രചന – ശ്രീ
“എന്തിനു തന്റെ കണ്ണ് നിറയുന്നു…. ശിവ ചേർത്തു പിടിച്ചപ്പോൾ തന്റെ മനം തുടിച്ചത് എന്തിനു….. രുദ്ര ചിന്തിച്ചു….”ഇല്ലാ… പാടില്ല… തന്റെ മനസിൽ അരുതാത്ത ചിന്തകൾ ഒന്നും പാടില്ല….. രുദ്ര കണ്ണ് തുടച്ചു അടുക്കളയിലേക്ക് ചെന്നു….. ശിവക്കുള്ള ചായയുമായി മുകളിലേക്ക് ചെന്നു….
ശിവക്ക് ചായ കൊടുത്തു താഴെ എത്തിയതും കാളിങ് ബെൽ പിന്നെയും അടിച്ചു….
രുദ്ര വാതിലിനടുത്തേക്ക് നടന്നതും ശിവ വേഗം ചെന്ന് വാതിൽ തുറന്നു…..
“ഏട്ടാ….. എന്നും പറഞ്ഞു ഒരാൾ ശിവയുടെ വട്ടം പിടിച്ചു കറക്കി എടുത്ത് പൊക്കി …..
“താഴെ ഇറക്കെടാ… പൊട്ടാ…. എന്നും പറഞ്ഞു ശിവ അലറിയതും ആള് ശിവയെ താഴെ നിർത്തി……
“നിനക്ക് ഒരു മാറ്റവും ഇല്ലാലോ എന്റെ ഉണ്ണി…..”ശിവ ചോദിച്ചു…..
അതിനു അവൻ ഒന്ന് ഇളിച്ചു കാണിച്ചു….
“ഏട്ടനു ഒരു സർപ്രൈസ് ഉണ്ട്….. കാറിലേക്ക് നോക്കി കൊണ്ട് ഉണ്ണി പറഞ്ഞു……”
കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ശിവ ഓടിചെന്നു കെട്ടി പിടിച്ചു…. “അർജുൻ….. ഇത് വല്ലാത്ത സർപ്രൈസ് ആയി പോയല്ലോ…..”
“നീ ഇടക്ക് ഞങ്ങള്ക്ക് സർപ്രൈസ് തരുന്നതല്ലേ….. അപ്പോൾ ഇടക്ക് ഞങ്ങൾക്കും ആകാം….”അർജുൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..
“നീ ഇപ്പോഴും പഴയ അമ്പലവാസി ചെറുക്കൻ തന്നെ….”ശിവ അവനോടായി പറഞ്ഞു….
“അതെ… ഇവിടെ ഒരാൾ നിൽക്കുന്ന കാര്യം നിങ്ങൾ മറക്കുന്നു…. ആദ്യം അകത്തു കയറിയിട്ട് എല്ലാം ആവാം…..”ഉണ്ണി വിളിച്ചു പറഞ്ഞു…..
ശിവ അർജുൻ നെയും കൂട്ടി അകത്തേക്ക് വന്നു….. അപ്പോഴാണ് രുദ്രയെ അർജുനും ഉണ്ണിയും ശ്രദ്ധിച്ചത്…..
“ഹലോ…. ഏട്ടത്തി “എന്നും പറഞ്ഞു ഉണ്ണി ഓടി ചെന്നു രുദ്രയെ എടുത്തു പൊക്കി….
അവന്ടെ കാട്ടികൂട്ടൽ കണ്ട് ചിരിയോടെ ശിവയും അർജുവും….”
എന്നാൽ രുദ്ര ആകട്ടെ ഇതെല്ലാം കണ്ടു വണ്ടർ അടിച്ചു ഇരിക്കാണ്…..
“ഏട്ടത്തിക്ക് ഞങ്ങളെ മനസിലായില്ല അല്ലെ “…. രുദ്രയെ താഴെ ഇറക്കി കൊണ്ട് ഉണ്ണി ചോദിച്ചു….
“രുദ്ര…. ഇത് ഉണ്ണി എന്റെ അനിയൻ… പിന്നെ ഇത് അർജുൻ അച്ചുവിന്റെ ചേട്ടൻ ആണ്…”ശിവ രുദ്രയോട് പറഞ്ഞു….
