16/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 31

രചന – ആതിര

നേരം ഉച്ചയോടടുത്തപ്പോഴാണ് ഗീതു തൃശ്ശൂർ എത്തിയത്..ബസ്റ്റാന്റിൽ നിന്നും ഓട്ടോയിൽ പത്ത് മിനിറ്റ് യാത്രയുണ്ട്.. രാവിലെ ഒന്നും കഴികാത്തതിനാൽ അവൾക്ക് വിശക്കുണ്ടായിരുന്നു.. കടയിൽ നിന്നും ഒരു നാരങ്ങാവെള്ളം മാത്രം കുടിച്ചു.. പുതിയൊരു സ്ഥലത്ത്,അതും ഒറ്റായ്ക്കായതിനാൽ തനിച്ച് കഴിക്കാനും തോന്നിലയില്ല..ഓട്ടോ ഒരാർച്ചിന്റെ മുന്നിലേക്ക് കൊണ്ട് നിർത്തി..ഉച്ചയായതിനാൽ കുട്ടികളൊക്കെ ഗ്രൗണ്ടിൽ ഓടി കളിക്കുന്നുണ്ടായിരുന്നു.. *തിരുമല ദേവസ്വം ഹൈസ്കൂൾ..* ആർച്ചിലെ പേരവൾ വായിച്ചു.. ഗീതു പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ചെന്നു..ഒരു 50-55 നോടടുത്ത് പ്രായം വരുന്ന സ്ത്രീയായിരുന്നു പ്രിൻസിപ്പാൾ.. പേപ്പേർസും സർട്ടിഫിക്കേറ്റസും കാണിച്ചു.. “ഓകെ..താൻ മിസ്സ്സ്സ് അല്ലേ..??” അവളുടെ നെറുകിലേക്ക് നോക്കിയെങ്കിലും ചുവപ്പ് രാശി പടരാത്തത് നോക്കിയവർ ചോദിച്ചു..

“അതേ മേഡം.. ഗീതിക .. ഗീതിക സിദ്ധാർത്ഥ്..” സംശയമെന്യേ അവൾ പറഞ്ഞു.. “ഗീതികേടെ അക്കൊമഡേഷൻ ഒക്കെ റെഡിയാക്കിയാരുന്നോ..?” “..തൽക്കാലം ഒരു വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ റൂം ശെരിയാക്കിട്ടുണ്ട്..ഇങ്ങോട്ടേക്ക് പക്ഷേ ദൂരക്കൂടുത്തൽ ആണ്..” “ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ, അതോ മൻഡേയെ ഒള്ളോ..??” “തിങ്കൾ മുതൽ ജോയിൻ ചെയ്യാന്ന് വിചാരിക്കുന്നു..” “ഞാൻ ചോദിച്ചെന്നെയുള്ളൂ.. ഗീതിക വരൂ ..ഞാൻ സ്റ്റാഫിനെയൊക്കെ ഒന്ന് പരിചയപ്പെടുത്താം..കുട്ടികൾക്കും ഒരു ചെറിയ ഇൻട്രോഡക്ഷൻ കൊടുത്തേക്കാം..ആ ബാഗൊക്കെ അങ്ങോട്ട് വെച്ചേക്കൂ..” അവളുടെ കയ്യിലുള്ള രണ്ട് വലിയ ബാഗ് ആ റൂമിലെ സൈഡ്ബെഞ്ചിലേക്ക് വെച്ചവൾ പ്രിൻസിപ്പാളിന്റെ കൂടെ പോയി.. സ്റ്റാഫിനെയും കുട്ടികളേയും ഒക്കെ പരിചയപ്പെട്ടു.. ഫോർമാലിറ്റീസ് ക്ലീയർ ചെയ്തവൾ ഹോസ്റ്റലിലേക്ക് പോയി..

