24/04/2026

ലയനം : ഭാഗം 08

രചന – ഭവ്യ ഭാസ്ക്കരൻ

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടവൾ കട്ടിലിൽ ചെന്നിരുന്നു. ആദിയുടെ നെറുകയിൽ തലോടി. കട്ടിലിൽ ചാരി ഇരുന്നു. ഓർമ്മകൾ അവളുടെ കണ്ണുകളെ നനയിച്ചു കൊണ്ടിരുന്നു. സമ്പന്നതയിലാണ് ജനിച്ചതും വളർന്നതും. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതായിരുന്നു എന്റെ ലോകം. സന്തോഷം നിറഞ്ഞ വർഷങ്ങൾ. ആ കൊച്ചു കുടുംബത്തിലേക്ക് പ്രതീക്ഷിക്കാതെ എത്തിയവരായിരുന്നു. അച്ഛന്റെ പെങ്ങളും കുടുംബവും. ഇന്ദ്രൻ അമ്മാവന്റെ ബിസിനസ്‌ എല്ലാം തകർന്നപ്പോൾ ഒടുവിൽ അവരുടെ മക്കളെ കൊണ്ട് ആശ്രയത്തിനായി തേടി അച്ഛന്റെ അരികിൽ എത്തി. അച്ഛൻ അവരെ അകമഴിഞ്ഞ് സഹായിച്ചു. അവരെ ഞങളുടെ വീട്ടിൽ നിർത്തി. പുതിയ ബിസിനസിൽ അമ്മാവനെ പാർട്ണർ ആക്കി. അവിടേം മുതൽ ഞങളുടെ വീടിന്റെ താളം തെറ്റി തുടങ്ങി. ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ അമ്മയുടെ വെള്ളപുതച്ച ശശീരമാണ് കാണുന്നത്. ട്ടറസ്സിന്റെ മുകളിൽ നിന്നും വീഴുകയായിരുന്നു.

ഓർമകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അതോടെ അച്ഛൻ ആകെ തളർന്നു. ബിസിനസ്‌ കാര്യങ്ങൾ എല്ലാം അമ്മാവനെ ഏല്പിച്ചു. ചേച്ചിയും മൂകയായി റൂമിൽ ഒതുങ്ങി കൂടി.അമ്മയോട് ഏറ്റവും കൂടുതൽ അടുപ്പം മായാച്ചിക്ക്‌ ആയിരുന്നു. എനിക്ക് അച്ഛനോടും. ചേച്ചിക്ക്‌ ഒപ്പം എപ്പോഴും ഒരു നിഴൽ പോലെ ഞാനുണ്ടായിരുന്നു. ചേച്ചിയെ ഡോക്ടറെ കാണിച്ചു. കൗൺസിലിങ് ശേഷം ചേച്ചി എന്നോടും അച്ഛനോടും എല്ലാം സംസാരിക്കാൻ തുടങ്ങി. ഡിഗ്രി എക്സാം ഞാനും അച്ഛനും ഒരുപാട് നിർബന്ധിച്ചാണ് എഴുതിപ്പിച്ചത്. ചേച്ചി പിന്നെ തുടർന്ന് പഠിക്കാൻ തയ്യാറായില്ല. അമ്മായി രുദ്രേട്ടനെ വേണ്ടി ചേച്ചിയെ ആലോചിച്ചു. പെങ്ങളുടെ മകനായതു കൊണ്ട് അച്ഛൻ സമ്മതം മൂളി. ചേച്ചിക്കും രുദ്രേട്ടനെ ഇഷ്ടമായിരുന്നു. അങ്ങനെ രുദ്രേട്ടനുമായി മായച്ചിയുടെ വിവാഹം നടത്തി.

