രചന – ഹരിത
“നിനക്കിതൊക്കെ കതകുകുറ്റിയിട്ടിട്ട് ചെയ്തൂടെ… “….. രാത്രി മെസ്സിൽ ഫുഡ് കഴിക്കാനിരിക്കുന്ന സമയം ശ്രുതി
ലീനയെനോക്കി പറഞ്ഞു ….
“എന്ത് …. “…. ലീന ശ്രുതിയെനോക്കി ചോദിച്ചു ….
“മനസിലായില്ല…. ഇന്നു വൈകുന്നേരം നീ മുറിയിലിരുന്ന് ചെയ്തകാര്യത്തെപ്പറ്റിയാ “….
“ഓ….അത്…. വാതിലിന്റെ കൊള്ളുത്ത് വീഴുന്നില്ല….. അതാ കുറ്റിയിടാൻ പറ്റാത്തത്…. അല്ല… നീ വൈകുന്നേരം മുറിയിൽ വന്നിരുന്നോ… “…
“ആ… വന്നിരുന്നു…. വാതിൽ തള്ളിയപ്പോ തുറന്നുവന്നു… അകത്തേക്ക് കയറി നോക്കിയപ്പോൾ നീ …….. …. പിന്നെ ശല്യം ചെയ്യണ്ട എന്നുവിചാരിച്ചു ഞാൻ പതിയെ വാതിലടച്ചു ….. “…..
“ഇയർഫോൺവെച്ചിട്ടുണ്ടായിരുന്നു…. അതാ നീ വാതിൽതുറന്നതറിയാത്തത്…. “…ലീന ചെറുചിരിയോടെ പറഞ്ഞു…
“കൊള്ളാം… കുറ്റിയിടത്തുമില്ല…. ചെവിയിൽ ഇയർഫോണും തിരുക്കിവെച്ചിരിക്കുവാണ്….ആരേലും മുറി തുറന്നു അകത്തുവന്നാലും നീ അറിയില്ല…. എന്റെ സ്ഥാനത്തു വേറെ ആരെക്കിലുമാണ് ഇതു കണ്ടിരുന്നെകിലോ … “….
“എന്ത് ….. ഒരു കുഴപ്പവുമില്ല…ഈ ഫ്ലോറിലുള്ളവരെല്ലാം നമ്മുടെ ഫ്രണ്ട്‌സ് അല്ലേ… …പിന്നെന്താ..
……. … “……..
“ആ….. അതും ശെരിയാണ്… എന്നാലും ഇതിനൊക്കെയൊരു ……
എന്തായാലും നീ വാതിലിനു പുതിയ കൊളുത്തുവെക്കണമെന്ന കാര്യം മേട്രനോട് പറഞ്ഞേക്ക്….. .. .. “….
“ആ പറയാം .. “……
ഫുഡ് കഴിച്ചുകഴിഞ്ഞു കുറച്ചുനേരംകൂടി സംസാരിച്ചിരുന്നതിനുശേഷം രണ്ടുപേരും അവരവരുടെ റൂമിലേക്ക് തിരിച്ചുപോയി…..
….രാത്രി 11:30 കഴിഞ്ഞു .. അപ്പുറത്തെമുറിയിൽ ശ്രുതി ഉറക്കമായി…
ലീനയപ്പോഴും തന്റെ പ്രൊജക്റ്റ് വർക്ക് പൂർത്തിയാക്കുന്ന ജോലിയിലായിരുന്നു …..
രണ്ടുദിവസംകഴിഞ്ഞാൽ സബ്മിറ്റ് ചെയ്യണ്ടതാണ്…. നേരത്തെ തീർത്താൽ അത്രയും നല്ലത്…..
“ലീന… “….
