25/05/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 32

രചന – ആതിര

സാവിത്രി പോയിക്കഴിഞ്ഞ് ദേവിയും സിദ്ധുവും പരസ്പരം ഒന്നും സംസാരിച്ചില്ല..ഗീതു പോയത് തന്റെ മാത്രം സ്വാർതഥ കൊണ്ടാണെന്ന് സിദ്ധു സങ്കടപ്പെട്ടപ്പോൾ ഗീതുവിന്റെ അവസ്‌ഥ കണ്ട് പലപ്പോഴും നോക്കി നിൽക്കുകമാത്രേ ചെയ്തുള്ളുവെന്നും അവൾക്കായി തന്റെ ഭാഗത്ത് നിന്നും ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ലയെന്നുള്ള കുറ്റബോധവും ദേവിയെയും സങ്കടതത്തിലാഴ്ത്തി..ഒന്നും പരസ്പ്പരം മിണ്ടാതെ ഇരു മുറികളിലേക്കും ദുഃഖംപേറുന്ന മനസ്സുമായി ആ അമ്മയും മകനും ചേക്കേറി.. 🔸🔸🔸 “ടാ എനിക്ക് സത്യമായിട്ടും സഹിക്കാൻ പറ്റുന്നില്ല..നമ്മുടെ ഗീതു അവളെന്ത് പാവമായിരുന്നെടാ.. അവൾക്ക് തന്നെ ഈ ഗതി വരുത്തിയല്ലോ..ആരോടും ഒന്നും എതിർത്ത് പോലും സംസാരിക്കില്ല. എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്തിട്ടല്ലേയുളളൂ..എന്നിട്ടും എന്താ സിദ്ധുവേട്ടന് അവളെ സ്നേഹിക്കാൻ പറ്റാഞ്ഞത്..ഓഹ് എന്റെ ഗീതൂന് അങ്ങേരുടെ അത്രേം ഭംഗിയില്ലല്ലോ😏..നീളം കുറഞ്ഞ് പോയത് കൊണ്ടാണോ..??ആണോടാ??..നിനക്ക് അങ്ങനെ തോന്നിട്ടുണ്ടോ??അവളെലെന്തിനാടാ പോയത്??അവളെ എനിക്ക് വല്ലാണ്ട് മിസ്സ് ചെയ്യുന്നു..നെഞ്ചോക്കെ വിങ്ങുന്നു..” ആനന്ദിന്റെ നെഞ്ചിൽ തലചായ്ച്ച് തന്റെ സങ്കടം പറഞ്ഞു തീർക്കുവാണ് അമ്മു..

“അമ്മു നീയിങ്ങനെ നോൺ സ്റ്റോപ്പായി ചോദിക്കാതെ.. നിന്നെപ്പോലെ എനിക്കുമുണ്ട് ഗീതു പോയതിൽ സങ്കടം..സിദ്ധൂന്റെ അവളോടുള്ള പെരുമാറ്റം നേരിട്ട് കണ്ടവനാ ഞാൻ..അവന് ഭംഗികൂടിയത് കൊണ്ട് ഗീതുന് ഭംഗിയില്ലേന്ന് പറയാൻ പറ്റുവോ. ആദ്യമായ് അവൾക്ക് ആലോചനയുമായി വന്ന ചെക്കന് അവളെ എന്തിഷ്ടാരുന്നു.. ഗീതുന്റെ പുറമെയുള്ള ഭംഗിയെക്കാൾ മനസ്സിന്റെ ഭംഗി കാണാതെ പോയതാണ് സിദ്ധുവിന്റെ പരാജയം..മദ്യപിച്ച് ലക്ക് കെട്ടപ്പോൾ അവന് കാര്യം കാണാൻ ഗീതുനെ വേണാരുന്നു.. എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ കൈ മലർത്തി അവളെ അസഭ്യം പറയുകയും ചെയ്തു..