24/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 17

രചന – ആതിര

കാവ്യ വെളുപ്പിന് തന്നെ ബാംഗ്ലൂർ എത്തിയിരുന്നു..
സേറയോടും നീനയോടും മാത്രം അവൾ വരുന്ന കാര്യം പറഞ്ഞിരുന്നുള്ളൂ..
അടുത്തടുത്ത അപാർട്ട്മെന്റുകളിലാണ് താമസിക്കുന്നതെങ്കിലും വിവേകിനോട് വരുന്ന കാര്യം അവൾ പറഞ്ഞിരുന്നില്ല..സേറയോടും നീനയോടും പ്രത്യേകം പറഞ്ഞിരുന്നു ,അവനോട് പറയരുത് ഒരു സർപ്രൈസ് വിസിറ്റ് ആകട്ടെയെന്ന്..ഇവരുടെ റൂമിന് ഓപ്പോസിറ്റായാണ് വിവേകിന്റെയും നോയലിനെയും റൂം.. നോയൽ സ്ഥലത്തില്ലന്നും മുംബൈ വരെ ജോലിയുമായി ബന്ധപ്പെട്ട മീറ്റിങ്ങിൽ ആണെന്നും സേറ കാവ്യയോട് പറഞ്ഞിരുന്നു..
ഫ്ലാറ്റിൽ എത്തി കാവ്യ നേരെ വിവേകിന്റെ റൂമിന് മുന്നിലെത്തി കോളിങ് ബെൽ അമർത്തി..ഏറെ നേരം ബെല്ലാടിച്ചെങ്കിലും റൂം തുറന്നില്ല..രണ്ടാമതായി ബെൽ അടിച്ചതും റൂം പാതി തുറന്നു..വളരെ സന്തോഷത്തോടെ അവൾ ഓടിച്ചെന്നു..എന്നാൽ ഒരു നിമിഷം അവൾ സ്തബ്ധയായി..
മേലാകെ പുതപ്പിനാൽ മൂടി ഒരു പെൺകുട്ടിയാണ് വാതിൽ തുറന്നിരിക്കുന്നത്..അതും തല മാത്രം വെളിയിൽ കാണാത്തക്ക വിധം ..എങ്കിലും അവൾ മൂടിപുതച്ചിരിക്കുന്നത് കാണാം..
മുടിയാകെ വാരികെട്ടിയിരിക്കുന്നു.. മുഖം ഉറക്കക്ഷീണം വിളിച്ചോതുന്നുണ്ട്..എവിടെയോ കണ്ട് മറന്ന മുഖം പോലെ..പക്ഷേ വ്യക്തമാകുന്നില്ല..ഫ്ലാറ്റ് മാറിപ്പോയോന്ന് കാവ്യ ഓർത്തു..റൂമിന് വെളിയിലുള്ള നമ്പറിലേക്ക് ഒന്നൂടി നോക്കി..ഇല്ല ഇത് തന്നെ..പക്ഷേ…???

“Is this vivek’s flat..??”

“Yes..”

അതുകേട്ടതും കാവ്യ വാതിൽ തളളി തുറന്ന് അകത്തേക്ക് കയറി..

“Hey..Lady. ..How are you??Stop there..!!”

പുറകിൽ നിന്നും ആ പെണ്ണ് കാവ്യയോട് ചോദിച്ചു..എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ അവൾ വിവേകിന്റെ റൂമിലേക്ക് പോയി..ചാരിയ വാതിൽ മലർക്കെത്തുറന്നതും അവൾ ഞെട്ടിത്തരിച്ചു..

🥀🥀🥀🥀🥀🥀🥀🥀🥀

കാലത്ത് തന്നെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങുവാണ് ഗീതു..സിദ്ധു റെഡി ആയി ബാഗിൽ വേണ്ടതെല്ലാം എടുത്ത് വെയ്ക്കുവാണ്..
കണ്ണാടിയുടെ മുന്നിൽ നിന്ന് സിന്ദൂരം തൊടാനായി കുങ്കുമച്ചെപ്പ് കയ്യിലെടുത്തു..നെറുകിലേക്ക് വിരലുകൾ നീളുമ്പോൾ ആണ് സിദ്ധു കണ്ടത്..

