രചന – ആതിര
ദേവി നൽകിയ പാൽഗ്ലാസ്സുമായി സിദ്ധുവിന്റെ മുറി ലക്ഷ്യമാക്കി, തുടങ്ങാൻ പോകുന്ന ജീവിതം സന്തോഷപൂരിതമാകണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് മുകൾ നിലയിലേക്ക് ഗീതു സ്റ്റെപ്പുകൾ കയറി…വർധിച്ച നെഞ്ചിടിപ്പോടെ വിറക്കുന്ന കൈകളാൽ ചാരിയ വാതിൽ മെല്ലെത്തുറന്നവൾ അകത്തേക്ക് കയറി.. മുറിയിൽ സിദ്ധു ഉണ്ടായിരുന്നില്ല.. ബാത്റൂമിലെ ശബ്ദത്തിൽ നിന്നും മനസ്സിലായി കുളിക്കുവാണെന്ന്.. കയ്യിലെ പാൽഗ്ലാസ് മേശമേൽ വെച്ചവൾ മേശയിൽ ചാരി നിന്നു..എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ..അങ്ങനെ ചാരി നിന്നു അവൾ.. ചിന്തകൾക്ക് വിരാമമിട്ടത് ബാത്റൂമിന്റെ ഡോർ തുറന്ന് സിദ്ധു വന്നപ്പോഴാണ്..അവളെ ഗൗനിക്കാതെ ടീ ഷർട്ട് എടുത്തിട്ട് കണ്ണാടിക്ക് മുൻപിൽ വന്ന് നിന്ന് മുടിയൊതുക്കി..ഗീതു അവനെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുവാണ്..
അവൻ നേരെ ചെന്ന് കതക് ലോക് ചെയ്ത് ബെഡിൽ ഇരുന്നു.. ബെഡിന് അഭിമുഖമായാണ് മേശ..അതുകൊണ്ട് തന്നെ ഗീതു അവന് നേരെയായിയാണ് നിക്കുന്നത്.. “നിനക്കിപ്പോ സന്തോഷമായില്ലേ..നീ ആഗ്രഹിച്ചത് ഇപ്പൊ നിന്റെ കഴുത്തിൽ കിടക്കുന്നില്ലേ,ഗീതിക..” “ഗീതിക….’ഇതു വരെ തന്നെ ഗീതുന്നല്ലേ വിളിച്ചിരുന്നത്(ആത്മ) ഗീതിക എന്ന് വിളിച്ചപ്പോൾ അവൾക്ക് അത് താൻ അല്ല മറ്റാരെയോ പോലെ തോന്നി.. “സിദ്ധുവേട്ടാ ഞാൻ..” മിണ്ടിപോകരുത്..!!!!നീ അന്ന് എന്റെ മുറിയിൽ കയറി വന്ന് ആ നാടകം കളിച്ചപ്പോളെ നിന്റെ യഥാർഥ സ്വഭാവം എനിക്ക് ബോധ്യമായതാ.. എന്ന് തൊടങ്ങിയെടി നിനക്കെന്നോട് ദിവ്യ പ്രേമം..??”പറയടി…!! സിദ്ധു ദേഷ്യത്തിൽ അലറി.. മുകളിലെ മുറിയായിരുന്നതിനാലും വാതിൽ ലോക്ക് ചെയ്തതിനാലും ശബ്ദം പുറത്തേക്ക് പോവില്ലെന്ന് സിദ്ധൂന് അറിയാമായിരുന്നു.. തന്റെ മനസ്സിൽ മുളച്ചുപൊന്തിയ മോഹങ്ങൾ ക്ഷണനേരം കൊണ്ട് തകർന്നടിയുകയയെന്നവൾക്ക് മനസ്സിലായി..കണ്ണുകളിൽ നീർമുത്തുകൾ നിറഞ്ഞുവന്നു..
