19/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 03

രചന – ആതിര

ഗീതു വന്നു കേറിയപ്പോഴേ ഹാളിലിരിക്കുന്ന രണ്ടുപേരെ കണ്ടിരുന്നു..സന്തോഷത്താൽ ആ മുഖം വിടർന്നു…ഒപ്പം എന്തോ പറഞ്ഞറിയിക്കാനാവാത്ത വികാരവും അവളെ വന്നു മൂടി..മനസ്സിനെ അടക്കി നിർത്തി അവൾ അകത്തേക്ക് കയറി… 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ഗീതു വളരെയേറെ സന്തോഷത്തോടെ വീട്ടിലേക്ക് കയറി.സോഫയിൽ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തന്നെ അവളുടെ കണ്ണുകൾ നീണ്ടു.. വേഷം മുണ്ടും ഷർട്ടും ആണ്..നല്ല വെളുത്ത നിറം..ചിരിക്കുമ്പോൾ മുഖത്ത് ഇരച്ചു കയറുന്ന രക്തവർണ്ണം അയാളുടെ മുഖത്തിനു കൂടുതൽ ഭംഗി നൽകുന്നു.. കട്ടിപുരികങ്ങൾ..ട്രിം ചെയ്ത വെച്ചിരിക്കുന്ന താടിയും മീശയും..ഒത്ത നീളവും അതിനൊത്ത വണ്ണവും ഉറച്ച ശരീരവുമുള്ള സുമുഖനായൊരു യുവാവ്..ഗീതു കണ്ണുകൾ അയാളിൽ മാത്രം പതിച്ച് കുറച്ച് നേരം നിന്നു.. “സിദ്ധുവേട്ടനും അപ്പച്ചീം എപ്പഴാ വന്നത്..ഒത്തിരി നേരായോ വന്നിട്ട്?” സോഫയിലിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി ഗീതു ചോദിച്ചു..അപ്പുറത്ത് തന്നെ ഫോണിൽ നോക്കി കാവ്യയും ഇരുപ്പുണ്ട്.. ” ഇല്ലടി .ഇപ്പൊ വന്നേ ഉള്ളൂ.. ”

“എന്നിട്ട് അപ്പച്ചി എവിടെ?” നാത്തൂനും നാത്തൂനും കണ്ടാൽ പിന്നെ ഉടനെ ഒന്നും സംസാരം നിർത്തില്ലെന്നറിയില്ലേ നിനക്ക്.. അടുക്കളയിലുണ്ട്..” “സിദ്ധുവേട്ടൻ ചായ കുടിച്ചാരുന്നോ?” അപ്പോഴേക്കും അടുക്കളായിൽനിന്ന് സുമിത്രയും അത്രയുംതന്നെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും ഹാളിലേക്ക് വന്നു..അവരെക്കണ്ടതും ഗീതു സന്തോഷത്തോടെ അടുത്ത് ചെന്നു. “അപ്പച്ചീ..” “ഗീതുമോളെ..ഇന്ന് നീ വരാൻ വൈകിയല്ലോ..?” “അഹ്..അപ്പച്ചി ..എന്നു ബസ് ലേറ്റ് ആയിരുന്നു…” “ഇപ്പൊ നിന്നെ അങ്ങോട്ടൊന്നും കാണാൻ ഇല്ലല്ലോ..ആ വഴിയൊക്കെ മറന്നോ നീ..ഇപ്പൊ വന്ന് വന്ന്‌ നിന്നെയൊന്ന് കാണണമെങ്കിൽ ഈ വയസാം കാലത്ത് ഇങ്ങോട്ട് വരണ്ട സ്ഥിതിയായി..”അവർ വാത്സല്യം നിറഞ്ഞ പരിഭവത്തോടെ പറഞ്ഞു.. “ന്റെ അപ്പച്ചി..ആകെ തിരക്കല്ലേ..ഞാൻ ആ വഴി മറക്കോ..ന്റെ അപ്പച്ചിയോട് എനിക്ക് സ്നേഹിലാണ്ടിരിക്കുവോ…” അവരുടെ താടിയിൽ പിടിച്ചു ചിരിച്ചുകൊണ്ട് ഗീതു ചോദിച്ചു. “ഓഹ്.. പിന്നെ അവളുടെ പറച്ചില് കേട്ടാ തോന്നും കലക്ടർ ഉദ്യോഗത്തിനു പോകുവാന്ന്..പിള്ളേർക്ക് ‘തറ’ ‘പറ’ പറഞ്ഞുകൊടുക്കാൻ അല്ലേ ഈ പോകുന്നേ..”കാവ്യ ദേഷ്യത്തോടെ പറഞ്ഞു..