“ദൈവത്തെയോർത്ത് ഇതും തൊട്ടോണ്ട് നി എന്റെ മുന്നിൽ ഇങ്ങനെ നിൽക്കരുത്..ഇത്‌ കാണുമ്പോഴൊക്കെ എനിക്ക് ദേഷ്യം വരുന്നതിന് കയ്യും കണക്കും ഇല്ല..എന്റെ പേരെഴുതിയ താലി നിന്റെ കഴു‌ത്തിൽ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് വല്ലാത്ത ഇറിട്ടേഷനാണ്..നീ ചതിച്ചു നേടിയതാ ഇതെല്ലാം..എത്ര കുറിവരാച്ചാലും താലി നാലാളെ കാണിച്ചാലും എന്റെ മനസ്സിൽ നീയൊരു ബിഗ് സിറോയാണ്..
ഇമ്മാതിരി കോപ്രായം ഒന്നും വേണ്ട..അല്ലേലും നിന്റെ ഈ വേഷം കെട്ടൽ അധികനാൾ തുടരാൻ ഞാൻ സമ്മതിക്കില്ല..,”

അതും പറഞ്ഞവൻ താഴേക്ക് പോയി..

കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ആർക്കും കാണാത്ത വിധം തൊട്ടവൾ താലിമാല സാരിയ്ക്ക് ഇടയിലേക്കിട്ട് നിർവികാരതയോടെ താഴേക്ക് ചെന്നു..സിദ്ധു ഡൈനിങ്ങ് ടേബിളിലിരുന്ന് ഫുഡ് കഴിക്കുകയാണ്..

“മോളൂടി ഇരിക്ക്..അപ്പച്ചി എടുത്ത് തരാം..”
പൊടുന്നനേ സിദ്ധുവിന്റെ മുഖം മാറുന്ന കണ്ടവൾ അടുക്കളയിലേക്ക് ചെന്നു..

“ഞാൻ ഇവിടെ നിന്ന് കഴിച്ചോളാം.. അല്ലെങ്കിൽ സിദ്ധു വേട്ടൻ പോകട്ടെ..”

“അത്..വേണ്ട ..അവന് മോളോടുള്ള നീരസം വെച്ച് ഇങ്ങനെ മാറി നടന്നാൽ അത് മാറില്ല..അങ്ങോട്ട് ചെല്ല്..”

“വേണ്ടപ്പച്ചി..ഇന്നലെ തന്നെ ഞാൻ അടുത്തിരുന്നത് കൊണ്ടാണ് കഴിക്കാതെ പോയത്…വെറുതെ രാവിലെ പട്ടിണിയാക്കി വിടണ്ട.”

“മോളേ..”

“എനിക്ക് വിഷ്‌മമൊന്നും ഇല്ലാ..”

“മോളെന്താ സിന്ദൂരം തോടാഞ്ഞേ??”

“ഉണ്ടല്ലോ..ദേ നോക്കിയേ..”

“ഇതന്താ ഇങ്ങനെ മറച്ച് തൊട്ടിരിക്കുന്നെ..??

“അത് നേരെ തൊടാനും മാത്രം യോഗം ഒന്നും എനിക്കില്ല..എന്നെ അംഗീകരിക്കുന്ന നാൾ മാത്രേ എന്റെ നെറുകൽ അത് ചുവന്ന് കിടക്കത്തോള്ളൂ..”

“അവൻ വല്ലതും പറഞ്ഞോ മോളോട്..??”

ദേവി ആധിയോട് കൂടി ചോദിച്ചു…
ഒന്നും ഒളിച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതും ഗീതു റൂമിൽ നടന്നതൊക്കെ പറഞ്ഞു..തന്നെ ഒഴിവാക്കും എന്നുള്ളതൊഴിച്ച്..

