രചന – അനീഷ ആകാശ്
ഭദ്രയുടെ മെസ്സേജ് കണ്ടപ്പോൾ ദേവൻ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…റിംഗ് ചെയ്‌തപ്പോൾ തന്നെ അപ്പുറത്ത് കോൾ അറ്റൻഡ് ചെയ്‌തു…”ഹലോ…. ഇതാരാ ? എനിക്ക് ഈ നമ്പറിൽ നിന്നൊരു മെസ്സേജ് വന്നിരുന്നു…. ദേവൻ ചോദിച്ചപ്പോൾ ഭദ്രക്ക് ആകെ പേടി ആയി…അവൾ ഒന്നുകൂടി ഡിസ്‌പ്ലേയിലേക്ക് നോക്കി … ദേവേട്ടന്റെ നമ്പർ തന്നെ…. അപ്പോൾ അമ്മ വിളിച്ചത് ദേവേട്ടന്റെ ഫോണിൽ നിന്നല്ലേ…..? അതോർത്തപ്പോൾ അവൾക്ക് ടെൻഷൻ ആയി…എന്താ പറയേണ്ടതെന്ന് ആലോജിച്ച് അവൾ നിന്നു…
“ഇനി ഹലോ പറയാൻ ടൈം തന്നിലെന്ന് പറഞ്ഞേക്കരുത്.. “ഭദ്രയുടെ മറുപടി കിട്ടാതായപ്പോൾ ദേവൻ പറഞ്ഞു…അതുകേട്ടപ്പോൾ തന്നെ ഭദ്രക്ക് മനസ്സിലായി ദേവൻ ആണെന്ന്…ഇനിയും മിണ്ടാതെ ഇരുന്നാൽ ശെരിയാവില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ ഹലോ പറഞ്ഞു…”തനിക്കെന്താടോ നേരിട്ട് കാണുമ്പോഴേ സംസാരിക്കാൻ സൗണ്ട് കിട്ടാത്തൊള്ളോ? “ദേവൻ അവളെ കളിയാക്കി ചോദിച്ചു…”അല്ല എനിക്ക് എപ്പോഴും സൗണ്ടൊക്കെ ഉണ്ട്… “ദേവൻ കളിയാകുവാണെന്ന് മനസിലായപ്പോൾ അവൾ ഉച്ചത്തിൽ തന്നെ പറഞ്ഞു…”അപ്പോൾ കാന്താരിയുടെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ല… സോറി പറഞ്ഞപ്പോൾ ഞാൻ ഓർത്തു ബോധം ഉണ്ടായികാണുമെന്ന്… “ദേവന്റെ സംസാരം കേട്ടപ്പോൾ തന്നെ ഭദ്രക്ക് ദേഷ്യമായി…
ആരാ അതിന് സോറി പറഞ്ഞത്? ഞാൻ അമ്മയോടാ സോറി പറഞ്ഞത്.. അതേ സാരി എടുക്കുവാണെങ്കിൽ റോയൽ ബ്ലൂ കളർ എടുക്കാൻ അമ്മയോട് പറഞ്ഞേക്ക്… “ദേഷ്യത്തിൽ തന്നെ ഭദ്ര പറഞ്ഞു..”ആഹാ അപ്പോൾ നേരത്തേ പറഞ്ഞതോ…? എനിക്കിഷ്ടമുള്ളത് എടുത്തോളാൻ പറഞ്ഞിട്ട് ഇപ്പോൾ ഇഷ്ടങ്ങൾ ഇങ്ങോട്ട് പറയുന്നോ? “”അതുകൊണ്ടാ അമ്മയോട് സോറി പറഞ്ഞത്….പിന്നെ ഞാൻ ഉടുക്കുന്ന സാരി അല്ലേ… അതെന്റെ ഇഷ്ടമല്ലേ വേണ്ടത്….? “അതൊക്കെ ഓക്കേ ആണ്.. പക്ഷേ ഇങ്ങനെ അല്ലാലോ ആദ്യം പറഞ്ഞത് .. ഇനി എനിക്കിഷ്ടമുള്ളതേ എടുക്കുന്നുള്ളു… “ദേവൻ തീർത്തും പറഞ്ഞപ്പോൾ ഭദ്രക്ക് ചിരി വന്നു…