കാവ്യയുടെ സംസാരം കേട്ട് മുഖം മങ്ങിയ ഗീതുനെ ഒന്നും ഇല്ലെന്ന്‌ സിദ്ധു കാണ്ണ് ചിമ്മി കാണിച്ചു ഗീതു പോയി ഡ്രസ്സ് മാറി വാ..ചിറ്റ ചായ എടുക്കാം.. ഗീതു നേരെ മുറിയിലേക്ക് പോയി ഡ്രസ്സ് മാറി വീട്ടിലുള്ളതിടാൻനെടുത്ത് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു.. (ഈ വന്ന രണ്ടുപേരിൽ ഗീതു അപ്പച്ചിയെന്നു വിളിച്ചത് ദേവി..മകൻ സിദ്ധു എന്ന സിദ്ധാർഥ്.. ശിവശങ്കരന്റെ(ഗീതുന്റെ മുത്തശ്ശൻ) അനിയന്റെ മോളാണ് ദേവി..പ്രസാദിനും അശോകിനും അവൾ ലതയെപോലെ തന്നെ സ്വന്തം അനിയത്തിയയായിരുന്നു..ലതയേക്കാളും2 വയസ്സ് മൂത്തതാണ് ദേവി..ദേവിയെ അത്രയും ഇഷ്ടം ഉള്ളത് കൊണ്ടായിരുന്നു അശോക് കൂട്ടുകാരനായ മോഹന് ദേവിയെ കല്യാണം കഴിച്ചു കൊടുത്തത്..മോഹൻ ഒരു പട്ടാളക്കാരനായിരുന്നു..ഇപ്പോൾ റിട്ടേഡ് ആയെങ്കിലും വാച്ച്മാൻ ആയി ജോലിനോക്കുന്നു…അതുകൊണ്ട് തന്നെ വീട്ടിലേക്ക് ആഴ്ചയിൽ ഒരിക്കൽ ആണ് വരുന്നത് തന്നെ..ദേവിക്കും മോഹനും 2 മക്കൾ ..സൗഭാഗ്യയും അനിയൻ സിദ്ധാർഥും..സൗഭാഗ്യയുടെ കല്യാണം കഴിഞ്ഞു..സിദ്ധാർഥ് ബിടെക് കഴിഞ്ഞു ജോലി നോക്കുന്നു..സിദ്ധാർഥ് കാവ്യയേക്കൽ 3 വയസ്സിന് മൂത്തതാണ്..ലതയേക്കാളും ഗീതുന് ഇഷ്ടം ദേവിയെയാണ്..ദേവിക്കും ഗീതുവിനെ വലിയ ഇഷ്ടം ആണ്..) അപ്പോഴേക്കും പ്രസാദ് വീട്ടിലേക്ക് എത്തിയിരുന്നു..

പ്രദാദിനെ കണ്ടതും സിദ്ധു സോഫയിൽ നിന്നും എഴുനേറ്റു..കയ്യിലുള്ള പച്ചക്കറി കവറുകൾ സുമിത്രയെ ഏൽപ്പിച്ചയാൽ സിദ്ധുവിനടുത്തേക്ക് നടന്നു..സുമിത്ര ഈ എല്ലാവർക്കുമായി ചായ കൊണ്ടുവന്നു.. “ചേട്ടാ..ഒരു വിശേഷം പറയാനാണ് ഞങ്ങൾ വന്നത്”(ദേവി)അവർ സിദ്ധുവിനെ നോക്കി പറയാൻ കണ്ണുകാണിച്ചു.. “അമ്മാവാ..എനിക് ബാങ്കിൽ ജോലി കിട്ടി..ഇവിടെ അടുത്ത് തന്നെയുള്ള നേഷണലൈസ്ഡ് ബാങ്കിൽ..” “ആഹാ..സന്തോഷമായി മോനെ..ന്റെ ദേവിക്ക് ഇപ്പോൾ ഒത്തിരി സന്തോഷം ആയില്ലേ..?എന്നാ ജോയിൻ ചെയ്യേണ്ടത്.?” “അടുത്ത തിങ്കൾ…” ഇതെല്ലാം കേട്ട ഗീതുനും സുമിത്രയ്ക്കും വലിയ സന്തോഷം ആയി..എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന രീതിയിലാണ് കാവ്യയുടെ ഇരിപ്പ്.. “ദേവി.. എങ്കിൽ നിങ്ങൾ സംസാരിച്ച് ഇരിക്ക്..ഞാൻ പോയി കുളിക്കട്ടെ..ഇപ്പോ പോകുന്നില്ലല്ലോ..” “അയ്യോ ചേട്ടാ..ഇറങ്ങുവാ.. ഇനിം നിന്നാൽ വിളക്ക് വെയ്ക്കാൻ വൈകും..” “മ്ഹ്.. കാവ്യാമോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ..(ദേവി) “ഒന്നുമില്ലപ്പച്ചി..നിങ്ങൾ സംസാരിക്കുവല്ലേ” അപ്പൊ നാത്തൂനെ ഇറങ്ങുവാണേ ഞങ്ങൾ..കാവ്യെ..ഗീതുമോളെ..പോയിട്ട് വരാം..”(ദേവി)