“ന്റെ ദൈവമേ..ഇവൻ എന്താ ഇങ്ങനെ..?? ന്റെ മോളേ അവൻ എന്തുമാത്രം കരയിക്കണുണ്ട്..
എല്ലാം മറന്ന് അവൻ നിന്നെ അംഗീകരിക്കാൻ ഇനി എത്ര നാൾ കാത്തിരിക്കണം..ഞാൻ എന്തായാലും അവനോട് ചോദിക്കുന്നുണ്ട്..”

“അയ്യോ വേണ്ട..ഞാൻ കാരണം അപ്പച്ചീം സിദ്ധുവേട്ടനും തമ്മിൽ പിണങ്ങണ്ട..”

“അമ്മേ ഞാൻ പോകുവാണേ…”

“ടാ..മോളോട് പറഞ്ഞിട്ട് പോ..”

“പുതിയ ശീലങ്ങൾ ഒന്നും തുടങ്ങാൻ എനിക്ക് താൽപര്യമില്ല..”

അത്രയും പറഞ്ഞവൻ ബുള്ളറ്റിൽ കയറ്റി പോയി..

“മോളിരിക്ക് അപ്പച്ചി കഴിക്കാൻ എടുക്കാം..”ദേവി വിഷയം മാറ്റാണെന്നോണം പറഞ്ഞു..

“അയോ ഒന്നും കഴിച്ചില്ലല്ലോ..”

ആകെ പ്ലേറ്റിൽ ഉണ്ടായിരുന്ന രണ്ട് ദോശയിൽ ഒരെണ്ണം പോലും പൂർണമായി കഴിക്കാതെ ഗീതു എഴുനേറ്റു..

“മതി..കാലത്ത് എനിക്ക് ഒട്ടും വിശപ്പ് കാണില്ല..വീട്ടിലും രാവിലെ ഒന്നും അങ്ങനെ കഴിക്കാറില്ല..”

ഗീതുപോയി കൈയ്യും വായും കഴുകി പ്ലേറ്റ് മൂടി വെച്ചു..അപ്പോഴേക്കും ഉച്ചക്കുള്ളത് ദേവി അവളെ ഏൽപ്പിച്ചു..

“മുഴുവൻ കഴിക്കണം..കളയരുത്..
രാവിലെ പോലും ഒന്നും നേരാംവണ്ണം കഴിച്ചില്ല..കെട്ടോ..??”

“സമ്മതിച്ചെന്റെ അമ്മായിയാമ്മേ..”

കൊഞ്ചലോടെ ദേവിയുടെ കവിളിൽ മുത്തിയവൾ സ്കൂളിലേക്ക് പുറപ്പെട്ടു.സിദ്ധുവിന്റെ വീട്ടിൽ നിന്നും ഇടവഴിയിലൂടെ നടന്നാൽ അരമണിക്കൂർകൊണ്ട് സ്കൂളിലെത്താം..ബസ്സിനുപോയാൽ രണ്ട് സ്റ്റോപ് താണ്ടണം.. അതുകൊണ്ടതന്നെയവൾ നടന്നാണ് പോകുന്നത്..പക്ഷേ അമ്മു അവളുടെ കൂടെ എന്നത്തേയും പോലെ കാണില്ല..സിദ്ധുവിന്റെ വീട്ടിൽ നിന്നും ആനന്ദിന്റെ വീട് അടുത്താണ്..
എന്നാൽ അമ്മുവിന്റെ വീട് അകലെയാണ് താനും…

🥀🥀🥀🥀🥀🥀🥀🥀🥀

റൂമിൽ കണ്ട കാഴ്ച്ച കാവ്യയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..
പുതപ്പിൻ കീഴിൽ അർദ്ധ നഗ്‌നനായി പുറം തിരിഞ്ഞ് കിടക്കുന്ന വിവേക്..അരയോളം പുതപ്പ് പുതിച്ചിട്ടുണ്ട്..അവന്റെയും അവളുടേതുമാക്കണം ഡ്രെസ്സെല്ലാം റൂമിൽ അങ്ങിങ്ങായി ചിതറി കിടക്കുന്നു.. അപ്പോഴേക്കും ആ പെണ്ണും റൂമിൽ എത്തി..