അതും എന്നേ ചേർത്ത്..ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവളെന്റെ കൂടപിറപ്പല്ലേ..പോട്ടമ്മൂ നിനക്ക് ചായനെന്റെ തോളോണ്ട്.. അവൾക്കോ?ഒരുപാട് സങ്കടപ്പെട്ടതല്ലേ..ഇനിയും സഹിക്കാൻ കഴിയാഞ്ഞിട്ടാല്ലേ അവൾ പോയത്..പുതിയ സ്ഥലവും ആൾക്കാരും ഒക്കെ അവളുടെ സങ്കടം കുറയ്ക്കും..നീ വിഷമിക്കണ്ട ഇടയ്ക്കൊക്കെ നമ്മുക്ക് അവളെ അങ്ങോട്ട് പോയി കാണാം..” ആനന്ദിന്റെ വാക്കുകൾ നൽകിയ സന്തോഷത്തിൽ അമ്മു നിദ്രയെ പുൽകി.. 🔸🔸🔸🔸🔹🔹🔹🔹🔹🔸🔸🔸🔸

ഏഴുമണി കഴിഞ്ഞപ്പോഴാണ് ഗീതുവിന്റെ റൂമേറ്റായ കുട്ടി വന്നത്..വന്ന പാടെ ഗീതുവിനെ പരിചയപ്പെട്ടു..എല്ലാം തുറന്ന് പറയുന്ന സ്വഭാവം.. ഇരുനിറത്തിലുള്ളൊരു പെൺകുട്ടി..ഗീതുനോട് അവളുടെ നാടും വീടും വീട്ടുകാരെയും എന്തിനേറെ വീട്ടിലെ പൂച്ചയെയും പട്ടിയെയും കുറിച്ച് വരെ പറഞ്ഞു..ധ്വനി അതാണവളുടെ പേര്…അക്കൗണ്ടന്റായി വർക്ക് ചെയ്യുന്നു. രണ്ട് മാസം കഴിഞ്ഞാൽ കല്യാണമാണ്..അതുകൊണ്ട് തന്നെ ഗീതുവിനോട് സംസാരിച്ചു കഴിഞ്ഞതും ഭാവി വരന്റെ ഫോൺകോളെത്തി..പത്ത് മിനിറ്റ് കഴിഞ്ഞതും മുഖം വീർപ്പിച്ച് വരുന്നവളോട് എന്ത് പറ്റിയെന്ന് ഗീതു ചോദിച്ചു.. “പിങ്ങിയതാ ചേച്ചി..വേരാറുമല്ല ഞാനാ..ചുമ്മ ഓരോന്ന് പറഞ്ഞ് ചോടിപ്പിക്കും..ആള് നല്ല വെളുത്തിട്ടാ..പോയി വേറെ നല്ല വെളുത്ത കുട്ടിയെ കെട്ടിക്കോന്ന് പറഞ്ഞനത്തിനു വെളുപ്പും കറുപ്പും നോക്കാതെ നീ എങ്ങാനാണോ അതിനെ ഉൾക്കൊണ്ടാണ് ഇഷ്ടപെട്ടതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് ഫോൺ വെച്ചതാ..പാവമാ ചേച്ചി..എത്ര ദേഷ്യപ്പെട്ടാലും ആരെങ്കിലും ഒരാൾ സോറി പറയാണോന്ന് ഞങ്ങൾ വെച്ച കണ്ടീഷനാ..ഞാൻ അതു തെറ്റിക്കുമെങ്കിലും ചേട്ടൻ എന്റെ തെറ്റാണെങ്കിൽ കൂടി സോറി പറഞ്ഞു വഴക്ക് തീർക്കും..ദേ,നോക്കിക്കോ ഇപ്പോൾ വിളിക്കും..” അവൾ പറഞ്ഞുതീർന്നതും ഫോൺ റിങ്‌ ചെയ്തു..അതീവ സന്തോഷത്തോടെ പ്രണയതോടെ അവൾ ആ ഫോണെടുത്ത് കൊണ്ട് വെളിയിലേക്ക് നടന്നു..

