16/04/2026

മാഞ്ഞുപോയ കിനാവുകൾ :അവസാന ഭാഗം

രചന – ആതിര

രാവിലെ തന്നെ ദേവിയ്ക്കൊപ്പം ഗീതുവും അടുക്കളയിൽ കയറി..രാവിലത്തെ പ്രാതലും ഉച്ചയ്ക്കുള്ളതും തയ്യാറാക്കി.. ദേവിയും മോഹനും സിദ്ധുവും ഗീതുവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു..ഉച്ചകഴിഞ്ഞപ്പോൾ ദേവിയും മോഹനും ഒരുങ്ങി വന്നു..എല്ലാം പ്രശ്നങ്ങളും അവസാനിച്ചാൽ ഗുരുവായൂർ പോയി ഭജനമിരിക്കാന്നുള്ളത് ദേവിയുടെ നേർച്ചയാരുന്നു..അതിനാണിപ്പോൾ പോകുന്നത്..കൂടെ മോഹനും.. ഗീതുവിനും സിദ്ധുവിനും മാത്രമായി കുറച്ച് ദിവസങ്ങൾ നൽകുകയെന്ന ഗൂഢലക്ഷ്യവും അതിനുപിന്നിൽ ദേവിയൊളിപ്പിച്ചിരുന്നു.. “ടാ സിദ്ധു ..ഞങ്ങൾ പോയിട്ട് വരാൻ ഒരാഴ്ച്ച താമസമുണ്ടാകും..ന്റെ കൊച്ചിനെ വിഷ‌മിപ്പിക്കാതെ നോക്കിക്കോണം..കേട്ടല്ലോ..”(ദേവി) “ഓഹ്..ഇപ്പൊ ഞാൻ പൊറമ്പോക്ക്.. നിങ്ങൾ അമ്മേം മോളും..ഞാൻ അമ്മേടെ മോളേ വിഷമിപ്പിക്കത്തൊന്നും ഇല്ല..” (സിദ്ധു) “ദേവി..ഞാൻ വരണോ‌ടി..ഞാൻ പിള്ളേരുടെ കൂടെ ഇവിടെ നിന്നാൽ പോരേ??”(മോഹൻ) “ദേ മനുഷ്യ,, ഇവിടെ ഇത്രേം പ്രശ്നം ഒക്കെ നടന്നപ്പോൾ നിങ്ങൾ കണ്ടടത്ത് പോയി സെക്യൂരിറ്റി പണി ചെയ്യുവല്ലാരുന്നോ..പട്ടാളോം പൊലീസുമൊക്കെ നാട്ടുകാരുടെ മുന്നിൽ..മര്യാദക്ക് വന്നോണം.. ഒരാഴ്ച്ച മീനും ഇറച്ചിയും ഒന്നും ഇല്ലാതെ നിങ്ങള് ചോറുണ്ടാമതി.. നിങ്ങളെ കൊണ്ട് ഒരു ശയനപ്രദക്ഷിണം ചെയ്യിച്ചാലോന്നാ ഞാൻ ചിന്തിക്കുന്നെ..”(ദേവി) “ന്റെ പൊന്നെടി…ചതിക്കരുത്.. ഞാൻ നിന്റെ കൂടെ വന്നോളം..”(മോഹൻ) മോഹൻ സിദ്ധുവിനും ഗീതുവിനും നേരെ തിരിഞ്ഞു..