എന്നാലും അത് ശബ്ദത്തിൽ അറിയാതിരിക്കാൻ അവൾ ഗൗരവത്തിൽ തന്നെ പറഞ്ഞു”അതുപറ്റില്ല…ഉടുക്കുന്നത് ഞാൻ അല്ലേ… അപ്പോൾ എന്റെ ഇഷ്ടമാണ് നോക്കേണ്ടത്… “”അതേ ഞാൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ല…സാരി എടുക്കുന്നുണ്ടെങ്കിൽ അതെനിക്ക് ഇഷ്ടപെട്ട കളറും മോഡലും നോക്കി ആയിരിക്കും .. ഇതു പറയാൻ ഇനി വിളിക്കേണ്ട…. “”ആരാ അതിന് ഇയാളെ വിളിച്ചത്…ഞാൻ അമ്മേനെ വിളിച്ചതാ… “”എന്നാലേ ഇത് എന്റെ നമ്പറാ…അമ്മേടെ നമ്പർ അല്ല… എന്നെ അല്ലല്ലോ വിളിച്ചത്…അപ്പോൾ ഞാൻ സംസാരിക്കേണ്ട കാര്യമില്ല… “ദേവൻ പറഞ്ഞിട്ട് കോൾ കട്ടാക്കി…
ദേവൻ ദേഷ്യപ്പെട്ട് ഫോൺ കട്ട് ആക്കിയെങ്കിലും ഭദ്രക്ക് തന്റെ ആഗ്രഹം സഫലമായതിലുള്ള സന്തോഷം ആയിരുന്നു..ദേവേട്ടൻ എന്തായാലും സാരി എടുക്കുമ്പോൾ സ്വന്തം ഇഷ്ടം നോക്കാൻ ചാൻസ് ഇല്ല… ഇനി ഇപ്പോൾ മറ്റാരുടെയും അഭിപ്രായം നോക്കാതെ ദേവേട്ടന് ഇഷ്ടമുള്ളതേഎടുക്കു…അതോർത്തപ്പോൾ തന്നെ ഭദ്രയുടെ മനസ്സ് നിറഞ്ഞു…. ഇപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ആശങ്കകൾ ഒഴിഞ്ഞു…ദേവൻ കോൾ കട്ട് ചെയ്ത് തിരിഞ്ഞ് നോക്കിയപ്പോൾ അമ്മ ചിരിച്ചുകൊണ്ട് നിൽക്കുന്നു…
“ആരാ മോനേ വിളിച്ചത്? “അത് അമ്മേ… ജയനാ…. അവൻ ഡ്രെസ്സെടുക്കുന്ന കാര്യം പറയാൻ വിളിച്ചതാ “ദേവൻ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു…”ജയൻ എന്ന് മുതലാ സാരി ഉടുക്കാൻ തുടങ്ങിയത്? “ദേവന്റെ കള്ളത്തരം മനസിലാക്കികൊണ്ട് ദേവകി ചോദിച്ചു…സാരിയോ?ദേവൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു…ഉരുളണ്ട…. ജയൻ താഴെ വന്ന് ഇരിപ്പുണ്ട്…. അവൻ പറഞ്ഞിട്ട് നിന്നെ വിളിക്കാൻ കയറി വന്നതാ ഞാൻ… പിന്നെ സാരി ഉടുക്കുന്ന ആളെ അമ്മയ്ക്കും അറിയാം…. നിന്റെ പെണ്ണിനോട് സംസാരിക്കാൻ നിനക്കല്ലാതെ ആർക്കാ അവകാശം ഉള്ളത്?അതിങ്ങനെ ഒളിച്ചു വെക്കേണ്ട കാര്യമില്ല… എന്താണെങ്കിലും താഴേക്ക് വാ അവരൊക്കെ വന്നിരിപ്പുണ്ട് “ദേവകി പറഞ്ഞിട്ട് ഇറങ്ങി പോയി…
******************************
കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ തകൃതിയായി രണ്ട് വീടുകളിലും നടക്കുന്നുണ്ട്.ഒരാഴ്ച്ച മുൻപ് തന്നെ വിളികൾ കംപ്ലീറ്റ് ആക്കി…ഇടക്കൊക്കെ മേനോനും ധ്യാനും ഭദ്രയുടെ വീട്ടിൽ പോയി കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു…പരീക്ഷയുടെ തിരക്കുകൾ കഴിഞ്ഞപ്പോൾ തന്നെ ഭദ്ര കൂട്ടുകാരെയെല്ലാം കല്യാണത്തിന് വിളിച്ചു… വിളിക്കാനെല്ലാം കൂടെ പോയത് മഹി ആയിരുന്നു…”അതേ… ഈ ചെല്ലുന്ന വീട്ടിൽ എല്ലാം മഹിയേട്ടൻ വായിനോക്കിയ മഹിളകൾ കാണും .. അവരോടെങ്ങാനും ഒലിപ്പിക്കാൻ ചെന്നാൽ ഞാൻ ശെരിയാക്കും പറഞ്ഞേക്കാം… ”