അവൾ പോകുന്നതും നോക്കി ഗീതു ഇരുന്നു..അവൾക്ക് കിട്ടാണ് പോകുന്ന ഭാവി ജീവിതം സന്തോഷമായിരിക്കുമെന്ന് ഗീതുവിന് ഉറപ്പായി..കണ്ടിട്ടില്ലാത്ത ആ ചെറുപ്പകാരനോട് ഗീതുവിന് മതിപ്പ് തോന്നി..തന്റെ താലിയിലേക്ക് നോക്കി കണ്ണു നിറച്ചു.. സിദ്ധു അങ്ങനെ ആയായിരുന്നുവെങ്കിലെന്ന് വെറുതെയെങ്കിലും ആഗ്രഹിച്ചു.. സിദ്ധു മറ്റൊരുവളുടെയാകുമെന്ന് ഒരിക്കൽ കൂടി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. കുറച്ച്‌ കഴിഞ്ഞതും ധ്വനി വന്നു. ഗീതുനോട് ഭർത്താവിനെ പറ്റിയൊക്കെ ധ്വനി ചോദിച്ചു..ഗീതു ഒന്നും പറയാത്തതിനാൽ കൂടുതൽ അത്തരം ചോദ്യങ്ങൾ ഉണ്ടായില്ല.. എന്നാൽ അമ്മുവിനെക്കുറിച്ചും ആനന്ദിനെക്കുറിച്ചും സാവിത്രി-ദേവി-സുമിത്ര തുടങ്ങിയവരെക്കുറിച്ചും അവൾ വാചാലയായി..കുഞ്ഞുണ്ടോയെന്ന് ചോദ്യത്തിന് ഉണ്ടായിരുന്നു എന്ന് മാത്രം കണ്ണു നിറച്ചു പറഞ്ഞു.. ഗീതുവിന്റെ ദാമ്പത്യം സുഖകരമല്ലായെന്ന് ധ്വനിക്ക് മനസ്സി‌ലായി..അതുകൊണ്ടുതന്നെ പിന്നീടവൾ അത്തരം വർത്തമാനങ്ങൾ ഒഴിവാക്കി..

പിറ്റേന്ന് സ്കൂട്ടിയിൽ ധ്വനിയാണവളെ സ്കൂളിലേക്ക് കൊണ്ടാക്കിയത്..സ്കൂൾ വഴിയാണ് ധ്വനിക്ക് പോകേണ്ടത്..പക്ഷേ തിരിച്ച് തന്നേ ഗീതുവിന് വരേണ്ടിവരും.. പ്രിൻസിപ്പാളിന്റെ റൂമിൽ ചെന്ന് സൈൻ ചെയ്ത് ഗീതു ക്ലാസ്സിലേക്ക് നടന്നു..രണ്ടാം ക്ലാസ്സിലായിരുന്നു അവൾക്ക് ഫസ്റ്റ് പീരിയഡ് ക്ലാസ്സ്‌ എടുക്കേണ്ടിയിരുന്നത്.. കുട്ടികളെ പരിചയപ്പെട്ടും സ്വയം പരിചയപ്പെടുത്തിയും അവൾ കുട്ടികൾക്ക് പ്രിയപ്പെട്ടവളായി.. ഗീതിക ടീച്ചർ അങ്ങനെ കുട്ടികളുടെ ഗീതുടീച്ചറായി..ഗീതുവിന്റെ ആദ്യ അധ്യാപന ദിനം ഭംഗിയായി തന്നെ കടന്ന് പോയി.. വൈകിട്ട്‌ ഹോസ്റ്റലിന്റെ മുന്നിലുള്ള റോഡിലൂടെ വഴി കടന്ന്പോകുന്ന ബസിന്റെ കാര്യമൊക്കെ പറഞ്ഞു കൊടുത്തത് അഭിരാമി എന്ന ടീച്ചർ ആയിരുന്നു.. ഭർത്താവ് മരിച്ച് 4 വയസ്സുള്ള കുട്ടിയുമായി കഴിയുകയാണ് അഭിരാമി..അവൾ ആ എയ്ഡഡ് സ്കൂളിലെ പെർമനന്റ് ടീച്ചറാണ്.. ഭാർത്താവ് മരിക്കുന്നതിന് മുൻപ് ലക്ഷങ്ങൾ മുടക്കി നേടിയെടുത്തതാണ് ആ ജോലി..അഭിരാമിയുടെയും നിതിന്റെയും പ്രേമവിവാഹം ആയിരുന്നതിനാൽ ഇരുവീട്ടുകാരും എതിർപ്പായിരുന്നു..വീട്ടിൽ നിന്ന് കൊടുക്കാനുള്ളത് കൊടുത്ത് ഇങ്ങനൊരു മകളില്ലന്നവർ എഴുതിതള്ളി..അവന്റെയും വീട്ടിൽ അങ്ങനെ മറിച്ചായിരുന്നില്ല..