“മോനെ..മോളേ..നിന്റമ്മ ന്റെ ജീവൻ ബാക്കി വെയ്ക്കുവാണേൽ കാണാം..” ഗീതുവും സിദ്ധുവും അതിന് ചിരിക്കുകയാണുണ്ടായത്… “ഗീതുമോളെ..അപ്പച്ചീം മോഹനച്ഛനും പോയി കണ്ണനോട് നന്ദി പറഞ്ഞിട്ട് വരാം..കൂട്ടത്തിൽ ഗുരുവായൂരപ്പോയനോട് പറയുന്നുണ്ട് എത്രേം വേഗം ഒരുണ്ണിക്കണ്ണനെ ന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കണേന്ന്..” ഗീതു ഒന്ന് സിദ്ധുവിനെ നോക്കി..അവനും അവിടെ ചിരിയോടെ നിൽക്കുവാണ്.. ദേവിയും മോഹനും പോകുന്നത് ഗീതു നോക്കിനിന്നു..അവർ കണ്ണിൽ നിന്ന് മറഞ്ഞതും അവൾ അടുക്കളയിൽ സിങ്കിൽ കിടന്ന പാത്രമൊക്കെ കഴുകാൻ തുടങ്ങി..ഒപ്പം ചായയ്ക്കുള്ള പാലും തിളയ്ക്കാൻ വെച്ചു.. പാത്രം കഴുകിക്കൊണ്ട് നിൽക്കുന്ന അവളുടെ കഴുത്തിടുക്കിൽ ശ്വാസം പതിഞ്ഞതും അവൾ ഒന്നു പുഞ്ചിരിച്ചു..അവന്റെ കൈകൾ വയറിനെ വലയം ചെയ്യുന്നതും മുഖം തോളിൽ താങ്ങിനിർത്തുന്നതും കവിലേക്ക് കവിൾ ചേർക്കുന്നതും. അവൾ അറിഞ്ഞു…ഗീതു ഓർക്കുകയായിരുന്നു കുറച്ച് നാൾ മുൻപ് വരെ തന്നെ കാണുന്നതും പോലും ഇഷ്ടമല്ലെന്ന് പറഞ്ഞയാളാ ഇപ്പോൾ തന്നെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാത്തത്..

സ്നേഹത്തോടെ ഒരു നോട്ടം എങ്കിലും പ്രതീക്ഷിച്ചിരുന്ന തന്നെ ഇപ്പോൾ കുറുമ്പോടെ പ്രണയിക്കുകയാണ്.. അവന്റെ താടി രോമങ്ങൾ അവളെ ഇക്കിളിപ്പെടുത്താൻ തുടങ്ങിയതും അവൾ കഴുത്ത് വെട്ടിച്ചു.. “ഗീതു.. ന്റെ അമ്മയുണ്ടല്ലോ..നിന്റെ ദേവിയപ്പച്ചി..ആളൊരു ബുദ്ധി രാക്ഷസിയാ..ഇപ്പോൾ ഈ പോക്കേ നമ്മൾ രണ്ടുപേർക്കും ഇവിടെ കുറച്ച് സ്നേഹിക്കാനുള്ള ദിവസങ്ങൾ തരാനുള്ള ബുദ്ധീടെ ഭാഗമാടി..നീയും പറഞ്ഞിട്ട് പോയത് കേട്ടില്ലേ..ഒരുണ്ണിക്കണ്ണനെ തരാൻ പ്രാർത്ഥിക്കാന്ന്..ഭഗവാന്റെ അനുഗ്രഹം വേണമെങ്കിലും അതീനീ സിദ്ധു കൂടി മനസ്സറിഞ്ഞ് പ്രവർത്തിക്കണ്ടേ..വേണ്ടടി ഭാര്യേ..?” അവളുടെ കാതോരം ചോദിച്ചു.. “ഒന്നു പോ സിദ്ധുവേട്ടാ..ശ്ശേ നാണക്കേട് പറയാതെ..” അവളവന്റെ കയ്യിൽ പിച്ചി.. “ആ ..എന്നെ നുള്ളിപറിച്ചു..ഈ നഖമൊക്കെ വെട്ടിക്കളിഞ്ഞിട്ട് ഇന്ന് റൂമിൽ വന്നാൽ മതി..” രണ്ടുപേരും ഒന്നിച്ചിരുന്ന് ചായ കുടിച്ചു..വൈകിട്ടത്തേക്ക് എല്ലാം ബാക്കിയുളകത്തിനാൽ ഒന്നും വയ്‌ക്കേണ്ടി വന്നില്ല..രാതിയിൽ മേലുകഴുകി ഗീതു വന്നതും സിദ്ധു കട്ടിലിൽ ഒരു അവലക്ഷണം പിടിച്ച ചിരിയോടെ കിടപ്പുണ്ടായിരുന്നു.. ലൈറ്റ് നിർത്തി ഗീതു അടുത്ത് ചെന്ന് കിടന്നതും അവൻ അവളെ തന്നിലേക്ക് ചേർത്ത് കടുത്തിടുക്കിൽ മുഖം ചേർത്തു..

