രചന – ആതിര
ദേവി വീട്ടിലെത്തിയപ്പോൾ തന്നെ നേരെ പോയത് സിദ്ധുവിന്റെ മുറിയിലേക്കാണ്..എന്നാൽ അത് അടച്ചിട്ടിരിക്കുകയാണ്.. “സിദ്ധു..മോനെ കതക് തുറന്നേ..” ദേവി വാതിലിൽ കൊട്ടി വിളിച്ചു.. ഏറെ നേരം വിളിച്ചിട്ടും അവൻ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല.. “മോനേ.. ഒന്നു തുറക്ക് അമ്മ പറയുന്നത് ഒന്ന് കേൾക്ക്..” വീണ്ടും കുറെ നേരം കഴിഞ്ഞാണ് അവൻ വാതിൽ തുറന്നത്..വാതിൽ തുറന്നതും അവൻ അലങ്കോലമായി ഇട്ടിരിക്കുന്ന മുറി കണ്ട് ദേവി ഞെട്ടി.. ഷെൽഫിൽ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളും തലയണയും ബെഡ്ഷീറ്റും വെള്ളംവെച്ചിരുന്ന ജഗ്ഗും എല്ലാം തറയിൽ അവിടിവിടെയായി ചിതറി കിടക്കുന്നു..ബെഡിലെ വിരി ഒന്ന് ചുളുങ്ങികിടന്നാൽ ഇഷ്ടമാകാത്തവനാ..അവർ ഒന്നു നേടുവീർപ്പെട്ടു..എന്നാൽ അവന്റെ മുഖത്തേക്ക് നോക്കിയതും ദേവി ശരിക്കും പേടിച്ചു.. വെളുത്ത മുഖം ദേഷ്യം ഇരച്ചുകയറി രക്തവർണമായുരിക്കുന്നു..
കണ്ണുകളും മറിച്ചായിരുന്നില്ല. ഒരുവേള ആ കണ്ണുകളിൽ കത്തുന്നത് തീയാണെന്ന് അവർക്ക് തോന്നിപ്പോയി.. “മോനേ…” “അമ്മ എന്നോട് ഒന്നും പറയണ്ട..സ്വന്തമായി വാക്കുകൊടുക്കുമ്പോൾ എന്റെ അഭിപ്രായം ചോദിച്ചോ..എനിക് എന്റെ വിവാഹകാര്യത്തിൽ എന്റേതായ ഇഷ്ടങ്ങൾ ഉണ്ട്..അമ്മ എങ്ങോനൊരു ചതി എന്നോട് വേണ്ടായിരുന്നു..” “അറിയാം..ഓരോ വ്യക്തിയ്ക്കും അവരുടെ വിവാഹകാര്യത്തിൽ അവരുടെതായ ഇഷ്ടങ്ങൾ ഉണ്ടെന്ന്.. പക്ഷേ പ്രസാദെട്ടന്റെ അവസ്ഥകണ്ട്.. ഗീതുമോളെ ക്രൂശിക്കുന്നകണ്ട് അമ്മയ്ക്ക് അത് ചെയ്യേണ്ടി വന്നു..” “അമ്മയ്ക്ക് എങ്ങനെ തോന്നി അവളെപോലൊരു പെണ്ണിനെ എന്റെ തലേൽ കെട്ടിവയ്ക്കാൻ..അമ്മ കാവ്യയെയാണ് കേട്ടാൻ പരഞ്ഞതെങ്കിൽ ഒരു പക്ഷേ ഞാൻ സമ്മതിച്ചെനേ..എന്നാൽ ഗീതു..അവൾ..അവൾ എന്റെ ആഗ്രഹങ്ങൾക്കിതൊരു പെണ്ണല്ല..അവളെപ്പോലൊരുത്തിയെ ഞാൻ ഭാര്യയാക്കത്തും ഇല്ല..ന്റെ കൂടെ നടക്കാൻ അവൾക്ക് എന്ത് യോഗ്യതയാണുള്ളത്..??എന്റെ നിറം ഉണ്ടോ..ഭംഗി ഉണ്ടോ..അറ്റ്ലീസ്റ്റ് ന്റെ തോളൊപ്പം പോലും നീളം ഉണ്ടോ..നാട്ടുകാരുടെ മുന്നിൽ എന്നെ നാണം കെടുത്തനാണ് അമ്മേടെ ഭാവം.. എന്ത് പറഞ്ഞാലും ഇതിന് ഞാൻ സമ്മതിക്കില്ല…