കഴുത്തിനു പിന്നിൽനിന്നുകൊണ്ട് ആരോ തന്റെ പേര് വിളിക്കുന്നതുപോലെ
ലീനയ്ക്കുതോന്നി… അവൾ വേഗം ഇരുന്നിടത്തുനിന്നും തിരിഞ്ഞുനോക്കി….മുറിയാകെ കണ്ണോടിച്ചു…. പക്ഷേ ആരെയും കണ്ടില്ല…. വാതിൽ ചാരിയിട്ടനിലയിൽ തന്നെയായിരുന്നു……
“ചിലപ്പോൾ തോന്നിയതായിരിക്കും…. “… എന്നു മനസിൽപറഞ്ഞുകൊണ്ട് ലീന വീണ്ടും പ്രൊജക്റ്റ് വർക്കില്ലേക്ക് തിരിഞ്ഞു…..
അല്പസമയം കഴിഞ്ഞപ്പോൾ വീണ്ടും ആ ശബ്‌ദം അവളുടെ കാതുകളിൽവന്നുവീണു …
“ലീനാ……… “………..
ഇത്തവണ അല്പം പേടിയോടെ തന്നെയാണ് ലീന തിരിഞ്ഞുനോക്കിയത്…..
നേരത്തത്തെപോലെ ഇപ്പോഴും മുറിയിലാരെയും കണ്ടില്ല…..
ലീന പതിയെ കസേരയിൽനിന്നുമെഴുനേറ്റു… വാതിൽ തുറന്നു പുറത്തേക്കുനോക്കി…. ഫ്ലോറിലെ വരാന്തയിലൊന്നും ആരുമുണ്ടായിരുന്നില്ല…..തികച്ചും നിശബ്ദത… .അവളുടെ അടുത്തുള്ള എല്ലാ മുറികളിലെയും ലൈറ്റ് അണച്ചിരുന്നു… …. ലീന പതിയെ മുറിക്കുള്ളിലേക്ക് കയറി… വാതിൽ നന്നായി ചാരിയിട്ടു….
തിരിച്ചുവന്നു കസേരയിൽ ഇരുന്നെകിലും അവൾക്കെന്തോ പ്രൊജക്റ്റ് വർക്കിൽ ശ്രദ്ധകൊടുക്കാൻ കഴിഞ്ഞില്ല…. ലാപ്ടോപ് ഓഫാക്കി
ഇന്നത്തേക്കിതുമതിയെന്നു വിചാരിച്ചുകൊണ്ട് അവൾ ഉറങ്ങാനായി കിടന്നു…….
******************************************
അടുത്ത ദിവസം……
സമയം രാവിലെ 8:00മണി ……
ഉറക്കം ശെരിയാവാത്തതുപോലെ ലീന കിടക്കയിൽനിന്നുമെഴുനേറ്റു…
ഇന്നലെ അവൾക്കുനന്നായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല…. പാതിമയക്കത്തിൽ മുറിയുടെ വാതിൽ ആരോ തുറക്കുന്നതായും അടക്കുന്നതുയുമൊക്കെതോന്നി…
പോരാത്തതിന് പുറത്തു പതിവില്ലാതെ പട്ടികുരയും…….
അല്പനേരംകൂടി കട്ടിലിൽ ചടഞ്ഞുകൂടി ഇരുന്നതിനുശേഷം ലീന പതിയെ ബാത്റൂമിലേക്കുകയറി…. കുളികഴിഞ്ഞു പുറത്തുവന്നു കോളേജിലേക്ക് പോകാൻ ഒരുങ്ങുന്ന സമയത്താണ് ഫോണിന്റെ കാര്യമോർത്തത് …. ഇന്നലെ ഫുഡ് കഴിക്കാൻപോയതിനുശേഷം പിന്നെ ഫോൺ നോക്കിയിട്ടേയില്ല…..
അവൾ പെട്ടന്നുചെന്നു ഫോണെടുത്തു….