“വിവി..”
കാവ്യയവനെ കുലുക്കി വിളിച്ചു…
ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൻ തിരിഞ്ഞു കിടന്നതും മുന്നിൽ നിൽക്കുന്ന കാവ്യയെ കണ്ടവൻ വിളറി വെളുത്തു..

“You cheater..??നീ എന്നെ പറഞ്ഞ് പറ്റിക്കുവാരുന്നല്ലേ..??എന്തിനാ വിവി എന്നോട് ഇത് ചെയ്തതത്..??

കാവ്യ കരഞ്ഞുകൊണ്ട് അവനോട് ചോദിച്ചു..

“ആരാ ഇവൾ ?? നിങ്ങൾ തമ്മിൽ എന്താ..ഇവൾ എന്താ ഇങ്ങനെ മൂടി പൊതിഞ്ഞ് നിക്കുന്നത്..??പറ എനിക്ക് നിന്റെ വായിൽനിന്ന് തന്നെ കേൾക്കണം..??നിങ്ങൾ തമ്മിൽ ഒന്നും ഇല്ലന്ന് പറ വിവി..നീ എന്റെ മാത്രം അല്ലേ..??

“ഇപ്പോൾ നീ കണ്ടതെല്ലാം സത്യമാണ്..ഇവൾ ന്റെ കൂടെ തസമസിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയ്ക്ക് മേലെയായി.. കൃത്യമായി പറഞ്ഞാൽ ഞാൻ നിന്റെ നാട്ടിൽനിന്ന് വന്നതിൽപിന്നെ..
പിന്നെ ഇവൾ ഇങ്ങനെ മൂടിപ്പുതച്ച് നിക്കുന്നത് ആർക്കും മനസ്സിലാക്കാവുന്നതെയുള്ളൂ..ഈ കഴിഞ്ഞ എല്ലാ രാത്രിയും ഇവൾ ന്റെ ഒപ്പമാണ്..By all means..”

ഇതെല്ലാം കേട്ട് തകർന്ന് നിൽക്കുവാണ് കാവ്യ..നെഞ്ചിൽ നിന്ന് ചോരപൊടിയുന്ന വേദന അവൾ ആദ്യമായി അറിഞ്ഞു..

“അഹ് പിന്നെ..നിന്നെ പരിചയപ്പെടുത്തതാൻ മറന്നു..ഇത്‌ റിയ..എന്റെ കൂടെ ഓഫീസിൽ വർക് ചെയ്യുന്നു..നീ കണ്ടിട്ടില്ലേ..”

“എന്തിനാണ് വിവി എന്നോടിത് ചെയ്തത്‌..??”കരയുകയാണ് കാവ്യ

“Be cool.. നീ ഇങ്ങനെ ഓവർ റിയാക്ട് ചെയ്യാതെ..നിന്നെ ഞാൻ മറന്നിട്ടൊന്നും ഇല്ല…ബട്ട് ഇവളെ ഉപേക്ഷിക്കാനും വയ്യ..നീ സമ്മതിക്കുവാണെങ്കിൽ രണ്ടുപേരേയും പിണക്കാതെ പഴയപോലെ റിലേഷൻ കണ്ടിന്യു ചെയ്യാം..ഏതൊക്കെ ഒരു രസമല്ലേ..”otherwise you can leave from me.. foreever..”

“നോ വിവേക്..നീ എന്റെ മാത്രമാണ്.. നിന്റെ വീട്ടിൽ ഒക്കെ സമ്മതിച്ചു എന്ന് എന്നോട് പറഞ്ഞതല്ലേ..??”

“ഹ..ഹ..നീ അതൊക്കെ വിശ്വസിച്ചോ..എപ്പോഴെങ്കിലും ന്റെ അമ്മയെ നീ കണ്ടിട്ടുണ്ടോ..??