“ഞാൻ കൊടുത്ത് വാക്കാണ്.. അത് മറികടക്കേണ്ടി വന്നാൽ പിന്നെ നിനക്ക് എന്റെ ചിതയ്ക്ക് കൊള്ളിവെയ്ക്കേണ്ടി വരും..” “അമ്മേ..നിങ്ങളുടെ ഒക്കെ വാശിക്ക് തീർക്കാനുള്ളതാണോ എന്റെ ജീവിതം..അച്ഛനോട്‌പോലും ചോദിക്കാനുള്ള മര്യാദ കാണിക്കാതെ അമ്മയോട് ആരാ വാക്കുകൊടുക്കാൻ പറഞ്ഞത്..??” “നീ ഇപ്പൊ പറഞ്ഞപോലെ അമ്മ അച്ഛനോട് ചോദിക്കാതെ എടുത്ത തീരുമാനം ആണിതെന്ന്..ഇത് നിന്റെ അച്ഛന്റെ തീരുമാനം ആണ്..” “അച്ഛന്റെയോ..??” “അതേ..അന്ന് നിന്റെയൊപ്പം ഗീതുനെ മുറിയിൽ കണ്ട അന്നുതന്നെ മോഹനേട്ടനോട് ഞാൻ പറഞ്ഞിരുന്നു..അന്ന് നിന്റച്ഛൻ പറഞ്ഞിരുന്നു ഇതേ ചൊല്ലി വല്ല കലഹോം ഉണ്ടായാൽ ഗീതുമോളെ നമുക്ക് ഇങ്ങ് കൊണ്ടുവരാം,സിദ്ധുന്റെ പെണ്ണായിട്ടെന്ന്..” “എത്ര ദിവസമായി ഞാൻ പറഞ്ഞു..ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിട്ടില്ലെന്ന്..പിന്നെ എന്തിനു വേണ്ടി ഗീതുനെ ഞാൻ ചുമക്കണം..??”
“നീ പറഞ്ഞല്ലോ ഒന്നും ഉണ്ടായില്ലെന്ന്..നിന്നെക്കാൾ ഗീതു മോളേ എനിക്ക് വിശ്വാസമാണ്.. കാരണം അവൾ എന്റെ അശോകേട്ടന്റെ ചോരയാണ്.. പക്ഷേ മോനെ സിദ്ധു നിനക്ക് നാട്ടുകാരുടെ വായടയ്ക്കാൻ പറ്റുവോ..?നി ഒന്നു ആലോചിച്ച് നോക്ക് നമ്മുടെ ഭാഗ്യമോളാ ഈ അവസ്‌ഥയിൽ വരുന്നതെങ്കിൽ നീയും ഇതു തന്നെയല്ലേ ചെയ്യുക..എനിക്ക് അവളും ന്റെ ഭാഗ്യയെ പോലെയാണ്..എല്ലാരും ചേർന്ന് അവളുടെ മാനത്തിനെ അവഹേളിച്ചപ്പോൾ അത് മിണ്ടാതെ എന്തും മാത്രം സഹിച്ചെന്ന് മോൻ ലൊന്നോർത്ത് നോക്ക്..അതു കൂടാതെ നിന്നെ മാത്രം മനസ്സിലിട്ടൊണ്ട് നടന്ന പെണ്ണാ..” “അവൾക്കങ്ങനെ പലതും തോന്നും..അതുകൊണ്ടൊന്നും എനിക്കവളെ ന്റെ ഭാര്യയായി കാണാൻ പറ്റില്ല..” “എങ്കിൽ നിനക്കിങ്ങനൊരു അമ്മയും ഇല്ല..നീ അവളെ ഒന്നു മനസ്സിലാക്ക്..അവൾ പാവമാ മോനെ..നിനക്ക് അവൾ നല്ല ഭാര്യയായിരിക്കും..അറിഞ്ഞുകൊണ്ടാൾക്കെങ്കിലും നീ കാരണം ആണ് അവൾക്കീ മാനക്കേട് വന്നത്..നിനക്ക് മാത്രേ അത് മാറ്റാൻ കഴിയൂ..എന്നെ ജീവനോടെ കാണാണമെങ്കിൽ നീ ഇതിനു സമ്മതിക്കണം..”