ആരുടെയോ മൂന്നു മിസ്സ്ഡ് കാൾ കിടക്കുന്നുണ്ടായിരുന്നു….. അവൾ പതിയെ കാൾ ലിസ്റ്റ് എടുത്തുനോക്കി… ആർഷയുടെ കസിന്റെ നമ്പറായിരുന്നുവത്… സൈലന്റ്
മോഡിലായിരുന്നതുകൊണ്ട് റിങ് വന്നതിന്റെ ശബ്‌ദവും കേട്ടില്ല….വർക്കുകൾ ഉള്ള സമയങ്ങളിൽ അവൾ ഫോൺ സൈലന്റ്മോഡിലിടും ….ഡിസ്റ്റർബൻസ് ഒന്നും ഉണ്ടാകാതിരിക്കാൻവേണ്ടി.. .
അവൾ വേഗം ആ നമ്പറിലേക്കു തിരിച്ചുവിളിച്ചു….
മൂന്നുറിംഗ് കഴിഞ്ഞപ്പോൾ അപ്പുറത്തുള്ളയാൾ
ഫോണെടുത്തു….അവൾ അയാളോട്
കാര്യമെന്താണെന്നന്വേഷിച്ചു….
അത്ര സന്തോഷമുള്ളൊരു
വാർത്തയായിരുന്നില്ല ലീനയെ കാത്തിരുന്നത്….
**********************-*********************
“… ഞാനിന്നു കോളേജിലേക്ക് വരുന്നില്ല…. എന്നിക്ക് ഹോസ്പിറ്റൽ വരെയൊന്നു പോകണം….. “…. ലീന ശ്രുതിയോടും കാവ്യയോടും പറഞ്ഞു…
ശ്രുതിയെപോലെതന്നെ കാവ്യയും
ലീനയുടെ ബെസ്റ്റ്ഫ്രണ്ടാണ്…..
“എന്താടി കാര്യം… “….
“അത്…. രണ്ടാഴ്ച്ചമുൻപ് നടന്ന ആ ആക്‌സിഡന്റ് കേസില്ലേ….. ആർഷ…. ആ കുട്ടി ഇന്നലെരാത്രി മരിച്ചു…….. ഞാൻ എന്തായാലും അവിടംവരെയൊന്നു പോയിട്ടുവരാം… “…… ഇത്രേയുംപറഞ്ഞു
ലീന തന്റെ സ്കൂട്ടിയിൽ ആശുപത്രിയിലേക്ക് തിരിച്ചു….
*****************************************
കുറച്ചുസമയത്തിനുള്ളിൽത്തന്നെ ലീന ആശുപത്രിയിലെത്തി….. ….. ആർഷയുടെ അച്ഛനും ചേച്ചിയും അവിടെയുണ്ടായിരുന്നു……അവരോടു എന്തു പറയണമെന്നു ലീനക്കറിയിലായിരുന്നു….
ലീനയെ ഫോൺ ചെയ്ത ആർഷയുടെ കസിനും അവിടെയുണ്ടായിരുന്നു…. അവളെ കണ്ടപ്പോൾ അയാൾ പതിയെ അവൾക്കടുത്തേക്കു വന്നു….. ജോൺ എന്നായിരുന്നു അയാളുടെ പേര്…..
“സോറി, ഇന്നലെ ഞാൻ ഫോൺ സൈലന്റ് ആക്കി ഇട്ടിരിക്കുകയായിരുന്നു…. അതാണ് വിളിച്ചപ്പോൾ അറിയാത്തത്….. “….
“ആ……സാരമില്ല…………….
ഇന്നലെ രാത്രി 9മണി കഴിഞ്ഞപ്പോഴായിരുന്നു ……………………….
ഇന്നലെവരെ ചെറിയൊരു ഹോപ്പ് ഉണ്ടായിരുന്നു ….. ഇനിയിപ്പോ “….. ജോൺ വിഷമത്തോടെ പറഞ്ഞുനിർത്തി…..
