി…ഹാ… പിണങ്ങല്ലേ… ഇനിയിപ്പോ ഞാൻ എന്തിനാ മോളിൽ പോയത് എന്നറിയാതെ നിനക്ക് സമാധാനം നഷ്ടപ്പെടണ്ട… എന്നോട് ജോ ഒരു കാര്യം പറഞ്ഞേൽപ്പിച്ചിരുന്നു… അതൊന്ന് ചെയ്യാൻ അവന്റെ റൂമിലേക്ക് പോയതാ….

ഹഹഹ… ആൽബി അത് പറഞ്ഞതും ആദം ഒറ്റ ചിരി ആയിരുന്നു….എന്താടാ…. ആദത്തിന്റെ ചിരി കണ്ട് ദേഷ്യം പിടിച്ച ആൽബി അവനോട് ചോദിച്ചു….എന്റെ ആൽബി കള്ളം പറയുമ്പോൾ കുറച്ച് വിശ്വാസയോഗ്യമായ കള്ളം പറഞ്ഞൂടെ… ജോ കാര്യം പറഞ്ഞേൽപ്പിച്ചത്രേ… അതും നിന്നോട്…. ആദം പരിഹാസചിരിയോടെ തന്നെ പറഞ്ഞു…അതെന്താടാ… എന്നോട് ജോയ്ക്ക് ഒന്നും പറഞ്ഞൂടെ…. ഒന്നുമില്ലെങ്കിൽ അവൻ എന്റെ സഹോദരൻ അല്ലേ… ആൽബിയും ഒരു പുച്ഛചിരിയോടെ ചോദിച്ചു….അതിന് അവൻ നിനക്ക് നിന്റെ ശത്രു അല്ലേ…എന്നാര് പറഞ്ഞു… ഞങ്ങൾക്കിടയിൽ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു… അത് ഞങ്ങൾ സംസാരിച്ചങ്ങോട്ട് തീർത്തു… ഇപ്പൊ അവൻ എന്റെ ചേട്ടായിയും ഞാൻ അവന് അവന്റെ അനിയനും ആണ്…

അത്… അതെങ്ങനെ…. ആദത്തിന്റെ ശബ്ദത്തിൽ വെപ്രാളം കലർന്നു…എന്ത് എങ്ങനെ എന്ന്… അല്ല നിന്റെ മുഖം എന്താ അത് കേട്ടപ്പോൾ വല്ലാതെ ആയത്… നിനക്ക് ഇഷ്ടായില്ലേ ഞങ്ങൾ പിണക്കം ഒക്കെ മാറ്റിയത്….എനി… എനിക്ക് സന്തോഷമാണ്… നിങ്ങൾ ഇങ്ങനെ…..മതിയെടാ… അധികം കിടന്ന് മെഴുകി വൃത്തികേടാക്കണ്ട… എനിക്കറിയാം നിനക്ക് ജോ നിന്നോടല്ലാതെ മറ്റാരോട് അടുക്കുന്നതും വല്യ ഇഷ്ടമില്ല എന്ന്… അതുകൊണ്ട് നിനക്ക് സന്തോഷമാണെന്നുള്ള സംസാരം ഒന്നും വേണ്ടാ… നിന്റെ സ്വഭാവം നന്നായി അറിയുന്ന എന്റെ അടുത്ത് നിന്റെ ഈ സൽഗുണ സമ്പന്ന മുഖമൂടി എടുത്ത് അണിയല്ലേ മോനേ… ദഹിക്കില്ല… ആൽബി ആദത്തെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പറഞ്ഞു…