പോകുന്ന വഴിയിൽ ഭദ്ര മഹിയോടായിട്ട് പറഞ്ഞു…”അതിന് നിന്റെ കൂട്ടുകാരിൽ ഏതവളാടി കാണാൻ കൊള്ളാവുന്നത്… എല്ലാം നിന്നെപ്പോലെ തന്നെ അല്ലേ… അങ്ങനെ ഉള്ളതിനെ ആരെങ്കിലും നോക്കുമോ?””ആയ്യോടാ…. നോക്കാത്ത ഒരാള്… എന്നോട് കുറെ അവള്മാര് പറഞ്ഞിട്ടുണ്ട് താങ്കളുടെ ഇടങ്കണ്ണിട്ടുള്ള നോട്ടത്തെ പറ്റി… അതുകൊണ്ട് കൂടുതൽ പറയാൻ നിൽക്കണ്ട… “ഭദ്ര അവന്റെ പുറത്തിനിട്ട് അടിച്ചുകൊണ്ട് പറഞ്ഞു..”എന്നാൽ ഞാൻ വരുന്നില്ല… നീ പോയി വിളിക്ക്… “മഹി വണ്ടി നിർത്തിക്കൊണ്ട് പറഞ്ഞു…
“അയ്യോ… അങ്ങനെ പറയല്ലേ…. നമുക്ക് ഒരുമിച്ച് പോകാം… പ്ലീസ്… “മഹിയുടെ പുറം തടവിക്കൊണ്ട് ഭദ്ര പറഞ്ഞു…”പോകാം… പക്ഷെ അത് നീ പറഞ്ഞത് കൊണ്ടല്ല… നിന്നെ കെട്ടാൻ പോകുന്ന എന്റെ ചങ്ക് പറഞ്ഞിട്ടുണ്ട് വേണ്ട ഹെൽപോക്കെ ചെയ്ത്കൊടുക്കണമെന്ന്…അതുകൊണ്ടാ ഈ വെയിലൊക്കെ ഞാൻ കൊള്ളുന്നത്… “”ഓഹോ അപ്പോൾ മഹിയേട്ടൻ കാട്ടുപോത്തിന്റെ പക്ഷമാ അല്ലേ…?””മിക്കവാറും നീ ഇങ്ങനെ എന്റെ മോഹങ്ങൾ മുരടിപ്പിച്ച് കളഞ്ഞാൽ ഞാൻ എന്റെ അളിയന്റെ പക്ഷമേ നിൽക്കു… കണ്ടോ… “ഓഹ്.. ആയിക്കോട്ടെ.. ഇപ്പോൾ എന്താണെങ്കിലും ആ കാണുന്ന ഗേറ്റിന്റെ ഫ്രണ്ടിൽ നിർത്തിയേക്ക്…. ഞാൻ പോയി വിളിച്ചിട്ട് വരാം… “ഭദ്ര ഒരു ഗേറ്റ് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..
“അതെന്താടി ഞാൻ വരണ്ടേ…? “”വേണ്ടാ…. നിങ്ങളെ അവിടെ കയറ്റാൻ കൊള്ളില്ല… അതേ ആ മീരയുടെ വീടാ… പണ്ടേ അവൾ നിങ്ങളെ നോക്കി കുറെ നടന്നതാ…അതുകൊണ്ട് ഇവിടെ ഇരുന്നാൽ മതി… “വണ്ടി നിർത്തിയപ്പോൾ മഹിയോട് പറഞ്ഞിട്ട് ഭദ്ര ഗേറ്റ് തുറന്ന് അകത്തേക്ക് കയറി…ഭദ്ര പറഞ്ഞതും കേട്ട് മഹി വായും പൊളിച്ച് ഇരുന്നു…അപ്പോഴാണ് മഹിയുടെ ഫോണിലേക്ക് ദേവന്റെ കോൾ വന്നത്…