ശരിയാണ്..വീട്ടിൽ സമ്മതിച്ചെന്നല്ലാതെ ഒരിക്കലും കാവ്യ അവന്റെ അമ്മയെ കണ്ടിട്ടില്ല..ചോദിക്കുമ്പോഴൊക്കെ സമയം ആയില്ലയെന്ന് പറയും..കാവ്യ ഓർത്തു..
കാവ്യ റിയയെ തല്ലാൻ ഒരുങ്ങിയതും റിയ അത് തടന്നു..

“നൗ ഹീ ഈസ് മൈൻ..ബൈ ആൾ മീൻസ്.. യൂ ഗറ്റ് ലോസ്റ്റ്..”

“സീ കാവ്യ ..പണ്ട് നമ്മൾ തമ്മിൽ അഫയർ ഉണ്ടായിരുന്നു..ബട്ട് എനിക്കതിനി തുടരാൻ താൽപര്യം ഇല്ല.. അതുകൊണ്ട് ഞാൻ ഒരുതരത്തിലും നിന്നെ ഡിസ്റ്റ്ർബ് ചെയ്യില്ല..നീ എന്റെ കാര്യത്തിലും ഇനി ഇടപെടാൻ വരരുത്..സോ ലൈറ്റ്സ് ബ്രേക്ക് ഔർ റിലേഷൻ.. ഗുഡ് ബൈ..”

“വിവി…പ്ലീസ് ടാ..എനിക്ക് നീയല്ലാതെ പറ്റില്ല..എന്നെ ഇഗ്നോർ ചെയ്യല്ലേടാ..
ലൗ യൂ സോ മച്ച്..”

റിയ അവളെ വലിച്ച് റൂമിന് പുറത്തേക്ക് തള്ളി റൂമടച്ചു.
പുറത്ത് നിന്ന് സേറയും നീനയും ഇത്‌ കാണുന്നുണ്ടായിരുന്നു..കരഞ്ഞ് തളർന്ന് വിവേകിന്റെ റൂമിന്റെ മുന്നിൽ ഇരുന്ന കാവ്യയെ അവർ താങ്ങി റൂമിൽ എത്തിച്ചു..റൂമിൽ എത്തിയതും കാവ്യ നീനയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി..

“കാവ്യ നീ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കണം..നീ കണ്ടതൊക്കെയും സത്യമാണ്..
നിന്നോട് പറയാൻ പേടിച്ചിട്ടാ പറയാഞ്ഞത്..ഈ റിലേഷൻ കാരണം നോയലും വിവേകും ഇപ്പോൾ മിണ്ടാറില്ല.. നോയൽ വേറെ മാറിയാണ് താമസം..നിന്നോട് ഞാൻ മുംബൈയിൽ പോയന്ന് കള്ളം പറഞ്ഞതാണ്..വേണ്ടടി ..അവനെപ്പോലൊരു ചതിയനെ നിനക്കിനി വേണ്ട..”

കാവ്യ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞു..അപ്പോഴും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അവനൊരു ചതിയാനാണെന്ന്..അത്രമേൽ ആ മുഖം അവളുടെ മനസ്സിൽ പതിഞ്ഞുപോയിരുന്നു..അവർ എത്ര പറഞ്ഞിട്ടും അവൾ എഴുനേക്കാനോ കുളിക്കാനോ കൂട്ടാക്കിയില്ല..
കരഞ്ഞുകൊണ്ട് ആ ബെഡിൽ ഇരുന്നു..ചെയ്ത് കൂട്ടയതിനെല്ലാം കാലം തിരിച്ചടി നൽകാൻ തുടങ്ങിയിരുന്നു..ചതിക്കപ്പെട്ട പെണ്ണിന്റെ വേദന അവൾ അറിയുകയായിരുന്നു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗീതുവിനെക്കാണാൻ ഗേറ്റിനരികിൽ തന്നെ കാത്ത് നിൽക്കുവാണ് അമ്മു..കൂടെ ആനന്ദും…ഗീതുവിനെ കണ്ടതും ആ മുഖം വിടർന്നു..പക്ഷേ ഗീതുവിന്റെ മുഖത്തെ തെളിച്ചമില്ലായ്മ അമ്മുവിന്റെ മുഖത്തും പ്രതിഫലിച്ചു..