ഓഹ്… അപ്പൊ നീ വല്യ നല്ലവൻ ആവും അല്ലേ… ആൽബി പറഞ്ഞത് ഇഷ്ടപ്പെടാതെ ആദം പറഞ്ഞു…അല്ല… ഞാൻ നല്ലവൻ അല്ല… ഞാൻ നല്ലവനായി ആരുടെ മുന്നിലും അഭിനയിക്കുന്നും ഇല്ലല്ലോ… പക്ഷേ സ്വാർത്ഥതയുടെ നിറകുടമായ നീ എന്റെ മുന്നിൽ അഭിനയിക്കാൻ വരരുത്…..
നീ ഇനിയിപ്പോ എത്ര നല്ലവൻ ആയിട്ടും കാര്യമില്ല… ജോയ്ക്ക് ഞാൻ കഴിഞ്ഞിട്ടേ നിങ്ങൾ ആരും ഉള്ളൂ… ആദം ജയിക്കാൻ എന്നോണം പറഞ്ഞു…
അത് നീ പറഞ്ഞത് സത്യമാണ്… ജോയ്ക്ക് നീ കഴിഞ്ഞിട്ടേ ഞങ്ങൾ ആരും ഉള്ളൂ… ആ ഒരു സ്ഥാനം നിന്റെ സ്വാർത്ഥത കൊണ്ട് നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ഈ ഞാൻ എന്റെ എന്നൊക്കെയുള്ള ചിന്താഗതി ഒന്ന് മാറ്റിക്കോ… ആദത്തോട് അതും പറഞ്ഞുകൊണ്ട് ആൽബി താഴേക്ക് പോയി….

……………….

മേരിയേച്ചി അവളെ ഒന്ന് ഉണർത്തിയേ… ഹന്നയെ താമസിപ്പിച്ചിട്ടുള്ള റൂമിൽ എത്തിയതും ജോ അവിടെ ഉള്ള സ്ത്രീയോട് പറഞ്ഞു…ശരി സാർ… അവർ വേഗം ബാത്‌റൂമിൽ നിന്ന് ഒരു കപ്പ് വെള്ളം കൊണ്ട് വന്ന്‌ അവളുടെ മുഖത്തേക്ക് ഒഴിച്ചു….ഉപയോഗിച്ചിരുന്ന ലഹരി ഇത്രയും ദിവസം കിട്ടാതെ ആകെ തളർന്നിരുന്ന ഹന്ന മുഖത്ത് വീണ വെള്ളത്തിന്റെ ശക്തിയിൽ ഞെട്ടലോടെ കണ്ണുകൾ തുറക്കാൻ നോക്കി… അല്പനേരത്തെ ശ്രമത്തിന് ശേഷമാണ് അവൾക്ക് കണ്ണുകൾ നേരെ നിന്നത്…. മുന്നിൽ നിൽക്കുന്ന ജോയേയും നിധിയേയും വേറെ ഒരാളെയും കണ്ടതും അവൾ ആദ്യം ഒന്ന് ഞെട്ടി…. പിന്നെ പകയോടെ അവരെ നോക്കി….

എന്താണ് ഹന്നമേഡം… പള്ളിയുറക്കം ഞങ്ങൾ തടസ്സപ്പെടുത്തിയോ…. ജോ ഒരു പുച്ഛത്തോടെ ചോദിച്ചു…എടാ… നീ അധികം അഹങ്കാരിക്കണ്ടടാ… ഇവിടെ നിന്ന് എനിക്ക് രക്ഷപ്പെടാൻ പറ്റിയാൽ ഇതിനുള്ളതൊക്കെ കാണിച്ചു തരാം ഞാൻ… നിന്നോടും കൂടിയ വഴിക്കില്ലെടി നിന്നെ ഞാൻ ഇവന്റെ കൂടെ അധിക കാലം … ഹന്ന ആദ്യം ജോയോടും പിന്നെ നിധിയെ നോക്കിക്കൊണ്ടും ഭീഷണി മുഴക്കി…ആ അങ്ങനെ നീ കാണിച്ചു നടന്നതിന്റെ കൊണവതിയാരം ആണ് ഇപ്പൊ നാടുമുഴുവൻ ചർച്ച…. ജോ അല്പം പുച്ഛത്തോടെ പറഞ്ഞു….

അവൾ അവൻ പറഞ്ഞത് മനസിലാകാത്ത പോലെ അവനെ നോക്കി…എടാ… സേച്ചിക്ക് മനസിലായില്ല… നീ മനസിലാക്കാൻ ആ ടീവിയിലേക്ക് അങ്ങോട്ട് കണക്ട് ചെയ്ത് കാണിച്ചുകൊടുത്തേ… കണ്ടില്ലേ പാവം സേച്ചീ കൺഫ്യൂഷൻ അടിച്ചു നമ്മളെ വായിനോക്കി കിടക്കുന്നത്….ഇച്ചു അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു….എടാ… തന്നെ പരിഹസിക്കുന്നത് ഇഷ്ടപ്പെടാതെ അവൾ അലറി…ഒന്ന് മിണ്ടാതെ ഇരിക്ക് സേച്ചി… ഇവൻ ഇതൊന്ന് കണക്ട് ചെയ്യട്ടെ…. ഇച്ചു അവളോട്‌ പറയുമ്പോഴേക്കും ജോ അത് ടീവിയിലേക്ക് കണക്ട് ചെയ്തിരുന്നു..