ക്രിസ്താനി ചെക്കൻ ഹിന്ദുപെണ്ണിനെ കെട്ടിയത് സമുദായം എതിർത്തെങ്കിലും അവന്റെ അപ്പച്ചനും അമ്മച്ചിയും അവനെ മറന്നില്ല..ആ വീട്ടിലെ ഏക ആൺതരിയായതിനാൽ അവനെ സാമ്പത്തിക പരമായി അവർ സഹായിച്ചിരുന്നു..അഭിരാമിയുടെ ഓഹരിയിൽ നിന്നും കൊടുത്തു വാങ്ങിയതാണ് ഈ ജോലി..ടെസ്റ്റ് എഴുതി എടുക്കാം എന്ന് പറഞ്ഞപ്പോഴും അതിന് സമയമെടുക്കുമെന്നും നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ,നീയും കുഞ്ഞും ആരുടെമുന്നിലും കൈനീട്ടാതിരിക്കാൻ സ്ഥിരവരുമാനമുള്ള ജോലി നിനക്ക് വേണമെന്ന് പറഞ്ഞ് നിതിൻ നിർബന്ധം പിടിച്ചു വാങ്ങിയതാണ് ഈ ജോലി..വീട്ടുകാർ ഇപ്പോഴും അകൽച്ചയിലാണെങ്കിലും ഇരുവരുടെയും അദ്ധ്വാനത്താൽ ഉണ്ടാക്കിയെടുത്ത വീട്ടിൽ അവളും കുഞ്ഞും സുഖമായി ജീവിക്കുന്നു.. കുഞ്ഞിനെ നോക്കാൻ അവന്റെ വിധവയായ ആന്റി അവൾക്കൊരു കൂട്ടായി അവളുടെ കൂടെയുണ്ട്.. നിതിൻ പോയെങ്കിലും വേറൊരു കൂട്ട് തേടാതെ കുഞ്ഞിന് വേണ്ടി ജീവിക്കുകയാണവൾ.. ഗീതുവിനോട് അഭിരാമി തന്നെയാണ് അവളുടെ ജീവിതകഥ പറഞ്ഞത്…ഗീതുവിന് അവളോട് മതിപ്പ് തോന്നി..

ആദ്യമായി അമ്മുവിനെ പോലെ തോന്നിയ ഒരുവൾ.. വൈകിട്ട് അമ്മുവിനെ വീഡിയോ കോൾ ചെയ്യുവാണ് ഗീതു.. വിളിക്കുമ്പോൾ നിന്നെ പോലെ ഒരു കൂട്ടുകാരിയെ കിട്ടിയെന്ന് പറഞ്ഞതിന് മുഖംവീർപ്പിച്ച് നിൽക്കുവാണ് അമ്മു.. “എന്നെക്കാളും ആരേം സ്നേഹിക്കണ്ട..എന്റെ സ്നേഹത്തിന്റെ പങ്ക് പറ്റാൻ ആരേം സമ്മതിക്കില്ല .അവളെ കിട്ടിയപ്പോൾ എന്നെ നീ മറന്നല്ലേ..😣” കുശുമ്പോടെ അമ്മു പറഞ്ഞു .. “എടി കുശുമ്പി..നിങ്ങളെ പോലെ ഗീതുനെ ആർക്കേലും സ്നേഹിക്കാൻ പറ്റുവോ.. ആരൊക്കെ വന്നാലും നിനക്കും ആനന്ദിനും പകരമാകുമോ??എന്റെ ഇടംകൈയ്യും വലംകൈയ്യുമല്ലേ നിങ്ങൾ..എടി പെണ്ണേ നിന്റെ ഈ കുശുമ്പോക്കെ എന്റെ കൊച്ചും കേട്ട് പഠിക്കുവല്ലോ..വയറ്റിൽ ഒരു കുഞ്ഞായി ഇപ്പോഴും പിള്ളേരെപ്പോലെ ചിണുങ്ങി നടക്കുവാ അവൾ..നന്ദുവേ, നിന്റെയൊരു വിധി..” “പറ്റിപോയെടി..”