ഹോസ്റ്റൽ റൂമിൽ അവളെ കൂടാതെ ഒരു പെൺകുട്ടിയുണ്ടായിരുന്നു..എന്തോ ജോലി ചെയ്യുകയാണെന്ന് വാർഡൻ പറഞ്ഞു..വൈകുന്നേരം വരുമ്പോൾ പരിചയപ്പെടുത്താമെന്ന് പറഞ്ഞവർ മുറിവിട്ടിറങ്ങി..ഒപ്പം മെസ്സുള്ള കാര്യവും ഓർമ്മിപ്പിച്ചു..ഗീതു മുറി ആകമാനം നോക്കി..വൃത്തിയുള്ള അത്യാവശ്യം വലിപ്പമുള്ള മുറി..ഭിതത്തിക്ക് ഇരുവശത്തുമായി രണ്ട് സിംഗിൾ കോട്ട് കട്ടിലുൾ.. ചെറിയ രണ്ട് അലമാരകളും.. ചെറിയൊരു സ്റ്റഡി ടേബിൾ..പിന്നെ മുറിയോട് ചേർന്ന് ഒരു ഭാഗത്തായി ചെറിയൊരു ഡ്രസിങ് പോർഷനും ഒപ്പം ബാത്രൂമും.. അവൾ ഒരലമാരയിൽ അവളുടെ ഡ്രെസ്സൊക്കെ ഒതുക്കി വെച്ചു.. കുളിച്ച് മാറാനുള്ള ഡ്രെസ്സെടുത്തവൾ കുളിക്കാൻ പോയി..കുളികഴിഞ്ഞ് വന്ന് മുടി കോതിയിട്ടു..കുഞ്ഞൊരു മാലയിൽ കോർത്ത താലി ടോപ്പിന് മുകളിലേക്കിട്ടു.. സിന്ദൂരചെപ്പിൽ നിന്നും കുങ്കുമടുത്ത് നെറ്റി ചുവപ്പിച്ചു..സിദ്ധൂന്റെ മുഖം അവൾക്ക് ഓർമ്മ വന്നു.. “വെറുക്കാൻ കഴിയില്ലെനിക്ക്.. അത്രമേൽ ആഴത്തിൽ ന്റെ ഹൃദയത്തിൽ വേരൂന്നിയിരിക്കുന്നു..” (ഗീതു’s ആത്മ) മെസ്സിലേക്ക് ചെന്നവൾ ഉച്ചയൂണ് കഴിച്ചു..

ഹോസ്റ്റൽ ഫൂഡെങ്കിലും ഭക്ഷണത്തിനു സ്വാദുണ്ടായിരുന്നു.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിൽ ചെന്നവൾ അമ്മുനെയും ആനന്ദിന്റെയും വിളിച്ചു വിവരം പറഞ്ഞു..തന്റെ പുതിയ സിം നമ്പർ കൊടുത്തു..അമ്മു അപ്പോഴും സങ്കടത്തിലായിരുന്നു..വൈകിട്ട് വീഡിയോ കോൾ ചെയ്യാമെന്ന് പറഞ്ഞവളെ ഗീതു സ്വാന്ത്വനിപ്പിച്ചു..ഫോൺ വിളിച്ചതിനുശേഷം കട്ടിലിൽ കുറെ നേരം ചുമ്മതിരുന്നു.. ഓരോരുത്തരെയും പറ്റി ചിന്തിച്ചു.. അപ്പച്ചീ വന്ന് കാണുമോ..?അപ്പച്ചി അറിയുമ്പോൾ സങ്കടപ്പെടും.. സാരമില്ല.. രണ്ടു ദിവസം കഴിയുമ്പോൾ അതുമായി പൊരുത്തപ്പെട്ടോളും.. സിദ്ധു അന്ന് ഓഫീസിൽ പോയെങ്കിലും ജോലിയിൽ ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.. ബാങ്കിലെ തിരക്കുപിടിച്ച ജോലിയും ഗീതുവിനെ പറ്റിയുള്ള ചിന്തയും അവനെ നന്നേ വലച്ചു..ആദ്യമായണ വൾ അത്രയും ദൂരം തനിച്ച് യാത്ര ചെയ്യുന്നത്..അതിലുപരി അവൾ തനിക്ക് നേരെയേറിഞ്ഞിട്ട് പോയ ചോദ്യശരങ്ങൾ അവനെ മുറിവേല്പിക്കുന്നുണ്ട്..