“ശിവദേവ് എന്നാണ് എന്റെ മുഴുവൻ പേര്… ഉണ്ണി എന്നാണ് എല്ലാവരും വിളിക്കുന്നെ “ഉണ്ണി പരിചയപ്പെടുത്തി…..
രുദ്ര അവരെ നോക്കി ചിരിച്ചു…..
“രുദ്ര എന്നെ എവിടെ എങ്കിലും വെച്ചു കണ്ടിട്ടുണ്ടോ…..”അർജുൻ രുദ്രയോട് ചോദിച്ചു….
രുദ്ര ഇല്ലെന്നു തലയാട്ടി….
“വല്ല അമ്പലത്തിലും വെച്ചാകും അർജുവേട്ട…. നിങ്ങൾ പണ്ടേ അമ്പലവാസി ആണല്ലോ….”ഉണ്ണി കളിയാക്കി കൊണ്ട് പറഞ്ഞു…..
“അതൊക്കെ പോട്ടെ… ഏട്ടൻ ഇന്ന് ഓഫീസിൽ പോയില്ലേ…..”ഉണ്ണിയുടെ അടുത്ത ചോദ്യം….
“അത്…. അത് പിന്നെ… എനിക്ക് ചെറിയ തലവേദന തോന്നി…. അതാണ്…’ശിവ വിക്കി വിക്കി പറഞ്ഞു….
“പിന്നെ… സാധാരണ ഏട്ടൻ തലവേദന വരുമ്പോൾ വല്ല ബാറിലും ആയിരിക്കും അല്ലോ…. ഇപ്പോൾ അതൊക്കെ മാറി തുടങ്ങിയോ….”ഉണ്ണി ശിവയെ നോക്കി കളിയോടെ ചോദിച്ചു….
“എടാ… നിങ്ങൾ ഇപ്പോൾ വന്നു കയറിയതല്ലേ ഉള്ളൂ…. ചെന്നു ഫ്രഷ് ആകു….. എന്നിട്ട് വല്ലതും കഴിക്കാം….”ശിവ വിഷയം മാറ്റാൻ എന്ന വണ്ണം പറഞ്ഞു….
“Okk…. എന്നും പറഞ്ഞു അവർ മുകളിലേക്ക് പോയി….
“രുദ്ര…. Food തികയുമോ… അല്ലെങ്കിൽ ഓർഡർ ചെയ്യണോ….”ശിവ രുദ്രയോടായി ചോദിച്ചു…..
“വേണ്ടാ… തികയും….”രുദ്ര പറഞ്ഞു….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“ഏട്ടന്റെ സെലെക്ഷൻ കൊള്ളാലോ….”ഉണ്ണി ശിവയോട് പറഞ്ഞു….
“ഇവന്ടെ സെലെക്ഷൻ എന്ന് പറയല്ലേ… അച്ചുവിന്റെ സെലെക്ഷൻ..അങ്ങനെ പറയ് ഉണ്ണി….”അർജുൻ കളിയാക്കി പറഞ്ഞു…..
“ഏട്ടനിത് എന്ത് ഭാവിച്ച….. സ്വന്തം അച്ഛനോടുള്ള വാശിക്ക് വേണ്ടി ആ പാവം പിടിച്ച പെണ്ണിനെ ബലികേട് ആകുന്നത് എന്തിനാ….. ഈ ഒരു വർഷം കഴിഞ്ഞാൽ രുദ്ര ചേച്ചി എന്ത് ചെയ്യും…..ഏട്ടന് വേറെ വഴികൾ ഒന്നും ഇല്ലായിരുന്നോ അച്ഛനോട് പ്രതികാരം ചെയ്യൻ…. ആ ചേച്ചിയുടെ ശാപം എന്റെ ഏട്ടന്റെ തലയിൽ വീഴരുത്….”ഉണ്ണി ശിവയോട് ആയി പറഞ്ഞു…..
“ഉണ്ണി പറയുന്നത് ശെരിയല്ലേ ശിവ… എനിക്കറിയുന്ന നീ ഇങ്ങനെ ഒന്നും അല്ലായിരുന്നു… ഒരു പെണ്ണിന്റെ ജീവിതം വെച്ചു കളിക്കാൻ പാടില്ലായിരുന്നു….”അർജുനും പറഞ്ഞു….