അവളിൽ നിന്നും വമിക്കുന്ന സോപ്പിന്റെയും അവളുടെ ഗന്ധവും അവനെ മത്ത് പിടിപ്പിച്ചു.. “ഗീതു എല്ലാ അർത്ഥത്തത്തിലും നിന്നെ എന്റമാത്രമാക്കിക്കോട്ടെ.. അന്ന് നിന്റെ സമ്മതം പോലും ഇല്ലാതെയാ..അതുകൊണ്ട് ന്റെ പെണ്ണിന്റെ പൂർണ്ണസമ്മതം ഇല്ലാതെ എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം ഉണ്ടാകില്ല. നിന്നെ ഞാൻ നിർബന്ധിക്കില്ല… പറ പെണ്ണേ..” അവൾ നാണത്തോടെ തല കുലുക്കി.. അവൻ കൈയയെത്തിച്ച് ലൈറ് ഓണ് ചെയ്തു..എന്തെന്ന രീതിയിൽ അവൾ നോക്കി.. “ഒരിക്കലും ഇരുട്ടിലല്ല വെളിച്ചത്ത് വേണം എനിക്കെന്റെ പെണ്ണിനെ പൂർണമായും അറിയാൻ..” അവളെ തിരിച്ചുകിടത്തി മേലേക്ക് ചാഞ്ഞു.. തന്റെ മുഖത്തേക്കുള്ള സിദ്ധുവിന്റെ പ്രണയാതുരാമായ നോട്ടം താങ്ങാനാകാതെ ഗീതു രണ്ടു കൈകൊണ്ടും മുഖംപൊത്തി.. ചിരിയോടെ സിദ്ധുവാ രണ്ടു കൈകളും അടർത്തിമാറ്റി..ഗീതു കണ്ണുകൾ ഇറക്കി അടച്ചു.. “കണ്ണ് തുറക്ക് ഗീതു..” “മ്ഹൂം..” “അതെന്താ..എന്നെ പേടിയാണോ ന്റെ ഗീതൂന്..??” “മ്ച്ചും…” “പിന്നേ..???നാണമാണോ..??” കുറുമ്പോടെയവൻ ചോദിച്ചതും പെണ്ണ് നാണത്തോടെ മുഖംചെരിച്ചു..കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശിപടർന്നു..

അധരങ്ങൾ വിറകൊണ്ടു.. സിദ്ധു ആ അധരങ്ങളിൽ അമർത്തി ചുംബിച്ച് അവളുടെ കാഴ്‌ത്തിടുക്കിൽ മുഖം പൂഴ്‌ത്തി.. കഴുത്തിടുക്കിൽ അവന്റെ ചുണ്ടുകൾ പ്രണയമുദ്ര ചാർത്തിയതും ഗീതുവിന്റെ കൈകൾ അവന്റെ കഴുത്തിനെ വലയം ചെയ്തു..കഴുത്തിനു ചുറ്റും ചുണ്ടുകൾ ഒഴുകി നടന്നപ്പോൾ പ്രണയത്തിന്റെ മറ്റൊരാനുഭൂതി അവൾ അറിയുകയായിരുന്നു.. മാറിടുക്കിലേക്ക് നീങ്ങിയ ചുണ്ടുകൾ ടോപ്പിനുമുളകിലൂടെ മാറിനെ തഴുകി താഴോട്ടുനീങ്ങി.. അവളുടെ ടോപ്പൽപം നീക്കിക്കൊണ്ട് വയറിൽ ചുംബങ്ങൾ തീർക്കുമ്പോൾ ഗീതു ഒന്നേങ്ങി വില്ലുപോലെ വളഞ്ഞു… എന്നാൽ അവിടെ കണ്ണീരിന്റെ ചൂടറിഞ്ഞതും ഗീതു ഇരുകൈകളാൽ അവന്റെ മുഖം ഉയർത്തി.. “എന്താ..എന്തുപറ്റി സിദ്ധുവേട്ടാ?..എന്തിനാ കരയുന്നേ..??” “ന്റെ കുഞ്ഞിനേകാണാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ ഗീതു..” “നമ്മുക്ക് ആ കുഞ്ഞിനെ വിധിച്ചിട്ടില്ലായിരുന്നു..” “ഇപ്പോ ന്റെ ഏറ്റവും വലിയ ആഗ്രഹം എന്താന്നോ..ന്റെ ജീവന്റെ തുടിപ്പ് എത്രേം വേഗം ന്റെ ഗീതുന്റെ വയറ്റിൽ വളരണോന്ന്.. ഒരു കുഞ്ഞിനെ അത്രേം അധികം ഞാൻ ആഗ്രഹിക്കുന്നുണ്ട്..” അവൾ സിദ്ധൂനെ തന്റെ മുഖത്തനു നേരെ കൊണ്ടുവന്നു..