“എന്തു പറ്റി നിനക്ക്..?? ആകെ ഒരു ഉഷാറില്ലല്ലോ..പുതുമോടിയുടെ സന്തോഷം ഒന്നും ഇല്ലല്ലോ ഈ മുഖത്ത്..??”എന്താണ് കണവനും കണവിയും തമ്മിൽ പരിഭവത്തിലാണോ..?”

“ഒന്നുല്ലടി ..രാവിലെ മുതൽ ഒരു തലവേദന..”

“നീ എന്തിനാടി ഇത്ര പെട്ടന്ന് ലീവ് ക്യാൻസൽ ചെയ്ത വന്നത്‌..
ഹണിമൂൺ പോകാനുള്ള പ്ലാൻ ഒന്നും ഇല്ലേ..??”

“അമ്മൂ ..ഒന്നു നിർത്തടി..അവൾ വന്ന് കേറിയതല്ലേ ഉള്ളൂ..”(ആനന്ദ്)

സ്റ്റാഫ് റൂമിൽ ചെന്ന് കേറിയപ്പോഴേ ഗീതുവിനെ എല്ലാരും പൊതിഞ്ഞു..പുതുമോടി ആയതിനാൽ പലരും കളിയാക്കാനും ഓരോന്ന് പറഞ്ഞു ചിരിക്കാനും തുടങ്ങി..ചിലർക്ക് അമ്മുനെപോലെ എന്തിനു ലീവ് ക്യാൻസൽ ചെയ്തെന്നാണ് അറിയേണ്ടത്..സിദ്ധുവിന്‌ പെട്ടെന്നുണ്ടായ സ്ഥലം മാറ്റം കാരണം ലീവ് ഇല്ലെന്നും അതുകൊണ്ടാണ് പെട്ടന്ന് ലീവ് താനും ക്യാൻസൽ ചെയ്‌തെന്നും എല്ലാവരോടും പറഞ്ഞവൾ…
താത്കാലം മറ്റ് ചോദ്യങ്ങളിൽ നിന്നും അവൾ രക്ഷപെട്ടു..

“എടി സിദ്ധുവേട്ടൻ നിന്നോട് കൂട്ടായോ..പുള്ളി എങ്ങനെ റൊമാന്റിക് ആണോ..??”(അമ്മു)

എന്തുത്തരം പറയണമെന്നവൾക്ക് അറിയില്ല..ഒരുപക്ഷേ സത്യം പറഞ്ഞാൽ തന്നെക്കാളും കൂടുതൽ വിഷമിക്കുന്നത് അമ്മുവായിരിക്കും എന്നവൾക്ക് തോന്നി..ഗീതു അവൾക്കുള്ളുത്തരം ഒരു ചിരിയിൽ ഒതുക്കി…
ഫസ്റ്റ് പീരീഡ് ഗീതുവിന് ക്ലാസ്സുണ്ടായിരുന്നു..ആനന്ദിനും അമ്മുവിനും ആ പീരീഡ് ഫ്രീ ആയിരുന്നു..

“നീ എന്തിനാ പെണ്ണേ അവളോട് ഓരോന്ന് കുത്തുക്കുത്തി ചോദിച്ചേ..?സിദ്ധൂന് അവളോട് വിരോധം ഒന്നും കാണില്ലെങ്കിലും അവർക്ക് തമ്മിൽ പൊരുത്തപ്പെടാൻ ഇത്തിരി സമയം വേണ്ടിവന്നേക്കും..നിനക്കിപ്പോ ബോധം ഒന്നും ഇല്ലേ അമ്മു..??

“അതല്ലടാ..അവൾ പണ്ടത്തേ പോലെയല്ല,ആകെ
ഗ്ലൂമിയായ പോലെ..എന്തോ അവളെ വിഷ്‌മിപ്പിക്കുന്നുണ്ട്..അതാ ഞാൻ അങ്ങാനൊക്കെ അവളോട് ചോദിച്ചത്..എന്നാൽ അടുത്തിടെ കല്യാണം കഴിഞ്ഞവരിൽ കാണുന്ന നാണം ഒന്നും അവളിൽ കാണുന്നില്ല..ഇനി അവർ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോടാ??