“എടാ… നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ….. രുദ്ര എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് ഈ കല്യാണത്തിന് സമ്മതിച്ചേ…… ഒരു വർഷം കഴിഞ്ഞാൽ ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റ് കഴിയും…. അവൾക് ആവശ്യത്തിൽ കൂടുതൽ എമൗണ്ട് ഞൻ കൊടുത്തിട്ടുണ്ട്… പിന്നെ അവൾ എന്തിനു എന്നെ ശപിക്കണം….. ഈ ഒരു വർഷം കഴിയുമ്പോൾ അവൾ എന്നെ മറക്കും… ഞൻ പിന്നെ അവളെ ഓർത്തിട്ട് വേണ്ടേ…. പിന്നെ അച്ഛനോടുള്ള പക.. അതിനു ഇങ്ങനെ ഒരു കല്യാണം വേണമായിരുന്നു….. അങ്ങേരുടെ കാശിനോടുള്ള ആർത്തി അങ്ങനെ എങ്കിലും തീരട്ടെ എന്ന് കരുതി……”ശിവ പറഞ്ഞു നിർത്തി….
“എന്നിട്ട് തീർന്നോ ഏട്ടാ… രുദ്രയുടെ വീട്ടിൽ ചെന്ന് രുദ്രയെ ഭീഷണിപെടുത്തി…അച്ഛന്റെ ലാഭത്തിനു വേണ്ടി അച്ഛൻ പല കളിയും കളിച്ചെന്ന് ഇരിക്കും… ഏട്ടൻ ഒന്ന് സൂക്ഷിച്ചോ…….”ഉണ്ണി പറഞ്ഞു…..
“ഞൻ എല്ലാം അറിയുന്നുണ്ട് ഉണ്ണി….. എവിടെ വരെ പോകുമെന്ന് നോക്കട്ടെ….”ശിവ പറഞ്ഞു…..
“എന്തായാലും ഞങ്ങൾ കുറച്ചു ദിവസം ഇവിടെ ഉണ്ടാവും…..”അർജുൻ പറഞ്ഞു….
“ഉണ്ണി… നീ കമ്പനിയിൽ join ചെയ്യുന്നോ…. അതോ …. എന്താ നിന്റെ പ്ലാൻ….”ശിവ ഉണ്ണിയോട് ചോദിച്ചു…..
“തത്കാലം കമ്പനിയിൽ join ചെയ്യുന്നില്ല…. കുറച്ചു നാൾ വീട്ടിൽ ഇരിക്കട്ടെ…. എന്നിട്ട് ആവാം…..”ഉണ്ണി പറഞ്ഞു….
“നിങ്ങൾ ഫ്രഷ് ആകു…. ഞൻ ഒന്ന് കിടക്കട്ടെ……”ശിവ അതും പറഞ്ഞു അവ്ടെന്നു പോയി…….
“ടാ…. അച്ചു…. ഞങ്ങളെത്തി…. നീ ഇങ്ങോട്ട് വാ…..”അർജുൻ ഫോൺ എടുത്ത് അച്ചുവിനെ വിളിച്ചു……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
Food എല്ലാം ടേബിളിൽ എടുത്ത് വെച്ചു കൊണ്ട് രുദ്ര മുകളിലേക്ക് ചെന്ന്…. ശിവ അവിടെ കിടക്കുന്നുണ്ടായിരുന്നു…..
“ഏട്ടാ…..”രുദ്ര മടിയോടെ വിളിച്ചു…..
അവളുടെ ഏട്ടാ വിളി കേട്ട് ശിവ ഒന്ന് പുരികം ചുളിച്ചു നോക്കി….
“അത്…. Food എടുത്തു വെച്ചിട്ടുണ്ട്…. അത് പറയാൻ വന്നതാണ്…..”
“മ്മ്മ്….. ” ശിവ ഒന്ന് മൂളി……
ശിവ ഉണ്ണിയെയും അർജുൻനെയും food കഴിക്കാൻ വിളിച്ചു…… രുദ്ര അവർക്ക് വിളമ്പി കൊടുത്തു…..