(ആനന്ദ്‌) അവനത് പറഞ്ഞതും അമ്മു മുഖം ഒരു കൊട്ടയ്ക്കാക്കി… പിന്നെയും എന്തൊക്കെയോ സംസാരിച്ച് ഫോൺ വെക്കുമ്പോൾ ഒരിക്കലും പകരം വെയ്ക്കാൻ കഴിയാത്ത രണ്ടു സൗഹൃദങ്ങളെ നൽകിയതിന് ഈശ്വരനോടവൾ നന്ദി പറഞ്ഞു..ഒപ്പം എന്നും തങ്ങൾക്കിടയിലുള്ള ഈ സന്തോഷം നിലനിൽക്കണമെന്നും… 🔹🔹🔹🔹🔸🔸🔸🔸🔸🔹🔹🔹🔹

പിറ്റേന്ന് കാലത്ത് ഓഫീസിൽ പോകാനിറങ്ങിയാതാണ് സിദ്ധു… രാവിലെ സ്‌കൂളിൽ പോകുമ്പോൾ സൗമ്യയുടെ കൈയ്യിൽ നിന്നും പിടിവിട്ട് ചിന്നുവോടി…വീടിന് വെളിയിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ടതും അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞു നിന്നു..സിദ്ധു ചിന്നുവിന്റെ അടുത്തേക്ക് ചെന്നു.. “ചിന്നുമോളെ.. ക്ലാസ്സിൽ പോകുവാണോ..??” “എന്നോട് മിണ്ടണ്ട..ചിന്നുമോള് പേണക്കവാ അങ്കിളിനോട്..അങ്കിള് ചീത്തയാ..നിക്കിപ്പോ ഇഷ്ടല്ല..” സിദ്ധുവിന്റെ മുഖം മങ്ങി.. “അതെന്നാ മോളേ അങ്കിളെ ഇഷ്ടല്ലാത്തേ??” “അങ്കിൾ ഗീതു മിസ്സ്‌നെ പറഞ്ഞുവിട്ടില്ലേ..അങ്ങ് ദൂരെ..അമ്മ പറഞ്ഞല്ലോ അങ്കിളിന് ഗീതു മിസ്സിനെ ഇഷ്ടല്ലാന്ന്..ഗീതു മിസ്സ്‌ പാവാരുന്നല്ലോ..ചിന്നുമോൾക്ക് മുറ്റായി ഒക്കെ വാങ്ങിച്ച് തരുവാരുന്നല്ലോ..പിന്നെന്താ അങ്കിളിനു ഇഷ്ടല്ലാത്തെ??” ചിന്നുമോളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ അവൻ നിന്നു.. കുഞ്ഞിന്റെ മുൻപിൽ അവൻ ചെറുതായപോലെ..പോയിട്ട് ഇതുവരെ ദേവിയെപ്പോലും ഗീതു വിളിച്ചില്ല..ദേവിയോട് ആനന്ദിനോടോ സാവിത്രിയോടോ ഗീതുനെപറ്റി ചോദിക്കണമെന്ന് പറഞ്ഞെങ്കിലും *അവളവിടെയെങ്കിലും സമാധാനത്തോടെ കഴിഞ്ഞോട്ടെയെന്ന്* രൂക്ഷമായ മറുപടിയാണ് കിട്ടിയത്.. അവനറിയാമായിരുന്നു എവിടെ പോയാലും ഗീതു ആനന്ദ്-അമ്മുവിനേയും സാവിത്രിയെയും വിളിക്കുമെന്ന്.. ദിവസങ്ങൾ പലതും ഓടിമറഞ്ഞു..ഗീതു ഇപ്പോൾ അവിടെത്തിയിട്ട് ഒരു മാസം കഴിഞ്ഞു..ഗീതുനെപ്പറ്റി വിവരങ്ങൾ സാവിത്രിയോട് ചോദിച്ചു ദേവി മനസ്സിലാക്കിയിരുന്നു..ദേവി അവൾ വിളിക്കാത്തത്തിൽ സാവിത്രിയോട് പരിഭവം പറഞ്ഞു..ദേവിയോട് പിണക്കമില്ലെന്നും ചിലഓർമ്മകളെ തുടച്ചു നീക്കാൻ അകൽച്ച നല്ലതാണെന്നും ഗീതു പറഞ്ഞെന്ന് സാവിത്രി പറഞ്ഞു.. 🔹🔹🔹🔹🔸🔸🔸🔸🔸🔹🔹🔹