ലീന അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
ഹോസ്പിറ്റലിലെ ഫോർമാലിറ്റീസ് എല്ലാം തീർത്തു വൈകാതെ തന്നെ ആർഷയുടെ ബോഡിയുമായി അവളുടെ ഫാമിലി നാട്ടിലേക്കുതിരിച്ചു ….. പോകുന്നതിനുമുമ്പ് ലീന ഒരിക്കൽകൂടി ആർഷയുടെ മുഖംകണ്ടു……
ഇത്രെയുംനാൾ അനുഭവിച്ച ശാരീരികവേദനയുടെ അവശേഷിപ്പുകൾ അവളുടെമുഖത്തു കാണാമായിരുന്നു… അവളുടെ അച്ഛൻ ഒരിക്കൽകൂടി ലീനയെ നന്ദിപൂർവം നോക്കി…. തന്റെ മകളെ അന്ന് രക്ഷിച്ചതിന്..
*******************************************
തിരിച്ചു ഹോസ്റ്റലിലെക്കുള്ള
യാത്രയിൽമുഴുവൻ ലീനയുടെ മനസ്സിൽ ആർഷയുടെ മുഖമായിരുന്നു….
അവൾക്കു ഡ്രൈവിങ്ങിൽ ശ്രെദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..
അടുത്തുകണ്ട ആളുകളധികമില്ലാത്ത ഒരു കോഫി ഷോപ്പിനുമുമ്പിൽ ലീന വണ്ടിനിർത്തി…. അവിടേക്കുകയറി ഒരു കോഫിയും ഓർഡർ ചെയ്ത് അറ്റത്തായി ഇട്ടിരുന്ന ഒരു ടേബിളിൽപോയിരുന്നു…….
ആർഷയുടെ മുഖത്തോടൊപ്പം രണ്ടാഴ്ച്ചമുൻപ് ആ ദിവസം നടന്നകാര്യങ്ങളും അവളുടെ മനസിലെക്കോടിവന്നു…..
രണ്ടാഴ്ചമുമ്പുള്ള ആ രാത്രി….
പണ്ട് ഡിഗ്രിക്കു ഒരുമിച്ചുപഠിച്ച ഒരുകുട്ടുകാരിയുടെ വെഡിങ് റിസപ്ഷൻ കഴിഞ്ഞു തിരിച്ചുവരുകയായിരുന്നു ലീന. സമയം ഏകദേശം 9മണി കഴിഞ്ഞിരുന്നു… അങ്ങനെ സ്കൂട്ടിയിൽ വരുന്ന സമയത്താണ് റോഡിന്റെ അപ്പുറത്തെ സൈഡിൽ ഒരു സ്കൂട്ടി മറഞ്ഞുകിടക്കുന്നത് അവൾ ശ്രെദ്ധിച്ചത്…. അടുത്തുചെന്നപ്പോൾ വണ്ടികപ്പുറത്തായി കുറച്ചുമാറി ചോരയിൽകുളിച്ചനിലയിൽ ഒരു പെൺകുട്ടി…. ഏകദേശം ലീനയുടെ പ്രായംതന്നെ….. …
ഒരു നിമിഷം അവൾക്കെന്തു ചെയ്യണമെന്നായി….. രാത്രിയായതുകൊണ്ട് തന്നെ വഴിയിൽ ആളുകളും വണ്ടികളും കുറവായിരുന്നു…… ആ സമയം അതിലെവന്ന ഒരു കാറിനു അവൾ കൈകാട്ടി….പക്ഷേ അതു നിർത്തിയില്ല . രണ്ടാമത് അതിലെ വന്ന വണ്ടിക്കും കൈകാട്ടി… ഭാഗ്യത്തിനതു നിർത്തുകയും ചെയ്തു…
അതിൽനിന്നറങ്ങിവന്നവരുടെ സഹായത്തോടെ ലീന ആർഷയെ ഹോസ്പിറ്റലിലെത്തിച്ചു .