സിദ്ധു വൈകിട്ട് വീട്ടിലെത്തിയപ്പോഴും ദേവി വന്നിട്ടുണ്ടായിരുന്നില്ല..ആ വീട്ടിൽ അവൻ തനിച്ചായപ്പോലെ.. വേണ്ടപ്പെട്ട ആരൊക്കെയോ നഷ്ടപ്പെട്ടപോലെ.. ഡ്രെസ്സ് പോലും മാറാതെ സിദ്ധു സെറ്റിയിൽ ഇരുന്നു..അല്പസമയത്തിന് ശേഷം ദേവി വന്നു..വന്നപാടെ ഗീതുനെ വിളിച്ചു..അവളെ കാണാത്തതിനാൽ വീട് മുഴുവൻ പരതി.. “ടാ ഗീതു എന്തിയേ?? മോൾക്ക് ഇന്ന് സ്‌പെഷ്യൽ ക്ലാസ് കാണുവായിരിക്കും അല്ലേ..??” “അവൾ പോയി..” “പോയെന്നോ..എങ്ങോട്ടേക്ക്..? എന്തൊക്കെയാ സിദ്ധു നീ പറയുന്നേ ?? സിദ്ധു അകത്ത് പോയി അവൾ ഏൽപ്പിച്ച ആഭരണപ്പെട്ടി എടുത്ത് ദേവിയെ ഏൽപ്പിച്ചു..അതിൽ അവൾ ദേവിക്ക് ഒരു കത്തും വെച്ചിട്ടുണ്ടായിരുന്നു.. “അപ്പച്ചിക്ക് ഞാൻ പോകുവാണ്.. അപ്പച്ചിയോട് പറഞ്ഞാൽ സമ്മതിക്കില്ലന്നറിയാം..ഒരിക്കലും ചേരാത്ത രണ്ടുപേർ ഒരുമിച്ച് ജീവിക്കുന്നതിലും നല്ലത് പിരിയുന്നതല്ലേ..സിദ്ധുവേട്ടൻ ആഗ്രഹിച്ച പോലെ പുതിയൊരു ജീവിതത്തിന് അപ്പച്ചി സമ്മതിക്കണം..

ചിറ്റയെ സാവധാനത്തിൽ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം..സിദ്ധുവേട്ടനെന്നെ ഒരിക്കലും സ്‌നേഹിക്കില്ലെന്നും അംഗീകരിക്കില്ലെന്നും അറിഞ്ഞുവെച്ചുകൊണ്ട് ഇനിയും തുടരാൻ എനിക്ക് വയ്യ..എന്റെ കുഞ്ഞിനെപോലും നഷ്ട‌മായി.. ഒരുപാട് സഹിച്ചു..ഇനി വയ്യ.. ആരുടെയും ജീവിതം ഞാൻ കാരണം നശിക്കരുത്..എന്നെ സ്വീകരിക്കേണ്ടി വന്നതിനാൽ സിദ്ധുവേട്ടന്റെ മോഹങ്ങളും സ്വപ്നങ്ങളും തകർന്നില്ലേ.. അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാനും കാരണകാരിയല്ലേ..ശല്യമായി ഗീതു ഇനി വരില്ല..സിദ്ധുവേട്ടൻ നല്ലൊരു കുട്ടിയെ കല്യാണം കഴിച്ച് പുതിയൊരു ജീവിതം തുടങ്ങുമ്പോൾ മാത്രേ ഇനി എനിക്കൊരു മടക്കമുള്ളൂ..എന്റെ ആഭരണങ്ങൾ ചിറ്റ വരുന്നവരെ അപ്പച്ചിയെ ഏല്പിക്കുവാണ്..എല്ലാർക്കും സന്തോഷം നൽകട്ടെ എന്റെ ഈ യാത്ര.. എന്റെ പഴയ നമ്പരിൽ വിളിക്കരുത്..പഴയതെല്ലാം ഉപേക്ഷിക്കുകയാണ്.. അപ്പച്ചിയുടെ മാത്രം ഗീതു ” കത്ത് വായിച്ച് കഴിഞ്ഞതും ദേവി തളർച്ചയോടെ സെറ്റിയിൽ ഇരുന്നു..കണ്ണുനീർ ധാരയായി ഒഴുകി.. “ന്റെ കുഞ്ഞ്.. അവൾ എവിടെയാണോ..??എന്ത് മാത്രം സങ്കടപ്പെട്ടിട്ടാ എന്റെ കുഞ്ഞ് ഇവിടുന്ന് പോയത്..ഒറ്റക്ക് ആദ്യമായി പോകുവാ അവൾ..