“എന്തു യോഗ്യത ഉണ്ടെടി നിനക്ക്..??അമ്മയുടെ ഒറ്റൊരു നിർബന്ധത്തിനു വഴങ്ങി നിന്നെ താലി കെട്ടിയപ്പോ നീ എന്തു വിചാരിച്ചു.,ഇവിടങ്ങ് ആയുഷ്കാലം സുഖിച്ചു വാഴാമെന്നോ..?എല്ലാം മറന്ന് നിന്നെ ഞാൻ സ്വീകരിക്കുമെന്നോ..?? സിദ്ധു അവളെ കൈമുട്ടിൽ പിടിച്ച് വലിച്ച് കണ്ണാടിക്ക് മുന്നിൽ കൊണ്ട് നിർത്തി.. “നോക്കടി..അങ്ങോട്ട്..” കണ്ണാടിക്ക് മുന്നിൽ എത്തിയിട്ടും തല കുമ്പിട്ട് നികുന്ന ഗീതുവിനെ നോക്കി അവൻ പറഞ്ഞു..ഗീതു ഞെട്ടിക്കൊണ്ട് കണ്ണാടിയിലേക്ക് നോക്കി.. “ശരിക്ക് നോക്കേടി..നോക്ക് നിന്റെ നിറഞ്ഞൊഴുകുന്ന സൗന്ദര്യം..എന്റെ നെഞ്ചിനു താഴെവരെയുള്ളൂ ആകെ നീ..പറയാൻ തക്ക എന്തൊണ്ടെടി നിനക്ക്…???? മുടിയുണ്ടോ..??ഭംഗിയുണ്ടോ..??ഒരാണിനിഷ്‌ടപ്പെടാൻ തരത്തിൽ എന്തെങ്കിലും ഉണ്ടോ നിനക്ക്..?ആകെ കുറച്ച് വെളുപ്പുണ്ട്..അതും വെളുപ്പന്ന് തീർത്ത് പറയാൻ പറ്റില്ല..ഇരുനിറത്തിലും ഇത്തിരി കൂടുതൽ..” ഗീതു കരയാൻ തുടങ്ങിയിരുന്നു..
“നിർത്തടി നിന്റെ പൂങ്കണ്ണീര്..ഇപ്പൊ നീ വിചാരിക്കുന്നുണ്ടാവും എന്റെ അമ്മയോട് പോയി പറഞ്ഞ് എന്നെ നിന്റെ വരുതിയ്ക്ക് വരുത്താമെന്ന്. നീ അമ്മയോടന്നല്ലാ..ആരോടു പോയി പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല..നീ കാരണം തകർന്നടിഞ്ഞതാണ് എന്റെ സ്വപ്നങ്ങൾ..നിന്നെ പോലെയൊരുത്തിയെ കെട്ടിയെടുത്തതെന്നും കരുതി അതൊക്കെ ഞാൻ എന്നെന്നേക്കും ആയി കുഴിച്ചുമൂടിയെന്നു കരുതിയെങ്കിൽ തെറ്റി നിനക്ക്.. നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയ്ക്ക് കാലാവധി കൽപ്പിക്കുന്നത് ഞാനാടി.. മാക്സ്‌മിഎം 6 മാസം.. അതിനുള്ളിൽ നിന്നെ ഞാൻ ചവിട്ടി പുറത്തതാക്കും..നിന്നെ അത്രക്ക് അറപ്പാടി എനിക്ക്..” അവളോടുള്ള ദേഷ്യത്തിനു പുറത്ത് നാവില്നിന്നും ഉതിരുന്ന വാകുക്കളുടെ അർത്ഥമോ വ്യാപ്തിയോ അതുകേട്ട് നിൽക്കുന്നവളുടെ മാനസ്സികാവസ്ഥയോ അവൻ ചിന്തിച്ചിരുന്നില്ല.. വാക്കുകൾ കൊണ്ട് അവൻ തന്റെ ഹൃദയം കീറിമുറിക്കുമ്പോഴും ആ പാവം പെണ്ണ് നിശ്ചലയായി കേട്ടുനിന്നു..
“ദേ താഴെ കാട്ടിലിനടിയിൽ ഒരു മെത്തയുണ്ട്.. നീ അവിടെ കിടന്നോണം..നിനക്കീ മുറിയിൽ എന്റെ കട്ടിലിൽ സ്ഥാനം കിട്ടുമെന്ന് കരുതണ്ട..പിന്നെ നിന്നെ ഇവിടെ കിടക്കാൻ അനുവദിച്ചാൽ നീ അതും അവസരമാക്കും..എന്റെ കൂടെ മുറിയിൽ അന്ന് കയറികിടക്കാൻ കാണിച്ച സാഹസം എനിക്കാറിയാവുന്നതല്ലേ… എല്ലാരും കണ്ടുപിടിച്ചപ്പോൾ എനിക്കൊന്നും അറിയില്ലേ എന്നൊരു അഭിനയവും..അന്നേ ഞാൻ നിന്നെ മനസ്സിലാക്കി..നിന്റെ ദേഹത്ത് എന്റെ ഒരു വിരൽ അറിയാതെ പോലും സ്പർശിക്കുന്നത് എനിക്ക് അറപ്പാണ്..അതും പറഞ്ഞവൻ കാട്ടിലിന് താഴെയുള്ള മെത്ത അവൾക്കരികിലേക്ക് നീക്കിയിട്ടു ബെഡിൽ കയറി കിടന്നു.. “പോയി കിടക്കാൻ നിന്നോടാ പറഞ്ഞേ..” ഗീതു പോയാ മെത്തയിൽ ഇരുന്നു. അവൻ കട്ടിലിൽ കിടന്ന ഒരു തലയണയും പുതപ്പും അവൾക്ക് നേരെയേറിഞ്ഞു..