പോലീസിൽ വിവരമറിയിച്ചു….. പോലീസ് പെൺകുട്ടിയെപ്പറ്റി അനേഷിച്ചു….. പേരും അഡ്രസ്സുമെല്ലാം കിട്ടി , വൈകാതെ അവളുടെ വീട്ടുകാരെ കാര്യമറിയിച്ചു…. പോലീസ് പറയുന്നതുകേട്ടാണ് ആക്‌സിഡന്റ് ആയ കുട്ടിയുടെപേര് ‘ആർഷ ‘എന്നാണെന്നു
ലീന അറിയുന്നത്….. അന്ന് രാത്രി
ലീനയ്ക്ക് ഹോസ്പിറ്റലിൽനിന്നും തിരിച്ചുപോകാൻ പറ്റിയില്ല….അല്ലെകിലും ഇനി വണ്ടിയോടിച്ചു
ഹോസ്റ്റൽവരെപോകാൻ ലീനയ്ക്കും കഴിയില്ലായിരുന്നു.. ..മാനസികമായും ശാരീരികമായും അവളും നന്നായി തളർന്നിരുന്നു….
ഹോസ്പിറ്റലിൽനിൽക്കുന്ന സമയത്ത് ലീന കുട്ടികാരികളെ വിളിച്ചു കാര്യങ്ങളെല്ലാം അറിയിച്ചിരുന്നു…..
ഇതിനോടകംത്തന്നെ പെൺകുട്ടിയുടെ വീട്ടുക്കാർ ആശുപത്രിയിലെത്തിയിരുന്നു……
പോലീസ് ലീനയോട് ആക്‌സിഡന്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചോദിച്ചു… അവർ ആ ഏരിയയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടാ യിരുന്നു….
അതിനിടക്ക് മകളെ ആശുപത്രിയിൽ എത്തിച്ചതിനു ആ കുട്ടിയുടെ അച്ഛനുമമ്മയും ലീനയോടും ബാക്കിയുള്ളവരോടും നന്ദിപറഞ്ഞു…… ആ മാതാപിതാക്കൾ അവളുടെ കൈപിടിച്ച് കുറയേക്കരഞ്ഞു……
ആർഷയുടെ കണ്ടിഷൻ ഒന്നും പറയാറായിട്ടുണ്ടായിരുന്നില്ല…..
അടുത്തദിവസം ലീന
ഫോർമാലിറ്റീസോക്കെ കഴിഞ്ഞതിനുശേഷം ഹോസ്റ്റലിലേക്ക് തിരിച്ചുവന്നു …..
“ചേച്ചി, കോഫി “….ഒരു പയ്യൻ കോഫിയുമായി മേശക്കരികിൽവന്നു….
“ആ… “…
ആ പയ്യന്റെ ശബ്ദം അവളെ ഓർമകളിൽനിന്നുമുണർത്തി …
*******************************************
രാത്രി ഹോസ്റ്റലിൽ…..
“നീ ഇങ്ങനെ ഗ്ലൂമിയായി ഇരുന്നിട്ട് എന്താ കാര്യം…… നടന്നത് നടന്നു…. ആ കുട്ടിക്ക് അത്രെയേ ആയുസുള്ളൂ എന്നു കരുതിയാമതി….. “… കാവ്യാ ലീനയെ നോക്കിപറഞ്ഞു…..
“എനിക്കറിയടാ ……എന്നാലും മനസിന്
വല്ലാത്തൊരസ്വസ്ഥത…. “……
“നീ അതൊക്കെ വിട്…. നാളെ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനുള്ളതല്ലേ…. നീ അതിന്റെ കാര്യങ്ങൾ നോക്ക്….. “…..
“അത് ഏകദേശം കംപ്ലീറ്റ് ആണ്…. കുറച്ചു വർക്കുകൂടിയേയുള്ളൂ…. “…..