ആരും കൂടെയില്ലാതെ..ഞാൻ ഉണ്ടാരുന്നെങ്കിൽ അവളെ വിടില്ലായിരുന്നു..ആ പോട്ടേ..ഇവിടെ നിന്നാൽ ഗീതു ഉരുകിയുരുകി തീർന്നേനേ.. സമാധാനത്തോടെ ജീവിച്ചാൽ മതി..അവളെ വേണ്ടാത്തവരെ അവൾക്കും വേണ്ട..” “അമ്മേ..” “വേണ്ട സിദ്ധു..പറയാനും ചെയ്യാനും ഉള്ളതൊക്കെ ചെയ്തില്ലേ.. അവൾക്കും മനസ്സുണ്ടെന്ന് കരുതാതെ നീ പറയാൻ പാടിലാത്തതൊക്കെ പറഞ്ഞു.. പൊയ്ക്കോട്ടെ,,,നിന്റെ ഇഷ്ടം നോക്കാതെ നടത്തിയതല്ലേ.. അവളല്ലാരുന്നില്ലേ നിന്റെ ശല്യം..അതുപോയില്ലേ..സന്തോഷം ആയിക്കാണുമല്ലോ..ഇനി ആരെയാന്നാ വെച്ച് കൂടെ കൂട്ടിക്കോ..നിന്റെ ഭംഗിക്ക് ഒത്ത ഒരുത്തിയെ കെട്ടി നീ ജീവിക്ക്… അമ്മയൊന്നിനും തടസം നിൽക്കില്ല..” “അമ്മേ..എനിക്ക്..” “ന്യായീകരങ്ങൾ ഒന്നും നിരത്തണ്ട.. അതൊക്കെ കേൾക്കേണ്ടയാൾ പോയി..ന്റെ മോളുടെ ജീവിതത്തിലും അവളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന നല്ലൊരാൾ കടന്ന് വരണേന്നാ ഇപ്പൊ മുതൽ ന്റെ പ്രാർത്ഥന..” അവർ സംസാരിച്ചിരിക്കുന്നതിനിടയിലാണ് സാവിത്രി അങ്ങോട്ട് വന്നത്..

“ദേവി ഗീതുമോൾ പോയല്ലേ..??” ദേവി ദുഖത്തോടെ സാവിത്രിയെ നോക്കി.. “എനിക്കറിയാരുന്നു..ന്റെ മോള് എന്നോട് പറഞ്ഞിരുന്നതാണ് ഈ യാത്ര..ആദ്യമൊക്കെ ഞാൻ പിന്തിരിപ്പിച്ചെങ്കിലും അവളുടെ സങ്കടം കണ്ട് സമ്മതിച്ചു..ദേവിയോട് അവൾ പോയിക്കഴിഞ്ഞതിന് ശേഷം മാത്രം പറഞ്ഞാൽ മതിയെന്ന് ഗീതു പ്രത്യേകം പരഞ്ഞാരുന്നു..” “പൊയ്ക്കോട്ടെ..സമാധാനത്തോടെ കഴിയട്ടെ..”(ദേവി) “ഞാൻ ഇപ്പൊ വന്നതെന്തിനെന്നാൽ സിദ്ധൂനോട് സംസാരിക്കാനാണ്..മോനെ ഞാൻ ഗീതുമോളെ ഇപ്പഴാ ആദ്യമായി കണ്ടന്നറിയാമോ..പണ്ട് നന്ദു ഒന്നിൽ പഠിക്കുമ്പോൾ പാടത്തെ പണികഴിഞ്ഞ് അവന് ഉച്ചക്ക് കഴിക്കാനുള്ളതും കൊണ്ട് സ്കൂളിലേക്ക് ഞാൻ പോകുമായിരുന്നു..അവിടെയിരുന്ന് അവന് ഭക്ഷണം വാരിക്കൊടുക്കും. ഒരു ദിവസം അവന്റെ ക്ലാസ്സിലുള്ള ഒരു കുഞ്ഞ്പെണ്കുട്ടി അവളുടെ ചോറും കൊണ്ട് ഞങ്ങടെ അടുത്ത് വന്നു ..നന്ദു മോൻ ചോറ് വാരിക്കൊടുക്കുവായിരുന്നു ഞാൻ.. ചോറ്റ് പാത്രം എന്റെ നേരെ നീട്ടി അവൾക്കും വാരി കൊടുക്കാമോ എന്ന് ചോദിച്ചു..ഞാൻ വാരി കൊടുത്തു..അപ്പോഴൊക്കെ ആ കുഞ്ഞി കണ്ണുകൾ നിറയുമായിരുന്നു..