“എന്റെ അളിയാ… നിന്റെ കെട്ടിയവൾ എന്റെ കാലൻ ആണെന്ന് തോന്നുന്നു… “മഹി ഫോണിലൂടെ ദേവനോട് പറഞ്ഞു…വിവരങ്ങൾ വിശദമായി പറഞ്ഞപ്പോൾ ദേവൻ ചിരിക്കാൻ തുടങ്ങി…”സാരമില്ലടാ…. ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ നിനക്ക് ശിക്ഷ തീരില്ലേ… അപ്പോൾ നീ വായിനോക്കി ആ നാടുമുഴുവൻ പേരെടുത്തു നിന്റെ വിഷമം തീർക്കണം… “ദേവൻ കളിയാക്കി കൊണ്ട് പറഞ്ഞു…”എനിക്ക് പേരൊന്നും എടുക്കണ്ട അളിയാ… ഒരെണ്ണത്തിനെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചു കഴിയാൻ അവസരം കിട്ടിയാൽ മതി… നിന്റെ കെട്ടിയോൾ ഇങ്ങോട്ട് വരുന്നതിനെ പോലും ഉപദെശിച്ചു തിരിച്ച് വിടും… “”അതേ നല്ല പെങ്ങന്മാർ അങ്ങനെയാ…. ആങ്ങളയുടെ ആരോഗ്യമാണ് അവർക്ക് മുക്യം… ”
“ഓഹോ നീ ഇപ്പോൾ അവൾക്ക് സപ്പോർട്ടാ അല്ലേ… ഇപ്പോൾ വിളിച്ചത് എന്തിനാണാവോ?””അതേ നാളെ വൈകിട്ട് എല്ലാവരും കൂടി ഇവിടെ കൂടാമെന്ന് കരുതുന്നു… നീ വരുമോ? “”ഞാൻ എങ്ങനെ വരാനാ… ഇവിടെ ഒരാൾ വേണ്ടേ… നിങ്ങളൊക്കെ കൂടിക്കോ..””അത് നേരാ… നീ അവിടെ ഉണ്ടാവണം ഒരു ഹെല്പിന്… ഞാനത് ഓർത്തില്ല… സാരമില്ല… ഇനി എപ്പോൾ വേണമെങ്കിലും നമുക്കൊക്കെ കൂടാമല്ലോ… “ദേവൻ മഹിയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു…”എന്നാൽ ശെരി ഞാൻ വെക്കുവാ… കുറച്ച് തിരക്കാ..വൈകിട്ട് വിളിക്കാം . “മഹിയോട് പറഞ്ഞിട്ട് ദേവൻ കോൾ കട്ട് ചെയ്തു…
മഹി ഫോൺ പോക്കറ്റിൽ ഇട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഭദ്ര പുറകിൽ നിൽക്കുന്നത് കണ്ടത്…”ആരാ ദേവേട്ടനാണോ വിളിച്ചത്? “ഭദ്ര ആകാംഷയോടെചോദിച്ചു..”അതേ…എന്തേ…? “”എന്തിനാ വിളിച്ചത്… പറ മഹിയേട്ടാ .. “”എന്റെ പൊന്നോ നിന്നെ പറ്റി അറിയാനല്ല വിളിച്ചത്… നാളെ ഫ്രൻഡ്‌സൊക്കെ കൂടുന്നുണ്ട് ചെല്ലാൻ പറഞ്ഞതാ… “”കൂടുന്നുണ്ടെന്ന് പറഞ്ഞാൽ…..കള്ളുകുടിയൊക്കെ കാണുമോ? “ഭദ്ര സംശയത്തോടെ ചോദിച്ചു…”അതില്ലാതെ മലയാളിക്ക് എന്താഘോഷം ഉണ്ടടി മോളെ? “”അപ്പോൾ ദേവേട്ടൻ കുടിക്കുമോ? “ഭദ്ര വിഷമത്തോടെ ചോദിച്ചു…
“നിന്റെ സ്വഭാവത്തിന് ഒരു മുഴുകുടിയനെയാ കിട്ടേണ്ടത്…പക്ഷേ ഇവൻ നേരെ തിരിച്ചായി പോയി…