“ഞാനും കൊതിക്കുന്നുണ്ട് സിദ്ധുവേട്ടാ ഒരു കുഞ്ഞിനെ.. എനിക്കും കാത്തിരിക്കാൻ മേലാ..മനസ്സകൊണ്ടും ശരീരം കൊണ്ടും സിദ്ധുവേട്ടന്റെ ജീവന്റെ തുടിപ്പ് ഏറ്റുവാങ്ങാൻ ഗീതുന് സമ്മതമാ…” അവൾ കണ്ണീർനനവ് പടർന്ന അവന്റെ ഇരുകണ്ണിലും ചുംബിച്ചു.. മൂക്കിന് തുമ്പിൽ ചുണ്ടുചേർത്ത് അവന്റെ ചുണ്ടിലായി മുത്തവേ അവളുടെ ചൊടിയിണകൾ അവൻ സ്വന്തമാക്കി..ആവേശത്തോടെ പരസ്പ്പരം മധു നുകർന്നു.. അവനൊരു ശിശിരമായി മാറിയപ്പോൾ ആ ശിശിത്തിൽ ഇലകൾ കൊഴിച്ചൊരു പെൺമരമായ് അവൾ പരിണമിച്ചു.. ശിശിരത്തിൽ നിന്ന് വസന്തത്തിലേക്ക് അവനിലെ ഋതു മാറി..തന്റെ പെണ്മരത്തെ പുളകങ്ങൾ കൊണ്ടുമൂടി അവളിലേക്കാ വസന്തത്തെ പകരുമ്പോൾ അവന്റെ കൈകൾ അവളിലെ ഓരോ അഴകിനെയും അളന്നു..ചുണ്ടും നാവുംകൊണ്ടവൻ അവളുടെ മേനിയിൽ പുതിയ പ്രണയകാവ്യങ്ങൾ രചിച്ചു.. അവളിലെ ഓരോ അണുവും ചുംബിച്ചിണർത്തുമ്പോൾ അവളിൽ നിന്നുമുയരുന്ന ശീൽക്കാരങ്ങൾ അവനിലെ പ്രണയത്തിന് മുകളിൽ കാമദേവൻ തന്റെ സായകം എയ്തിരുന്നു..പ്രണയം കാമത്തിന് വഴിമാറി.. തന്നിലെ പെണ്ണിനെ വികാരങ്ങളാൽ അടിമപ്പെടുത്തുമ്പോൾ പകരമായി അവൾ അവന് നല്കിയത് നഖക്ഷതങ്ങളായിരുന്നു..ചെറു നോവായി അവളിലെ ആഴങ്ങളിൽ പെയ്തിറങ്ങുമ്പോൾ പ്രണയസാക്ഷാത്കാരത്തിന്റെ നോവിനാൽ അവളുടെ ഇരുകണ്ണുകളും പെയ്തു.. കിതച്ചുകൊണ്ട് വിയർത്തൊട്ടിയ ആ ശരീരങ്ങൾ പിൻവാങ്ങുമ്പോൾ വാടിത്തളർന്ന തന്റെ പാതിയെ മാറോട് ചേർത്ത് ഇരുകണ്ണിലും അവൻ ചുംബിച്ചു.. “താങ്ക്സ് ഭാര്യേ..ഒത്തിരി വേദനിപ്പിച്ചോടി ഞാൻ..?” ഇല്ലെന്ന് തലയാട്ടിക്കൊണ്ടവൾ അവനെ തന്റെ മാറിലായി ചേർത്തു പിടിച്ചു..രാത്രിയുടെ ഏതോ യാമത്തിൽ ഇരുവരും നിദ്രയെ പുൽകി..