അതി ശേഷം ചേച്ചി സന്തോഷവതി ആയിരുന്നു. ഞങ്ങൾക്ക് ഇടയിലേക്ക് ആദി മോനും വന്നും. അച്ഛനും പഴയ ജീവിതത്തിലേക്ക് തിരികെ വന്നു. വീണ്ടും ബിസിനസിലേക്ക് ഇറങ്ങി. പക്ഷേ അതിനു ശേഷം അച്ഛനെ വളരെ ടെൻഷനോട് മാത്രമേ കണ്ടിട്ടു ഉള്ളൂ. അന്നത്തെ രാത്രി ഓർമ്മയിൽ വന്നതും അവൾ ഒന്നാകെ വിറച്ചു. ഓർമകളിലേക്കവൾ ഊളിയിട്ടു. ദേഹത്തു ആരോ അമർന്നതും കണ്ണുകൾ വലിച്ചു തുറന്നു. കഴുത്തിടുക്കിൽ ചുണ്ടു പതിഞ്ഞതും ശക്തിയിൽ തള്ളി മാറ്റി കൊണ്ടവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. കിരൺ.. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അമ്മായിടെ രണ്ടു മക്കളിൽ ചെറിയവൻ. പലപ്പോഴും അവന്റെ നോട്ടം എന്നെ അസ്വസ്ഥതപ്പെടുത്തിരുന്നു. അത് കൊണ്ട് തന്നെ അവനിൽ നിന്നും അകലം പാലിച്ചിരുന്നു. നിലത്തു നിന്ന് കിരൺ ദേഷ്യത്തോടെ എഴുന്നേറ്റു കൊണ്ട് താമരയെ നോക്കി. താമര.. അവൻ അലറി കൊണ്ടവളുടെ അടുത്തേക്ക് വന്നു. അവൾക്ക് കൈയും കാലും തളരുന്നപോലെ തോന്നി.

കാല് നിലത്ത് ഉറക്കാതെ തനിക്ക് അരികിലേക്ക് വരുന്നവനെ അവൾ കൈയിൽ കിട്ടിയ ഫ്ലവർ ഫ്ൽസ് എടുത്തടിച്ചു. കിരൺ ബോധം മറിഞ്ഞു നിലത്തേക്ക് വീണു. വാതിൽ തുറന്ന് ചേച്ചിടെ റൂമിലേക്ക് ഓടി. അവിടെ ഫാനിൽ തൂങ്ങിയാടുന്ന ചേച്ചിയെ കണ്ടു തറഞ്ഞു നിന്നു. ശബ്ദപോലും പുറത്തേക്ക്‌ വരാതെ അവൾ ചുമരിൽ ചാരി നിന്നു. എന്തോ ഓർമയിൽ അച്ഛന് അടുത്തേക്ക് ചെല്ലുമ്പോൾ. ശ്വാസം മുട്ടിച്ചു അച്ഛനെ കൊല്ലുന്ന അമ്മാവനെ രുദ്രേട്ടനെയുമാണ്. ഓടി ചെല്ലുമ്പോഴേക്കും അച്ഛന്റെ ശ്വാസം നിലച്ചിരുന്നു. തലയിൽ ശക്തിയിൽ അടി കിട്ടി ബോധo മറയുമ്പോൾ..കണ്ടിരുന്നു അമ്മായിയെ. ബോധം വരുമ്പോൾ റൂമിലാണ്. തല നല്ല വേദനയുണ്ട്. പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ഇരുന്നു. ചുറ്റും നോക്കി. അച്ഛനെ ചേച്ചിയെ ഓർമ്മ വന്നതും അവൾ കട്ടിലിൽ നിന്നും ഇറങ്ങി വാതിലിനു അടുത്തേക്ക് ഓടി.