“ഗീതു ..പോവാണേ.” “ഹമ്മ്..” ഗീതുനോട് യാത്ര പറഞ്ഞു സിദ്ധാർഥ് അമ്മയോടൊപ്പം ചെന്നു.. ഗീതു അവർ പോകുന്നതും നോക്കി വാതിൽക്കൽ തന്നെ നിന്നു.. തിരിച്ച് മുറിയിലേക്ക് വന്നപ്പോഴും ചിന്തകൾ സിദ്ധുവിൽ തന്നെ വലംവെച്ചുകൊണ്ടിരുന്നു..സിദ്ധു നേക്കാണുമ്പോൾ മാത്രം ആകാരണമായി ഉയരുന്ന നെഞ്ചിടിപ്പിന് അവൾക്ക് ഉത്തരമില്ലായിരുന്നു..അതിന്‌ പ്രണയത്തിന്റെ നിറം കൊടുക്കാൻ അവൾ ഒരിക്കലും ശ്രമിച്ചിരുന്നില്ല..കാരണം അയാൾ അത്രയും ഭംഗിയായിരുന്നു കാണാൻ..തന്നെപോലെയൊരാൾ മോഹിക്കുന്നത് പോലും തെറ്റെന്ന് അവൾ മനസ്സിനെ ഇടക്കിടക്ക് ഓര്മപ്പെടുത്തികൊണ്ടേയിരുന്നു… ഏന്തേല്ലാമോ ചിന്തിച്ച് റൂമിലെത്തിയപ്പോഴേക്കും കാവ്യ അമ്പത്തിൽ പോകാൻ ഒരുങ്ങുകയായിരുന്നു..

കറുത്ത കരയുള്ള സെറ്റും മുണ്ടുമായിരുന്നു വേഷം..ഒരു നിമിഷം അവൾ കാവ്യയെ തന്നെ നോക്കി നിന്നു.. നല്ല ചന്ദനത്തിന്റെ നിറം..കട്ടിയുള്ള ഭംഗിയിൽ ഷെയപ്പ് ചെയ്ത പുരികങ്ങൾക്ക് ഇടയിൽ ഒരു കുഞ്ഞു പൊട്ട്..അത്രയും ചെറുതോരണ്ണം തൊട്ടിരിക്കുന്നു..നീണ്ടമൂക്ക്..ചുവന്ന ചുണ്ടുകൾ..മുട്ടോളം മുടിയില്ലേലും ലയർ ചെയ്ത മുടിയിൽ കളർ ചെയ്തിട്ടുണ്ട്..രണ്ട് വശത്തുനിന്നും മുടിയെടുത്ത് ക്ലിപ്പ് ചെയ്തിട്ടുണ്ട്..അതികം വണ്ണമില്ലാത്ത കോലുന്നനെയുള്ള ശരീരം.. എല്ലാംകൊണ്ടും അഴകളവുകൾ തികഞ്ഞൊരു സുന്ദരി..അതുകൊണ്ട് തന്നെ പഠിക്കാൻ ബാംഗ്ലൂർ പോകുന്നതുവരെ നാട്ടിലെ ചെറുപ്പക്കാരെല്ലാം തന്നെ പുറകെയുണ്ടായിരുന്നു.. (ആൾ ഒരു ഫാഷൻ ഡിസൈനർ ആണ്.ബാംഗ്ലൂരിൽ ജോലിചെയ്യുന്നു..ഇപ്പോൾ ലീവിൽ വന്നതാണ്) ദോഷം പറയരുതല്ലോ ആരേം പുള്ളിക്കാരി മൈൻഡ് ചെയ്തില്ല..ഗീതുനോടുള്ള വെറുപ്പോഴിച്ചാൽ കാവ്യ മറ്റെല്ലാം കൊണ്ടും നല്ല കുട്ടിയാണ്… ഗീതു കണ്ണുപറിക്കാതെ കാവ്യയെ നോക്കി ഇരുന്നു.