ടീവിയിൽ വന്ന ന്യൂസ്‌ കണ്ട ഹന്ന ശ്വാസം പോലും എടുക്കാൻ മറന്നിരുന്നു…. അവളുടെ മാതാപിതാക്കളുടെ മരണത്തിന്റെ ന്യൂസ്‌ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…മമ്മി… പപ്പാ… അവൾ അവരെ വിളിച്ചുകൊണ്ട് ഉറക്കെ കരഞ്ഞു…..നിനക്കെതിരെ ഇതൊക്കെ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ഞാനും പ്രതീക്ഷിച്ചില്ല ഹന്ന… നിന്നെപ്പോലെ ഒരു വിഷത്തിന് ജന്മം കൊടുത്തതിന് അവർ സ്വയം ശിക്ഷ സ്വീകരിച്ചതായിരിക്കും…അപ്പൊ… അപ്പൊ… നീ ആണോ ഇതൊക്കെ ചെയ്യ്തത്… അവൾ ഞെട്ടലോടെ ചോദിച്ചു…പിന്നെ നീയൊക്കെ എന്താ കരുതിയത്… എന്റെ ജീവിതത്തിൽ കയറി നീയൊക്കെ കളിച്ചാലും പൊട്ടനെപ്പോലെ എല്ലാം കണ്ട് ഞാൻ മിണ്ടാതെ നിൽക്കുമെന്നോ… അതിന് എന്റെ പേര് ജോഷ്വാ എന്നല്ലാതെ ആയിരിക്കണം…. ഇവള് തിരികെ വന്ന് നീയൊക്കെ കൂടിയാണ് ഞങ്ങളെ പിരിച്ചത് എന്നറിഞ്ഞ അന്ന് ഞാൻ തീരുമാനിച്ചു ഇനി നിന്നെയൊന്നും വെറുതെ വിടില്ല എന്ന്… പിന്നെ നിന്റെ മറ്റവനും കൂടി ചേർന്നുള്ള പ്ലാനുകൾ അറിഞ്ഞപ്പോ ഉറപ്പിച്ചു നിന്റെ ഒക്കെ അന്ത്യം എന്റെ കൈകൊണ്ടാവുമെന്ന്…

അതുകേട്ടതും ഹന്ന ഞെട്ടിപ്പോയി… എല്ലാ സത്യങ്ങളും മനസിലാക്കിയിട്ടാണ് അവന്റെ നിൽപ്പ് എന്നുള്ളത് അവളെ വല്ലാതെ ഭയപ്പെടുത്തി… അവൾ ഭയത്തോടെ അവനെ നോക്കി…ഏയ്യ്… നീ പേടിക്കണ്ട… ഞാൻ നിന്നെ കൊല്ലാനൊന്നും പോണില്ല… ഇനിയിപ്പോ നിന്നെ കൊന്ന് എന്തിനാ വെറുതെ എന്റെ കൈ നാശമാക്കുന്നത്… അവനേം കൂടി ഇവിടെ ഒന്ന് എത്തിക്കട്ടെ… എന്നിട്ട് നിനക്കുള്ള സമ്മാനം ഞാൻ തരാം….ജോ… പ്ലീസ്… ഞാൻ നിന്നോടുള്ള ഇഷ്ടത്തിന്റെ പുറത്ത്…ഫ്പ്പാ… നിർത്തെടി ചൂലെ… ക***പ്പ് മൂത്ത് വല്ലോന്റേം നെഞ്ചത്ത് കയറി നടക്കുന്നവൾക്കാണ് എന്നോടുള്ള ഇഷ്ടം… എന്റെ കൈയിൽ ഉള്ള സ്വത്തിനോടുള്ള ഇഷ്ടം എന്ന് പറയ്…. ജോ അവൾക്ക് നേരെ അലറി…