“ഏട്ടത്തി… എന്താ…കഴിക്കാതെ….”ഉണ്ണി ചോദിച്ചു….
“അത്… ഞൻ പിന്നെ കഴിച്ചോളാം….”രുദ്ര പറഞ്ഞു….
“അത് പറഞ്ഞാൽ പറ്റില്ല… ഇവിടെ അങ്ങനെ ഫോർമാലിറ്റീസ് ഒന്നും പാടില്ല….. വാ ഇവിടെ വന്നു ഇരിക്ക്…..”ഉണ്ണി രുദ്രയുടെ കൈ പിടിച്ചു ശിവയുടെ അടുത്ത് ഇരുത്തി….
രുദ്ര മടിയോടെ ശിവയുടെ അടുത്ത് ഇരുന്നു,…ശിവക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നു മുഖം കണ്ടാൽ അറിയാം….. രുദ്രക്ക് ആണെങ്കിൽ ശിവ ഇരിക്കുന്നത് കൊണ്ട് കഴിക്കാൻ പറ്റുന്നില്ല….
“എന്തായാലും ഏട്ടൻ ഭാഗ്യവാൻ ആണ്…. എന്ത് ടേസ്റ്റ ഏട്ടത്തിയുടെ ഫുഡിന്…….”ഉണ്ണി ശിവയോട് പറഞ്ഞതും ശിവ അവനെ ഒന്ന് കടുപ്പിച്ചു നോക്കി….
ഉണ്ണിയും അർജുനും മുഖത്തോട് മുഖം നോക്കി ചിരിച്ചു….. ശിവ വേഗം കഴിച്ചു എഴുന്നേറ്റു….
“രുദ്ര എന്താ ഒന്നും കഴിക്കാതെ….”അർജുൻ രുദ്രയോട് ചോദിച്ചു……
ഒന്നുമില്ലെന്ന് പറഞ്ഞു രുദ്ര ഒഴിവായി….
“ശിവയെ പേടി ആണോ രുദ്രക്ക്…..”അർജുൻ ചോദിച്ചു….
രുദ്ര ഒന്നും മിണ്ടിയില്ല…..
“ഈ പേടിയൊക്കെ നമുക്ക് മാറ്റണ്ടേ ഏട്ടത്തി……”ഉണ്ണി ചോദിച്ചു…
“ആദ്യം രുദ്രയെ തന്നെ നമുക്ക് മാറ്റാൻ ഉണ്ട്…. എന്നിട്ടാവാം alle ഉണ്ണി…..”അർജുൻ പറഞ്ഞു…..
കുറച്ചു നേരം കൊണ്ട് തന്നെ അവരും രുദ്രയും നല്ല കമ്പനി ആയി….. മിണ്ടാതെ ഇരുന്ന രുദ്രയെ അവർ ഓരോന്ന് ചോദിച്ചു സംസാരിപ്പിക്കാൻ തുടങ്ങി…….
അച്ചു വീട്ടിലേക്ക് വരുമ്പോൾ കാണുന്നത് പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രയെ ആണ്…… അവന്ടെ മനസ്സ് നിറഞ്ഞു…..
അവനും അവരുടെ കൂടെ കൂടി… കളിയും ചിരിയും ആയി…….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ബാൽക്കണിയിൽ നിന്നും ഫോൺ ചെയ്യുക ആയിരുന്ന ശിവയുടെ അടുത്തേക്ക് അർജുൻ ചെന്നു….
“എങ്ങനെ ഉണ്ടെടാ നിന്റെ വർക്ക് ..”അർജുൻ ചോദിച്ചു…..
“കുഴപ്പമില്ല…. വലിയ കോമ്പറ്റിഷൻ നടക്കുന്നുണ്ട്… എങ്കിലും തർക്കേടില്ലാതെ മുന്പോട്ട് പോകുന്നു…..”ശിവ പറഞ്ഞു….
“നിന്റെ അച്ഛൻ തന്നെ നിനക്ക് പാര അല്ലെ….. അപ്പോൾ കമ്പറ്റീഷൻ ഇല്ലങ്കിലെ… അത്ഭുദം ഉള്ളൂ…..”അർജുൻ പറഞ്ഞു…..