ചേച്ചിയെ പോലൊരു കുട്ടിയാണ് സിദ്ധുവേട്ടന് ചേരുകയെന്ന് മനസ്സിലോർത്തു…തനിക്കും ഇത്രയും നീളമുണ്ടായിരുന്നെങ്കില്ലെന്നു ആശിക്കും.. ഗീതുന്റെ കണ്ണുപറിച്ചുള്ള നോട്ടം കാവ്യകണ്ടു.. “എന്താടി ഇങ്ങനെ നോക്കുന്നെ?’കാവ്യ ദേഷ്യത്തിൽ ഗീതുവിനോട് ചോദിച്ചു.. “ചേച്ചിയെ കാണാൻ എന്തു ഭംഗിയാ..” “ഓഹ് ..അതു പിന്നെ നീ പറഞ്ഞിട്ട് വേണ്ടേ എനിക്കറിയാൻ..നിന്നെപ്പോലെ കുരുട്ടടയ്ക്ക അല്ല ഞാൻ..”അതും പറഞ്ഞ് കാവ്യ അവളെ നോക്കി പുച്ഛിച്ചു.. അവസാന വാചകങ്ങൾ മനസ്സിനെ നോവിച്ചെങ്കിലും ചിരിച്ചുകൊണ്ടിരുന്നവൾ.. “അയ്യോ ചേച്ചി ഇവിടൊന്നും പിൻ ചെയ്യുന്നില്ലേ”.. ഇടുപ്പിൽ നിന്നും മാറി നിൽക്കുന്ന നേര്യത്തിന്റെ തുമ്പ് നോക്കിയവൾ പറഞ്ഞു.. “അതങ്ങനെ കിടന്നോട്ടെ..കുറച്ച് വയര് കണ്ടെന്നും പറഞ്ഞെന്താ..കാണുന്നവരൊക്കെ കണ്ടോട്ടെ ..I dont mind..” എന്നാലും..മോശമല്ലേ..പേടിച്ചുപേടിച്ചവൾ പറഞ്ഞു.. മറുപടിയെന്നോണം സ്ഥായിയായ പുച്ഛം മുഖത്ത് നിറഞ്ഞു.. നീ..ഇവിടേം വിട്ട് എങ്ങും പോകാത്തകൊണ്ടാ.ബാംഗ്ലൂർ ഒന്നും നീ കണ്ടിട്ടില്ലല്ലോ.അവിടുള്ളോർടെ വേഷം കണ്ടാൽ നീബോധം കെടുവല്ലോ.. അല്ലേലും നീയൊക്കെ ആ സിറ്റിയിൽ വന്നാൽ അവിട്ള്ളോർക്ക് നാണക്കേടാകും..”അതും പറഞ്ഞ് കാവ്യ ചിരിക്കാൻ തുടങ്ങി..

ഗീതുവിനെ അത് വേദനിപ്പിച്ചെങ്കിലും ശീലമായതിനാൽ ചിരിച്ച് തന്നെയിരുന്നു..തന്റെ കണ്ണീരും മറ്റുള്ളവർക്ക് ചിരിക്കാനുള്ള വകയായതിനാൽ മനസ്സിനെ അവൾ അടക്കി നിർത്താൻ പഠിച്ചു കഴിഞ്ഞു.. ഗീതു ഓർക്കുകയായിരുന്നു പലപ്പോഴും കാവ്യയുടെ ഫ്ബിയിലും വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും വരുന്ന ഫോട്ടോസ്.. ശരീരത്തോട് ചേർന്ന് നിൽക്കുന്ന സ്ലീവ്ലെലസ്സ് ഡ്രെസ്സുകൾ ആയിരിക്കും മിക്കവാറും..ചിലപ്പോഴൊക്കെ മുട്ടിന് മുകളിൽ നിൽക്കുന്ന ഫ്രോക്ക്കളും മിഡി&ടോപ്പുകളിലും അവൾ പ്രത്യക്ഷപ്പെടാറുണ്ട്..പക്ഷേ അതൊക്കെ കാവ്യയുടെ ഭംഗി കൂട്ടികൊണ്ടിരുന്നു..ഒരിക്കലും അതൊന്നും വൾഗറായി മാറിയിരുന്നില്ല..ഒരേപോലെ മോഡേൺ,നാടൻ ഡ്രസ്സ്കളും കാവ്യയ്ക്ക് ചേരും.. ചിന്തകൾ കാടുകയറിയപ്പോഴേക്കും സുമിത്ര കാവ്യയെ തിരക്കി റൂമിലെത്തിയിട്ടുണ്ടായിരുന്നു.. കാവ്യ സുമിത്രയുടെ കൂടെ പോകാൻ ഇറങ്ങിയപ്പോഴേക്കും നിൽക്കാൻ പറഞ്ഞ് സുമിത്ര അകത്തുപോയി..തിരികെ വന്ന് സേഫ്റ്റി പിൻ അവളുടെ ഊർന്ന് കിടന്ന നേര്യത്തിൽ ചേർത്തുപിൻ ചെയ്തു..ഒപ്പം ഇത്‌ നിന്റെ ബാംഗ്ലൂർ അല്ല എന്നൊരു ശാസനയും..,