അത്രയും നേരം സംസാരിച്ചിരുന്നപ്പോൾ അവന്റെ സ്വരത്തിൽ ഉണ്ടായിരുന്ന ശാന്തത അപ്പോൾ ഉണ്ടായിരുന്നില്ല….. അവൾ അവനെ പേടിയോടെ നോക്കി…നിധി… നിനക്കെന്തെങ്കിലും പറയാൻ ഉണ്ടോ ഈ ഡാഷ് മോളോട്…. ജോ അവളെ നോക്കി ചോദിച്ചു….ഇല്ലാ ഇച്ചായാ… തോറ്റു തരിപ്പണമായി ഇരിക്കുന്ന ഇവളെ പോലെ ഉള്ള ഒരു കീടത്തോട് എന്ത്‌ സംസാരിക്കാൻ… എനിക്ക് കാണേണ്ടത് അവനെ ആണ്.. എന്റെ കുഞ്ഞിനെവരെ മറ്റൊരു കണ്ണോടെ കണ്ടവനെ…. നിധി പകയോടെ പറഞ്ഞു…മ്മ്…. എങ്കിൽ പോയാലോ….

പോകാം ഇച്ചായാ… അതോടെ മേരി ചേച്ചിയോട് പറഞ്ഞിട്ട് അവർ മൂന്നാളും അവിടെ നിന്ന് പുറത്തേക്ക് പോന്നു… നേരെ വീരൻ ഉള്ളയിടത്തേക്കാണ് പോയത്…അപ്പോഴും നിലത്ത് പുഴുവിനെപ്പോലെ ചുരുണ്ടുകൂടി കിടക്കുന്ന വീരനെ അവർ പുച്ഛത്തോടെ നോക്കി…സ്റ്റീഫാ……
സാർ…നിന്റെ ഒരു ടീം ഇവിടെ നിന്നോട്ടെ ഒരു സെറ്റ് എന്റെ കൂടെ വരട്ടെ… ഒരാളെകൂടി പൊക്കാൻ ഉണ്ട്… ഇനി ഞാൻ ഇയാളെ കാണുമ്പോഴേക്കും ഇയാളുടെ മുഖം തിരിച്ചറിയാൻ പറ്റാത്ത പോലെ ആവണം… നിനക്ക് എന്തും ചെയ്യാം… ഇവരുടെ ബോഡി ഡിസ്പോസ് ചെയ്തേക്ക്…. ജോ സ്റ്റീഫന് വേണ്ട നിർദ്ദേശങ്ങൾ മുഴുവൻ കൊടുത്തു….

ശരി സാർ…അധികംവൈകാതെ ജോയും ഇച്ചുവും നിധിയും ജോയുടെ സെക്യൂരിറ്റി വിങ്ങിന്റെ ഒരു സെറ്റും അവിടെ നിന്ന് പുറപ്പെട്ടു.. വീട്ടിൽ എത്തി ഒന്ന് കുളിച്ചിട്ട് നേരെ അലുക്കലേക്ക് പോകാം എന്നാണ് അവരുടെ തീരുമാനം… ഇന്നത്തോടെ ശത്രുക്കൾ എല്ലാം തന്റെ കൈപ്പിടിയിൽ എത്തണം എന്നൊരു വാശിയിൽ ആണ് ജോ……

തുടരും….

വല്ലാതെ ലാഗ് ആകുന്നുണ്ടല്ലേ… വേണം എന്ന് വച്ചിട്ടല്ല പിള്ളേരെ.. പറ്റുന്നില്ല അതാ…
മോന്റെ കുറഞ്ഞു ട്ടോ.. പക്ഷേ ഇപ്പൊ എനിക്കാണ് പണി കിട്ടിയിട്ടുള്ളത്.. നാട്ടിൽ പോകാൻ നിൽക്കുമ്പോൾ ആണ് എല്ലാം കൂടി ഈ വരുന്നത്… അതാ വിഷമം… അതേ ഒന്നരാടം പാർട്ട്‌ നോക്കിയാൽ മതി ട്ടോ.. എല്ലാം ഒന്ന് സെറ്റ് ആയിട്ട് ഡെയിലി ഇടാം..☺️☺️