“പിന്നെ ഒരു കാര്യം കൂടി..മനസ്സിൽ ആവശ്യമില്ലാത്ത മോഹങ്ങൾ വല്ലതും ഉണ്ടെങ്കിൽ അതിപ്പോഴേ മറന്നോളൂ..ഇല്ലെങ്കിൽ നീ തന്നെ വിഷമിക്കുള്ളൂ.എന്റെ പേരിലുള്ള ഈ താലിയും സിദ്ധൂരവും ഒന്നും അധികകാലം കൊണ്ടനടക്കാൻ നിന്നെ ഞാൻ സമ്മതിക്കുമെന്നോർക്കണ്ട..” അവൻ ലൈറ് ഓഫ് ചെയ്ത് കിടന്നുറങ്ങി.. ആദ്യരാത്രിയിൽ തേനൂറുന്ന വാക്കുകൾ ഒന്നും തന്നെ അവനിൽ നിന്നും പ്രതീക്ഷിരുന്നില്ലെങ്കിലും എനിക് സമയം വേണമെന്ന് പറഞ്ഞ് അവളെയൊന്ന് സമാധാനിപ്പിക്കുമെന്ന് കരുതിയിരുന്ന അവൾ നേരിടേണ്ടി വന്നത് കൂരമ്പുകൾ ആയിരുന്നു.. തന്റെ താലിയ്ക്കുപോലും കാലാവധി നിർണയിക്കപ്പെട്ടിരിക്കുന്നു. താലി കെട്ടിയവൻ തന്നെ തള്ളിപറഞ്ഞിരിക്കുന്നു..അതിന്ന് വെറും ലോഹമായിരിക്കുന്നു..അത് തന്നെ പൊള്ളിക്കുന്നപോലെ തോന്നിയവൾക്ക്..തന്നെ മാത്രം ബാക്കിയാക്കി അച്ഛനെയും അമ്മയെയും കൊണ്ടുപോയ വിധിയെ അവൾ വീണ്ടും പഴിച്ചു..
ആർക്കും വേണ്ടാത്ത ഈ ജന്മത്തെ ഇനിയും പരീക്ഷിച്ച് മതിയായില്ലേന്ന് അവൾ നിശബ്ദം തേങ്ങി കൈകൾ ചുറ്റി മുട്ടിലേക്ക് മുഖം പൂഴ്ത്തി..എല്ലാ ചിന്തകൾക്കും അവസാനം എന്നെങ്കിലും ഒരിക്കൽ തന്നെ സിദ്ധു മനസ്സിലാക്കുമെന്ന് അവൾ സ്വപ്നം കണ്ടു…എന്നാൽ കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങൾ ആണ് തങ്ങളെന്ന് അവൾ അറിഞ്ഞിരുന്നില്ല.. ഒരിക്കലും പരസ്പരം ആകർഷിക്കപ്പെടാത്ത ,അടുക്കും തോറും അതിശക്തമായി വികർഷിക്കുന്ന ഇരു ധ്രുവങ്ങൾ.. രാവിലെ സിദ്ധു എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ അവൾ എഴുനേറ്റ് കുളിച്ചു.. നെറുകിൽ സിന്ദൂരം ചാർത്തുമ്പോൾ അവളുടെ കൈവിറച്ചു..കണ്ണാടിയിലൂടെ സിദ്ധുവിനു നേർക്ക് നോട്ടം പായിച്ചു..ബെഡിൽ കമഴ്നിന്ന് കിടന്ന് ഉറങ്ങുകയാണവൻ.. അവൾ മുറിവിട്ട് നേരെ അടുക്കളയിലേക്ക് നടന്നു..
