The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആതിര
ഗീതുമോളെ…എഴുന്നേൽക്കുന്നില്ലേ, ഇന്ന് പോണ്ടതല്ലേ നിനക്ക്.. പറയുന്നതിനൊപ്പം അവളെ തട്ടിവിളിച്ചു സുമിത്ര.. ചെറിയൊരു ഞെരക്കത്തോടെ കാട്ടിലിൽനിന്നും ഗീതു എഴുനേറ്റു..തന്റെ മുന്നിൽ നിൽക്കുന്ന സുമിത്രയെ നോക്കി പുഞ്ചിരിച്ചു..ഒപ്പം എതിർകട്ടിലിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നവളെയും ഒന്ന് പാളിനോക്കി.. “സമയം എത്രയായിന്ന് വെല്ല വിചാരോം ഉണ്ടോ ഗീതുമോളെ” 2 മാസം ആയില്ലേ അവധിയായിട്ട്.. “സുമിത്ര പറഞ്ഞുതീർന്നതും ഗീതു ചുവരിലെ ക്ലോക്കിലെ സമയം കണ്ട് ചാടി എഴുനേറ്റു. “ന്റെ ഭഗവതി..സമയം 7 ആയല്ലോ..ന്റെ ചിറ്റേ എന്തേ എന്നെ നേരത്തെ വിളിക്കാഞ്ഞേ..ശോ നേരം പോയല്ലോ…” അവൾ മുഖം ചുളുക്കി സുമിത്രയോട് പറഞ്ഞു “നീയിനി അത് പറഞ്ഞ് നിൽക്കാതെ വേഗം പോയി ഒരുങ്ങാൻ നോക്ക് ഗീതുവേ.. സുമിത്ര അപ്പുറത്ത് കട്ടിലിൽ കിടക്കുന്നവളെ വിളിക്കാനായി ചെന്നു..എന്നാൽ അതിനെ തടയാണെന്നവണ്ണം ഗീതു അവരെ വിളിച്ചിരുന്നു..
“വേണ്ട ചിറ്റേ..കാവ്യച്ചേച്ചി കിടന്നോട്ടെ..ഇവിടല്ലേ..ഇല്ലേൽ ചേച്ചിക്ക് ദേഷ്യാവും..തന്നേ എഴുനേറ്റ് വന്നോട്ടെ..വിളിക്കണ്ടാ” അതിനുത്തരമെന്നോണം സുമിത്ര ദീർഘമായി ഒന്നു മൂളി മുറിക്ക് പുറത്തേക്ക് ഇറങ്ങി.. ഗീതു നേരെ അലമാരയിൽ നിന്ന് തന്റെ പുതിയ ചുരിദാർ എടുത്തു..അത് മൂക്കിനോട് അടുപ്പിച്ച് പുതു മണം ആസ്വദിച്ചു..പാന്റും ഷോളും കട്ടിലിലേക്ക് വെച്ചവൾ ചുരിദാർടോപ് ഇസ്തിരിയിടാ നായി മേശമേലേക്ക് നിവർത്തിയിട്ടു..അയൺ ബോക്സ് എടുത്തു സോക്കേറ്റിൽ തിരുകി പ്ളഗ് ഓണ് ചെയ്തു ടോപ്പിലെ ചുളിവുകൾ എല്ലാം നീക്കി ഇസ്തിരിയിട്ടു..സ്വിച്ച് ഓഫ് ചെയത് അയൺ ബോക്സ് നേരെ വെച്ചു..പഴയ ഒരു ടോപ്പ് എടുത്തുകൊണ്ട് കുളിക്കാനായി പോയി.. തിരികെ കുളികഴിഞ്ഞ് ഇറങ്ങി വന്നതും എന്തോ കരിഞ്ഞ മണം മുറിയിലാകെ പരന്നു.. തേച്ചു വെച്ച ടോപ്പും അതിന് മുകളിലായി വെച്ചിരിക്കുന്ന അയേൺ ബോക്സും കാണേ അവൾ ഓടിച്ചെന്ന് ടോപ്പ് വിദർത്തിനോക്കി.. അതേ കരിഞ്ഞിരിക്കുന്നു..താൻ സ്വിച്ച് ഓഫ് ചെയ്തായിരുന്നല്ലോ..പിന്നെ എങ്ങനെ(ആത്മ).ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അപ്പുറത്തെ കട്ടിലിലേക്ക് നോക്കി..