“അമ്മേ..” ദേവി അവന്റെ മറുപടിയ്ക്ക് കാത്ത് നിൽക്കാതെ മുറിവിട്ടിറങ്ങി.. അമ്മയെന്ന അധികാരം കൊണ്ടാനെങ്കിലും അവന്റെ സമ്മതം നേടിയെടുക്കുകയെന്നത് മാത്രമായിരുന്നു ദേവിയുടെ ഉദ്ദേശ്യം.. കരഞ്ഞുതളർന്ന്, അപമാന ഭാരത്താൽ അവശയായ ഒരുവളുടെ മുഖം മാത്രമേ അപ്പോൾ അവരുടെ ഉള്ളിൽ ഉണ്ടായിരുന്നുളൂ. മകന്റെ താത്പര്യങ്ങളേക്കാൾ അവർക്ക് വലുതായി തോന്നിയത് ആ പെണ്ണിന്റെ അഭിമാനം മാത്രമായിരുന്നു.. മുറിക്കുള്ളിൽ സിദ്ധുവിന്റെ ബുദ്ധിയും മനസ്സും തമ്മിലുള്ള പിടിവലിനടക്കുകയായിയുന്നു..താനും അവളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ ആണെന്ന് മനസ്സ് മാതൃക്കുമ്പോഴും ബുദ്ധി അവളുടെ കുറവുകൾ ഓരോന്നും എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു..അമ്മയുടെ ഭീക്ഷണിയും ഒപ്പം കടന്നുവരുന്നു..ഏറെ നേരത്തേ ചിന്തയ്ക്കൊടുവിൽ അവൻ ആ തീരുമാനമെടുത്തുന്നു..മുറിവിട്ടിറങ്ങി ദേവിയുടെ അടുത്തേക്ക് നടന്നു..
“അമ്മേ എനിക്ക് ഈ വിവാഹത്തിനു സമ്മതമാണ്..മനസ്സുകൊണ്ടല്ല..അമ്മയുടെ ഭീക്ഷണിയ്ക്ക് മുന്നിൽ മാത്രം..ഞാൻ കാരണം അമ്മയ്ക്ക് ഒന്നും സംഭവിക്കരുത്.. പിന്നെ അമ്മയെന്നോട് അവളെ വിവാഹം ചെയ്യാൻ മാത്രേ പറഞ്ഞിട്ടുള്ളൂ.. വേറെ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്..പിന്നെ ഞാൻ ഈ വീട്ടിൽ കാണില്ല..എന്റെ എല്ലാ ഇഷ്ടങ്ങളും എനിക്ക് അടിയറവ് വെയ്ക്കാൻ പറ്റില്ല..” “വേറൊന്നിനും ഞാൻ നിന്നെ നിർബന്ധിക്കില്ല..” അങ്ങനെ പറയുമ്പോഴും സ്നേഹംകൊണ്ട് അവൻറെ വാശിയും ദേഷ്യവുമൊക്കെ ഗീതുവിന് മാറ്റാൻ കഴിയുമെന്ന് അവർ ഉറച്ച് വിശ്വസിച്ചു..എന്നാൽ മരുഭൂമിയിൽ കാണുന്ന മരീചിക മാത്രമായിരുന്നു അതെന്ന് അവർ അറിഞ്ഞിരുന്നില്ല..
സിദ്ധുവിന് വിവാഹത്തിന് സമ്മതമാണെന്ന് സങ്കരമംഗലത്ത് ദേവി വന്നുപറയുമ്പോൾ പ്രസാഡിന്റെയും സുമിത്രയുടെയും മുഖം കാറോഴിഞ്ഞ ആകാശം പോലെ പ്രസന്നമായി.. പ്രസാദ് ഗീതുവിനെ വിളിച്ചു.അവളോട് വിവാഹ കാര്യം പറഞ്ഞു..എന്നാൽ അവൾ പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.. “മോളെ.. സിദ്ധുമോൻ തന്നെയയാണ് ഇതിനു സമ്മതിച്ചത്.. നീ ഇപ്പൊ വിചാരിക്കുന്നുണ്ടാകും നിന്നെ അംഗീകരിക്കാൻ ആദ്യം മടികാണിച്ചിട്ടും എന്തുകൊണ്ടാണ് കൊച്ചച്ഛൻ അവനെ തന്നെ നിനക്ക് വേണ്ടി വീണ്ടും ആലോചിക്കുന്നതെന്ന്..ശരിയാ… വേറേ നല്ല പയ്യന്മാരെ നിനക്ക് കിട്ടും..അവർക്ക് നിന്നെ ഇഷ്ടവുമായിരിക്കും…പക്ഷേ ആരെങ്കിലും പറഞ്ഞ് ഈ കാര്യം അറിഞ്ഞാൽ അവർ ചിലപ്പോൾ വിശ്വസിക്കണം എന്നില്ല.. എല്ലാം മറച്ച് വെച്ച് അവരെ പറ്റിച്ചച്ചതാന്നെ പറയൂ..എന്നാൽ മോൾക്കും സിദ്ധൂനും അങ്ങനെവരില്ലല്ലോ.. വേറെ ആരെ ഏൽപ്പിച്ചാലും മനസ്സിന് ഒരാധിയാണ്..അവനൊപ്പം നിറവും ഉയരവുമൊക്കെ നിനക്ക് കുറവായിരിക്കും..