ആറ് വർഷത്തിന് ശേഷം….. വൈകുന്നേരം സ്കൂൾ വിട്ട് ഗീതുവിന്റെ കൈപിടിച്ച് ചിണുങ്ങി വരുവാണ് അഞ്ചു വയസ്സ്കാരൻ ദേവപ്രയാഗ് ..ആളിപ്പോ വല്യ UKG സ്റ്റുഡന്റാണ്….ഗീതുവിന്റെയും സിദ്ധുവിന്റെയും ഒരേയൊരു കണ്മണി..എല്ലാവർക്കും അവൻ ദേവപ്രയാഗാണെങ്കിൽ അവന്റെ വേണ്ടപ്പെട്ടവർക്കവൻ പാച്ചുവാണ്.. “എന്താ അച്ഛെടെ പാച്ചൂട്ടന്റെ മുഖം വാടിയിരിക്കുന്നത്..??” ഗീതുവിന്റെ കൈപിടിച്ച് ചിണുങ്ങിവരുന്ന കുഞ്ഞിനെക്കണണ്ട് സിദ്ധു ചോദിച്ചു.. “ച്ഛേ നിക്കും വേണം കുഞ്ഞാവ.. ന്റൊപ്പം പടിച്ചുന്ന എല്ലാക്കും ഉണ്ടല്ലോ കുഞ്ഞാവ..പിന്നെ പാച്ചുട്ടനെന്നാ ഇല്ലാത്തേ..?” “ഇപ്പൊ പാച്ചൂട്ടന് കുഞ്ഞാവ വേണൊന്ന് തോന്നാനെന്താ കാരണം..എന്തോ ഉണ്ടല്ലോ..” “അതോ സിദ്ധുച്ഛേ..അമ്മൂന്റീടെ (അമ്മു) അളകൂട്ടിയില്ലേ…? (അളകനന്ദ എന്ന അളക.. വിദുവിന്റെയും പാച്ചൂന്റെയും അളകൂട്ടിയെന്ന 2 വയസ്സകാരി.. വിദുവും പാച്ചുവും തമ്മിൽ ഒരു വസയ്യിന്റെ വ്യത്യാസം ഉണ്ടെങ്കിലും രണ്ടും ചങ്കും കരാളുമായാണ് നടപ്പ്..) “അവളെ പാച്ചൂട്ടന് തരാന്ന് അമ്മൂന്റീം നന്ദുച്ഛേം പഞ്ഞല്ലോ..പശ്ശേ വിദൂട്ടൻ പർയ്യുവാ ബല്യതായാലെ തരൂന്ന്.. “സിദ്ധുച്ഛേ നിക്കും വേണം കളിക്കാൻ വാവ..പാച്ചൂട്ടൻ ചീച്ചറോട് പർഞ്ഞപ്പോ ചീച്ചര് ഗീതുമ്മയോടും സിദ്ധുച്ഛയോടും പർയ്യാൻ പഞ്ഞു..എപ്പഴാ ന്റെ വാവ വർന്നെ..??” “പാച്ചൂട്ടൻ അകത്ത് പോയി അച്ചമ്മേടെ കയ്യീന്ന് പാല് വാങ്ങി കുട്ടിക്ക് കെട്ടോ..ന്റെ പൊന്നിന്റെ വവേടെ കാര്യം അച്ഛയേറ്റു..” സിദ്ധൂനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് പാച്ചു അകത്തേയ്ക്കോടിയതും സിദ്ധു ഗീതുവിനെ നോക്കി.. “ഹമ്മ്..എന്താണ്..??”(ഗീതു) “ചുമ്മ…(സിദ്ധു)