അവിടെ ശൂന്യമായിരുന്നു..കരിഞ്ഞതിനുപിന്നിലെ കാരണം അവൾക്ക് ഒരുപാട് ആലോചിക്കാതെ തന്നെ കിട്ടി..കണ്ണിൽ നിന്നും കണ്ണീർ ആ കവിളിണകളെ തകുഴി താഴോട്ടുതിർന്നു..കണ്ണീർ തുടച്ചുകൊണ്ടവൾ അലമാരയിൽനിന്നും വേറൊരു ചുരിദാർ ധരിച്ച് വേഗം ഒരുങ്ങി ബാഗും കൊണ്ട് ഹാളിലേക്ക് ചെന്നു.. “ചിറ്റേ..” “ആ മോളെ നീ ഒരുങ്ങിയോ..എങ്കിൽ വാ കഴിക്കാം..” അങ്ങോട്ട് വന്നപ്പോൾ തന്നെ കാവ്യ കഴിച്ചോടിരിക്കുന്നതാവൾ കണ്ടു..ഗീതുനെ കണ്ട മാത്രയിൽ ഒരു പുച്ഛം നിറഞ്ഞചിരി അവൾ ചുണ്ടിൽ വിരിയിച്ചു.. “ഇതെന്നാ മോളെ ഈ ചൂരിദാർ ഇട്ടത്..പുതിയത് ഇട്ടാൽ പോരായിരുന്നോ..ഇന്ന് ആദ്യ ദിവസം അല്ലേ..” അത് പിന്നെ ചിറ്റേ..തേച്ചവഴിക്ക് കുറച്ച് ഭാഗം കരഞ്ഞുപോയി..”തലതാഴ്ത്തിയാവൾ പറഞ്ഞൂ.
അവൾ പരഞ്ഞതിൽ അത്ര വിശ്വാസം പോരാത്തതിനാൽ സുമിത്ര കാവ്യയെ നോക്കി..അവളുടെ മുഖത്തെ ചിരികണ്ട് അവർക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..ഇപ്പൊ സംസാരിക്കാൻ നിന്നാൽ അതൊരു വാഴക്കാകും എന്നതുകൊണ്ട് അവർ ദേഷ്യം അടക്കിനിന്നു.. “കൊച്ചച്ഛൻ പോയോ ചിറ്റേ..?” കാലത്തെ തന്നെ കടെലേക്ക് പോയി..എന്തോ ലോഡ് വരുന്നെന്നോ മറ്റോ പറഞ്ഞു..” “ഹ് ..മ്മും.” വേഗം തന്നവൾ കഴിച്ച് കഴിഞ്ഞ്.. ബാഗും എടുത്ത് ഹാളിലേക്ക് വന്നു..അപ്പോഴേക്കും സുമിത്ര അവൾക്കുള്ള ഉച്ചയൂണ് നിറച്ച ചോറുംപാത്രം തുടച്ചു കയ്യിൽ കൊടുത്തു..പാത്രം ബാഗിൽ വെച്ചവൾ ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോയിലേക്ക് നോക്കി കണ്ണടച്ചു..ആ ഫോട്ടോയിലെ രണ്ട് മുഖങ്ങൾ അവളെ നോക്കി പുഞ്ചിരിച്ചു.. “അച്ഛാ അമ്മേ ഗീതു പോയിട്ട് വരാം..നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു..” “ചിറ്റേ പോയിട്ട് വരാമേ” ശെരി മോളെ..അവൾ പോകുന്നതും നോക്കി സുമിത്ര വാതിൽക്കൽ നിന്നു.. “പാവം കുട്ടി” “കാവ്യെ..എന്തിനാമോളെ നീ അതിന്റെ പുതിയ ചുരിധാർ കരിച്ചത്..നീയാണത് ചെയ്തതെന്ന് നിനക്കും എനിക്കും ഗീതുനും അറിയാം..എന്നിട്ടും ആ പാവം സ്വയം ഏറ്റെടുത്തില്ലെ കുറ്റം..” “അതെല്ലോ..ഞാനാണ് അത് ചെയ്തത്..എനിക്കവളെ ഒട്ടും ഇഷ്ടം അല്ല..അവൾക്കീവീട്ടിൽ ഞാൻ കഴിഞ്ഞിട്ടേ സ്ഥാനം ഉള്ളു..എല്ലാർക്കും അവളെ മതി..ഒരു ഗീതുമോള്.. അവളെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കില്ല..”
നിന്നോട് എത്രപറഞ്ഞാലും നിയെന്താമോളെ മനസ്സിലാക്കാത്തത്..കണക്കുപറഞ്ഞാൽ അവൾക്കാണീ വീട്ടിൽ നമ്മളെക്കാൾ അധികാരം മറക്കണ്ട നീ..സ്നേഹിക്കണ്ട അതിനെ ഉപദ്രവിക്കാതിരുന്നൂടെ..” “എനിക്കാർടേം ഉപദേശം വേണ്ട..ഈ കാവ്യ പണ്ടേ ഇങ്ങനെയാണ്.. എനിക്ക് കിട്ടേണ്ട സ്നേഹംകൂടി അവൾ തട്ടി എടുത്തില്ലേ.. ഇപ്പഴും അതല്ലേ അവൾ ചെയ്യുന്നത്..” അതും പരഞ്ഞ് കാവ്യ ദേഷ്യത്തിൽ ഡൈനിങ്ങ് റ്റേബിളിൽ നിന്നും എഴുനേറ്റ് പോയി.. ഒരിക്കലും ഇതൊന്നും നേരെയാക്കിലെന്ന് അറിയാവുന്നത് കൊണ്ട് സുമിത്ര നിറഞ്ഞകണ്ണുകൾ തുടച്ച് കൊണ്ട് അടുക്കളയിലേക്ക് നടന്നു.. 🌹🌹🌹🌹🌹🌹🌹🌹 “അമ്മൂ..എടി അമ്മൂ..” പുറകെ ഓടി വരുന്ന ഗീതുനെക്കണ്ടവൾ കൈരരണ്ടും മാറിൽ പിണച്ചുകെട്ടി..ഓടി അവളുടെ അരികിലെത്തി കിതച്ചുനിന്നു ഗീതു.. “ന്റെ ഗീതു..എന്താടി നീ താമസിച്ചേ? “എഴുന്നേൽക്കാൻ വൈകി അമ്മു..” നിന്റെ പുതിയ ചുരിദാർ എന്തിയേ?അതാണ് ഇടുന്നതെന്നു ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞാരുന്നല്ലോ..”