ഒരു മാസമായി ഗീതുവിന്റെ ഫോൺകോൾ വിവേകിനെ തേടിയെത്തിയില്ല..സുമിത്രയെ അവൾ വിളിക്കുമായിരുന്നു.. ഗീതുവിന് എന്തോ മാറ്റമുണ്ടെന്ന് സുമിത്രയ്ക്ക് തോന്നിയിരുന്നു.. ദേവിയെക്കുറിച്ചോ സിദ്ധുവിനെപ്പറ്റിയോ ചോദിക്കുമ്പോൾ അവളുടെ എങ്ങും തൊടാതെയുള്ള സംസാരം സുമിത്രയ്ക്ക് സംശയമായി.. അവളെ വിവേക് വിളിച്ചെങ്കിലും ആ ഫോൺ നമ്പർ നിലവിലില്ല എന്നാണ് അവന് ലഭിച്ചുകൊണ്ടിരുന്ന മറുപടി.. സുമിത്രയെ വേറെ നമ്പറിൽ നിന്നുമാണ് വിളിച്ചുകൊണ്ടിരുക്കുന്നതെന്ന് അവൻ അറിഞ്ഞതുമില്ല.. അവളുടെ വിവരം അറിയാൻ മാർഗ്ഗമെന്തെന്ന് ചോദിപ്പോഴാണ് കാവ്യ സ്കൂളിന്റെ കാര്യം പറഞ്ഞത്..ഗൂഗിൾ നോക്കി നമ്പർ എടുത്തവൻ സ്കൂളിലേക്ക് വിളിച്ചു..എന്നാൽ ഗീതു മറ്റൊരു സ്കൂളിലേക്ക് ട്രാൻസ്ഫർ ആയെന്നും.അത്രയും ദൂരം സ്വയം ചോദിച്ച് വാങ്ങിപ്പോയെന്നുമുള്ള അറിവ് വിവേകിൽ പല സംശയങ്ങൾക്കും തിരിതെളിച്ചു.. സുമിത്രയെ വിളിക്കുമ്പോൾ പോലും അവൾ ഇതിനെപ്പറ്റി പറഞ്ഞില്ലയെന്നതും അവന്റെ സംശയങ്ങളുടെ ആക്കം കൂട്ടി.. കാവ്യയോട് മാത്രം അവൻ തന്റെ സംശയം പങ്കുവെച്ചു..നാട്ടിലെ സുഹൃത്തിൽ നിന്നും കാവ്യ അമ്മുവിന്റെ ഫോൺ നമ്പർ വാങ്ങി..അവളുടെ നമ്പർ ഡയൽ ചെയ്തു..ഫോൺ മുഴുവൻ റിംഗ്‌ ചെയ്തു കട്ടായി..രണ്ടാമതും റിങ്ങ് ചെയ്തുകൊണ്ടിരുന്നു..താൻ ചെയ്ത തെറ്റിന്റെ വ്യാപ്തി ഗീതുവിന്റെ ജീവിതത്തിൽ നിറച്ച കയ്പ് തിരിച്ചറിയാൻ കാലത്തിന്റെ കണക്കപുസ്തകത്തിൽ കുറിക്കപ്പെട്ട സമയമായതറിയാതെ അങ്ങേത്തലയ്ക്കൽ ഫോൺ എടുക്കാൻ നീളുന്ന നിമിഷങ്ങളിലും കാവ്യ ക്ഷമയോടെ കാത്തിരുന്നു.. “ഹലോ” നീണ്ട കാത്തിരിപ്പിനൊടുവിൽ മറുവശത്ത് അമ്മു ഫോണെടുത്തു.. (തുടരും..)