“നീ എഴുതാപ്പുറം ഒന്നും വായിക്കേണ്ട..പക്ഷേ നീ പറഞ്ഞ‌പോലെ എന്തോ അവളെ അലട്ടുന്നുണ്ട്..നമുക്ക് സാവകാശം ചോദിക്കാം..ചിലപ്പോൾ നമുക്ക് തോന്നുന്നതായിരിക്കാം..അവൾക്ക് തലവേദനയാണെന്നല്ലേ പറഞ്ഞത്..”

“ഹ് മ്മ് ..അതേ..എന്തൊണ്ടായാലും പരിഹാരം കാണണം..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കരഞ്ഞ് തളർന്നിരിക്കുകയാണ് കാവ്യ..നീനയും സേറയും അവളെ ആശ്വസിപ്പിക്കുന്നുണ്ട്..എന്നാൽ അതൊന്നും അവൾ കേൾകുന്നേയില്ല..മുന്നിൽ തെളിഞ്ഞു നിൽക്കുന്നത് വിവേകും റിയയുമാണ്..അവളുടെ ബുദ്ധി അവൾ ചതിക്കപ്പെട്ടു എന്നു പറയുമ്പോഴും മനസ്സ് അത് അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല..

“എനിക്കിപ്പോ വിവിയെ കാണണം..”അതും പറഞ്ഞവൾ ചാടിയെഴുന്നേറ്റു..

“വേണ്ട..അവൻ ഓഫീസിൽ പോയി കാണും..”(നീന)

“ഇല്ല.. അവൻ എന്നെ പറ്റിക്കാൻ ചെയ്തതാണ്..”

“എന്റെ കാവ്യ നീയിനിയും അത് പറഞ്ഞിരിക്കാതെ..പാസ്റ്റ് ഈസ് പാസ്റ്റ്…ഓഫീസിൽ പോകണ്ട? നിന്നെ വേണ്ടാത്തവന് നിന്നെയും വേണ്ട..”(സേറ)

“എനിക്ക് പറ്റുന്നില്ലടി.. ഞാൻ അവൻ എന്തുമാത്രം സ്നേഹിച്ചു..
വിശ്വസിച്ചു..ഞാൻ അറിയുന്ന വിവേകിന് എന്നെ മറക്കാൻ കഴിയില്ല..I need him back..
Plz…”

നീനയ്ക്കും സേറയ്ക്കും അവളുടെ അവസ്ഥകണ്ട് സങ്കടമായി..അവളെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാക്കില്ലെന്ന് തോന്നി രണ്ടു ദിവസത്തേക്ക് അവർ ലീവെടുത്തു..

കാവ്യ വാട്‌സ്ആപ്പിലും ഫ്‌ബിയിലും ചെക് ചെയ്‌തെങ്കിലും അവൻ അവളെ ബ്ലോക്ക് ചെയ്തിരുന്നു..