“അത് ..അത്..”ഗീതു നിന്ന് വിക്കി ..കാരണം തന്റെ കണ്ണൊന്നു പിടച്ചാൽ ..മുഖഭാവം മാറിയാൽ അറിയുന്ന ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരുവൾ..അവളോട് കള്ളം പറയില്ല ഗീതു.. “നിന്റെ കാവ്യഎച്ചി വന്നല്ലേ.. അവൾ പുച്ഛം കലർത്തി ചോദിച്ചു.. “ഹ്മ്മ്..” “അപ്പൊ വള്ളിപുള്ളി തെറ്റാതെ കാര്യങ്ങൾ പോന്നോട്ടെ..” ഗീതു കാവ്യയോട് രാവിലെ നടന്നതെല്ലാം പറഞ്ഞു.. “ഒന്നുവില്ലേലും നി അവളുടെ അനിയത്തിയല്ലേ..ഏതൊക്കെ ചെയ്യുമ്പോൾ അവളത് ഓർക്കണ്ടേ.” “വേണ്ട അമ്മു അവർക്കിടയിലേക്ക് ഒരു സുപ്രഭാതത്തിൽ കടന്ന് ചെന്നതല്ലേ ഞാൻ..അത് ചേച്ചിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല..ചിറ്റയും കൊച്ചച്ഛനും എന്നേ കാവ്യേച്ചി പോലെ തന്നെ മകളെ പോലെ സ്നേഹിക്കുന്നുണ്ട്..ചേച്ചിക്ക് കിട്ടേണ്ട സ്നേഹം ഞാൻ കൂടി പങ്കിടുന്നു എന്നുള്ള തോന്നാലാ..പാവല്ലേ ചേച്ചി..” “ഒരു പാവം വന്നേക്കുന്നു..ഇനി എന്നാ തിരിച്ച്..” “ഉടനെയ്യില്ലന്നാ ചിറ്റപറഞ്ഞേ..” “നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..”വാ പെണ്ണേ പഠിപ്പിക്കുന്ന നമ്മൾ ടീച്ചർമാർ തന്നെ താമസിച്ച് ചെന്നാൽ പിന്നെ പിള്ളേരുടെ കാര്യം പറയണോ..”അതും പറഞ്ഞവർ ഗീതുവിന്റെ കൈയ്യും പിടിച്ച് ബസ്റ്റോപ് ലക്ഷ്യമാക്കി ഓടി..
അവർ ചെന്നതും ബസ് വന്നതും ഒരുമിച്ചായിരുന്നു..ഓടിക്കയറി സൈഡ് സീറ്റ് തന്നെ കിട്ടി ഗീതുന്.. “പണിപാളിന്ന് ഓർത്ത് മോളെ..എന്തായാലും സീറ്റ് കിട്ടി..മുകളിലെ ബസിന്റെ കമ്പിയിൽ നോക്കിയവൾ പറഞ്ഞു.. “ദേവി വിലാസം..ദേവിവിലാസം” ബസിലെ കണ്ടക്ടർ വിളിച്ച് പറഞ്ഞതും ഗീതുവും അമ്മുവും ഇറങ്ങി.. “ദേവി വിലാസം ഹൈസ്കൂൾ”ആർച്ചിലെ പേര് ഒന്നുകൂടി വായിച്ച് ഗീതു അമ്മുനൊപ്പം സ്‌കൂളിലേക്ക് നടന്നു..കുഞ്ഞികുട്ടികളെല്ലാം അപ്പോഴും വന്ന് കൊണ്ടിരിക്കുന്നു..ആ അന്തരീക്ഷത്തിൽ തന്റെ മനസ്സിലുള്ള എല്ലാ ദുഃഖങ്ങളും ഗീതു മറന്നു..സ്‌കൂൾ ഗ്രോൻഡിൽ എത്തിയപ്പോഴേ തങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ചെറുപ്പകാരനെ അവർ കണ്ടു..അവന്റെ ചിരി പതിയെ അവരുടെ ചൊടികളിലേക്കും വ്യാപിച്ചു..(തുടരും)