“എന്നാ അത് വേഗം തീർക്കു…. സമയം കുറയെയായി…. “……
“ഡാ…. ഞാൻ നിങ്ങളോട് ഒരുകാര്യം ചോദിക്കാൻ മറന്നുപോയി….. രാവിലെ ചോദിക്കണമെന്ന് വിചാരിച്ചതാ…..
ഇന്നലെ രാത്രി 11 മണികഴിഞ്ഞ് നിങ്ങളാരെകിലും എന്റെ മുറിയിൽ വന്നിരുന്നോ…… പേടിപ്പിക്കാനോ മറ്റോ ആയിട്ട്…..”…… ലീന ഇന്നലത്തെകാര്യം അവരോടു ചോദിച്ചു…..
“ഏയ്യ്….. ഇല്ല….. എന്താടി “…. ശ്രുതി സംശയത്തോടെ ചോദിച്ചു…..
“നീയോ “… ലീന കാവ്യയെനോക്കി ചോദിച്ചു…..
“ഞാൻ ഒന്നും വന്നില്ല…. പിന്നെ, എനിക്കുവേറെ പണിയില്ലാലോ…. “…. കാവ്യാ മറുപടി പറഞ്ഞു..
“എന്നാൽ ചിലപ്പോൾ എന്നിക്ക് തോന്നിയതായിരിക്കും “…. ലീന സ്വയം പറഞ്ഞു….
“എന്താടി കാര്യം….. നീ കാര്യം തുറന്നുപറ “…
ശ്രുതി അവളോട് കാര്യമനോഷിച്ചു….
ലീന അവൾക്കിന്നലെ രാത്രി അനുഭപ്പെട്ട കാര്യങ്ങളെപ്പറ്റി രണ്ടുപേരോടും പറഞ്ഞു….
“ഓ…. അത് നിനക്ക് വെറുതെ തോന്നിയതായിരിക്കും… “… എല്ലാം കെട്ടുകഴിഞ്ഞു കാവ്യാ നിസ്സാരമട്ടിൽ പറഞ്ഞു….
“ഒരുപക്ഷെ രാത്രി അത്രെയുംനേരം ലൈറ്റ് ഇട്ടിരുന്നത്കൊണ്ടു……… ..
ആ….. ചിലപ്പോൾ എന്നിക്ക് തോന്നിയതുതന്നെയായിരിക്കും…. “….
ലീന സ്വയമാശ്വസിച്ചു………
“ആ നീ ഇതൊന്നുമല്ലോച്ചിരിക്കാതെ പ്രൊജക്റ്റ് കംപ്ലീറ്റ് ആക്കൂ….. അതാണിപ്പോ മുഖ്യം.. “…. ഇത്രേയുംപറഞ്ഞുകൊണ്ട് കൂട്ടുക്കാർ രണ്ടുപേരും അവരവരുടെ മുറികളിലേക്ക് പോയി…..
ഇപ്പോൾ മുറിയിൽ ലീന ഒറ്റക്കെയുള്ളൂ……
അവൾ തന്റെ പ്രൊജക്റ്റ്‌വർക്കിലേക്കു കടന്നു…. ഏകദേശം 10:30മണി കഴിഞ്ഞപ്പോഴേക്കും വർക്ക് കംപ്ലീറ്റ് ആയി……..
ഉറക്കം വരുന്നുണ്ടായിരുന്നില്ല… എന്നാലും കിടക്കാമെന്നുതന്നെ അവൾ തീരുമാനിച്ചു…
ഫോണിൽ നോക്കാനുംകളിക്കാനുമൊന്നു അവൾക്കു താല്പര്യം തോന്നിയില്ല…….
മുറിയുടെ ലൈറ്റ് ഓഫാക്കി അവൾ കട്ടിലിലേക്ക് കിടന്നു ….. പറഞ്ഞുവെച്ചതുപോലെ ആ സമയംതന്നെ കറണ്ടുംപോയി….