“ഇങ്ങോട്ട് കേറി വരുന്നുണ്ടോ രണ്ടാളും..മതി തൃസന്ധ്യക്കുള്ള അച്ഛന്റേം മോൻറേം നീരാട്ട്..” കുളത്തിൽ നീന്തിക്കളിക്കുന്ന സിദ്ധുവിനെയും പാച്ചുവിനെയും നോക്കി കയ്യിൽ തോർത്തും പിടിച്ച് ദേഷ്യത്തോടെ വിളിക്കുവാണ് ഗീതു.. പാച്ചൂട്ടനെ നീന്തൽ പടിപ്പിക്കുവാണ് സിദ്ധു.. “വാ മോനെ നിന്റമ്മേടെ നിൽപ്പത്ര പന്തിയല്ല..” പാച്ചുവിനെ പടവിലേക്ക് കയറി വന്നതും കയ്യിലെ തോർത്തുകൊണ്ട് ഗീതു അവന്റെ തല തോർത്തി അരയിൽ ഉടുപ്പിച്ചു.. “പൊന്ന് പോയി അച്ചമ്മേടെ കയ്യിന്ന് രാസ്നാദി തലേൽ തിരുമണേ..” പറഞ്ഞതും പാച്ചു അവിടെനിന്നും ഓടി.. “മോനെ പതിയെ” ന്നും പറഞ്ഞ് പോകാൻ നിന്ന് ഗീതുവിനെ സിദ്ധു പിടിച്ച് നിർത്തി.. അവളെ അരയിലൂടെ ചുറ്റി തന്നിലേക്കടുപ്പിച്ച് അവളുടെ തോളിൽ കിടന്ന തോർത്ത് എടുത്തു സിദ്ധു തലത്തുവർത്തി.. “തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാൻ..” അവളുടെ മൂക്കിൻതുമ്പിൽ തട്ടി പാടിക്കൊണ്ട് അവൻ നടന്നു..

രാത്രിയിൽ മുറിയിലേക്ക് വന്ന് വാതിൽചാരി തിരിഞ്ഞ ഗീതുവിനെ ഇരുകൈകളിലും കോരി സിദ്ധു പൊക്കിയെടുത്തു.. “സിദ്ധുവേട്ടാ..വിട് മോനുണ്ട്..” “ഇല്ല..അവനിന്ന് അമ്മേടെം അച്ഛന്റേം കൂടാ..” “സിദ്ധുവേട്ടാ കാവ്യേച്ചി വിളിച്ചു..അവർ ഇങ്ങോട്ട് വരുന്നുണ്ടെന്ന്..സോയാ മോളും സാവൻ മോനും കൂടെക്കാണും..” (കാവ്യയുടെ ഇരട്ടക്കുട്ടികളാണ് സോയയും സാവനും) അവരെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഗീതുവിന്റെ ചുണ്ടുൽ സിദ്ധു ചൂണ്ടുവിരൽ ചേർത്തു.. “ശ്ശ്..ഇപ്പോ നമ്മുക്ക് നമ്മുടെ കാര്യം മാത്രം ആലോചിക്കാം…” “ന്റെ മോൻ എന്തേലും പറഞ്ഞാൽ അത് വെച്ച് താമസിപ്പിക്കുന്നത് എനിക്കിഷ്ടല്ല.. അതുകൊണ്ട് എത്രേം വേഗം അവനൊരു വാവയെ കൊടുക്കാനാ എന്റെ തീരുമാനം..”(സിദ്ധു) “ന്റെ മോൻ പറഞ്ഞാൽ എനിക്കും അപ്പീലില്ല..”(ഗീതു) തന്റെ ഇരുവശത്തും കൈകൾ കുത്തി നിൽക്കുന്ന സിദ്ധുവിനെ വലിച്ചവൾ തന്റെ മേലേക്കിട്ടു.. വീണ്ടും അവളിലേക്ക് വസന്തത്തിന്റെ വിത്തുകൾ പാകി അവളിലേക്കവൻ മഴയായി ആർത്തലച്ചുപെയ്തു..