“എടാ ഇന്ന് ഒരു സംഭവം ഉണ്ടായി……”
മേഘ ഇന്ന് വന്ന കാര്യവും എല്ലം ശിവ അർജുനോട് വിശദീകരിച്ചു……
“അപ്പോൾ സംശയമില്ല….. അവൾക് പിന്നിലും നിന്റെ അച്ഛൻ തന്നെ…. “അർജുൻ പറഞ്ഞു….
“എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്….”ശിവ പറഞ്ഞു….
“എടാ…. നമുക്ക് ഓരോന്ന് അടിച്ചാലോ…..”അർജുൻ ചോദിച്ചു….
“വേണോ…..”ശിവ ചോദിച്ചു….
“വാ… ചെറുത് ഒരെണ്ണം കഴിക്കാം…..”അർജുൻ പറഞ്ഞു….
അവർ ബിയർ ബോട്ടിൽ കൊണ്ട് കുളത്തിന്റെ അവിടെക്ക് നടന്നു….
“ശിവ…. നിനക്ക് നീ ഇപ്പോഴും ആ ആളെ പ്രേണയിക്കുന്നുണ്ടോ……”അർജുൻ ചോദിച്ചു…..
“പ്രണയം….”തൂ…. ബിയർ കുടിച്ചു കൊണ്ട് അവൻ പുച്ഛിച്ചു…..
“എടാ…. എന്താ നിന്റെ മനസ്സിൽ…… നീ ഇതു വരെ അത് മറന്നിട്ടില്ല….”അർജുൻ പിന്നെയും ചോദിച്ചു….
“എന്റെ മനസിൽ ഇപ്പോൾ ഒന്നുമില്ലെടാ…. അച്ചനെ ഒന്ന് നന്നാക്കണം… പണത്തിനോടുള്ള അങ്ങേരുടെ ആർത്തി ഒന്ന് നിറുത്തണം അത്രെ ഉള്ളൂ…..”ശിവ പറഞ്ഞു….
“അപ്പോൾ നിനക്ക് ഒരു ജീവിതം വേണ്ടേ… കുടുംബം കുട്ടികൾ…. അതൊന്നും നിനക്ക് വേണ്ടേ….”
“എന്തിനു…. നീ എന്തിനാ കല്യാണം വേണ്ടെന്നു തീരുമാനിച്ചു…. അത് പോലെ ഞാനും ഒറ്റക്ക് അങ്ങ് ജീവിക്കും……”
“എങ്കിൽ പിന്നെ നീ രുദ്രയെ എന്തിനു കല്യാണം കഴിച്ചു….. നിനക്ക് വേറെ വഴികൾ ഒന്നും ഇല്ലായിരുന്നോ….”
“തല്ക്കാലം ഇല്ലായിരുന്നു…..”
“എങ്കിൽ നീ ഒരു കാര്യം ചെയ്യ്…. അവളെ നീ ജീവിതകാലം മുഴുവൻ ഭാര്യ ആക്കി സ്വീകരിക്കു…..”
“ഇല്ലാ… അത് പറ്റില്ല….”
“എന്ത് കൊണ്ട്…..”
“എനിക്ക് അതിനു കഴിയില്ല….”
“കാരണം….”
“അത്… അറിയില്ല….”
“കാരണം ഞൻ പറയാം….. പേരറിയാത്ത…. നാടറിയാത്ത…. എന്തിനു നേരിട്ട് ഇത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ഏതോ ഒരു പെണ്ണിനെ നീ മനസിൽ ഇട്ടു നടക്കുന്നത് കൊണ്ട്….. അതല്ലേ…. അതല്ലേ കാരണം…… പറയു നീ…..”അർജുൻ ശിവയോട് ചോദിച്ചു…..
ശിവ ഒന്നും മിണ്ടിയില്ല……
“ഞൻ ചോദിക്കുന്നതിനു നീ സത്യം പറയണം “അർജുൻ തുടർന്നു…..
“ഇപ്പോഴും ഈ പറയുന്ന ആൾക്ക് നിന്റെ മനസിൽ ഇടമുണ്ടോ….അതിനു ഉത്തരം എനിക്ക് അറിയണം…..”അർജുൻ ചോദിച്ചു……
(തുടരും )

by