ഉണ്ട് കഴിഞ്ഞതും എന്നോടവൾ ചോദിച്ചു “ഞാൻ അമ്മേന്ന് വിളിച്ചോട്ടേ.. ഗീതുമോൾക്ക് അമ്മേന്ന് വിളിക്കാൻ ആരും ഇല്ല..” അന്ന് മാറോട് ചേർത്തതാ ന്റെ കുഞ്ഞിനെ..സുമിത്രയെ ചിറ്റയെന്നും ദേവിയെ അപ്പച്ചിയെന്നു വിളിക്കുന്നവൾ എന്നേ മാത്രമാണ് അമ്മേന്ന് വിളിക്കുക..പിന്നീട് എന്നും നന്ദുനൊപ്പം ഗീതുവും ന്റെ കൈകൊണ്ടാണ് കഴിപ്പിച്ചിരുന്നത്.. നന്ദുന്റെ കയ്യിൽ അവളെ ഏൽപ്പിച്ച് ഞാൻ അവനോട് പറഞ്ഞത് ഗീതു നിന്റെ പെങ്ങളാണെന്നാണ്..എന്റെ മോന് അവൾ ഒരു പെങ്ങൾ തന്നെയാണ്..ഒരു വഴിവിട്ട ബന്ധവും അവർ തമ്മിൽ ഇല്ല.. ഒരേ വയറ്റിൽ ജനിക്കണമെന്നില്ല..അവന്റെ കൂടപ്പിറപ്പാണ് തന്നെയാണ് ഗീതു… ഇത്‌ ഞാൻ പറഞ്ഞതെന്തിനാണെന്നോ എന്റെ മോളെക്കുറിച്ച് ഒരു കരട് പോലും നിന്റെ മനസ്സിൽ ഉണ്ടാവരുത്.. എന്റെ അടുത്ത് വരുമ്പോൾ അവൾക്ക് അവൾ കാരണം സിദ്ധുവിന്റെ ജീവിതം നശിച്ചു എന്നുള്ള സങ്കടം മാത്രമായിരുന്നു..പിന്നെ നിന്നെ അവൾക്ക് ജീവനായിരുന്നു..

നിന്റെ കുഞ്ഞ് അവളുടെ വയ്യറ്റിലുണ്ടെന്നത് ആദ്യം പറഞ്ഞത് എന്നോടായിരുന്നു..ആ കുഞ്ഞ് നിനക്ക് തടസമാകുമെന്ന് കരുതി പറയാതെ നടന്നതാ ഗീതു.. അവസാനം അതും പോയി.. ഇനിയെങ്കിലും എന്റെ കുഞ്ഞിനെ വെറുക്കരുത്..അറപ്പോടെ നോക്കരുത്..അത്രക്ക് പാവമാ എന്റെ മോള്..” അവർ കണ്ണീർ തുടച്ചു.. “പോകുവാ ദേവി..” അത്രമാത്രം പറഞ്ഞവർ പോയി.. സിദ്ധു അവരുടെ വാക്കുകൾക്ക് മുൻപിൽ ഉത്തരമില്ലാതെ നിന്നു..ദേവി അവനെ വീണ്ടും കുറ്റപ്പെടുത്താതെ അടുക്കളയിലേക്ക് പോയി.. ആ വീട്ടിൽ ശൂന്യത തളം കെട്ടി.. അങ്ങ് ദൂരെ മറ്റൊരിടത്ത് തന്റെ പ്രിയപ്പെട്ടവരെയോത്തിരിക്കുകയായിരുന്നു ഗീതുവപ്പോൾ.. (തുടരും)