പ്രണയമഴയിൽ കുളിച്ച് കിതപ്പോടെ സിദ്ധുവിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുവാണ് ഗീതു.. ” സിദ്ധുവേട്ടാ..അമ്മുവുണ്ടല്ലോ അളകമോൾക്ക് പാച്ചു മതീന്നും പറഞ്ഞ് നടപ്പാ..എനിക്കും അത് സന്തോഷമുള്ള കാര്യവാ..പക്ഷേ ഒന്നും അറിയാത്ത പ്രായത്തിൽ ആശകൊടുത്ത് വലുതാകുമ്പോൾ അവരിൽ ആർക്കേലും അങ്ങനെയില്ലെങ്കിൽ എല്ലാർക്കും അത് സങ്കടവാകില്ലേ.. അതാ ന്റെ പേടി..??” “നമ്മളായി ഒരു തീരുമാനോം എടുക്കേണ്ട ഗീതു…അമ്മുവിനോടും പറയാം.വലുതാകുമ്പോൾ അവരുടെ രണ്ടുപേരുടെ മനസ്സിലും അങ്ങനൊരിഷ്ടം ഉണ്ടെങ്കിൽ മാത്രം അത് നടത്താം..പോരേ..?”” “ഹ് മ്മ്..സിദ്ധുവേട്ടാ..??” “ഇനിയെന്താ..?? “എനിക്കൊരു പാട്ട് പാടി തരുവോ..??” “കൊഞ്ചാതെ പെണ്ണേ..എനിക്ക് പാടാനൊന്നും അറിയില്ല..പിന്നെ ഈ പാതിരാത്രിയിൽ അല്ലേ പാട്ടും കൂത്തും..” “പ്ലീസ്..പ്ലീസ്..ന്റെ സിദ്ധുവേട്ടനല്ലേ..? “പാടാനൊന്നും അറിയില്ല..അത്രക്ക് നിർബന്ധമാണേൽ പാട്ട് ഫോണിൽ വെച്ച് തരാം..” “മതി..സിദ്ധുവേട്ടന് എന്നേകാണുമ്പോൾ പാടാനിഷ്ടമുള്ള പാട്ട് വെച്ചാൽ മതി..” “പകരം എന്ത് തരും..??” “എന്ത് വേണം..?” “കുറെ നാൾ എനിക്കുനേരെ ചുവന്നകൊടി വീശിയതല്ലേ..ഇന്ന് ഒരിക്കൽ കൂടി സ്നേഹിച്ചോട്ടെ നിന്നെ..?” നാണത്തതാൽ കുതിർന്നൊരു ചിരിയായിരുന്നു അവളുടെ മറുപടി.. അവൻ ഫോൺ എടുത്തു മ്യൂസിക് പ്ലേ ചെയ്തു..വീണ്ടും അവളിലേക്ക് പടർന്ന് കയറവേ ആ പാട്ടവിടെ ഒഴുകിയെത്തിരുന്നു..

🎶 എന്റെ ജാലകവാതിലിൽ വന്നു ചേർന്നൊരു തിങ്കളെ നിന്റെ ചന്ദനഗന്ധമെൻ നെഞ്ചിലമൃതായ്‌ കുളിരവേ പെയ്തുതോർന്ന നിലാവിൽ നാം മാറുരുമ്മി ഉറങ്ങവേ… പിന്നെയും പൂത്തുവോ പ്രണയമന്ദാരം..??? നിന്റെ ഓർമ്മകളെന്നിലെ ലോല ഭാവനയാകവേ നിന്റെ ജന്മപാരാഗമെൻ പുണ്യ ലതയിൽ പടരവേ ***മാഞ്ഞുപോയ കിനാവുകൾ*** മൗനമലരായ് പൂക്കവേ… പിന്നെയും പാടിയോ സാന്ദ്ര സംഗീതം…??? വസന്തം പോലെ ഒരു സന്ധ്യയെപോലെ… നിലാവിൽ പൂക്കും കണി മുല്ലയെപ്പോലെ.. ഹൃദയമാം പൂവിലെ ശലഭമായ് വന്നു നീ.. നെറുകിൽ നീ അണിഞ്ഞുവോ പ്രണയ സിന്ദൂരം..??🎶🎵 സിദ്ധുവും ഗീതുവും ഇനിയും പ്രണയിച്ചുകൊണ്ടിരിക്കട്ടെ..അവരുടെ കിനാക്കളെല്ലാം പൂത്ത് തളിർക്കട്ടെ.. അളകനന്ദ ഒഴുകുന്നുണ്ടെങ്കിൽ അത് ദേവപ്രയാഗിലേക്ക് ചേരാൻ വേണ്ടി മാത്രമായിരിക്കും..പ്രപഞ്ചം പോലും മൂകസാക്ഷിയാകുന്ന പ്രണയകാവ്യമാണത്..മറ്റൊരു പ്രണയകാലത്തിന് തുടക്കമെന്നോണം … 💞 💞 ശുഭം 💞💞