എത്ര തുറക്കാൻ ശ്രമിച്ചിട്ടും തുറക്കാൻ കഴിയുന്നില്ല. വാതിലിൽ തട്ടി വിളിച്ചു. വാതിൽ തുറക്ക്… വാതിൽ തുറക്ക്. ക്ഷീണo കാരണമവൾക്ക് തല ചുറ്റുന്നുണ്ട്. അച്ഛാ… ചേച്ചി… എന്ന് വിളിച്ചു കൊണ്ടവൾ കരച്ചിലോടെവൾ താഴേക്ക് ഊർന്നു ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മായി വന്നു വാതിൽ തുറന്നു . കൈയിൽ ആദി മോനും ഉണ്ട്. പുച്ഛത്തോടെ അവർ എന്റെ അരികിലേക്ക് വന്നു. ഓഹോ.. എഴുന്നേറ്റോ…? അച്ഛൻ.. അവൾ ചോദിച്ചു. അവരൊക്കെ ആക്‌സിഡന്റിൽ മരിച്ചിട്ടു രണ്ടു ദിവസമായ്. ഒരു കൂസലുമില്ലാതെയവർ പറഞ്ഞു. ആക്‌സിഡന്റ്.. രണ്ടു ദിവസം അവൾ തനിയെ പറഞ്ഞു. കണ്ണുകൾ നിറഞ്ഞു. ഓർമയിൽ അച്ഛന്റെ അമ്മടെ ചേച്ചിടെ മുഖങ്ങൾ വന്നു പോയി. താമര നിലത്ത് നിന്നു എഴുന്നേറ്റു. നിങ്ങൾ.. നിങ്ങൾ.. ഒരു സ്ത്രീയാണോ..? അവരുടെ കഴുത്തിൽ പിടിച്ചു കൊണ്ട് താമര ചോദിച്ചു.

നിങ്ങളുടെ സ്വന്തം ഏട്ടൻ അല്ലെ.. എന്റെ അച്ഛൻ. അവൾ കഴുത്തിലെ പിടി ഒന്ന് കൂടെ മുറുക്കി. ഇന്ദ്രൻ വന്നളെ വലിച്ചു നേരെ നിർത്തി കവിളിൽ ആഞ്ഞടിച്ചു. മേനക ശ്വാസം നേരെ നീട്ടി വലിച്ചു. താമര നിലത്തേക്ക് വീണു. ഇന്ദ്രൻ അവൾക്കരികിൽ വന്നിരുന്നു. ഞങ്ങൾ പറയുന്നത് കേട്ടു നിന്നാൽ നിനക്ക് കുറച്ചു ദിവസം കൂടി ജീവിക്കാം. അല്ലെങ്കിൽ…? ഇന്ദ്രൻ പറഞ്ഞു നിർത്തി അവളെ നോക്കി. താമര കത്തുന്ന മിഴികളോടെ ഇന്ദ്രനെ നോക്കി. അയാൾ അവളുടെ കവിളിൽ കുത്തി പിടിച്ചു. നോക്കി പേടിപ്പിക്കുന്നോടി നിയെന്നെ. ഇന്ദ്രൻ ദേഷ്യത്താൽ പറഞ്ഞു. താമര വേദന കൊണ്ട് പുളഞ്ഞു. അയാളുടെ കൈയിൽ കയറിയവൾ പിടിച്ചു. അയാൾ പതിയെ കൈയച്ചു. മേനക.. ആ ചെക്കനെ ഇങ്ങോട്ട് താ. ആദിയെ മേനകയുടെ കൈയിൽ നിന്നും വാങ്ങി. താമരയുടെ മടിയിലേക്ക് ഇട്ടു. താമര ഞെട്ടി കൊണ്ട് ആദിയെ നെഞ്ചോട് ചേർത്തു പിടിച്ചു. ആദി കരയാൻ തുടങ്ങി.