നിന്റെ മുത്തശ്ശിയും മുത്തശ്ശനും അങ്ങനെ തന്നെ അല്ലാരുന്നോ.. മുത്തശ്ശിയുടെ ഉയരമാണ് നിനക്ക്..കല്യാണം ഒക്കെ കഴിയുമ്പോൾ അവൻ നിന്നെ അംഗീകരിക്കും ഗീതു..ഒരു കുഞ്ഞൊക്കെ ഉണ്ടാകുമ്പോൾ നിനക്കത് മനസ്സിലാകും..മോള് ഇനി എതിരോന്നും പറയരുത്..” എത്രയൊക്കെ പറയുമ്പോഴും ഗീതുവിന് മാത്രം അത് ഉൾക്കൊള്ളാനായില്ല..അവൾക്ക് അറിവുള്ള സിദ്ധുവിന് അവളെ ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല..പിന്നെ എന്തിന് സിദ്ധു ഈ വിവാഹത്തോട് സമ്മതിച്ചുവെന്ന ചോദ്യത്തിന് അവൾക്കുത്തരം കണ്ടെത്താനായില്ല..കൂടുതൽ നീട്ടിക്കൊണ്ട് പോകാതെ അടുത്ത ശുഭമുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ അവർ തീരുമാനിച്ചു..
പതിവുപോലെ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ടു ഗീതു..വഴിയിൽ അമ്മു അവളെ കാത്ത് നിക്കുന്നുണ്ടായിരുന്നു.. അവളുടെയും സിദ്ധുവിന്റെയും വിവാഹക്കാര്യം ഗീതു അമ്മുവിനോട് പറഞ്ഞു.. “ആഹാ..നിനക്ക് നിന്റെ പ്രണയം സ്വന്തമാക്കാൻ പോകുവല്ലേ.. സന്തോഷമായില്ലേ നിനക്ക്..??” “പണ്ടെങ്ങോ മനസ്സിൽ കയറിക്കൂടിയ മോഹമാണ്..നിഷ്കളങ്കമായ ബാല്യത്തിന് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ വേർത്തിരുവുകൾ ഇല്ല..അതുകൊണ്ടാണ് ബാല്യത്തിനെപ്പോഴും മധുരം.. എന്നാൽ വളരും തോറും സിദ്ധുവേട്ടനൊപ്പം ഉയരാൻ ഒന്നിലും എനിക്ക് കഴിഞ്ഞില്ല ..ഇന്നിപ്പോ ഈ വിവാഹം പോലും എനിക്കെന്തോ.. അറിയില്ലമ്മൂ എന്തോ അരുതാത്തത് സംഭവിക്കാൻ പോണപോലെ..” “നീ എഴുതാപ്പുറം ഒന്നും വായിക്കേണ്ട..എല്ലാം നല്ലാതിനാണ്..നീ വേഗം നടക്ക്..ബസ് ഇപ്പൊ വരും..”
സ്കൂളിലെത്തി ആനന്ദിനോട് വിവാഹകാര്യം പറഞ്ഞത് അമ്മുവാണ്..അവനും ഗീതുനെപോലെ സിദ്ധുവിൽ അത്ര വിശ്വാസം പോരായിരുന്നു..എങ്കിലും അവൻ പുറത്ത് കാണിചില്ല…എന്നാൽ അമ്മു വളരെ ഉത്സാഹവതിയാരുന്നു.. കൂട്ടുകാരിയുടെ സ്വപ്നം പൂവാണിയാൻ പോകുന്നതിന്റെ സന്തോസ്‌ത്തിലായിരുന്നു.. “ഗീതു നീ നോക്കിക്കോ..സിദ്ധു വേട്ടന് നിന്നോട് പ്രണയം തോന്നിബതുടങ്ങിന്ന് ഞാൻ പറയുന്നില്ല..പിക്ഷേ നിനക്ക് ആ മനസ്സിൽ ഒരു സ്ഥാനം തരാൻ തീരുമാണിച്ചെന്നാ എനിക്ക് തിന്നുന്നെ..കല്യാണം കഴിഞ്ഞ് നിങ്ങൾ ജീവിച്ചുതുടങ്ങുമ്പോൾ ഇതൊക്കെ മാറും..നിന്നോട് സ്നേഹം ഒക്കെ തോന്നും..ന്റെ ഗീതുനെ അടുത്തറിഞ്ഞാൽ ആരാ സ്നേഹിക്കാണ്ടിരിക്കുക..” അമ്മുന്റെ വാക്കുകൾ അവളിൽ ഉറങ്ങികിടന്നിരുന്ന മോഹത്തിന് ഒരിക്കൽ കൂടി പ്രതിക്ഷയുടെ വിത്തുപാകി..പാറപ്പുറത്ത് വിതച്ച വിത്താണതെന്നറിയാതെ.. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണെന്നറിയാതെ.. (തുടരും)

by