” എടാ..ഇന്ന് നാത്തൂനൊരു കാര്യം പറഞ്ഞു..” സിദ്ധൂനൊപ്പം ബൈക്കിൽ നിന്നുമിറങ്ങി വാതിൽ തുറക്കുന്നതിനിടയിൽ ദേവി പറഞ്ഞു. എന്താമ്മേ? ലതയില്ലേ.. ആര്. ലതചിറ്റയോ? “ആ.. ലത..അവൾ രാജീവന് വേണ്ടി നമ്മുടെ ഗീതുനെ ആലോചിച്ചു..അവന് ഗീതുനെ കല്യാണം കഴിച്ച് കൊടുക്കാവോന്നു ചേട്ടനോട് ചോദിച്ചെന്ന് നാത്തൂന് പറഞ്ഞു..ഇന്നലെ അവിടെ ചെന്നിരുന്നു ലത.” “അതെങ്ങനെ ശരിയാകും..ഗീതുന് അവൻ ചേരില്ല..അവളൊരു ടീച്ചർ അല്ലേ.. അവനോ ,ഏത് സമയോം കള്ളും കുടിച്ച് തല്ലും പിടിച്ച് കവലേൽ കാണാം..യാതൊരു പണിക്കും പോകാതെ സദാസമയവും വായ്നോക്കി നടപ്പാ..അവനാണോ ഗീതുനെ കൊടുക്കുന്നേ.. ഈ ചിറ്റയ്ക്ക് തലക്ക് വെളിവില്ലേ..ആ എന്നിട്ട് അമ്മാവനും സുമിത്രമ്മായീം എന്തു പറഞ്ഞു..അമ്മ അത് പറ..?” “എന്ത് പറയാൻ ..പറ്റില്ലെന്ന് ചേട്ടൻ തീർത്തു പറഞ്ഞു.

അതിന് മുഖം കേറുവിച്ചോണ്ടാ പോയതെന്ന് നാത്തൂന് പറഞ്ഞു..” “അതെന്തായാലും നന്നായി..അല്ല ഇപ്പൊ ലതചിറ്റയ്ക്കെന്താ ഗീതുനോട് പെട്ടെന്നൊരു സ്നേഹം..അവളെ കാണുന്നതെ ചതുർത്ഥിയാരുന്നല്ലോ?” “എന്തേലും മനസ്സിൽ കാണാതെ അവൾ എങ്ങനെ പെട്ടാന്ന് സ്നേഹം കാണിക്കില്ലെന്ന് നിനക്കും അറിയാല്ലോ മോനെ..എന്തായാലും ചേട്ടൻ തീർത്ത് പറഞ്ഞല്ലോ പറ്റില്ലെന്ന്..ന്റെ ഈശ്വരാ ന്റെ കുട്ടിയെ കാത്തോണെ..അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയാണ്..സുമിത്രയ്ക്ക് കാവ്യയുള്ളപ്പോൾ ചില പരിമിതികൾ ഉണ്ട്..നീയേ തുണ.. സുമിത്ര അതും പറഞ്ഞ് നിലവിളക്കെടുത്ത് കഴുകാനായി പോയി.. അപ്പോഴും സിദ്ധുവിന്റെ മനസ്സിൽ കണ്ണുനിറച്ച് നിൽക്കുന്ന ഗീതുവിന്റെ രൂപം മിഴിവോടെ തെളിഞ്ഞു വന്നു..(തുടരും)