അവനും കുടിക്കില്ല…. കൂട്ടത്തിൽ ഉള്ളവരെ കൊണ്ട് കുടിപ്പിക്കത്തുമില്ല… “”അപ്പോൾ നിങ്ങൾ കൂടുന്നെന്ന് പറഞ്ഞതോ? “ഭദ്ര കാര്യം മനസിലാകാതെ ചോദിച്ചു…”അതേ മനുഷ്യന്റെ പൊതുവെ ഉള്ള ഒരു വിചാരമാ ആൺകുട്ടികൾ കൂടുന്നെന്ന് പറഞ്ഞാലുടൻ അത് കള്ള് കുടിക്കാൻ ആണെന്ന്…അതൊന്നുമല്ലടി ഞങ്ങളുടെ ലഹരി… അങ്ങോട്ടുമിങ്ങോട്ടും കളി തമാശകൾ പറഞ്ഞു അടിയുണ്ടാക്കി കുറെ നേരം ഇരിക്കുന്നതിനേക്കാൾ വല്യ ലഹരി വേറെ ഒന്നിൽ നിന്നും കിട്ടില്ല…”മഹിയുടെ സംസാരം കേട്ട് നിന്നപ്പോഴാണ് മീര വീട്ടിൽ നിന്ന് ജനലിൽ കൂടി നോക്കുന്നത് ഭദ്ര കണ്ടത്…
“അതേ… കൂടുതൽ ലഹരി ഇപ്പോൾ വേണ്ടാ… മര്യാദക്ക് വണ്ടി എടുക്ക്… ഒരുത്തി അവിടെ നിന്ന് നോക്കി നോക്കി കണ്ണ് ഇവിടെത്തി… “ഭദ്ര പറയുന്നത് കേട്ടപ്പോൾ മഹി തിരിഞ്ഞ് നോക്കി…”അതേ നേരെ നോക്കി വണ്ടി എടുക്ക്… “അവന്റെ മുഖം തിരിച്ച് പിടിച്ചുകൊണ്ട് ഭദ്ര പറഞ്ഞു ..”നീ ഇങ്ങനെ ആയാൽ എനിക്ക് പെണ്ണ് കിട്ടില്ല കേട്ടോ…നീ കെട്ടി അങ്ങ് പോകും…ലാസ്റ്റ് ഞാൻ ഇങ്ങനെ പെണ്ണുങ്ങളേം നോക്കാതെ മൂത്ത് നരച്ചു നിൽക്കേണ്ടി വരും… “മഹി വണ്ടി ഓടിക്കുന്നതിനിടയിൽ പറഞ്ഞു..”അതേ… ഇവളെ നോക്കിയാൽ മാത്രമേ കല്യാണം നടകത്തൊള്ളോ…. വേറെ എത്ര നല്ല പെൺപിള്ളേർ ഉണ്ട്… ”
“അങ്ങനൊന്നും പറയേണ്ട മോളെ … നമ്മൾ വെറുതെ കളയുന്നതാവും നമുക്ക് ലാസ്റ്റ് കിട്ടുക…. ഉദാഹരണം നിന്നെ രണ്ട് വർഷം മുൻപ് കണ്ടപ്പോൾ ദേവൻ ഓർത്തോ അവന്റെ തലയിൽ കയറാനുള്ള കുരിശ് നീയാണെന്ന്…അതുപോലെ ഇവളെ മൈൻഡ് ചെയ്യാതെ ഇരുന്നാൽ ലാസ്റ്റ് നിനക്ക് ഏട്ടത്തി ആയിട്ട് ഇവൾ വരില്ലെന്ന് ആര് കണ്ടു…? “മഹി പറഞ്ഞപ്പോൾ ഭദ്ര ആകെ കൺഫ്യൂസ്ഡ് ആയി…”അതേ .. ദേവേട്ടൻ എപ്പോൾ എന്നെ കണ്ടെന്നാ പറഞ്ഞത്? ദേവേട്ടൻ എന്നെ കണ്ടത് രണ്ട് മാസം മുൻപ് വണ്ടിക്ക് മുമ്പിൽ ചാടിയപ്പോൾ അല്ലേ? ‘ഭദ്ര സംശയത്തോടെ ചോദിച്ചു…”അതോന്നുമല്ലെന്റെ മകളെ… നീ അറിയാത്ത കഥകൾ ഇതിന് പിന്നിൽ ഉണ്ട്… അതൊക്കെ അവനോട് ഫസ്റ്റ് നൈറ്റിൽ ചോദിച്ചു മനസിലാക്കിയാൽ മതി… “”പറ മഹിയേട്ടാ…. പ്ലീസ്…ഇത്രയും പറഞ്ഞിട്ട് ഇനിയും കാത്തിരിക്കാൻ പറയല്ലേ… “ഭദ്ര കെഞ്ചിക്കൊണ്ട് ചോദിച്ചു…മഹി മിണ്ടാതെ അവളെ നോക്കി ചിരിച്ചു…ആ ചിരിയിൽ നിന്നു തന്നെ മനസ്സിലായി ചോദിച്ചിട്ട് കാര്യമില്ലെന്ന്ദേവേട്ടനോട് ചോദിക്കുന്നത് ഓർത്തപ്പോഴേ ഭദ്രക്ക് ടെൻഷൻ ആയി… ഒന്നും ചോദിക്കാഞ്ഞിട്ട് തന്നെ കീരിയും പാമ്പുമാ….പിന്നെ എങ്ങനെ ഈ കഥ അറിയും ഈശ്വരാ…..തുടരും…

by