കാൽച്ചുവട്ടിലെ മണ്ണ് ഊർന്നുപോകുകയായിരുന്നു കാവ്യയ്ക്ക്..അവനുവേണ്ടി സ്നേഹം കൊണ്ട് കെട്ടിപ്പൊക്കിയ സൗധം അവനാൽ തന്നെ നിലം പതിച്ചു..തോരാമഴപോലെ അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേന്നും കാലത്ത് സിദ്ധു കഴിച്ച് കഴിഞ്ഞാണ് അവൾ കഴിക്കാനിരുന്നത്..
എന്നാൽ അവൻ പോകുന്നതിന് മുൻപ് മറന്ന് വെച്ച പേഴ്‌സ് ദേവി ഗീതുവിന്റെ കയ്യിൽ കൊടുത്ത് വിട്ടു..അവൾ അവനുനേരെ പേഴ്‌സ് നീട്ടിയപ്പോൾ അവൻ ദേഷ്യത്തോടെ തട്ടിപ്പറിച്ച് കൊണ്ടാണ് പോയത്..
ഇതിനിടെ കാവ്യ വിവേകിന്റെ ഫ്‌ളാറ്റിൽ ചെന്നെങ്കിലും അവൻ അവിടെയില്ലന്നു കണ്ട് നിരാശയോടെ മടങ്ങി..ഗീതുവിന്റെ മറച്ചു തൊടുന്ന കുങ്കുമം അമ്മുവിൽ പല സംശയതത്തിനും വഴിയൊരുക്കിയെങ്കിലും അവൾക്ക് പറയാൻ തോന്നുമ്പോൾ പറയട്ടെ എന്ന ആനന്ദിന്റെ അഭിപ്രായത്തോടവൾ യോജിച്ചു..
വൈകിട്ട് സിദ്ധു ദേഷ്യത്തോടെയാണ് വീട്ടിലേക്ക് വന്നത്..ചായ കുടിച്ചോണ്ടിരുന്ന ഗീതുവിനെ ദഹിപ്പിക്കും വണ്ണം നോക്കിയവൻ മുറിയിലേക്ക് പാഞ്ഞു..അവന്റെ പോക്ക് കണ്ട് ദേവി അവനെ വിളിച്ചെങ്കിലും അവൻ ഗൗനിക്കാതെ പോയി..ദേവി ഗീതുവിനോട് അവന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു..റൂമിലെത്തിയതും കൈയ്യിലിരുന്ന ബാഗ് അവൻ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു..

“എ.. എന്തുണ്ടായി..”

പുറകെ എത്തിയ ഗീതു പേടിച്ചുകൊണ്ടാണെങ്കിലും ചോദിച്ചു.. അതിവൻ കത്തുന്ന നോട്ടമാണ് തിരിച്ചു നൽകിയത്..

“നീ കാരണമാ എനിക്കിന്ന് മാനേജരുടെ വായിൽ നിന്ന് കേട്ടത്.. ഇതുവരെ ആരും ജോലി കാര്യത്തിൽ എന്നെ വഴക്ക് പറഞ്ഞിട്ടില്ല..ഇന്ന് അതും സംഭവിച്ചു..രാവിലെ നിന്നെ കണ്ടോണ്ട് ഇറങ്ങിയപ്പോൾ തന്നെ ഓർത്തു ഇന്നത്തെ ദിവസം പോയെന്ന്.എരണം കേട്ടത്..ഇനി മേലാൽ ഞാൻ പോകുന്ന സമയത്ത് എന്റെ കണ്മുന്നിൽ വന്നാലുണ്ടല്ലോ.”

ഒരു താക്കീതോടെ പറഞ്ഞവസാനിപ്പിച്ചവൻ.. അവന്റെ ഓരോ വാക്കും അവളുടെ ഹൃദയത്തെ തകർക്കാൻ കെല്പുള്ളവയായിരുന്നു..കണ്ണീരിനെ തടഞ്ഞു വെക്കാൻ നോക്കിയിട്ടും അണപൊട്ടിയൊഴുകി..ഇതെല്ലാം കേട്ട് വാതിലിനു പുറകിൽ തറഞ്ഞു നിന്നു ദേവി..ഗീതുവിനെ അവനരികിലേക്ക് പറഞ്ഞു വിട്ടത്തിനു പിന്നാലെ മുറിയിലേക്ക് ചെന്നതായിരുന്നു ദേവി..താൻ വിചാരിക്കുന്നതിലും കൂടുതൽ അകലം തന്റെ മകൻ ഗീതുവിന് തീർത്തറിഞ്ഞ് ആ അമ്മയുടെ ചങ്ക് പിടഞ്ഞു..പെണ്ണിന്റെ നോവിന് മുൻപിൽ ,അഭിമാനതത്തിന് മുൻപിൽ മകന്റെ ഇഷ്ടം പണയം വെച്ചത് തെറ്റായെന്ന് അപ്പോഴും ആ അമ്മ ചിന്തിച്ചില്ല..(തുടരും)