മുറിയുടെ ഇരുട്ടും നിശബ്ദതയും അവളുടെ മനസിനെ വീണ്ടും ആർഷയെപ്പറ്റിയുള്ള കാര്യങ്ങളിലേക്ക് കൊണ്ടുപോയി…
അന്ന് ഹോസ്പിറ്റലിൽനിന്നും തിരിച്ചുവന്നതിനുശേഷം ലീന വീണ്ടും ആർഷയെ കാണാൻപോയിരുന്നു….
തലയ്ക്കുപറ്റിയ സാരമായ പരിക്കുകാരണം ആർഷ കോമ സ്റ്റേജിലോട്ട് പോയിരുന്നു….
രണ്ടുദിവസത്തിനുള്ളിൽതന്നെ പോലീസ് അവളെ ഇടിച്ച വണ്ടി കണ്ടുപിടിച്ചിരുന്നു…. ഒരു ലോറിയായിരുന്നു ഇടിച്ചിരുന്നത്…
അതിന്റെ ഡ്രൈവർ പറയുന്നത് അയാൾ അറിഞ്ഞുകൊണ്ട് ഒന്നും
ചെയ്തിട്ടില്ലന്നാണ് … ആ കുട്ടി തന്നെയാണ് ലോറിയുടെനേരെ സ്കൂട്ടി സ്പീഡിൽ കൊണ്ടുവന്നതെന്നും അയാൾ പറഞ്ഞു ….
ഈ കാര്യങ്ങളൊക്കെ
ആശുപത്രിയിൽവെച്ചു ജോൺ ലീനയോട് പറഞ്ഞതാണ്….അത്യാവശ്യത്തിനു വിളിക്കാനായി അവർ ഫോൺനമ്പറും കൈമാറിയിരുന്നു… വേറെയും എന്തെക്കെയോ കാര്യങ്ങൾ ഇതിനു പിന്നിൽ ഉള്ളതുപോലെ അവൾക്കു തോന്നിയിരുന്നു…. ആർഷയുടെ ഫാമിലി തന്നോടെന്തോ മറച്ചുവെക്കുന്നതായും അവൾക്കുതോന്നിയിരുന്നു ……
അതിനുശേഷം ഒരു തവണകൂടി ആർഷയെ കാണാൻ ലീന പോയിരുന്നു…. അപ്പോഴും
ആരോഗ്യസ്ഥിതിയിൽ വലിയ
മാറ്റങ്ങളോന്നുമുണ്ടായിരുന്നില്ല…..
പിന്നെ ഇന്നാണ് അവസാനമായി …… അതോർത്തപ്പോൾ ലീനയുടെ മനസ്സ് കുറച്ചുകൂടി അസ്വസ്ഥമായി…
കോളേജിലെ കാര്യങ്ങളിൽ
ബിസിയായിരുന്നതുകൊണ്ട്തന്നെ ലീന ആർഷയുടെ കാര്യങ്ങൾ കുറച്ചൊക്കെ മറന്നിരുന്നു………………………………
ഇങ്ങനെ ഓരോകാര്യങ്ങളോർതോർത്തു ലീന എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു… അതിനിടക്ക് ഫാൻ വീണ്ടും കറങ്ങിതുടങ്ങിയിരുന്നു ….
രാത്രി 1 മണികഴിഞ്ഞു……
ഇന്നലെ നല്ലതുപോലെ ഉറങ്ങാൻ കഴിയാത്തത്തിന്റെയും പിന്നെ ഇന്നത്തെ ഷീണവും കാരണം ലീന ഇന്നേരം
നന്നായി മയങ്ങിയിരുന്നു…….അപ്പോഴാണ്…..
“ലീനാ …… “….
വീണ്ടും ആ വിളി ലീനയെ തേടിയെത്തി…..
തുടരും……..

by