ഉമ്മറത്ത് കത്തിച്ചുവെച്ചിരിക്കുന്ന വിളക്കി നടുത്ത് കൈകൂപ്പി തൊഴുതു .. അടുക്കളയിൽ എത്തിയപ്പോൾ ദേവി രാവിലെ തന്നെ ചപ്പാത്തിയ്ക്കുള്ള മാവ് കുഴച്ച് വെച്ചിരിക്കുന്നു..കറിയ്ക്കുള്ള സവാള അരിയുന്ന തിരക്കിലാണ് ദേവി..കാൽപെരുമാറ്റം കേട്ടവർ തിരിഞ്ഞു നോക്കി..പിന്നിൽ നിൽക്കുന്ന ഗീതുവിനെ കണ്ടവർ ചിരിച്ചു കാണിച്ചു.. “മോളെഴുനെറ്റോ.. ഉറക്കം ഒക്കെ ശരിയായോ..?ആദ്യമായി വീട് മാറി കിടന്നതല്ലേ ,അല്ലാമോളവിടെ നിൽക്കാതെ വാ ചായ കുടിക്കാം..” “അപ്പച്ചി,മോഹനച്ഛൻ..??” “ചേട്ടൻ ഇപ്പോ കുടിക്കില്ല..പത്രം അരിച്ചുപെറുക്കി വായിച്ചു കഴിയുമ്പോൾ ചായയ്ക്ക് വിളി വരും..” ദേവി അവൾക്കായി ചായ നീട്ടി.. അവൾ ചായ കുടിക്കുന്നുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്ന് മനസ്സിലാക്കി ദേവി .. “മോളേ ,അവൻ ഇന്നലെ നിന്നെ വഴക്കെന്തെങ്കിലും പറഞ്ഞോ.. മോളത് ഈ അപ്പച്ചിക്ക് വേണ്ടി കാര്യമാക്കരുത്..പെട്ടന്ന് മോളേ അവൻ സ്നേഹിക്കും എന്നു ഞാൻ പറയുന്നില്ല.
എന്നാൽ അതികം താമസിയാതെ അവൻ നിന്നെ അംഗീകാരിക്കും..” അവളുടെ തലയിൽ തഴുകി പറയുമ്പോഴും ആ അമ്മ സ്വന്തം മകൻ അവൾക്ക് നേരെ ചീറ്റിയ വിഷം അവർ അറിഞ്ഞിരുന്നില്ല.. ഗീതു പറയാനും പോയില്ല.. പറഞ്ഞിട്ടും കാര്യമില്ലന്ന് അവൾക്കറിയാമായിരുന്നു.. “അപ്പച്ചി ഭാഗ്യചേച്ചി എഴുനേറ്റോ..?? ഇല്ല മോളേ..ചക്കി ഇന്നലെ മോളേ ഉറക്കിയതെയില്ല.. നേരം പുലരുവോളം കരച്ചിൽ ആയിരുന്നു.. കാർത്തിക്കും മോളും കൂടി ശരിക്കും ബുദ്ധിമുട്ടി..വിളിക്കാൻ പോയില്ല.. ഉറങ്ങട്ടെ..മോളേ സിദ്ധൂന് ഈ ചായകൊണ്ട് കൊടുത്തിട്ടുണ്ട് വേഗം അവനോട് കുളിച്ചൊരുങ്ങാൻ പറ.. രാവിലെ തന്നെ രണ്ടാളും കൂടി അമ്പലത്തിലേക്ക് പോകണം..മോള് ചെല്ല്” “ദേവി..ചായ..”..മോഹന്റെ ശബ്ദം കേട്ടതും ദേവി അയാൾക്കുള്ള ചായ കപ്പിലേക്ക് ഒഴിച്ചു.. “അപ്പച്ചി ഞാൻ കൊണ്ട് കൊടുക്കാം..” ഗീതു ചായയുമെടുത്ത് മോഹനരികിലേക്ക് ചെന്നു.. “മോഹനച്ഛാ ചായ..” പത്രത്തിൽ നിന്നും തലയുയർത്തി അയാൾ ചായ കൈകളിലേക്ക് വാങ്ങി..