ഇവിടെ നടന്നത് ആരോടെങ്കിലും പറഞ്ഞാൽ ആദ്യം ജീവൻ എടുക്കുന്നത് ഇവന്റെയായിരിക്കും. ക്രൂരമായമായ മുഖത്തോടെയാൾ പറഞ്ഞു. താമര പേടിയോടെ അയാളെ നോക്കി. കുഞ്ഞിനെ മാറോടു അടക്കി പിടിച്ചു, മുതുകിൽ തട്ടി. അയാൾ അത് കണ്ട് ക്രൂരമായി ചിരിച്ചു. രുദ്രന് ഒപ്പം വേറെ ഒരു പെണ്ണ് കയറി വന്നു. പരിഹാസത്തോടെ അവളെ നോക്കി നിന്നു. അവൾ രുദ്രനെയും ആ പെണ്ണിനെയും മാറി മാറി നോക്കി. രുദ്രൻ അവളെ പുഞ്ചിരിച്ചു. ഇത് എന്റെ വൈഫ്‌ ചിലങ്ക. അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. താമര ഞെട്ടി തരിച്ചു ഇരുന്നു. പിന്നെ.. ഇവൻ രക്തം തന്നെയാണ്. പക്ഷേ എനിക്ക് ഇവനെ വേണ്ട. നിന്റെ കൂടെ ഇവനേം മേലോട്ട് പറഞ്ഞു വിടാം. രുദ്രൻ പറഞ്ഞു. അതിന് ഞാൻ സമ്മതിക്കില്ലടാ.. നായെ. ഞാൻ മരിച്ചല്ലാതെ എന്റെ കുഞ്ഞിനെ തൊടില്ല നീ. വീറോടെയവൾ അവനെ നോക്കി കൊണ്ട് പറഞ്ഞു. രുദ്രൻ വന്ന് അവളുടെ മുടി കുത്തിൽ പിടിച്ചു.

അതിന്.. നീ മരിച്ചിട്ട് ഇവനെ കൊല്ലൂ, നിനക്ക് ആയുസ്സ് ഇനി 12 ദിവസം കൂടിയേ ഉള്ളൂ. അത്രെയും ഇവനും ആയുസ്സ് ഉള്ളൂ. അവൻ പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ മുടി കുത്ത് വിട്ട് അവൻ അവിടെ നിന്ന് എഴുന്നേറ്റു. സ്വന്തം കുഞ്ഞിനെ ഒരു അച്ഛന് കൊല്ലാൻ കഴിയോ. അയാൾ മനുഷ്യനാണോ..? എന്തിന് വേണ്ടിയാ ഇവർ ഇതെല്ലാം ചെയ്യുന്നത്. അവൾ തന്നോട് തന്നെ ചോദിച്ചു. അവളെ ഒന്ന് പുച്ഛിച്ചു നോക്കി കൊണ്ട് അവരല്ലാം റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി. വാതിൽ പൂട്ടി. അവളുടെ മേൽ ഒരു കണ്ണ് വേണം.അവൾക്കും ആ ചെക്കനും ഭക്ഷണം നേരത്തിന് കൊടുക്കണം. പലരും വരാൻ സാധ്യത ഉണ്ട്. പിന്നെ ആരെങ്കിലും വന്നാൽ അവരുടെ കൂടെ തന്നെ ഉണ്ടാവണം. ഇന്ദ്രൻ പറഞ്ഞു. ആഹ്. മേനക തലയാട്ടി. മോളു വാ. ചിലങ്കയെ വിളിച്ചു അകത്തേക്ക് നടന്നു.

അച്ഛന്റെയുo ചേച്ചിയുടെ മരണം അവർ പണം വാരിയെറിഞ്ഞു ആക്‌സിഡന്റ് ആക്കി മാറ്റിയിരിക്കുന്നു . ഒരു രാത്രി കൊണ്ട് രണ്ടു മരണങ്ങൾ നേരിൽ കാണേണ്ടി വന്നിരിക്കുന്നു തനിക്ക്‌. എനിക്ക് എല്ലാം നഷ്ടമാക്കിയ ആരെയും ഞാൻ വെറുതെ വിടില്ല. കത്തി ചാമ്പലാക്കും. 12 ദിവസം അതിനുള്ളിൽ നിന്നും മോനെയും കൊണ്ട് രക്ഷപ്പെടണം. അവൾ മനസ്സിൽ കണക്കു കൂട്ടി. അവൾ മോനെയും എടുത്തു ചുറ്റും പരതി. തുടരും ഭവ്യ ഭാസ്കരൻ