“ഇന്നനിക്കെന്റെ മരുമോളുടെ കയ്യില്നിന്നാണോ ചായ..?” മറുപടിയായി അവൾ പുഞ്ചിരിച്ചു..തിരിച്ചു നടന്ന് സിദ്ധുവിനുള്ള ചായയുമായി മുറിയിലേക്ക് പോയി..അവൻ എഴുനേറ്റ് കുളിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിയൊതുക്കുവായിരുന്നു.. “ചായ”കയ്യിൽ ചായയുമായി നിൾകുന്ന ഗീതുവിനെ കണ്ടവന്റെ മുഖം ഇരുണ്ടു.. “നിന്നോട് ഇന്നലെ പറഞ്ഞതൊന്നും തലേൽ കേറിയില്ലെന്നുണ്ടോ..ഭാര്യ ചമായാൻ വന്നാലുണ്ടല്ലോ..” “അപ്പച്ചി പറഞ്ഞു അമ്പലത്തിൽ പോയിട്ട് വരാൻ..” “അമ്പത്തിൽ മാത്രമാക്കണ്ട ബീച്ചിലും പാർക്കിലുമൊക്കെ കൊണ്ടുപോകാടി നിന്നെ.. കെട്ടിടെടുക്കാൻ പറ്റിയൊരു ചരക്ക്..” അവൻ അടുത്തത് പറയാൻ വാ തുറന്നതും ദേവിയും മോഹനും അങ്ങോട്ടേക്ക് വന്നു..അതുകൊണ്ട് തന്നെ പറയാൻ വന്നതാവൻ വിഴുങ്ങി..
“മോനെ.. ഗീതുമോളേം കൂട്ടി അമ്പലത്തിൽ പോയിട്ട് വാ..വഴിപാടൊക്കെ കഴികാനുണ്ട്.. ഗീതു മോളോട് അതൊക്കെ ഞാൻ പറഞ്ഞോളാം.. നീ റെഡി ആക്..”(ദേവി) “ഞാൻ എങ്ങും ഇല്ല” “പറഞ്ഞാൽ പറ്റില്ല സിദ്ധൂ.. ഭഗവാനോട് നീ അനിഷ്ടം കാണിക്കരുത്..(ദേവി) അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൻ അവളെയും കൂട്ടി അമ്പത്തിൽ പോകാമെന്ന് സമ്മതിച്ചു…രണ്ടുപേരും ഒരുങ്ങിയിറങ്ങി താഴേക്ക് വന്നു..അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു..ഗീതു അവനൊപ്പം കയറാൻ ഒരുങ്ങിയതും അടഞ്ഞു കിടക്കുന്ന ഗേറ്റ് ചൂടിയവൻ പോയി തുറക്കാൻ അവളോട് പറഞ്ഞു.. അപ്പോഴും മോഹനും ദേവിയും മുറ്റത്തുണ്ടായിരുന്നു..ഗേറ്റ് പിന്നിട്ട് ബുള്ളറ്റൽപ്പം മുന്നോട്ട് നീക്കി നിർത്തി..അവനടുത്തേക്ക് വന്ന് ഗീതു ബുള്ളറ്റിൽ കയറാൻ ഒരുങ്ങി.. ” നീയിതെങ്ങോട്ടാ..?? എന്റോപ്പം അമ്പത്തിൽ വരാൻ ഒരുങ്ങിയിരിക്കുവാണോ.. നടന്നത് തന്നെ..നിന്റെ കൂടെ എങ്ങോട്ടും ഞാനില്ല..നീ ന്റെ ഭാര്യയാണെന്ന് ഇനി അറിയാത്തവരെ കൂടെ അറിയിക്കാൻ എനിക്ക് ആഗ്രഹം ഇല്ല..” “ഇന്നാ..” ഗീതുവിന് നേരെ കുറച്ച് നോട്ട് അവൻ നീട്ടി..എന്തിനെന്ന രീതിയിൽ നോക്കിയവൾ..
“ദേ അങ്ങോട്ട് നീങ്ങി നിന്നാൽ ഓട്ടോ കിട്ടും.നീ അമ്പലത്തിലേക്കോ പള്ളിലേക്കോ എവിടെയാന്ന് വച്ചാ പൊയ്ക്കോ.എന്നെ പ്രതീക്ഷിക്കണ്ട. തിരിച്ച് നിന്നെ കൂട്ടാൻ വരുമെന്ന് കരുതുകേം വേണ്ട..” അത്രയും പറഞ്ഞവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടൊ പോയി..അവൻ പോകുന്നതും നോക്കി ഗീതു നിന്നു..കണ്ണിൽ നിന്നും ഉതിരുന്ന കണ്ണീർ തുടച്ചവൾ മുന്നോട്ട് നടന്നു..എതിരെ വന്ന ഓട്ടോയ്ക്ക് കൈകാട്ടി അതിൽ കയറി അമ്പലത്തിലേക്ക് പോയി..
(തുടരും)

by